മലയാളനുരുങ്ങുകള്‍




1    1     സംബോദന രൂപങ്ങളില്‍ കാരം നീട്ടി ഉച്ചരിക്കണം. മാന്യറെ എന്നതല്ല ശരി. മാന്യരേ  ആണ്
2   2    ര്‍ ചില്ലക്ഷരത്തിന് ശേഷം വരുന്ന വ്യഞജനം ഇരട്ടിക്കണമെന്നില്ല. സ്വര്‍ഗ്ഗം------------- സ്വര്‍ഗം ,  സര്‍ഗ്ഗം -------------- സര്‍ഗം ., കര്‍മ്മം ----------കര്‍മം.
3  3     പിന്നോക്കം, മുന്നോക്കം എന്നിവയെക്കാള്‍    പിന്നാക്കം, മുന്നാക്കം  ഇവയാണ  കൂടുതല്‍ ശരി.
4     4  കവിത്രയങ്ങള്‍ എന്നു പ്രയോഗം വേണട. കവിത്രയം എന്നു  മതി.
5   5    കര്‍മ്മണി പ്രയോഗം ഇന്ന്‍ ഉപയോഗത്തില്‍ ഇല്ലാത്തതുകൊണ്ട് കൊടുക്കപ്പെടും, എടുക്കപ്പെടും,നടക്കപ്പെടും തുടങ്ങിയ  പ്രയോഗങ്ങള്‍ വേണ്ട. നെല്ല കുത്തിയും       ധാന്യം പൊടിച്ചം കൊടുക്കപ്പെടും എന്നു വേണട. കൊടുക്കും എന്നു മതി.റബ്ബര്‍ വിലയ്ക്ക് എടുക്കപ്പെടും എന്നു വേണട. എടുക്കും മതി. വിറക് വിലയ്ക്ക് വില്ക്കപ്പെടും എന്നു വേണ്ട. വില്‍ക്കും മതി.
6   6    പ്രസംഗത്തില്‍ ക്യതജ്ഞത പറയുമ്പോള്‍ , ഏഴുതിവായിക്കുന്ന പ്രസംഗത്തില്‍ മതി ക്യതജ്ഞത രേഖപ്പെടുത്തുന്നത്. ഏഴുതിവായിക്കുക അല്ലെങ്കില്‍ ക്യതജ്ഞത അറിയക്കുകയോ  പ്രകാശിപ്പിക്കുകയോ ആവാം.
7   7    കല്യാണത്തിന ക്ഷണനമുണ്ടോ ? യെന്ന്‍ വേണ്ട, ക്ഷണമുണ്ടോയെന്ന്‍ മതിയാകും.
8    8   ഒരേ  അര്‍തഥ്മുള്ള പദങ്ങള്‍  ഒരു വാചകത്തില്‍    ഒന്നില്‍ കൂടുതല്‍     ആവര്‍ത്തികേണടതില്ല.    പരസ്പരം, തമ്മില്‍ ഇവ രണടും    ഒരു വാചകത്തില്‍   വേണ്ട.
തകിൽ ക്കാരനെന്ന് പ്രയോഗിച്ചു കാണുന്നു. വാദ്യോപകരണത്തിന്റെ പേര് തകിലെന്നാണ്. തകിൽ അല്ല .അപ്പോൾ തകിലുകാരനെന്ന് പറയുന്നതാണ് നല്ലത്..
ചെറുകഥയിലിങ്ങനെ വായിച്ചു - പാടത്ത് രാത്രിയിൽ നിലാവത്തെന്ന്. നിലാവ് രാത്രിയിൽ ആണല്ലൊ? പിന്നെ എന്തിന്? അപ്പോൾ നിലാവത്തെന്ന് മതി.


ചോറുണ്ടോയെന്ന് പ്രയോഗിച്ചു കാണുന്നു.അങ്ങനെ പ്രയോഗിക്കേണ്ടതില്ല. കാരണം ചോറുമായി മാത്രം ബന്ധമുള്ള പ്രയോഗമാണ് ഉണ്ണുകയെന്നത്. ഉണ്ണുകയെന്നു പറഞ്ഞാൽ ചോറ് കഴിക്കുകയെന്ന് ആണ് അർത്ഥം..
