ശുഭചിന്ത


          
     1 ഉത്കണ്ഠ ഒഴിവാക്കുക

         (AVOID ANXIETY)

 _
_പുതിയതായി എന്ത് തുടങ്ങുമ്പോഴും ഉത്കണ്ഠയുണ്ടാവുക സ്വാഭാവികമാണ്.
_തികഞ്ഞ ശുഭാപ്തി വിശ്വാസവും,ആത്മധൈര്യവും ആർജ്ജിക്കുകയാണ് അപ്പോൾ വേണ്ടത് 
_ഓരോ വ്യക്തിയുടെയും മനോവ്യാപാരത്തെ അനുസരിച്ചാണ് ആഹ്ലാദം കുടികൊള്ളുന്നത് 
_എപ്പോഴും സന്തോഷഭരിതരായിരിക്കുകയും,ജീവിതത്തെ ഒരു ഹൃദ്യമായ പുഞ്ചിരിയോടെ  നോക്കിക്കാണുകയും ചെയ്യുക........
2 നല്ല മാറ്റം
*ആ ഒരു നല്ല മാറ്റം നമ്മൾ മനസ്സു വച്ചാൽ സാദ്ധ്യമാണ്.....!,*
അത് അടുത്ത ദിവസമോ, അടുത്ത മാസമോ, പുതുവർഷദിനത്തിലോ അല്ല...... *ഇന്നു തന്നെയാണ്...!*
ചുറ്റുപാടുകൾ എന്തുതന്നെയായാലും മാറണമെന്നു സ്വയം തീരുമാനിച്ചുറപ്പിച്ചാൽ തീർച്ചയായും നമുക്കുമുന്നിൽ വിജയകവാടം തുറന്നിരിക്കും....

*ചുറ്റുമുള്ളതിലെ നല്ലതും കെട്ടതും, നന്മയും തിന്മയും ചികഞ്ഞറിഞ്ഞു പകർത്തി മുന്നേറുന്നതും വിജയതിളക്കം  വർദ്ധിപ്പിക്കുന്നു....!!*
മാറ്റങ്ങളെ സ്വാഗതം ചെയ്യുക.

         (Welcome Changes)


നാം പുള്ളിപുലികളാകേണ്ടാ.മാറ്റങ്ങളെ  സ്വാഗതം ചെയ്യുന്ന മനുഷ്യർ ആയാൽ മതി.
ജീവിതം എന്നത് ഒഴുക്കാണ്,കെട്ടികിടക്കുന്ന ജലം പോലെയുള്ളതു ജീവിതമേയല്ല എന്ന് മനസിലാക്കുക .നമ്മുക്ക് മനസിലാകാത്തതുകൊണ്ടു പുതിയ മാറ്റങ്ങളെ നാം വിമർശിക്കാൻ ശ്രമിക്കരുത്..നമ്മുടെ ബുദ്ധിയിൽ ഒതുങ്ങാത്ത പലതും അവയിൽ ഉണ്ടായിരിക്കും എന്ന് ചിന്തിക്കാനുള്ള വിവേകവും,പഠിക്കാനുള്ള പ്രേയത്നവും ഉണ്ടാകണം .
4 സമീപനം
മുൻവിധികളോടെ ഒരാളെ കാണുകയോ, ഒരു പ്രവർത്തിയിലേർപ്പെടുകയൊ ചെയ്യുന്നത് തീർത്തും ശരിയാവണമെന്നില്ല.....!നമുക്കറിയാത്ത, നമ്മൾ കാണാത്ത വേറൊരു ലോകമാണ് മറ്റൊരു വ്യക്തി..വിജയിക്കണം  എന്ന മനസ്സോടെ പ്രവർത്തിച്ചാൽ മാത്രമേ ഒരു പ്രവർത്തിയിൽ  വിജയിക്കാനാവൂ.ഒരു പരിധിവരെ നമ്മുടെ ആഗ്രഹങ്ങളുടെയും  പ്രതീക്ഷകളുടെയും നേർത്ത രൂപമാണ് മുൻവിധി എന്നുള്ളത്.
          5    മനുഷ്യന്റെ ചിന്ത

              (Human Thought)


ഒരു മനുഷ്യന്റെ ഭാഗധേയം നിർണ്ണയിക്കുന്നത് അവന്റെ പ്രവർത്തികളാണ്.മനുഷ്യന് മറ്റെന്തെല്ലാം സവിശേഷതകളുണ്ടെങ്കിലും സ്വന്തം താല്പര്യങ്ങൾ മാത്രമാണ് അയാൾക്കുള്ളതെങ്കിൽ മറ്റുള്ളതെല്ലാം അവലക്ഷണങ്ങളായി തീരും.നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ എന്തുമാകട്ടെ, സ്വാർത്ഥത ജീവിതത്തിൽ നിന്ന് അപ്പാടെ ഒഴിവാക്കുക തന്നെ വേണം .നിങ്ങളാലാകുന്നവിധം അന്യരെ സഹായിക്കുക,അവിടെ ആഹ്ലാദം അലയടിക്കുന്നത് കാണാം
             *ലാളിത്യമാണ് ജീവിതം.*
          *(LIFE IS SIMPLICITY)*

       

*ലാ*ളിത്യം ഒരു ദര്‍ശനവും സമഗ്രജീവിത രീതീയുമാണ്..........!
*ചി*ലവാക്കുന്ന പണത്തില്‍ മാത്രമല്ല,വാക്കിലും ചലനങ്ങളിലും പെരുമാറ്റത്തിലുമൊക്കെ ലാളിത്യം നിറയണം........,
*ഉ*ള്ളതില്‍ അധികമായി ഒന്നും പ്രകടിപ്പിക്കാതിരിക്കുക,
വികാരമായാലും, സമ്പത്തായാലും കഴിവായാലും.......,

*ലാ*ളിത്യം ജീവിതശൈലിയാകു
മ്പോള്‍ അനാവശ്യ ആഗ്രഹങ്ങളിലും ഉത്കണ്ഠകളിലും മനസ്സ് ചഞ്ചലപ്പെടില്ല....
.              *മ*നസ്സും ചിന്തയും
          *(MIND AND THOUGHT)*

പക്ഷ ഭേദമില്ലാത്ത മനസ്സ് ഇളകാതെ പിടിച്ച ഒരു തെളിഞ്ഞ കണ്ണാടി പ്പോലെയാണ്...........,
തിടുക്കത്തിലെടുത്ത തീരുമാനങ്ങൾ കൊണ്ട് അത് ചഞ്ചലമാകുന്നില്ല!
ചിലപ്പോഴെക്കെ അന്യരെ വിശകലനം ചെയ്യേണ്ടത് ആവശ്യമായി വരും,
എങ്കിലും നമ്മുടെ മനസ്സ് നിക്ഷ്പക്ഷമായി കാത്തു സൂക്ഷിക്കുക എന്നതാണ് പ്രധാനം!
നമ്മുടെ ഓരോരുത്തരുടെയും പോരായ്മകൾ നാം കർശനമായി സ്വയം വിശകലനം ചെയ്യുക കൂടി വേണം!.
                                                               *മെച്ചപ്പെട്ട ജീവിതം*
                                                                              *(Better Life)*


വിചിത്രമായ വിസ്മയങ്ങൾ നിറഞ്ഞതാണ് ജീവിതം..........,
നിങ്ങൾക്കുള്ളതിൽ ഏറ്റവും മെച്ചമായത് ലോകത്തിന് നൽകുക..,
ഏറ്റവും മെച്ചമായത് തന്നെ നിങ്ങൾക്ക് ലഭിക്കും........,
ഏറ്റവും മെച്ചപ്പെട്ടത് ലോകത്തിന് നല്കണമെങ്കിൽ, ഏറ്റവും മെച്ചമായത് നിങ്ങൾക്ക് കിട്ടുന്നതെങ്ങനെയെന്ന് ആദ്യം പഠിക്കണം..........

ഓരോരുത്തരുടെയും ഉളളിൽ അന്തർലീനമായി കിടക്കുന്ന അത്ഭുതകരമായ ശക്തി കണ്ടെത്തുമ്പോഴാണ് ആ വിസ്മയം നമ്മുക്ക് അനുഭവപ്പെടുന്നത്........!! 

