പ്രചോദനകഥകള്‍

ഇവിടെ പറയുന്ന കഥകള്‍ അമ്മ മലയാളം വാട്ട്സ് അപ്പ്‌ ഗ്രുപ്പില്‍ നിന്ന്‍ ലഭിച്ചവയാണ്.

അവനവന്‍റെ കഴിവില്‍ അഭിമാനിക്കു

1ഒരു ഗ്രാമത്തില്‍ പ്രായമേറിയ മുത്തശ്ശി താമസിച്ചിരുന്നു.

എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില്‍ നിന്ന് വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.
പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു.
വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും.
ഏകദേശം ഒരു വര്‍ഷം കടന്നു പോയി.
ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി.
നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി.
കളിയാക്കലും, അപമാനവും  സഹിക്കാൻവയ്യാതെ ഓട്ടക്കുടം വിഷമിച്ചു.
തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍ സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു.
അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു....
ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കു. 
മുത്തശ്ശി പുഞ്ചിരിച്ചു.
എന്നിട്ട് പറഞ്ഞു......
ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ. ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണ്.
മുത്തശ്ശി തുടര്‍ന്നു.
നിനക്ക് ഓട്ടുയുണ്ടെന്ന് എനിക്കറിയാമായിരുന്നു.
അതറിഞ്ഞു കൊണ്ട് ഞന്‍ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു.
ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരന്‍ നീയാണ്.
ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ആ ഓട്ട കുടത്തിന് മനസ്സിലായി.
പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അവസ്ഥയിലേക്  നമ്മളും എത്തിച്ചേരാറില്ലേ......
എനിക്ക് സ്വന്ദര്യം പോര, ആശയ വിനിമയ ശേഷി എനിക്ക് കുറവാണ്,
പൊക്കം കുറവാണ്,
വണ്ണം കൂടിപ്പോയി,
സമ്പത്ത് കുറഞ്ഞു പോയി,
ഞാന്‍ ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്,
എന്റെ ജീവിതത്തില്‍ സമാധാനം ഇല്ല,
ഇഷ്ടപ്പെട വിഷയത്തിനല്ല എനിക്ക് അഡ്മിഷന്‍ ലഭിച്ചത്,
ഇഷ്ടപ്പെട്ട ജോലിയല്ല ഞാന്‍ ചെയ്യുന്നത്.
ഇങ്ങനെ കുറവുകളുടേതായ ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക....

മറ്റുള്ളവരെ മനസിലാക്കു

2മുൻ രാഷ്‌ട്രപതി അബ്ദുൽ കാലം തൻറെ ഫെയ്സ് ബുക്ക്‌ പേജിൽ എഴുതിയ ഹൃദയസ്പർശിയായ കുറച്ചു വരികൾ .......................................................................................................................എന്റെ കുട്ടിക്കാലത്ത് എല്ലാവരെയും പോലെ ഞങ്ങളുടെ അമ്മ തന്നെയായിരുന്നു ഞങ്ങൾക്ക് ഭക്ഷണം പാകം ചെയ്തിരുന്നത്. വളരെ കഠിനമായി ജോലി ചെയ്തിരുന്ന ഒരു ദിവസം അത്താഴത്തിനു അമ്മ ഞങ്ങൾക്ക് വേണ്ടി റൊട്ടി യുണ്ടാക്കി.സബ്ജിയുടെ കൂടെ അച്ഛന്റെയും എന്റെയും മുന്നിലെ പാത്രത്തിലേക്ക് വെച്ച റൊട്ടി പൂർണമായും കരിഞ്ഞിട്ടുണ്ടായിരുന്നു. അച്ഛൻ അത് ശ്രദ്ധിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ അത് കഴിക്കുകയും എന്നോട് സ്കൂളിലെ വിവരങ്ങൾ തിരക്കുകയും മാത്രം ചെയ്തു. കുറച്ചു കഴിഞ്ഞു റൊട്ടി കരിഞ്ഞു പോയതിൽ അമ്മ അച്ഛനോട ക്ഷമ ചോദിക്കുന്നത് കേട്ടു ഞാൻ. അതിനെനിക്ക് കരിഞ്ഞ റൊട്ടി ഒരുപാട് ഇഷ്ടമാണല്ലോ എന്ന അച്ഛന്റെ മറുപടി ഇന്നുമെനിക്ക് മറക്കാൻ കഴിയുന്നില്ല. രാത്രി വൈകീട്ട് വല്ലാത്ത സ്നേഹത്തോടെ അച്ഛനെ ചുംബിക്കാൻ വേണ്ടി ഞാൻ അച്ഛന്റെ അടുത്ത് ചെന്നു. ശരിക്കും അച്ഛന് കരിഞ്ഞ റൊട്ടി ഇഷ്ടമായിരുന്നോയെന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു നിന്റെ അമ്മയിന്നു പകൽ മുഴുവൻ ജോലി ചെയ്യുകയായിരുന്നു. അവൾ വളരെ ക്ഷീണിതയാണ്. ഒരു കരിഞ്ഞ റൊട്ടി ഒരാളെയും അധികം വിഷമിപ്പിക്കില്ല എന്നാൽ കടുത്ത വാക്ക് മറ്റുള്ളവരെ വിഷമിപ്പിക്കുകയും ചെയ്യും. ജീവിതം എന്നത് അപൂർണരായ ആളുകളും അപൂർണമായ കാര്യങ്ങളും നിറഞ്ഞതാണ്‌. ഞാനും വളരെ മികച്ചു നിൽക്കുന്നവനൊ എല്ലാ കാര്യങ്ങളും അറിയുന്നവനുമോ അല്ല. വാർഷികങ്ങളും ജന്മ ദിനങ്ങളും മറന്നു പോവുന്നു. ഇത്രയും കാലത്തെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചത് എല്ലാവരെയും അവരുടെ കുറ്റങ്ങൾ അറിഞ്ഞു തന്നെ ഉൾകൊള്ളാനും ബന്ധങ്ങൾ ആഘോഷിക്കാനുമാണ്. നിന്നെ പരിഗണി ക്കുന്നവരോട് നന്നായി മാത്രം പെരുമാറുക. പ്രിയപ്പെട്ടവരോട് എന്നും ദയാലുവായിരിക്കുക......


ഒരു വീട്ടിൽ നടന്ന സംഭവം പറയാം...

അച്ഛൻ പടുവൃദ്ധനായി.  കൂടെയുള്ളത് രണ്ടാൺ മക്കൾ.  അച്ഛനെ പരിചരിച്ച് അവർ മടുത്തു.

അച്ഛൻ ഉടനെങ്ങും മരിക്കുമെന്നു തോന്നുന്നില്ല.  എന്തു ചെയ്യണം അവർ ആലോചിച്ചു.

ചേട്ടന് ഒരു ബുദ്ധി തോന്നി.  " നമുക്ക് അച്ഛനെ ഗംഗയിൽ കുളിപ്പിക്കാൻ കൊണ്ടു പോയാലോഗംഗാ സ്നാനത്തിനെന്ന് കേൾക്കുമ്പോൾ അച്ഛനു സന്തോഷമാകും "

" അതെന്തിനാ " അനുജന് സംശയം.

" ഗംഗയുടെ ഒഴുക്ക് നിനക്കറിയില്ലേ! അച്ഛനെ മുക്കുമ്പോൾ നാം പതുക്കെ കൈ ഒന്നയച്ചാൽ മതി ... അച്ഛനെ ഗംഗ കൊണ്ടു പൊയ്ക്കോളും.  ആർക്കും സംശയം തോന്നുകയുമില്ല."

അനിയന് പദ്ധതി ഇഷ്ടപ്പെട്ടു.  അയാൾ പറഞ്ഞു. " ശരിയാ ഗംഗയിലായതു കൊണ്ട് അച്ഛന് സ്വർഗ്ഗവും കിട്ടും "

ഇരുവരും അച്ചനോട് പിറ്റേ ദിവസം ഗംഗാ സ്നാനത്തിനു പോകാമെന്ന് അറിയിച്ചു.  അദ്ദേഹത്തിനു ബഹുസന്തോഷമായി. 

അങ്ങനെ പിറ്റേ ദിവസം കസേരയിലിരുത്തി എടുത്ത് അവർ അച്ഛനെ ഗംഗാ തീരത്ത് എത്തിച്ചു.

കുതിച്ചു പായുന്ന ഗംഗ.  മക്കൾകടവിൽ തന്നെയും കൊണ്ട് ഇറങ്ങാൻ വട്ടം കൂട്ടുന്നതു കണ്ട് പിതാവു പറഞ്ഞു.

" ഇവിടെ വേണ്ട ....... കുറച്ചു കൂടി മുകളിലുള്ള കടവിൽ എന്നെ കുളിപ്പിച്ചാൽ മതി. "

" ങേ....  അതെന്താ അച്ഛാ ? "  ഒരു കാളലോടെ മക്കൾ തിരക്കി.

തങ്ങളുടെ മനസ്സിലിരുപ്പ് അച്ഛൻ അറിഞ്ഞോ എന്ന് ശങ്ക.  മാത്രമല്ല മുകളിൽ ഇതിന്റെ ഇരട്ടി ഒഴുക്കാണ്.

മക്കളുടെ പരിഭ്രമിച്ച മുഖത്തു നോക്കി പിതാവ് മെല്ലെ പറഞ്ഞു.  " ഞാൻ എന്റെ അച്ഛനെ അവിടെയാ അവസാനം കുളിപ്പിച്ചത്. "

നാം വിതച്ചതേ നമുക്ക് കൊയ്യാനാകൂ..... നാം കൊടുത്തതു സ്വീകരിക്കാനേ നമുക്ക് അർഹതയുള്ളൂ. 

നമ്മുടെ മക്കൾ നല്ലവരാകാൻ നാം നമ്മുടെ മതാപിതാക്കൾക്ക് നല്ല മക്കളായി
ത്തീരണം.

നാം എന്താണോ നമ്മുടെ മക്കളെ പഠിപ്പിക്കാൻ, പരിശീലിപ്പിക്കാൻ, ആഗ്രഹിക്കുന്നത് അത് നമ്മൾ ശീലിക്കണം.
......

നാം സ്വയം മാതൃകയായിമക്കൾക്ക് പ്രചോദനമാകുക.......
.4---നീലിനെ മാറ്റിയ അധ്യാപിക---
             ദരിദ്രനായിരുന്നു ഒല്ലി നീൽ. കറുത്ത വർഗ്ഗക്കാരൻ കുറുമ്പൻ. അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല. നീലുൾപ്പെടെ 14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന കർഷകൻ. എന്നിട്ടും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർക്കായുള്ള സ്കൂളിൽ അദ്ദേഹം നീലിനെ ചേർത്തു. ഒന്നും പഠിയ്ക്കാതെ, അധ്യാപകരെ ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ നടത്തിയും നീൽ നടന്നു . സ്കൂളിൽ ആർക്കുമില്ലാത്ത ഒരു പെരുമയും നീലിനുണ്ടായിരുന്നു. ഇംഗ്ലീഷ് അധ്യാപിക മിൽ ഡ്രഡ് ഗ്രാഡിയെ കരയിച്ച കുട്ടി .
കുട്ടികൾ അധ്യാപകരെ മിസ്സ് എന്നൊ മിസ്റ്റർ എന്നൊ അഭിസംബോധന ചെയ്യുമ്പോൾ നീൽ എല്ലാവരെയും പേരു മാത്രം വിളിച്ചു
അങ്ങനെ താന്തോന്നിയായി നടന്ന നീൽ ഒരു ദിവസം ക്ലാസ് കട്ട് ചെയ്ത് ചുറ്റിക്കറങ്ങി ലൈബ്രറിയ ലെത്തി . കുട്ടികൾക്കായി ഗ്രാഡി ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത്. ലൈബ്രറിയിലെ ഒരു പുസ്തകം നീലിന്റെ ശ്രദ്ധയിൽ പെട്ടു .സിഗരറ്റ് പുകച്ചിരിക്കുന്ന, അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ .ആ ചട്ടയാണ് നീലിനെ ആകർഷിച്ചത് .കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർ ബി എഴുതിയ  'ദ ട്രഷർഓഫ് പ്ലസന്റ് വാലി ' എന്ന നോവലായിരുന്നു അത്. പക്ഷേ, പുസ്തകം വായിച്ചെന്ന് മറ്റുള്ളവരറിഞ്ഞാൽ നാണക്കേടാണ്. അതുകൊണ്ട് നീൽ  അത് കട്ടു .ഷർട്ടിനിടയിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി വായിച്ചു.വളരെ ഇഷ്ടപ്പെട്ടു. പിറ്റേയാഴ്ച ആരും കാണാതെ ആ പുസ്തകം ഇരുന്നിടത്ത് കൊണ്ടുപോയി വെച്ചു. അപ്പോൾ ഫ്രാങ്ക് യെർ ബിയുടെ മറ്റൊരു പുസ്തകം അവിടിരിക്കുന്നു .അതും കട്ടുകൊണ്ടു പോയി വായിച്ചു .അത് തിരിച്ചു വെക്കാൻ ചെന്നപ്പോൾ യെർ ബിയുടെ തന്നെ മറ്റൊരു പുസ്തകം. അതും വായിച്ചു. പിന്നെയും ഇത് ആവർത്തിച്ചു.  നാല് പുസ്തകം വായിച്ചതോടെ വായനയുടെ സുഖം നീലറിഞ്ഞു. പിന്നെ വായനയോട് വായന തന്നെ .ആൽബെർ കമ്യു ഉൾപ്പെടെ ഗ്രഹിക്കാൻ പ്രയാസമുള്ള എഴുത്തുകാരേയും വായിച്ചു.പത്രങ്ങളും മാസികകളും വായിച്ചു .വായന നീലിനെ വേറൊരാളാക്കി. നീൽ സ്കൂൾ ജയിച്ചു. കോളേജിലെത്തി. നിയമത്തിൽ ബിരുദം നേടി. അഭിഭാഷകനായി 199l ൽ അ ർക്കൻ സാസിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി. പിന്നെ അവിടെ ജഡ്ജിയായി.
ഇവിടെ തീരുന്നില്ല. നീലിന്റെ ജീവിത കഥ.. ഇതിനൊരു ആന്റി ക്ലൈമാക്സുണ്ട്.
    
വർഷങ്ങൾക്കു ശേഷം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമ ത്തിൽ ഗ്രാഡി ഒരു വെളിപ്പെടുത്തൽ നടത്തി. ലൈബ്രറിയിൽ നിന്ന് നീൽ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നതു കണ്ടിരുന്നുവെന്ന് ......കൈയോടെ പിടികൂടിയാൽ ആത്മാഭിമാനത്തിന് മുറിവേൽക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നെന്ന് ....... പിറ്റേയാഴ്ച നീലിനായി യെർ ബിയുടെ പുസ്തകം തേടിപ്പിടിച്ച് ഷെൽഫിൽ വെക്കുകയായിരുന്നെന്ന് കൂടി ഗ്രാഡി പറഞ്ഞപ്പോൾ ഞെട്ടിയത് നീലായിരുന്നു .
     "
ദ ട്രഷർ ഓഫ് പ്ലസൻറ്  വാലി" നീൽ മോഷ്ടിക്കുന്നതു കണ്ട ഗ്രാഡി പിറ്റേ ശനിയാഴ്ച യെർ ബിയുടെ പുസ്തകത്തിനായി മെംഫിസിലേക്ക് 70 മൈൽ കാറോടിച്ചു പോയി. വളരെ തിരഞ്ഞാണ് ഒരു പുസ്തകം കിട്ടിയത്. പിറ്റേയാഴ്ച നീൽ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോൾ അടുത്ത യാഴ്ചത്തേക്കുള്ള പുസ്തകം തേടി ഗ്രാഡി മെംഫിസിലേക്ക് പോയി. സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയായിരുന്നു യാത്രയും പുസ്തകം വാങ്ങലും. തന്നെ അപമാനിച്ച , കരയിച്ച കുട്ടിയെ നേരെയാക്കുന്നതിനായിരുന്നു ഈ യാത്രയും ത്യാഗവും...

                     അമേരിക്കയിലെ വളരെ പ്രസിദ്ധനായ ഒരു ബിസിനസ് കൺസൾട്ടന്റ്  അദ്ദേഹത്തിന്റെ വാർഷിക അവധിക്കാലം ചിലവഴിക്കാൻ തിരഞ്ഞെടുത്തത് ആഫ്രിക്കയിലെ ഒരു തീർത്തും അപരിഷ്കൃതമായ ഒരു തീരദേശ ഗ്രാമം ആയിരുന്നു. തന്റെ തിരക്കു പിടിച്ച പ്രൊഫഷണൽ ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ  തീർത്തും അനുയോജ്യമായ സ്ഥലമായിരുന്നു അത്.
ഒരു ദിവസം പുറത്തിറങ്ങിയ അദ്ദേഹം ഒരു മീൻപിടുത്ത വഞ്ചി കണ്ടു അതിനടുത്ത് ചെന്നു.

"ഇന്നത്തെ ജോലി കഴിഞ്ഞോ?"
അടുത്തുനിന്നിരുന്ന മുക്കുവനോട്‌ അയാൾ കുശലം ചോദിച്ചു.

"കഴിഞ്ഞു..."
" ഇത് കുറച്ചു മീനേ ഉള്ളല്ലോ"
"എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി"
"ഇത് പിടിക്കാൻ എത്ര സമയം വേണ്ടി വന്നു?"
" വളരെ കുറച്ചു സമയം മാത്രം "
"കൂടുതൽ സമയം മീൻ പിടിക്കാത്തതെന്ത്?"
" ഞാൻ പറഞ്ഞല്ലോ, എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി.."
"ബാക്കി സമയം എന്ത് ചെയ്യും"
"ഞാൻ കൂടുതൽ സമയം ഉറങ്ങും, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചിലവഴിക്കും, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്നു മയങ്ങും, വൈകീട്ട് കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കും, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യും..."
ഇത് കേട്ടപ്പോൾ അമേരിക്കക്കാരന്റെ ഉള്ളിലെ കൺസൾട്ടന്റുണർന്നു. അയാൾ പറഞ്ഞു.
"നിങ്ങൾ ഇങ്ങനെ ജീവിച്ചാൽ പോര... ഞാൻ അമേരിക്കയിലെ ഏറ്റവും വലിയ ബിസിനസ് കൺസൺട്ടന്റ് ആണ്. എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. "
"എങ്ങനെ"
" നിങ്ങൾ കൂടുതൽ സമയം മീൻ പിടിക്കാൻ ചിലവഴിക്കണം, അപ്പോൾ നിങ്ങൾക്ക് കൂടുതൽ പണം കിട്ടും. അതുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി ഒരു ബോട്ട് വാങ്ങാം. അതുപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ മീൻ പിടിക്കാം. അപ്പോൾ മീൻ ഇടനിലക്കാർക്ക് വിൽക്കാതെ നേരിട്ട് സംസ്കരണ ശാലകൾക്ക് കൂടുതൽ വിലക്ക് വിൽക്കാം. അങ്ങനെ കൂടുതൽ ലാഭം കിട്ടുന്പോൾ നിങ്ങൾക്ക് സ്വന്തമായി സംസ്ക്കരണശാല തന്നെ തുടങ്ങാം. ഇവിടെ നിന്നും നിങ്ങൾക്ക് നഗരത്തിലേക്ക് താമസം മാറാം. അങ്ങനെ നിങ്ങൾക്ക് ഒരു മീൻ സംസ്ക്കരണശാലകളുടെ ഒരു ശൃംഖല തന്നെ പടുത്തുയർത്താം."
"ഇതിനൊക്കെ എത്ര സമയം പിടിക്കും?"
"പത്തോ ഇരുപതോ വർഷം"
"അതിനു ശേഷം?"
"അതിനു ശേഷം നിങ്ങൾക്ക് നിങ്ങളുടെ കന്പനിയുടെ ഷെയറുകൾ വിറ്റ് കോടികൾ സന്പാദിക്കാം"
"എന്നിട്ട്? "
" എന്നിട്ട് നിങ്ങൾക്ക് വിശ്രമ ജീവിതത്തിനായി ഏതെങ്കിലും തീരദേശ ഗ്രാമത്തിൽ ചെറിയ വീട് വാങ്ങാം, കൂടുതൽ സമയം ഉറങ്ങാം, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചിലവഴിക്കാം, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്ന് മയങ്ങാം, വൈകീട്ട് കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കാം, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യാം. അങ്ങനെ നിങ്ങളുടെ ആഗ്രഹം പോലെ ജീവിക്കാം"....
.
.
.
.
.