മലയാള വ്യാകരണ നിയമമനുസരിച്ച് തൊടീൽ വേണ്ട. തൊടൽ മതി. കാരണം തൊടുക എന്നതിന്റെ നാമ രൂപം തൊടൽ ആണ്..
ഒരിടത്ത് അമ്പത്തിയൊന്ന് എന്നെഴുതി കണ്ടു. അമ്പത് + ഒന്ന്- അമ്പത്തൊന്ന്  ആണ്. അഞ്ച് പത്ത് ചേർന്നത് അമ്പത് ആണ്. അപ്പോൾ അതിനോടോപ്പം ഒന്നു കൂടി. അല്ലാതെ അമ്പത്തിയൊന്ന് അല്ല
.ഇപ്പോഴും കണ്ടു പിടുത്തമെന്ന് എഴുതികാണുന്നു. പിടുത്തമല്ല. പിടിത്തമാണ്. ആ നിലയിൽ കണ്ടു പിടിത്തമാണ് ശരി.
ചിത്രപൗർണമിയെന്നെഴുതി കാണുന്നു. ചിത്രാപൗർണമിയാണ് ശരി. വ്യാകരണ നിയമമനുസരിച്ച് ആദ്യ പദം സംസ്കൃതമാവുമ്പോൾ അത് നീട്ടി ഉച്ചരിക്കണം. ഇവിടെ രണ്ട് പദങ്ങളും സംസകൃതമാണ്.
ഓണപ്പതിപ്പുകളൊന്നിൽ ഇങ്ങനെ വായിച്ചു. വായനാ പരിചയം, വായനാനുഭവം, വായനാ ജീവിതം, വായനാശീലം എന്നിങ്ങനെ. വായന മലയാള പദമായതു കൊണ്ട് വായനാ യെന്നു ദീർഘം വേണ്ട. വായന യെന്നു മതി.
ശോഭ യാത്രയെന്നും എഴുതി കാണുന്നു. ശോഭാ യെന്നാണ് സംസ്ക്യത പദം.പ്രകാശിക്കുന്നതെന്ന് അർത്ഥം. ആ നിലയിൽ ശോഭായാത്രയാണ് ശരി..
ഗീത ഗോവിന്ദത്തിന് ഗീതാ ഗോവിന്ദമെന്ന് ചിലരെങ്കിലും എഴുതുന്നു.ഗീതാ - ഭഗവദ് ഗീതയാണ്.ഗോവിന്ദനെ ക്കുറിച്ചുള്ള ഗീതം ഗീതഗോവിന്ദ മാ ണ്
.സുസ്വാഗതമെന്ന പ്രയോഗം ഇപ്പോഴും ചിലരെങ്കിലും ഉപയോഗിച്ചു കാണുന്നു.സു - വിന് നല്ലതെന്നർത്ഥമുള്ള സ്ഥിതിക്ക് രണ്ട് പ്രാവശ്യം നല്ലതെന്ന് പറയേണ്ടതില്ല. സ്വാഗതമെന്ന് പറയുമ്പോൾ നല്ല വര വെന്നർത്ഥം. പിന്നെയെന്തിന് ഒരു നല്ലതു കൂടി..
ചരിത്രം അനുധാവനം ചെയ്യുന്നവരെന്ന് വായിക്കൻ ഇടയായി. ധാവനം ഓട്ടമാണ്. അനുധാവനം കൂടെയുള്ള ഓട്ടമാണ്.  പലപ്പോഴും കൂടെ നടന്നു യെന്നർത്ഥത്തിൽ ചിലരെങ്കിലും അനുധാവനം പ്രയോഗിച്ചു കാണുന്നു.
ഓണപ്പതിപ്പുകളിൽ ചിലതിൽ ഇങ്ങനെ ചില പദങ്ങൾ പരിചയപ്പെട്ടു.പിന്നോക്കം, വിരോധാഭാസം എന്നിങ്ങനെ. മലയാള വ്യാകരണ നിയമമനസരിച്ച് പിന്ന് + ആക്കം = പിന്നാക്കം ആണ്. വിരോധമെന്നർത്ഥം ലഭിക്കാനാണ് പലയിടത്തും വിരോധാഭാസമെന്ന് പ്രയോഗിച്ചു കാണുന്നത്. എന്നാൽ ആ പദത്തിന് വിരോധമെന്ന തോന്നലെന്നാണർത്ഥം.