                                        *ജീവിത പാഠങ്ങൾ*
                                           *(LIFE LESSONS)*
ജീവിതത്തിലെ  ചില അനുഭവങ്ങള്‍ നമ്മിൽ  ദുഃഖമോ,ദേഷ്യമോ ഉളവാക്കുന്നവയായിരിക്കും.........
എന്നാല്‍ വിവേകപൂര്‍വം സമീപിച്ചാല്‍ അവയെ നമ്മുടെ വളര്‍ച്ചയ്ക്കുള്ള പടികളാക്കി മാറ്റാന്‍ കഴിയും......
കയ്പുള്ള കഷായം രോഗിക്കു ഗുണംചെയ്യുന്നതുപോലെ തിക്താനുഭവങ്ങള്‍ പിന്നീട് നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നു......
ജീവിതത്തിലെ ഓരോ പ്രതിസന്ധികളും ഈശ്വരന്‍ നമുക്കായി ഒരുക്കിയ അവസരങ്ങളാണെന്നു കാണാന്‍ നമ്മള്‍ ശ്രമിക്കുക വേണം ........
                                     ആകുലതകൾ ഒഴിവാക്കുക._*
                                           _(AVOID WORRIES)_*

_*മ*ന:ക്ളേശങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കരുത്........,_
_
കാരണം,പോകുന്നിടത്തെല്ലാംആ മനക്ളേശങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും......._
_*പ്ര*ശ്നങ്ങളെ നിര്‍ഭയമായുംനിഷ്കളങ്കമായും, മനസ്സാക്ഷിയോടും കൂടി അഭിമുഖീകരിക്കാന്‍ പഠിക്കണം......_
_*മു*ന്‍വിധിയോദുര്‍വിധിയോ അല്ല,_
_
മറിച്ച് നിങ്ങളുടെ തന്നെ തീര്‍പ്പാണ് നിങ്ങളെ ദരിദ്രനോ ആധിപിടിച്ചവനോ ആക്കിമാറ്റുന്നത്........_
_*ആ*കുലപ്പെടാന്‍ തയ്യറാകാതിരിക്കുകയും, ശരിയായി പ്രയത്നിക്കുകയും ചെയ്താല്‍ ശാന്തനായിരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും

                                               *_ഉത്കണ്ഠ ഒഴിവാക്കുക_*
                                                            *_(AVOID ANXIETY)_*
_പുതിയതായി എന്ത് തുടങ്ങുമ്പോഴും ഉത്കണ്ഠയുണ്ടാവുക സ്വാഭാവികമാണ്........._
_തികഞ്ഞ ശുഭാപ്തി വിശ്വാസവും,ആത്മധൈര്യവും ആർജ്ജിക്കുകയാണ് അപ്പോൾ വേണ്ടത് .
_ഓരോ വ്യക്തിയുടെയും മനോവ്യാപാരത്തെ അനുസരിച്ചാണ് ആഹ്ലാദം കുടികൊള്ളുന്നത്
_എപ്പോഴും സന്തോഷഭരിതരായിരിക്കുകയും,ജീവിതത്തെ ഒരു ഹൃദ്യമായ പുഞ്ചിരിയോടെ  നോക്കിക്കാണുകയും ചെയ്യുക 
                                   *നമ്മുക്ക് വിജയം കൈവരിക്കാം..*
                                               *(We Can Be Successful)*
സ്വന്തം നിലയില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു നിശ്ചയദാര്‍ഢ്യം വളര്‍ത്തിയെടുക്കേണ്ടത് നിര്‍ബന്ധമാണ്.........
മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് തീരുമാനങ്ങള്‍ എപ്പോഴും മാറ്റിമറിക്കരുത്........
മറ്റുള്ളവര്‍ തട്ടുമ്പോള്‍ നിന്നു കൊടുക്കുന്ന ഒരു കളിപ്പാവയായി നാം അധഃപതിക്കാനും പാടില്ല.....
നെല്ലും,പതിരും,കളയും വിളയും,നന്മയും,തിന്മയും തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ശരിയായ തീരുമാനങ്ങള്‍ പിറക്കുകയും, വിജയം കൈവരിക്കുകയും ചെയ്യാം!
                                                     *_ചിന്തകളുടെ സ്വാധീനം_*
                                                          *_(Influence of Thought)_*
_*ന*മ്മുടെ മനോതലത്തിലൂടെ പലവിധ ചിന്തകള്‍ സദാസമയവും കടന്ന്‌ പോയിക്കൊണ്ടിരിക്കുന്നു....._
_*ആ* കൂട്ടത്തില്‍ നമ്മെ ഉയര്‍ത്തുന്ന ചിന്തകളും താഴ്ത്തുന്ന ചിന്തകളും ഉണ്ടാകുന്നുണ്ട്......._
_*അ*തില്‍ നമ്മെ അധഃപതിപ്പിക്കുന്ന ചിന്തകളെ ത്യജിച്ച്‌ പുരോഗതിയിലേക്ക്‌ നയിക്കുന്ന ചിന്തകളെ സ്വീകരിക്കേണ്ടതുണ്ട്‌......._

_*ചി*ന്തകളുടെ ശക്തിയും, അവ നമ്മില്‍ ചെലുത്തുന്ന സ്വാധീനവും എത്രയോ വലുതാണ്‌.
                                                           *അസൂയ ഒഴിവാക്കുക......*
                                                                *(AVOID JEALOUSY)*
*മ*നസ്സിനെ ബാധിക്കുന്ന അതി ഗുരുതരവും അപകടകരവുമായ രോഗമാണ് അസൂയ.
*അ*സൂയാലുവിന്റെ അകം കലുഷ വികാരങ്ങളാല്‍ അഗ്നിപര്‍വതം പോലെ പുകഞ്ഞുകൊണ്ടിരിക്കും..
*അ*സൂയയില്‍നിന്ന് പൂര്‍ണമായും മോചനം നേടുകയും,കൂടുതൽ ഗുണപരമായ സ്വാഭാവം നാം വളർത്തുകയും ചെയ്യണം.......
*മ*നസ്സിനെ ബോധപൂര്‍വം നിരന്തരം പാകപ്പെടുത്തിയാൽ മാത്രമേ അസൂയക്ക്
അറുതി വരുത്താന്‍ സാധ്യമാവുകയുള്ളൂ എന്ന് തിരിച്ചറിയുക..
                                                            *_മാറ്റം അനിവാര്യം..._*
                                                               *_(Change Is Essential)_*


_*
ച*ലനാത്മകമായ ജീവിതത്തിന്റെ മുഖമുദ്രയാണ് മാറ്റങ്ങള്‍ എന്ന് അറിയുക.........._
_*എ*പ്പോഴും അകലേക്ക് നോക്കുക, മുന്നോട്ട് നോക്കുക, ഉയരങ്ങളിലേക്ക് നോക്കുക, ജീവിതത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്......_
_*ദ്വി*മുഖ വ്യക്തിത്വം(കപട വേഷം) ഒഴിവാക്കി നിങ്ങള്‍ നിങ്ങളായിത്തന്നെ ഇരിക്കാന്‍ പരമാവധി ശ്രമിക്കുക........_
_*സ്വ*ന്തം താല്പര്യങ്ങളും, കഴിവുകളും ഏത് രംഗത്താണെന്ന് മനസ്സിലാക്കി അത് വളര്‍ത്തിയെടുക്കാൻ ശ്രമിക്കുക.........._
                                                        *_അതിജീവനമാണ് ജീവിതം....._*
                                                                       *_(Life is Survival)_*

_തട്ടിവീഴ്ത്താന്‍ ശ്രമിക്കുന്ന പാറകളെ  ചവിട്ടുപടികളാക്കുന്ന രീതി നമുക്കു സ്വീകരിക്കാന്‍ കഴിയണം........,_
_പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതെവന്നാല്‍ ആദ്യം ചെയ്യേണ്ടത് ആത്മവിശ്വാസം വീണ്ടെടുത്ത് പ്രയത്‌നം തുടരുകയാണ്.........._
_ഇടയ്ക്കിടെ വീണും,വീണിടത്തുനിന്ന് എഴുന്നേറ്റുമാണ് വിജയിക്കാറുള്ളത്._ _ഇടയ്ക്ക് ചില തിരിച്ചടി ആര്‍ക്കും വരും..................,_
_തെറ്റു തിരിച്ചറിഞ്ഞ്തെറ്റു തിരുത്തി മുന്നേറി വിജയിക്കാന്‍ തീര്‍ച്ചയായും നമുക്ക് കഴിയണം.........
                                                   *ജീവിത സാഹചര്യങ്ങൾ
                                                               *
മെച്ചപ്പെടുത്തുക.*
                                                        *(Improve living condition...)*
പുറമേയുള്ള സാഹചര്യങ്ങള്‍ എല്ലായ്പ്പോഴും എല്ലാവര്‍ക്കും ആഗ്രഹിച്ചതുപോലെ ആയിരിക്കണമെന്നില്ല................
ഏതൊന്നിനെയും സമാധാനത്തോടെ സ്വീകരിച്ച് വിധിയെ നിങ്ങള്‍ക്കനുസൃതമായി എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കുക........
ചെറുതാണെങ്കിലും ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ മാതൃകയാകുന്നത് സംതൃപ്തികൈവരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജ്ജവും പകര്‍ന്നുനല്‍കും..........

