സമിപനരിതികള്‍

മൾട്ടിപ്പിൾ ഇന്റലിജൻസ്(MULTIPLE INTELLIGENCE)

വ്യത്യസ്ത നിലവാരത്തിലുള്ള ഉള്ള കുട്ടികളുടെ കഴിവുകളെ എങ്ങനെ മലയാളഭാഷാപഠനത്തിനു ഉപയോഗിക്കാമെന്ന് നോക്കാം.കുട്ടികളുടെ ബഹുമുഖമായ കഴിവിനെ ഭാഷാപഠനത്തിൽ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത്.നമുക്ക് നോക്കാം.മ ൾട്ടിപ്പിൾ ഇന്റലിജൻസ് ഓരോന്നു വീതം ഇവിടെ അവതരിപ്പിക്കുന്നു.കൂട്ടിച്ചേർക്കൽ ഉണ്ടാകുമല്ലോ.ഇത് മനസ്സിൽ കണ്ടു കൊണ്ട് നയിക്കുന്ന ക്ലാസ്സുകൾ കൂടുതൽ ഗുണകരമാകും.
                            1 വാചികവും ഭാഷാപരവുമായ ബുദ്ധി
പാഠഭാഗം ശരിയായി വായിക്കുന്നതിനുള്ള കഴിവ്.വായിച്ചു മനസ്സിലാക്കിയ ആശയം ഏതെങ്കിലും വ്യവഹാരരൂപത്തിൽ ആവിഷ്‌ക്കരിക്കുന്നതിനുള്ള കഴിവ് .ഇതാണ് വാചികവും ഭാഷാപരവുമായ ബുദ്ധി.ആശയം ഉൾക്കൊള്ളാൻ ഉള്ള കഴിവും തെറ്റില്ലാതെ വായിക്കാനുള്ള ശേഷിയും ഈ  ബുദ്ധിയാണ്.ഈ ശേഷി കുട്ടിയിൽ വികസിപ്പിക്കാൻ കഴിയുന്നത് മലയാളം അദ്ധ്യാപകർക്കാണ്.അതുകൊണ്ട് ഇനിയും പാഠഭാഗം കൈകാര്യം ചെയ്യുമ്പോൾ ഈ ലക്ഷ്യം നമ്മുടെ മനസ്സിലുണ്ടാവണം.
                             യുക്തിപരവും ഗണിതപരവുമായ ബുദ്ധി
ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും യുക്തി എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കപ്പെടുന്നു ഇവിടെ. ഭാഷാപഠനത്തിലൂടെ കുട്ടികളുടെ ഈ കഴിവിനെ വളർത്താൻ എന്തൊക്കെ ചെയ്യാമെന്ന് നമുക്ക് നോക്കാം .ആശയങ്ങൾ പട്ടികപ്പെടുത്തുക,ചാർട്ട് രൂപത്തിലാക്കുക,ഗ്രാഫ് വിശകലനം നട ത്തുക,ആശയത്തെ ഗ്രാഫ് രൂപത്തിലാക്കുക എന്നി പ്രവത്തനങ്ങൾ  കുട്ടികളുടെ യുക്തിപരവും ഗണിതപരവുമായ  കഴിവ് ഭാഷാപഠനത്തിലൂടെ  മുന്നോട്ട് കൊണ്ട് പോകാൻ സഹായിക്കും. 
                                                3 ദ്യശ്യ സ്ഥലപര ബുദ്ധി
എന്താണ് ഈ ബുദ്ധി?.ചിത്രവ്യാഖ്യാനം,പോസ്റ്റർ,ചാർട്ട്എഴുത്ത്,പടം വരയ്ക്കൽ എന്നി ഭാഷാപഠനപ്രവർത്തനങ്ങളിലുടെ ഈ ബുദ്ധി വികസിപ്പിക്കാവുന്നതാണ്.ഒരു ആശയത്തെ ചിത്രമാക്കി മാറ്റുമ്പോൾ അതിലെ ഓരോ ഘടകവും ചിത്രത്തിൽ ഏത് സ്ഥാനത്ത് വേണമെന്ന് നിശചയിക്കൽ ആണിത്.ഒരു പ്രവർത്തനത്തിൽ ഓരോ അംശവും ഏത് സ്ഥാനത്ത് ആണ് ക്യത്യമായി വരേണ്ടതെന്നു നിശചയിക്കലാണിത്.ഉദാഹരണത്തിന് ചുമർപത്രിക രൂപപ്പെടുത്തുമ്പോൾ ഹെഡ്ഡിംഗ് എവിടെ വേണം.ഏത് അക്ഷരങ്ങൾ വലുതാക്കിയെഴുതണം ,ഏത് ചെറുതാക്കി എഴുതണം,ചിത്രങ്ങൾ എവിടെ വേണം ,മാർജിന് ഏത് നിറം വേണം എന്നിങ്ങനെ മുൻകുട്ടി കണ്ടെത്തൽ.കുട്ടികൾ സുന്ദരിക്ക് പൊട്ട് തൊടിൽ മത്സരത്തിൽ ഏർപ്പെടുന്നതും പഠനമുറിയിൽ സാധനങ്ങൾ അടുക്കി വയ്ക്കുന്നതും ഈ ബുദ്ധിയുടെ ശരിയായ പ്രവർത്തനമാണ്

                                         4 ശാരീരിക ചലനപരബുദ്ധി
കുട്ടികളുടെ ഈ ബുദ്ധിവികാസത്തിനു ഒട്ട നവധി പ്രവർത്തനങ്ങൾ നമുക്ക് ക്ലാസ്സിൽ ചെയ്യാൻ കഴിയും.ചില പാഠഭാഗം നാടക രുപത്തിലും മൈം രൂപത്തിലും നമുക്ക് കുട്ടികളുടെ  സഹായത്തോട് അവതരിപ്പിക്കാൻ കഴിയും.ഒരു പക്ഷേ  പഠ നത്തിൽ ചില കാര്യങ്ങളിൽ പിൻമ്പിൽ നിൽക്കുന്ന കുട്ടികൾ നാടാകാവതരണത്തിൽ മുൻ പന്തിയിൽവരാം.അവരിലുള്ള ശാരീരിക ചലനപരമായ ബുദ്ധിയെ നമുക്ക് ഇത്തരം പ്രവർത്തനങ്ങളിലുടെ മുന്നോട്ട് കൊണ്ടുവരാൻ കഴിയും.മാത്രമല്ല അവർ നാളെ നല്ല കലാകാരന്മാരും  കലാകാരികളുമായി  മാറുമ്പോൾ അതിനുള്ള  പ്രചോദനം നൽകാൻ കഴിഞ്ഞതിൽ നമുക്ക് സംത്യപ്തിയും സ്വാഭാവികം.

                                                       5 സംഗിതതാളാത്മബുദ്ധി
കുട്ടികളിൽ സംഗീത താളാത്മബുദ്ധിയെങ്ങനെ ഭാഷാപഠനത്തിലൂടെ പ്രോത്സാഹിപ്പിക്കാമെന്നു നോക്കാം.കവിത ഈണത്തിൽ ചൊല്ലാൻ ശീലിപ്പിക്കുക.ചൊല്ലുമ്പോൾ ഭാവത്തിനനുസരിച്ചു ശബ്ദത്തിൽ ഏറ്റ കുറവ് വരുത്തി പരിശീലിപ്പിക്കുക.അർത്ഥവ്യക്തതയ്ക്ക് വേണ്ടി മുകളിലെ വരിയിലെ ചില പദങ്ങൾ അടുത്ത് വരിയിൽ ചേർത്ത് ചൊല്ലുക,ഒരു പദം വേണ്ടി വന്നാൽ മുറിച്ചു ചൊല്ലുക എന്നി പരിശീലനങ്ങൾ കൂടി കുട്ടികൾക്ക് നൽകിയാൽ നമുക്ക് അവരുടെ ഈ ബുദ്ധി വികസിപ്പിക്കാൻ കഴിയും.



                                                       6 ആന്തരികവൈക്തിക ബുദ്ധി.

സ്വയം അറിയൽ, സമഗ്രമായി കാണാനുള്ള കഴിവ് എന്നിവ വികസിപ്പിയ്ക്കലാണ് ഈ ബുദ്ധിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.അത് ഭാഷാപഠനത്തിലെങ്ങനെയെന്നു നമുക്ക് നോക്കാം.ഒരു കഥ പഠിപ്പിക്കുമ്പോൾ ആ കഥ യിലെ കേന്ദ്രകഥാപാത്രം നിങ്ങളായാൽ എന്ത് സംഭവിക്കും?.ഉദാഹരണം ഓടയിൽ നിന്നു പഠിപ്പിക്കുമ്പോൾ ഒരു നല്ല സന്ദർഭം ചൂണ്ടിക്കാണിച്ചു പപ്പു  നിങ്ങൾ ആണെങ്കിൽ കഥയെങ്ങനെ മാറും എന്ന് ചോദിക്കുകയും എഴുതിക്കുകയും ചെയ്യാം.ഇത്തരം പ്രവർത്തനത്തിലൂടെ നമുക്ക് കുട്ടികളിൽ ഈ ബുദ്ധി വികസിപ്പിക്കാൻ കഴിയും.ഡയറിയെഴുത്തും ഒരളവിൽ ഇതിനു സഹായിക്കും

No comments:

Post a Comment