  മുക്കുവൻ:- "ഈ കഷ്ടപ്പാട് ഒന്നും ഇല്ലാതെ   അതു തന്നെയല്ലേ ഞാൻ ഇപ്പോഴും ചെയ്യുന്നത്?
================
  *ഹേ.. മനുഷ്യാ.....*
*നീ ജീവിക്കാൻ വേണ്ടിയാണോ സമ്പാദിക്കുന്നത് ?*
*അതോ സമ്പാദിക്കാൻ വേണ്ടിയാണോ ജീവിക്കുന്നത് ???*
ഗൾഫിൽ നിന്ന് പെരുന്നാളിന് രണ്ടാഴ്ചത്തെ ലീവിന് നാട്ടിലേക്ക് വന്നതാണ് മുജീബ്. നാട്ടിലെത്തിയ പിറ്റേ ദിവസം തന്നെ ഭാര്യയേയും, രണ്ട് മക്കളെയും, ഉമ്മയേയും കൂട്ടി നഗരത്തിലെ ഏറ്റവും വലിയ ടെക്സ്‌റ്റൈൽസിൽ തന്നെ ഷോപ്പിങ്ങിന് പോയി..
മണിക്കൂറുകൾ നീണ്ട  പർച്ചേസിന് ശേഷം  ബില്ലടക്കാനായി മുജീബ് ക്യാഷ് കൗണ്ടറിലെത്തി. തന്റെ കളിക്കൂട്ടുകാരൻ കൂടിയായ നിസാമാണ് ക്യാഷ് കൗണ്ടറിലുള്ളത്. ഓരോരോ ഐറ്റംസ്‌ എടുത്ത് പ്രൈസ് നോക്കി ബില്ലടിക്കുന്നതിനടയിൽ നിസാം ചോദിച്ചു..
"കുറെ ലീവുണ്ടോടാ.."?
"ഇല്ലെടാ രണ്ടാഴ്ച്ച.,  22 ന് തിരിച്ച് പോവും..
ഉമ്മയും, കുട്ടികളും ഭാര്യയും കുറച്ച് മാറി സോഫയിലിരിക്കുകായാണ്.
16,000 രൂപയുടെ ബില്ല് കൊടുത്ത് ക്യാഷ് വാങ്ങി എണ്ണി നോക്കി നിസാം മുജീബിനോട് ചോദിച്ചു..
"അല്ലാ മുജീബേ.. ഇതില് ഉമ്മാക്കുള്ള ഐറ്റംസ് ഒന്നും കണ്ടില്ലാലോ.."
"ഓ അതോ.. ഉമ്മാക്ക് ഞാൻ ചെറിയ പെരുന്നാൾക്ക് എടുത്ത് കൊടുത്തതാടാ.. പിന്നെ ഉമ്മാക്ക് ഞാൻ മാത്രമല്ലാലോ മകനായി ഉള്ളത്. വേറെയും മൂന്നാൾ ഇല്ലേ.. കല്യാണമായാലും, പെരുന്നാളായാലും, അസുഖം വന്നാലും ഒക്കെ ഞാൻ തന്നെ ചിലവാക്കണം.. മാത്രമല്ല ഞാനിപ്പം കുറച്ച് ട്ടൈറ്റിലാ.."
അവന്റെ മറുപടി കേട്ട നിസാം ഇച്ചിരി ദേഷ്യത്തോടെ ചോദിച്ചു..
"ഒന്നും വാങ്ങിക്കൊടുക്കുന്നില്ലേൽ പിന്നെ എന്തിനാടാ ആ പാവത്തിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്."?
"അത് പിന്നെ.. കുട്ടികളെ നോക്കാൻ ഒരാളില്ലെങ്കിൽ ഒന്നും നോക്കി എടുക്കാൻ കഴിയില്ലടാ. അവര് അവിടേം ഇവിടേം ഒക്കെ ഓടി നടന്ന് അതും ഇതും ഒക്കെ വലിച്ചിട്ട് ഒരു സമാധാനവും തരില്ല. ഉമ്മ ഉണ്ടേൽ പിന്നെ ഉമ്മ നോക്കിക്കോളുമല്ലോ.."
വളരെ നിസ്സാരമായി അത് പറഞ്ഞ് സാധനങ്ങൾ എല്ലാം എടുത്ത് അയാൾ തിരിഞ്ഞു നടന്നു..
മുജീബിനും, ഭാര്യക്കും പിറകിലായി രണ്ട് കുഞ്ഞുങ്ങളുടെ കൈപിടിച്ച് പുറത്തേക്ക് നടക്കുന്ന ആ ഉമ്മയെ കണ്ടപ്പോൾ നിസാമിന് വല്ലാത്ത സങ്കടം തോന്നി. അടുത്തുണ്ടായിരുന്ന നൗഷാദിനോടായി ഇങ്ങനെ പറഞ്ഞു..
" ഭാര്യക്ക് മൂന്ന് കൂട്ടവും, മക്കൾക്കും അവനും ഈരണ്ട് കൂട്ടവും എടുത്ത അവന് ഉമ്മാക്ക് ഒരു കൂട്ടം എടുത്ത് കൊടുക്കാൻ ട്ടൈറ്റ് ആണ് പോലും.! ചെറിയ പെരുന്നാളിന് എടുത്തു കൊടുത്തിട്ടുണ്ടെത്രേ.! ആ ഉമ്മയുടെ കൈപിടിച്ച് പോകുന്ന മക്കള് ഇതൊക്കെ കണ്ട് വളരട്ടെ.. പലിശ സഹിതം തിരിച്ചു കിട്ടുമ്പോഴേ ഇവനൊക്കെ പഠിക്കൂ.."
അന്ന് രാത്രി കിടക്കാൻ നേരത്ത് മുജീബിന്റെ ഉപ്പ ആ ഉമ്മയോട് ചോദിച്ചു..
"അവരെ കൂടെ പോയിട്ട് നീയൊന്നും എടുത്തില്ലേ.."?
"ഇല്ല.. മുജീബും, മോളും കുറെ നിർബന്ധിച്ചതാ ഞാൻ വേണ്ടാന്ന് പറഞ്ഞതാ..!"
കരഞ്ഞു പോകുമെന്ന് ഭയം ഉള്ളത് കൊണ്ടാവണം തല താഴ്ത്തികൊണ്ടാണ് ഉമ്മ അത് പറഞ്ഞത്.
കളവ് പറഞ്ഞു ശീലമില്ലാത്തത് കൊണ്ടും ശബ്ദത്തിലെ പതർച്ച കൊണ്ടും ഉപ്പാക്ക് പെട്ടെന്ന് കാര്യം മാനസ്സിലായി..
"നീയതൊന്നു എന്റെ മുഖത്തേക്ക് നോക്കിപറഞ്ഞേ.."
കണ്ണുകളുയർത്തി ആ മുഖത്തേക്ക് നോക്കിയപ്പോഴേക്കും ഉമ്മയുടെ കവിളിലേക്കു രണ്ട് തുള്ളി കണ്ണീര് ഉറ്റി വീണിരുന്നു.!
ഉമ്മയെ ചേർത്ത് പിടിച്ച് കൈവിരലുകൾ കൊണ്ട് കണ്ണീര് തുടച്ച് കൊണ്ട് ഉപ്പ പറഞ്ഞു..
"സാരമില്ലാ.. പോട്ടേ.. നമ്മളെ കുട്ടികളല്ലേ.. അവർക്ക് അത്രയല്ലേ അറിവുള്ളൂ.. അല്ലേലും പുതിയതൊക്കെ ഇട്ട് ഈ വയസ്സ് കാലത്ത് നമ്മളെവിടെപ്പോവാനാ.."?
"പുതിയത് ഇടാനുള്ള പൂതി കൊണ്ടൊന്നല്ല.. ഇന്നാലും ന്റെ കുട്ടി 'ഉമ്മാക്ക് എന്തേലും വേണോ' ന്നൊരു വാക്ക് പോലും ചോദിച്ചില്ലാലോ.. ഞാൻ എങ്ങനെ പോറ്റിവളർത്തിയ കുട്ടിയാ..ഓന്.."  അത് പറഞ്ഞു കഴിയുമ്പോഴേക്കും  ഉമ്മയുടെ കവിളിലൂടെ കണ്ണുനീര് ഒരു മഴയായ് പെയ്തു തുടങ്ങിയിരുന്നു..!!
ഒരു ചുമരിനപ്പുറം തൻറെ അവഗണന കൊണ്ട്  വിങ്ങിപ്പൊട്ടുന്ന ഒരു മാതൃഹൃദയമുണ്ടെന്നറിയാതെ മുജീബും ഭാര്യയയും പെരുന്നാളിന്നെടുത്ത പുതുക്കോടി ഓരോന്നായി എടുത്തു നോക്കി അതിന്റെ ഭംഗി ആസ്വദിച്ച് കൊണ്ടിരിക്കുകയായിരുന്നു..!
ഒരുപക്ഷെ ഇത് വായിക്കുന്നവരിൽ ഇതുപോലെയുള്ള മുജീബുമാരുണ്ടാവാം.. അല്ലെങ്കിൽ നമുക്ക് ചുറ്റും ഇത് പോലെയുള്ള ധാരാളം മുജീബുമാരുണ്ട്.. അവരോടായി ചില കാര്യങ്ങൾ കൂടി പറഞ്ഞു അവസാനിപ്പിക്കാം..
ഒരു പെരുന്നാളിന് ഡ്രസ്സ് എടുത്ത് കൊടുക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര വലിയ കാര്യമൊന്നും അല്ല. പെരുന്നാളിന് പുതിയ ഡ്രസ്സ് കിട്ടാത്തത് കൊണ്ടല്ല ആ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്. ഭാര്യയേയും, മക്കളെയും പരിഗണിക്കുന്നതിനിടയിൽ അവഗണിക്കയപെട്ടുപോയ ഒരു മാതാവിന്റെ ഹൃദയവേദനയായിരുന്നു അത്.
ഇത് പോലെ നിത്യജീവിതത്തിൽ നമ്മൾ നിസ്സാരമായി കരുതുന്ന പല അവസങ്ങളിലും ഇത്തരം അവഗണനകൾ മാതാപിതാക്കൾ അനുഭവിക്കാറുണ്ട്. അതൊന്നും കാണാനുള്ള കാഴ്ച്ച നമ്മുടെ കണ്ണുകൾക്ക് ഉണ്ടാവാറില്ല എന്ന് മാത്രം.! 
പത്ത് ഇരുപത്തിയഞ്ചു വയസ്സ് വരെ ഓരോ മാതാപിതാക്കളും എത്ര കഷ്ടപ്പെട്ടാണ് മക്കളെ വളർത്തികൊണ്ട് വരുന്നത്. പിന്നീട് തരക്കേടില്ലാത്ത ഒരു ജോലിയും ഒരു പെണ്ണും ജീവിതത്തിലേക്ക് വരുമ്പോഴാണല്ലോ മാതാപിതാക്കൾ രണ്ടാം നമ്പറായി മാറുന്നത്.
മാതാപിതാക്കൾക്ക് ഡ്രസ്സ് എടുത്ത് കൊടുക്കുന്നതിനും, മരുന്ന് വാങ്ങിക്കൊടുക്കുന്നതിനും വരെ പിശുക്ക് കാണിക്കുകയും, കണക്ക് പറയുകയും ചെയ്യുന്നവർ ഈ ചരിത്രം കൂടി ഒന്ന് വായിക്കണം.
ഒരു മനുഷ്യൻ തന്റെ ഉമ്മയെ ഷാമിൽ നിന്ന് മക്കയിലേക്ക് 'ആയിരക്കണക്കിന് കിലോമീറ്റർ' ചുമലിൽ ഏറ്റി കൊണ്ട്  വന്നു. ഉമ്മയേയും ചുമലിലേറ്റി ത്വവാഫ് ചെയ്തു, സഅയ് ചെയ്തു. എന്നിട്ട് അബ്ദുല്ലാഹിബ്നു ഉമർ (റ) നോട് ചോദിച്ചു.
"ഞാൻ എന്റെ ഉമ്മയെ ഷാമിൽ നിന്ന് ചുമലിലേറ്റിയാണ് കൊണ്ട് വന്നത്.  ഉമ്മയുടെ ഹജ്ജ് കഴിയുന്നത് വരെ ഉമ്മ എന്റെ ചുമലിൽ തന്നെയായിരുന്നു . എന്റെ ഉമ്മാക്ക് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധിയാണിത്. ഞാൻ എന്റെ ഉമ്മയോടുള്ള ബാധ്യത പൂർത്തീകരിച്ചുവോ ..??"
" ഇല്ല.. ഒരിക്കലുമില്ല പ്രയാസങ്ങളുടെ മേൽ പ്രയാസം സഹിച്ചു കൊണ്ട് നിന്റെ ഉമ്മ നിന്നെ ഗർഭം ചുമന്നതിന്റെ ഒരംശത്തിന്ന് പോലും ഇത് പകരമാകുന്നില്ല.."!! എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി..
ഒരു പെരുന്നാളിന് ഡ്രസ്സ് എടുത്ത് കൊടുത്തത് കൊണ്ടോ, അവർക്ക് വേണ്ടി ഹോസ്പിറ്റലിലെ ബില്ലടച്ചത് കൊണ്ടോ, ഗൾഫിൽ നിന്ന് പോകുമ്പോൾ ഉമ്മാക്ക് ഒന്നര പവന്റെ മാല കൊണ്ടുപോയി കൊടുത്തത് കൊണ്ടോ തീരുന്നതല്ല മാതാവിനോടുള്ള കടപ്പാട്..!
മാതാപിതാക്കൾക്ക് പ്രായമായാൽ
നമ്മൾ കുഞ്ഞായിരിക്കുമ്പോൾ അവര്
നമ്മെ പോറ്റിവളർത്തിയപോലെ സ്നേഹത്തോടെ, വാത്സല്യത്തോടെ, പരിഗണനയോടെ, അവരെ ചേർത്ത് പിടിക്കാൻ സാധിക്കണം.. അപ്പോൾ അവരുടെ മുഖത്തിനും, ജീവിതത്തിനുമൊരു തിളക്കമുണ്ടാകും.! ആ തിളക്കം വെളിച്ചമേകുന്നതാകട്ടെ നമ്മുടെ തന്നെ ജീവിതത്തിനുമായിരിക്കും..
മാതാപിതാക്കളെ നിഷ്കളങ്കമായ സ്നേഹത്തോടെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന മക്കളാവാൻ നമുക്കൊക്കെ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ..
                    #ഷൈജൽമുഹമ്മദ്
ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ, ഈയിടെ ഓണ്‍ലൈനില്‍ എവിടെയോ വായിച്ചതാണ്
"ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ?
കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം രേസ്റ്റൊരന്റില്‍ കയറി . അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി .
ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത് . ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്.
മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു ലേഡീസ് ഇരിക്കുന്നുണ്ടായിരുന്നു .ഒരൊറ്റ വിഭവം മാത്രം ഓര്‍ഡര്‍ ചെയ്യുകയും , അത് കൊണ്ട് വന്ന വൈറ്റര്‍ അതുകൊണ്ട് മൂന്നു പേര്‍ക്ക് പങ്കുവച്ചു നല്‍കുകയും ചെയ്യുന്നത് കണ്ടു . അവര്‍ അവസാനത്തെ ധാന്യവും സ്പൂണ്‍ കൊണ്ട് എടുത്തു ശ്രദ്ധയോടെ കഴിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.
മുന്‍പ് ജര്‍മ്മനിയില്‍ വന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ അല്പ്പമധികം ഭക്ഷണങ്ങളും , പാനീയങ്ങളും ഓര്‍ഡര്‍ ചെയ്തു .ഞങ്ങള്‍ കഴിച്ചു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം പകുതിയോളം ആഹാര പദാര്‍ഥങ്ങള്‍ തീന്മേശയില്‍ ബാക്കിയുണ്ടായിരുന്നു .
ഞങ്ങള്‍ പണം നല്‍കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വൃദ്ധസ്ത്രീകളില്‍ ഒരാള്‍ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ കയര്‍ത്തു സംസാരിക്കുന്നതുപോലെ തോന്നി . ഞങ്ങള്‍ക്ക് ജര്‍മ്മന്‍ മനസ്സിലാകുന്നില്ല എന്ന് കണ്ട മറ്റൊരു ലേഡി ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി . ഭക്ഷണം പാഴാക്കി ഇറങ്ങിപ്പോകാന്‍ തുടങ്ങുന്നതില്‍ അവര്‍ക്കുള്ള അതൃപ്തിയും രോഷവും , അവര്‍ വികാരഭരിതയായി പറഞ്ഞു . അവരുടെ കണ്ണുകള്‍ ജ്വലിക്കുന്നതും , ചുളിവു വീണ മുഖം ചുവന്നുതുടുക്കുന്നതും ഞങ്ങള്‍ കണ്ടു .
"ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പണം നല്‍കിയിട്ടുണ്ട് ,, അത് കഴിച്ചോ , കളഞ്ഞോ എന്ന് അന്വേഷിക്കുന്നത് നിങ്ങളുടെ ജോലിയല്ല "
ഞങ്ങളുടെ കൂട്ടത്തിലെ ഒരുദ്യോഗസ്ഥന്‍ ഇംഗ്ലീഷില്‍ അവര്‍ക്ക് മറുപടി നല്‍കി . വൃദ്ധ സ്ത്രീകള്‍ മൂന്ന് പേരും കോപാകുലരായി . ഒരാള്‍ പെട്ടെന്ന് ബാഗില്‍ നിന്ന് സെല്‍ഫോണ്‍ എടുത്തു ആരെയോ വിളിച്ചു നിലവിളിക്കുന്നത് പോലെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു. മിനിട്ടുകള്‍ക്കകം സാമൂഹ്യ സുരക്ഷാ വകുപ്പിലെ യൂണിഫോമിട്ട ഒരുദ്യോഗസ്ഥന്‍ ഒരു കാര്‍ ഡ്രൈവ് ചെയ്തു ഭക്ഷനശാലക്ക് മുന്നില്‍ വന്നിറങ്ങി .
വൃദ്ധകളോട് സംസാരിച്ച ആ യുവാവ് ഞങ്ങളുടെ അടുക്കല്‍ വന്നു 50 യൂറോ ഫൈന്‍ ചുമത്തുന്നതായി പറഞ്ഞു . ഞങ്ങള്‍ ശാന്തരായി അയാളെ കേട്ടു.
ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി അയാള്‍ പറഞ്ഞു.
"നിങ്ങള്ക്ക് കഴിക്കാന്‍ കഴിയുന്നത് മാത്രം ഓര്‍ഡര്‍ ചെയ്യുക . നിങ്ങള്‍ സമ്പന്നരാകാം , ധാരാളം പണമുണ്ടാകാം , പക്ഷേ ഇതിനുള്ള വിഭവ ശേഷി ഈ സമൂഹത്തിന്റേത് കൂടിയാണ് . സമ്പന്നരായ നിങ്ങളുടേത് മാത്രമല്ല . ഒരു നേരത്തെ ആഹാരം യാചിച്ചു കഴിക്കേണ്ട , അല്ലെങ്കില്‍ അതിനും കഴിയാത്ത കോടാനു കോടികള്‍ ലോകത്തുണ്ട് എന്നത് യാഥാര്‍ത്ഥ്യമായിരിക്കെ ഒരു തരി ധാന്യമെങ്കിലും പാഴാക്കി കളയാന്‍ നിങ്ങള്ക്ക് എന്തവകാശം ?"
ഞാന്‍ എന്റെ ജീവിതത്തില്‍ അപമാനഭാരം കൊണ്ട് തല താഴ്ത്തിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു . ആ ചെറുപ്പക്കാരന്റെ മുന്നില്‍ ശരിക്കും ഞങ്ങള്‍ ശിരസ്സുകുനിച്ചു . ഇന്ത്യയിലെ ചേരികളിലും , പൊതു ഇടങ്ങളിലും , എന്റെ ആഫ്രിക്കന്‍ യാത്രകള്‍ക്കിടയില്‍ കണ്ടതുമായ പട്ടിണിക്കോലങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി. പൊങ്ങച്ചം കാണിക്കുവാനും , മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനും ദുരഭിമാനികളായ നമ്മള്‍ ഭക്ഷണശാലകളില്‍ പോലും കാണിക്കുന്ന ധൂര്‍ത്തുകള്‍ ഓര്‍ത്തപ്പോള്‍ എനിക്കും ലജ്ജ തോന്നി ."
തിരിച്ചു ഓഫീസിലേക്ക് പോകാന്‍ കാറില്‍ ഇരിക്കുമ്പോള്‍ അയാളുടെ ഇംഗ്ലീഷ് വാക്കുകള്‍ എന്റെ ചെവിയില്‍ തുടരെത്തുടരെ മുഴങ്ങി -
"MONEY IS YOURS BUT RESOURCES BELONG TO THE SOCIETY..!!!"
ഇത് നല്ലൊരു post ആയി തോന്നിയത് കൊണ്ട് ഇതിലിടുന്നു
ഇന്നത്തെ യുവത്വം ചിന്തിച്ചു നോക്കൂ
അച്ഛനും അമ്മയും 2 മക്കളും അടങ്ങുന്ന ഒരു
ഗൾഫ് കുടുംബം...
ഒരിക്കൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പോയി......
ഒരു മണിക്കൂറോളം അവരെല്ലാം അവിടെ
ആസ്വദിച്ചു നടന്നു..
ഇതിനിടക്ക് തിക്കിലും തിരക്കിലുംപെട്ട്
അവരുടെ മകനെ കാണാതായി...
അവർ അവനെ ഒരുപാട് തിരഞ്ഞെങ്കിലും
കണ്ടെത്താൻ കഴിഞ്ഞില്ല...
അവനെ കാണാതെ അവന്റെ അമ്മ
നിലവിളിക്കാൻ തുടങ്ങിയിരുന്നു...
അന്വേഷണത്തിനൊടുവിൽ അവര്‍ 
പോലീസിനെ വിവരമറിയിച്ചു...
പോലീസ് വന്നു മണിക്കൂറുകൾക്കുള്ളിൽ അവനെ
കണ്ടെത്തി
മാതാപിതാക്കളെ ഏല്‍പിച്ചു...
കുട്ടിയെ തിരിച്ചു കിട്ടിയ ഉടനെ
അമ്മയെയും മക്കളെയും
ഫ്ലാറ്റിലേക്ക് പറഞ്ഞയച്ച്, അച്ഛൻ ട്രാവൽസിൽ പോയി
നാട്ടിലേക്ക് 4 ടിക്കെറ്റ് ബുക്ക് ചെയ്തു...
ടിക്കറ്റ് കൈയ്യിൽ കിട്ടിയപ്പോൾ ഭാര്യ ആശ്ചര്യത്തോടെ
ചോദിച്ചു.,
" അല്ല മനുഷ്യാ., നിങ്ങൾക്കിതെന്ത് പറ്റി.,
നാട്ടിലാരേലും മരിച്ചോ....??
പെട്ടെന്ന് നാട്ടിലേക്ക് പറക്കാൻ."....????
ഉടനെ അയാള്‍ പൊട്ടിക്കരഞ്ഞു
കൊണ്ട് പറഞ്ഞു,..
"സ്വന്തം മകനെ 2 മണിക്കൂർ നേരത്തേക്ക്
കാണാതായപ്പോൾ
നീ എത്രമാത്രം വിഷമിച്ചു....?
അപ്പോൾ കഴിഞ്ഞ പത്ത് വർഷമായി നിന്റെ വാക്ക് കേട്ട്
ഞാൻ നാട്ടിൽ പോകാത്തത് കാരണം,
എന്നെ ഒരുനോക്കു കാണാതെ എന്റെ അമ്മ
എന്തുമാത്രം വിഷമിക്കുന്നുണ്ടാകും".....?
അതിനു മറുപടിയായി അവള്‍ക്കൊന്നും
പറയാനുണ്ടായിരുന്നില്ല.....
മാതാപിതാക്കളുടെമനസ്സ് തകർത്തിട്ടാരും
അധികകാലം സുഖമായി ജീവിച്ചിട്ടില്ല,
നിങ്ങള്‍ അച്ഛനമ്മമാരെ സ്നേഹിക്കുന്നുണ്ടെങ്കിൽ.,
കടമകൾ നിർവഹിക്കുന്നുണ്ടെങ്കിൽ
അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുക...
മരിച്ചു കഴിഞ്ഞിട്ടാണെങ്കിൽ
ശത്രുക്കൾ പോലും കരയും, പിന്നെയാണോ
മക്കൾ......

