Pages

Pages

സാഹിത്യ വിഭവങ്ങള്‍

മലയാളം വ്യാകരണം


                       മലയാളം വ്യാകരണം
ഒരു ഭാഷയുടെ  ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ്‌ ആ ഭാഷയുടെ വ്യാകരണം. ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വേദാംഗങ്ങൾ എന്ന പേരിൽ ഭാരതത്തിൽ അറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങളിൽ ഒന്നാണ് വ്യാകരണം.
സംസ്കൃതത്തിൽ വ്യാക്രിയന്തേ ശബ്ദാ: അനേന ഇതി വ്യാകരണം എന്നാണ് വ്യാകരണ ത്തെ നിർവചിച്ചിരിക്കുന്നത്
ഒരു വാക്യത്തിലെ പദങ്ങളെ വിശകലനം ചെയ്ത് പഠിക്കുന്നതിനെ വ്യാകരിപ്പ് എന്ന് പറയുന്നു. ഒരു വാക്യത്തിലെ പദങ്ങളുടെ ലിംഗം, വചനം,വിഭക്തിതുടങ്ങിയവയും  നാമപദത്തിന്റെ ലിംഗം, വചനം, വിഭക്തി, കാരകം, അന്വയം ഇവ വിവരിച്ച് ഇവ വിവരിച്ച്, ക്രിയാപദത്തിന്റെ ക്രിയ, കേവലക്രിയ, പ്രയോജക ക്രിയ, കാരിത ക്രിയ, അകാരിതക്രിയ, സകർമ്മകക്രിയ, അകർമ്മക ക്രിയ കർത്തരി പ്രയോഗം, കർമ്മണിപ്രയോഗം, ഭൂതകാലം, ഭാവികാലം, വർത്തമാനകാലം, ഭേദകം, അവ്യയം, സർവ്വനാമം എന്നീ കാര്യങ്ങളെ അപഗ്രഥിച്ച് പഠിക്കുന്നതിനെയാണ് വ്യാകരണം എന്ന് പറയുന്നത്.
മലയാളവ്യാകരണഗ്രന്ഥങ്ങളിൽ പ്രമുഖസ്ഥാനമുള്ളത് എ. ആർ. രാജരാജവർമയുടെ കേരള പാണിനീയത്തിനാണ്. ഇതിന് മുമ്പും പിറകെയുമായി പഠനാർഹമായ മറ്റ് ചില വ്യാകരണഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ട്.
അക്ഷരങ്ങളും ശബ്ദങ്ങളും
                                   അക്ഷരം
എന്താണ് അക്ഷരം.?
നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ തന്നെ ഉച്ചരിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദ ഘടകമാണ് അക്ഷരം.
ഉദാഹരണം : ക , ,
ഇത്തരം അക്ഷരങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നതാണല്ലോ വാക്കുകള്‍..
മലയാളത്തില്‍ 51 അക്ഷരങ്ങള്‍ ഉണ്ട്
15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളും ചേര്‍ത്താണ് 51 അക്ഷരങ്ങള്‍.
എന്താണ് സ്വരാക്ഷരങ്ങള്‍ ?
, , , ഈ മുതല്‍ അം ,അഃ വരെയുള്ള 15 അക്ഷരങ്ങള്‍ ആണ് സ്വരാക്ഷരങ്ങള്‍ .
ഇതില്‍ '' മുതല്‍ '' വരെയുള്ള അക്ഷരങ്ങള്‍ സമാനാക്ഷരങ്ങള്‍ എന്നു അറിയപ്പെടുന്നു . ഇത് 7 എണ്ണം ഉണ്ട് . ' ' മുതല്‍ ''വരെയുള്ളവ സന്ധ്യക്ഷരങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇത് 6 എണ്ണം ഉണ്ട്. അം ,അഃ എന്നിവയും ചേര്‍ത്ത് ആകെ 15 എണ്ണം.
ഇനി വ്യഞ്ജനാക്ഷരങ്ങള്‍ എന്താണെന്ന് നോക്കാം .
ക മുതല്‍ റ വരെയുള്ള 36 അക്ഷരങ്ങള്‍ ആണ് വ്യഞ്ജനാക്ഷരങ്ങള്‍.
കുട്ടിക്കാലത്ത് ക, , , , പ എന്ന് പഠിച്ചത് ഓര്‍ക്കുന്നുണ്ടോ.?
അതായത്
, , ,, ങ = ഈ നിരയിലുള്ള അക്ഷരങ്ങള്‍ ക വര്‍ഗ്ഗം എന്നറിയപ്പെടുന്നു
,,,,ഞ = ച വര്‍ഗ്ഗം
, , , , ണ = ട വര്‍ഗ്ഗം
, , , ,ന = ത വര്‍ഗ്ഗം
, , ,, മ = പ വര്‍ഗ്ഗം
അങ്ങനെ 25 അക്ഷരങ്ങള്‍ ഉണ്ട്. ഈ 25 അക്ഷരങ്ങള്‍ വര്‍ഗ്ഗാക്ഷരങ്ങള്‍ എന്ന് അറിയപ്പെടുന്നു .
ശേഷിക്കുന്ന 11 അക്ഷരങ്ങളില്‍
, , , ,,, റ എന്നീ 7 അക്ഷരങ്ങള്‍ മധ്യമങ്ങള്‍ എന്നും
, ,സ എന്നീ അക്ഷരങ്ങള്‍ ഊഷ്മാക്കള്‍ എന്നും
ഹ - ഘോഷി എന്നും അറിയപ്പെടുന്നു.
ഇത്രയും മനസ്സിലായല്ലോ.. ?
ഇനി ഉച്ചാരണ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി അക്ഷരങ്ങളെ താഴെ പറയും വിധം 7 ആയി തരം തിരിച്ചിട്ടുണ്ട്.
1.കണ്ഠ്യം - തൊണ്ട ഉപയോഗിച്ച് ഉച്ചരിക്കുന്നവ
ഉദാ : അ, , ക വര്‍ഗ്ഗം,
2. താലവ്യം - അണ്ണാക്ക് ഉപയോഗിച്ച് -
ഉദാ : ഇ, , ച വര്‍ഗ്ഗം, ,
3.ഓഷ്ഠ്യം - ചുണ്ട് ഉപയോഗിച്-
ഉദാ : ഉ, , പ വര്‍ഗ്ഗം,
4.മൂർദ്ധന്യം - മൂര്‍ദ്ധാവ് ഉപയോഗിച്ച് -
ഉദാ : ഋ, ട വര്‍ഗ്ഗം, , , ,,
5.ദന്ത്യം - പല്ല് ഉപയോഗിച്ച് -
ഉദാ : ത വര്‍ഗ്ഗം,
6.വർത്സ്യം- മൂര്‍ദ്ധന്യത്തിനും ദന്ത്യത്തിനും ഇടയിലുള്ള ഭാഗത്ത് നാവ് തട്ടി ഉച്ചരിക്കുന്നവ -
ഉദാ : ല, റ്റ,
7.കണ്ഠോഷ്ഠ്യം - എ .ഏ . ഐ
കണ്ഠ താലവ്യം - ഒ, ,
                               സ്വരചിഹ്നങ്ങൾ
വ്യഞ്ജനാക്ഷരങ്ങളുടെ കൂടെ സ്വരം ഉപയോഗിക്കുമ്പോൾ അവയുടെ ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണം: ക+ ാ = കാ
ി
                                  ചില്ലുകൾ
സ്വരസഹായം കൂടാതെ ഉച്ചരിക്കുവാൻ സാധിക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ .
ൿ
മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ പൂർവ്വഭാഗത്ത് സ്വരശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സ്വരശബ്ദത്തെ ഒഴിവാക്കി വ്യഞ്ജനം ഉച്ചരിച്ചാൽ ചില്ലിന്റെ സ്വഭാവമായി എന്നു വ്യാഖ്യാനിക്കാം. ആ നിലയ്ക്ക് സ്വന്തമായി അക്ഷരരൂപമുള്ള മേലെഴുതിയ ചില്ലുകൾ കൂടാതെ ഇതരവ്യഞ്ജനാക്ഷരങ്ങളും ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് ഉച്ചാരണസമയത്ത് ചില്ലുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് പാഴ്ചെടി എന്നെഴുതുമ്പോഴുള്ള ഴ്, കൊയ്രാള എന്നോ അയ്മനം എന്നോ എഴുതുമ്പോഴുള്ള യ്, തസ്കരൻ എന്നെഴുതുമ്പോഴുള്ള സ് ഒക്കെ സ്വഭാവം കൊണ്ട് ചില്ലിന്റെ കർമ്മം അനുഷ്ഠിക്കുന്നു. രണ്ടുവ്യത്യസ്ത വ്യഞ്ജനങ്ങൾ ചേർന്നു കൂട്ടക്ഷരമുണ്ടാകുമ്പോൾ ആദ്യ വ്യഞ്ജനത്തിന്റെ സ്വരമില്ലാരൂപവും രണ്ടാം വ്യഞ്ജനത്തിന്റെ സ്വാഭാവികരൂപവുമാണ് ഉച്ചാരണത്തിൽ വരുന്നത് എന്നതിനാൽ ഇവ കൂട്ടക്ഷരങ്ങളല്ലേ എന്നു തോന്നാം. എന്നാൽ ഇവിടെ ഉദാഹരണമായി ചേർത്ത മൂന്നു വാക്കുകളിലും ചന്ദ്രക്കലയോടുചേർന്ന്, ഉച്ചാരണത്തിൽ ഒരു നിർത്തുള്ളത് ശ്രദ്ധിക്കുക. സ്കറിയ, സ്കോഡ, സ്കോട്ട്ലാൻഡ് തുടങ്ങിയ നാമരൂപങ്ങളിൽ സ്ക കൂട്ടിയുച്ചരിക്കുമ്പോൾ തസ്കരനിൽ തസ് / കരൻ എന്ന് വിഭജിച്ചാണ് ഉച്ചാരണം. ഭസ്മം, സ്മരണ എന്നീ രണ്ടുവാക്കുകൾ നോക്കിയാലും ഈ വ്യത്യാസം മനസ്സിലാക്കാം. ഇവിടെ ഭസ് / മം എന്നു വിഭജിച്ചും സ്മരണ, സ്മാരകം തുടങ്ങിയിടത്തൊക്കെ സ്മ ഒരുമിച്ചുമാണ് ഉച്ചരിക്കുന്നത്. ഇവയിൽ വിഭജിച്ചുച്ചരിക്കുന്നിടത്ത് സ് എന്ന ചില്ലിനോടാണ് മ ചേരുന്നതെന്നും മറ്റു രണ്ടുവാക്കുകളിലും സയും മയും ചേർന്ന് കൂട്ടക്ഷരമുണ്ടാവുകയാണെന്നും പറയാം.
                              അക്കങ്ങൾ
                          കൂട്ടക്ഷരങ്ങൾ
ഒന്നിലധികം വ്യഞ്ജനാക്ഷരങ്ങൾ കൂടിച്ചേർന്നെഴുതുന്നവയെ കൂട്ടക്ഷരങ്ങൾ എന്നു പറയുന്നു. വ്യഞ്ജനാക്ഷരങ്ങളുടെ ഇരട്ടിപ്പു് (ഉദാഹരണം: ക്ക , ച്ച, ത്ത , ട്ട , പ്പ , യ്യ, ല്ല, വ്വ, ശ്ശ, സ്സ, ള്ള,) അല്ലെങ്കിൽ വ്യത്യസ്ത അക്ഷരങ്ങൾ കൂടിച്ചേരൽ (ഉദാഹരണം ക്ത, പ്ല, ത്ര ) എന്നീ സന്ദർഭങ്ങളിൽ കൂട്ടക്ഷരങ്ങളുണ്ടാവും. രണ്ടു് വ്യഞ്ജനങ്ങൾ കൂടിച്ചേരുമ്പോൾ ആദ്യത്തെ അക്ഷരത്തിന്റെ സ്വരമില്ലാത്ത ഭാഗവും , രണ്ടാമത്തേതിന്റെ സ്വരമുള്ള രൂപവും ഉപയോഗിക്കുകയാണു് പതിവു്. സ്വരസാന്നിദ്ധ്യമില്ലെന്നു കാണിക്കാൻ ചന്ദ്രക്കല ഉപയോഗിക്കുന്നു. ഉദാഹരണം:
ക്ത = ക് + ത
ക്ര = ക് + ര
രണ്ടിലധികം അക്ഷരങ്ങൾ ചേർന്നും കൂട്ടക്ഷരങ്ങളുണ്ടാവാറുണ്ടു്, ഓരോ അക്ഷരങ്ങളും ചന്ദ്രക്കലയിട്ടു് ബന്ധിപ്പിക്കുന്നു. ഉദാഹരണം:
ദ്ധ്യ = ദ് + ധ് + യ
ഗ്ദ്ധ്ര = ഗ് + ദ് + ധ് + ര
കയ്യെഴുത്തുരീതിയിൽ കൂട്ടക്ഷരങ്ങളെ ഒരുമിച്ചു് ഒറ്റ അക്ഷരമായും (ചന്ദ്രക്കലയില്ലാതെ), അതല്ലാതെ ചന്ദ്രക്കല പ്രത്യേകം കാണിച്ചു കൊണ്ടു് വിട്ടുവിട്ടും എഴുതാറുണ്ടു് (പ്രത്യേകിച്ചും പരിഷ്കരിച്ച ലിപി സമ്പ്രദായത്തിൽ)
ഒന്നിലധികം അക്ഷരം ചേർന്നാൽ കൂട്ടക്ഷരമാവുമെങ്കിലും അവയെല്ലാം മലയാളത്തിലെ ശരിയായ കൂട്ടക്ഷരമാവുകയില്ല. ഉദാഹരണത്തിനു് ക്ച എന്നതൊരു ശരിയായ കൂട്ടക്ഷരമായി കണക്കാക്കുന്നില്ല. ക, , , , , , , , ,ത. ദ, , , , , , , , , , ള എന്നീ അക്ഷരങ്ങൾ മാത്രമേ ഇരട്ടിച്ച രൂപത്തിൽ മലയാളത്തിൽ കാണാറുള്ളൂ. സാമാന്യമായി, ഖരം, മൃദു, അനുനാസികം എന്നിവ ഇരട്ടിക്കുമെന്നു പറയാം. അതിഖരം, ഘോഷം എന്നിവ മലയാളത്തിൽ ഒരിക്കലും ഇരട്ടിക്കാറില്ല.
, , , , പ എന്നീ വർഗ്ഗങ്ങളിൽ ഓരോന്നിന്റെയും അനുനാസികവും ഖരവും ചേർന്നു് കൂട്ടക്ഷരമുണ്ടാവും
ങ + ് + ക = ങ്ക
ഞ + ് + ച = ഞ്ച
ണ + ് + ട = ണ്ട
ന + ് + ത = ന്ത
മ + ് + പ = മ്പ
ഺവർഗത്തിലെ അനുനാസികമായ വർത്സ്യ ഩകാരത്തോടു ഖരാക്ഷരമായ ഺ ചേരുന്ന രൂപത്തിനു് സ്വന്തമായി ലിപിയില്ലാത്തതിനാൽ ന്റ എന്ന അക്ഷരരൂപത്താൽ അതു് പ്രതിനിധീകരിക്കപ്പെടുന്നു.
                               ചിഹ്നം
ആശയം മനസ്സിലാക്കുന്നത് ഏളുപ്പത്തിലാക്കുവാൻ ഉപയോഗിക്കുന്ന അടയാളങ്ങളെ ചിഹ്നങ്ങൾ എന്ന് വിളിക്കുന്നു. വാക്യ ഘടനയിൽ ഉണ്ടായേക്കാവുന്ന സംശയം ദൂരീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അനുസ്വാരവും (ം) ചില്ലുതന്നെ. അനുസ്വാരത്തിനു '' കാരത്തിനോടും വിസർഗത്തിനു '' കാരത്തിനോടും സാമ്യമുണ്ട്. ചന്ദ്രക്കല '' ശുദ്ധ വ്യഞ്ജനത്തെ സൂചിപ്പിക്കുന്നു. പ്രശ്ലേഷം:സ്വപ്നേഽപി = സ്വപ്നേഅപി അകാരം ലോപിക്കുന്നു എന്ന് കാണിക്കുന്നു.
ചന്ദ്രബിന്ദു
എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്, ഓം എന്ന ഉച്ചാരണത്തിന് പകരമാണിത്

മലയാള ലിപിയും പരിഷ്ക്കരണവും
എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു. പൊതുവർഷം പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്നു നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്. ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന പേരു സിദ്ധിച്ചു. പിന്നീട് അത് വട്ടെഴുത്ത് എന്നുമായി. കോൽ (എഴുത്താണി,നാരായം) കൊണ്ട് എഴുതി തുടങ്ങിയപ്പോൾ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി. അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു. സംസ്കൃത അക്ഷരമാല മലയാളത്തിൽ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള മലയാള ലിപി. ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം. ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ.
