ശൈലികള്‍



അകത്തു കത്തിയും പുറത്തു പത്തിയും ---ഉള്ളില്‍ വിരോദം പുറത്തു സ്നേഹം
അലകും പിടിയും മാറ്റുക – മുഴുവന്‍ മാറ്റുക
അക്കരപ്പച്ച ----  അകലെയുള്ളതിനോടഉള്ള ഭ്രമം
അഗ്നിപരീക്ഷ ----കഠിനമായ പരിക്ഷണം
അങ്ങാടിപ്പാട്ട ---പരസ്യം
അജഗജാന്തരം ------------വലിയവ്യത്യാസം
അഞ്ചാം തരക്കാര്‍ ----------അദ്ധമന്മാര്‍
അഞ്ചാം പത്തി ------------ഒറ്റുകൊടുക്കാന്‍ സഹായിക്കുന്നവന്‍
അടിക്കല്ല മാന്തുക -----------ഉന്മുലനാശം വരുത്തുക
അടി തെറ്റുക -------------സ്ഥാനം പിഴയ്ക്കുക
അടിതൊട്ടു മുടിവരെ ----------മുഴുവന്‍‌
അടിപണിയുക  ----- സേവ പിടിക്കുക
അടിയറ പറയിക്കുക ------------- പരാജയം സമ്മതിപ്പിക്കുക
അടിയോടെ ------------മുഴുവന്‍
അധരവ്യായാമം ------------അര്‍തഥ്ശൂന്യ സംസാരം
അമരക്കാരന്‍ ------മാര്‍ഗ്ഗദര്‍ശകന്‍
അരക്കൈനോക്കുക ---------പരിക്ഷിക്കുക
അരങ്ങേറം   ------------ആദ്യപ്രകടനം
അരയും തലയും മുറുക്കുക -----------തയ്യാറാവുക
അര്‍തഥ്രാത്രിയില്‍ കുടപിടിക്കുക ------------അസ്ഥനത്തുള്ള ആഡംബരം
അലകുംപിടിയും മാറുക  ----------മുഴുവന്‍ പുതുക്കുക
അലസിപ്പിരിയുക -----------തിരുമാനം ഇല്ലാതെ പിരിയുക
അസ്തിവാരം ----------അടിസ്ഥാനം
അളമുട്ടുക ---------ഗ്തിയില്‍ലാതാവുക
അഴകിയ രാവണന്‍ -------------പച്ചശ്രംകാരമുള്ളവന്‍
അറുത്തകൈക്ക് ഉപ്പ് തെക്കാതിരിക്കുക -----നിര്‍ദ്ദയനായിരിക്കുക
ആകാശം നോക്കുക ------------ഉത്തരം മുട്ടുക
ആചന്ദ്രതാരം ------------എല്ലാക്കാലവും
ആക്യതിയും പ്രക്യതിയും ----- രൂപവും ഭാവവും
ആദ്യവസാനക്കാരന്‍ ------ പ്രദാനപങ്കാളി
ആനച്ചന്തം ----------ആകെയുള്ള ഭംഗി
ആപാദചൂഡം ----------ആകെ
അടതാളമട്ട -----സാവധാനം
അഷ്ടമതത്തില്‍ ശനി -----------കഷ്ടകാലം
ആട്ടിന്‍‌കുട്ടിചമയുക ----------സൗമ്യത നടിക്കുക
ആയുധം വയ്ക്കുക ------------ കിഴ് അടങ്ങുക
ആഷാഡഭൂതി ------------ക ള്ളസന്യാസി
ഇഞ്ചികടിക്കുക --------ദേഷ്യം പ്പെടുക
ഇടപഴകുക -----------പരിചയിക്കുക
ഇടിവെട്ടിയവനെ പാമ്പുകടിക്കുക –ആപത്തിന്‍ മേല്‍ ആപത്ത്
ഇരയിട്ട മിന്‍പിടിക്കുക ------അല്പം ചിലവാക്കി വലിയ ലാഭം ഉണ്ടാക്കുക
ഇരുതല മൂരി ----------രണ്ടു പക്ഷത്തും ചേരുന്നവന്‍
ഇരുതലയും കുട്ടിമുട്ടിക്കുക ----------വരവും ചെലവും സമമാക്കുക
ഇരുട്ടുകൊണ്ടോട്ടയടയ്ക്കുക ----തലക്കാലപരിഹാരം കാണുക
ഇലയിട്ടു ചവിട്ടുക –അറിഞ്ഞുകൊണ്ടപരാദം പ്രവര്‍ത്തിക്കുക
ഇലവ്കാത്ത കിളി ------- ഫലമില്ലാത്ത കാത്തിരിപ്പ്
