സുവര്‍ണ്ണ മൊഴികള്‍

അസാദ്ധ്യമെന്നത് മടിയന്മാരുടെ നിഘണ്ടുവില്‍ മാത്രം കാണുന്ന പദമാണ്‌-നെപ്പോളിയന്‍ 
 “എന്‍റെ അജ്ഞതയെ കുറി ച്ചല്ലാതെ ,എനിക്ക് മറ്റൊന്നുംഅറിയില്ല –സോക്രട്ടിസ്‌
 “എനിക്ക് ഒരു കള്‍ച്ചരേയുള്ളൂ .അത് അഗ്രികള്‍ച്ചര്‍ ആണ്”- സര്‍ദാര്‍ പട്ടേല്‍
 “സ്വരാജ്യം എന്റ്റെ ജന്മാവകാശമാണ്.ഞാനത് നേടുക തന്നെ ചെയ്യും” –ബാലഗംഗാധരതിലകന്‍
 “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‍ --ശ്രീനാരായണഗുരു
“മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” – ശ്രീനാരായണഗുരു
സംഘടിച്ച് ശകതരാവുക,വിദ്യ കൊണ്ട് പ്രബുദ്ധരാവുക - ശ്രീനാരായണഗുരു
“വിദ്യാഭ്യാസത്തിന്റെ വേരുകള്‍ കയ്പ്പുള്ളവയാണ്.എന്നാല്‍ ഫലം വളരെ മധുരമേരിയതും”:----- അരിസ്റ്റോട്ടില്‍
“ഒരു പേരിലെന്തിരിക്കുന്നു” ------വില്യം ഷേക്സ്പിയര്‍
“യുറിക്ക,യുറിക്ക” – ആര്‍ക്കിമിടിസ്
“ജിവിതം ഒരു നാടകമാണ്‌” - ഷേക്സ്പിയര്‍
:”മനുഷ്യന്‍ ജനിക്കുന്നത് സ്വതന്ത്രനായാണ്.എന്നാല്‍ ഇന്നവന്‍ എല്ലായിടത്തും ചങ്ങലയിലാണ്”--- റുസോ
“പ്രവര്‍ത്തിക്കു അല്ലെങ്കില്‍ മരിക്കു” –മഹാത്മാഗാന്ധി
“വേദങ്ങളിലെക്ക് മടങ്ങുവിന്‍” --സ്വാമി ദയാനന്ദസരസ്വതി
“ഞാനാണ്‌ രാഷ്ട്രം” –ലുയി പതിനാലാമന്‍
എന്‍റെ ജീവിതമാണ്‌ എന്‍റെ സന്ദേശം- മഹാത്മാഗാന്ധി
ആഹിംസയാണെന്‍റ് മതം സത്യമാണെന്‍റ് സമരായുധം - മഹാത്മാഗാന്ധി
“മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളി നിങ്ങളെ താന്‍” -  കുമാരനാശാന്‍
“മനുഷ്യന്‍ ഒരു സമുഹജിവിയാണ്” –അരിസ്റ്റോട്ടില്‍
“സ്വരാജ് ഇന്ത്യയുടെ അവകാശമാണ്”—ദാദാഭായി നവറോയി
“ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാന പുരിതമാകണം അന്തരംഗം  കേരളമെന്ന കേട്ടാലോ തിളയ്ക്കണം ചോര നമുക്ക്‌ ഞരമ്പുകളില്‍” -മഹാകവി വള്ളത്തോള്‍
“അസാദ്ധ്യമായത് ഒന്നുമില്ല” –നെപ്പോളിയന്‍
‘നിങ്ങള്‍ എനിക്ക് രക്തം തരു.ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം തരാം” –സുഭാഷ്‌ ചന്ദ്രബോസ്
“ഒരു സ്ത്രിക്ക് ലഭിക്കാവുന്ന ഏറ്റ് വും നല്ല ഭര്‍ത്താവ്‌ ഒരു പുരാവസ്തുഗവേഷകനാണ്.കാരണം വയസ്സാകുന്തോരും അയാള്‍ക്ക്‌ അവളോടു സ്നേഹം കുടി വരും” .------അഗ്താക്രിസ്ട്ടി
“ഒരു സ്ത്രി എഴുത്തുകാരിക്ക് ഏറ്റവും അത്യാവശ്യം സ്വന്തമായൊരു മുറിയും പണവും ആണ്”.—വിര്‍ജിനിയ വുള്‍ഫ്
“കണക്ക്‌ അറിയാത്തവര്‍ക്ക് ഇവിടെപ്രവേശന്മില്ല-“-  പ്ലേറ്റോ
“ഈ ലോകം ഒരു സ്റ്റേജും നാമെല്ലാം അതില്‍ ആടുന്ന വെറും കഥാപാത്രങ്ങളും” –ഷേക്സ്പിയര്‍
മനുഷ്യന്റെ പിതാവാണ്‌ ശിസു-വില്യം വേഴ്സ് വര്‍ത്ത്‌
സത്യവും അഹിംസയുമാണ്‌ എന്‍റെ ദൈവങ്ങള്‍ - മഹാത്മാഗാന്ധി
“കളിക്കേണ്ടത് കളിയുടെ ആവേശത്തോടുകൂടിയാണ്”—ജവഹര്‍ലാല്‍ നെഹ്രു
“ജയ്‌  ജവാന്‍  ജയ്‌ കിസാന്‍  ജയ്‌ വിജ്ഞാന്‍” -അടല്‍ ബിഹാരി വാജ്‌പേയി
“ജയ്‌  ജവാന്‍  ജയ്‌ കിസാന്‍”  -ലാല്‍ ബഹദൂര്‍ശാസ്ത്രി
ആഗ്രഹമാണ് സകല ദുഖങ്ങള്‍ക്കും ഹേതു –ശ്രീ ബുദ്ധന്‍
വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.- കുഞ്ഞുണ്ണി മാഷ് 

പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.- കുഞ്ഞുണ്ണി മാഷ് 

എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.- കുഞ്ഞുണ്ണി മാഷ് 

വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്‌- ബെർതോൾഡ് ബ്രെഹ്ത് .
ക്രിസ്റ്റ്ഫർ മോർളി
പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്- ക്രിസ്റ്റ്ഫർ മോർളി

ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.- പ്രാങ്ക് സാപ്പ

നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.- മാർക്ക് ട്വയ്ൻ

ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടിപിശക് മൂലം മരണപോലും സംഭവിച്ചേക്കാം.- മാർക്ക് ട്വയ്ൻ

ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും- ഫ്രാൻസിസ് ബേക്കൺ

എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.- ഫ്രാൻസിസ് ബേക്കൺ

പുസ്തകങങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്- സാമുവൽ ബട്ലർ

നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും , നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം- റൊബർട്ട്സൺ ഡേവിഡ്

ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.- ജോസഫ് അഡിസൺ

ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്.- ജോൺബർജർ

അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല- ജോൺബർജർ

വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.- ജോൺ ചീവർ

ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന- എഡ്വേഡ് ഗിബൺ
മറ്റു ഭാഷാചൊല്ലുകൾ:
അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ് [ഇംഗ്ലീഷ്]
കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല. 
[
ചൈനീസ്]
നിങ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും 
[
ചൈനീസ്]
ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ 
[
ചൈനീസ്]
വലിയ ഗ്രന്ഥങ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ് 
[
ഫ്രഞ്ച്]
പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും 
[
അറബി പഴമൊഴി]


 


No comments:

Post a Comment