ഒരിക്കൽ രണ്ടു ചങ്ങാതിമാർ ഒരു യാത്ര പോകുകയായിരുന്നു ഒരു നീണ്ട യാത്ര...
യാത്രയുടെ ഇടയിൽ അവർ തമ്മിൽ ഒരു കുഞ്ഞു പിണക്കമുണ്ടായീ. ദേക്ഷ്യം സഹിക്കവയാതെ ഒന്നാമൻ രണ്ടാമനെ ഒന്ന് തല്ലി...
സങ്കടത്തോട്‌ രണ്ടാമൻ നിലത്തു കുത്തിയിരുന്നു മണലിൽ ഇങ്ങനെ എഴുതി ..
"
എന്റെ ചെങ്ങാതി എന്നെ തല്ലി"
അവർ പിന്നെയും യാത്ര തുടർന്നു .
അവർ മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞൊഴുകുന്ന, ഒരു പുഴയുടെ കരയിലെത്തി. പെട്ടെന്ന് രണ്ടാമൻ അതിലേക്കു കാലു വഴുതി വീണു .. ഒന്നാമൻ തന്റെ സുഹൃത്തിനെ സാഹസീകമായീ പുഴയിൽ ചാടി സുഹൃത്തിനെ രക്ഷിച്ചു ..
കരയിലെത്തിയ രണ്ടാമൻ, തന്റെ ഭാണ്ഡത്തിൽ നിന്നും ഉളിയെടുത്തു അടുത്തുള്ള വലിയ പാറയിൽ കൊത്തി എഴുതി .
"
എന്റെ ചെങ്ങാതി എന്റെ ജീവൻ രക്ഷിച്ചു ...."
ഒന്നാമൻ ചോദിച്ചു " ഞാൻ നിന്നെ വേദനിപ്പിച്ചപ്പോൾ നീ മണലിലെഴുതി , നിന്നെ സഹായിച്ചപ്പോൾ ശിലയിൽ കൊത്തി അത് എന്താണ് ...?"
"
നീ എന്നെ വേദനിപ്പിച്ചത് മണ്ണിലെ എഴുതാവു .. കാരണം ഒരു ചെറുകാറ്റിൽ അത് മാഞ്ഞു പോകണം, അതിന്റെ ആയുസ്സ് ഒരു നിമിഷത്തെക്കെ ഉണ്ടാകാൻ പാടുള്ളൂ . എന്നാൽ നീ എന്നെ സഹായിച്ചത് ശിലയിൽ എഴുതണം അത് എന്നും നിലനില്ക്കണം, എന്റെ ജീവൻ പോയാലും "
ഒരുവൻ തന്നെ സഹായിച്ചാൽ അത് ശിലയിൽ തന്നെ കൊത്തണം. തന്നെ സഹായിച്ചവന് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ അത് പ്രചോദനമാകും.
ഒരു പരീക്ഷ*
ഒരിക്കൽ ഒരു പ്രൊഫസർ ക്ലാസിലെത്തി വിദ്യാർത്ഥികളോട് ഉടനെ തന്നെ ഒരു പരീക്ഷയെഴുതുവാൻ തയ്യാറായികൊളളാൻ പറഞ്ഞു. 
അപ്രതീക്ഷമായി പരീക്ഷ എന്ന് കേട്ടപ്പോൾ അവര് ഒന്നു അമ്പരന്നു.
പ്രൊഫസർ പരീക്ഷ പേപ്പറുകൾ വിതരണം ചെയ്യാനാരംഭിച്ചു.
*മടക്കിയ പേപ്പറുകളാണ് വിതരണം ചെയ്തത്.*
എല്ലാവര്ക്കും കൊടുത്തു കഴിഞ്ഞപ്പോൾ മടക്ക് നിവർത്തി നോക്കാൻ അദ്ദേഹം ആവിശ്യപ്പെട്ടു.
ആശ്ച്വര്യമെന്ന് പറയട്ടെ ആ ചോദ്യ പേപ്പറിന്റെ *മധ്യത്തിലായി ഒരു കറുത്ത അടയാളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.*
എന്തു ചെയ്യണമെന്നു അറിയാതെ നില്കുന്ന കുട്ടികളോട് പ്രൊഫസർ പറഞ്ഞു.....
*"നിങ്ങൾ ചോദ്യപേപ്പറിൽ എന്തു കാണുന്നുവോ അതിനെ കുറിച്ച് എഴുതുക."*
ഈ ബുദ്ധിമുട്ടേറിയ ചോദ്യത്തിനു അവര് തങ്ങളാലാവും വിധം ഉത്തരം എഴുതീ.
ക്ലാസ് തീരാറായപ്പോഴേക്കും പ്രഫസർ ഉത്തര കടലാസുകൾ ശേഖരിച്ചു ഉറക്കെ വായിക്കാൻ തുടങ്ങി. എല്ലാ കുട്ടികളും *ആ കറുത്ത അടയാളത്തെ* കുറിച്ചാണെഴുതിയത്.
*അതിന്റെ വലുപ്പം, സ്ഥാനം, ആകൃതി എന്നിവയെ കുറിച്ചെല്ലാം അവര് നീട്ടി പരത്തി എഴുതിയിരുന്നു.*
എല്ലാ ഉത്തര കടലാസും വായിച്ചു കഴിഞ്ഞേപ്പോൾ ക്ലാസ് നിശബ്ദമായിരുന്നു.
പിന്നീടു പ്രഫസർ പരീക്ഷയെ കുറിച്ച് വിശദീകരിക്കാനാരംഭിച്ചു.
ഈ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലു നിങ്ങളെ ഞാന് ഗ്രേഡ് ചെയ്യുന്നില്ല.
*_മറിച്ച് ചിന്തിക്കാനുളള ഒരു അവസരം തരികയാണു ഞാൻ._*
നിങ്ങളെല്ലാവരും ഇതിലെ കറുത്ത പാടിനെ കുറിച്ചാണ് എഴുതിയത്.
*ആരും വെളുത്ത കടലാസിനെ കുറിച്ച് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല.*
  
*
നമ്മുടെ ജീവിതത്തിലും ഇതാണ് സംഭവിക്കുന്നത്.*
എല്ലാവരും അവരുടെ ചെറിയ പ്രശ്നങ്ങളില് മനസ്സുടക്കി നില്ക്കും.
*ആരോഗ്യ പ്രശ്നങ്ങൾ ,* *സാമ്പത്തിക ബുദ്ധിമുട്ടുകൾ,* 
*
കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന ചെറിയ വിളളലുകൾ',* *കൂട്ടുകാരുമായുളള പ്രശ്നങ്ങള് തുടങ്ങി അനവധി ചെറിയ കാര്യങ്ങൾ.*
ഈ പ്രശ്നങ്ങളിലേക്ക് മാത്രം ശ്രദ്ധയൂന്നുന്ന നമ്മള് നമുക്ക് കിട്ടിയിരിക്കുന്ന മറ്റു നിരവധി കഴിവുകളും അനുഗ്രഹങ്ങളും കാണാതെ പോവുന്നു.
*ഈ കറുത്ത പാട് കണ്ണിനെ പലപ്പോഴും മലീനസമാക്കുന്നു.*
ഈ പാടുകളിൽ നിന്നു കണ്ണെടുത്ത് ജീവിതം കൂടുതൽ ആസ്വോദ്യകരമാക്കാൻ ശ്രമിക്കുക.
ഓരോ നിമിഷവും ആസ്വദിക്കുക.
മറ്റുളളവരേയും സ്നേഹിക്കുക.
മുഷിഞ്ഞാലും രൂപയല്ലേ
അധ്യാപകൻ ക്ലാസ്സിലെത്തിയത്‌ അഞ്ഞൂറ് രൂപയുടെ നോട്ട്‌ ഉയർത്തിപ്പിടിച്ചായിരുന്നു. നോട്ട്‌ ആർക്കുവേണമെന്ന് ചോദിച്ചപ്പോ,കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു; 'എനിക്ക്‌ വേണം,എനിക്ക്‌ വേണം'
അധ്യാപകൻ നോട്ട്‌ കയ്യിലിട്ട്‌ ചുരുട്ടി. ആകെ ചുളിഞ്ഞുപോയ നോട്ട്‌ ഉയർത്തിപ്പിടിച്ച്‌ പിന്നെയും ചോദിച്ചു; 'ഇനിയാർക്ക്‌ വേണം ഈ നോട്ട്‌?'
അപ്പോഴും ഒരേ സ്വരത്തിൽ അതേ മറുപടി; 'എനിക്ക്‌..എനിക്ക്‌'
നോട്ട്‌ താഴെയിട്ട്‌ പൊടിയിൽ പുരട്ടി,നിലത്തിട്ട്‌ ചവിട്ടി. ആകെ മുഷിഞ്ഞിട്ടും ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന്‌ ഒരു കുറവുമില്ല. അതിന്റെ കാരണം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു; 'മുഷിഞ്ഞാലും ആ രൂപയ്‌ക്ക്‌ മൂല്യം കുറയുന്നില്ലല്ലോ..'
അധ്യാപകൻ‌ ജീവിതപാഠം പകർന്നു; 'ഈ രൂപയോട്‌  പുലർത്തുന്ന സ്നേഹം നിങ്ങളുടെ ജീവിതത്തോടും പുലർത്തണം. ചിലപ്പോൾ മണ്ണ്‌ പുരണ്ടേക്കാം,അഴുക്കായേക്കാം,വേദനിച്ചേക്കാം,വലിച്ചെറിയപ്പെട്ടേക്കാം. അപ്പോളും നിങ്ങളോർക്കണം,ജീവിതത്തിന്‌ വലിയ മൂല്യമുണ്ടെന്ന്. ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ സ്നേഹിച്ചുകൊണ്ടേയിരിക്കണം. വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക്‌ വേണം..'
അതെ,സ്വന്തത്തെ ആദരിക്കാത്തവർക്ക്‌ മറ്റുള്ളവരെ ആദരിക്കാൻ ക്ഴിയുന്നതെങ്ങനെ? ആത്മാദരവാണ്‌ ലോകത്തെ മുഴുവനും ആദരിക്കുന്നതിന്റെ ആദ്യചുവട്‌. നല്ല രൂപം,വസ്ത്രം,സുഗന്ധം ഇതൊക്കെ പ്രധാനം തന്നെ. പക്ഷേ അതൊക്കെ പുറത്തെ കാര്യങ്ങളാണ്‌. അകത്തുള്ള ആളാണ്‌ കുറച്ചൂടെ ആഴത്തിൽ ആദരവ്‌ അർഹിക്കുന്നത്‌. മനുഷ്യരിൽ നമ്മെ ഏറ്റവും അറിയുന്നയാൾ കണ്ണാടിയിൽ നമ്മൾ കാണുന്ന ആ മനുഷ്യനാണ്‌. അയാളുടെ മുന്നിലൊരു കുറ്റവാളിയാകാതെ ചെന്നുനിൽക്കാൻ കഴിയണം. നാരായന്റെ ഒരു ചെറുകഥയിൽ മകൾക്ക്‌ അച്ഛൻ നൽകുന്ന ഉപദേശമതാണ്‌; 'മോളേ,നീയൊരിക്കലും നിന്നെ വഞ്ചിക്കരുത്‌!'
നമ്മൾ നമ്മെ  അറിയാനും സ്നേഹിക്കാനും തുടങ്ങുമ്പോൾ,പിന്നെ താരതമ്യങ്ങളിലൊന്നും താൽപര്യമില്ലാതാകും. അഭിമാനമുള്ളതും അഹന്തയില്ലാത്തതുമായ ജീവിതം പകരം വരും. സ്വന്തം സാധ്യതയെ തിരിച്ചറിയുമ്പോൾ,ജീവിച്ചതും ജീവിക്കാമായിരുന്നതുമായ ആയുസ്സ്‌ തെളിഞ്ഞുവരും. അടുപ്പവും അകൽച്ചയും അഭിനിവേശങ്ങളും വിലയിരുത്തപ്പെടും. ചെളിയായാലും ജീവിതത്തെ ഉപേക്ഷിക്കാതെ,ചെളിയോടെ ജീവിതത്തെ ബാക്കിവെക്കാതെ കഴുകിയെടുക്കുന്നതിലാണ്‌ വിജയം.
ആയുസ്സിൽ നഷ്ടപ്പെട്ടത്‌ തിരിച്ചുപിടിക്കാനും തിരിച്ചുകിട്ടിയത്‌ നഷ്ടമാകാതെ സൂക്ഷിക്കാനുo

എഡിസൺ
എഡിസൺ തന്റെ പരീക്ഷണശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായിഅവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു.
അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി അദ്ദേഹം ആ ബൾബ്  തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. കഷ്ടകാലമെന്ന് പറയട്ടെ അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടിപ്പോയി.
എല്ലാവരും സ്തബ്ദരായി. നിരാശ കടിച്ചമർത്തി കൊണ്ട് എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു *" ഇനി ഇത് പുനർനിർമ്മിക്കാൻ 24 മണിക്കൂറെങ്കിലും വേണ്ടിവരും. അതിനാൽ നാളെ വൈകിട്ടാകാം പ്രദർശനം "*. എന്നിട്ടദ്ദേഹം പരീക്ഷണശാലയിലേക്ക് കയറിപ്പോയി.പിറ്റേ ദിവസം എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി.
അദ്ദേഹം ചുറ്റും നോക്കി, തന്റെ അസിസ്റ്റൻറ് അതാ ദൂരെ മാറി നിൽക്കുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു ; എല്ലാവരും ആകാംക്ഷയോടെ നിൽകെ  ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അത് വിജയകരമായി പ്രദർശിപ്പിച്ചു ..
അതിന് ശേഷം ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചു
*"
ഇന്നും അയാളുടെ കയ്യിലേക്കിത് നൽകുവാൻ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു "* . അതിന് മറുപടിയായി എഡിസൺ പറഞ്ഞു
*"
ഇനി ഒരിക്കൽ കൂടി ഇത് തകർന്നാലും 24 മണിക്കൂർ കൊണ്ടെനിക്കിത് പുനർനിർമ്മിക്കാം, എന്നാൽ അയാളുടെ ആത്മവിശ്വാസം നഷ്ടമായാൽ 24 വർഷമെടുത്താലും ചിലപ്പോൾ തിരികെ നൽകാൻ സാധിച്ചെന്ന് വരില്ല."*
മറ്റൊരാളുടെ സ്വപ്നങ്ങളും , ആഗ്രഹങ്ങളും , ആത്മവിശ്വാസവും ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മാത്രം മതി , പക്ഷേ, അവ സൃഷ്ടിക്കാൻ ഒരുപക്ഷെ ഒരു ആയുസ്സ് വേണ്ടി വന്നേക്കാം .
ദാനം
ഒരിക്കൽ അർജുനൻ കൃഷ്ണനോട് ചോദിച്ചു. "ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്?
ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ.പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?"
ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു "വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം."
അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .
തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നാവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത്തു നിന്നും കിട്ടിയില്ല.
അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അർജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ ആവശ്യം കർണനോടും പറഞ്ഞു.
കർണൻ അൽപനേരം ആലോചിച്ചശേഷം പറഞ്ഞു "മഴ ആയതിനാൽ ഉണങ്ങിയ ചന്ദനമുട്ടി കിട്ടാൻ പ്രയാസമായിരിക്കുമല്ലൊ. ഒരു വഴിയുണ്ട്...ദയവായി അൽപസമയം കാത്തിരുന്നാലും "
ഇത് പറഞ്ഞിട്ട് കർണൻ ഒരു മഴു എടുത്തു ചന്ദനത്തടി കൊണ്ട് ഉണ്ടാക്കിയ തന്റെ കൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും വെട്ടിക്കീറി കഷണങ്ങളാക്കി,എന്നിട്ട് ബ്രാഹ്മണര്ക്ക് ദാനമായി നല്കി.
കൃഷ്ണനും അർജുനനും അതേറ്റു വാങ്ങി തിരികെ നടന്നു...
വഴിമദ്ധ്യേ കൃഷ്ണൻ പറഞ്ഞു "ഇപ്പൊൾ മനസ്സിലായില്ലേ അർജുനാ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം? നമ്മൾ യുധിഷ്ഠിരനോട് അദ്ദേഹത്തിന്റെ ചന്ദനതടിയിൽ നിർമ്മിിച്ച വാതിലുകൾ തരണം എന്നാവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു മടിയും കൂടാതെ സന്തോഷത്തോടെ യുധിഷ്ഠിരൻ നല്കിയേനെ.
പക്ഷെ ആ ചിന്ത അദ്ദേഹത്തിന് സ്വയം ഉണ്ടായില്ല. എന്നാൽ കർണനോട് അത് നമ്മൾ നേരിട്ട് ചോദിക്കേണ്ടി വന്നില്ല.
യുധിഷ്ഠിരൻ ദാനം ചെയ്യുന്നത് അത് ധർമ്മം ആയതിനാലാണ് .
കർണൻ ദാനം നൽകുന്നത്, ദാനംകൊടുക്കൽ എന്നാ പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടമായതു കൊണ്ടും. ഇതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം, ഇത് കൊണ്ടാണ് കർണനെ കൂടുതൽ മഹാനായ ദാനശീലൻ ആയി ലോകർ കണക്കാക്കുന്നത്..
എന്ത് പ്രവൃത്തിയേയും ഇഷ്ടപ്പെട്ടു ചെയ്‌താൽ അതാണ്‌ കൂടുതൽ മഹത്തരം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
പല രീതിയിൽ ഒരു പ്രവൃത്തി നമുക്ക് ചെയ്യാം..
ആരെങ്കിലും പറഞ്ഞത് കൊണ്ട് ഒരു പ്രവൃത്തി ചെയ്യാം...
അല്ലെങ്കിൽ കടമയായി ചെയ്യാം...
അല്ലെങ്കിൽ ധർമം അതായത് കൊണ്ട് ചെയ്യാം...
അതുമല്ലെങ്കിൽ കർണനെ പോലെ ആ പ്രവൃത്തിയോടുള്ള ഇഷ്ടം കൊണ്ട് ചെയ്യാം.
ഇതിൽ അവസാനത്തെ രീതിയിൽ എന്ത് കർമവും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്ത് ജോലിചെയ്താലും ആ ജോലിയെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു തന്നെ ചെയ്യുക.