ഇന്നലകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും, ഇന്നിനെ പരമാവധി ആസ്വദിക്കുകയും,
നല്ല നാളെക്കായി തയ്യാറെടുക്കുകയും ചെയ്യുക
                                                                  *മന:ശക്തിയും*
                                                                     *
നമ്മുടെ ആഗ്രഹവും...*

                                                               *(Mental Power & Our desire)*
_നമ്മുടെ മനസ്സിന് അപാരമായ ശക്തിയുണ്ട്........,_
_
പക്ഷെ  ഈ ശക്തിയെക്കുറിച്ച് മിക്കവര്‍ക്കും വേണ്ടത്ര അവബോധമില്ല...........!_

_
ഇച്ചാശക്തി കൊണ്ട് കീഴടക്കാന്‍ പറ്റാത്തതായി ഈ ലോകത്തില്‍ ഒന്നും തന്നെയില്ല..........,_
_ഒന്നിനെക്കുറിച്ച് വളരെ തീവ്രമായി നാം ആഗ്രഹിച്ചാല്‍ അത് നമ്മെ തേടിയെത്തും എന്ന കാര്യം എപ്പോഴും ഓര്‍ക്കുക.............,_

_ആവര്‍ത്തിച്ചുള്ള ചിന്തയും, അത്_
_
സഫലമാക്കുന്നതിനുള്ള അവിരാമമായ പ്രയത്‌നവും ജീവിതത്തിന്റെ ഭാഗമാക്കിയാൽ മാത്രം മതി..
                                                       *_ശുഭചിന്തയുടെ ശക്തി._*
                                                        *_(The Power of Good thought)_*

*_ശുഭചിന്ത സമ്മാനിക്കുന്ന കരുത്ത് നമ്മുടെ ഓരോ ചലനത്തിലും പ്രകടമാകുന്ന  പുതിയ പ്രതീക്ഷകളാണ്..
*_ചുറ്റിലുമുള്ള അസംതൃപ്ത ചിന്തകൾക്കായി  നാം മനസ്സിനെ തുറന്നുകൊടുക്കുമ്പോൾ, പ്രതിരോധത്തിനായ് ശുഭചിന്തയുടെ സാന്നിധ്യം നമ്മുടെ  ഉള്ളിൽ  തന്നെ കരുതണം..
*_നമ്മുടെ സുഖങ്ങളും സന്തോഷങ്ങളും നഷ്ടമാകുന്നത്   വികലമായ മനോഭാവങ്ങളിലൂടെയാണ് .........,_

*_ചിന്തകളാണ് മനോഭാവങ്ങളെ സൃഷ്ടിക്കുന്നത്,അതിനാൽ ചിന്തകൾ എപ്പോഴും ശുഭകരമാക്കി തീർക്കുക..
                                                       *_പോസിറ്റീവായ മനസ്സ്_*
                                                                     *_(POSITIVE MIND)_*

 _ഒരു പക്ഷിയെ പറക്കാന്‍ സഹായിക്കുന്നത് അവയുടെ ചിറക് മാത്രമല്ല, പറക്കാനുള്ള അവയുടെ ആത്മവിശ്വാസം കൂടിയാണ്.
_ഒരു നല്ല പോസിറ്റീവ് മനസ്സോടെ നിങ്ങൾ എന്തിനെയും സമീപിക്കുക......._
_നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ വിജയം നേടാനാകും......
_ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ പോസിറ്റീവ് ആയ ഒരു മനസ്സിന് വളരെ എളുപ്പത്തിൽ സാധിക്കും.....
*ജീ*വിതം എന്നതൊരു ഓട്ടമത്സരമാണ്.... ചിലപ്പോൾ പ്രതിസന്ധികൾ നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുന്നു......,
                                                                 *ശ്രേഷ്ഠമായ വ്യക്തിത്വം*
                                                                    *(GREAT PERSONALITY)*

മറ്റൊരാളുടെ അഹങ്കാരവും, ധിക്കാരവും നിറഞ്ഞ പ്രവർത്തി നിങ്ങൾ ഇഷ്ടപെടാറില്ല ........
അതുപോലെയാണ് മറ്റുള്ളവരും........
മൃഗതുല്യമായ അതിവൈകാരികതക്ക്  വശപ്പെടാതെ,അച്ചടക്കവും,വിനയവുമുള്ള ഭാവം മാത്രം പ്രകടിപ്പിക്കുക...
*ക്ഷമ നിങ്ങളുടെ ഗമയും,നിങ്ങളുടെ വ്യക്തിത്വത്തിന്റെ  രത്നകിരീടവുമാണ് .

കൂടുതൽ സ്നേഹവും,
വിശ്വാസതയുമുള്ളവരായി മാറുന്നത് നിങ്ങളുടെ പ്രയാണങ്ങളെ സുഗമമാക്കും 
                                                *_ആത്മാഭിമാനം ഉയർത്തുക.._*
                                                                     *_(Raise Self-esteem)_*

_
നമ്മുടെതന്നെ കാര്യങ്ങളിലുള്ള നമ്മുടെ പങ്കാളിത്തം നമ്മുടെ ആത്മാഭിമാനത്തെ ആശ്രയിച്ചിരിക്കുന്നു........,_
_എന്നെക്കൊണ്ടൊന്നിനും കഴിയില്ല എന്ന രീതിയിൽ നമ്മുടെ കുറവുകളെ മാത്രം നോക്കിക്കാണുന്ന വ്യക്തിക്കൊരിക്കലും ആത്മാഭിമാനം ഉയർത്താൻ കഴിയില്ല......,_
_ഉയർന്ന ആത്മാഭിമാനമുള്ളവർക്ക് മാത്രമേ മികച്ച രീതിയിൽ പ്രവർത്തിക്കുവാനും സർഗ്ഗശക്തി വികസിപ്പിക്കാനും സാധിക്കൂ.......,_
_എപ്പോഴും വളരെ സജീവമായും ഊർജ്ജസ്വലതയോടും മാനുഷികപരമായും കാര്യങ്ങളെ നേരിടാൻ ശ്രമിക്കുക........!_
                                                    *ജീവിതത്തിന്റെ വില*
                                                           *(The Cost of Life)*
നമ്മുടെ ജീവിതം മെച്ചപ്പെടുത്തേണ്ട സമയം നാളെയല്ല, അത് ഇപ്പോൾ തന്നെയാണ്.......,
നിങ്ങൾ ആഗ്രഹിക്കുന്ന ഒരു വ്യക്തിയായി നിങ്ങൾക്ക് തീരണമെങ്കിൽ പ്രയത്നിക്കേണ്ടിവരും.......,
ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും ധീരതയോടും, ഉറച്ച തീരുമാനത്തോടും കൂടി നേരിടുക........,
ജീവിതം വെറുതെ പാഴാക്കാതെ ലക്ഷ്യബോധത്തോടെ മുമ്പോട്ട് കൊണ്ടുപോകുമ്പോൾ ലഭിക്കുന്ന സൗഭാഗ്യം വിലമതിക്കാനാവത്തതായിരിക്കും

*ജ*യം ലക്ഷ്യമിട്ടു ഓടുന്നവർ എന്തു പ്രതിസന്ധികളും തരണം ചെയ്തു മുന്നേറുന്നു....
*പ*രാജയഭീതിയുള്ളവർ എപ്പോഴും ഭയന്ന് പിന്മാറുന്നു....

*ജയിച്ചാലും തോറ്റാലും ഇനിയൊരവസരം ഉണ്ടെന്നുറപ്പില്ലാത്ത ഈ  ജീവിതത്തിൽ സന്തോഷത്തോടെ ശുഭപ്രതീക്ഷയോടെ വിജയിച്ചു തന്നെ മുന്നേറുക.......*

*അവിചാരിതമായി പ്രതിബന്ധങ്ങൾ ഉണ്ടാകാനുള്ള "സാദ്ധ്യതകൾ" മുൻകൂട്ടി കാണുക......,*
അപ്പോൾ അതിനെ നേരിടാനും, അതിജീവിക്കാനും ബുദ്ധിമുട്ടുണ്ടാവുകയില്ല......!!
തികഞ്ഞ  ആത്മവിശ്വാസവും ആത്മധൈര്യവും ആർജ്ജിക്കാൻ എപ്പോഴും  ശ്രമിക്കുക......
*ഒരു പ്രതിസന്ധിയിലും തളരാൻ നമ്മൾ നമ്മെതന്നെ ഒരിക്കലും അനുവദിക്കരുത്.....!!*


                                                      ജീവിതവിജയം, ശുഭചിന്ത_*
                                                    (Success of Life,Good thought)_*


_*അ*സ്വസ്ഥമായ അശുഭചിന്ത നിറഞ്ഞ മനസാണ്  എൺപതു ശതമാനത്തോളം രോഗങ്ങൾക്ക് കാരണമെന്നു  ആധുനിക വൈദ്യശാസ്ത്രം പറയുന്നു......._
_*സ്വാ*ധീനിക്കപ്പെടുന്ന ബാഹ്യ മനോമലിനീകരണങ്ങളിൽ നിന്ന്  ഉള്ളിൽ കരുതിയ ശുഭചിന്തകളാൽ സ്വയം പ്രതിരോധിക്കുക....._
_*നി*ങ്ങളുടെ സ്വപ്നങ്ങളിലേക്ക്  നേരായി ചെന്നെത്തുവാൻ ശുഭചിന്തയുടെ സാന്നിധ്യം നിങ്ങളുടെ ഉള്ളിൽ തന്നെ കരുതേണ്ടതുണ്ട്........._
_*ല*ളിതമായ ശീലങ്ങളിലൂടെ ശുഭചിന്ത സ്വന്തമാക്കുന്നതോടെ  യാതൊന്നിലും പതറാത്ത  ഒരു വിശ്വാസചക്രത്തിന്റെ കരുത്തു നിങ്ങളുടെ ജീവിതത്തെ ധന്യമാക്കും...