                           വർണ്ണം (ഭാഷ)
മലയാളത്തിൽ വർണ്ണവും അക്ഷരവും ഒരേ അർത്ഥത്തിൽ ഉപയോഗിക്കുന്നു. എന്നാൽ ശാസ്ത്രീയമായി ഇതു ശരിയല്ല.വർണ്ണവും അക്ഷരവും രണ്ടാണ്. ഒരക്ഷരത്തിൽ ഒന്നിലധികം വർണ്ണങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് ഒരക്ഷരമാണ് ഇതിൽ ക്, അ എന്നീ വർണ്ണങ്ങൾ അടങ്ങിയിരിക്കുന്നു. അസ്വസ്ഥതഎന്ന വാക്കിൽ അ,സ്വ,സ്ഥ,ത എന്നിങ്ങനെ നാല് അക്ഷരങ്ങളാണുള്ളത്. എന്നാൽ ഇതിൽ അ, സ്,വ്,,സ്,ഥ്,,ത്,അ എന്നീ വർണ്ണങ്ങളുണ്ട്. മലയാള അക്ഷരങ്ങളിൽ ഒരു സ്വര വർണ്ണം ഉണ്ടായിരിക്കും. ഒന്നിലധികം വ്യഞ്ജനങ്ങളും സ്വരവും ചേർന്ന അക്ഷരങ്ങളും ഉണ്ടാകും. ഉദാ:-സ്വ-സ്+വ്+അ, ക്ഷ്യ- ക്+ഷ്+യ്+അ. അപ്പോൾ അക്ഷരമാല എന്നതിനു പകരം വർണ്ണമാല എന്നോ തിരിച്ചോ പ്രയോഗിക്കുന്നത് തെറ്റാണ്.
                                 വാക്ക്
ഭാഷയിലെ അർത്ഥയുക്തമായ ആശയം ഉൾക്കൊള്ളുന്ന ഒരു ഏകകമാണ് പദം(word). പദം ഒരൊറ്റ രൂപിമത്തെയോസന്ധിചെയ്തതോ അല്ലാത്തതോ ആയ ഒന്നിലധികം രൂപിമങ്ങളെയോ ഉൾക്കൊള്ളാം. പദങ്ങൾ ചേർന്നാണ് വാക്യങ്ങൾ ഉണ്ടാകുന്നത്. രണ്ടോ അതിലധികമോ പദങ്ങൾ ചേർന്നുണ്ടാകുന്ന വാക്കുകളെ സംയുക്തപദങ്ങൾ(സമസ്തപദം) എന്നുവിളിക്കുന്നു. പദാംശങ്ങൾ ചേർത്ത് നിർമ്മിക്കുന്ന പുതിയ പദങ്ങളാണ് സങ്കരപദങ്ങൾ‍(portmanteau). പദങ്ങൾക്ക് പൊതുവേ സ്വീകാര്യമായ അർത്ഥത്തേക്കാളുപരി സർവസമ്മതമായ നിർവചനങ്ങളുണ്ടായിരിക്കും പ്രത്യേകിച്ച് സാങ്കേതിക പദങ്ങൾക്ക്.
                            നിർവചനം
പദനിർവ്വചനം ഭാഷാശാസ്ത്രത്തിലെ കീറാമുട്ടിയാണ്‌. ഏറ്റവും ചെറിയ സ്വതന്ത്ര ഭാഷായൂണിറ്റ് എന്ന് ബ്ലൂംഫീൽഡ് നിർവ്വചിക്കുന്നു.
ഭാഷയിൽ ചില ശബ്ദങ്ങലെ വിഭക്തിയോഗാദി സംസ്കാരം ചെയ്തും ചിലതിനെ യാഥാസ്ഥിതികമായും പ്രയോഗിക്കാറുണ്ട്. സംസ്കാരത്തോടു കൂടിയോ കൂടാതെയോ പ്രയോഗത്തിനു തയ്യാറുള്ള ശബ്ദത്തിന്‌ പദം എന്നു പേർ.
എന്ന് കേരളപാണിനി.
                             പദവിഭാഗങ്ങൾ
പദങ്ങളുടെ വർഗ്ഗീകരണം ഭാഷാശാസ്ത്രത്തിന്റെ പ്രാരംഭകാലം മുതൽ തുടങ്ങിയിരുന്നു. യാസ്കന്റെ നിരുക്തത്തിൽ പദങ്ങളെ നാമം, ആഖ്യാതം, ഉപസർഗ്ഗം, നിപാതം എന്ന് നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
പ്ലാറ്റോ റീമ(ക്രിയ), ഒനോമ(നാമം) എന്ന് രണ്ട് പദവിഭാഗങ്ങളെ സൂചിപ്പിക്കുന്നു. അരിസ്റ്റോട്ടിൽ ലോഗോസ് (ദ്യോതകം) എന്ന മൂന്നാം വിഭാഗം കുടി ഇതിൽ ഉൾപ്പെടുത്തി.
ഇംഗ്ലീഷ് ഭാഷയിൽ പദത്തെ നാമം(noun), ക്രിയ(verb), നാമവിശേഷണം(adjective), ക്രിയാവിശേഷണം(adverb), ഗതി(preposition), സർവ്വനാമം(pronoun), ഘടകം(conjunction), വ്യാക്ഷേപകം(interjection) എന്ന് എട്ടായി തിരിക്കുന്നു.
തമിഴിൽ നാമം(പെയർ), ക്രിയ(വിനൈ), വിശേഷണം(ഉരി), ദ്യോതകം(ഇടൈ) ഇവയാണ്‌ പദത്തിന്റെ(ചൊൽ) വിഭാഗങ്ങൾ. മലയാളത്തിൽ പദത്തെ വാചകം, ദ്യോതകം എന്ന് രണ്ടായും വാചകത്തെ നാമം, ക്രിയ, വിശേഷണം എന്നും ദ്യോതകത്തെ ഗതി, ഘടകം, വ്യാക്ഷേപകം എന്നും തിരിക്കുന്നു.
എല്ലാ ഭാഷയ്ക്കും അംഗീകരിക്കാവുന്നതോ ഒരേ മാനദണ്ഡത്തിലൂന്നിയതോ ആയ ഒരു പദവർഗ്ഗീകരണം ഇല്ല. നാമം, ക്രിയ എന്നുള്ള അടിസ്ഥാനവിഭജനം പോലും പല ഭാഷകളിലും സാധ്യമല്ല.
                             രൂപിമം
ഭാഷയിലെ അർത്ഥമുള്ള ശബ്ദങ്ങളിൽ ഏറ്റവും ചെറുതാണ് രൂപിമം. ഭാഷാശാസ്ത്ര പഠനത്തിലെ രൂപവിജ്ഞാനീയത്തിലാണ് രൂപിമം ചർച്ചചെയ്യപ്പെടുന്നത്. ഭാഷയുടെ അടിസ്ഥാന ശബ്ദങ്ങളായ സ്വനം, സ്വനിമം, ഉപസ്വനം എന്നതുപോലെ ഭാഷയിലെ അർത്ഥമുള്ള ശബ്ദങ്ങളെ രൂപം, രൂപിമം, ഉപരൂപം എന്നിങ്ങനെ തിരിക്കാം.
രൂപിമം (morpheme)
ഭാഷയിലെ അർത്ഥയുക്തമായ ഏറ്റവും ചെറിയ മൂലകമാണ് രൂപം എന്ന് ഡോ.കെ.എം.പ്രഭാകരവാര്യർ.   സ്വനങ്ങളും സ്വനിമങ്ങളും തമ്മിലുള്ള ബന്ധം പോലെയാണ് രൂപങ്ങളും രൂപിമങ്ങളും തമ്മിലുള്ളത്.മിടുക്കന്മാർ എന്ന പ്രയോഗത്തിൽ മിടുക്ക്- അൻ- മാർ, എന്നിങ്ങനെ രൂപിമങ്ങൾ ചേർന്നിരിക്കുന്നു. അർത്ഥയുക്തമായ പദങ്ങൾ പോലെ പ്രത്യയങ്ങളും രൂപിമങ്ങളാണ്.ഒരർത്ഥം ഉത്പാദിപ്പിക്കുന്ന സ്വനങ്ങളും രൂപിമങ്ങളായി വരാം. ഒരേഅർത്ഥമുള്ള ഒന്നിലധികം രൂപങ്ങളുണ്ടെങ്കിൽ അവയാണ് ഉപരൂപം.ന്റെ, ഉടെ എന്നിവ സംബന്ധികാർത്ഥത്തിൽ ഉപയോഗിക്കുന്ന രൂപങ്ങളാണ്. ഒരേ അർത്ഥത്തിൽ ഉപയോഗിക്കുന്നതിനാൽ ഇവയ്ക്ക് ഉപരൂപ പദവിനൽകാം. മലയാളത്തിലെ ഭുതകാലപ്രത്യയങ്ങളാണ് തു, ഇ എന്നിവ, അതിനാൽ അവ ഒരു രൂപിമത്തിന്റെ ഉപരൂപങ്ങളാണ്.
രൂപിമങ്ങളെ സ്വതന്ത്രം ആശ്രിതം എന്നിങ്ങനെ തിരിക്കാം.ഒരു വാക്യത്തിൽ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന രൂപിമങ്ങൾ സ്വതന്ത്രരൂപിമങ്ങൾ. തല, മല, കല, തടി, വീട്, ആന.തുടങ്ങി നാമങ്ങൾ ഓടി,ചാടി,പോയി, കണ്ടു തുടങ്ങി ക്രിയകൾ നല്ല, വെളുത്ത, ചെറിയ,തുടങ്ങിയ നാമവിശേഷണങ്ങൾ, ക്രിയാവിശേഷണങ്ങൾ ഘടകങ്ങൾ എന്നീ രൂപിമങ്ങൾ വാക്യത്തിൽ സ്വതന്ത്രമായി ഉപയോഗിക്കാം. അതിനാൽ ഇഅവ സ്വതന്ത്ര രൂപിമങ്ങളാണ്. എന്നാൽ വിഭക്തി(എ, ക്ക്, ആൽ, ന്റെ,ഓട്, ഇൽ) ലിംഗം(അൻ, അൾ) വചനം(കൾ,അർ,മാർ) കാലം(തു,ഉം,ഇ)പ്രകാരം(അട്ടെ,അണം,ആം) ഇവയെ സൂചിപ്പിക്കുന്ന രൂപിമങ്ങൾ നാമത്തോടൊ ക്രിയയോടോ ചേർന്നു മാത്രമേ വരുകയുള്ളു.അതിനാൽ ഇവ ആശ്രിതരൂപിമങ്ങൾ

                     വ്യാകരണത്തിലെ വിഷയങ്ങൾ
ഒരു വാക്യത്തിലെ പദങ്ങളെ വിശകലനം ചെയ്ത് പഠിക്കുന്നതിനെ വ്യാകരിപ്പ് എന്ന് പറയുന്നു. ഒരു വാക്യത്തിലെ പദങ്ങളുടെ ലിംഗം,വചനം,വിഭക്തിതുടങ്ങിയവയും, നാമപദത്തിന്റെ ലിംഗം,വചനം,വിഭക്തി,കാരകം,അന്വയം ഇവ വിവരിച്ച്, ക്രിയാപദത്തിന്റെ ക്രിയ, കേവലക്രിയ, പ്രയോജകക്രിയ, കാരിതക്രിയ, അകാരിതക്രിയ, സകർമ്മകക്രിയ, അകർമ്മകക്രിയ, കർത്തരിപ്രയോഗം, കർമ്മണിപ്രയോഗം, ഭൂതകാലം, ഭാവികാലം, വർത്തമാനകാലം, ഭേദകം, അവ്യയം, സർവ്വനാമം എന്നീ കാര്യങ്ങളെ അപഗ്രഥിച്ച് പഠിക്കുന്നതിനെയാണ് വ്യാകരണം എന്ന് പറയുന്നത്.
ഒന്നാം ഭാഗത്തിൽ മുകളിൽ പറഞ്ഞ കാര്യം സൂചിപ്പിച്ചിരുന്നു............. ഇനി ഇവയുടെ വിശദീകരണങ്ങൾ നോക്കം.
                               ലിംഗം
വ്യാകരണത്തിൽ നാമപദങ്ങളുടെ പ്രാതിസ്വികഭാവങ്ങളിൽ ഒന്നാണു് ലിംഗം. ലിംഗം എന്നാൽ അടയാളം. വിവിധ ഭാഷകളിൽ പും, സ്ത്രീ, നപുംസകം, ഉഭയലിംഗം എന്നിങ്ങനെ ലിംഗഭേദങ്ങൾ വർഗ്ഗീകരിച്ചുകാണാം. നാമപദത്തിനു് സഹജമായോ അതിൽ ചേർക്കുന്ന പ്രത്യയങ്ങളിലൂടെയോ കൂടുതലായി മുന്നിലോ പിന്നിലോ ചേർക്കുന്ന പ്രത്യേകവാക്കുകളിലൂടെയോ ലിംഗഭേദം കൈവരാം.
സംസ്കൃതം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നാമരൂപങ്ങളുടെ ലിംഗഭേദം പ്രധാനപ്പെട്ട ഒരു വ്യാകരണകാര്യമാണു്. ഇത്തരം ഭാഷകളിൽ കർത്താവിന്റെയോ കർമ്മത്തിന്റെയോ പുംസ്ത്രീനപുംസകരൂപങ്ങൾക്കനുസരിച്ചു് ക്രിയകൾക്കോ വാചകത്തിനു മൊത്തമായോ രൂപഭേദം വന്നെന്നിരിക്കാം. പഴയ മലയാളം അടക്കം ദ്രാവിഡഭാഷകളിൽപ്പോലും നാമത്തിനും ക്രിയയ്ക്കും ഇടയിൽ ഇത്തരം ലിംഗവചനപ്പൊരുത്തം നിഷ്കർഷിക്കുന്നതു് സാധാരണമാണു്. പക്ഷേ, ആധുനികമലയാളത്തിൽ വാക്യഘടനകൾ ലിംഗവചനപ്പൊരുത്തങ്ങളിൽ നിന്നു് ഏറെക്കുറെ സ്വതന്ത്രമാണു്.
                    ലിംഗഭേദം മലയാളത്തിൽ
മലയാള ഭാഷയിൽ ലിംഗം പ്രധാനമായും മൂന്ന് വിധത്തിലാണ് ഉപയോഗിക്കുന്നത്. സംസ്കൃതാദിയായ ഭാഷകളിൽ നാമപദത്തിന്റെ രൂപാനുസാരിയായാണു് ലിംഗം നിർണ്ണയിക്കപ്പെടുന്നതെങ്കിൽ, മലയാളം അടക്കമുള്ള ദ്രാവിഡഭാഷകളിൽ അവ അർത്ഥാനുസാരിയാണു്. ആദ്യഗണത്തിൽ പെട്ട ഭാഷകളിൽ ലിംഗനിർണ്ണയം പദരൂപപ്രധാനമായതിനാൽ പലപ്പോഴും അവയുടെ വർഗ്ഗീകരണം അവ്യവസ്ഥിതമാണോ എന്നുവരെ ശങ്കിക്കത്തക്ക നിലയിൽ സങ്കീർണ്ണമോ ക്ലിഷ്ടമോ ആയിത്തീരാറുണ്ടു്. എന്നാൽ മലയാളത്തിൽ ലിംഗസ്വഭാവം നിർണ്ണയിക്കൽ പ്രായേണ ലളിതമാണു്.
സചേതനവും വ്യക്തമായ പുരുഷ-സ്ത്രീഭാവവുമുള്ളവ, ജഡമായതോ അചേതനമായതോ വിശേഷബുദ്ധിയോ വ്യക്തിത്വമോ ഇല്ലാത്തവ എന്നിങ്ങനെ തരം തിരിക്കാവുന്ന വാക്കുകൾ (അഥവാ അത്തരം സ്വഭാവമുള്ള അർത്ഥം പ്രതിനിധീകരിക്കുന്ന നാമപദങ്ങൾ) എന്ന പരിഗണനയിലൂടെയാണു് മലയാളത്തിൽ ലിംഗം നിർണ്ണയിക്കപ്പെടുന്നതു്.
                                                               
പുല്ലിംഗം
ആൺജാതിയെ അല്ലെങ്കിൽ ആൺനാമത്തെ കുറിക്കുന്നതാണ്‌ പുല്ലിംഗം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാ: പുരുഷൻ, രാമൻ, രാജാവ്, കാള, പോത്ത്, ആൺകിളി, പണിക്കാരൻ, തന്ത, മകൻ, കൊമ്പനാന...