വലുതാകാൻ ചെറുതാകണം
മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .
ടിക്കറ്റ് പരിശോധകൻ (ടി ടി ഇ ) അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു.
വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി.
" ഇവിടെ എവിടേയോ കാണണം"
വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു.
"ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം".
വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോന്നി.
'ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു'.
തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ അയാളെ പുറത്തിറങ്ങുവാൻ പരിശോധകൻ സഹായിച്ചു.
തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.
ചുമട്ടുകാരൻ ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.
' ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ...?'
ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു "ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം.
മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം".
തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു "നിങ്ങൾ ചെയ്തത് ശരിയായില്ല.
ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ".
"ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി അതൊരു അന്ധയായ സ്ത്രീയാണ്.
സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് .ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .
നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ...
യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്......
ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.....
എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു.
വലുതാകാൻ ചെറുതാകണം
                                      കരുത്തിലേക്കുള്ള വഴി

വനിതാ ടെന്നിസ് താരത്തോടു മാധ്യമപ്രവർത്തകൻ ചോദിച്ചു എങ്ങനെയാണ് ഈ 43–ാം വയസ്സിലും കളിക്കളത്തിൽ മികവു നിലനിർത്തുന്നത്? ഒരു പുഞ്ചിരിയോടെ അവർ മറുപടി പറഞ്ഞു – ‘താങ്കൾക്കും എനിക്കും എന്റെ പ്രായമറിയാം. പക്ഷേ, ടെന്നിസ് പന്തിന് എനിക്കെത്ര വയസ്സായി എന്നറിയില്ലല്ലോ’. 

അഭിമുഖ സംഭാഷണങ്ങളല്ല, ആന്തരിക സംഭാഷണങ്ങളാണ് ആത്മവിശ്വാസത്തിനും അഭിവൃദ്ധിക്കും അടിവരയിടുന്നത്. പുറത്തു നടക്കുന്ന അഭിപ്രായപ്രകടനങ്ങളും വിമർശനങ്ങളും ഉള്ളിൽ പ്രവേശിക്കാത്തിടത്തോളം, അവ പ്രകടനത്തിനു തടസ്സമാകില്ല. പുറത്തെ തിരമാലകളല്ല, അകത്തുകയറുന്ന വെള്ളമാണ് കടലിലെ വഞ്ചിക്കു ഭീഷണി ഉയർത്തുന്നത്. ആത്മഗതങ്ങളാണ് ആത്മസാക്ഷാത്‌ക്കാരത്തിലേക്കുള്ള മാർഗദർശനവും മാർഗതടസ്സവും. 

അവനവനോടു തന്നെയുള്ള സംഭാഷണങ്ങളിൽ അറിഞ്ഞും അറിയാതെയും എല്ലാവരും ഏർപ്പെടുന്നുണ്ട്. അവയിൽ ഭൂരിഭാഗവും, മറ്റുള്ളവർ തുടങ്ങിയ വിചാരണകളെയും പ്രസ്താവിച്ച വിധിവാക്യങ്ങളെയും കുറിച്ചാകുമെന്നു മാത്രം. 

സ്വന്തം പരിമിതികളോടു മാത്രം സംവദിക്കുന്നവർക്ക് എല്ലാം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്നു മാത്രമാകും ചിന്ത. അവർ നിശ്ചിത ജോലികൾ മാത്രം ചെയ്‌ത്, യഥാസമയം വിരമിച്ച്, കൃത്യമായ കാലയളവിൽ വാർധക്യം ബാധിച്ച് ആയുർദൈർഘ്യത്തിനപ്പുറം ജീവിക്കാതെ വിടപറയും. 

കഴിവു മാത്രമല്ല കാര്യശേഷിയുടെ അടിസ്ഥാനം; കഴിവുകളോടുള്ള സമീപനം കൂടിയാണ്. ആന്തരികമായ ഇടപെടലുകളും അർഹമായ മാനസിക പിന്തുണയും കിട്ടാതെ ഒരു കഴിവും കരുത്തു തെളിയിക്കില്ല. പല കഴിവുകളും കാലാവധി തികയ്‌ക്കില്ലെന്നു മാത്രമല്ല, കളത്തിലിറങ്ങുക പോലുമില്ല. 

സ്വയം കണ്ടെത്തുന്ന തടസ്സങ്ങളാണു പല യാത്രകൾക്കും വിരാമമിടുന്നത്. തനിച്ചിരുന്നു മെനഞ്ഞെടുക്കുന്ന നിഷേധാത്മക ചിന്തകൾ നിഷ്‌ക്രിയതയ്‌ക്കു കാരണമാകും. കർമരഹിത ദിനങ്ങളുടെ എണ്ണം കൂടുമ്പോൾ കർമശേഷിയും കുറയും. പിന്നീട് സ്വയംനിർമിത നാശത്തിനായുള്ള കാത്തിരിപ്പു മാത്രമാകും ജീവിതം.
               പിറവിയല്ല മുഖ്യം, പ്രവൃത്തി

കുടുംബാംഗങ്ങൾ എല്ലാവരും കടൽത്തീരത്ത് ഉല്ലസിക്കുകയാണ്. കുട്ടികളിൽ രണ്ടുപേർ കടലിൽ കുളിക്കുന്നു. ഒരാൾ മണലുകൊണ്ടു കൊട്ടാരമുണ്ടാക്കുന്നു. വൃദ്ധയായ ഒരു സ്‌ത്രീ ദൂരെനിന്നു നടന്നുവരുന്നുണ്ട്. മുഷിഞ്ഞ വസ്‌ത്രമാണ്, മുടിയിഴകൾ കാറ്റിൽ പറക്കുന്നു. നടക്കുന്ന വഴിയിൽനിന്ന് എന്തൊക്കെയോ പെറുക്കി സഞ്ചിയിൽ ഇടുന്നു. തനിയെ സംസാരിക്കുന്നുമുണ്ട്.

മാതാപിതാക്കൾ കുട്ടികളെ ആ സ്‌ത്രീയുടെ അടുത്തേക്കു പോകുന്നതു വിലക്കി. അവരുടെ അടുത്ത് എത്തിയപ്പോഴും ആ സ്‌ത്രീ എന്തോ പെറുക്കി തന്റെ സഞ്ചിയിലിട്ടു. ആ സ്ത്രീ ചിരിച്ചു കാണിച്ചെങ്കിലും അവർ മുഖം തിരിച്ചു. ആഴ്‌ചകൾക്കുശേഷം അവർ പത്രത്തിൽ ഒരു മരണവാർത്ത വായിച്ചു കുപ്പിച്ചില്ലുകളും മറ്റും പെറുക്കിയെടുത്തു കടൽത്തീരം വൃത്തിയാക്കിയിരുന്ന സ്ത്രീയെക്കുറിച്ച്. വാർത്തയ്ക്കൊപ്പമുണ്ടായിരുന്ന ഫോട്ടോയ്‌ക്ക്  അന്നുകണ്ട സ്‌ത്രീയുടെ മുഖച്ഛായ ആയിരുന്നു.

ജീവിതം സമ്പന്നമാകാൻ ജനനം ശ്രേഷ്‌ഠമാകണമെന്നില്ല. ജനിച്ച ഇടം പുൽക്കൂടാകാം, മണിമാളികയാവാം. ജന്മസ്ഥലത്തിന്റെ മാഹാത്മ്യം ആരെയും സവിശേഷ പ്രതിഭകൾ ആക്കിയിട്ടില്ല. എവിടെ ജനിച്ചു എന്നതിനേക്കാൾ എന്തിനുവേണ്ടി ജനിച്ചു എന്നതാണു പ്രസക്തം. സ്വന്തം ജനനത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെങ്കിലും കർമത്തിന് ഉത്തരം പറയേണ്ടിവരും. ചെയ്‌തികളാണു ജന്മത്തെ സാധൂകരിക്കുന്നത്.
                           അത്യാഗ്രഹം 
ഒരിടത്ത് ഒന്നാന്തരം പൂന്തോട്ടത്തിന്റെ ഉടമയായ ഒരാൾ  ഉണ്ടായിരുന്നു. തന്റെ തോട്ടത്തിലെ ഏറ്റവും നല്ല പഴങ്ങൾ കൊത്തിത്തിന്നുകൊണ്ടിരുന്ന ഒരു പക്ഷിയെ ഒരിക്കൽ അയാൾ കെണിയിലാക്കി. തന്നെ തുറന്നുവിട്ടാൽ മൂന്നു ജ്ഞാനപ്രബോധനങ്ങൾ  നല്കാമെന്ന് പക്ഷി അയാളെ അറിയിച്ചു. അയാൾ അത് സമ്മതിച്ചു കൊണ്ട് പക്ഷിയെ തുറന്നു വിട്ടു.
തോട്ടക്കാരൻ തന്നെ പിടിക്കില്ലെന്ന് ഉറപ്പായ ഒരു സുരക്ഷിത  സ്ഥാനത്തു ചെന്നു ഇരുന്ന ശേഷം പക്ഷി പറഞ്ഞു:

1.തിരിച്ചെടുക്കാനാവാത്തതിനെയോർത്ത് ഖേദിക്കരുത്.

2.അസാധ്യമായതിൽ വിശ്വസിക്കരുത്.

3.അപ്രാപ്യമായതിനെ തേടിപ്പോവരുത്.

എന്നിട്ട് ചിരിച്ചുകൊണ്ട് തുടർന്നു: നിങ്ങൾ എന്നെ തുറന്നുവിട്ടില്ലായിരുന്നുവെങ്കിൽ ഒരു നാരങ്ങയുടെ അത്രയും വലുപ്പമുള്ള ഒരു മുത്ത് എന്റെയുള്ളിൽ നിന്നും നിങ്ങൾക്ക്  കിട്ടിയേനെ...!
ഇത് കേട്ട് അരിശം കയറിയ ആ മനുഷ്യൻ പക്ഷിയെ പിടിക്കാന് മരത്തിന്മേൽ വലിഞ്ഞു കയറി. അയാൾ വളരെ അടുത്തുചെന്നപ്പോൾ പക്ഷി ലേശംകൂടി ഉയരത്തിലേക്കു നീങ്ങി. ഈ മനുഷ്യൻ തന്റെ പിറകേ വെപ്രാളപ്പെട്ടുവരുന്നത് കണ്ട് പക്ഷി വൃക്ഷത്തിന്റെ ഏറ്റവും ഉയർന്ന ചില്ലയിലേക്ക് പറന്നു. എന്നിട്ട് അതിന്റെ അറ്റത്തുചെന്നിരിപ്പായി. ആ മനുഷ്യൻ വെപ്രാളപ്പെട്ടു പിറകെ ചെന്നു. ആ ചില്ല ഒടിയുകയും പക്ഷി പറന്നു പോവുകയും ചെയ്തു. അയാള് താഴെ വീണു. പരുക്കേറ്റ അയാൾ ഒരു വിധത്തിൽ  എഴുന്നേറ്റ് ഖേദത്തോടെ ആ പക്ഷിയെ നോക്കി:

"ജ്ഞാനം വിവേകികൾക്ക് ഉള്ളതാണ്.

 പക്ഷി അയാളെ ഉപദേശിച്ചു:

തിരിച്ചുകിട്ടാത്തതിനെ ഓർത്തുഖേദിക്കരുത് എന്നു ഞാന് പറഞ്ഞില്ലേ....

പക്ഷേ, എന്നെ തുറന്നുവിട്ടയുടനെ നിങ്ങൾ എന്റെ പിമ്പേ വന്നു.

അസംഭാവ്യമായതു വിശ്വസിക്കരുതെന്നു ഞാൻ പറഞ്ഞില്ലേ...

എന്നിട്ടും എന്നെപ്പോലൊരു പക്ഷിയിൽ ചെറുനാരങ്ങയുടെ വലിപ്പമുള്ള മുത്ത് ഉണ്ടാവുമെന്നു നിങ്ങൾ കരുതി...

അപ്രാപ്യമായതിന്റെ പിന്നാലെ പോവരുതെന്നും പറഞ്ഞില്ലേ..

എന്നിട്ടും നിങ്ങൾ എന്നെ (പക്ഷിയെ )പിടിക്കാന് മരത്തിന്മേൽ കയറി...

നിങ്ങൾ ഒരു മൂഢനാണ്...

  ഇത് വെറും ഒരു പക്ഷിയുടെ കഥയല്ല.
നമ്മളിൽ പലരും ഇതുപോലെയാണ്..

യാധാർഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപ്പിക്കാൻ നമുക്കും ശ്രമിക്കാം...
                     ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല

കാട്ടിലെ കുറുമ്പനായ കട്ടുറുമ്പ് പതിവു പോലെ അന്നും ഭക്ഷണം തേടി നടക്കുകയായിരുന്നു. കാട്ടരുവിയുടെ തീരത്തുകൂടെ കാറ്റും കൊണ്ട് അവന്‍ അങ്ങനെ പാട്ടും പാടി നടന്നു. അരുവിയിലേക്ക് ചാഞ്ഞു നില്ക്കുന്ന ഒരു മരക്കൊമ്പിലേക്ക് അവന്‍ മെല്ലെ നടന്നു കയറി. കുറെ നേരമായി സര്‍ക്കീട്ട് തുടങ്ങിയിട്ട്. ദാഹിച്ചിട്ടു വയ്യ. ആ മരത്തിന്റെ ചാഞ്ഞുനില്ക്കുന്ന ചില്ലയിലെ ഒരിലയില്‍ ഒരു തുള്ളി മഴവെള്ളം സ്ഫടികം പോലെ തിളങ്ങിയിരിക്കുന്നത് അവന്‍ കണ്ടു. ആര്‍ത്തിയോടെ അവന്‍ ആ മഴത്തുള്ളി നുണയാന്‍ ആ ഇലയിലേക്ക് കയറി. പെട്ടെന്ന് വന്ന ഒരു കാറ്റില്‍ ഇലയൊന്നുലഞ്ഞു. പാവം ഉറുമ്പ് ആ വെള്ളത്തുള്ളിയോടൊപ്പം അരുവിയിലേയ്ക്ക് വീണു. അവന്‍ രക്ഷപ്പെടാന്‍ വെള്ളത്തില്‍ കിടന്ന് കൈകാലിട്ടടിച്ചു നിലവിളിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു പ്രാവ് അടുത്തുള്ള മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു.പ്രാവിന് ഉറുമ്പിനോട് സഹതാപം തോന്നി. പ്രാവ് അത് ഇരുന്ന മരത്തില്‍ നിന്ന് ഒരു ഇല കൊത്തിയെടുത്ത് ഉറുമ്പിന്റെ അടുത്ത് ഇട്ടുകൊടുത്തു.  ഉറുമ്പ് ആ ഇലയില്‍ വലിഞ്ഞു കയറി. ഒഴുക്കില്‍ ആ ഇല കരക്കടുഞ്ഞു. ഉറുമ്പ് രക്ഷപ്പെട്ടു. അവന്‍, തന്നെ രക്ഷിച്ച പ്രാവിനെ വളരെ നന്ദിയോടെ നോക്കി. 

ദിവസങ്ങള്‍ കൊഴിഞ്ഞു പോയി. പതിവു പോലെ കട്ടുറുമ്പ് നടക്കാനിറങ്ങിയതായിരുന്നു. കാറ്റും കൊണ്ട് പാട്ടും പാടി നടന്ന അവന്റെ ശ്രദ്ധയില്‍ പെട്ടെന്നാണ് അത് പതിഞ്ഞത്. ഒരു വേടന്‍ തന്റെ അമ്പ് ഉന്നം വയ്ക്കുന്നു. തന്നെ രക്ഷിച്ച ആ പ്രാവിനെയാണ് ഈ വേടന്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് കണ്ട് ഉറുമ്പ് ഞെട്ടിപ്പോയി. പ്രാവിനെ എങ്ങിനെയെങ്കിലും രക്ഷിക്കണം. അവന്‍ മനസ്സിലുറച്ചു. എന്തു ചെയ്യും? ആലോചിച്ചു നില്ക്കാന്‍ നേരമില്ല. പെട്ടെന്ന് അവന്റെ മനസ്സില്‍ ഒരു ബുദ്ധി തോന്നി. പ്രാവിനെ തന്നെ ഉന്നം പിടിച്ചു നില്ക്കുന്ന ആ വേടന്റെ കാലില്‍ ഉറുമ്പ് ഒറ്റക്കടി വച്ചുകൊടുത്തു. വേദനയില്‍ പുളഞ്ഞ വേടന്‍ "അയ്യോ" എന്നു വിളിച്ചുപോയി. അമ്പ് ലക്ഷ്യം തെറ്റി. ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞ പ്രാവ് പറന്ന് രക്ഷപ്പെടുകയും ചെയ്തു. പരസ്പരം ജീവന്‍ രക്ഷിച്ച അവര്‍ നല്ല ചങ്ങാതിമാരായി. പിന്നീട് വളരെക്കാലം അവര്‍ നല്ല കൂട്ടുകാരായി കഥയും പറഞ്ഞ്, പാട്ടും പാടി ആ കാട്ടില്‍ ജീവിച്ചു.
        
ഗുണപാഠം - ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല.
                        ശിരസ്സിന്റെ മൂല്യം

ഒരിക്കൽ രാജസന്നിധിയിലേക്ക് കടന്നുവന്ന പണ്ഡിതനായ മനുഷ്യനെ ആ രാജ്യത്തിന്‍റെ രാജാവ് 'ശിരസ്സ് വണങ്ങി' സ്വീകരിച്ചു.

വന്ന കാര്യം അവതരിപ്പിച്ചു അതിഥി മടങ്ങിയപ്പോൾ, രാജസന്നിധിയിൽ ഇതെല്ലാം കണ്ടു കൊണ്ടിരുന്ന മന്ത്രി രാജാവിനോട് അരുളി : " പ്രഭോ, അങ്ങ് ഈ രാജ്യത്തിന്‍റെ രാജാവാണ്. ഈ രാജ്യവും, ഇവിടുത്തെ സകല സമ്പത്തുകളും, പ്രജകളും അങ്ങേക്ക് അടിമപ്പെട്ടതാണ്. അങ്ങ് ഒരു രാജാവായിരിക്കെ കൊട്ടാരത്തിൽ വരുന്ന പ്രജകളെ ശിരസ്സ് വണങ്ങി സ്വീകരിക്കുന്നത് അങ്ങയുടെ പദവിക്ക് യോജിച്ചതല്ല !"

ഇത് കേട്ട രാജാവ് ഒരു പുഞ്ചിരികൊണ്ട് പ്രതികരിച്ച് മടങ്ങി. 

പിറ്റേന്നു പുലർച്ചെ മന്ത്രിയെ കാത്തിരുന്നത് ഒരു തളികയിൽ 3 തലകളാണ് . 
ഒരു മനുഷ്യന്റെ, ഒരു പക്ഷിയുടെ, ഒരു ആടിന്റെ.
ഇവ മൂന്നും ചന്തയിൽ കൊണ്ടുപോയി വിൽക്കുവാൻ രാജാവ് ആവശ്യപ്പെട്ടു. കാര്യം മനസ്സിലാകാതെ ഉത്തരവ് നടപ്പിലാക്കാൻ മന്ത്രി പുറപ്പെട്ടു. മനുഷ്യന്റെ തലയൊഴികെ മറ്റു 2 തലകളും വില്‍ക്കുവാൻ സാധിച്ചു. ഏറെ വൈകി രാജസന്നിധിയിൽ എത്തി കാര്യം ബോധിപ്പിച്ചു. രാജാവ് പിറ്റേന്ന് രാവിലെ വീണ്ടും വരാൻ ആവശ്യപ്പെട്ടു .