 *എന്നും "സൌന്ദര്യമുളള മനസ്സിന്റെ" ഉടമസ്ഥനാവാൻ ശ്രമിക്കുക.........,*
*ആ*ർക്കും ഒരാളുടെ പെരുമാറ്റത്തിലൂടെ അതിന്റെ വ്യാപ്തി  മനസ്സിലാക്കിയെടുക്കാവുന്നതുമാണ്...
*ന*മ്മുടെ മാനസികാവസ്ഥയുടെയും മനോഭാവത്തിന്റെയും സന്ദേശവാഹിനിയാണ് പുഞ്ചിരി......

*ആരെയും* ഒരു ചെറുപുഞ്ചിരിയോടെ സ്വീകരിക്കാൻ ശ്രമിച്ചു നോക്കൂ...അവരെ അംഗീകരിക്കുന്നു എന്ന തോന്നലുണ്ടായാൽ അവരിലും ആ മാറ്റം നമുക്ക് കാണാം....!!!!

                                                   
എന്‍റെ കഴിവില്‍ എനിക്ക്
                                                       
വിശ്വാസമുണ്ട്‌

                                            "I BELIEVE IN MY ABILITIES"
_പോസിറ്റീവായ ചിന്തകള്‍ മനുഷ്യന് ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള പാതകളാണ്......_*
_ആവര്‍ത്തിച്ച് ഉരുവിടുന്നത് അല്ലെങ്കില്‍ ചിന്തിയ്ക്കുന്നത് അതുമല്ലെങ്കില്‍ ആവര്‍ത്തിച്ചുതന്നെ ഭാവനയില്‍ കണുന്നത് ഉപബോധമനസ്സിൽ പ്രോഗ്രാമുകളാവും........_
_ഉപബോധ മനസ്സില്‍ പ്രോഗ്രാമുകളായാലോ നമ്മള്‍ എന്താണോ പ്രോഗ്രാം ചെയ്തത് അതായിത്തീരുകയും ചെയ്യും..........._

*_ഇതാണ് വിജയിച്ചവര്‍ പറയുന്നത്, “നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതായിത്തീരുംഎന്ന്.....
                       വലുതാകാൻ ചെറുതാകണം

വലിയ മനുഷ്യര്‍ക്കേ  ചെറിയവരാകാന്‍ കഴിയു. എന്നാല്‍ ചെറിയ മനുഷ്യരാകട്ടെ, എപ്പോഴും വലിയവരാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.
ചെറുതാകാന്‍ തയാറല്ലാത്തവര്‍ക്ക്  ക്ഷമിക്കാനും മറക്കാനും  പറ്റില്ല.   വാശിയുടെയും   മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും  പിന്നിലുള്ളത്  ചെറുതാകാനുള്ള വിഷമമാണ്.
നമ്മൾ  ചെറുതാകാന്‍ ഒന്ന്  മനസ്സുവച്ചാല്‍ കുടുംബത്തിലെയും സൗഹൃദങ്ങളിലെയും- സഹപ്രവര്‍ത്തകരുടെയുമൊക്കേ ഇടയിലുളള കലഹങ്ങള്‍ നീങ്ങിപ്പോകും.  

വഴക്കുക്കളും    കലഹങ്ങളും എല്ലാം വെറുതെ വലുതാകാന്‍  ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ ദൗര്‍ബല്യങ്ങളാണ്.
                            *പുഞ്ചിരി


*പുഞ്ചിരിയെന്നത്‌  പുത്തനുണർവും ഊർജ്ജവും ഉന്മേഷവും സന്തോഷവും വാരി വിതറുന്നൊരു  അദൃശ്യശക്തിയാണ്..ഗൌരവമേറിയ ഒരു മുഖം പെട്ടന്ന് നിങ്ങൾക്ക് സ്വീകാര്യമാവില്ല... അതുപോലെ തന്നെയാണ് മറ്റുള്ളവരുടെ അവസ്ഥയും.....,
കാട്ടുതീയിനേക്കാൾ വേഗതയുള്ള ഇന്നത്തെ ജീവിതസാഹചര്യത്തിൽ ആരാദ്യം ചിരിക്കുമെന്ന കാര്യത്തിൽ സംശയിക്കരുത്..ഒരു ചെറിയ പുഞ്ചിരിയിൽ തീരാവുന്ന പ്രശ്നങ്ങളും പരിഭവങ്ങളും പരാതികളും മാത്രമേ നമുക്കൊക്കെ ഇന്നീലോകത്തുള്ളൂ.....!!*
                                                     നന്മ ചെയ്യുക,നന്ദി പറയുക..
                                                  (Do Good, Say Thanks)
_
_നന്മ ചെയ്യാനും നന്ദി പറയാനും സജ്ജമായ സേവനസന്നദ്ധതയുള്ള ഒരു മനസ് നമുക്ക് ആവശ്യമാണ് ..അത് നമുക്ക് ആത്മാനന്ദം പകരുകയും, നമ്മുടെ വ്യക്തിത്വത്തിന്  സൗരഭ്യം പകരുകയും ചെയ്യും.നന്മ നിറഞ്ഞ സേവനങ്ങൾ എപ്പോഴും നന്ദിയുള്ള  സുഹൃത്തുക്കളെ സൃഷ്ടിക്കുന്നു..സാധ്യമാകുന്നയിടങ്ങളിൽ  സേവനങ്ങളും, നന്ദിവാക്കുകളും കൃതൃമത്വമില്ലാത്ത അഭിനന്ദനങ്ങളും നൽകുക..
                                                      *വിജയത്തിന്റെ പിറവി*
                                                                  *(The Birth of Success)*


അവഗണനകൾക്കും, പരിഹാസങ്ങൾക്കുമൊന്നും മുഖം കൊടുക്കാതെ ഉള്ളിലെരിയുന്ന സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ പരിശ്രമിക്കുക..പരാജയപ്പെട്ട പരീക്ഷണങ്ങളിൽ പിന്മാറാൻ തയ്യാറല്ലാത്ത മനസ് ഒരു വിജയിയുടെ പിറവിയാണ് .ഒരു വിജയിയെന്നാൽ ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റിയൊമ്പത് ശതമാനം അധ്വാനവും ആണ് .ഉല്ലാസപൂർവം നടത്തുന്ന കഠിനാധ്വാനങ്ങൾക്കൊടുവിൽ വിജയം പിറക്കും എന്നതിൽ സംശയമില്ല........! 
                                                                                      ഭയത്തെ
                                                                                   
മറികടക്കാനുള്ള മാര്‍ഗം.

                                                                                   (The way to overcome fear......)


*ച*ലനാത്മകമായ ഇച്ഛാശക്തിയുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ് ഭയം.......,
*നി*ലവിലില്ലാത്ത കാര്യങ്ങള്‍ സങ്കല്പിച്ചുകൂട്ടി പേടിച്ചിരിക്കുന്നത് ബുദ്ധിശൂന്യതയാണ്.....
*ചി*ന്തകള്‍ വര്‍ത്തമാനകാലത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍, അവിടെ ഭയത്തിന് സ്ഥാനമില്ല.......

*അ*ര്‍ത്ഥമില്ലാത്ത സങ്കല്‍പങ്ങള്‍ അകന്നുപോകുന്നതോടെ ഭയവും നിങ്ങളെ വിട്ടൊഴിയും....
                                                   ധാർമിക ജീവിതം
               
നിങ്ങൾ ധാർമികതയുടെ സഹയാത്രികരാകുക,ലക്ഷ്യം കൂടുതൽ നിങ്ങളിലേക്ക് അടുക്കും .
സത്യസന്ധത പുലർത്താത്തവരോട്  ചേർന്ന് പ്രവർത്തിക്കുവാൻ ആരും ഇഷ്ടപ്പെടുന്നില്ല.
നിങ്ങളുടെ ധാർമികതയുള്ള പ്രവർത്തനത്തിന് മറ്റുള്ളവരിൽ നിന്ന് വിപരീതഫലങ്ങൾ ലഭിച്ചാലും ഒന്ന് പ്രതീക്ഷിക്കാതെ നിരന്തരം  ധാർമികതയോടെ പ്രവർത്തിക്കണം..