ഉടച്ചുവാര്‍ക്കുക -----------പുതുക്കുക
ഉടുത്തൊരുങ്ങുക -----------തയ്യാറാവുക
ഉണ്ട ചോറില്‍ കല്ലിടുക ----നന്ദികേടു കാണിക്കുക
ഉദരപുരണം ---------- ഉപജീവനം
ഉപ്പുകൂട്ടിത്തിന്നുക ----------നന്ദികാണിക്കുക
ഉപ്പുതൊട്ട്കര്‍പ്പുരം വരെ -----എല്ലാ വസ്തുക്കളും
ഉരുളയ്ക്കുപ്പേരി -----------ഉചിതമായ മറുപടി
ഉര്‍വശിശാപം ഉപകാരം -----ദോഷം ഗുണമായിത്തിരുക
ഉഴലുര്‍ദേവസ്വം ------------അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്‍
ഊണിലും ഉറക്കത്തിലും --------എല്ലായ്പോഴും
ഊരും പേരുമില്ലാത്ത ------------അപ്രസിദ്ധമായ
ഊഴിയും നടത്തുക ------------ആത്മാര്‍തഥ്തയില്ലാതെ പ്രവര്‍ത്തിക്കുക
എന്‍ പിള്ള്നയം -----------സ്വാര്‍ത്ഥത
എരിതിയിലെണണയൊഴിക്കുക ------ക്ലേശം വര്‍ദ്ധിപ്പിക്കുക
എലിയെത്തോല്പിച്ചില്ലം ചുടുക ----------നിസ്സാരകാര്യത്തിന വലിയ നഷ്ടം വരുത്തുക
ഏടു കെട്ടുക ---------പടിത്തം അവസാനിപ്പിക്കുക
ഏണി വയ്ക്കുക ----------സഹായിക്കുക
ഏറിയകൂറും ----------ഭൂരിഭാഗവും
ഏഴരശശനി ----------വലിയ ദുഷ്ക്കാലം
ഒച്ചപ്പാട ---------വലിയ ശബ്ദം
ഒത്താശ -------സഹായം
ഒന്നിനൊന്ന്‍ ----------മേലക്കുമേല്‍
ഒമ്പതാമുത്സവം ----------വലിയ ബഹളം
ഒരു വെടിക്കു രണ്ടുപക്ഷി ----------ഒരു പ്രവ്യത്തി കൊണ്ടു രണ്ടു കാര്യം
ഒറ്റുകൊടുക്കുക ---------- ചതിക്കുക
ഒളിയമ്പ് ---------രഹസ്യോപദ്രവം
ഒഴിയാബാധ -----------മാറാത്ത ഉപദ്രവം
ഓലപ്പാമ്പ് ---------ഭീഷണി
കച്ച്ചകെട്ടുക -------തയ്യാറാവുക
കടന്നകൈ --------അതിരു കവിഞ്ഞ രീതി
കടലില്‍ കായം കലക്കുക ---അധികം വേണ്ടിടത്ത് അല്പം നല്കുക
കടുകിട --------അല്പംപോലും
കടുംകൈ -------കഠിന പ്രവ്യത്തി
കടുവാക്കുട്ടില്‍ തലയിടുക ----സ്വയം അപകടത്തില്‍ ചാടുക
കടുവായെ കിടുവ പിടിക്കുക --------ബലവാനെ ദുര്‍ബലന്‍ തോലപ്പിക്കുക
കണക്കുതീര്‍ക്കുക ------------കൊല്ലുക
കണ്‍കുളിരെ ------------ത്യപ്തിയാവോളം
കണിയാനെ തെങ്ങില്‍ കയറ്റുക -----പരിചയമില്ലാത്ത പ്രവ്യത്തി ഏല്‍പ്പിക്കുക
കണ്ടകശശനി ------------ഉപദ്രവകാരി
കണ്ട്ടക്ഷോഭം -----------നിഷ്ഫലമായ സംസാരം
കണ്ണ്‍അടയ്ക്കുക ---------------കണ്ടില്ലെന്നു നടിക്കുക
കണ്ണ്‍അയക്കുക -----------ദയ കാണിക്കുക
കണ്ണില്‍ചോരയില്ലായമ ----കനിവ് ഇല്ലായ്മ
കണ്ണില്‍ പൊടിയിടുക -----------കബളിപ്പിക്കുക
കണ്ണിലുണ്ണി ----------വാത്സല്യപാത്രം
കണ്ണിലെകരട ----------ഉപദ്രവകാരി