അന്നും 3 തലകളാണ് മന്ത്രിയെ കാത്തിരുന്നത്.
ഒരു മനുഷ്യന്റെ, ഒരു പക്ഷിയുടെ, ഒരു മത്സ്യത്തിന്റെ.
അന്നും ചന്തയിൽ നിന്നും ഏറെ വിഷമത്തോടെ മനുഷ്യന്റെ തലയുമായി മന്ത്രി തിരികെ എത്തി. രാജാവിനോട് അരുളി : "പ്രഭോ, അങ്ങ് ഇനിയും എന്നെ പരീക്ഷിക്കരുത്. എന്നിൽ നിന്നും സംഭവിച്ച തെറ്റ് എന്താണെന്ന് പറഞ്ഞാലും. എന്നെ ഇനിയും ചന്തയിലേക്ക് അയക്കരുതേ. " ഇത് കേട്ട് രാജാവ് പറഞ്ഞു "അല്ലയോ പ്രിയപ്പെട്ട മന്ത്രീ, കഴിഞ്ഞ ദിനങ്ങൾ കൊണ്ട് അങ്ങേക്ക് മനസ്സിലായിക്കാണും.

മരണത്തിനു ശേഷം വിലയില്ലാതാകുന്നത് മനുഷ്യന്റെ തലകൾക്ക് മാത്രമാണ്. ജീവൻ വെടിഞ്ഞ മനുഷ്യന്റെ തലകൾ കാണുമ്പോൾ ആളുകൾക്ക് വെറുപ്പും ഭയവുമാണ്. ശിരസ്സുകൾക്ക് വിലയുണ്ടാവുന്നത് അത് ജീവിച്ചിരിക്കുമ്പോൾ കാണിക്കുന്ന വിനയത്തിലൂടെ മാത്രമാണ്. 

വിനയമില്ലാത്ത ശിരസ്സുകൾ മൃത ശരീരത്തിന്റെ തലകൾ പോലെയാണ്.

അതുകൊണ്ട് നമ്മൾ എത്ര ഉയരത്തിൽ എത്തുന്നുവോ, അത്രയും വിനയമുള്ളവരാവുക. നമ്മുടെ ശിരസ്സുകൾ മൂല്യമുള്ളതാവട്ടെ !
                                         
                                            ചെന്നായയും കൊക്കും
ഒരു ചെന്നായ ആര്‍ത്തിയോടെ തന്റെ ഇരയെ ഭക്ഷിക്കുന്നതിനിടയ്ക്ക് ഒരു വലിയ മുള്ള് അതിന്റെ തോണ്ടയില്‍ കുടുങ്ങി. അത് വേദനയോടെ വിളിച്ചും മുരണ്ടും കൊണ്ട് കാട് മുഴുവനും ഓടി നടന്ന് ഓരോരുത്തരോടുമായി മുള്ളെടുത്തു തരാനായി അഭ്യര്‍ത്ഥിച്ചു. മുള്ളെടുത്തു തരുന്നവര്‍ക്ക് തക്കതായ പ്രതിഫലം കൊടുക്കാമെന്നും പറഞ്ഞുനോക്കി. ആരും ഭയന്ന് അടുത്തില്ല.

ചെന്നായയുടെ നിസ്സഹായത കണ്ട് മനസ്സലിഞ്ഞും, പ്രതിഫല തുക കണ്ട് കണ്ണുമഞ്ഞളിച്ചും ഒരു കൊക്ക് ഒടുവില്‍ മുള്ള് എടുത്തുകൊടുക്കാന്‍ തയ്യാറായി ചെന്നായയുടെ അടുത്തെത്തി.

ചെന്നായ വായ് തുറന്നു കൊടുത്തു. തന്റെ നീണ്ട കൊക്കുകള്‍‌ ചെന്നായയുടെ
വായ്ക്കുള്ളില്‍‌ കടത്തി, കൊക്ക് പേടിയുണ്ടെങ്കിലും അതു മറച്ച് ധൈര്യം സംഭരിച്ച് മുള്ള് പതിയെ വെളിയില്‍ എടുത്തു.

പിന്നീട്,കൊക്ക് വേദന കുറഞ്ഞ് ആശ്വസിക്കുന്ന ചെന്നായയോട് ഭവ്യതയോടെ പ്രതിഫല തുക ആവശ്യപ്പെട്ടുപ്പോള്‍ ചെന്നായ വെറുപ്പോടും ദേഷ്യത്തോടും ചീറി, “നന്ദിയില്ലാത്തവനേ, നിനക്ക് ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ പറ്റുന്നതു തന്നെ വലിയൊരു പാരിതോഷികമല്ലെ? പോരാത്തതിന്, നിനക്ക് ഇനി മറ്റുള്ളവരോടൊക്കെ പറഞ്ഞു നടക്കാമല്ലൊ, ചെന്നായയുടെ വായ്ക്കകത്ത് തലയിട്ടിട്ടും ജീവനോടെ പുറത്തു വന്നു എന്ന്

ഗുണപാഠം-ദുഷ്ടന്മാരെ സഹായിക്കുമ്പോള്‍‌ തിരിച്ച് ഒന്നും പ്രതീക്ഷിക്കരുത്.
വലിയ ആപത്തൊന്നും കൂടാതെ രക്ഷപ്പെടാനാ‍യെന്നുമാത്രം  ആശ്വസിക്കുക.
                      നാളത്തേക്ക് മാറ്റിവെക്കരുത്

രാവിലെതന്നെ നടുവേദനയുടെ കെട്ട് അവൾ അഴിച്ചിട്ടു. ഈ വേദനയുടെ കഥ കേൾക്കാൻ തുടങ്ങിയിട്ടു ഒന്നു രണ്ട് വർഷമായതുകൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. 
പതിവുപോലെ ഞാനും പറഞ്ഞു നമുക്ക് ഹോസ്പിറ്റലിൽ പോകാം എന്ന്, അതോടെ അവളുടെ വേദന പമ്പകടക്കും എന്നു എനിക്കറിയാം കാരണം എന്‍റെ കയ്യിൽ കാശില്ല എന്നവൾക്ക് നന്നായ് അറിയാം.
മുൻപ് ഒരിക്കൽ വേദന പറയുന്നതു കേട്ടു സഹിക്കാൻ വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ടുപോയതാ. അന്ന് ഡോക്ടർ പറഞ്ഞു ഒരു MRI സ്കാൻ വേണമെന്ന്.. ഓ അതിന് ഇനി പത്തായിരം രൂപ വേണം എന്ന് പറഞ്ഞവളാണ് ആദ്യം അവിടുന്നിറങ്ങിയത്. പിന്നെ നടുവേദനിക്കുന്നേ എന്നു അവളുടെ പതിവ് പല്ലവിയും ഹോസ്പിറ്റലിൽ പോകാം എന്നത് എന്റെ പതിവ് ഉത്തരവുമായി മാറി. 
ഇന്ന് എന്തോ അവൾ കേട്ടപാതി കേൾക്കാത്തപാതി പോകാനായി ഒരുങ്ങി. നിർവ്വാഹമില്ലാതെ ഞാനും ഒരുങ്ങിയിറങ്ങി. അവിടെ ചെന്നപ്പോൾ ഡോക്ടർ കുറെ ടെസ്റ്റുകൾക്ക് ഏഴുതിതന്നു. അവസാനം റിസൾട്ട് വന്നപ്പോൾ ഒരു പതർച്ചയോടെ ഡോക്ടർ പറഞ്ഞു, അവള്‍ക്ക് നട്ടെല്ലിനുള്ളിൽ ക്യാൻസർ ആണെന്ന്.. 
എന്താണ് കേട്ടതെന്ന് ആദ്യം എനിക്ക് മനസ്സിലായില്ല. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ പ്രേത്യേകിച്ചു ഭാവഭേദം ഒന്നും കണ്ടില്ല. അവൾ ഇത്‌ പ്രതീക്ഷിച്ചിരുന്ന പോലെ തോന്നി. അവിടെനിന്നും വീട്ടിലേക്കു തിരിച്ചപ്പോൾ എന്റെ കാലുകൾ നിലത്തു മുട്ടുന്നുണ്ടോ എന്നുപോലും എനിക്ക് അറിയില്ല. അവൾക്കാണെങ്കിൽ നട്ടെല്ലിന് ക്യാൻസർ മൂന്നാം സ്റ്റേജിൽ ആണെന്നറിഞ്ഞ ഒരു ഭാവവും ഇല്ല. ഒരുവിധമാണ് വീടെത്തിയത്. 
ഹൃദയത്തിൽ എവിടെയോ ഒരു സങ്കടകടൽ ഇരമ്പുന്നു. കുറ്റബോധം കാരണം അവളുടെ മുഖത്തുനോക്കാൻ കഴിയുന്നില്ല. അവസാനം ഒരു പതർച്ചയോടെ RCC യിൽ പോകുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ ഇക്കാക്ക് ഒരു പണിയും ഇല്ലേ, ഈ സ്റ്റേജിൽ ഇനി ചികിത്സക്ക് ഇറങ്ങി, എല്ലായിടത്തൂന്നു മുഴുവൻ കടവും വാങ്ങി ചികിൽസിക്കാൻ പോയാൽ, ഞാൻ പോകാണുള്ളത് പോകുകയും ചെയ്യും ചേട്ടന് വീട്ടാൻ കഴിയാത്ത അത്രയും കടവും ആകും. ഞാൻ എങ്ങോട്ടും ഇല്ല എന്ന അവസാന വാചകവും പറഞ്ഞു അവൾ അടുക്കളയിലേക്കുപോയി. 
എനിക്കാണെങ്കിൽ നെഞ്ചിൽ ഒരു ഭാരം ഇറക്കിവെച്ചപോലെ.. അവൾ തിരിച്ചുമുറിയിലേക്കു വന്നപ്പോൾ ഞാൻ ചെന്ന് അവളെ ചേർത്തുപിടിച്ചു.ആ കൈ പതിയെ വിടുവിച്ചുകൊണ്ട് അവൾ പറഞ്ഞു, ഇന്നെന്താ ഒരു പുതുമ. ഇതുപോലെ എന്നെ ഒന്ന് ചേർത്തുനിർത്തിയിരുന്നേൽ എന്നാഗ്രഹിച്ച എത്രെയോ സമയങ്ങൾ ഉണ്ട്. അന്നൊക്കെ നിനക്കിതെന്തിന്റെ അസുഖമാ എന്നും പറഞ്ഞു മാറ്റിനിർത്തിയ ആളാണോ ഇപ്പൊ ചേർത്തുപിടിക്കാൻ വരുന്നത്. ഇനി അതിന്റെയൊന്നും ആവശ്യമില്ല. ഞാൻ ആ ആഗ്രഹമൊക്കെ എന്നേ കുഴിച്ചുമൂടി എന്നുപറഞ്ഞു ഒരു പുഞ്ചിരിയോടെ അവൾ അവിടെനിന്നും പോയി.
എന്നിട്ടും എനിക്ക് അപ്പോൾ പറയാൻ കഴിഞ്ഞില്ല, എനിക്കുവേണ്ടിയാണ് ഞാൻ അവളെ ചേർത്തു
പിടിച്ചതെന്ന്...
അവളെ എനിക്ക് ഇഷ്ടമൊക്കെയായിരുന്നു, പക്ഷെ അതു പ്രകടിപ്പിക്കാൻ ഞാൻ മിനക്കേടാറില്ലാരുന്നു. അവൾക്കാണെങ്കിൽ എപ്പോഴും പരാതി അതുകൊണ്ട് ആ ഭാഗത്തേക്ക് തിരിയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പിന്നെപ്പിന്നെ പരാതിപറയുന്നത് അവളും നിർത്തി. വീടിന്റെ ഏതൊക്കെയോ മൂലകളിൽ എന്തൊക്കെയോ ചെയ്തുകൊണ്ട് അവളും ഒഴിഞ്ഞുമാറി. ആ ഒഴിഞ്ഞുമാറ്റം എനിക്ക് ഒരു സ്വാതന്ത്ര്യവും ആയി. പക്ഷെ ഇപ്പോൾ ഞാൻ അവളെ ഒരുപാട്‌ അവഗണിച്ചു എന്ന തോന്നൽ എന്നിൽ ശക്തമായി വളരുന്നു.. 
ഇന്ന് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ എന്റെ കട്ടിലിന്റെ അരികു ചേർന്ന് അവൾ ഇല്ല. 
എല്ലാ പരാതികളും ഉപേക്ഷിച്ചു, അവൾ ഇനി ഒരിക്കലും ഒരുവാക്കുകൊണ്ട് പോലും എന്നെ ശല്യം ചെയ്യാൻ വരാത്ത
ഇടത്തെക്കു പോയി..... ഇന്നെന്തോ ഈ കട്ടിലിൽ ഒരു വലിയ ശൂന്യത എനിക്ക് അനുഭവപ്പെടുന്നു. അവൾ എന്റെ ജീവിതത്തിൽ ഒരു വലിയ ഭാഗമായിരുന്നു എന്നെനിക്കു മനസിലാക്കാൻ അവൾ ഇല്ലാതെയാകേണ്ടി വന്നു. 
അവൾ അധികം സംസാരിക്കാതിരിക്കാൻ വേണ്ടി വെറുതേ കണ്ണടച്ചുകിടന്നിരുന്ന എന്റെ കണ്ണിന്റെ വിടവിൽ കൂടി ഇതാ അവളെ ഓർത്തു കണ്ണുനീർ തുള്ളികൾ ഒഴുകുന്നു.... ഒന്നുമാത്രം ഇപ്പോൾ എനിക്കറിയാം....
അവളെ കുറച്ചുകൂടി സ്നേഹിക്കേണ്ടതായിരുന്നു എന്ന്.... കുറച്ചുകൂടി അവളെ പരിഗണിക്കേണ്ടതായിരുന്നു എന്ന്. കാരണം അവൾ ഇല്ലാതെയായപ്പോൾ എന്റെ ജീവിതത്തിൽ ഉണ്ടായ വിടവ് ആ ശൂന്യത അത്‌ എന്നെ വല്ലാതെ തളർത്തുന്നു.. 
ഒന്നുമാത്രം ഇപ്പൊ എനിക്കറിയാം... സ്നേഹിക്കുവാനുള്ള അവസരത്തെ ഒരിക്കലും നാളത്തേക്ക് മാറ്റിവെക്കരുത്... 
                          അന്ധതയാര്‍ക്ക്

രാജാബീര്‍ബലിന്റെ പ്രധാന ചുമതലകളിലൊന്ന് കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടുപിടിക്കലായിരുന്നു. കോടതികള്‍ക്ക് വേണ്ടതു സാക്ഷികളും രേഖകളും തെളിവും ഒക്കെയാണ്. കളവുകേസുകളിലൊന്നും അവ ഉണ്ടായിരിക്കണമെന്നില്ല. അത്തരം കേസുകള്‍ മുന്‍സിഫുമാരും ഖാസിമാരും ചക്രവര്‍ത്തിയുടെ തീരുമാനത്തിനു വിടും. അദ്ദേഹമാണെങ്കില്‍ അവയെല്ലാം നീതിന്യായ മന്ത്രിയായ ബീര്‍ബലിനെ ഏല്പിക്കുകയും ചെയ്യും.

ഒരിക്കല്‍ ഒരു കുതിരയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അത്തരമൊരു തര്‍ക്കമുണ്ടായി. പരാതിക്കാരന്‍ ആസംഗഢിലെ സര്‍ദാരായിരുന്നു. തന്റെ പടക്കുതിരയെ പട്ടണത്തിലെ ഒരു അമീറിന്റെ ആളുകള്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയിരിക്കുന്നു എന്നായിരുന്നു പരാതി.

ഇക്കാര്യം അമീറിനെ വിളിച്ചു ചോദിച്ചപ്പോള്‍ സ്വാഭാവികമായും അദ്ദേഹം അതു നിഷേധിച്ചു. തനിക്ക് നാല്പതു കുതിരകളുണ്ടെന്നും അവ ഒന്നിനൊന്നു മെച്ചമാണെന്നും മറ്റൊരാളുടെ കുതിരയെ മോഷ്ടിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അയാള്‍ തീര്‍ത്തു പറഞ്ഞു. എന്തിന്, സര്‍ദാറിന്റെ കുതിരയെ മാത്രമല്ല മറ്റെത്ര കുതിരകളെ വേണമെങ്കിലും വാങ്ങാനുമുള്ള ത്രാണിയും തനിക്കുണ്ട്.

അമീര്‍ പറഞ്ഞതത്രയും ശരിയാണെന്നു മഹാമന്ത്രിക്കു അറിയാമായിരുന്നു. എങ്കിലും വിശേഷപ്പെട്ട ഒരു കുതിരയാണു വിവാദത്തിലുള്ളത്. ഖസാക്കിസ്ഥാനില്‍നിന്നും പ്രത്യേകം കൊണ്ടുവന്നത്. അനേകം രണാങ്കണങ്ങള്‍ കണ്ടിട്ടുള്ള അശ്വം. വാദിയെയും പ്രതിയെയും അവിശ്വസിക്കാന്‍ കഴിയാതെ മഹാമന്ത്രി കുഴങ്ങി.
അടുത്തൊരു ദിവസംതന്നെ അദ്ദേഹം അവരെ രണ്ടുപേരെയും തന്റെ ഹവേലിയില്‍ വരുത്തിച്ചു. അതിനകം കുതിരയെ അവിടെ എത്തിക്കാനുള്ള ഏര്‍പ്പാടും ചെയ്തിരുന്നു.

ഈ കുതിര എത്ര വര്‍ഷമായി താങ്കളുടെ ലായത്തിലുണ്ട്?” അവര്‍ എത്തിയപ്പോള്‍ മഹാമന്ത്രി അമീറിനോട് ചോദിച്ചു.

അനേകം വര്‍ഷങ്ങളായി. പ്രായപൂര്‍ത്തിയായതു മുതല്‍ അതെന്റെ ഉടമസ്ഥതയിലാണ്.

അപ്പോള്‍ കുതിരയെ അത്രയും നന്നായി താങ്കള്‍ക്കറിയാമല്ലോ?”

തീര്‍ച്ചയായും ഹുസൂര്‍, ഈ മൃഗം എന്റെ സ്വകാര്യ ഉപയോഗത്തിനുള്ളതാണ്. മറ്റാര്‍ക്കും സവാരിക്കിവനെ കിട്ടില്ല. അത്ര അടുത്തതാണ് ഞങ്ങളുടെ ബന്ധം,” അമീര്‍ ഗമയോടെ കൂട്ടിച്ചേര്‍ത്തു.

അതുശരി, അപ്പോള്‍ താങ്കള്‍ക്കു കുതിരയെ നന്നായിട്ടറിയാം. എങ്കില്‍ പറയൂ, കുതിരയുടെ ഏതു കണ്ണിലാണ് അന്ധതയുള്ളതെന്ന്?”

അമീറിന് അഭിമുഖമായി നിര്‍ത്തിയിരുന്ന കുതിരയെ കാണിച്ചായിരുന്നു വസീര്‍ അങ്ങനെ ചോദിച്ചത്. പക്ഷേ, കുതിരയുടെ രണ്ടു കണ്ണും അദ്ദേഹം തന്റെ കൈകള്‍കൊണ്ട് മറച്ചിരുന്നു.

ആ ചോദ്യം ആ ധനികന്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ഉത്തരം പറയാതെ വയ്യല്ലോ. രണ്ടിലൊന്നു ശരിയായെന്നിരിക്കും.

വലതുകണ്ണ്

അതു കേട്ടയുടനെ ബീര്‍ബല്‍ കുതിരയുടെ വലതുകണ്ണ് മറച്ചിരുന്ന കൈ എടുത്തുമാറ്റി. ആ കണ്ണിന് ഒരു കുഴപ്പവുമില്ലായിരുന്നു. എന്നിട്ടും അമീര്‍ തന്റെ തെറ്റു സമ്മതിക്കാന്‍ തയ്യാറല്ലായിരുന്നു. അഥവാ അതു സമ്മതിച്ചാല്‍ താന്‍ കണ്ടുപിടിക്കപ്പെടുമെന്നും കനത്ത ശിക്ഷ ലഭിക്കുമെന്നും അയാള്‍ക്കറിയാമായിരുന്നു. പെട്ടെന്നാണ് അയാള്‍ക്കൊരു സൂത്രം തോന്നിയത്.

ഹുസൂര്‍, ഞാന്‍ വലതുകണ്ണ് എന്നു പറഞ്ഞതിന്റെ അര്‍ത്ഥം കുതിരയുടെ ഇടതു കണ്ണിനെ ഉദ്ദേശിച്ചാണ്. അതായത് എന്റെ വലതു വശത്തുള്ള കുതിരക്കണ്ണ്. അതെ, കുതിരയുടെ മറ്റേ കണ്ണിനാണ് അന്ധതയുള്ളത്.
അയാള്‍ വിജയഭാവത്തില്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ ദിവാന്‍ജിയുടെ മുഖം വിളറിയോ എന്നു കാണികള്‍ക്കു തോന്നി. എങ്കിലും മനഃസ്സാന്നിദ്ധ്യം വിടാതെ അദ്ദേഹം പറഞ്ഞു:

ശരി ജനാബ്. അങ്ങനെയാണെങ്കില്‍ അങ്ങനെ. ഇതാ ഞാന്‍ മറ്റേ കൈയും എടുത്തുമാറ്റുന്നു. ഇനി ശരിക്കും പരിശോധിച്ചിട്ടുതന്നെ പറയൂ, ഏതു കണ്ണിലാണ് കുതിരയ്ക്ക് അന്ധതയുള്ളതെന്ന്.