                                                                 സ്ത്രീലിംഗം
പെൺജാതിയെ അല്ലെങ്കിൽ പെൺനാമത്തെ അർത്ഥമാക്കുന്ന പദങ്ങളുടെ ലിംഗസ്വഭാവമാണു് സ്ത്രീലിംഗം. ഉദാ: സ്ത്രീ, രമ, രാജ്ഞി, പശു, എരുമ, വിവാഹിത, പെൺസിംഹം, സിംഹിണി, അമ്മായി, പിടിയാന തുടങ്ങിയവ.
                         നപുംസകലിംഗം
വ്യക്തമായ സചേതനഭാവം ഇല്ലാത്ത വസ്തുക്കളെയെല്ലാം മലയാളത്തിൽ നപുംസകമായാണു് കണക്കാക്കുന്നതു് (ന പും സ,കം - പുരുഷൻ എന്നോ സ്ത്രീയെന്നോ ഗണിക്കാൻ പറ്റാത്തതു്). ഉദാ: മേശ, ഭാരതം, കാക്ക, കന്നുകാലി, പൂച്ച, ആന
സാഹിത്യത്തിലും ആഖ്യാനത്തിലും മറ്റും ചില സാഹചര്യങ്ങളിൽ ജന്തുജീവികളിൽ തനതായ വ്യക്തിത്വമുള്ള ഒന്നിനെയോ അതിൽ കൂടുതലോ എണ്ണങ്ങളെ ലിംഗഭാവത്തിൽ പരിഗണിച്ചെന്നു വരും. ഇത്തരം പ്രയോഗങ്ങളിൽ അവയുടെ വ്യക്തിത്വമാണു് അവയ്ക്കു് ആ ലിംഗഭാവം കൈവരുത്തുന്നതു്. (ഉദാ: ജൂഡി എന്നായിരുന്നു എന്റെ പൂച്ചയുടെ പേരു്. തൂവെള്ളനിറമായിരുന്നു അവൾക്കു്.)
ആംഗലേയഭാഷകളിലും മറ്റും ചില ജാതി നാമരൂപങ്ങളെ ( ഉദാ: രാഷ്ട്രനാമങ്ങൾ, കപ്പലുകൾ തുടങ്ങിയവ സ്ത്രീലിംഗം) പ്രത്യേക ലിംഗരൂപത്തിൽ വിവക്ഷിക്കാറുണ്ടു്. എന്നാൽ മലയാളത്തിൽ അത്തരം ഇനങ്ങളെപ്പോലും നപുംസകമായാണു് പരിഗണിക്കുന്നതു്.
                                                             ഉഭയലിംഗം
മുകളിൽ സൂചിപ്പിച്ചതു കൂടാതെ, തനതായി പ്രത്യേക ലിംഗസ്വഭാവമുൺറ്റെങ്കിൽപ്പോലും അതു് പ്രയോഗത്തിൽ വ്യക്തമാകാത്ത അവസ്ഥ ചിലപ്പോൽ ഉണ്ടാകാം. ഇത്തരം വാക്കുകളാണു് ഉഭയലിംഗത്തിൽ പെടുന്നതു്. മലയാളത്തിലെ ഒട്ടേറെ സർവ്വനാമങ്ങളും (പ്രത്യേകിച്ച് മദ്ധ്യമ-ഉത്തമപുരുഷസർവ്വനാമങ്ങൾ) ഉഭയലിംഗികളാണു്. (ഉദാ: അവർ, ഞാൻ, നീ, ഞങ്ങൾ, നിങ്ങൾ...)

                        ലിംഗപരിവർത്തനം
പല വാക്കുകളുടേയും അന്ത്യമോ അന്ത്യപ്രത്യയമോ അവയുടെ ലിംഗസ്വഭാവം വെളിവാക്കും. ഇവയിൽ പ്രയോഗിക്കാവുന്ന നേരിയ രൂപഭേദത്തിലൂടെ ആ വാക്കുകളുടെ ലിംഗവും മാറ്റാവുന്നതാണു്. (ഉദാ: ച്ചി, ട്ടി, , ത്തി തുടങ്ങിയ പ്രത്യയങ്ങൾ ഉപയോഗിച്ച് ചില പുല്ലിംഗശബ്ദങ്ങളെ സ്ത്രീലിംഗമാക്കി മാറ്റാൻ കഴിയും.)
(
ഉദാ: മടിയൻ - മടിച്ചി, ആശാൻ - ആശാട്ടി, കേമൻ - കേമി, പണിക്കൻ - പണിക്കത്തി.... തുടങ്ങിയവ)
കൂടാതെ പദങ്ങളുടെ ആദ്യം ആൺ, പെൺ തുടങ്ങിയ ലിംഗസ്വഭാവമുള്ള അധികപദങ്ങൾ ചേർത്തും ലിംഗഭേദം വരുത്താൻ കഴിയും.
(
ഉദാ: ആൺകുട്ടി - പെൺകുട്ടി. ആൺകിളി - പെൺകിളി, കൊമ്പനാന - പിടിയാന... തുടങ്ങിയവ)
ഇതു രണ്ടും കൂടാതെ രണ്ടു ലിംഗങ്ങൾ പ്രത്യേകം പദങ്ങൾ ഉപയോഗിച്ച് പുല്ലിംഗവും സ്ത്രീലിംഗവുമാക്കിമാറ്റാൻ കഴിയും. പൂവൻ - പിട, പോത്ത് - എരുമ, രാജാവ് - രാജ്ഞി, കൊമ്പൻ - പിടി, നമ്പൂതിരി - അന്തർജ്ജനം എന്നിവ ഇത്തരത്തിൽ ഉപയോഗിക്കുന്ന പദങ്ങളാണ്‌.
                             വചനം
മലയാളവ്യാകരണത്തിൽ വചനം എന്നത്‍ വസ്തുവിന്റെ എണ്ണത്തെ കുറിക്കുന്നതാണ്‌. വചനം രണ്ടു വിധം. ഏകവചനം, ബഹുവചനം.
ഏകവചനം എന്നാൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് പറയുന്നതാണ്‌. ഒന്നിൽക്കൂടുതൽ ഉണ്ടെങ്കിൽ അതിനെ ബഹുവചനം എന്ന് പറയുന്നു.
ചില ഉദാഹരണങ്ങൾ: പാലം - പാലങ്ങൾ, കുട്ടി - കുട്ടികൾ, ബന്ധു - ബന്ധുക്കൾ, അമ്മാവൻ - അമ്മാവന്മാർ, വൃക്ഷം - വൃക്ഷങ്ങൾ.
ഏകവചനത്തിൽ പ്രധാനമായും അ, അം, അൻ, , ഇ എന്നീ പ്രത്യയങ്ങൾ ഉപയോഗിക്കുന്നു. അത് പോലെ അർ, മാർ, കൾ തുടങ്ങിയ പ്രത്യയങ്ങൾ ബഹുവചനത്തിലും ഉപയോഗിക്കുന്നു.
കേരളപാണിനീയത്തിലെ നാമാധികാരം എന്ന അദ്ധ്യായത്തിലെ വചനപ്രകരണം എന്ന ഭാഗം

നാം എന്തെങ്കിലും ഒരു വസ്തുവിനെപ്പററി സംസാരിക്കുമ്പോൾ ആ വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുന്നതിനായി അതിനെപ്പറയുന്ന ശബ്ദത്തിനു ചെയ്യുന്ന രൂപഭേദമാകുന്നു വചനം. സംസ്കൃതത്തിൽ ഏകവചനം, ദ്വിവചനം, ബഹുവചനം ഇങ്ങനെ മൂന്നു വചനങ്ങളുണ്ടു്. ദ്രാവിഡശാഖയ്ക്കുതന്നെ ദ്വിവചനമില്ല. ഒന്നിനെക്കുറിക്കുന്നതു് ഏകവചനം: അതിലധികത്തെക്കുറിക്കുന്നതു് ബഹുവചനം. ഇതാണു വചനങ്ങളുടെ സ്വഭാവം.
സ്വം രൂപമേകവചനം; സലിംഗാലിംഗപൂജകം എന്നു മുന്നു ബഹുത്വത്തി- ലിരട്ടിച്ചിട്ടുമാമിതു്.
ശബ്ദത്തിന്റെ സ്വന്തരൂപംതന്നെ ഏകവചനത്തെ കാണിക്കുന്നു. എന്നാൽ ലിംഗപ്രത്യയം ഉള്ളേടത്തു് ആ പ്രത്യയം ചേർന്ന ശബ്ദരൂപവും അതില്ലാത്തിടത്തു സ്വതേ ഉള്ള ശബ്ദരൂപവും ഏകവചനത്തെക്കുറിക്കുന്നു എന്നർത്ഥം. ഏകവചനത്തെക്കുറിപ്പാൻ വേറെ പ്രത്യയമില്ലെന്നു സാരം.
ഉദാ: രാമൻ, സീത, കാടു്.
ബഹുവചനം മൂന്നുവിധത്തിലുണ്ടു്. സലിംഗബഹുവചനം, അലിംഗബഹുവചനം, പൂജകബഹുവചനം. ഒരു ശബ്ദത്തിൽത്തന്നെ ഇൗ ബഹുവചനങ്ങൾ ഒന്നിലധികം ചേർന്നിട്ടും വരാം. സ്ത്രീപുരുഷനപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ മാത്രം ബഹുത്വത്തെക്കുറിക്കുന്നതു് സലിംഗബഹുവചനം; രണ്ടുംകൂടി കലർന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്നതു് അലിംഗബഹുവചനം; ഒരു വ്യക്തിക്കുതന്നെ ബഹുമാനത്തിന്നുവേണ്ടി ചെയ്യുന്നതു് പൂജകബഹുവചനം.
ഇനി ഇൗ ബഹുവചനപ്രത്യയങ്ങളെ വിധിക്കുന്നു:
അരെന്നലിംഗപുംസ്ത്രീകൾ ക്കവയ്ക്കേ മാർ സലിംഗമാം; ക്ലീബത്തിൽ കൾ ചേർച്ചപോലെ; പൂജകത്തിന്നു മൂന്നുമാം. അ എന്നു സർവ്വനാമത്തിൽ നപുംസകബഹുക്കുറി.
പുരുഷന്മാരും സ്ത്രീകളുംകൂടിയുണ്ടാകുന്ന ബഹുത്വത്തെക്കുറിപ്പാനുള്ള അലിംഗബഹുവചനപ്രത്യയം "അർ' എന്നാകുന്നു.
ഉദാ: മിടുക്കൻ- മിടുക്കന്മാർ }
മിടുക്കർ ശൂദ്രൻ-ശൂദ്രന്മാർ }
ശൂദ്രർ മിടുക്കത്തി-മിടുക്കത്തിമാർ ശൂദ്രത്തി-ശൂദ്രത്തിമാർ
വേലക്കാരൻ-വേലക്കാരന്മാർ
}
വേലക്കാരർ വേലക്കാരത്തി-വേലക്കാരത്തിമാർ
പുരുഷന്മാരോ സ്ത്രീകളോ വെവ്വേറെ ചേർന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്ന സലിംഗബഹുവചനപ്രത്യയം സാമാന്യമായി "മാർ' എന്നാണു്.
ഉദാ:
രാമൻ-രാമന്മാർ, നമ്പൂരി-നമ്പൂരിമാർ, തട്ടാൻ-തട്ടാന്മാർ അമ്മ-അമ്മമാർ, ഭാര്യ-ഭാര്യമാർ തള്ള-തള്ളമാർ.
നപുംസകവസ്തുക്കൾ ചേർന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്നതു് "കൾ' എന്ന പ്രത്യയമാണ്:
ഉദാ: മല-മലകൾ, ആന-ആനകൾ, മരം-മരങ്ങൾ.
ഉണ്ണികൾ, കുട്ടികൾ, വേലക്കാരത്തികൾ മുതലായവയിൽ "കൾ' എന്ന പ്രത്യയം ചേർത്തു കാണുന്നതു് ബാല്യംമുതലായ നിമിത്തങ്ങളാൽ ചേതനധർമ്മം പൂർണ്ണമായിട്ടില്ലാത്ത നിലയിൽ അനാദരംവഴിക്കു് നപുംസകധർമ്മമായ ജഡത്വത്തെക്കുടി പരാമർശിച്ചുംകൊണ്ടുള്ള പ്രയോഗമാകയാലാകുന്നു. പൂജയെക്കുറിക്കുന്നതിനു മേല്ക്കാണിച്ച മൂന്നു ബഹുവചനപ്രത്യയങ്ങളെയും യുക്തംപോലെ ഉപയോഗിക്കാം.
ഉദാ: ഭട്ടൻ ഭട്ടർ (പൂജ്യനായ ഭട്ടൻ) നീ നിങ്ങൾ മാരാൻ മാരാർ തട്ടാൻ തട്ടാർ തമ്പുരാൻ തമ്പുരാക്കൾ-തമ്പുരാക്കന്മാർ രാജാവു് രാജാക്കൾ-രാജാക്കന്മാർ പിതാവു് പിതാക്കൾ-പിതാക്കന്മാർ
"
', "', "' മുതലായ സർവ്വനാമങ്ങൾക്കു് ബഹുവചനത്തിൽ "അ' എന്നു് പ്രത്യയം.
ഉദാ: അ+ അ= അവ ഇ+ അ= ഇവ എ+ അ= എവ ചില പല അനന്തരം വചനപ്രത്യയംചേരുമ്പോൾ ഉണ്ടാകുന്ന വിശേഷപ്രക്രിയകളെ കാണിക്കുന്നു:
(1)
രലോപമർ-കൾ ചേരുമ്പോൾ കാണും ശിഷ്യകളെന്നപോൽ; (2) പെങ്ങളാങ്ങളയെന്നെല്ലാ- മേകത്തിൽ ബഹുരൂപമാം; (3) ഒാഷ്ഠ്യസ്വരം മുൻപിരുന്നാൽ കൾകകാരമിരട്ടിയാം. (4) സംഖ്യാവിശേഷണം ചേർന്നാൽ ക്ലീബേ വേണ്ട ബഹുക്കുറി; ജഡമപ്രാണിയെന്നുള്ള വിശേഷങ്ങളുമോർക്കണം.
(1) "
അർ', "കൾ' എന്ന രണ്ടു പ്രത്യയങ്ങൾ ചേർന്നു വരുന്നിടത്തു് "അർ' എന്നതിലെ രേഫം പഴയകാലത്തു് ലോപിച്ചിരുന്നു:
ഉദാ: ബഹുവചനം രേഫലോപം വന്ന രൂപം ശിഷ്യർകൾ ശിഷ്യകൾ ഭട്ടർകൾ ഭട്ടകൾ
(2)
പെങ്ങൾ, ആങ്ങള (ആങ്ങൾ) ഇത്യാദി ശബ്ദങ്ങൾ സഹോദരി, സഹോദരൻ എന്ന ഒാരോ വ്യക്തിയെ മാത്രം കാണിക്കുന്നവയും ഏകവചനം വേണ്ടുന്നിടത്തു് അതിനു വ്യത്യസ്തമായി ബഹുവചനം ചേർത്തു പ്രയോഗിച്ചിട്ടുള്ളവയും ആയ വിശേഷരുപങ്ങൾ ആണു്. ഇൗവക ശബ്ദങ്ങൾ ബഹുത്വം വിവക്ഷിക്കുമ്പോൾ "പെങ്ങന്മാർ', "ആങ്ങളമാർ' എന്നു് "മാർ' പ്രത്യയം ചേർന്നുതന്നെ വരുകയും ചെയ്യും.
(3) "
കൾ' എന്ന പ്രത്യയത്തിന്റെ മുമ്പിലുള്ള വർണ്ണം ഒാഷ്ഠ്യസ്വരമാകുന്നിടത്തെല്ലാം അതിലെ ("കൾ' എന്നതിലെ) കകാരം ഇരട്ടിക്കും.
ഉദാഹരണം: ഭ്രാതാക്കൾ, രാജാക്കൾ, ഗുരുക്കൾ, പൂക്കൾ, ഗോക്കൾ.
(4)
സംഖ്യാവാചകമായ ഒരു വിശേഷണപദം ഉള്ള ഇടത്തു് നപുംസകലിംഗശബ്ദങ്ങളിൽ ബഹുത്വത്തിലും ബഹുവചനപ്രത്യയം ചേർക്കേണ്ടതില്ല.
ഉദാഹരണം: "പത്തു രൂപാ', "ആയിരം തേങ്ങാ', "എട്ടു ദിക്ക്'.
