ന്യായങ്ങള്‍



അന്ധപരമ്പരന്യായം ----മറ്റൊരാളിനെ അന്ധമായി അനുകരിക്കല്‍
അന്ധഹസ്തിന്യായം -----വസ്തുവിന്‍റെ  ഏകദേശജ്ഞനം കൊണ്ട്ട് മുഴുവന്‍ അറിഞ്ഞുയെന്ന്‍ നടിക്കുക
 . അശോകവനികാന്യായം –തുല്യഗുണമുള്ളതില്‍ നിന്ന്‍ ഒന്നിനെ സ്വീകരിക്കുക
ഉഷ്ട്രകണ്ടകന്യായം ---അല്‍പസുഖത്തിനു വലിയ ക്ലെശമനുഭവിക്കല്‍
കനകസൗരഭന്യായം ----- രൂപഗുണമുള്ളവര്‍ക്ക് സ്വഭാവശുദ്ധി കൂടി ഉണ്ടാവുക
കാകതാലീയന്യായം --- കാര്യവും ഹേതുവും ഉണ്ടാവുക
കാകദന്ത ഗവേഷണന്യായം --- ബുദ്ധിപരമല്ലാത്ത പ്രവ്യത്തി
കൂപമണ്ഡൂകന്യായം --- അല്‍പജ്ഞര്‍ സര്‍വജ്ഞര്‍ എന്നു നടിക്കുക
കുങ്കുമഗര്‍ദ്ദഭന്യായം ---വഹിക്കുന്ന വസ്തുവിന്‍റെ മേന്മയരിയാതിരിക്കല്‍
ഗജനിമീലികാന്യായം ---അറിഞ്ഞാലും അറിഞ്ഞില്ലെന്ന ഭാവം
ഗ്താനുഗതികന്യായം ---അന്ധമായി അനുകരിക്കല്‍
ഗര്‍ദ്ദഭമര്‍ക്കടന്യായം----അയോഗ്യരായ രണ്ടാളുകളുടെ പരസ്പരം പുകഴത്തല്‍
ഛ്ത്രിന്യായം ---ഭൂരിപക്ഷം നോക്കി നിഗമനത്തില്‍ എത്തുക  
തിലതണ്ഡുലന്യായം –വേര്‍തിരിച്ച്ചറിയാന്‍ ആവാത്ത വിധത്തിലുള്ള സങ്കലനം
ദഗദ്ധപത്രന്യായം ----രൂപത്തിന് മാറ്റം വന്നില്ലെങ്കിലും ഗുണത്തിന് മാറ്റം വരുക
ദണ്ഡാപൂപന്യായം ---നിസംശയമായ കാര്യനിവ്യത്തി
ദേഹലീദീപന്യായം ----രണ്ടു കാര്യങ്ങള്‍ക്ക് ഒരേ സമയം പ്രയോജനപ്പെടുന്ന  ഒരു കാര്യത്തെ സൂചിപ്പിക്കുന്നു
ബകബന്ധനന്യായം ----ചെറിയ കാര്യത്തിന ബുദ്ധിശൂന്യമായി ക്ലേശിക്കുക
ഭേകപുഷ്കരന്യായം ---അടുത്തുള്ളവര്‍ക്ക് ഗുണം അനുഭവമാകാതെ ദൂരസ്ഥര്‍ അനുഭവിക്കുന്നതിനെ സൂചിപ്പിക്കുന്നു
മധ്യമണിന്യായം –ഇരുപകുതിയിലും ഒരു പോലെ ശോഭിക്കുക
വീചീതരംഗന്യായം –വീചി വലിയ തരംഗമുണ്ടാക്കുന്നത് പോലെ വ്യാപാരത്തെ ഇത് കുറിക്കുന്നു
ശാഖാചംക്രമണന്യായം ---ഒന്നില്‍നിന്ന്‍ മറ്റൊന്നിലേക്ക് കടന്നു പോകുക
സ്ഥാലീപുലാകന്യായം ---ചില ഭാഗങ്ങള്‍ മാത്രം പരിശോദിച്ച് നിഗമനത്തില്‍ എത്തുക
സൂചി കടാഹന്യായം ---ഒന്നിലതികം ജോലികള്‍ ചെയ്യേണ്ടിവരുമ്പോള്‍ ആദ്യം പ്രയാസം കുറഞ്ഞതും ,ശേഷം പ്രയാസം ഉള്ളതും
ക്ഷിരനീരന്യായം ----നല്ലതും തീയതും ഉരുമിച്ചിരുന്നാല്‍ നന്മയെ മാത്രം സ്വികരിക്കുക
        

No comments:

Post a Comment