അതു ശ്രദ്ധിച്ച അമീര്‍ പതറിപ്പോയി. കുതിരയുടെ രണ്ടു കണ്ണിനും ഒരു കുഴപ്പവുമില്ലായിരുന്നു. എല്ലാം കണ്ടുനിന്നവര്‍ക്കും കാര്യം മനസ്സിലായി. അമീറിനെ പരീക്ഷിക്കാന്‍ മഹാമന്ത്രി പ്രയോഗിച്ച നിമിഷതന്ത്രമായിരുന്നു കുരുടന്‍ കഥ. അതില്‍ അയാള്‍ വീഴുകയും ചെയ്തു.

താന്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു എന്നു ബോദ്ധ്യമായപ്പോള്‍ അമീര്‍ ബീര്‍ബലിന്റെ കാല്‍ക്കല്‍ വീണ് എല്ലാം ഏറ്റുപറഞ്ഞു. ഇനിയും ഇത്തരം മോഷണം നടത്തുകയില്ലെന്നും മാപ്പാക്കണമെന്നും അപേക്ഷിച്ചു.

ശരി, ഇപ്പോള്‍ താങ്കളെ താക്കീതു ചെയ്തു വിടുന്നു. എങ്കിലും നഷ്ടപരിഹാരമായി നൂറ് അഫ്‌റഫി സര്‍ദാറിനു നല്കണം. അത്രയും തുക ഖജനാവിലുമടയ്ക്കുക.

ബീര്‍ബല്‍ തുടര്‍ന്നു:
                                                                                       പരിശ്രമം
ഇപ്പോള്‍ മനസ്സിലായില്ലേ, അന്ധത കുതിരയുടെ കണ്ണുകള്‍ക്കായിരുന്നില്ല. താങ്കളുടെ മനസ്സിനായിരുന്നു എന്ന്.
മോനെ ചാർലി, നീ പോയി പെട്ടെന്ന് നിന്റെ അമ്മയെ വിളിച്ചുകൊണ്ട്‌വരൂ. ഇത്രയും വലിയ തീപിടിത്തം ഇനി ഒരുപക്ഷെ നമുക്ക്‌ കാണാൻ കഴിഞ്ഞില്ലെന്ന്വന്നേക്കാം"തോമസ്‌ ആൽവ എഡിസന്റെ ഈ വാക്കുകൾ വെറും വാക്കുകളായിരുന്നില്ല, മറിച്ച്‌ അതൊരു മനോഭാവത്തിന്റെ ബഹിർസ്‌ഫുരണമായിരുന്നു.1914 ഡിസംബർ 10, വൈകിട്ട്‌ 5:30 മണി. ന്യൂ ജർസിയിലെ വെസ്റ്റ്‌ ഓറഞ്ച്‌ ടൗണിൽ എഡിസന്റെപരീക്ഷണശാല ഒരു വൻപൊട്ടിത്തെറിയോടെ കത്തിയമരാൻ തുടങ്ങിയത്‌ അപ്പോഴാണ്‌.പരീക്ഷണശാല എന്നാൽ നമ്മുടെ സങ്കൽപത്തിലുള്ളഒരു ചെറിയ ലാബറട്ടറി അല്ല, പല കെട്ടിടങ്ങൾ അടങ്ങിയ ഒരു സമുച്ചയം തന്നെ ആണത്‌. അതിലെ പത്ത്‌ കെട്ടിടങ്ങളാണ്‌ആളിക്കത്താൻ തുടങ്ങിയത്‌.സമീപത്തും ദൂരത്തുമുള്ള എല്ലാ ഫയർ എൻജിനുകളും പ്രവർത്തിച്ചിട്ടും അഗ്നി അടങ്ങിയില്ല, കാരണം പലയിനം രാസവസ്തുക്കളാണ്‌ അവിടെ ആളിക്കത്തുന്നത്‌.24 വയസ്സ്‌ പ്രായമുള്ള ചാൾസ്‌ ആ വാക്കുകൾ കേട്ട്‌ അന്തം വിട്ടു നിന്നു. ഒരുവേള തന്റെ പിതാവിന്‌ ഈ പ്രതിസന്ധിഘട്ടംതാങ്ങാനാവാതെ വിഭ്രാന്തി പിടിപെട്ടുവോ എന്ന് സംശയിച്ചുപോയി."ഡാഡ്‌, നമ്മുടെ മൊത്തം സമ്പാദ്യമാണു നിന്ന് കത്തുന്നത്‌, നിങ്ങളുടെ വർഷങ്ങളിലെ അദ്ധ്വാനം, റിസർച്ച്‌, പ്രോട്ടോടൈപ്പ്‌സ്‌, പ്രോജക്റ്റ്സെല്ലാമാണ്‌ എരിഞ്ഞടങ്ങുന്നത്‌. ഇപ്പോ അമ്മയെ വിളിക്കാൻ പോവുകയാണോ ചെയ്യേണ്ടത്‌?"ചാൾസ്‌ ആ ഐഡിയ തള്ളിക്കളഞ്ഞു."മോനെ, കുറെയേറെ ചവറുകളും ഈക്കൂടെ കത്തിപ്പോകുന്നുണ്ട്‌ എന്ന് മറക്കരുത്‌"അഗ്നിബാധ റിപ്പോർട്ട്‌ ചെയ്യാനെത്തിയ പത്രലേഖകരോട്‌ എഡിസൻ പറഞ്ഞു. "എനിക്ക്‌ ഇപ്പോൾ 67 വയസ്സ്‌ ആയി എങ്കിലും ഞാൻ നാളെ മുതൽ ഇവിടെ പുതിയ ഒരു ലാബറട്ടറി പണിയാൻ തുടങ്ങും. ഒന്നിൽ നിന്ന് തുടങ്ങണമെന്നേയുള്ളു"എഡിസന്റെ മുഖത്തേക്ക്‌ നോക്കിയ പത്രലേഖകർക്ക്‌ ആ പ്രസ്താവനയിൽ ഒരു അവിശ്വാസവും തോന്നിയില്ല.തന്റെ സ്വപ്നങ്ങളും സ്വത്തുക്കളും കത്തിയമർന്ന ചാരക്കൂനയിൽ നിന്ന് തൊട്ടടുത്ത ദിനം മുതൽ എഡിസൻ പുതിയ പദ്ധതി തുടങ്ങി.ഇൻഷുറൻസിൽ നിന്ന് കിട്ടിയ നാമമാത്രമായ തുകയും ഉറ്റ സുഹൃത്തായ ഹെൻറി ഫോർഡിന്റെ സഹായവും മൂലധനമാക്കി എഡിസൻ മൂന്നാഴ്ചയ്ക്കകം ഉൽപാദനം ആരംഭിച്ചു.വൻനഷ്ടങ്ങൾക്കിടയിലും ഒരു തൊഴിലാളിയെപ്പോലും പിരിച്ചുവിടുകയോഅഗ്നിബാധക്ക്‌ കാരണമായ അശ്രദ്ധനടപടികളുടെ മേൽ ഒരു ശിക്ഷാനടപടി കൈക്കൊള്ളുകയോ ചെയ്യാത്ത ബോസിനോട്‌ തൊഴിലാളികൾ കൂറു കാട്ടിയത്‌ ഡബിൾ ഷിഫ്റ്റ്‌ ജോലി ചെയ്തുകൊണ്ടാണ്‌.എഡിസൻ തന്റെ വിചാരവികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്നതിൽ അഗ്രഗണ്യനായിരിക്കുക മാത്രമല്ല, തന്റെ ആ സ്വയംനിയന്ത്രണ ശക്തി കൂടെയുള്ളവരിലേക്ക്‌ പകരുന്നതിലും ഒരു വിദഗ്ദ്ധൻ ആയിരുന്നു.എഡിസൻ സ്ഥാപനങ്ങളുടെ വൈസ്‌ പ്രസിഡന്റ്‌ ആയിരുന്ന എ എച്ച്‌ വിൽസൺ അഗ്നിബാധയ്ക്ക്‌ശേഷം പറഞ്ഞ വാക്കുകൾ ഇതിനു തെളിവാണ്‌."ഒരേയൊരു കാര്യം ഇനി ചെയ്യാനുള്ളത്‌ പുനർനിർമ്മാണം മാത്രമാണ്‌. നമ്മളത്‌ ചെയ്യാൻ പോകുന്നു"നമുക്കാർക്കും എഡിസൻ ആകാൻ സാധിക്കില്ല. പക്ഷെ ആ ജീവിതത്തിൽ നിന്ന് പാഠങ്ങൾ പഠിക്കാനും പകർത്താനും കഴിയും.ദുരന്തങ്ങളും നഷ്ടങ്ങളും ഭവിക്കുമ്പോൾ തളർന്ന് പോകാതെ അവയൊക്കെയും ജീവിതയാത്രക്കുള്ള പാഥേയവും പാഠവുമാക്കി മുന്നേറിയവരാണ്‌ഈ ലോകം ഇത്രയും പുരോഗമിച്ചതിന്റെ പിന്നിൽ ചാലകശക്തിയായിത്തീർന്നവർ.ചരിത്രം നാം അന്വേഷിക്കുന്നതും ആരായുന്നതും വെറും ജ്ഞാനസമ്പാദനത്തിനല്ല വ്യക്തിത്വവികസനത്തിനായിത്തീരുന്നുവെങ്കിൽ ഈ ലോകത്തിന്റെ - നമുക്ക്‌ ചുറ്റുമുള്ള ചെറിയൊരു കൂട്ടം മനുഷ്യരും ജീവജാലവുമടങ്ങുന്ന ചെറിയ ലോകത്തിന്റെ - പ്രയാണത്തിൽ നമുക്കും ഒരു സ്വാധീനശക്തിയാകാൻ കഴിയുമെന്നതിൽ തർക്കമില്ല.
                           കൈത്താങ്ങ്
അയാളുടെ പ്രാഥമിക വിദ്യാഭാസം മാത്രമേ പൂർത്തിയായിരുന്നുള്ളു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ വിവാഹവും കഴിച്ചു. തുടർന്ന് അയാൾ ഒരു പ്രൈമറി സ്കൂളിൽ ജോലിക്ക് ചേർന്നു.

പക്ഷെ ആ മേഖലയിലെ പരിചയക്കുറവു കാരണം അവിടുത്തെ കുട്ടികൾ അയാളെ പരിഹസിക്കാൻ തുടങ്ങി ഒപ്പം ജോലിയും നഷ്ടപ്പെട്ടു. 

വീട്ടിലെത്തി കരഞ്ഞുകൊണ്ടിരുന്ന അയാളുടെ കവിളിലേക്കൊലിച്ചിറങ്ങിയ ചുടു കണ്ണീർ തുടച്ചുകൊണ്ട് ഭാര്യ ആശ്വസിപ്പിച്ചു. "ഒരു പക്ഷെ അങ്ങയെ  കാത്തു മറ്റൊരു ജോലി ഉണ്ടാകും, അതായിരിക്കും അങ്ങയുടെ കഴിവിന് ഏറ്റവും യോജിക്കുന്നത്..".

അയാൾ മറ്റൊരു ജോലിക്കായി ശ്രമം തുടങ്ങി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒന്ന് ലഭിക്കുകയും ചെയ്തു. പക്ഷെ ജോലിയിൽ വേഗം പോരാ എന്ന കാരണത്താൽ ആ ജോലിയിൽ നിന്നും അയാൾ പുറത്താക്കപ്പെട്ടു.

വീട്ടിൽ എത്തിയ ഭർത്താവിനോട് അയാളുടെ സങ്കടകണ്ണീർ  തുടച്ചുകൊണ്ട് ഭാര്യ പറഞ്ഞു "നിങ്ങൾ വിഷമിക്കേണ്ട, എല്ലാവരും ഒരുപോലെ കഴിവുള്ളവരല്ലല്ലോ... ഇനിയും ശ്രമിക്കൂ നല്ലൊരു ജോലി ഇനിയായിരിക്കും ലഭിക്കാൻപോകുന്നത്.... ". 
വീണ്ടും അയാൾ ശ്രമം തുടർന്നു. പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. ഓരോ പ്രവിശ്യവും അയാൾ പരാജിതനായി തിരിച്ചുവരുമ്പോഴും അയാളുടെ ഭാര്യ അയാളെ വീണ്ടും പരിശ്രമിക്കാനായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. 

അലച്ചിലിന്റെ  കാലഘട്ടത്തിനിടയിൽ അയാൾ പല ഭാഷകളിൽ നൈപുണ്യം നേടി. അതോടൊപ്പം അയാൾ  ആളുകളെ എങ്ങിനെയാണ് ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതെന്നും പഠിച്ചു.

അങ്ങനെയിരിക്കെ അയാൾക്ക്‌ ഒരു ബധിര മൂക വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ജോലി ലഭിച്ചു.

കാലങ്ങൾ കൊണ്ടാർജിച്ച പാകതയുടെ കഴിവും കൊണ്ട് അയാൾ കാലാന്തരത്തിൽ ഒരു സ്പെഷ്യൽ സ്കൂൾ തുറന്നു.

കുറച്ചു കാലം കഴിഞ്ഞു അയാൾ വൈകല്യമുള്ളവർക്ക് വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളുടെ ശൃംഖലതന്നെ തുടങ്ങി.

അയാൾ കോടീശ്വരനായി മാറി. അയാളുടെ പേരാണ് ജോൺ ഡോ(John Doe )... 

ഒരു ദിവസം ജോൺ ഭാര്യയോട് ചോദിച്ചു "നമ്മുടെ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ വെറും പരാജയമായിരുന്നു ഞാൻ, എന്നിട്ടും നീ എന്നിൽ വലിയ വിശ്വാസമാണ് കാണിച്ചത്.. നിനക്കെങ്ങനെ അത് സാധിച്ചു...? "

ജോണിന്റെ ഭാര്യ അയാളുടെ  കൈത്തലത്തിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. "നമുക്കുള്ളൊരു സ്ഥലത്തു ഗോതമ്പു നട്ടാൽ അത് ഫലം തന്നില്ലെങ്കിൽ നമ്മൾ അതിൽ പിന്നീട് കരിമ്പു കൃഷിചെയ്തു നോക്കും. അതും വിജയിച്ചില്ലെങ്കിൽ മറ്റൊന്ന്. അവസാനം പാടം നിറയെ തണ്ണിമത്തൻ ഉണ്ടാക്കുന്നവരെ നമ്മൾ പലതും ശ്രമിക്കും. പിന്നെ നമ്മൾ തണ്ണിമത്തൻ കൃഷിയിൽ വിജയം കൈവരിക്കും. ആ മണ്ണ് അതിനുള്ളതാണ്. അത് കണ്ടുപിടിക്കും വരെയുള്ളതെല്ലാം വെറുതെ ആയിരുന്നു എന്നു എങ്ങിനെ നമുക്ക് പറയാനാകും...

നിങ്ങൾ എനിക്ക് പ്രിയപെട്ടവനാണ്, അങ്ങേയുടെ ഭൂമിക കണ്ടെത്തും വരെ കൂടെ ഒരു വാക്കായും സാമിപ്യമായും ഉറച്ച വിശ്വസത്തോടെയും നിൽക്കുകമാത്രമാണ് ഞാൻ ചെയ്തത്...

ജോൺ ഇതു കേട്ടു പൊട്ടിക്കരഞ്ഞു. അയാളുടെ ഭാര്യയുടെ വിശ്വാസവും, സ്നേഹവും, ക്ഷമയും, അടിയുറച്ച ആത്മവിശ്വാസവും അയാളെ വിജയത്തിന്റെ കേദാരമാക്കി മാറ്റി..

ആരും ഈ ഭൂമിയിൽ വെറുതെ ജനിക്കുന്നില്ല. എല്ലാവരിലും എന്തൊക്കെയോ ഭരമേല്പിക്കപ്പെട്ടിരിക്കുന്നു.ഒരു പക്ഷെ അത് കണ്ടെത്തുന്നതുവരെ നമ്മെ പാകപ്പെടുത്തുന്ന അച്ചു കല്ലുകളാകാം നമ്മുടെ ഇപ്പോഴത്തെ അവസ്ഥകളും കഷ്ടപ്പാടുകളും...

കാത്തിരിക്കാം നമ്മുടെ ഭൂമികക്കായി... പ്രയത്നിക്കാം ഉറച്ച വിശ്വാസത്തോട് കൂടെ...

സ്നേഹത്തോടെ, ക്ഷമയോടു കൂടെ, നമ്മുടെ കഴിവിലുള്ള ഉറച്ച വിശ്വാസത്തോടുകൂടെ നമ്മുടെ വിജയത്തിനായി പ്രവർത്തിക്കുക.... കാരണം നാം വലിയ കാര്യങ്ങൾക്കായി ജനിച്ചവരാണ്....
                                                കാക്കയും  മയിലും


ഒരു  കാക്ക  വളരെ  സന്തോഷത്തോടെയും  സംതൃപ്തിയോടെയും  ഒരു  വനത്തിൽ  വസിച്ചിരുന്നു . ഒരു  ദിവസം  അവൻ  ഒരു  അരയന്നത്തെ  കണ്ടു . ഓ  അരയന്നം  എന്ത്  വെളുപ്പാണ്.  ഞാനാണെങ്കിൽ  നല്ല  കറുപ്പ്  എന്ന്  അവൻ  വിചാരിച്ചു . ഈ  അരയന്നം  ആയിരിക്കും  ലോകത്തിൽ  ഏറ്റവും  സന്തോഷമുള്ളവൻ .  കാക്ക  അരയന്നത്തിനോട്  തൻറ്റെ  അഭിപ്രായം  പറഞ്ഞു . അപ്പോൾ  അരയന്നം  പറഞ്ഞു —-ഞാനാണ്  ഏറ്റവും    സന്തുഷ്ടൻ  എന്ന്  ഇത്രയും  നാൾ  ഓർത്തിരുന്നു . പക്ഷെ  ഞാൻ  രണ്ടു  നിറങ്ങളുള്ള  ഒരു  തത്തയെ  കണ്ടു    തത്തയാണ്  ഏറ്റവും  സന്തോഷമുള്ള  സൃഷ്ടി  എന്ന്  ഞാൻ  ഇപ്പോൾ  കരുതുന്നു .

കാക്ക  തത്തയുടെ    അടുക്കൽ  ചെന്നു. തത്ത  പറഞ്ഞു —-ഞാൻ  ഒരു  മയിലിനെ  കാണുന്നത്  വരെ  വളരെ  സന്തോഷമായി  ജീവിച്ചിരുന്നു .  പക്ഷെ  എനിക്ക്  രണ്ടു  നിറങ്ങളെയുള്ളൂ .  മയിലിനു  പല  നിറങ്ങളുണ്ട് . കാക്ക  ഉടനെ  മയിലിനെ  കാണുവാനായി  മൃഗശാലക്കു  പോയി . അവിടെ  നൂറു  കണക്കിന്  ആളുകൾ  മയിലിനെ  കാണുവാൻ  കൂടിയിരുന്നു .ആളുകൾ  എല്ലാം  പോയപിന്നെ    കാക്ക  മയിലിന്റെ  അടുക്കൽ  പോയി —“പ്രിയപ്പെട്ട  മയിലെ  നീ  നല്ല  ഭംഗിയുള്ള  പക്ഷിയാണ്‌ .  ദിവസവും  ആയിരക്കണക്കിൽ  ആളുകൾ  നിന്നെ  കാണുവാനായി  വരുന്നു .പക്ഷെ  എന്നെ  കാണുമ്പോൾ  ആളുകൾ  ഓടിക്കും . എന്റ്റെ  അഭിപ്രായത്തിൽ  നീയാണ്  ലോകത്തിലെ  ഏറ്റവും  ഭംഗിയും  സന്തോഷവുമുള്ള  പക്ഷി .

മയിൽ  മറുപടി  പറഞ്ഞു —-ഞാനും  അങ്ങിനെ  തന്നെയാണ്  കരുതിയിരുന്നത് . പക്ഷെ  എൻെറ  ഭംഗി  കാരണം  എന്നെ    മൃഗശാലയിൽ  കുടുക്കി . ഞാൻ    മൃഗശാല  മുഴുവൻ  പരിശോധിച്ചതിൽ  ഇവിടെ  കൂട്ടിൽ  അടച്ചു  വെക്കാത്ത  ഏക  പക്ഷി  കാക്ക  മാത്രമാണ് .ഇപ്പോൾ  എനിക്ക്  തോന്നുന്നു  ഞാൻ  ഒരു  കാക്കയായിരുന്നെങ്കിൽ  സന്തോഷമായി  ചുറ്റിക്കറങ്ങാമായിരുന്നു .