നിങ്ങൾ നൽകുന്ന ധാർമികത നിങ്ങൾക്ക് തിരിച്ചു ലഭിക്കും എന്നതിൽ സംശയമില്ല..
                                                      മനുഷ്യന്റെ ആനന്ദം
                                                        (The Delight of Man)


ഈ പ്രപഞ്ചത്തിന്റെ മനോഹാരിതകളെ നുകരാനുള്ള  പരമാണുക്കളുടെ ശ്രേഷ്ഠ രൂപമാണ് ജീവിതം..അത് സുഖ -ദുഃഖസമ്മിശ്രവും,
പ്രയ്തനം അതിന്റെ മഹത്തായ ആനന്ദവുമാണ്.മനസ്സിനെ നിയന്ത്രണത്തിലാക്കി,
*പതറാതെയുള്ള പോരാട്ടങ്ങളാണ് നമുക്ക്  വേണ്ടത്.ആനന്ദാനുഭൂതികൾ  കേവലം വസ്തുകളിലല്ല,അത് അവനവന്റെ ഉള്ളിലാണെന്നുള്ള നേരറിവുകളാണ് നമ്മുക്കാവശ്യം 
                                                           സാമൂഹിക ബന്ധവും
    _                                                        
മികച്ച വ്യക്തിത്വവും

                                                                _(Social Relations&_
                                                         _Best Personality)_

           
_മിതവും, ആകർഷണീയമായ സംസാരശൈലികളും, പ്രവർത്തിയോടൊപ്പം പറയുന്ന വാക്കുകളോടുള്ള ആത്മാർത്ഥതയും നമുക്കുണ്ടാകണം............,_
_സേവനസന്നദ്ധതയുള്ള നന്മയും,നന്ദിയുള്ള മനസ്സും,പരിച്ചയപെടുന്ന വ്യക്തികളുടെ പ്രാധാന്യങ്ങളെ അംഗീകരിക്കലും ശീലമാക്കുക......._
_വികർഷണ സ്വഭാവങ്ങളായകോപവും,_
_
പക്ഷപാതപെരുമാറ്റങ്ങളും അഹങ്കാരവുംപരിഹാസവും,പിണക്കങ്ങളും അവസാനിപ്പിക്കുക....._

_സ്വയം സജ്ജമായി കൂടുതൽ കൂടുതൽ ശക്തമായ സാമൂഹ്യ ബന്ധങ്ങൾ സൃഷ്ടിച്ചെടുക്കുക........_
                                                      നേതൃഗുണം
                                                       (Leading Quality)


വ്യക്തി പുലർത്തേണ്ടുന്ന സാമൂഹ്യബോധ്യങ്ങളിൽ നിന്നാണ് നേതൃഗുണത്തിന്റെ ശീലങ്ങൾ  രൂപപ്പെടുന്നത് .
_*എ*ന്തിനും കാവലാളായ കുടുംബത്തിലും പുലർത്തേണ്ടുന്ന  നായകത്വത്തിന്റെ  ബോധനങ്ങളാണ് നേതൃഗുണം അനുശാസിക്കുന്നത്..
_*നേ*തൃഗുണം പണമോ, പദവിയോ,പ്രതാപമോ മാത്രമല്ല അതിനപ്പുറം നയിക്കാനുള്ള  നിങ്ങളുടെ കഴിവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു..

_*ചെ*റുസൗഹൃദങ്ങളിൽ പ്പോലും പുലർത്തുന്ന ആത്മാർത്ഥതയും,സത്യസന്ധതയും,നിറഞ്ഞ വശ്യമായ പെരുമാറ്റങ്ങൾ നേതൃഗുണത്തിന്റെ മൂല്യം വർധിപ്പിക്കും..
                                                       മനതളർച്ച എന്തിന്?
                                                    (Why do you get depressed?)


_മനുഷ്യന്‍റെ ഇടുങ്ങിയ മനസ്സിനുള്ളിലാണ് മടുപ്പും, വെറുപ്പും, അവിശ്വാസവും പിറവിയെടുക്കുന്നത്......._
_മന:തളര്‍ച്ചയെന്ന മഹാശത്രുവിനെ ഉള്ളിലേക്കു വരാന്‍ അനുവദിക്കുന്നതും ഇത്തരത്തിലുള്ള  മനസ്സിന്റെ ചിന്താഗതികൾ തന്നെയാണ്........_
_മനസ്സു തളരുമ്പോള്‍ അതിനു കാരണം മറ്റുള്ളവരാണ് എന്നു വിചാരിച്ച് കാലുഷ്യപ്പെടാതെ താന്‍തന്നെയാണ് കാരണക്കാരന്‍ എന്ന് അറിയണം........._
_തെളിഞ്ഞ ഉദ്ദേശത്തോടെ, നിറഞ്ഞ മന:സ്വസ്ഥതയോടെ, നിങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആഗ്രഹിച്ച ലക്ഷ്യത്തിലെത്താന്‍ സാധിക്കും......_


സന്തോഷം ഉണ്ടാകുമ്പോൾ  
നമ്മൾ സംഗീതം ആസ്വദിക്കുന്നു.. എന്നാൽ ദു:ഖമുണ്ടാകുമ്പോൾ അതിലെ വരികൾ മനസ്സിലാക്കുന്നു"...


*കാറും കോളും പെരുമഴയും കഴിഞ്ഞതുപോലുള്ളൊരു   ശാന്തമായ മനസ്സ് എന്നും  ഒരു വ്യക്തിയുടെ കൈമുതലാണ്.....,*
പ്രക്ഷുബ്ധമായ മനസികാവസ്ഥയിൽനിന്നെടുക്കുന്ന പല തീരുമാനങ്ങളും അബദ്ധങ്ങളായി പിണയുന്നു....
തികച്ചും ശാന്തമായവസ്ഥയിൽ നിന്നുമെടുക്കുന്ന ഓരോ തീരുമാനവും നേർദിശയിലും  അഭിന്ദനാർഹവുമായിരിക്കും.....

*പ്രകോപനങ്ങളിലും അനുബന്ധ സാഹചര്യങ്ങളിലും  കാണിക്കുന്ന ശാന്തമായ നല്ല മുന്നേറ്റം ഒരു വ്യക്തിയുടെ ഉയർന്ന വ്യക്തിത്വത്തെയാണ് ചൂണ്ടികാട്ടുന്നത്‌....!*

*അംഗീകാരം...,* അത് കൊടുക്കുന്ന വ്യക്തിക്കും ലഭിക്കുന്ന വ്യക്തിക്കും ഒരു പോലെ സന്തോഷം നൽകുന്ന ഒരു മാനസികാവസ്ഥയാണ്.....,
ഒരാളുടെ സവിശേഷഗുണങ്ങളിൽ ഒന്നാണ് നല്ല കാര്യങ്ങൾ കണ്ടാൽ മനസ്സുതുറന്ന് അംഗീകരിച്ചു അഭിനന്ദിക്കുക എന്നത്....
ഈ സാഹചര്യമൊരു തിരിച്ചറിവിനുകൂടിയുള്ള ഒരവസരമായി കാണുക...
ഏതു കൊടിയ ശത്രുവിനെപോലും മിത്രമാക്കി മാറ്റാൻ കഴിയുന്നൊരു മാസ്മരിക ശക്തികൂടിയാണത്.......!!
ഒരാളുടെ ഉയർച്ചയിൽ നിർണ്ണായക സ്ഥാനം വഹിക്കുന്നവയാണ് വിനയം, എളിമ, പെരുമാറ്റം തുടങ്ങിയവ.....*
*എല്ലാം* നേടി എന്ന ചിന്തക്കു പകരം ഇനിയും നേടാനുണ്ട് എന്ന ചിന്തക്ക് മനസ്സിലിടം നൽകുക....
*ഞാൻ* എന്ന ഭാവം മനസ്സിൽ അടിഞ്ഞുകൂടാതിരിക്കാൻ ഇത് സഹായകമാണ്....
*ഉയർച്ച എന്നത് ആകാശം കൈകൊണ്ടു തൊടാൻ കഴിയുമ്പോഴും തന്റെ കാലുകൾ ഭൂമിയിൽ നിർത്താൻ കൂടി  സാധിക്കുക എന്നതാണ്........!!!*


*അവിചാരിതമായി പ്രതിബന്ധങ്ങൾ ഉണ്ടാകാനുള്ള "സാദ്ധ്യതകൾ" മുൻകൂട്ടി കാണുക......,*
അപ്പോൾ അതിനെ നേരിടാനും, അതിജീവിക്കാനും ബുദ്ധിമുട്ടുണ്ടാവുകയില്ല......!!
തികഞ്ഞ  ആത്മവിശ്വാസവും ആത്മധൈര്യവും ആർജ്ജിക്കാൻ എപ്പോഴും  ശ്രമിക്കുക......

*ഒരു പ്രതിസന്ധിയിലും തളരാൻ നമ്മൾ നമ്മെതന്നെ ഒരിക്കലും അനുവദിക്കരുത്.....!!*

*വാക്കുകളിലെ എളിമയും ശുദ്ധിയും  മാന്യതയും ഉയർന്ന സംസ്കാരസമ്പന്നതയാണ് വിളിച്ചോതുന്നത്...!!*
സംസാരത്തിലുള്ള സംസ്കാരമാണ് ഏറെക്കുറെ നമ്മുടെ വ്യക്തിത്വത്തിന്റെ മൂല്യമളക്കുന്നത്‌.....
സാഹചര്യത്തിനനുസരിച്ചു  മിതവും ദൃഡവുമായ സംസാരശൈലി ഉൾക്കൊള്ളാൻ ശ്രമിക്കുക.....
*തന്റെ വാക്കുകൾ തന്നെയാണ് ഒരാളുടെ ശത്രുവിനെയും മിത്രത്തെയും സൃഷ്ടിക്കുന്നതെന്ന യാഥാർത്ഥ്യം മനസ്സിലാക്കി മുന്നോട്ടു പോവുക.....!!*

അമിതമായ പ്രതീക്ഷകളുടെ ഭാരമേറിയ ഭാണ്ഡക്കെട്ടുകളാണ്  നമ്മെ ചിലപ്പോഴൊക്കെ തളർത്തുന്നത്‌......,*
*നി*യന്ത്രിതമായ മനസ്സോടെ എല്ലാ കാര്യങ്ങളെയും സമീപിക്കാൻ ശീലിക്കുക....
*ത*നിക്ക് മുന്നിലുള്ളവയിൽ  അർഹതയുള്ളതും നേടിയെടുക്കാൻ കഴിയുന്നവയെയും കണ്ടെത്തുക.....
*അവക്കായി നിലക്കാത്ത പരിശ്രമവും കഠിനാധ്വാനവും വർത്തിക്കുക...അവ നേട്ടങ്ങളായി നമുക്കുമേൽ വർഷിക്കുന്നത് കാണാം......!!*

ഏതു കാര്യത്തിനോടുമുളള പുച്ഛമായ മനോഭാവം ഒരാളുടെ ഏറ്റവും വലിയ കുറവാണ്......*
*മൂർച്ചയേറിയ* ആയുധത്തെക്കാൾ ശക്തി പരിഹാസമുളവാക്കുന്ന  വാക്കുകൾക്കുണ്ടെന്നറിയുക......!
*എല്ലാമറിയാം* എന്ന ഭാവം വെടിഞ്ഞ് ഓരോന്നും ശ്രദ്ധയോടെ ചെയ്യാൻ ശ്രമിക്കുക.....
*പുച്ഛവും* പരിഹാസവും കലർന്ന മനോഭാവം എന്നും നമ്മളിൽനിന്നും എന്നും അകറ്റി നിർത്തേണ്ടവ തന്നെയാണ്.....!!