ചിറ, ചെറയെന്നിവ ഒരേ അർത്ഥത്തിൽ ചിലരെങ്കിലും പ്രയോഗിച്ചു കാണുന്നു. വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്ന സ്ഥലമെന്ന് അർത്ഥമാണ് ഉദ്ദേശിക്കുന്നത്. ചെറുക്കുന്നത്  ചെറയാണ്  ചിറയല്ല.
കായീകം, വാർഷീകം, ദൈവീകം, മാനുഷീകംഎന്നിങ്ങനെ എഴുതി കാണുന്നു. ഇ കമെന്നാണ് അവസാനിക്കുന്നത്, ഈകമല്ല. അതു കൊണ്ട് കായികം, വാർഷികം, ദൈവികം, മാനുഷികം മതി.
.റിട്ടയേർഡ് മാനേജരായിരുന്നു പരേതനെന്ന് ചരമക്കോളത്തിലെഴുതി കാണുന്നു.റിട്ടയേർ ഡെന്നു പറഞ്ഞാൽ തന്നെ കഴിഞ്ഞു യെന്ന് അർത്ഥമായി. അപ്പോൾ റിട്ടയേർഡ് മാനേജർ ആണ് പരേതനെന്നാണ് ശരി. റിട്ടയേർഡ് ആയ മാനേജർ.
. നടപടിയെന്നെഴുതേണ്ടിടത്ത് നടവടിയെന്നു വായിക്കാൻ ഇടയായി. ശരിയായി നടക്കാനുള്ള പടി(ആചാരം, പെരുമാറ്റം) ആണ് നടപടി. ശരിയായ ക്രമമാണത്. അതിന് നടവടിയെന്നെഴുതിയിട്ട് കാര്യമില്ല.
നട വാതിലെന്ന് പറയേണ്ടിടത്ത് നടവാതലെന്ന് ചിലരെങ്കിലും പറയുകയും എഴുതുകയും ചെയ്യുന്നു.നടയുടെ നേരെയുള്ള വാതിൽ. ഇല് (ഗൃഹം )ത്തിന്റെ  വാ  .. ആണ് വാതിൽ..
   നാട്ടുംപുറം, നാട്ടിൻപുറം ഭാഷയിൽ ഈ പ്രയോഗങ്ങൾ ഉണ്ടെങ്കിലും നാട്ടിൻ പുറമാണ് കുടുതൽ ശരി. സംബന്ധികാ ' ക്കുറിച്ച് പറയുന്നിടത്ത്   ഇൻ    അംഗം തനിയെ നിൽക്കുമെന്ന് കേരളപാണിനീയം. അതനുസരിച്ച് നാട്ടിൻപുറം ശരി. വ്യാകരണ നിയമമനുസരിച്ച് കൂടുതൽ ശരി നാട്ടിൻ പുറമാണ്.
ചുമതലാബോധമെന്നൊരു പ്രയോഗം ഭാഷയിൽ കൂടി വരുന്നു. ചുമതല ഭാഷാ പദമാണ്. അപ്പോൾ ചുമതലാ യെന്നു ദീർഘിപ്പിക്കേണ്ട കാര്യമില്ല. സംസ്കൃത പദത്തിലാണ് ഈ ദീർഘം കാണുന്നത്. അതു കൊണ്ട് ചുമതലബോധം മതി..
