നുറുങ്ങ്

                                                      നുറുങ്ങ്  1
ഒരേ ഞെട്ടിൽ വിടർന്ന രണ്ട് പുഷ്പങ്ങൾ എന്നാണ് നിരൂപകർ ചങ്ങപ്പുഴയെയും ഇടപ്പള്ളിയും വിശേഷിപ്പിക്കുന്നത്. ചങ്ങപ്പുഴയെയും ഇടപ്പള്ളിയെയും കുടുതൽ പഠിക്കുമ്പോൾ  മൻസിലാവുന്ന കാര്യം സ്കൂൾ വിദ്യാഭ്യാസകാലം മുതൽ അവർ തമ്മിൽ സ്വരചേർച്ച കുറവായിരുന്നു എന്നാണ്. എന്തായാലും ഇടപ്പള്ളി മരിച്ചപ്പോൾ ചങ്ങപ്പുഴ കാണാൻ പോയില്ലന്ന് കേട്ടിട്ടുണ്ട്.ശ രിയാണോ?
                                                         നുറുങ്ങ് 2
ചങ്ങമ്പുഴ കവിതയെഴുതുന്ന കാലത്ത് കേരളത്തിൽ പലയിടത്തും ചങ്ങമ്പുഴ കവിതയെഴുത്ത് അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കി.കാരണം സ്വതന്ത്ര്യ സമരമടക്കമുള്ള സമകാലീക പ്രശ്നങ്ങൾ ചങ്ങമ്പുഴ കവിതയ്ക്ക് വിഷയമാക്കിയില്ല. സമകാലീക പ്രശ്നങ്ങളോട് പ്രതികരിക്കുന്നയാൾ മാത്രമാണോ കവി?.അങ്ങനെ പ്രതികരിച്ചാൽ ചിലപ്പോഴെങ്കിലും കവിത കൃത്രിമമാകില്ലെ?
                                                            നുറുങ്ങ് 3
ഇന്ദുലേഖയുടെ ഒന്നാം പതിപ്പ് 1889 ൽ ഇറങ്ങുമ്പോൾ വില ഒരണയായിരുന്നു. മലബാറിൽ അന്ന് ഒരണയ്ക്ക് ഒരു ചാക്ക് അരി കിട്ടുമായിരുന്നു.എന്നിട്ടും ഒന്നാം പതിപ്പ് പെട്ടെന്ന് വിറ്റുതീർന്നു. വിശപ്പിനോടൊപ്പം സാഹിത്യത്തെയും പരിഗണിച്ചിരുന്നു. അതാവാം കാരണം.
                                                                 നുറുങ്ങ്4
അക്ഷര ശ്ലോകം ........ നാലുവരി ശ്ലോകങ്ങൾ ... സംസ്കൃത വൃത്തത്തിൽ എഴുതിയത് .ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലേ ആദ്യാക്ഷരം കൊണ്ട് അടുത്തയാൾ ശ്ലോകം ചൊല്ലണം ......... കാവ്യകേളി .. മലയാള കവിതകൾ ..മലയാള വൃത്തത്തിൽ എഴുതിയവ ... 8 വരികൾ അതിൽ അഞ്ചാമത്തെ വരിയുടെ ആദ്യാക്ഷരം കൊണ്ട് അടുത്തയാൾ ചൊല്ലണം.രണ്ടും കാവ്യോച്ചാരണമത്സരമാണ്.അക്ഷരശ്ലോകത്തിൽ അനുഷ്ടുപ്പിതരസംസ്കൃതശ്ലോകങ്ങളാണ് ചൊല്ലേണ്ടത്. ശ്ലോകത്തിന്റെ മൂന്നാമത്തെ പാദത്തിന്റെ ആദ്യക്ഷരത്തിലാവണം പിന്നീടുള്ള ആൾ തുടങ്ങേണ്ടത്,കാവ്യകേളിയിൽ ആശയസമ്പുഷ്ടമായ ദ്രാവിഡവൃത്തഘടിതമായ പദ്യഭാഗവും.

No comments:

Post a Comment