നിലാകാശത്തിന്റെ വ്യാപ്തിയും അറബികടലിന്റെ ആഴവും കണ്ടു
മോഹിക്കരുത്....
നമുക്ക് സ്വന്തം എന്നും " ആറടി മണ്ണ് "
മാത്രം ആയിരിക്കും....


മനസ്സിനെ തളർത്തുന്ന ആകുലതകൾ പാടെ ഒഴിവാക്കുക തന്നെ വേണം....!
*ദു:ഖകരമായ* ഒരു കാര്യത്തെകുറിച്ചു തന്നെ നിരന്തരം ഓർത്തു കൊണ്ടിരുന്നാൽ സ്വയം എരിഞ്ഞുതീരുക മാത്രമാണ് സംഭവിക്കുക....
*അതെന്താണോ* അതിൽ നിന്നും മനസ്സിനെ സ്വതന്ത്രമാക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുക തന്നെ ചെയ്യുക.....
ഇന്നിന്റെ നിമിഷങ്ങൾ സന്തോഷപൂർവ്വം സ്വീകരിച്ചു ഫലപ്രഥമായി വിനിയോഗിക്കുക......!!*


_*വേദനകളുടെ ചീള് തറച്ച ഹൃദയത്തെ സാന്ത്വനിപ്പിക്കാൻ വർഷങ്ങളുടെ ആത്മബന്ധം വേണമെന്നില്ല നിമിഷങ്ങളുടെ അടുപ്പം മതിയാകും*_🥀

  *ചില സാഹചര്യങ്ങളിൽ ദുഖത്തിന്റ ചെളിത്തുള്ളികൾ നമുക്കുമേൽ വന്നു പതിക്കുകയാണെങ്കിലും അതു കൂടെഞെറിയാൻ തന്നെ നമുക്ക് സാധിക്കണം......,*
*ന*മുക്കുചുറ്റുമുളള സാഹചര്യങ്ങളോടുള്ള നമ്മുടെ മനസ്സിന്റെ പ്രതികരണമാണ് ദുഖവും സന്തോഷവുമെല്ലാം.....
*മാ*നസികമായി ശക്തിയാർജ്ജിച്ച്  പ്രശ്നങ്ങളിലൊന്നും തന്നെ നിരാശരാവാതിരിക്കുക....

*എന്തു പ്രതിസന്ധിയും നേരിടാൻ നമ്മുടെ മനസ്സിനുള്ള അപാരമായ ശക്തിയെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ എപ്പോഴും ശ്രമിക്കുക.....* 
 *പുത്തനുണർവും ഊർജ്ജവും മാനസികമായ കരുത്തും പകരുന്നതാണ് നമുക്കുള്ളിലെ ശുഭചിന്തകൾ......,
*ഓരോ തവണ നിരാശ മനസ്സിൽ ചേക്കേറാൻ തുടങ്ങുമ്പോഴും മറുവശത്ത് പ്രതീക്ഷയുടെ വെട്ടം കണ്ടുപിടിക്കാൻ ശ്രമിക്കുക.....
*അനന്തമായ ഈ ലോകം അവസരങ്ങളുടെയും സാധ്യതകളുടേയും വലിയൊരു നിഘണ്ടുവാണെന്ന് തിരിച്ചറിയുക....
*ഏതു പ്രതിസന്ധിയിലും ശുഭപ്രതീക്ഷയുടെ ശക്തിയിൽ തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.....
*അസൂയയെന്ന രോഗത്തിനെ തന്റെ മനസ്സിലിടം നൽകാതെ രണ്ടടി അകലം പാലിച്ച് നിർത്തി മാത്രം നോക്കി കാണാൻ നമുക്ക് സാധിക്കണം......,*
*പുകപടലങ്ങളാൽ മൂടപ്പെട്ട, ഏതു സമയവും  സംഘർഷഭരിതമായൊരു  മാനസികാവസ്ഥയാണ് അസൂയാലുവിന്റെത്......
*അസൂയയിൽ നിന്നും നിരന്തരമായ ശ്രമത്തിലൂടെ ബോധപൂർവ്വം തന്നെ മനസ്സിനെ സ്വതന്ത്രമാക്കാൻ ശ്രമിക്കുക......
*ഇത്തരത്തിലുള്ള ചിന്തകൾ ഉപേക്ഷിച്ചു സ്വന്തം ചിന്തകളിലും പ്രവർത്തികളിലും പുരോഗമനപരമായ മാറ്റങ്ങൾ വരുത്തുക.....
*അടുക്കും ചിട്ടയോടും കൂടി ജീവിതം മുന്നോട്ടു നയിക്കുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ പാകപിഴകൾ അപൂർവ്വമായിരിക്കും.....,
*അപ്രതീക്ഷിതമായി കടന്നുവരുന്ന പല പ്രതിസന്ധികളിലും ഒരു പരിധിവരെ പതറാതെ പിടിച്ചുനിൽക്കാനും സാധിക്കുന്നു......,
*സ്വന്തം ചെയ്തികളെ കുറിച്ച് തികഞ്ഞ ബോധ്യവും, വരുംവരായ്കകളെ കുറിച്ചുള്ള കാഴ്ചപാടുമെല്ലാം ഇതിന്റെ ഭാഗമാണ്.....
*ഇതിനായുള്ള പരിശ്രമവും ഒരളവുവരെ വിജയത്തിനു സമമാവുന്നു......!!
നാളിതുവരെ ഒരാൾക്കും നന്മയോ നല്ലതോ ഉണ്ടാക്കാത്തവയാണ് വെറുപ്പും വിദ്വേഷവു
മെല്ലാം......,
ഒരാൾക്കുള്ളിലെ വെറുപ്പിനെ ഒരിക്കലും നമുക്കുള്ളിൽ വെറുപ്പു വച്ചുകൊണ്ട് ഇല്ലാതാക്കാൻ സാധ്യമാകുന്നതല്ല.....
നന്മയുടെ സുഗന്ധം കൊണ്ടും സ്നേഹത്തിന്റെ സാമീപ്യം കൊണ്ടും മാത്രമേ വെറുപ്പിനെ മെരുക്കിയെടുക്കാൻ കഴിയൂ....
*വെറുപ്പിനും വിദ്വേഷത്തിനുമെല്ലാം  സ്ഥാനമില്ലാത്ത  സൗന്ദര്യമുളള ഒരു ഹൃദയത്തിന്റെ ഉടമ- യേയായിരിക്കും  ഏവർക്കും പ്രിയങ്കരമായിരിക്കുക.....!!
ആരേയും അമിതമായി ആശ്രയിക്കാതിരിക്കുക. സ്വയം പര്യപ്തത ഏറ്റവും മുഖ്യമായ കാര്യമാണ്.*_

ഇത്തരം പ്രതിസന്ധികളെ ബോധപൂർവ്വം തന്നെ മറികടക്കേണ്ടതുണ്ട്.*_അതിന് സാധിച്ചില്ലെങ്കിൽ ജീവിതമെന്നുമൊരു സങ്കടക്കടലായി നമുക്കനുഭവപ്പെടുമെന്നതാണ് സത്യം*_ലക്ഷ്യവും പരിധിയും നിശ്ചയിച്ച് സ്വയമറിഞ്ഞു ആത്മാർത്ഥമായി തന്നെ പരിശ്രമിക്കാൻ തയാറാവുക*_സാഹചര്യങ്ങളും സന്ദർഭങ്ങളും അനുകൂലമായ സമയങ്ങളിൽ നമുക്കെല്ലാം നല്ല ആത്മവിശ്വാസവു സന്തോഷവുമാണ്.