 "ഡിജിറ്റൽ ഉപകരണങ്ങൾ മുന്നോട്ടു വയ്ക്കുന്ന വിദ്യാഭ്യാസ സഹായങ്ങൾ ബോധന പ്രക്രിയയെ എത്രമാത്രം നിയന്ത്രിതവും യാന്ത്രികവുമാക്കുന്നുയെന്നതിനെ സംബന്ധിച്ച് ഗൗരവതരമായ അന്വേഷണങ്ങൾ തുലോം പരിമിതമാണ്". ഇങ്ങനെ വായിക്കാൻ ഇടയായി. ഇവിടെ "ഗൗരവതര"മെന്ന് പ്രയോഗിക്കേണ്ട കാര്യമില്ല. തുലനം ചെയ്യേണ്ടപ്പോൾ തരം പ്രയോഗിച്ചാൽ മതി. ഇവിടെ തുലനമില്ലാത്തതു കൊണ്ട് "ഗൗരവമായ "യെന്നു മതി. .                         ചിലയിടത്തെങ്കിലും 25 -&;o വിവാഹ വാർഷികം, പത്താം ചരമ വാർഷികം എന്നിങ്ങനെ എഴുതി കാണുന്നു. ഇരുപത്തിയഞ്ചാം വിവാഹവും ,പത്താം ചരമവും ആണോ?. വിവാഹത്തിന്റെ  ഇരുപത്തിയഞ്ചാം വർഷവും ചരമത്തിന്റെ പത്താം വാർഷികവും ആണല്ലൊ. അപ്പോൾ വിവാഹത്തിന്റെ 25-&p;;o വാർഷിക മെന്നും ചരമത്തിന്റെ 10-&;;o വാർഷിക മെന്നും പറയുന്നതാവാം കൂടുതൽ ശരി.
 കേരളാ സംസ്ഥാനം. കേരളാ ഗ്രാമവികസന മെന്നിങ്ങനെ പ്രയോഗിച്ചു കാണുന്നു.സംസ്ക്യത ഭാഷയിൽ കേരല: യെന്നാണ് പ്രയോഗം.പുല്ലിംഗവുമാണ്.അം പ്രത്യയം ചേർത്ത് നമ്മൾ കേരളമെന്നാക്കി. സംസ്ക്യത സ്ത്രി ലിംഗ പദങ്ങൾ ഭാഷയിൽ ഉപയോഗിക്കുമ്പോൾ മതി ദീർഘം.ഇവിടെ അതു കൊണ്ട് കേരള സംസ്ഥാനം എന്നു മതി. .
വായ്പാ പലിശ ഗണ്യമായി കുറച്ചിരിക്കുന്നു യെന്നു വായിക്കാൻ ഇടയായി.വായ്പാ നിരക്ക്, വായ്പാ നയം, വായ്പാമേളയെന്നിങ്ങനെയും പ്രയോഗിച്ചു കാണുന്നു. യഥാർത്ഥത്തിൽ വായ്പ മലയാള പദമാണ്. വായ്പായെന്നു ദീർഘിപ്പിക്കേണ്ട കാര്യമില്ല. സംസ്കൃത ശബ്ദത്തിൽ മതി ഇത്തരം ദീർഘം. വായ്പ പലിശ, വായ്പ നയം, വായ്പ നിരക്ക്, വായ്പ മേള ഇവ ശരി.
 ഏകാധിപത്യ ഭരണകൂടത്തിനോടു തിരിച്ചു പ്രകടിപ്പിക്കാവുന്ന ഏറ്റവും മൂർച്ഛയുള്ള രാഷ്ട്രീയ നിലപാട് ഒന്നും ചെയ്യാതിരിക്കുകയെന്നതാണ്. ഇങ്ങനെ എഴുതിയിരിക്കുന്നത് വായിക്കാനിടയായി. ഇവിടുത്തെ മൂർച്ഛക്ക് ബോധക്കേടെന്നാണ് അർത്ഥം. എന്നാൽ ഇവിടെ മുറിച്ച് മാറ്റുന്ന യെന്നർത്ഥമുള്ള മൂർച്ച വേണമായിരുന്നു വേണ്ടീ യി രു ന്നത് . 
 അടുത്തിടെ അഷ്ടചൂർണപ്പൊടിയെന്ന് എഴുതിയിരിക്കുന്നത് കണ്ടു. ചൂർണം പൊടിയാണ്. അപ്പോൾ ചൂർണപ്പൊടി വേണ്ട. അഷ്ട ചൂർണം മതി. .           