ഇങ്ങനെയല്ലാതെ, "പത്തു രൂപകൾ', "ആയിരം തേങ്ങകൾ' എന്നെല്ലാം ഉപയോഗിക്കുന്നതു് ഭാഷാസ്വഭാവത്തിനു യോജിക്കുന്നതുമല്ല. നപുംസകമല്ലെങ്കിൽ "നാലു ബ്രാഹ്മണർ', "അഞ്ചു സ്ത്രീകൾ' എന്നു് ബഹുവചനം ചേർന്നുതന്നെവരും. നപുംസകലിംഗത്തിലും ഒാരോ വ്യക്തിയെയും പ്രതേ്യകം പരാമർശിക്കുന്ന സ്ഥലങ്ങളിൽ,
""
ശംഖം ചക്രം ഗദാ പങ്കജമിവ വിലസും നാലു തൃക്കെകളോടും
ഇങ്ങനെ ബഹുവചനം ചേർത്തു് പ്രയോഗം കാണുന്നുണ്ടു്. അതു കൂടാതെ നപുംസകത്തിൽത്തന്നെ വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളേയും മറ്റും കുറിക്കുന്ന ശബ്ദങ്ങൾക്കും ജീവനില്ലാത്ത കല്ലു മുതലായതിനെ കുറിക്കുന്ന ശബ്ദങ്ങൾക്കും തമ്മിൽത്തന്നെ ഇൗ സംഗതിയിൽ വ്യത്യാസം ഉണ്ടു്. ജീവികളാണെങ്കിൽ "പത്തു പശുക്കൾ'; ആയിരം തേനീച്ചകൾ എന്നു് ബഹുവചനം ചേർക്കുന്നതിനും, "പത്തു പശു', "ആയിരം തേനീച്ച' എന്നു് ചേർക്കാതിരിക്കുന്നതിനും വിരോധം ഇല്ല. "പത്തു കല്ലുകൾ', "നൂറു നൂലുകൾ' എന്നുള്ളതു ഭാഷയ്ക്കു തീരെ യോജിക്കുന്നതല്ല.
ഇനി സർവ്വനാമങ്ങൾക്കുള്ള വിശേഷവിധികളെ പറയുന്നു:
എനേൻ യാൻ നാൻ ക്രമാൽ ഞാനായ്; നീ, താൻ, ദീർഘിച്ചു വന്നതാം; ഉദ്ദേശികാപ്രത്യയത്തിൽ സ്വരയോഗം സുഖാർത്ഥമായ്; തനിക്കെനിക്കികാരത്താൽ, അകാരത്താൽ നിനക്കുമായു്.
"
എൻ' എന്നാണു് ഉത്തമസർവ്വനാമത്തിന്റെ പ്രകൃതി. അതു് നിർദ്ദേശികാവിഭക്തിയിൽ ബലത്തിനുവേണ്ടി ദീർഘിച്ചു് ആദ്യം "ഏൻ' എന്നായി; ഇൗ രുപം ഇന്നും അപരിഷ്കൃതഭാഷയിൽ ഉപയോഗിച്ചുവരുന്നുണ്ടു്. പിന്നീടു് സ്വരാദിശബ്ദങ്ങളിൽ "യ' ചേർക്കുന്ന തമിഴു് സമ്പ്രദായമനുസരിച്ചു് ഏൻയാൻ എന്നു മാറി. അതിനുശേഷം യകാരസ്ഥാനത്തു് നകാരം (യമൻ=നമൻ) തമിഴിൽ ധാരാളമാകയാൽ "യാൻ' എന്നതു് നാൻ എന്ന രൂപം ഗ്രഹിച്ചു. ഇതാണു് തമിഴിൽ ഇന്നും നടപ്പു്. പിന്നീടു് "നെരുക്കം' എന്നതു് "ഞെരുക്കം' ആകുമ്പോലെ "നാൻ' എന്നതു "ഞാൻ' എന്നായി. എൻ=ഏൻ=യാൻ=നാൻ=ഞാൻ.
നിർദ്ദേശികയൊഴികെയുള്ള വിഭക്തികളിലെല്ലാം "എൻ' എന്നുതന്നെ ഏകവചനം. "നിൻ' എന്ന മധ്യമവും "തൻ' എന്ന സ്വവാചിയും "നീ', "താൻ' എന്നു് നിർദ്ദേശികയിൽ ദീർഘിച്ചതേ ഉള്ളു. ഉദ്ദേശികാപ്രത്യയത്തിൽ ഉച്ചാരണസുഖത്തിനുവേണ്ടി "എൻ', "തൻ' എന്ന രണ്ടിനും ഇകാരവും നിൻ എന്നതിനു് അകാരവും (സ്വരം) ചേർക്കുന്നു: "എനിക്ക്', "തനിക്ക്', "നിനക്ക്', ഇതു് മലയാളത്തിലെ വിശേഷപ്രക്രിയയാണു്. തമിഴിൽ "എനക്കു', "തനക്കു', "നിനക്കു' എന്നു് ഒന്നുപോലെ അകാരംതന്നെയാണു്.
ഇതെല്ലാം ഏകവചനത്തെപ്പറ്റിയുള്ളതാകുന്നു. ഇനി ഇവയ്ക്കു് ബഹുവചനത്തിലെ വിശേഷങ്ങളാവിത്;
(1) (
എ) എൻ+ കൾ= എൻകൾ= എങ്കൾ= എങ്ങൾ. (ബി) ഞാൻ+ കൾ= (ഹ്രസ്വം വന്ന്)= ഞൻകൾ= ഞങ്കൾ= ഞങ്ങൾ.
ഇതു രണ്ടിനും അർത്ഥം ഒന്നുതന്നെ; അതാവിത്: "ഞാനും അവനും' എന്ന പ്രഥമോത്തമങ്ങൾ ചേർന്ന ബഹുവചനം. ഇതിൽ "എങ്ങൾ' എന്നതു് നികൃഷ്ടഭാഷ; "ഞങ്ങൾ' എന്നതു് ഉൽക്കൃഷ്ടഭാഷ-എന്നു് ഉപയോഗത്തിൽ ഭേദം. ഇതിൽ രണ്ടിലും "ൻ' എന്ന ചില്ലു് "അൻ' എന്ന ഏകവചനത്തിന്റെ അവശേഷമായി ഗണിക്കപ്പെട്ടിരിക്കുന്നു. ഇൗ സർവ്വനാമങ്ങളിൽ കാരം ഏകവചനവും, മകാരം ബഹുനചനവും ആകുന്നു. അതിനാൽ "നാൻ' എന്ന പ്രാചീനരൂപത്തിൽനിന്നു്,
(
സി) നാമ്= നാം എന്നൊരു ബഹുവചനം.
ഇതു് അധികാരത്തെയും മറ്റും കാണിക്കുന്ന പൂജകബഹുവചനമാണു് ഇതിനെ "നോം' എന്നും ചില ദേശക്കാർ മാറ്റാറുണ്ടു്. അംഗരൂപത്തിൽ ഇതു് "ഞങ്ങൾ' എന്നതിലെപ്പോലെ ഹ്രസ്വം വന്നു് "നമ്മ്' എന്നാകും; "നോം' എന്നതു് അപ്പോൾ "നുമ്മ്' എന്നുമാകും. "നമ്മെ', "നുമ്മെ' "നമുക്ക്', "നുമുക്ക്' (ഇതിൽ ളകാരസ്വരത്തിന്റെ യോഗം) നമ്മിൽ, നുമ്മിൽ ഇത്യാദി. ഇനി "നമ്മ്' എന്നതിൽ "കൾ' കൂടി ചേർത്തു് കകാരത്തിനു് പൂർവ്വസവർണ്ണാത്മകമായ ലയവും ചെയ്തിട്ടു്,
(
ഡി) നമ്+ കൾ= നമ്മൾ ഇരട്ടബഹുവചനം.
ഇതു് "ഞാൻ', "നീ', "അവൻ' എന്നു മൂന്നു പുരുഷരെയും ക്രാഡീകരിക്കുന്നു എന്നു് അർത്ഥത്തിൽ വിശേഷം.
(2)
തൻ എന്ന സ്വവാചിക്കും ഇതുപോലെതന്നെ (എ) തങ്ങൾ, (ബി) താങ്കൾ, (സി) തമ്മൾ, (ഡി) താം (തോം) എന്നു രൂപങ്ങൾ. ഇതിൽ "താങ്കൾ' എന്നു് സവർണ്ണനം ചെയ്യാത്ത രൂപം പുതിയതും മധ്യമപുരുഷനെ കുറിക്കുവാനുള്ള പൂജകബഹുവചനവും ആണു്. "താം' (തോം) എന്ന നിർദ്ദേശികാരൂപം ഇപ്പോൾ നടപ്പില്ല; ശേഷമെല്ലാം പര്യായരൂപങ്ങളെന്നേ ഉള്ളു; അർത്ഥഭേദമില്ല.
(3) "
നീ' എന്ന നിർദ്ദേശികയുടെ ഏകവചനത്തിൽ "ൻ' എന്ന ഏകവചനപ്രത്യയം ഇല്ലെങ്കിലും, ശേഷം വിഭക്തികളിലെല്ലാം "ൻ' ചേർന്നു് "നിന്നെ', "നിന്നാൽ' ഇത്യാദിയായിട്ടുതന്നെ രൂപങ്ങൾ. ബഹുവചനത്തിൽ "നിങ്ങൾ' എന്നു് ഒരു രൂപമേ നടപ്പുള്ളു. അതു് ഏകവചനരൂപത്തിൽത്തന്നെ "കൾ' എന്ന പ്രത്യയം ചേർത്തു് ("ഞങ്ങൾ' എന്നതുപോലെ) മുറയ്ക്കുള്ള രൂപമെന്നു സ്പഷ്ടമാകുന്നു. "നിൻ' എന്ന ഏകവചന കാരത്തിനു് ബഹുവചനമായ മകാരം ചെയ്താലും രൂപം ശരിതന്നെ. കർണ്ണാടകത്തിൽ "നീം' എന്നു് മുറയ്ക്കുള്ള രൂപം കാണുന്നതിനാൽ "നിമ്+കൾ= "നിങ്ങൾ' എന്നുതന്നെ പ്രക്രിയ കല്പിക്കുക നന്നു്.
ഇൗ മുന്നു സർവ്വനാമങ്ങളും എല്ലാ ദ്രാവിഡങ്ങൾക്കും പൊതുസ്വത്തായിട്ടുള്ളതാണു്. ഇതുകളുടെ ശരിയായ പ്രാചീനരൂപം ഇന്നതെന്നു് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. "എൻ' എന്ന രൂപമോ "യാൻ' എന്നുള്ളതോ ചരിത്രപ്രകാരം പ്രാചീനതരം എന്നു് കാൽഡെ്വൽ വളരെ സന്ദേഹിക്കുന്നു. ഇവിടെ കാണിച്ച ആഗമക്രമം മലയാളത്തെ സംബന്ധിച്ചിടത്തോളം ശരി എന്നേ ഉള്ളു. അതിനു് ഗുണ്ടർട്ടിന്റെ സമ്മതവും മിക്കതുമുണ്ടു്. "നീ', "നാൻ' എന്ന രണ്ടിലെയും നകാരം ആഖ്യാതരൂപങ്ങളിൽ കാണാത്തതിനാൽ പ്രകൃതിയുടെ അംശമല്ല, പിന്നീടു ചേർന്നതായിരിക്കണമെന്നാണു് ഒരു ഉൗഹം. അപ്പോൾ "ആ', "ഇൗ' എന്നാണു് മുറയ്ക്കു് ഉത്തമ മദ്യമസർവ്വനാമങ്ങളുടെ പ്രകൃതികൾ എന്നു വരും. അങ്ങനെയാണെങ്കിൽ അതുകൾ ചുട്ടെഴുത്തുകളുടെതന്നെ വേഷഭേദമാണെന്നു സ്പഷ്ടമാകുന്നു. എന്നാൽ "ആ' എന്ന ചുട്ടെഴുത്തു് ദൂരപരാമർശകവും, "ഇൗ' എന്നതു് ആസന്നപരാമർശവും ആണു്. നേരേമറിച്ചായിരുന്നെങ്കിലേ "ഞാൻ', "നീ' എന്ന സർവ്വനാമങ്ങളുടെ അർത്ഥം യോജിക്കുകയും ഉള്ളു. ഇജ്ജനം', "ഇയ്യാൾ' എന്നെല്ലാം ഉത്തമപുരുഷനെയല്ലേ പറയുന്നത്; "അങ്ങ്', "അവിടുന്ന്' എന്നു് അതുപോലെതന്നെ മധ്യമപുരുഷനേയും കുറിക്കാറുണ്ടു്. അതുകൊണ്ടു് ഇൗ സംഗതിയിൽ തീർച്ചവന്നിട്ടില്ല.
ഇൗ പ്രകരണം അവസാനിക്കുംമുമ്പു് മറ്റു സർവ്വനാമങ്ങളെപ്പറ്റിയും രണ്ടുവാക്കു പറഞ്ഞുകൊള്ളുന്നു:
(1)
ചുട്ടെഴുത്ത്: "അ', "' "', "' എന്ന മൂലസ്വരങ്ങൾതന്നെയാണു് ചുട്ടെഴുത്തുകൾ. "ചൂണ്ടുന്ന എഴുത്ത്' (അക്ഷരം) എന്ന അർത്ഥം പ്രമാണിച്ചു് തമിഴർ ഇതുകൾക്കു് ഇൗ പേർ കല്പിച്ചു. ഇവയിൽ "അ' ദൂരത്തിരിക്കുന്നതിനെയും, "' അടുത്തതിനെയും "ഉ' മധേ്യ ഉള്ളതിനെയും കുറിക്കുന്നു. "എ' ചോദ്യംചെയ്യുന്നതാണു്. ഇങ്ങനെ മൂലസ്വരങ്ങളെത്തന്നെ അർത്ഥച്ചേർച്ചനോക്കി സർവ്വനാമങ്ങളാക്കിച്ചമച്ചതിന്റെ സ്വാരസ്യം വാചാമഗോചരമായിരിക്കുന്നു. "ഇത്ര രസികത്വവും സൗകര്യവും ലാഘവവും യോജിപ്പും എല്ലാമുള്ള ഒരു ഏർപ്പാടു് വേറെ ഒരു ഭാഷാശാഖയിലും ഇല്ലെന്നുള്ള സംഗതി ദ്രാവിഡശാഖയ്ക്കു് ന്യായമായ അഭിമാനത്തിനു കാരണമായ ഒരു വലിയ മെച്ചമാകുന്നു' എന്നു് എല്ലാ ഭാഷാശാസ്ത്രകാരന്മാരും സമ്മതിച്ചിട്ടുണ്ടു്. ഇക്കൂട്ടത്തിൽ "ഉ' തമിഴിൽ അപൂർവ്വമാണു്. മലയാളത്തിലാകട്ടെ ലുപ്തമായി എന്നുതന്നെ പറയാം. ലോപിച്ചുപോകുവാനുള്ള കാരണവും ദൂരത്തേടാനില്ല. അടുത്തുള്ളതിനെയും അകന്നുള്ളതിനെയുംപോലെ നടുക്കുള്ളതിനെപ്പറ്റി പറയുവാനുള്ള ആവശ്യം വരുകയില്ലല്ലോ. "എ' എന്ന ചോദ്യസർവ്വാമത്തിനു് "ഏ' എന്നു ദീർഘിച്ചിട്ടും, യകാരം ചേർന്നു് "യാ' എന്നും രണ്ടുരൂപങ്ങൾകൂടിയുണ്ടു്. കാൽഡെ്വല്ലിന്റെ അഭിപ്രായം, ആദ്യമായിരുന്നതു് "യാ' ആണെന്നും അതു് പിന്നീടു് "ഏ' എന്നും, "' എന്നും ചുരുങ്ങിയതായിരിക്കണമെന്നും ആകുന്നു. രൂപം മാറിയതോടുകൂടി അർത്ഥത്തിലും അല്പാല്പഭേദങ്ങൾ വന്നിട്ടുണ്ടു്. സംസ്കൃതത്തിന്റെ അധികാരം മലയാളത്തിൽ ബലപ്പെട്ടപ്പോൾ ആ ഭാഷയിലെ വ്യപേക്ഷക (ഞലഹമശേ്ല) സർവ്വനാമമായ യച്ഛബ്ദത്തിനു് മലയാളത്തിൽ ഒരു പരിഭാഷ പറയുന്നതു് ആവശ്യമായിത്തീർന്നു. അതുമുതൽ "എ' എന്നും "യാ' എന്നും ഉള്ള രൂപങ്ങൾ യച്ഛബ്ദസ്ഥാനം വഹിച്ചു് വ്യപേക്ഷക സർവ്വനാമളായിത്തീർന്നിട്ടുണ്ടു്.