മനുഷ്യനെ കാട്ടാള ജീവിതത്തിൽ നിന്നും നാം ഇന്ന് കാണുന്ന ആധുനിക ജീവിതത്തിലേക്ക്‌ നയിച്ചത്‌ അറിവ് അല്ലെങ്കിൽ വിജ്ഞാനം ഒന്ന് മാത്രമാണ്‌.മനുഷ്യന്റെ നിലനിൽപ്പ്‌ പോലും  വിജ്ഞാനത്തിൽ  അധിഷ്ഠിതം ആണ്‌.അറിവ്‌ നേടാത്ത ഒരു സമൂഹത്തിന്‌ ആധുനിക ജീവിതക്രമത്തിൽ യാതൊരു നില നിൽപ്പിനും അർഹതയില്ല.യഥാർത്ഥമായ അറിവ്‌ മനുഷ്യനെ ശരിയായ ദിശയിലേക്ക്‌ നയിക്കും. എല്ലാം അറിഞ്ഞിട്ടും താൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന സ്വയം ബോധ്യം മനുഷ്യനെ മഹത്വമുള്ളതാക്കുന്നു. ഈ ലോകത്ത്‌ താൻ ഒരു അനിവാര്യതയല്ലെന്നും താൻ ഇല്ലെങ്കിലും ഇത്‌ പോലെയോ ഇതിലും നല്ല രീതിയിലോ ഈ ലോകം അതിന്റെ സഞ്ചാര വഴിയിൽ പോയി കൊണ്ടിരിക്കും എന്ന് മനസ്സിലാക്കുക.തന്റെ നില നിൽപ്പിന്‌ മറ്റുള്ളവർ ഒരു അനിവാര്യതയാണെന്നും സ്വയം അറിയുക.

_*ശീലങ്ങളിലേക്കാണ്‌ മനസ്സ്‌ നമ്മെ നയിക്കുന്നത്‌.., ചില ശീലങ്ങൾ മാറ്റാനാവാത്ത പതിവായി നമ്മെ ദുരന്തത്തിലെത്തിക്കാം.., നമ്മെ അടിമപ്പെടുത്തുന്ന ദുഃശീലങ്ങള്‍, അത് ഉപേക്ഷിക്കുക തന്നെ ചെയ്യണം.രസകരമെന്നു തോന്നുന്നതിന്റെയെല്ലാം പിന്നാലെ പായാനുള്ള ആഗ്രഹമാണ്‌ നമ്മുടെ മനസ്സിനുള്ളത്‌. നന്മയെക്കാള്‍ തിന്മയിലേക്കാണ്‌ അതിന്റെ ചായ്‌വ്‌. നമ്മുടെ സ്വാഭാവികമായ നന്മയെ  നശിപ്പിക്കുന്നത്‌ നാം അവഗണിച്ചുതള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും.ദുഃശ്ശീലങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്ന മനസ്സിനെ, നല്ല ശീലങ്ങളില്‍ ഉറപ്പിക്കണമെങ്കില്‍ ഉന്നതമായ മനസാന്നിധ്യം  കൈവരണം.., 'തിന്മ ചെയ്യാന്‍ നിരന്തരം പ്രേരിപ്പിക്കുന്നതാണ്‌ മനസ്സ്‌

ജിവിതത്തിന്റെ സൗന്ദര്യം തന്നെ അതിന്റെ അപ്രവചനീയമായ ഒഴുക്കാണ്‌.അടുത്ത നിമിഷമോ , അടുത്ത മണിക്കൂറോ, അടുത്ത ദിവസമോ, അടുത്ത വർഷമോ എന്തെല്ലാം കാര്യങ്ങൾക്കാണ്‌ മാറ്റം ഉണ്ടാവുക എന്ന് നമുക്ക്‌ പറയാൻ സാധിക്കില്ല.അങ്ങനെ സമയം അപ്രവചനീയമായി ഒഴുകുമ്പോൾ നിസഹായനായ മനുഷ്യന്റെ മുമ്പിൽ പല പുതിയ പുതിയ പ്രശ്നങ്ങളും കടന്നു വരും.അങ്ങനെ കടന്നു വരുന്ന പുതിയ പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നു എന്നതിൽ ആണ്‌ ജീവിത വിജയം.അപ്രതീക്ഷിതമായും ആകസ്‌മികമായും നമ്മുടെ ജീവിതത്തിൽ സംഭവിക്കാവുന്ന ദുരന്തങ്ങളിൽ പതറാതെ ആത്മവിശ്വാസത്തോടുകൂടി തന്നെ അവയെ നേരിടാൻ ശ്രമിക്കുക.പ്രതീക്ഷയുടെ തിരിനാളങ്ങൾ കൂട്ടുപിടിച്ച് മുന്നോട്ടുപോയാൽ അവയെ പതിയെ നമുക്ക് തരണം ചെയ്യാൻ സാധിക്കും.ഇവയെ തരണം ചെയ്യുന്നതിനൊപ്പം മറക്കാതിരിക്കേണ്ടത്‌ ഈ നിമിഷവും നിശ്ചലാവസ്ഥയിൽ അല്ല എന്നുള്ളതാണ്‌.  തീർച്ചയായും സമയചക്രത്തിന്റെ നിർത്താത്ത ഈ കറക്കത്തിനിടയിൽ ദുരിതപൂർണ്ണമായ ഈ നിമിഷവും കടന്നു പോകും എന്ന് മനസ്സിൽ ഉറപ്പിക്കുക.കർമ്മനിരതനാവുക; തീർച്ചയായും നിങ്ങളുടെ സമയം വരിക തന്നെ  ചെയ്യും.


നമ്മുടെ ജീവിതത്തിന് എപ്പോഴും ഒരു ലക്ഷ്യമുണ്ടായിരിക്കണം...  ആ ലക്ഷ്യത്തിലേക്കെത്താൻ നമ്മൾ എന്തൊക്കെ ചെയ്യേണ്ടതുണ്ട്, എങ്ങനെയൊക്കെ പ്രവർത്തിക്കേണ്ടതുണ്ട്, അതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചൊക്കെ വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കുക..നമ്മൾ ഒരു ലക്ഷ്യമുണ്ടാക്കിയതുകൊണ്ടോ, അല്ലെങ്കിൽ കുറെ സ്വപ്‌നങ്ങൾ കണ്ടത് കൊണ്ടോ മാത്രം ഒന്നുമാവില്ലല്ലോ... അതിലേക്കെത്താൻ പരിശ്രമിക്കുക എന്നതാണ് അടുത്ത സ്റ്റെപ്പ്...  അതിനായി നമ്മൾ നമ്മളെത്തന്നെ മനസിലാക്കുകയും, പ്രചോദിപ്പിക്കുകയും, പ്രശംസിക്കുകയും ചെയ്യുക...  നമുക്കസാധ്യമായി ഒന്നും തന്നെയില്ല എന്നറിയുക.പ്രവർത്തിക്കുക...  മടികൂടാതെ പ്രവർത്തിക്കുക എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ വെല്ലുവിളി... മടിയില്ലാതെയാവാൻ നമ്മൾ എപ്പോഴും നമ്മുടെ ലക്ഷ്യത്തെ കുറിച്ചും, ആ ലക്ഷ്യത്തിൽ എത്തുമ്പോൾ നമുക്കുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചും ഓർക്കുക...  ഇതുവരെ നമുക്കുണ്ടായ നല്ല അനുഭവങ്ങളെക്കുറിച്ചോർക്കുക... ആ ലക്ഷ്യം നേടിയില്ലെങ്കിൽ നമുക്കുണ്ടായേക്കാവുന്ന നഷ്ടങ്ങളെക്കുറിച്ചോർക്കുക...  അപ്പോൾ പ്രവർത്തിക്കാതെയിരിക്കാൻ നമുക്ക് കഴിയാതെയാവും.ആത്മവിശ്വാസം വളർത്തുക...  നമ്മുടെ ധൈര്യം നമ്മുടെ മനസിലാണ്...  നമ്മെക്കാൾ നമ്മുടെ മനസ്സ് അറിയുന്നവരായി വേറെയാരുമില്ല...  നമുക്ക് എന്തില്ല എന്ന് ചിന്തിക്കുന്നതിനേക്കാൾനമ്മുക്ക് എന്തൊക്കെയുണ്ട് എന്ന് ചിന്തിക്കാൻ പഠിക്കുക...  മറ്റുള്ളവർ എന്ത് പറയുമെന്നതിൽ ശ്രദ്ധ ചെലുത്താതിരിക്കുക... നമ്മുടെ ലക്ഷ്യം നമുക്ക് വേണ്ടിയുള്ളതാണ്.... തെറ്റുകളുണ്ടാവുമ്പോൾ തളരാതെഅതിൽ നിന്നും ശരിയായ വഴികൾ വികസിപ്പിച്ചെടുക്കാൻ പഠിക്കുക.


