Saturday, December 31, 2011

പദം ലളിതം 1

ജലജം ------ജലത്തില്‍ ജനിച്ചത് ---------താമര

നയനം-------നയിക്കുന്നത്-------- കണ്ണ്

തീവണ്ടി------ തീ കൊണ്ട് ഓടുന്ന വണ്ടി

കുശലന്‍ --------------കുശം (ദര്‍പ്പപുല്ല്) ശേഖരിക്കുന്നവന്‍-----------------സാമര്‍തഥ്യമുള്ളവന്‍

വിഹഗം------------വിഹയസില്‍(ആകാശം) ഗമിക്കുന്നത് ------------പക്ഷി

അനുജന്‍----------അനു(പിന്നാലെ) ജനിച്ചവന്‍--------------സഹോദരന്‍

നാട് -----------------നടുന്നത്

സോഫ (ഗ്രിക്ക് പദം) ----------ഇരിപ്പിടം

മേധാവി-------------മേധം(ബുദ്ധി) യുള്ളവന്‍

അമ്മാത്ത്-------അമ്മയുടെ ജന്മവീട്

No comments:

Post a Comment