(2)
എന്ത്: ഇതു് "എ' എന്ന ചുട്ടെഴുത്തിന്റെ അനുനാസികം ചേർന്ന നപുംസകമരൂപമാകുന്നു എ(ൻ)+തു= എന്തു, തമിഴിൽ "എതു' എന്നാണു് നാമരൂപം. എങ്കിലും, "' എന്ന ഭേദകരുപവും ഉണ്ടു്. "എന്ത്' ചെയ്തു-ചെയ്ത എന്നതുപോലെ പേരെച്ചപ്രക്രിയാപ്രകാരം "എന്തു' "എന്ത' എന്നു് ഉണ്ടായതാണു്. "എന്ത' പോലെ തമിഴിൽ "അന്ത'"ഉന്ത' "ഇന്ത' എന്നു് എല്ലാ ചുട്ടെഴുത്തുകളിൽനിന്നും ഭേദകരൂപം കാണുന്നുണ്ടു്. ഇതിനുപുറമേ, തമിഴിൽ "ഏൻ' എന്നും തെലുങ്കിൽ "ഏമി' എന്നും "എന്തു' എന്ന അർത്ഥത്തിൽ രൂപങ്ങൾ ഉണ്ടു്. ഇതിൽനിന്നും ചുട്ടെഴുത്തുകളിൽ നകാരമോ മകാരമോ ചേർന്നു ചില രൂപങ്ങൾ ഉത്ഭവിച്ചിട്ടുണ്ടെന്നു തെളിയുന്നു. ഇൗ സ്ഥിതിക്കു് "അൻ' "അമ്' എന്നുള്ള നാമങ്ങളുടെ ലിംഗവചനപ്രത്യയങ്ങളും ഇൗവിധം ഉത്ഭവിച്ചതാണെന്നു കല്പിക്കുവാൻ വഴികിട്ടുന്നു. ലിംഗപ്രകരണത്തിൽ ചെയ്തിട്ടുള്ള വിമർശവും നോക്കുക. ഇൗവിധം കിട്ടുന്ന "അൻ', "അം' എന്ന രണ്ടിനും ലിംഗവചനങ്ങളെ കുറിക്കുവാനുള്ള അർത്ഥച്ചേർച്ച ഒട്ടുംതന്നെ പോരാ. "ഇൻ' എന്ന അംഗപ്രത്യയമാകട്ടെ, അർത്ഥമില്ലാത്തതാകയാൽ ഇൗവിധം ഉത്ഭവിച്ചതെന്നു സ്വീകരിക്കുവാൻ ഒരു വിരോധവും ഇല്ല. "അതുങ്കൽ', "കൂവളത്തും വേര്' ഇത്യാദികളിൽ "ഇൻ' എന്നതിനുപകരം "ഉൻ' ആണെന്നുകൂടി സമ്മതിച്ചേക്കാം. പക്ഷേ ഇകാരഉകാരങ്ങൾക്കു വിനിമയം പതിവുള്ളതിനാൽ ഇതുകൂടാതെയും ആവക രൂപങ്ങൾക്കു ഉപപത്തി പറയാം. "എന്തു' നപുംസകരൂപമായാലും ഭേദകരൂപമായി ഉപയോഗിക്കുമ്പോൾ "എന്തു മനുഷ്യർ?', "എന്തു കള്ളി?' എന്നു സ്ത്രീപുരുഷന്മാരെയും വിശേഷിപ്പിക്കും.
(3)
ഇ: ഇതും "ഇ' എന്നതിൽനിന്നും വന്നതാണു്. ഇ+ൻ+അ=ഇ നപുംസകബഹുവചനരൂപം വിശേഷണദശയിൽ അവിവക്ഷിതം.
(4)
ആർ: ഇതു് പുംസ്ത്രീസാധാരണമായ അലിംഗബഹുവചനരൂപമാണ്; വേറെ രൂപങ്ങളിൽ പ്രയോഗം ഇല്ലാത്തതിനാൽ ഖിലമാകുന്നു. "ഇന്ന' എന്നതിനു കാണിച്ചതുപോലെ ബഹുവചനം രൂപത്തിൽ മാത്രമേ ഉള്ളു; അർത്ഥത്തിൽ ഏകവചനവുമാകാം: ഇവൻ ആർ?, ഇവൾ ആർ?
(5)
ചില, പല: ഇതു രണ്ടും നപുംസകബഹുവചനരൂപമാണു്. പുംസ്ത്രീകളിലെ അലിംഗബഹുവചനത്തിൽ "ചിലർ', "പലർ' എന്നു് ശരിയായ രൂപം. അർത്ഥസ്വഭാവംകൊണ്ടു് ഇതുകൾക്കു് ഏകവചനത്തിനു് അവകാശം ഇല്ല. വിശേഷണദശയിൽ, "ചില ആളുകൾ', "പല ജനങ്ങൾ' എന്നു് നപുംസകരൂപം ഉപയോഗിച്ചുവരുന്നു.
(6)
വല്ല: "ചില', "പല' എന്നിവ പോലെതന്നെ.
(7)
എല്ലാ: "എല്ലാവും', "എല്ലാം' എന്നു് "ഉം'ചേർന്നാണു വിശേഷ്യദശയിൽ ഇതിനു പ്രയോഗം. വിശേഷണമാകുമ്പോൾ 'എല്ലാ ജനങ്ങൾ' എന്നു തന്നെ മതി.
(8)
ഒരു: ഇതു് "ഒന്ന്' എന്ന സംഖ്യാനാമത്തിന്റെ പ്രകൃതിയാണെങ്കിലും രൂപഗതിയും പ്രയോഗസമ്പ്രദായവും പ്രമാണിച്ചു് സർവ്വനാമങ്ങളുടെ കൂട്ടത്തിൽ ഗണിക്കപ്പെട്ടിരിക്കുന്നു. ഒൻരു= ഒൻറു= ഒന്നു്. മലയാളത്തിൽ ഇതിനു ചുട്ടെഴുത്തിന്റെ സ്ഥാനത്തുകൂടി പ്രയോഗം ഉണ്ടു്. "ചെന്നൊരു നേരത്ത്'= "ചെന്നനേരത്ത്' ഇൗ വിനിയോഗത്തിൽ ഇതു ബഹുവചനത്തേയും വിശേഷിപ്പിക്കും: ""മറ്റൊരു പരിഷകൾ എന്ന ഭാരതപ്രയോഗം നോക്കുക.
(9)
മിക്ക, മറ്റ: ഇതുകളെയും മുൻപറഞ്ഞതുപോലെ സർവ്വനാമങ്ങളുടെ കൂട്ടത്തിൽ ചേർക്കാറുണ്ടു്. പേരെച്ചങ്ങളാകയാൽ സർവ്വനാമതുല്യമായ രൂപാവലി ഇതിനു് അല്ലെങ്കിലും ഉള്ളതുതന്നെ.
ലിംഗസംഖ്യാകൃതം ഭേദ-
മാദ്യത്തിൽ ചുട്ടെഴുത്തിന്
ജനിച്ചിരിക്കണമതിൻ-
വ്യാപ്തിതാൻ ശേഷമുള്ളതിൽ.
ലിംഗഭേദം കാണിക്കുന്ന "അൻ' തുടങ്ങിയ പ്രത്യയങ്ങളും സംഖ്യാഭേദം കാണിക്കുന്ന "അർ' മുതലായ പ്രത്യയങ്ങളും ആദികാലത്തിൽ ചുട്ടെഴുത്തുകളായ "അ' "' "' എന്ന ശബ്ദങ്ങളോടുമാത്രമാണു് ചേർത്തുപ്രയോഗിച്ചിരുന്നതെന്നും പില്ക്കാലങ്ങളിൽ ആ വക പ്രത്യയങ്ങൾതന്നെ മറ്റു ശബ്ദങ്ങളോടും യോജിപ്പുപോലെ പ്രയോഗിച്ചു വന്നു എന്നും ഉൗഹിക്കാവുന്നതാണു്. എന്തുകൊണ്ടെന്നാൽ ചുട്ടെഴുത്തുകളിലാണു് നിയമേനയും മേല്ക്കുമേലായിട്ടും ഇൗ പ്രത്യയങ്ങൾ ചേർന്നിട്ടുള്ള രൂപങ്ങളിൽ അധികവും കാണുന്നതു്. "അവ', "അവറ്റ' "അവറ്റകൾ' ഇൗ ശബ്ദങ്ങൾതന്നെ നോക്കുക:
അ+അ= അവ; അ+അ+അർ+അ= അവറ്റ;
അ+അ+അർ+അ+കൾ= അവറ്റകൾ.
ഇതിന്നും പുറമേ, വ്യവഹാരത്തിൽ അധികവും സർവ്വനാമശബ്ദങ്ങൾക്കാണു് ലിംഗസംഖ്യാഭേദം കാണിക്കുവാൻ പ്രസക്തി വരുന്നതെന്നുള്ളതും ആ വക ശബ്ദങ്ങളിലാണു് ആദ്യത്തിൽ ലിംഗവചനപ്രത്യയങ്ങൾ ചേർത്തിരുന്നതെന്നൂഹിപ്പാൻ മതിയായ കാരണമാകുന്നുണ്ടു്.
എെന്ദ്യയൗരോപഭാഷകൾ "ലിംഗത്തിനു വേറെ പ്രത്യയം; വിഭക്തികളിൽ ഒാരോ വചനത്തിനും വേറെ വേറെ പ്രത്യയം' എന്നു പ്രത്യയസംഖ്യ അനാവശ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടു്. ദ്രാവിഡഭാഷകളിലാകട്ടെ, നേരെമറിച്ചു് അത്യാവശ്യത്തിനു മാത്രമേ പ്രത്യയം ഉപയോഗിക്കയുള്ളു. ലിംഗം, വചനം, വിഭക്തി എന്നു മുറയ്ക്കു് ഒാരോന്നിനും ഒാരോ പ്രത്യയം. പക്ഷേ, മേല്ക്കുമേൽ പ്രത്യയംവന്നു രൂപം നീളുന്നു. എന്നാൽ ഇതിനും പ്രതിവിധി ചെയ്തിട്ടുണ്ടു്. "ഏകവചനം സ്വതഃസിദ്ധമാകയാൽ അതിനു പ്രത്യയം വേണ്ടാ' എന്നു് ഒന്നു ചുരുക്കാം; അല്ലെങ്കിൽ ലിംഗവചനങ്ങൾ രണ്ടും കുറിക്കാൻ പ്രത്യയം ഒന്ന്; ഇങ്ങനെയാണു് ദ്രാവിഡ ഭാഷകളുടെ പോക്കു്. ഇൗ യുക്തിപ്രകാരം നാമങ്ങൾക്കു ലിംഗവചനങ്ങൾ അത്യാവശ്യമില്ല. നാമത്തിന്റെ വാച്യമായ വസ്തു സ്ത്രീയോ പുരുഷനോ ജഡവസ്തുവോ ആയിക്കൊള്ളട്ടെ. ആ ഭേദം കാണിക്കുവാൻ നാമപദത്തിൽ രൂപഭേദം എന്തിനു ചെയ്യുന്നു? "തള്ള',"തന്ത' രണ്ടും രൂപത്തിൽ ഒന്നുപോലെ; അർത്ഥംകൊണ്ടു സ്ത്രീപുരുഷഭേദം അറിഞ്ഞുകൊള്ളാം. "സ്ത്രീ' എന്നോ "പുരുഷൻ' എന്നോ നെറ്റിയിൽ എഴുതിപ്പതിക്കുന്നതെന്തിന്? സർവ്വനാമത്തിന്റെ സ്ഥിതി ഇങ്ങനെയല്ല. പല വസ്തുക്കളെപ്പറ്റി സംസാരിക്കുമ്പോൾ അതിലോരോന്നിനെ പരാമർശിക്കുവാനാണു് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നതു്. അപ്പോൾ എല്ലാം ഒരേ രൂപത്തിൽ പ്രയോഗിച്ചാൽ തിരിച്ചറിയുവാൻ പ്രയാസം. സ്ത്രീപുംനപുംസകഭേദം കുറിക്കുവാൻ രൂപഭേദം ചെയ്താലേ സൗകര്യമുള്ളു; ഇതുപോലെതന്നെ വചനത്തിന്റെ സംഗതിയിലും അതിനാൽ ലിംഗവചനഭേദം സർവ്വനാമങ്ങൾക്കാവശ്യപ്പെടുകയാൽ അതുകൾക്കു് ആദ്യം ഏർപ്പെട്ടു. പിന്നീടു് ഇൗ സർവ്വനാമങ്ങളെ വാക്യത്തിന്റെ ആദിയിൽ കർത്താവായിട്ടു ചേർക്കുന്നതിനു പകരം ആഖ്യാതങ്ങളുടെ ഒടുവിൽ ചേർത്തുതുടങ്ങിയിരിക്കണം. "ഏൻ(= ഞാൻഃ വന്തു' എന്നു പറയുന്നതിനു പകരം, "വന്തു ഏൻ' എന്നു മറിച്ചിടാമല്ലോ. "വന്നു' (വന്തു) എന്ന സംഗതി ആദ്യം പറയുക; പിന്നീടു് ഇന്നാരെന്നുള്ള വിവേചനം. "വന്തു', "ഏൻ' കൂടിച്ചേർന്നു് "വന്തേൻ' എന്നായി. സംസാരിക്കുന്ന ഭാഷയിൽ "നാൻ വന്തേൻ'; "നീ വന്തായ്'; "അവൻ വന്താൻ' എന്നു്. കർത്താവായ സർവ്വനാമങ്ങളെ അധികം ഉപയോഗിക്കുവാൻ ഇടയാകുകയില്ല. ""എങ്കെ ഇരുന്തു വരുകിറായ്?, ""ഉൗരിലെ ഇരുന്തു വരുകിറേൻ എന്ന മട്ടിലാണല്ലോ ചോദേ്യാത്തരങ്ങളുടെ ഗതി. അനന്തരം ക്രിയാപദം ദൂരത്തിൽ ഒടുവിൽ വരുന്നതുവരെ കർത്താവിനെ തെളിയിക്കാതിരിപ്പാൻ മടിച്ചു് ആദിയിൽത്തന്നെ കർത്താവിനെക്കൂടി എടുത്തു കാണിക്കുക നടപ്പായിത്തീർന്നിരിക്കണം.
ഇങ്ങനെ ആരംഭത്തിൽ നീണ്ട വാക്യങ്ങളിൽ മാത്രം കർത്താവായ സർവ്വനാമത്തെ ആദ്യവും, ഒടുവിൽ ക്രിയാപദത്തിലും ഇരട്ടിച്ചു് പ്രയോഗിക്കുക എന്ന സമ്പ്രദായം പരിചിതമായപ്പോൾ അതിലുള്ള പൗനരുക്ത്യദോഷം ആളുകൾ വകവെക്കാതായി എന്നു മാത്രമല്ല, അങ്ങനെയായാലേ കർത്താവും ക്രിയയും തങ്ങളിൽ യോജിക്കു എന്നുമായി വിചാരം. ഇതിൽ നിന്നായിരിക്കാം പൊരുത്തം എന്നൊരു ഗ്രഹം ഉത്ഭവിച്ചതു്. "പൊരുത്തം' എന്നൊരു പുതിയ ഇനത്തിനു് വ്യാകരണത്തിൽ പ്രതിഷ്ഠ ലഭിച്ചതോടുകൂടി "നാൻ (ഏൻ) വന്തേൻ' എന്നു പറഞ്ഞില്ലെങ്കിൽ തെററു് എന്നായി ജനങ്ങളുടെ ഭാവനയും.
ഇതെല്ലാം എന്റെ ഉൗഹം മാത്രമാണ്; അതുകൊണ്ടു് അതിനുള്ള അടിസ്ഥാനങ്ങളെക്കൂടി ഉടനേ വിവരിച്ചേ മതിയാകുകയുള്ളു.
ഒന്നാമത്- ദ്രാവിഡങ്ങളിലെ പുരുഷപ്രത്യയങ്ങൾ ആര്യഭാഷകളിലെപ്പോലെ തേഞ്ഞുപോയിട്ടില്ല. സംസ്കൃതത്തിൽ "അസ്മി' എന്നതിലെ "മി' പുരുഷപ്രത്യയവും "അഹം' എന്ന ഉത്തമസർവ്വനാമെകവചനവും തമ്മിൽ ഒരു ബന്ധവും ഇല്ല. "മ' എന്നൊരു ഉത്തമസർവ്വനാമപ്രകൃതിയുണ്ടായിരുന്നു എന്നും അതിന്റെ അവശേഷമാണു് "മി' ആയിത്തീർന്നതെന്നും ഭാഷാശാസ്ത്രകാരൻ പറഞ്ഞുകൊടുത്താലേ ഒരുവൻ ഗ്രഹിക്കുകയുള്ളു. ദ്രാവിഡങ്ങളിൽ അങ്ങനെയല്ല. കർത്താവിലും ആഖ്യാതത്തിലും കാണുന്ന സർവ്വനാമം ഒന്നുതന്നെ എന്നു് അവെയാകരണനും സുഗ്രഹമാണു്. അതിനാൽ ആഖ്യാതത്തിനും ആഖ്യയ്ക്കും ഒരേ സർവ്വനാമം ചേർത്തു് പൊരുത്തം ചെയ്യുക എന്ന സമ്പ്രദായം ദ്രാവിഡങ്ങളിൽ ആദികാലംമുതലേ ഉള്ള ഏർപ്പാടായിരിക്കുകയില്ല. അങ്ങനെ ആയിരുന്നെങ്കിൽ ആര്യഭാഷകളിലെപ്പോലെ ആ സർവ്വനാമങ്ങൾ തേഞ്ഞുമാഞ്ഞുപോകാതെ പരിപൂർണ്ണങ്ങളായിത്തന്നെ നിന്നുവന്നതു് എങ്ങനെ?
രണ്ടാമത്- ദ്രാവിഡകുടുംബത്തിൽ ഒട്ടും അപ്രധാനമല്ലാത്ത മലയാളത്തിൽ പുരുഷപ്രത്യയം കാണാതിരിക്കുന്നതിനു് കാരണം എന്ത്? എെന്ദ്യയൗരോപഭാഷകളിൽ ഗോഥിക്കും സംസ്കൃതവുംപോലെ ദ്രാവിഡഭാഷകളിൽ മലയാളം പഴയകുടുംബസ്വത്തുകളെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നു് പരക്കെ സമ്മതവുമാണു്. അങ്ങനെയുള്ള ഒരു ഭാഷ സ്വതന്ത്രമായിട്ടു് പുരുഷപ്രത്യയത്യാഗംചെയ്തു എന്നു വരുന്നതു് സംഭാവ്യമാണോ? ലിംഗപുരുഷവചനങ്ങൾക്കു് പൊരുത്തം എന്നതു് വ്യാകരണത്തിൽ ഒരു തുച്ഛസംഗതി അല്ലതാനും; അതിനാൽ ലിംഗപുരുഷവചനങ്ങളിൽ കർത്താവിനും ക്രിയയ്ക്കും പൊരുത്തം വേണമെന്നുള്ള ഏർപ്പാടു് വരുംമുൻപുതന്നെ മലയാളം തമിഴിൽനിന്നും പിരിഞ്ഞു് പ്രതേ്യകഭാഷയായി പരിണമിച്ചിരിക്കണം എന്നല്ലയോ വിചാരിക്കേണ്ടത്? എന്നാൽ മലയാളത്തിലും ഗ്രന്ഥഭാഷയിൽ പഴയകാലത്തു് പൊരുത്തനിർബ്ബന്ധം ഒരുവിധം കാണുന്നുണ്ടല്ലോ എന്നും ആക്ഷേപിക്കുവാൻ ഇല്ല. കൊല്ലവർഷത്തിനു് ഇപ്പുറമേ മലയാളത്തിൽ ഗ്രന്ഥങ്ങളുണ്ടായിട്ടുള്ളു; അതിനുമുൻപു് ഉണ്ടായിരുന്നെങ്കിൽ ആ ഗ്രന്ഥങ്ങൾ നമുക്കു കിട്ടിയിട്ടില്ല. ഇതുകൾ തമിഴ്പണ്ഡിതന്മാരുടെ കൃതികളുമാണു്. അതിനാൽ അവർ തമിഴ്രീതിയനുസരിച്ചു് പൊരുത്തംചെയ്തു എന്നേ വരൂ. കവിതയിൽ പൊരുത്തം പതിവുണ്ടെന്നു പറയുന്നതും ഒരിക്കലും സാർവ്വത്രികമല്ല. വർത്തമാനകാലത്തിന്റെ പ്രഥമപുരുഷനിൽ "വരുന്നാൻ, ചെയ്യുന്നാൻ' എന്നും മററും പ്രയോഗം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്.
ഇനി പ്രകൃതത്തിൽ പ്രവേശിക്കാം; സർവ്വനാമരൂപമായ കർത്താവിനു് പൊരുത്തം വേണമെങ്കിൽ നാമത്തിനും അതു വേണ്ടതല്ലയോ എന്നാണു് അടുത്ത യുക്തി; നാമത്തിലും ചെയ്യണം എന്നായി. എന്നാൽ, നാമത്തിൽ ലിംഗവചനപ്രത്യയമില്ലല്ലോ. അതിനു് എന്തു വേണ്ടൂ? അതിലും കുത്തിച്ചെലുത്തുകതന്നെ. സർവ്വനാമത്തിനുള്ള പ്രത്യയംതന്നെയോ അല്ലെങ്കിൽ ("വനമതിൽ', "രാമൻതന്നുടെ' ഇത്യാദി വിഭക്തിരൂപങ്ങൾപോലെ) അവൻ, അവൾ, അതു് എന്നതുകളുടെ നിഷ്പന്നരൂപങ്ങളോ ചേർക്കുക എന്നു് ഇപ്പോൾ കണ്ടുവരുന്ന ഏർപ്പാടു് ഉത്ഭവിക്കുകയും ചെയ്തു. "കള്ളൻ', "കുള്ളൻ' ഇത്യാദികളിൽ പൂർണ്ണസർവ്വനാമരൂപവും കാക. എന്നാൽ "അൻ' എന്ന പുല്ലിംഗപ്രത്യയംപോലെ "അൾ', "തു' എന്ന മററു രണ്ടെണ്ണവും പ്രചാരത്തിൽ വന്നില്ല. അതിന്റെ സ്ഥാനത്തു് "ഇ', "ത്തി' എന്നും "അം' എന്നും വേറെ പ്രത്യയങ്ങളാണു് ഉണ്ടായതു്. ഇതു രണ്ടും സംസ്കൃതത്തെ അനുകരിച്ചു ണ്ടാക്കിയതാണോ എന്ന സംശയത്തിനും വകയുണ്ടു്. നാമങ്ങൾക്കു് ലിംഗഭേദം പ്രാധാനേ്യന സംസ്കൃതത്തിൽ അകാരാന്തങ്ങൾക്കാണ്; ഭാഷയിലും അതുപോലെതന്നെ കാണുന്നതുകൊണ്ടു് ലിംഗത്തിന്റെ വിഷയത്തിൽ സംസ്കൃതസംസർഗ്ഗം ഭാഷയെ ബാധിച്ചിരിക്കാവുന്നതും ആകുന്നു. കടൻ, പലൻ ഇത്യാദി നപുംസകങ്ങളിലും ചിലയിടത്തു് "അൻ' കാണുന്നതിനാൽ ആദ്യത്തിൽ പുല്ലിംഗപ്രത്യയംതന്നെ നപുംസകത്തിലും ഉപയോഗിച്ചുവന്നു; പീന്നീടാണു് ഭേദപ്രതീതിക്കുവേണ്ടി ഒന്നിനെ "അം' എന്നു മാററിയതെന്നും സംഭവിക്കാം. ലിംഗപ്രകരണത്തിൽ ചെയ്തിട്ടുള്ള വിമർശം നോക്കുക. കർണ്ണാടകത്തിൽ പുല്ലിംഗത്തിലെ "അൻ' തന്നെ "അം' ആയിട്ടുണ്ടെന്നുള്ളതും ഒാർക്കേണ്ടതാണു്. പേരെച്ചത്തിന്റെ പ്രത്യയം "അ' എന്ന ചുട്ടെഴുത്താകയാൽ "ചെയ്യുന്നവൻ', "ചെയ്യുന്നവൾ', "ചെയ്യുന്നത്' എന്നു് ആവക രൂപങ്ങളിലെല്ലാം സർവ്വനാമത്തിനുള്ള ലിംഗപ്രത്യയംതന്നെ സർവ്വത്ര കാണും.
ലിംഗപ്രത്യയങ്ങൾക്കു് ചെയ്തതുപോലെ വചനപ്രത്യയങ്ങൾക്കും ഉത്ഭവം എന്തെന്നും വിചാരണചെയ്യേണ്ടതാണല്ലോ. "അർ', "മാർ' എന്നു് രണ്ടു് പുംസ്ത്രീകൾക്കും "അ', "കൾ' എന്നു് രണ്ടു നപുംസകത്തിനും; ഇങ്ങനെ വചനപ്രത്യയം നാലെണ്ണമുണ്ട്; ഇതുകളുടെ ഉൽപ്പത്തി ഇന്നവിധം ലഎന്നു് ഇതേവരെ പരിച്ഛേദിച്ചു പറയുവാൻ സാധിച്ചിട്ടില്ല. ഇതു നാലും തമിഴു്, മലയാളം, കർണ്ണാടകം, തെലുങ്കു് എന്ന പ്രധാനഭാഷകളിൽ മാത്രമല്ല. തുളു, ഗോണ്ഡു മുതലായ ക്ഷുദ്രദ്രാവിഡങ്ങളിലും പലവിധം ആകൃതിഭേദത്തോടെ കാണുന്നുണ്ടു്. ഇവയിൽ "മാർ' എന്നതു് "അർ' എന്നതിന്റെതന്നെ ഒരു വേഷം മാററമായിരിക്കണം. "മാർ' എന്നതു നാമങ്ങൾക്കുമാത്രം വരുന്ന പുംസ്ത്രീബഹുവചവനമാണല്ലൊ. നാമത്തിലും ലിംഗപ്രത്യയംതന്നെ ചേർക്കണമെന്നു് ആവശ്യം വന്നപ്പോൾ "അവർ' എന്ന പൂർണ്ണസർവ്വനാമരൂപംതന്നെ ആദ്യം ഉപയോഗിച്ചുവന്നു. ഇന്നും ചില ദിക്കുകളിൽ "അവർ' എന്നു് പൂജകബഹുവചനമായി നാമങ്ങളിൽ പ്രയോഗിച്ചുകാണുന്നുണ്ടു്. "തേവിയവർ' "നാണിയവർ' ഇത്യാദി. കാലക്രമത്തിൽ തെലുങ്കിലെ "അവരു' എന്നു "വാരു' എന്നു് ആയതുപോലെ ആദ്യത്തെ അകാരം കളഞ്ഞു് അതിനു പ്രതിവിധിയായിട്ടു് രണ്ടാമത്തെ അകാരം നീട്ടി "അവർ' എന്നതിനെ "വാർ' എന്നാക്കി. ഇതിനുശേഷം വകാരമകാരങ്ങൾക്കു വിനിമയം ധാരാളമാകയാൽ "വാർ' എന്നതു് "മാർ' എന്നായിച്ചമഞ്ഞു. കാൽഡെ്വൽ ഒരു പടികൂടിക്കടന്നു് തമിഴിൽ "നീർ' എന്നും മററുമുള്ളിടത്തു കാണുന്ന "ഇൗർ' ഇതുപോലെ "ഇവർ' എന്നതിൽനിന്നും ഉത്ഭവിച്ചതായിരിക്കാമെന്നുകൂടി ശങ്കിക്കുന്നു. ഇൗ ഉൽപ്പത്തിയനുസരിച്ചു് "മാർ' ആദ്യത്തിൽ ആദരവോടു പറയുന്നിടത്തു ചേർക്കുന്ന ബഹുവചന (പ്രത്യയം) മായിരുന്നു. ഇപ്പോഴും പ്രായേണ അങ്ങനെതന്നെ ആണെങ്കിലും വ്യാകരണപ്രകാരം ലിംഗപ്രത്യയമുള്ള നാമങ്ങളിലൊക്കെയും ബഹുവചനത്തിനു് "മാർ' വേണം എന്നായി നിയമം. അതിനാൽത്തന്നെയാണു് "സലിംഗബഹുവചനം' എന്നു പേർ ചെയ്തതും. "വിഡ്ഢിയാന്മാർ', "കള്ളന്മാർ, "മണ്ടന്മാർ' ഇത്യാദികൾ നോക്കുക. "അൻ' എന്നോ, "ആൻ' എന്നോ ഉള്ള ലിംഗപ്രത്യയത്തിനുമേലാണു് ഇതു വരുന്നത്; അപ്പോൾ ഇൗ രൂപങ്ങളിൽ "ആൻ' "അൻ' രണ്ടും ലിംഗപ്രത്യയം മാത്രമായിത്തീരുന്നു.
"
കൾ' അപൂർവ്വമായിട്ടു് പുംസ്ത്രീലിംഗങ്ങളിലും കാണും. "അ' ചുട്ടെഴുത്തുകളിലും അവ ചേർന്നിട്ടുള്ള പേരെച്ചനാമങ്ങളിലും മാത്രമേ ഉള്ളു. ഇതിനു പുറമെ "ചില', "പല' ഇത്യാദികളിൽ കാണുന്ന അകാരവും ഇൗ നപുംസകബഹുവചനം തന്നെയാണു്. പക്ഷേ, ആ ആഗമം മറന്നിട്ടു് ഇപ്പോൾ "ചില പണ്ഡിതന്മാർ' "പലയാളുകൾ' എന്നും മററും പൂംസ്ത്രീലിംഗങ്ങളായിട്ടും ധാരാളം ഉപയോഗമായി. "അവ', "ഇവ', "എവ' എന്ന ശരിയായ രൂപം മലയാളത്തിൽ മാത്രമേ നിലനിന്നിട്ടുള്ളു. തമിഴിൽ "അവെ' "ഇവെ' എന്നു് ദുഷിച്ചുപോയിരിക്കുന്നു. "ചെയ്തന', "നടന്തന' എന്ന ആഖ്യാതരൂപങ്ങളിൽ മാത്രം തമിളിൽ ശരിയായ രൂപം കാണുന്നുണ്ടു്. എന്നാൽ സംസാരിക്കുന്ന തമിഴിൽ നപുംസകാഖ്യാതത്തിനു ലിംഗവചനപ്പൊരുത്തം ലോപിച്ചു പോയിരിക്കുന്നു. ഇതിനുകാരണം നപുംസകത്തിൽ വ്യക്തിപ്രാധാന്യം ഗണിക്കായ്കയാണെന്നു് മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ""സംഖ്യാവിശേഷണം ചേർന്നാൽ ക്ലീബേ വേണ്ട ബഹുക്കുറി എന്ന സൂത്രത്തിന്റെ വ്യാഖ്യാനം നോക്കുക.
അംഗത്തിൽനിന്നും വചനം
"
കുഞ്ഞുങ്ങൾ' മുതലായതിൽ
വെറും നാമത്തിൽനിന്നല്ലാതെ അംഗപ്രത്യയം ചേർത്തതിനുമേലും വചനപ്രത്യയം ചിലയിടത്തു് അപൂർവ്വമായിട്ടു കാണും. ഉദാഹരണത്തിനു് "കുഞ്ഞുങ്ങൾ' മുതലായ ശബ്ദങ്ങൾ.
കുഞ്ഞ്+ഉൻ+കൾ= കുഞ്ഞുങ്ങൾ
പെൺ+ഉൻ+കൾ= പെണ്ണുങ്ങൾ
ആൺ+ഉൻ+കൾ= ആണുങ്ങൾ
"
ഇൻ' എന്നതുപോലെ അംഗപ്രത്യയം "ഉൻ' എന്നും ആകാവുന്നതാണു്.
                            വിഭക്തി
നാമവും സർവ്വനാമവും മറ്റു പദങ്ങളുമായി ഘടിപ്പിക്കുന്നതിന് അതോടൊപ്പം ചേർക്കുന്ന ചില പ്രത്യയങ്ങളെ, അല്ലെങ്കിൽ അതിൽ ചെയ്യുന്ന രൂപഭേദത്തിനെയാണു വിഭക്തി എന്നു വിവക്ഷിക്കുന്നത്. നാമങ്ങൾതമ്മിലും നാമങ്ങൾക്കു ക്രിയയോടുമുള്ള സംബന്ധം കാട്ടുകയാണ് വിഭക്തിയുടെ ധർമ്മം. പണ്ട് എട്ടു തരം വിഭക്തികൾ ഉണ്ടെന്നായിരുന്നു വൈയാകരണന്മാർ പറഞ്ഞിരുന്നത്. എന്നാൽ കേരളപാണിനീയമതപ്രകാരം ഏഴു തരം വിഭക്തികളാണ് ഭാഷയിലുള്ളത്. സംസ്കൃതത്തിൽ ഓരോന്നിനും മുമ്മൂന്നു വചനം (ഏകവചനം, ദ്വിവചനം, ബഹുവചനം) മൊത്തം 21 പ്രത്യയങ്ങൾ നിലവിലുണ്ട്. ഭാഷയിൽ ഏകവചനവും ബഹുവചനവും മാത്രമേയുള്ളൂ. രണ്ടിനുംകൂടി വിഭക്തി ഒന്നേയുള്ളൂ. ഓരോ വിഭക്തിക്കും സംസ്കൃതത്തിൽ അനേകം അർത്ഥങ്ങളുണ്ട്. അതിൽ ഏതാനും അർത്ഥങ്ങൾ മാത്രമേ ഭാഷയിലുള്ളൂ. 7 വിഭക്തികളാണു നമ്മുടെ ഭാഷയിലുള്ളത്.