  കഥ  ചുരുക്കത്തിൽ    ലോകത്തിലുള്ള  നമ്മുടെ  പ്രശ്നങ്ങളെയാണ്  പ്രതിഫലിക്കുന്നത്.  കാക്ക  അരയന്നം  സന്തുഷ്ടമാണ്  എന്ന്  കരുതുന്നു .  അരയന്നം  തത്തയാണ്  കൂടുതൽ  സന്തോഷവാൻ  എന്ന്  വിചാരിക്കുന്നു തത്തയാണെങ്കിലോ  മയിലാണ്  ഏറ്റവും  സന്തോഷമുള്ള  പക്ഷി  എന്ന്  കരുതുന്നു  മയിലാണെങ്കിൽ  കാക്കയാണ്  സ്വതന്ത്രനും  സന്തുഷ്ടനും  എന്ന്  പറയുന്നു .

*ഗുണപാഠം —–മറ്റുള്ളവരുമായി  നമ്മളെ  താരതമ്യപ്പെടുത്തിയാൽ  അസംതൃപ്തി ഉണ്ടാകും . നമുക്കുള്ളതിൽ  സന്തുഷ്ടരാകണം  മറ്റുള്ളവരുടെ  നന്മ  മാത്രം  കാംക്ഷിക്കുക . അപ്പോൾ  നമുക്ക്  നല്ലതു  വരും .മറ്റുള്ളവരുടെ  ജീവിതത്തെ  കുറിച്ച്  നമുക്കൊന്നും  അറിയില്ല  നമുക്കുള്ളതിൽ  സന്തോഷിക്കുകയും  ദൈവത്തിനോട്  നന്ദി  പറയുകയും  വേണം .അത്  മനസ്സിലാക്കിയാൽ  നാം  സന്തോഷമായി  ജീവിക്കാം . അതാണ്  ജീവിത  രഹസ്യം
                                                    ബുദ്ധി രക്ഷിക്കും

പണ്ടു പണ്ട് ഒരു ഗ്രാമത്തിനടുത്തുള്ള കാട്ടില്‍ ഒരു കുറുക്കന്‍ താമസിച്ചിരുന്നു.അവന്‍ ദിവസവും സന്ധ്യ കഴിഞ്ഞു (ഇരുട്ടി തുടങ്ങിയാല്‍)നാട്ടിലിറങ്ങും.വീടുകളുടെ അടുത്തുകൂടെ ആരും കാ‍ണാതെ കറങ്ങി നടക്കും.കൂട്ടില്‍ കയറാതെ  നില്‍ക്കുന്ന കോഴിയെ കണ്ടാല്‍ ചാടിപ്പിടിച്ചുകൊണ്ട് കടന്നു കളയും.ആരെങ്കിലും കോഴിക്കൂട് അടക്കുവാന്‍ മറന്നു പോയിട്ടുണ്ട്ങ്കില്‍ ഒരു കോഴി അവനു അത്താഴമായതു തന്നെ.നാട്ടുകാര്‍ക്ക് അവനൊരു ശല്യമായിത്തീര്‍ന്നിരുന്നു. നാട്ടുകാര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചിട്ടുണ്ട്.സൂത്രക്കാരനായ അവന്‍ എപ്പോഴും രക്ഷപെടും.

                      പതിവുപോലെ കുറുക്കന്‍ ഇര(തീറ്റ) തേടി ഇറങ്ങി. നല്ല നിലാവ് പരന്നിരുന്നു.നിഴലുകളില്‍ കൂടിയും വെളിച്ചം വീഴാത്ത വഴികളില്‍ കൂടിയും അവന്‍ പാത്തും പതുങ്ങിയും നടന്നു. പാതിരാത്രി വരെ തിരഞ്ഞു നടന്നിട്ടും ആഹാരത്തിനു അവനു ഒന്നും കിട്ടിയില്ല. അവന്‍ ക്ഷീണം കൊണ്ടും വിശപ്പു കൊണ്ടും തീരെ നടക്കുവാന്‍ കഴിയാതെ ഒരു വീടിന്റെ പിറകില്‍ പോയി കിടന്നു.അപ്പോള്‍ അല്പം അകലെ ഒരു ശബ്ദം കേട്ടത് അവന്‍ ശ്രദ്ധിച്ചു.ഒരു മുയല്‍ മരച്ചീനിയുടെ ചുവടു മാന്തുകയാണ്. കുറുക്കന്‍ എഴുന്നേറ്റ് സാവധാനം മുയലിന്റെ പിറകില്‍ച്ചെന്നു. ഒറ്റ കുതിപ്പിനു(ചാട്ടത്തിനു)അതിന്റെ ചെവിയില്‍ പിടികൂടി.മുയല്‍ പേടിച്ചു പോയി.എന്നാല്‍  പെട്ടന്നു തന്നെ മുഖത്തു സന്തോഷം വരുത്തിക്കൊണ്ട് മുയല്‍ പറഞ്ഞു:

ചേട്ടാ ഞാന്‍ കുറച്ചു വെണ്ണ തിന്നാന്‍ ഇറങ്ങിയതാ. എന്തൊരു കൊതി, പോയി നോക്കിയിട്ട് ഒരഞ്ചാറു പേര്‍ക്ക് തിന്നാനുള്ളതുണ്ട്. ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കൂടെ വിളിച്ചുകൊണ്ടു പോകാമെന്നു കരുതിയിരിക്കയായിരുന്നു

അതിനു മരച്ചീനിയുടെ  മൂടു തുരക്കുന്നതു എന്തിനാണ്?”, കുറുക്കന്‍ ചോദിച്ചു.

അതു കൊള്ളാം; വെറുതേ ഇരുന്നപ്പോള്‍ ഒരു തമാശ, തന്നെയുമല്ല വെണ്ണ ഇന്നങ്ങു തീരും, നാളത്തേക്കു വല്ലതും വേണ്ടേ?” മുയല്‍ ചോദിച്ചു.

അപ്പോള്‍ നീ നാളെ മരച്ചീനി തിന്നാനിരിക്കുവാ?” കുറുക്കന്‍ ചോദിച്ചു.

പറഞ്ഞതു പോലെ ഞാനതങ്ങു  മറന്നു, ചേട്ടനെന്നെ പിടിച്ചിരിക്കയാണല്ലോകൊന്നാലുമായി, തിന്നാലുമായിമുയല്‍ സങ്കടത്തോടെ പറഞ്ഞു.

ഇന്നെനിക്കു ഇതുവരെ ഒന്നും കിട്ടിയില്ല, നന്നായി വിശക്കുന്നും ഉണ്ട്, നല്ല പാലുപോലുള്ള നിന്റെ മാംസം ദൈവമായിട്ടെനിക്കു കാണിച്ചു തന്നതു ഞാന്‍ എങ്ങനെ വേണ്ട എന്നു വയ്ക്കും?”കുറുക്കന്‍ പിടി  ഒന്നുകൂടി ബലപ്പെടുത്തി.

ചേട്ടാ ഒരു ഉപകാരം ചെയ്യണം, എനിക്കു വെണ്ണ തിന്നാന്‍ വലിയ കൊതി, കുറച്ചു വെണ്ണ തിന്നാന്‍ ചേട്ടന്‍ എന്നെ സമ്മതിക്കണം, അതു കഴിഞ്ഞു ചേട്ടന്‍ എന്നെ തിന്നോ, എനിക്കു സമ്മതമാ, എന്റെ ചെവിയില്‍ നിന്നു പിടി  വിടണ്ട്മുയല്‍ പറഞ്ഞു.

വെണ്ണ എവിടെ?”കുറുക്കന്‍ ചോദിച്ചു.

         “ചേട്ടന്‍ വാ ഞാന്‍ കാണിച്ചു തരാം“, മുയല്‍ കുറുക്കനേയും കൊണ്ട് ആ വീടിന്റെ കിണറിനടുത്തു ചെന്നു.അവിടെ വലിയ ഒരു കയറിന്റെ രണ്ടറ്റത്തും തൊട്ടി കെട്ടി കപ്പിയില്‍ തൂക്കിയിട്ടിരുന്നു.മുയല്‍ കുറുക്കനോട് കിണ്ട്റ്റിലേക്കു നോക്കുവാന്‍ പറഞ്ഞു. കുറുക്കന്‍ എത്തിനോക്കി. ആകാശത്തു തെളിഞ്ഞു നിന്നിരുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രതിബിംബം(നിഴല്‍) കിണറ്റില്‍ കണ്ടു.അതു വെണ്ണയാണന്നു തെറ്റിദ്ധരിച്ച കുറുക്കന്‍ ആര്‍ത്തിയോടെ(കൊതിയോടെ) ചോദിച്ചു, “ചെങ്ങാതീ നമ്മള്‍ ഇതു തിന്നാന്‍ എങ്ങനെ കിണറ്റിലിറങ്ങും?”

           മുയല്‍ പറഞ്ഞു, “അതിനോ പ്രയാസം, ചേട്ടന്‍ ചെവിയില്‍ നിന്നും പിടി വിടുക ഞാന്‍ കാണിച്ചു തരാം, ഒരു തൊട്ടിയില്‍ കയറി ഞാന്‍ ആദ്യം കിണറ്റിലിറങ്ങാം,പിറകേ അടുത്തതില്‍ കയറി ചേട്ടനും വരണം”.എന്നു പറഞ്ഞു മുയല്‍ ഒരു തൊട്ടിയില്‍ ചാടികയറി. തൊട്ടി കിണറ്റിലേക്കു താണു.മുയല്‍ ആദ്യം ചെന്നു മുഴുവനും തിന്നങ്കിലോ എന്നു വിചാരിച്ച് പെട്ടന്നു കുറുക്കന്‍ മറ്റെ തൊട്ടിയില്‍ ചാടിക്കയറി.അതു ഭാരം കാരണം പെട്ടന്നു കിണറ്റില്‍ താണു വെള്ളത്തില്‍ മുങ്ങി.കയറിന്റെ മറ്റേ അറ്റം മുകളിലേക്കു ഉയര്‍ന്നു.സൂത്രക്കാരനായ മുയല്‍ കരയിലേക്കു ചാടി ഓടി രക്ഷപെട്ടു.

ഗുണപാഠം: ബുദ്ധിയുണ്ടെങ്കില്‍ ഏതു ചതിയില്‍ നിന്നും രക്ഷപെടാം
                          ബുദ്ധിമാനായ വ്യദ്ധന്‍
 പഴയൊരു ജപ്പാനീസ്‌ കഥയുണ്ട്‌...
ഒരിക്കൽ ഒരു രാജാവ്‌ രാജ്യത്തെ എല്ലാ വൃദ്ധരെയും കൊന്നുകളയുകയോ നാടുകടത്തുകയോ ചെയ്യണമെന്ന് ഉത്തരവിറക്കി.പട്ടാളക്കാർ വീടുവീടാന്തരം കയറി വൃദ്ധരഹിതമായ രാജ്യത്തെ പണിതുയർത്തി.പക്ഷേ പേരോർമയില്ലാത്ത ഒരു മകൻ തന്റെ വൃദ്ധപിതാവിനെ ആരും അറിയാതെ ഭൂമിക്കടിയിൽ നിലവറയുണ്ടാക്കി സംരക്ഷിച്ചു.. അധികാരത്തിന്റെ ഉഗ്രശാസനകൾ അതിന്റെ യാത്ര തുടരുന്നതിനിടയിൽ ഭക്ഷ്യക്ഷാമം എന്ന കൊടും വ്യാധിയുടെ രൂപത്തിൽ ആ രാജ്യത്തെ പരീക്ഷിച്ചു.ഭക്ഷണം കിട്ടാതെ ആളുകൾ ചത്തുമലച്ചു.കൃഷിചെയ്യാൻ ഒരു മണിനെല്ലില്ലാതെ രാജ്യത്തെ ഭക്ഷ്യശേഖരണം തകർന്നടിഞ്ഞു.കൃഷിചെയ്യാനുള്ള വിത്തുകൾ തേടി ഭടന്മാർ ഓരോ വീട്ടിലും സൂക്ഷ്മ പരിശോധന നടത്തി.വിത്തിന്റെ ഓർമ്മകൾപോലും ആ രാജ്യത്ത്‌ എവിടെയും കണ്ടില്ല.പലരും രാജ്യം ഉപേക്ഷിച്ച്‌ പാലായനം ചെയ്തു. ആ മകനും അതിനുള്ള തയ്യാറെടുപ്പോടെ വൃദ്ധപിതാവിന്റെ അടുത്തേക്ക്‌ പോയി..പക്ഷേ രാജ്യം പ്രതിസന്ധി നേരിടുമ്പോൾ അവിടം ഉപേക്ഷിച്ച്‌ പോകാൻ ആ വൃദ്ധൻ തയ്യാറെല്ലായിരുന്നു. പിതാവ്‌ മകനോട്‌ പറഞ്ഞു,നമ്മുടെ ഗ്രാമത്തോട്‌ ചേർന്നുള്ള കുന്നിന്റെ താഴ്‌വരയിൽ നാളെ മുതൽ കലപ്പകൊണ്ട്‌ ഉഴുത്‌ എന്നും വെള്ളവും വളവും ഇടണം.. അവിടെ കൃഷിചെയ്യണം.. മകനും സംശയത്തോടെ ചോദിച്ചു, വിത്തില്ലാതെ എങ്ങനെയാ അച്‌ഛാ കൃഷി ചെയ്യുക.. പിതാവ്‌ തുടർന്നു,ഞാൻ പറയുന്നത്‌ പോലെ നി ചെയ്യുക.. പിതാവിന്റെ വാക്ക്‌ കേട്ട്‌ ആ മകൻ താഴ്‌വാരത്തിലെ മണ്ണിനെ ഉഴുത്‌ മറിച്ച്‌ വെള്ളവും വളവും വിതറി.വിത്തില്ലാതെ കൃഷിചെയ്യുന്ന അവന്റെ പ്രവൃത്തി കണ്ട്‌ അവനു ഭ്രാന്തായെന്ന് എല്ലാവരും വിശ്വാസിച്ചു.ചിലർ പരിതപിച്ചു.മറ്റുചിലർ കളിയാക്കി.ചിലർ കൂകിയാർത്തു.പക്ഷേ മകൻ തളർന്നില്ല.അവൻ അച്‌ഛന്റെ വാക്ക്‌ അക്ഷരം പ്രതി അനുസരിച്ചു.വിശപ്പ്‌ കാർന്നു തിന്ന ദിവസങ്ങളുടെ പുലരിയിൽ മകൻ ഉഴുതുമറിച്ച ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ ഉയർന്നു.. നെല്ലിന്റെ നാമ്പുകൾ കണ്ട്‌ അവിടെക്ക്‌ ജനം ഓടിക്കൂടി..ഭടൻമാർ അവന്റെ പിടിച്ച്‌ കെട്ടി രാജ്യസന്നിധിയിൽ എത്തിച്ചു.വിത്തുകൾ തനിക്ക്‌ നൽകാതെ ഒളിപ്പിച്ച്‌ വെച്ചതിനു വധശിക്ഷയായിരുന്നു രാജാവ്‌ വിധിച്ചത്‌..അവസാനമായി എന്താണു ആഗ്രഹമെന്ന് ചോദിച്ചപ്പോൾ എന്നോട്‌ വിത്തില്ലാതെ ആ മണ്ണിൽ കൃഷിചെയ്യാൻ പറഞ്ഞത്‌ പിതാവായിരുന്നു.വൃദ്ധനായ അദ്ദേഹത്തെ ആരും കാണാതെ നിലവറയിൽ സംരക്ഷിച്ചു പോവുകയായിരുന്നു.മരിക്കുന്നതിനു മുൻപ്‌ ഇതിന്റെ സത്യം എനിക്കറിയണം..
ഉടനെതന്നെ ആ വൃദ്ധനെ ഭടന്മാർ പിടിച്ച്‌ കെട്ടി കൊണ്ട്‌ വന്നു.വൃദ്ധൻ പറഞ്ഞു,എല്ലാ കൊല്ലവും ധാന്യങ്ങൾ നിറച്ച വണ്ടിയുമായി അയൽരാജ്യത്തേക്ക്‌ വിൽപനയ്ക്ക്‌ ഞങ്ങൾ പോയിരുന്നത്‌ ആ കുന്നിന്റെ താഴ്‌വരയിൽ കൂടിയായിരുന്നു.ദുർഘടമായ ആ വഴിയിലൂടെ പോകുമ്പോൾ കാളവണ്ടികളുടേ ചക്രങ്ങൾ കുലുങ്ങി നെല്ല് വിത്ത്‌ ആ മണ്ണിൽ വീണുപോകും.പിറകെ വരുന്ന വണ്ടികളുടെ ചക്രത്തിനടിയിൽ പെട്ട്‌ ആ വിത്തുകൾ മണ്ണിനടിയിൽ പുണർന്നുകിടക്കും.മണ്ണിനെ ചുംബിച്ചു കിടക്കുന്ന ആ വിത്തുകളെ ഉണർത്താൻ വേണ്ടിയാണു അവനോട്‌ അപ്രകാരം പറഞ്ഞത്‌..ആ വൃദ്ധന്റെ ജ്ഞാനം മനസിലാക്കിയ രാജാവ്‌ തന്റെ മണ്ടൻ തീരുമാനങ്ങളെ ആലോചിച്ച്‌ ദു:ഖിച്ചു.എല്ലാ വൃദ്ധരെയും രാജ്യത്തേക്ക്‌ തിരിച്ചുവിളിച്ചെന്നും ആ പിതാവിനു ജപ്പാൻ രത്നം നൽകിയെന്നും കഥയുടെ പിന്നാമ്പുറം.........
   ധനമോഹമില്ലാത്തവനാണ് ശരിയായ ധനികൻ . ധനികനായിടും വീണ്ടും ധനത്തിനുപിറകെ പായുന്നവൻ ദരിദ്രനും - വിശാലമായ അർത്ഥതലങ്ങൾ ഈ പഴമൊഴി നമുക്ക് നൽകുന്നുണ്ട് ...
സമ്പത്തിനോടുള്ള മനുഷ്യന്റെ ആർത്തി, ആസക്തി അവനെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു...
ഈശ്വരന് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് മനുഷ്യ സൃഷ്ടി എന്ന ചൊല്ല് അന്വർത്ഥമാക്കും വിധം വളർന്നു വലുതായി പടർന്നു പന്തലിച്ചിരിക്കുന്നു .മനുഷ്യന്റെ അഹന്ത .
ചൈനയിലെ ഒരു രാജാവിന് സദാ സന്തുഷ്ടനായ ഒരു ക്ഷുരകനുണ്ടായിരുന്നു . ഒരിക്കലും ദു:ഖിതനായി കാണപ്പെടാത്ത ക്ഷുരകന്റെ സന്തോഷത്തിന്റെ രഹസ്യമെന്തെന്ന് രാജാവ് ചോദിച്ചു . ഞാനെന്റെ ജോലി സന്തോഷത്തോടെ ചെയ്യുന്നു ,ഒരാ ദിവസവും വേണ്ടതു നേടുന്നു ഞാനെന്തിന് ദു:ഖിക്കണം . ക്ഷുരകൻ വിനീതനായി പറഞ്ഞു . സംഭാഷണം കേട്ടുനിന്ന മന്ത്രി  സമ്പത്തിന് ജീവിതത്തിലുള്ള സ്ഥാനമെന്തെന്ന് ക്ഷുരകന് കാട്ടിക്കൊടുക്കാൻ തീരുമാനിച്ചു .
അന്ന് രാത്രി മന്ത്രി തൊണ്ണൂറ്റൊമ്പതു സ്വർണ്ണനാണയങ്ങളടങ്ങിയ ഒരു കിഴി ക്ഷുരകന്റെ വീട്ടിൽ രഹസ്യമായി കൊണ്ടു വച്ചു .
പണക്കിഴികണ്ട് അന്ധാളിച്ചക്ഷുരകൻ ഞെട്ടലിൽ നിന്ന് മുക്തനായി എണ്ണിനോക്കാൻ തുടങ്ങി . തൊണ്ണൂറ്റൊമ്പതു സ്വർണ്ണനാണയങ്ങൾ! ഒന്നു കൂടെയുണ്ടായിരുന്നെങ്കിൽ നൂറു തികയ്ക്കാമായിരുന്നു . അയാൾ വീണ്ടും വീണ്ടും എണ്ണിക്കൊണ്ടേ യിരുന്നു . മോഹപക്ഷിയുടെ കുറുകലിൽ നിന്നും രക്ഷയില്ലാതെ അയാളന്നു രാത്രി ഉറങ്ങാതിരുന്നു .
പിറ്റേന്ന് പ്രഭാതത്തിൽ തികച്ചും ദു:ഖിതനായികാണപ്പെട്ട ക്ഷുരകനോട് രാജാവ് കാരണമാരാഞ്ഞു ." മഹാരാജൻ അപ്രതീക്ഷിതമായി തൊണ്ണൂറ്റൊമ്പത് സ്വർണ്ണനാണയങ്ങൾ ലഭിക്കാനിടയായി അതെങ്ങനെ നൂറായി വർദ്ധിപ്പിക്കാമെന്ന് എത്ര ആലോചിച്ചിട്ടും ഒരു മാർഗ്ഗവും കാണാനാവുന്നില്ല". ക്ഷുരകൻ വിഷമത്തോടെ പറഞ്ഞതു കേട്ട് രാജാവ് അർത്ഥഗർഭമായി മന്ത്രിയെ നോക്കി . ഈ ക്ഷുരകനെ പോലെ സമ്പത്ത് വന്നു ചേർന്നിട്ടും കുറവിനെ കുറിച്ചോർത്ത് വ്യാകുല മനസ്സുമായി നടക്കുന്നവരല്ലേ നമ്മളെല്ലാം....
ആഗ്രഹം ആവശ്യം തന്നെ ,എന്നാൽ സമ്പത്തിനോടുള്ള അതിരുവിട്ട മോഹം അപകടവും . മനുഷ്യനെ അധ: തിപ്പിക്കുകയും ,സ്നേഹം ,മനുഷ്യത്വം , കാരുണ്യം , ദയ , ക്ഷമ തുടങ്ങിയ സദ്ഗുണങ്ങളെയെല്ലാം ധനമോഹം ഇല്ലാതാക്കുകയും ചെയ്യുന്നു . അതിനാൽ ധനത്തോടുള്ള അത്യാഗ്രഹം ഉപേക്ഷിച്ച്  ധർമ്മാധർമ്മ വിവേചനം നഷ്ടപ്പെടാത്ത മനുഷ്യജീവിതം നയിക്കാൻ ഈശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം....
ആനയും കുരങ്ങനും പിന്നെ വവ്വാലും ഇവരിൽ ആരാണ് മുൻപൻ?