കണ്ണുകടി -----------അസുയ
കതിരിന വളം വയ്ക്കുക ------അകാലത്തില്‍ പ്രവര്‍ത്തിക്കുക
കമ്പിനീട്ടുക -------------ഓടികളയുക
കയ്യാലപ്പുറത്തെ തേങ്ങ ---ഏതു കക്ഷിയില്‍ ചേരണമെന്ന അറിയാത്താള്‍
കരണം മറിയുക ------------ഒഴിഞ്ഞുമാറുക
കലാശം ചവിട്ടുക --------------മംഗളം പാടുക
കാക്കപിടിക്കുക -----------സേവപറയുക
കാലു പിടിക്കുക ---അഭിമാനം മറന്ന യാചിക്കുക
കിചകന്‍ -----------തികഞ്ഞ വിടന്‍
കിരിയും പാമ്പും ----------- ജന്‍മ ശത്രുക്കള്‍
കടത്തിലെ വിളക്ക് -------കഴിവ് പ്രകാശിക്കാത്ത ആള്‍
കുബേരനും, കുചേലനും ----------ധനികനും ,ദരിദ്രനും
കുറുക്കനും സിംഹവും ----------കൌശലക്കാരനും ,പരാക്രമിയും
കുംഭകര്‍ണ്ണസേവ ----------വലിയ ഉറക്കം
ഗതാനുഗതികത്വം ------അനുകരണശിലം
ചിറ്റമ്മനയം ------സ്നേഹം കുറഞ്ഞ പെരുമാറ്റം
ചെണ്ട കൊട്ടിക്കുക ---------പറ്റിക്കുക
തലമറന്നെണ തേയ്ക്കുക ----അവ്സ്ഥയറിയാതെ പെരുമാറുക
ദീപാളി കുളിക്കുക ----ദുര്‍വ്യയം ചെയ്തു ദരിദ്രനാകുക  
മര്‍ക്കടമുഷ്ടി ----------- ദുശശാടും
പാലും തേനും ഒഴുകുക ----ഐസ്വര്യസമ്യദ്ധമായിരിക്കുക
പാമ്പിനു പാലു കൊടുക്കുക ---ദുഷ്ടന്‍മാരെ സഹായിക്കുക
പഠിച്ച് പണി പതിനെട്ടും നോക്കുക –കഴിവിന്‍റെ പരമാവധി നോക്കുക
പുത്തരിയില്‍ കല്ല്‌ ---ആരംഭത്തില്‍ത്തന്നെ അമംഗളം
പുലിവാല പിടിക്കുക ---തന്നത്താന്‍ കുഴപ്പത്തില്‍ ചാടുക
രസച്ചരട് പൊട്ടുക ---ഇടയ്ക്ക് നീരസം ഉണ്ടാവുക
പൊടിയിട്ട വിളക്കുക ---ക്യത്രിമ ശോഭ ഉണ്ടാക്കുക
വെള്ളത്തില്‍ എഴുതുക –വ്യര്‍ഥ്മായ പ്രവ്യത്തി
വേലിതന്നെ വിളവ് തിന്നുക ---സ്വപക്ഷത്തിനു ദോഷം വരുത്തുക
ശ്ലോകത്തില്‍ കഴിക്കുക ----ചുരുക്കുക
സുഗ്രിവാജ്ഞ ---ദാക്ഷിണ്യം ഇല്ലാത്താജ്ഞ


11 comments:

  1. വലിയ പരിശ്രമം! നന്ദി.

    ReplyDelete
  2. Thank you kure nerathe parishramam aayirunnu idh kandu pidikal

    ReplyDelete
  3. അഭിനന്ദനങ്ങൾ. പരിശ്രമം തുടരൂ.

    ReplyDelete
  4. വലിയ ഉപകാരം


    ReplyDelete
  5. what is meant by പത്തി

    ReplyDelete
  6. വ്യക്തമായ ഉത്തരം നൽകാതെ ഓരോന്ന് പറയുക എന്ന അർത്ഥം വരുന്ന ശൈലി ഏതെന്നു പറയുമോ

    ReplyDelete
  7. 'എള്ള് കീറി പങ്കിടുക' എന്ന ശൈലിയുടെ അർത്ഥം എന്താണ്?

    ReplyDelete
    Replies
    1. എള്ളുകീറി പങ്കിടുക എന്ന ശൈലിയുടെ അർത്ഥം എന്താണ്

      Delete
    2. കർക്കശമായി പെരുമാറുക

      Delete