വിഭക്തി പ്രത്യയം പ്രത്യയം ചേർത്താലുള്ള സിദ്ധരൂപം
——- ——- ———————————
നിർദ്ദേശിക ഇല്ല രാമൻ, ഹേമ തുടങ്ങിയ നാമങ്ങളും ഞാൻ, നീ, അവൻ തുടങ്ങിയ സർവ്വനാമങ്ങളും
പ്രതിഗ്രാഹിക എ രാമനെ, ഹേമയെ, എന്നെ, അവനെ, നിന്നെ.
സംയോജിക ഒട്, ഓട് രാമനോട്, ഹേമയോട്, എന്നോട്, അവനോട്, നിന്നോട് (കവിതയിലാണ് ഒട് എന്നു ചേർക്കുക)
ഉദ്ദേശിക ന്, ക്ക് രാമന്, ഹേമയ്ക്ക്, എനിക്ക്, അവന്, നിനക്ക്
പ്രയോജിക ആൽ രാമനാൽ, ഹേമായാൽ, എന്നാൽ, അവനാൽ, നിന്നാൽ
സംബന്ധിക ന്റെ, ഉടെ രാമന്റെ, ഹേമയുടെ, അവളുടെ, എന്റെ, അവന്റെ, നിന്റെ (അമ്മേന്റെ, പൂച്ചേന്റെ, ആനേന്റെ, കാക്കേന്റെ, പട്ടീന്റെ, മമ്മീന്റെ, പപ്പേന്റെ, കുട്ടീന്റെ ഇതൊക്കെ ചാനൽസുന്ദരിമാരുടെ സൃഷ്ടികളാണ്. ഇതൊക്കെ യഥാക്രമം അമ്മയുടെ, പൂച്ചയുടെ, ആനയുടെ, കാക്കയുടെ, പട്ടിയുടെ, മമ്മിയുടെ, പപ്പയുടെ, കുട്ടിയുടെ എന്നൊക്കെയാണു പ്രയോഗിക്കേണ്ടത്)
ആധാരിക ഇൽ, കൽ രാമനിൽ, ഹേമയിൽ, എന്നിൽ, അവനിൽ, നിന്നിൽ (രാമങ്കൽ, ഹേമയിങ്കൽ, ഗുരുവിങ്കൽ, ഭാര്യയിങ്കൽ, രാജാവിങ്കൽ, റാണിയിങ്കൽ എന്നൊക്കെ. എങ്കൽ, അവങ്കൽ, നിങ്കൽ എന്നു കവിതയിൽ പ്രയോഗം)
വ്യഞ്ജനാന്തങ്ങളായ ശബ്ദങ്ങളിൽ ഇൻ എന്ന ശബ്ദം ചേർത്തിട്ട് അംഗമാക്കിയിട്ടാണു വിഭക്തിപ്രത്യയം ചേർക്കേണ്ടത്.
ശബ്ദരൂപം അംഗം പ്രത്യയം സിദ്ധരൂപം
——— ——- ——- ———-
മോഷ്ടാവ് + ഇൻ മോഷ്ടാവിൻ എ മോഷ്ടാവിനെ
മോഷ്ടാവ് + ഇൻ മോഷ്ടാവിൻ ആൽ മോഷ്ടാവിനാൽ
മരുന്ന് + ഇൻ മരുന്നിൻ ഓട് മരുന്നിനോട്
മരുന്ന് + ഇൻ മരുന്നിൻ ഉ (സംവൃതം) മരുന്നിന്
മരുന്ന് + ഇൻ മരുന്നിൻ ടെ മരുന്നിന്റെ
സംബന്ധിക, ഉദ്ദേശിക എന്നീ വിഭക്തികളിൽ ഇൻ എന്ന അംഗപ്രത്യയം സ്ഥിരമായിട്ടുണ്ടാകും. എന്നാൽ മറ്റുള്ളവയിൽ അങ്ങനെയല്ല.
സംബന്ധിക മോഷ്ടാവിന്റെ ….
ഉദ്ദേശിക മോഷ്ടാവിന് ….
പ്രതിഗ്രാഹിക മോഷ്ടാവിനെ മോഷ്ടാവെ
പ്രയോജിക മോഷ്ടാവിനാൽ മോഷ്ടാവാൽ
സംയോജിക മോഷ്ടാവിനോട് മോഷ്ടാവോട്
ഇൻ എന്നു ചേർക്കുന്നത് പ്രകൃതിപ്രത്യയങ്ങളെ തമ്മിൽ യോജിപ്പിക്കാനാകയാൽ ആധാരികയിലെ ഇൽ എന്നതിനോട് ഇതു ചേർക്കേണ്ട ആവശ്യമില്ല. മോഷ്ടാവിൽ, രാജാവിൽ, കണ്ണിൽ, ആണിൽ, പെണ്ണിൽ എന്നൊക്കെയേ വരൂ.
എന്നാൽ കൽ എന്ന പ്രത്യയത്തിനു ഇൻ ചേർക്കണം, അല്ലെങ്കിൽ ക ഇരട്ടിക്കണം.
ഉദാ: മുകളിൽ സൂചിപ്പിച്ച രാമങ്കൽ തുടങ്ങിയവ നോക്കുക. മന +കൽ = മനയ്ക്കൽ, കട +കൽ=കടയ്ക്കൽ, പടി+കൽ=പടിക്കൽ, വാതിൽ+കൽ=വാതിൽക്കൽ ഇതൊക്കെ ക ഇരട്ടിച്ചുവരുന്നതിന്റെ ഉദാഹരണങ്ങൾ. (ചേതനാനാമങ്ങളിൽ ങ്കൽ എന്നും അചേതനാനാമങ്ങളിൽ ക്കൽ എന്നുമാണ് പ്രയോഗത്തിൽ വരുക. കൽ എന്നു മാത്രമായി വരുകയില്ല)
നാമങ്ങളോട് ൻ ചേർത്താലും ഇല്ലെങ്കിലും അതിലെ ടകാരവും റകാരവും ചേർച്ചപോലെ ഇരട്ടിക്കണം.
ഉദാ: ആറ് ആറ്റിൽ, ആറ്റിന്റെ, ആറിന്റെ
ചോറ് ചോറ്റിൽ, ചോറിൽ, ചോറിന്റെ.
ചേറ് ചേറ്റിൽ, ചേറിൽ, ചേറിന്റെ.
തോട് തോട്ടിൽ, തോട്ടിന്റെ, തോടിൽ, തോടിന്റെ.
നാട് നാടോട്, നാട്ടോട്, നാട്ടിൽ, നാടിന്റെ, നാട്ടിന്റെ.
കൂട് കൂട്ടിൽ, കൂടിൽ, കൂട്ടിന്റെ.
ഇതുപോലെ രേഫവും വരും
നീര് നീറ്റിൽ, നീരിൽ, നീരിന്റെ.
ലിംഗപ്രത്യയം, വചനപ്രത്യയം, വിഭക്തിപ്രത്യയം എന്നിങ്ങനെയുള്ള മുറയ്‌ക്കാണ്‌ നാമങ്ങളോടു ചേർത്ത് രൂപമുണ്ടാക്കേണ്ടത്.
ഈ പേരുകൾ എളുപ്പത്തിൽ ഓർക്കാൻവേണ്ടി നിപ്രസം ഉപ്രസം അഎന്നു പഠിച്ചാൽ മതി.
കർത്താവ് സചേതനവും (ജീവനുള്ളത്) കർമ്മം നപുംസകവുമാണെങ്കിൽ കർമ്മത്തിൽ പ്രത്യയം ചേർക്കേണ്ട ആവശ്യമില്ല. ഉദാ: അവൻ മരം വെട്ടി. മരത്തെ വെട്ടി എന്നു വേണ്ടാ. ഞാൻ പുസ്തകം വായിച്ചു. പുസ്തകത്തെ വായിക്കണ്ടാ. അവൾ മരുന്നു കഴിച്ചു. മരുന്നിനെ കഴിച്ചു എന്നു വേണ്ടാ. പശു പുല്ലു തിന്നു എന്നു മതി. പുല്ലിനെ തിന്നു എന്നു വേണ്ടാ. എന്നാൽ കർത്താവും കർമ്മവും ചിലപ്പോൾ അചേതനങ്ങളായി വരുന്ന സന്ദർഭങ്ങളിൽ കർത്താവും കർമ്മവും തമ്മിൽ വേർതിരിച്ചറിയാൻ കർമ്മത്തോട് എ ചേർക്കണം. അത്യാഗ്രഹം ധനത്തെ നശിപ്പിക്കും. കരുതൽ സ്നേഹത്തെ പരിപോഷിപ്പിക്കും. കോപം അക്രമത്തെ പ്രോത്സാഹിപ്പിക്കും. ഇതൊക്കെ ഉദാഹരണങ്ങൾ.
ചിലപ്പോൾ ഈ വിഭക്തിപ്രത്യയങ്ങൾകൊണ്ടുമാത്രം നാമങ്ങൾക്കു മറ്റു പദങ്ങളുമായുള്ള ബന്ധം കാണിക്കാൻ സാധിക്കില്ല. അപ്പോൾ ഗതികൾ എന്ന സൂത്രം ഇടയ്ക്കു വിളക്കിക്കിച്ചേർക്കും. ഇങ്ങനെ വിഭക്തിയും ഗതിയും ചേർന്നുവരുന്ന വാചകവും വിഭക്തിക്കു തുല്യമായി പരിഗണിക്കപ്പെടുന്നു. കെന്നഡിയെക്കുറിച്ചു മറ്റുള്ള രാജ്യക്കാർക്കും നല്ല മതിപ്പായിരുന്നു. (കെന്നഡി +എ+കുറിച്ച്) അവനെപ്പറ്റി നല്ല അഭിപ്രായമല്ല (അവൻ +എ+പറ്റി) ആശുപത്രിയിൽനിന്നു മരുന്നു വാങ്ങി. (ആശുപത്രി+ഇൽ+നിന്ന്) ഇതൊക്കെ ഇങ്ങനെ വരുന്ന പ്രയോഗങ്ങൾ. ഇതിനു മിശ്രവിഭക്തി എന്നാണു പറയുന്നത്. (ഇതൊക്കെ അതാതു വാക്കുകളോടു ചേർത്തെഴുതണം എന്ന് എത്ര പറഞ്ഞാലും ആളുകൾക്ക് ഒരു ശ്രദ്ധയുമില്ല !! അവനെ കുറിച്ച് അവനെ എന്തോ കുറിച്ചു, എന്നെ പറ്റി എന്തോ അഴുക്കു പറ്റി, ആശുപത്രിയിൽ നിന്ന് അവിടെ ഇരിക്കാൻ ഇടയില്ല ഇങ്ങനെയൊക്കെയാണ് മാറ്റിമാറ്റിയെഴുതിയാൽ അർത്ഥം വരുക !)
ഇതുകൂടാതെ ചില പദങ്ങൾ നാമത്തോടു സമാസിച്ച്‌ വിഭക്തിയുടെ അർത്ഥം ഉണ്ടാക്കിയെടുക്കാറുണ്ട്. അമ്മയുടെ ജാഗ്രതനിമിത്തമാണ് കുട്ടിയുടെ പനി കുറഞ്ഞത്. കാഷ്യറുടെ അശ്രദ്ധമൂലമാണു പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടതിന്റെപേരിൽ എന്നെ ക്രൂശിക്കരുത്. ഇതൊക്കെ ഇങ്ങനെയുള്ള പ്രയോഗങ്ങൾ. ഇതിനെ സമാസവിഭക്തി എന്നു പറയുന്നു.
ഇതോർത്തിരിക്കാൻ കേരളപാണിനിതന്നെ ഒരു സൂത്രം ഉണ്ടാക്കിയിട്ടുണ്ട്:
തന്മ നിർദ്ദേശികാ കർത്താ,
പ്രതിഗ്രാഹിക കർമ്മമെ
ഓട് സംയോജികാ സാക്ഷി ;
സ്വാമി ഉദ്ദേശികാ ക്കു, വ് (ഇതിലെ സംവൃതോകാരം അതായതു ചന്ദ്രക്കല)
ആൽ പ്രയോജികയാം ഹേതു;
ഉടെ സംബന്ധികാ സ്വതാ;
ആധാരികാധികരണം
ഇൽ, കൽ പ്രത്യയമായവ.
ഓരോരോ വിഭക്തികളും അതാതിന്റെ പ്രത്യയങ്ങളും പദ്യരൂപത്തിൽ ഘടിപ്പിച്ചിരിക്കുന്നു. ഇതു നന്നായി മനസ്സിലാക്കണമെങ്കിൽ കാരകംകൂടി അറിഞ്ഞിരിക്കണം. നാമങ്ങൾ ക്രിയകളോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്ന പദങ്ങളാണ് കാരകങ്ങൾ. ഒരു ക്രിയ ഉണ്ടാകുന്നതിനു സഹായകരമായി വർത്തിക്കുന്ന എല്ലാ നാമപദങ്ങളും അതിന്റെ കാരകങ്ങളാണ്. ക്രിയയയുടെ അർത്ഥപൂർത്തിക്ക് ആവശ്യമായിവരുന്ന എല്ലാ നാമപദങ്ങളും അതിന്റെ കാരകങ്ങളാണ്. വാക്യത്തിലെ മറ്റുള്ള പദങ്ങളോടു നാമപദങ്ങളുടെ ബന്ധം സൂചിപ്പിക്കാൻ അവയോടു ചേർക്കുന്ന പ്രത്യയങ്ങളാണ് വിഭക്തി. എന്നാൽ നാമം എപ്രകാരം ക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്നതാണു കാരകം.
വിഭക്തി കാരകങ്ങൾ
1. കർത്തൃകാരകം : നിർദ്ദേശിക എന്ന വിഭക്തിയിൽ ഒരു നാമത്തെ നിർദ്ദേശിക്കുക എന്നതുമാത്രമാണ് ഉദ്ദേശ്യം. അതു കർത്താവിനെ ആണെങ്കിൽ കർത്തൃകാരകം. ഉദാ: രാജു ഉറങ്ങുന്നു, അമ്മ അലക്കുന്നു, കുട്ടി പഠിക്കുന്നു, കൃഷ്ണൻ കടയിൽ പോകുന്നു ഇതിലൊക്കെ പേരിനോടൊപ്പം ഒരു പ്രത്യയവും ചേർത്തിട്ടില്ല. അതുകൊണ്ടാണു തന്മ എന്നു പറഞ്ഞിരിക്കുന്നത്. അതായതു ശബ്ദസ്വരൂപംതന്നെ വിഭക്തി അഥവാ വിഭക്തിപ്രത്യയത്തിന്റെ ആവശ്യമില്ല. ഇവിടെയൊക്കെ ക്രിയ നടത്തുന്നയാൾ ആരാണോ അതാണു കർത്തൃകാരകം.
2.
കർമ്മകാരകം : കർമ്മത്തെക്കുറിക്കുന്ന വിഭക്തിയാണ് പ്രതിഗ്രാഹിക. അതിനുപയോഗിക്കുന്ന പ്രത്യയം എ. ഉദാ: രാജു മുരുകനെ തോണ്ടി, അവൾ എന്നെ പിടിച്ചു, വേലക്കാരൻ പശുവിനെ അഴിച്ചു, അമ്മ മകളെ വിളിച്ചു ഇതിലൊക്കെ കർമ്മത്തിന്റെ അവസാനം എ എന്ന പ്രത്യയം ചേർത്തിരിക്കുന്നതു ശ്രദ്ധിക്കൂ. ഇവിടയൊക്കെ ക്രിയയുടെ കർമ്മത്തിന്റെ സ്ഥാനം സ്വീകരിച്ചു് ക്രിയയോടു ബന്ധപ്പെട്ടിരിക്കുന്ന പദങ്ങളെ കർമ്മകാരകം എന്നു പറയുന്നു. എന്നാൽ മേയനാമമാണ് കർമ്മമായി വരുന്നതെങ്കിൽ എ പ്രത്യയം ചേർക്കേണ്ട ആവശ്യമില്ല. ഉദാ: അയാൾ നോവൽ എഴുതി (നോവലിനെ എഴുതി എന്നു വേണ്ടാ) ഞാൻ പുസ്തകം വായിച്ചു (പുസ്തകത്തിനെ എന്നു വേണ്ടാ) അച്ഛൻ കസേര എടുത്തു (കസേരയെ എന്നു വേണ്ടാ)
3.
സാക്ഷികാരകം : കർത്താവിന് എതിരായി നില്ക്കുന്നതാണു സാക്ഷികാരകം. സാക്ഷിയെക്കുറിക്കുന്ന വിഭക്തിയാണ് സംയോജിക. സംയോജിപ്പിക്കുക അഥവാ കൂട്ടിച്ചേർക്കുക എന്ന ധർമ്മമാണ് ഇതിനുള്ളത്. ഉദാ: ഭിക്ഷക്കാർ ആളുകളോടു യാചിക്കുന്നു, ബ്രഹ്മപുത്ര ഗംഗയോടു ചേരുന്നു, ഭക്തന്മാർ ഈശ്വരനോടു പ്രാർത്ഥിക്കുന്നു, ഭടന്മാർ ഭീകരന്മാരോടു പൊരുതുന്നു, അദ്ധ്യാപകൻ കുട്ടികളോടു ചോദിക്കുന്നു ഇതൊക്കെ ഈ വിഭക്തിയിൽ വരുന്ന പ്രയോഗങ്ങൾ. ഇതു സാക്ഷികാരകം. ധാതുവിനോടു തൊട്ടുനില്ക്കുക/ചേർന്നുനില്ക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് പത്തിനെ തൊട്ടുനില്ക്കുന്നതെന്നുള്ള അർത്ഥത്തിൽ തൊൻപതു് ഒമ്പത്, നൂറിനെ തൊട്ടുനില്ക്കുന്ന തൊണ്ണൂറ്, ആയിരത്തിനെ തൊട്ടുനില്ക്കുന്ന തൊള്ളായിരം എന്നൊക്കെയുള്ള രൂപങ്ങൾ വന്നത്. തൊട്ട് പിന്നീട് തൊട് എന്നായി. അതു ഒട് എന്നു മാറി കാലാന്തരത്തിൽ ദീർഗ്ഘിച്ച് ഓട് എന്നായി മാറി. ഒട് എന്ന പ്രത്യയം കവിതയിൽമാത്രമേ ഇപ്പോഴുള്ളൂ.
4.
സ്വാമികാരകം : സ്വാമികാരകമാണ് ഉദ്ദേശിക എന്ന വിഭക്തിയിലുള്ളത്. കർത്താവു ചെയ്യുന്ന പ്രവൃത്തിയുടെ ഫലം ആർക്കാണ് ഉതകുന്നത് അതാണു സ്വാമികാരകം. ഇതിനു ക്ക് എന്നോ അതു ലോപിച്ച സംവൃതോകാരമോ ഉപയോഗിക്കും. ഉദാ: എനിക്ക് എന്തെങ്കിലും കഴിക്കാൻ വേണം, അവൾക്ക് ഉറങ്ങണം, അവന് എവിടയോ പോകണം, അച്ഛന് എപ്പോഴും മുറുക്കാൻ വേണം. ഇതിനു കാരകത്തിനു പുറമെ കാലം, ദേശം, സംഖ്യ, ദിക്ക് ഇതൊക്കെ നിജപ്പെടുത്തുക, ഒന്നിനുവേണ്ടി എന്നുള്ള അർത്ഥം ദ്യോതിപ്പിക്കുക, ഇന്ന കാലം ഇന്ന ദേശം എന്നൊക്കെ വ്യവസ്ഥപ്പെടുത്തുക എന്നീ ധർമ്മങ്ങളുമുണ്ട്. കടലിന് ആഴമുണ്ട്, വീടിനു ഭംഗിയുണ്ട്, കാടിനു തീപിടിച്ചു, സമയത്തിനു വിലയുണ്ട്, വണ്ടിക്കു വേഗമുണ്ട് ഇതിലൊക്കെ കർമ്മമില്ല. എന്നാൽ സ്വാമികാരകമാണ് ഇതിലുള്ളത്.
5.
കരണകാരകം : പ്രയോജികയ്ക്കു ഹേതു എന്ന കാരകം അർത്ഥം. ഇതിനു നിർദ്ധാരണം അഥവാ ഒരുകൂട്ടത്തിൽനിന്നു വേർതിരിക്കൽ എന്ന ധർമ്മമാണുള്ളത്. ഒരു ക്രിയ നടത്തുവാൻ കർത്താവിനെ സഹായിക്കുന്ന ഉപകരണമാണു കരണകാരകം. ആൽ എന്ന പ്രത്യയമാണ് ഇതിനോട് ചേർക്കുന്നത്. ഉദാ: കുട്ടിയെ വടിയാൽ അടിച്ചു, ശത്രുവിനെ തന്ത്രത്താൽ കീഴടക്കി, മരുന്നിനാൽ രോഗം ശമിച്ചു. ഇതിലൊക്കെ വടി, തന്ത്രം, മരുന്ന് ഇതൊക്കെ കരണകാരകം. കൊണ്ട് എന്ന ദ്യോതകംകൊണ്ടും കരണകാരകം സൃഷ്ടിക്കാം. വടികൊണ്ട് അടിച്ചു, തന്ത്രംകൊണ്ട് കീഴടക്കി, മരുന്നുകൊണ്ട് രോഗം ശമിച്ചു ഇങ്ങനെ. (ആധാരികയും ഈ ധർമ്മം നിറവേറ്റുന്നുണ്ട്)
6.
കാരണകാരകം : ക്രിയ നടത്തുന്നതിനുള്ള കാരണം ആണ് കാരണകാരകം. ഇതിനു ചേർക്കുന്ന പ്രത്യയവും ആൽ തന്നെ. ഉദാ: വിജയോന്മാദത്താൽ അവൻ മോഹാലസ്യപ്പെട്ടു, ദുഃഖഭാരത്താൽ അവൾ കരഞ്ഞു, പീഡനത്താൽ അവൾ അവശയായി ഇതൊക്കെ ഇങ്ങനെ വരുന്ന പ്രയോഗങ്ങളാണ്.
7.
അധികരണകാരകം : ആധാരികയ്ക്ക് അധികരണം എന്ന കാരകം അർത്ഥം. ക്രിയയ്‌ക്ക്‌ ആധാരമായി ലഭിക്കുന്ന കാരകമാണ് അധികരണം. അല്പം അർത്ഥഭേദമുള്ള ഇൽ, കൽ എന്നീ പ്രത്യയങ്ങളാണ് ഇതിനുപയോഗിക്കുന്നത്. ഉദാ : മാവിൽ മാമ്പഴമില്ല, മുടിയിൽ എണ്ണയുണ്ട്, താടിയിൽ നരയുണ്ട്, പടിക്കൽ നില്ക്കുന്നു, വാതിൽക്കൽ ചെന്നു, കടയ്ക്കൽ കത്തിവച്ചു ഇതൊക്കെ ഇങ്ങനെയുള്ള രൂപങ്ങളാണ്. ഏകവചനത്തിൽ മാത്രമേ കൽ പ്രത്യയം വരൂ. അൻ എന്ന പ്രത്യയത്തിൽ അവസാനിക്കാത്ത സചേതനനാമങ്ങളോട് ഇൻ എന്ന ഇടനില (പ്രകൃതിക്കും പ്രത്യയത്തിനും ഇടയ്ക്കു രൂപഭംഗിക്കുവവേണ്ടി ചേർക്കാറുള്ള പ്രത്യയമാണ് ഇടനില) ചേർത്തിട്ടാണ് കൽ ചേർക്കേണ്ടത്. ശാന്ത+ഇൻ+കൽ=ശാന്തയിങ്കൽ, മുരളി+ഇൻ+കൽ=മുരളിയിങ്കൽ, പത്മജ+ഇൻ+കൽ=പത്മജയിങ്കൽ,
കാലത്തെപ്പറ്റിപ്പറയുമ്പോഴും ദേശത്തെപ്പറ്റിപ്പറയുമ്പോഴും ആധാരികാവിഭക്തിയിൽ അത്തു എന്ന പ്രത്യയമാണ് ചേർക്കേണ്ടത്.
അം എന്നവസാനിക്കുന്ന ദേശനാമങ്ങൾക്ക് കോട്ടയത്ത്, തിരുവനന്തപുരത്ത്, കൊല്ലത്ത്, പത്തനാപുരത്ത്, മലപ്പുറത്ത്, പള്ളിപ്പുറത്ത് എന്നിങ്ങനെ വരും.
അക്കാലത്ത്, ഇക്കാലത്തു, വരുംകാലത്ത്, പോയകാലത്ത്, മഴയത്ത്, കാറ്റത്ത് വെയിലത്ത് എന്നൊക്കെ കാലത്തെക്കുറിക്കുമ്പോഴും വരും.
8.
സംബന്ധികയ്ക്കു സ്വതാ അതായത് സ്വത്വം (ഉടമ) എന്ന അർത്ഥം. ഇതിന്റെ പ്രത്യയം ഉടെ എന്നാണ്. എന്റെ പേന, അവന്റെ പുസ്തകം, നിന്റെ വീട്, ആരാന്റെ പെൻസിൽ, അമ്മയുടെ സ്നേഹം, പക്ഷികളുടെ സംഗീതം, പെങ്ങളുടെ വിവാഹം, നിങ്ങളുടെ ആഗ്രഹം, മകളുടെ ആഭരണം ഇതൊക്കെ ഇങ്ങനെ വരുന്ന പ്രയോഗങ്ങൾ. ഇതിനു കാരകബന്ധമില്ല. അതായത് ഏതെങ്കിലും നാമത്തോട് ചേർന്നുവരുമ്പോൾ ഈ പ്രത്യയം തൊട്ടടുത്തുള്ള മറ്റൊരു നാമത്തോടുള്ള ബന്ധംമാത്രമാണു കാണിക്കുന്നത്. (ഉടെ എന്ന പ്രത്യയം നകാരാന്തമായ പദങ്ങളോടു ചേരുമ്പോൾ ന്റെ എന്നാകും. അച്ഛൻ +ഉടെ=അച്ഛന്റെ, കൃഷ്ണൻ+ഉടെ=കൃഷ്ണന്റെ എന്നിങ്ങനെ) ഇതുകൂടാതെ ൻ എന്ന പ്രത്യയവും സംബന്ധികാർത്ഥത്തെ കുറിക്കാൻ ചേർക്കാറുണ്ട്. അതിൻ, ഇതിൻ, മാനത്തിൻ, വെള്ളത്തിൻ ഇതൊക്കെ ഇങ്ങനെയുള്ള പ്രയോഗങ്ങളാണ്.
9.
കണക്കിൽപ്പെട്ടിട്ടില്ല എങ്കിലും സംബോധന/സംബോധിക എന്നൊരു വിഭക്തികൂടി ഉണ്ട്. നിർദ്ദേശികയുടെ വകഭേദമായിട്ടാണ് ഇതിനെ സംസ്കുതത്തിൽ ഗണിച്ചിരിക്കുന്നത്. നാമാന്ത്യത്തിൽ ഏ എന്ന നിപാതം ചേർത്ത് നീട്ടിയാൽ ഈ രൂപം സിദ്ധിക്കും. നാമം സ്വരത്തിലാണ് അവസാനിക്കുന്നതെങ്കിൽ ആ സ്വരം നീട്ടിയാലും മതി.
അ എന്ന സ്വരാന്തനാമങ്ങളിൽ സംബോധന വരണമെങ്കിൽ നിർദ്ദേശികാരൂപത്തിനോട് ഏ എന്ന നിപാതം ചേർത്ത് നീട്ടിയാൽ മതി. ഉദാ: ഹേമ ഹേമേ, വിമല -വിമലേ, അമ്മ അമ്മേ, സീമ സീമേ എന്നൊക്കെ.
കൈമൾ, മകൾ എന്നിവരെ കൈമളേ, മകളേ എന്നു നീട്ടിവിളിക്കണം.
സംവൃതോകാരത്തിൽ അവസാനിക്കുന്ന പേരുകളും ഏ ചേർത്താണു സംബോധന. കുഞ്ഞ് കുഞ്ഞേ, കൊച്ച് കൊച്ചേ.
(
ഇവിടെ പ്രത്യേകം ഓർക്കണം ; പ്രതിഗ്രാഹികാപ്രത്യയം എ എന്നാണ്. അതു സംബോധനയ്ക്ക് ഉപയോഗിക്കരുത്. പലരും ഏ എന്നു നീട്ടാതെയാണു സംബോധന എഴുതുന്നത്)
ൻ അവസാനിക്കുന്ന പേരുകൾ ൻ മാറ്റി ആ ചേർത്തുവിളിക്കണം. അച്ഛൻ അച്ഛാ, കുട്ടൻ കുട്ടാ, പൊട്ടൻ പൊട്ടാ, ഏട്ടൻ ഏട്ടാ, സോമൻ സോമാ, അമ്മാവൻ അമ്മാവാ ഇങ്ങനെയൊക്കെ.
(
കൊല്ലൻ, കമ്മാളൻ, വേലൻ തുടങ്ങിയവരെ കൊല്ലാ, കമ്മാളാ, വേലാ എന്നൊക്കെ വിളിക്കുമ്പോൾ തട്ടാൻ, മണ്ണാൻ, കരുവാൻ ഇവരെയൊക്കെ വിളിക്കുന്നത് തട്ടാ, മണ്ണാ, കരുവാ എന്നൊക്കെയല്ല ; തട്ടാനേ, മണ്ണാനേ, കരുവാനേ എന്നൊക്കെയാണ്. അതായത് ദീർഗ്ഘത്തിൽ അവസാനിക്കുന്നുവെങ്കിൽ ഏതന്നെ ചേർക്കണം.)
നായർ, വാര്യർ, നമ്പ്യാർ തുടങ്ങിയവരെയും നായരേ, വാര്യരേ, നമ്പ്യാരേ എന്നൊക്കെ നീട്ടിയാണ് വിളിക്കേണ്ടത്.
ഉ എന്ന സ്വരത്തിൽ അവസാനിക്കുന്നുവെങ്കിൽ ഊ എന്നു നീട്ടിയാൽ സംബോധനയായി. ശങ്കു ശങ്കൂ, രാമു രാമൂ, നീതു നീതു, കേളു കേളൂ.
ഇകാരത്തിൽ അവസാനിക്കുന്നതും നീട്ടിയാൽ സംബോധനയായി. പട്ടി പട്ടീ, കുട്ടി കുട്ടീ, ദേവി ദേവീ, മാണി മാണീ, സരോജിനി സരോജിനീ, കുമാരി കുമാരീ.
ഇതൊക്കെയാണെങ്കിലും ഒരു പ്രത്യയം ഒരു ധർമ്മം മാത്രമേ ചെയ്യുന്നുള്ളൂ എന്നു പറയാൻ സാധിക്കില്ല. ഒരേ പ്രത്യയംതന്നെ പല അർത്ഥങ്ങൾ ദ്യോതിപ്പിക്കാം. ഒരു വിഭക്തിപ്രത്യയം ചേർത്താൽ ഒരർത്ഥം മാത്രമേ വരൂ എന്നാണു ഭാഷയിലെ തത്ത്വം. എന്നാൽ ഒരേ പ്രത്യയംതന്നെ വിവിധ അർത്ഥം ധ്വനിപ്പിക്കുന്ന പ്രയോഗങ്ങളുമുണ്ട്. ചില സ്ഥലത്ത് ഒന്നോ രണ്ടോ പ്രത്യയങ്ങൾ പ്രയോഗിക്കാനും സാധിക്കും.
ഉദാ: രണ്ടിലൊന്ന് എന്നതിൽ ഇൽ എന്ന പ്രത്യയമാണ് ആധാരിക. എന്നാൽ രാണ്ടാലൊന്ന് എന്നതിൽ ആൽ എന്ന പ്രത്യയം പ്രയോജിക.
കവികൾ ഈ പ്രത്യയങ്ങൾ നാമത്തോടു തൻ എന്ന സർവ്വനാമം ഘടിപ്പിച്ചശേഷം അതിന്റെ പിന്നാലെയാണ് ചേർക്കാറുള്ളത്. അമ്മതൻ വാത്സല്യം, മക്കൾതൻ കൗശലം, അമ്മതന്നെ, അമ്മതന്റെ ഇതൊക്കെ ഉദാഹരണങ്ങൾ.
മുകളിലോട്ട് (മുകൾ +ഇൽ+ഓട്) താഴത്തോട്ട് (താഴ+അത്ത്+ഓട്), കുളത്തിലോട്ട് (കുള+അത്ത്+ഇൽ+ഓട്), വഴിയിലേക്ക് (വഴി+ഇൽ+ഏ+ക്ക്) ഇങ്ങനെ ഒന്നിലേറെ വിഭക്തിപ്രത്യയങ്ങൾ ചേർത്തും പ്രയോഗമുണ്ട്. ഇതിനു കൂട്ടുവിഭക്തികൾ എന്നാണു പറയുന്നു.


No comments:

Post a Comment