ജീവിതവിജയത്തിന്‌ അവശ്യം വേണ്ടുന്ന ഒന്നാണ്‌ കൃത്യനിഷ്ഠ.സമയം അമൂല്യമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരാൾ തീർച്ചയായും സ്വജീവിതത്തിൽ കൃത്യനിഷ്ഠക്ക്‌ പ്രാധാന്യം നൽകുക തന്നെ ചെയ്യും.
 എതു കാര്യങ്ങളോടും താല്പര്യം പ്രകടിപ്പിക്കാതെ മുടന്തൻന്യായങ്ങൾ പറഞ്ഞു അവ പിന്നേക്കു നീട്ടിവെക്കുന്നത് ശരിയായ പരിശ്രമശാലിക്ക് ചേർന്ന സ്വഭാവമല്ല.ചെയ്യേണ്ടതും പറയേണ്ടതുമായ കാര്യങ്ങൾ കൃത്യസമയത്തു തന്നെ ചെയ്യാൻ ശ്രമിക്കുന്നതാണ് 


നാം പറയുന്ന വാക്കുകൾക്ക്‌ വളരെ ഏറെ ശക്തിയുണ്ട്‌.അറിയാതെ നമ്മിൽ നിന്നും ഉതിർന്ന് വീഴുന്ന വാക്കിന്‌  ലോകത്ത്‌ നന്മയായും തിന്മയായും പല കാര്യങ്ങളും നടത്താൻ കഴൊവുണ്ട്‌.അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന വാക്കുകളുടെ കരുത്തിനെ തിരിച്ചറിഞ്ഞ്, മിതമായും, സന്ദർഭോചിതമായും ഉചിതമായ ശബ്ദഗതിയോടും സംസാരിക്കുക. ജീവന്റെ നാനാതുറകളിലും പ്രവർത്തിയേക്കാൾ, വാക്കുകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.വ്യക്തിത്വത്തിന്റെ ശോഭകൂട്ടുന്ന രീതിയിൽ വാക്പ്രയോഗങ്ങൾ നടത്തുന്നത് കൂടുതൽ കൂടുതൽ സൗഹൃദങ്ങൾ സമ്മാനിക്കുന്നതാണ്.
വിശ്വാസ്യതയാണ്‌ ഒരു മനുഷ്യന്റെ ഏറ്റവും മൂല്യം ഏറിയ സ്വഭാവവിശേഷത. അത്‌  നശിച്ച ഒരു വ്യക്തിക്ക്‌ സമൂഹ മധ്യത്തിൽ യാതൊരു വിലയും കാണില്ല.എത്ര ചെറിയ കാര്യം ആയാലും വാഗ്ദാനം ചെയ്ത കാര്യം ചെയ്യാത്ത ഒരാളുടെ വിശ്വാസ്യത സമൂഹ മധ്യത്തിൽ ഇടിഞ്ഞു താഴുന്നു.ഇത്‌ പല പ്രാവശ്യം ആയാൽ പിന്നെ അയാളെ സമൂഹം ഒരു കാര്യത്തിലും വുശ്വസിക്കുകയില്ല.ചെറിയ കുട്ടികളോട്‌ പോലും ചെയ്യുന്ന വാഗ്ദാനങ്ങൾ നിറവേറ്റാൻ നാം ശ്രദ്ധാലുക്കളാവണം.ആലോചിച്ച് മാത്രം പ്രസ്താവനകൾ പുറപ്പെടുവിക്കുക, നിർവഹണത്തിന്റെ ക്ലേശങ്ങൾ പരിഗണിച്ച് മാത്രം വാഗ്ദാനങ്ങൾ നൽകുക എന്നിവ ജീവിതത്തിൽ പ്രാധാന്യമുള്ളതാണ്.ര്യം ചെയ്യാമെന്നേറ്റിട്ട് പിന്നീട് "മുടന്തൻ ന്യായം" പറഞ്ഞ് ഒഴിയുന്നയാളെ ആരാണ് വിശ്വസിക്കുക.ഒരിക്കൽ നശിച്ച വിശ്വാസ്യത പിന്നീട്‌ തിരിച്ച്‌ കിട്ടൽ വളരെ പ്രയാസം ഏറിയ 
നമുക്ക്‌ ജീവിതത്തിൽ പലരിൽ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടാവാറുണ്ട്‌. അത്തരം അനുഭവങ്ങൾ മനസ്സിൽ ഒരു നീറ്റലായി കിടക്കുന്നതായി പലരും പറയാറുണ്ട്‌. സത്യത്തിൽ വെറുപ്പ്‌, പക, വിദ്വേഷം തുടങ്ങിയ വികാരങ്ങൾ ഒരു വ്യക്തിയോട്‌ വച്ച്‌ പുലർത്തുന്ന  നാം നമ്മുടെ തന്നെ ജീവിതമാണ്‌ ദുരിതപൂർണ്ണതയിൽ ആക്കുന്നത്‌.ചെറിയ പക ആയിരുന്നാൽ പോലും മറ്റൊരാളോട്‌ നാം പുലർത്തുന്ന പക നമ്മുടെ എല്ലാ നന്മകളെയും കാർന്നു തിന്നും.പക മൂലം നമ്മുടെ ജീവിതത്തിന്റെ പല ലക്ഷ്യങ്ങളും നമുക്ക്‌ നേടാൻ കഴിയാതെ പോകാറുണ്ട്‌.ഇനി നേട്ടങ്ങൾ സാമ്പത്തികമായോ മറ്റോ ഉണ്ടായാൽ പോലും ഒരിക്കലും മാനസികമായ സംതൃപ്തിയും സമാധാനവും നമുക്ക്‌ ആസ്വദിക്കാൻ സാധിക്കില്ല.തെറ്റ്‌ പറ്റുക എന്നത്‌ മനുഷ്യ സഹജമാണ്‌ . അത്‌ പൊറുത്ത്‌ കൊടുക്കുക

വാക്കുകൾ വജ്രങ്ങളാണ്. ഉപയോഗിക്കാൻ അറിയുന്നവന്റെ കൈകളിൽ അതിനു മൂല്യവും തിളക്കവും വർദ്ധിക്കുമ്പോൾ,അറിവില്ലാത്തവന്റെ കൈകളിൽ ഹൃദയം കുത്തി മുറിപ്പെടുത്താൻ കഴിയുന്ന ചില്ലു കഷ്ണം മാത്രമാകുന്നു.കുട്ടികള്‍ അടുത്തുള്ളപ്പോള്‍ മുതിര്‍ന്നവർ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ മുന്‍പില്‍ വാക്കുകള്‍ പ്രയോഗിക്കുന്നത് കണ്ടും ശ്രദ്ധിച്ചും വേണം.വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയില്ല എന്നത് ഏവര്‍ക്കും അറിയാവുന്ന ഒരു പഴഞ്ചൊല്ലാണ്. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അതു പല നല്ല ബന്ധങ്ങളെയും തകര്‍ക്കും എന്നതു വ്യക്തമാണ്.ദമ്പതികള്‍ പരസ്പരം ദേഷ്യപ്പെടുമ്പോള്‍, അത് മക്കളുടെ മുന്നില്‍വച്ചാണെങ്കില്‍ വളരെ ശ്രദ്ധിച്ചുമാത്രമേ വാക്കുകള്‍ പ്രയോഗിക്കാവൂ. കുട്ടികളുടെ കാര്യഗ്രഹണ ശേഷി മുതിര്‍ന്നവരെക്കാള്‍ കൂടുതലാണ്.ചീത്ത വാക്കുകളും ചീത്തപ്രയോഗങ്ങളും അവര്‍ കേള്‍ക്കുന്നില്ലെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. അതു തെറ്റാണ്. സ്ഥിരമായി കേള്‍ക്കുമ്പോള്‍ തങ്ങളുടെ രക്ഷാകര്‍ത്താക്കളെക്കുറിച്ച് കുട്ടികള്‍ക്കുള്ള മതിപ്പും ബഹുമാനവും കുറയുന്നു. അതാണ് കുട്ടികള്‍ രക്ഷാകര്‍ത്താക്കളെ അനുസരിക്കാതിരിക്കാന്‍ കാരണം. ചിലപ്പോള്‍, നിങ്ങള്‍ നേരത്തേ ഉപയോഗിച്ച അതേ വാക്കുകള്‍ തന്നെ നിങ്ങള്‍ക്കെതിരെ പ്രയോഗിക്കാനും സാധ്യതയുണ്ട്.കോപിച്ചിരിക്കുമ്പോഴുള്ള മാനസികാവസ്ഥ വളരെ സൂക്ഷിക്കേണ്ടതാണ്, ആ സമയത്ത് നമ്മുടെ നാവില്‍ നിന്നു പുറത്ത് വരുന്ന വാക്കുകള്‍ മറ്റുള്ളവരെ വല്ലാതെ വേദനിപ്പിച്ചേക്കാം, മാനസികമായി തകര്‍ത്തേക്കാം. വാക്കുകള്‍ക്കു വാളിനേക്കാള്‍ മൂര്‍ച്ചയാണ്, അത് ഏൽപിക്കുന്ന മുറിവ് ജീവിതകാലം മുഴുവന്‍ ചിലരുടെ മനസ്സില്‍ ഉണങ്ങാതെ നില്‍ക്കും.കുട്ടികളോടു ദേഷ്യപ്പെടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ആത്മവിശ്വാസവും ആത്മധൈര്യവും മാത്രമല്ല നിങ്ങള്‍ കുറയ്ക്കുന്നത്, മറിച്ച് മറ്റുള്ളവരോട് അവര്‍ അങ്ങനെ പെരുമാറണമെന്നു നിങ്ങള്‍ പഠിപ്പിച്ചു കൊടുക്കുക കൂടിയാണെന്ന് ഓര്‍ക്കണം
  



         

3 comments: