Wednesday, October 1, 2014

പദം ലളിതം 17

വിമാനം --- വി  (ഗമിക്കുക ).ആകാശത്തിലുടെ ഗമിക്കുന്നത് .വിമാനം ആകാശത്തിലുടെ ആണല്ലോ പോകുന്നത് .
നിഗ്രോ (സ്പാനിഷ് )-----   കറുത്ത
സംസാരം(ലോകം ) ---  സംസരിച്ചു (സദാ മാറികൊണ്ടിരിക്കുന്നത്).കൊണ്ടിരിക്കുന്നത്.ലോകം എപ്പോഴും മാറികൊണ്ടിരിക്കുകയാണ്.
വെച്ചുവാണിഭം(കച്ചവടം) ----- സാധനങ്ങള്‍ ഒരിടത്ത്‌ വച്ച് കച്ചവടം നടത്തുന്നത്.തുറന്ന സ്ഥലത്തെ കച്ചവടം വെച്ചുവാണിഭം ആണ്‌.
വിലാസം ---- പ്രകര്‍ഷേണ ലസിക്കുന്നത്. വ്യക്തിപരമായി അറിയുന്നത്. 
ശുഭം ---- ശോഭിക്കുന്നത്.മംഗളമായി അവസാനിക്കുന്നത് കൊണ്ട് ആയിരിക്കാം ശുഭമെന്ന എഴുതുന്നത്.
പുതപ്പ്‌ --  പുത (മറയ്ക്കുക).മറയ്ക്കാനാണല്ലോ പുതപ്പ്‌ ഉപയോഗിക്കുന്നത്.
ഓല --- ഒലി(ശബ്ദം)ഉണ്ടാക്കുന്നത്.കാറ്റില്‍ ഓല ശബ്ദിക്കും.
ഊഴി(ഭുമി ) --- ഉഴി (വട്ടം ചുറ്റുക) യുന്നത് .ഭുമി സുര്യനെ വട്ടം ചുറ്റുകയാണല്ലോ.

സന്ധ്യ ---സന്ധിക്കുന്നത് (രാവും പകലും)

No comments:

Post a Comment