        മിലോസിന്റെ അപകർഷതാബോധം, തന്റെ കെല്പുകേടിലുള്ള ജാള്യത ഇവിടെ നിന്നു തുടങ്ങും. ഇങ്ങനെ ഒരു ആനുകാലി കത്തിൽ വായിച്ചു.ഇവിടെ ജാള്യതയെന്നു പ്രയോഗിക്കേണ്ട കാര്യമില്ല. ജളന്റെ ഭാവമാണ് ജാള്യം. അതിനൊടൊപ്പം അവസ്ഥ, ഭാവം ഇവ കാണിക്കാൻ ത ചേർക്കണ്ടതില്ല. അതു കൊണ്ട് ജാള്യം ശരിയും ജാള്യത തെറ്റുമാണ്..  .                     
  കേരളാ സ്കൂൾ എന്നു ചിലയിടത്ത് പ്രയോഗിച്ചു കാണുന്നു.സ്ത്രിലിംഗ സംസ്ക്യത പദം മാത്രം ദീർഘിപ്പിച്ചാൽ മതി. കേരളം സ്ത്രിലിംഗ സംസ്കൃത പദമല്ല. അതു കൊണ്ട് വ്യാകരണപരമായി കേരള സ്കൂളെന്ന് മതി. മാത്രമല്ല കേരളവും സ്കൂളും സമാസിക്കുമ്പോൾ  അം പോയി കേരള സ്കൂൾ  . 
   .                       ഒരു സിനിമയുടെ പേര് ജനത ഗാരേജ് എന്നു എഴുതി കണ്ടു. ജനതാ യെന്നാണ് പദം.സംസ്ക്യതസ്ത്രി ലിംഗം. അപ്പോൾ ജനതാ ഗാരേജ് എന്നു വേണം  
 ചില ദിനപത്രങ്ങളിലും മാസികകളിലും സമ്മാനദാനം നിർവഹിച്ചു യെന്നു കാണുന്നു. സമ്മാനം അംഗീകാരമാണ്. അത് ഔദാര്യമല്ല. അപ്പോൾ ദാനം ചെയ്യണ്ട. വിതരണം ചെയ്താൽ മതി. സമ്മാന വിതരണം ശരി.
 ചിലയിടത്തെങ്കിലും സാമൂഹ്യപാഠമെന്ന് എഴുതിയിരിക്കുന്നത് കാണാൻ ഇടയായി. സമുഹത്തെ കുറിച്ചുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത്  സാമൂഹ്യമല്ല.സമൂഹത്തെ സംബന്ധിച്ചത് സാമൂഹികം. അപ്പോൾ സാമൂഹികപാഠമെന്നെഴുതുന്നതാണ് ശരി.
ഇന്ന് ടി.വി യിൽ കേട്ടത് - മരിച്ചു പോയ നിന്റെ അപ്പുപ്പൻ കൊണ്ടുവരുമോ?. ഇവിടെ മരിച്ചു പോയത് നിയോ ,അപ്പുപ്പനോ. ഭാഷാപ്രയോഗത്തിന്റെ ഗുണം നോക്കണേ.
 നമ്മുടെ അക്ഷരമാലയിൽ അതിഖരമ്യദു ഘോഷങ്ങളും ഊഷ്മാക്കളും സംസ്ക്യത വർണങ്ങളാണ്.ഇവ ചേർന്ന ശബ്ദങ്ങൾ പലതും സംസ്ക്യത മുൾപ്പെടെയുള്ള  അന്യഭാഷകളിൽ നിന്ന് സ്വീകരിച്ചതാണ്.ഖരം, അനുനാസികം ,മദ്ധ്യമം ഇവ ദ്രാവിഡമാണ്. 
ഒരു മാദ്ധ്യമത്തിൽ ഇങ്ങനെ വായിച്ചു - പണിമുടക്ക് പൂർണം- എന്ന്. ഉകാരം വേണ്ടിടത്ത് സ്വരത്തിൻ മുമ്പിൽ സംപ്രതവും വ്യഞ്ജനത്തിന് മുമ്പിൽ വി വ്യതവുമാണ് ചേർക്കേണ്ടത്. അങ്ങനെയെങ്കിൽ  പണിമുടക്കു പൂർണ മെന്നു വേണമെഴുതാൻ.
ഒരു മാസികയുടെ മാർച്ച് ലക്കത്തിൽ മുഖമൊഴിയിൽ - ഉൽസവം - എന്നെഴുതി കാണുന്നു. ഉത് ആണ് ധാതു. അപ്പോൾ -ഉത്സവം - എന്നാണ് എഴുതേണ്ടത്.   
രണ്ട് പദങ്ങൾ അടുപ്പിച്ച് പ്രയോഗിക്കുമ്പോൾ സംവൃതത്തിന് ശേഷം സ്വരവും വി വ്യതത്തിന് ശേഷം വ്യഞ്ജനവുമാണ് അർത്ഥവ്യക്തതയ്ക്ക് കൂടുതൽ യോജിക്കുന്നത്. ഉദാ- വി വ്യതത്തിന് ശേഷം -കണ്ടു പറഞ്ഞു, കേട്ടു നിന്നു.
സംവൃതത്തിന് ശേഷം - വകുപ്പ് എടുത്ത്, തണുപ്പ് ഉള്ള സ്ഥലം. ലളിത മലയാളം 80
ഓട്ടംതുള്ളൽ, പെരുംപറ എന്നിങ്ങനെയെഴുതി കാണുന്നു.മലയാള സന്ധി നിയമമനുസരിച്ച് അനുനാസി കന്നിന് ശേഷം ഖരാക്ഷരം വന്നാൽ അതിന്റെ അനുനാസികം ആദേശം. അപ്പോൾ ഓട്ടം + തുള്ളൽ - ഓട്ടന്തുള്ളൽ
പെരും + പറ- പെരുമ്പറ.ഇതാവാം വ്യാകരണ നിയമമനുസരിക്കുന്ന പദം. 
നപുംസക പദത്തിനൊടൊപ്പം മലയാളത്തിൽ പ്രതി ഗ്രാഹികവിഭക്തി പ്രത്യയം ചേർക്കേണ്ടതില്ല- കേരളപാണിനി. ഉദാ- രാമൻ പുസ്തകം വായിക്കുന്നു. പുസ്തകത്തെ വായിക്കുന്നു യെന്നെഴുതാറില്ല. സീത വിളക്കിനെ കത്തിയ്ക്കുകയല്ല, വിളക്ക് കത്തിയ്ക്കുകയാണ്. എന്നാൽ പദങ്ങളെ എടുത്തു, അക്ഷരമാലയെ സ്വീകരിച്ചു, വടി കൊണ്ട് അതിനെ അടിച്ചു എന്നിങ്ങനെ ചില ഭാഷാഭേദങ്ങൾ കാണാറുണ്ട്. 
നപുംസക നാമങ്ങൾക്ക് സംഖ്യകൾ വിശേഷണമായി വരുമ്പോൾ  നപുംസക പദത്തിന് ബഹുത്വമുണ്ടെങ്കിലും ഏകവചനം മതി - കേരളപാണിനി. ഉദാ- ആയിരം മാങ്ങ, പത്ത് പശു. എന്നാൽ ആധുനിക മലയാളത്തിന് ഈ നിയമം പൂർണമായി യോജിക്കില്ല. ഉദാ- നാലു നൂറ്റാണ്ടുകൾ, പത്തു പരീക്ഷണശാലകൾ, എട്ടു ലഘു കവിതകൾ, അഞ്ചു സിനിമാ ഗാനങ്ങൾ എന്നിങ്ങ നെ കാണുന്നു. 
 ആഗോളീകരണം, ആഗോളവത്ക്കരണമെന്നിങ്ങനെ മാറി മാറി  നമ്മുടെ മാധ്യമങ്ങൾ പറയുകയും എഴുതുകയും ചെയ്യുന്നു. ഏതാണ് കൂടുതൽ ശരി?. ആഗോളത്തിന്റെ ഭാഗമാക്കി മാറ്റുകയെന്നർത്ഥത്തിൽ പ്രയോഗിക്കുമ്പോൾ ഈ ചേർത്ത് ആഗോളീകരിച്ചാൽ മതിയാവും. അതുപോലെ ലളിതവത്ക്കരിക്കേണ്ട കാര്യമില്ല.ലളിതീകരിച്ചാൽ മതി.അപ്പോൾ ദ്യ ഡീകരിക്കുകയാണ് നല്ലത്. 
           




















No comments:

Post a Comment