ഒരിക്കൽ ഒരു പടുകൂറ്റൻ ആലിന്റെ തണലിൽ ഒരു വാവലും(വവ്വാലും), ആനയും കുരങ്ങനും താമസിച്ചിരുന്നു.  അവർക്ക് അന്യോന്യം ഒരു യോജിപ്പും ഇല്ലായിരുന്നു.  ആന പറയുന്നത് കുരങ്ങനും വാവലിനും ഇഷ്ടപ്പെടുകയില്ല; കുരങ്ങിനെ ആനയും വാവലും കൂടി കുറ്റപ്പെടുത്തും; വാവലിനെ തരം കിട്ടിയാൽ ആനയും കുരങ്ങും ഉപദ്രവിക്കും.  പരസ്പരം സ്നേഹമില്ലാതെ എങ്ങിനെയാണ് ഒരുമിച്ചു കഴിയുക? അതുകൊണ്ട് അവരിൽ ഏറ്റവും പ്രായം കൂടിയ ആൾ പറയുന്നതനുസരിച്ച് കഴിയേണം എന്നവർ തീരുമാനിച്ചു. 

        ആരാണ് ഏറ്റവും പ്രായം കൂടിയവൻ? അവർ ഓരോരുത്തരും, തനിക്കാണ് ഏറ്റവും പ്രായം കൂടിയതെന്ന് വാദിച്ചു.  വീണ്ടും വഴക്ക് തുടങ്ങി.  ഒരു ദിവസം വൈകിട്ട് അവർ മൂവരും കൂടി ആൽച്ചുവട്ടിൽ ഇരിക്കുകയായിരുന്നു.  വാവലും കുരങ്ങനും കൂടി ആനയോടു ചോദിച്ചു, “ആനച്ചങ്ങാതിയുടെ ചെറുപ്പത്തിൽ ഈ ആലിന് എന്തു വലിപ്പമുണ്ടായിരുന്നു?”
        “, അതോ,    ഞാനൊരു കുട്ടിയായിരുന്നപ്പോൾ ഈ ആൽ വെറുമൊരു ചെടിയായിരുന്നു.  ഒന്നോ രണ്ടോ ഇല, അതിൽ കൂടുതൽ ഇല്ലായിരുന്നു. ഇതിനരികിലൂടെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടുണ്ട്. കൂടിയാൽ എന്റെ മുട്ടിന്റെ ഒപ്പം ഉയരം വരും”, ആന പറഞ്ഞു. 

ആനയോടു ചോദിച്ച ചോദ്യം തന്നെ ആനയും വാവലും കുടി കുരങ്ങണൊടു ചോദിച്ചു.  അപ്പോൾ കുരങ്ങച്ചൻ ഇങ്ങനെ പറഞ്ഞു. ഞാൻ പിച്ചവച്ചു നടന്ന കാലം മുതൽ ഈ ആലിനെ അറിയും.  ഇത് മുളച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.  അന്നിതിന്റെ പരുപ്പടർത്തിയെടുത്ത് ഞാൻ തിന്നതും ഓർക്കുന്നു. എന്നിട്ടും ഇവൻ ഇത്രേം വളർന്നു പോയല്ലോ.

ആനയും  കുരങ്ങനും കൂടി വാവലിനോടും ഈ ചോദ്യം ചോദിച്ചു. വാവൽ തൊണ്ടയൊന്ന് കാറി ശബ്ദമുണ്ടാക്കിക്കൊണ്ട് പറഞ്ഞു, “കൂട്ടുകാരേ, ഇവിടെയീ വലിയ ആൽ നിൽക്കുന്ന സ്ഥാനത്ത് പണ്ട് ഇതിലും വലിയ ഒരു ആൽമരം ഉണ്ടായിരുന്നു.  ഒരു ദിവസം ഞാൻ അതിന്റെ കുറെ പഴങ്ങൾ തിന്നിട്ട് അതിന്റെ ഒരു കൊമ്പിൽ കിടക്കുകയായിരുന്നു.  അപ്പോൾ അതാ ആ കാണുന്ന കൊടുമുടിയുടെ മുകളിൽ നിന്നും ഒരു വലിയ മഞ്ഞുമല അടർന്നു വീണു.  എങ്ങനെയോ തക്ക സമയത്ത് ഞാൻ ഉണർന്നു.  പെട്ടെന്ന് പറന്നുയർന്നു രക്ഷപ്പെട്ടു.  തിരികെ വന്നു നോക്കുമ്പോൾ അവിടെ ആൽമരം കാണാൻ കഴിഞ്ഞില്ല. അത് പിഴുതൊലിച്ചു പോയിരുന്നു.  ഞാനവിടെ കടിച്ചു തുപ്പിയ വിത്ത് മുളച്ചാണ് ഈ ആൽ ഉണ്ടായത്. അങ്ങനെ ഈ ആലിന്റെ അമ്മ ആലിന്റെ കാലം മുതൽ ഞാൻ ഇവിടെ ഉണ്ട്.
        വാവൽ പറഞ്ഞ കഥ കേട്ട് ആനയും കുരങ്ങും അതിശയിച്ചു.  അവർ വാവലിനെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തു.  അന്നുമുതൽ പ്രായത്തിൽ മുതിർന്നവനായ വാവൽ പറയുന്നതനുസരിച്ച് ആനയും കുരങ്ങും ജീവിച്ചു.  അവരുടെ ഇടയിൽ മൈത്രിയും സാഹോദര്യവും അച്ചടക്കവും ഉണ്ടായി. 
                                                                 ശരി മാത്രം
ഒരു പരിചയക്കാരൻ ഒരിക്കൽ സോക്രട്ടീസിനടുത്ത് ഓടിക്കിതച്ചു വന്നു. "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.
താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്."

അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, സോക്രട്ടീസ്ഇങ്ങനെ മറുപടി പറഞ്ഞു: 
"പറയാൻ തുടങ്ങുന്നതിനു മുൻപ്‌ മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം.

" ശരി എന്താണ് ചോദ്യങ്ങൾ ? "

ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. "നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?"

" ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ്."

"അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല.

ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ?"

"അല്ല. അതിനു വിപരീതമാണ്."

"അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു.

എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.

മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ? "

" ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാ..".

"എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! "

ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ.
                   എന്താണ് ശരിയായ സേവനം?

രാത്രി. കനത്തമഴ. കൊച്ചു വീട്ടിന്റെ കതകില്‍ ആരോ തട്ടുന്ന ശബ്ദം. ആരോ മഴ നനഞ്ഞു വരുന്നതാ, തുറക്കണ്ട നമുക്ക് രണ്ടു പേര്‍ക്ക് കിടക്കാനല്ലേ ഇതിലിടമുള്ളു ശബ്ദം കേട്ട് ഭാര്യ പറഞ്ഞു.

സാരമില്ല തുറക്കൂ മൂന്നുപേര്‍ക്ക് ഇരിക്കാന്‍ ഇതില്‍ ഇടമുണ്ടല്ലോ.ഭാര്യ വാതില്‍ തുറന്നു. നന‍ഞ്ഞ് കുളിച്ച് ഒരു ചെറുപ്പക്കാരന്‍. അയാള്‍ അകത്തു കയറി‌. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കതകിലാരോ മുട്ടുന്ന ശബ്ദം.

ഇനി തുറക്കണ്ട, നമുക്ക് മൂന്നു പേര്‍‍ക്കിരിക്കാനല്ലേ ഇതിലിടമുള്ളൂചെറുപ്പക്കാരന്‍ ഓര്‍മിപ്പിച്ചു.

അത് സാരമില്ല. നമ്മുക്ക് നാലുപേര്‍ ഇതില്‍ നില്‍ക്കാന്‍ കഴിയുമല്ലോ.
ഗൃഹസ്ഥന്‍ പറഞ്ഞു. അയാള്‍ വാതില്‍ തുറന്നു. ഒരു വൃദ്ധന്‍ നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു. 
ഗൃഹസ്ഥന്റെ അനുവാദത്തോടെ അയാള്‍ അകത്തു കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും കതകിലാരോ മുട്ടി.

യ്യോതുറക്കല്ലേ, ഇതിനുള്ളില്‍ കയറാന്‍ പോലും ഇനിയാര്‍ക്കും ഇടമില്ല.ഒടുവില്‍ കയറിയ വൃദ്ധന്‍ പറഞ്ഞു.

സാരമില്ല കതകു തുറക്കൂഗൃഹസ്ഥന്‍ പറഞ്ഞു കതക് തുറന്നു. ഒരാള്‍ നനഞ്ഞ് വിറയ്ക്കുന്നു വീട്ടുടമ പറഞ്ഞു.

സുഹൃത്തേ, ഇനി ഇതിനുള്ളില്‍ ഒരാള്‍ക്ക് നില്ക്കാന്‍ പോലും ഇടമില്ല. വിഷമിക്കണ്ട. ഞാനിത്രനേരം മഴനനയാതെ ഇതിനകത്തിരുന്നല്ലോ. ഇനിതാങ്കള്‍ ഇവിടെയിരിക്കൂ. ഞാന്‍ പുറത്തു നില്‍ക്കാം.

ഒരാളെ സഹായിക്കാന്‍ ഒരു കാരണമെങ്കിലും കണ്ടെത്തുന്നതാണ്, സഹായിക്കാതിരിക്കാന്‍ ആയിരം തടസ്സങ്ങള്‍ കണ്ടേത്തുന്നതിനേക്കാള്‍ നന്ന്. അതാണ്. ശരിയായ സേവനം.
                   സ്വയം എഴുതണം വിധി

നെപ്പോളിയൻ കുട്ടിക്കാലത്ത് സ്കൂളിൽ പോകുമ്പോൾ ഒരു ആൽമരചുവട്ടിൽ ആൾക്കൂട്ടം കണ്ടു. 

ഒരു കൈനോട്ടക്കാരൻ ഭാവി. ഭൂതം. വർത്തമാനം പറയുന്നു. 

നെപ്പോളിയൻ ആകാംക്ഷയോടെ കൈ നീട്ടി ചോദിച്ചു. 

"ഞാൻ ഒരു ചക്രവർത്തി ആകുമോ"?

കൈനോട്ടക്കാരൻ വിശദമായി പരിശോധിച്ച ശേഷം വിഷമത്തോടെ പറഞ്ഞു. 

"ചക്രവർത്തി ആകാൻ ഉള്ള ഒരു രേഖയും ഈ കൈകളിൽ ഇല്ല". 

നെപ്പോളിയൻ പിന്മാറിയില്ല. തൊട്ടടുത്ത് ഇരുന്ന ചെറിയ കത്തി എടുത്ത് കൈവെള്ളയിൽ വരഞ്ഞിട്ട് ചോദിച്ചു. 

"ഈ വരകൊണ്ട് ഞാൻ ചക്രവർത്തി ആകുമോ "?

കൈനോട്ടക്കാരൻ പറഞ്ഞു. 

"ലോകത്തിൽ ഒരു ശക്തിക്കും നീ ചക്രവർത്തി ആകുന്നത് തടയാൻ ആകില്ല. കാരണം ഈ വര വരച്ചത് നീയാണ്"

വിധി സ്വയം തീരുമാനിക്കണം. സ്വയം വിശ്വസിക്കാതെ മറ്റുള്ളവരുടെ പരാമർശങ്ങളിൽ വിശ്വസിക്കുന്നതിൽ യുക്തിയില്ല. 

തലവരക്ക് അനുസരിച്ച് അല്ല ഒരു ജീവിതവും ക്രമപ്പെടുന്നത്. വരയില്ലെങ്കിൽ സ്വന്തമായി വരയ്ക്കണം. 

കൈരേഖയാണ് ജീവിതം തീരുമാനിക്കുന്നത് എങ്കിൽ. കയ്യില്ലാത്തവർ എങ്ങിനെ ജീവിതം കരുപ്പിടിപ്പിക്കും ?

ഒരുകാര്യം തടങ്ങാതിരിക്കാനും പാതി വഴിയിൽ ഉപേക്ഷിക്കാനും പ്രേരകം ആയ. ന്യായയുക്തമായ ഒട്ടേറെ കാരണങ്ങൾ കണ്ടേക്കാം. 

കാരണങ്ങൾക്കപ്പുറം കാര്യങ്ങൾ ചെയ്യുന്നവർ ആണ് കർമ്മശേഷി ഉള്ളവർ. 

മറ്റുള്ളവർ ചൂണ്ടികാണിക്കുന്ന പരിമിതികൾ അല്ല, അവനവന്റെ ഉള്ളിലെ  നിശ്ചയദാർഢ്യമാണ് ജീവിതത്തിന് വിലയിടേണ്ടത്. 

സ്വന്തം ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് മറ്റുള്ളവരോട് ചോദിക്കരുത്. അവനവൻ തീരുമാനിക്കണം. 

സ്വയം പ്രേരിതമായ ചില ചോദ്യങ്ങൾ ഓരോ പുലർകാലത്തും ഉണ്ടാകണം. 

ഓരോ സായന്തനവും ചില ചോദ്യങ്ങൾക്കെങ്കിലും ഉള്ള മറുപടി നൽകണം. 

സ്വയം കണ്ടെത്തിയ ഉത്തരങ്ങൾ ആകണം ജീവിതം. 
                അത്യാഗ്രഹം അത്യാപത്ത്.

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു.   വളരെ ഭക്തനായിരുന്ന അദ്ദേഹം രാജ്യകാര്യങ്ങൾ നോക്കുന്നതിനൊപ്പം കഠിനമായി തപസ്സ് ചെയ്ത് അനേകം വരങ്ങളും വാങ്ങിക്കൊണ്ടിരുന്നു.  ക്രമേണ ഇത് അദ്ദേഹത്തെ അത്യാഗ്രഹിയാക്കി മാറ്റി.  ഒരിക്കൽ ദൈവം പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം ആവശ്യപ്പെട്ട വരം എന്തായിരുന്നെന്നോതാൻ തൊടുന്നതെല്ലാം സ്വർണ്ണമാകണം എന്ന്!! എത്ര വിചിത്രമായ ആഗ്രഹം, അല്ലേ?
രജാവിന്റെ ഈ വിചിത്രമായ ആഗ്രഹത്തിൽ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ദൈവം ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചു. രാജാവിന്റെ അത്യാഗ്രത്തിൽ അതൃപ്തി തോന്നിയെങ്കിലും അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ദൈവം ആ വരം നൽകി രാജാവ് തൊടുന്നതെല്ലാം സ്വർണ്ണമാകും എന്ന വരം!

അത്യാഹ്ലാദത്തോടെ  കൊട്ടാരത്തിൽ മടങ്ങിയെത്തിയ രാജാവ് ഓരോ സാധനങ്ങളും തൊട്ടുനോക്കി തന്റെ വരത്തിന്റെ ശക്തി പരിശോധിച്ച് വല്ലാതെ സന്തോഷിച്ചു.  കൊട്ടാരത്തിന്റെ തൂണുകളും, പ്രതിമകളും, കൽപ്പടവുകളും എല്ലാം രാജാവിന്റെ കരസ്പർശനത്തിൽ സ്വർണ്ണമായി.  കസേരകളും മേശകളും ഒക്കെ സ്വർണ്ണമായി.

ആ സന്തോഷം അധികം നീണ്ടുനിന്നില്ല.  രാജാവ് ഭക്ഷണത്തിനായി എടുത്ത പഴങ്ങളും പലഹാരങ്ങളുംഎന്തിന് വെള്ളം പോലും ഭക്ഷ്യയോഗ്യമല്ലാതെ സ്വർണ്ണമായി മാറി. 

വിഷണ്ണനായിരുന്ന രാജാവിന്റെ അടുത്തേയ്ക്ക് അദ്ദേഹത്തിന്റെ കുഞ്ഞ് ഓടിയണഞ്ഞത് അപ്പോഴായിരുന്നു.   കുഞ്ഞിനെ കണ്ട സന്തോഷത്തിൽ രാജാവ് അവനെ വാരിയെടുത്തു..
ഉടനെ തന്നെ ആ കുഞ്ഞും സ്വർണ്ണപ്രതിമയായി മാറി. 
സകല നിയന്ത്രണങ്ങളും വിട്ട് രാജാവ് ഭ്രാന്തനെപ്പോലെ
അലറിക്കരഞ്ഞു.. അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് പോകാൻ തന്നെ
എല്ലാവരും ഭയപ്പെട്ടു.  തങ്ങളെയെങ്ങാനും രാജാവ് തൊട്ടാൽ സ്വർണ്ണമായിത്തീരുമല്ലോ എന്ന ഭീതി തന്നെ കാരണം.  രാജാവ് എന്തുചെയ്യണമെന്നറിയാതെ വീണ്ടും ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിച്ചു. 

ഒടുവിൽ ദൈവം പ്രത്യക്ഷപ്പെട്ടു.  രാജാവ് തന്റെ അത്യാഗ്രഹത്തെക്കുറിച്ച് തീർത്തും ബോധവാനായി എന്ന് മനസ്സിലാക്കിയ ദൈവം രാജാവിന്റെ അപേക്ഷപ്രകാരം ആ വരം പിൻവലിച്ചു.  അത്യാഗ്രഹത്തിന്റെ ആപത്ത് രാജാവിന് ശരിക്കും ബോധ്യമായി. 
                                                             അമിതഭാരം
ഒരിക്കൽ ഒരു രാജാവ്‌ നായാട്ടിനു ഇറങ്ങിയതായിരുന്നു .
അദ്ദേഹം ഒരു അരുവിയുടെ തീരത്ത് കൂടെ നടന്നു നീങ്ങുമ്പോൾ ഒരു വൃദ്ധൻ തലയിൽ ഒരു വലിയ വിറക് കെട്ടും ആയി നടന്നു വരുന്നു .
രാജാവിനെ അത്ഭുത പെടുത്തിക്കൊണ്ട് സാമാന്യം വലിപ്പം ഉള്ള ആ അരുവി വൃദ്ധൻ വളരെ എളുപ്പത്തിൽ ചാടിക്കടക്കുന്നു.അതും തലയിൽ ആ വലിയ വിറകു കെട്ടും ചുമന്നു കൊണ്ട്..!

രാജാവിന്‌ ഇത്  വിശ്വസിക്കാൻ കഴിഞ്ഞില്ല...
അദ്ദേഹം ആ വയോധികന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു .
നിങ്ങൾ ഒരു വലിയ അഭ്യസി ആണെന്ന് തോന്നുന്നു...
ഇത്തരത്തിലുള്ള ഒരു പ്രകടനം ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല.
നിങ്ങൾ ഇത് എനിക്ക് വേണ്ടി ഒന്ന് കൂടി ആവർത്തിക്കുകയാ ണെങ്കിൽ ഞാൻ നിങ്ങൾക്ക് ആയിരം സ്വർണ നാണയങ്ങൾ സമ്മാനം ആയി നല്കാം.

വൃദ്ധൻ വിറകു കെട്ടും ആയി വീണ്ടും അരുവി ചാടിക്കടക്കുവാൻ ശ്രമിച്ചു .
പക്ഷെ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. വീണ്ടും രണ്ടു തവണകൂടി കൂടുതൽ വാശിയോടെ ശ്രമിച്ചു നോക്കി .എന്നാൽ വീണ്ടും വീണ്ടും  ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

അപ്പോൾ രാജാവ്‌ ചോദിച്ചു : അല്ലയോ സുഹൃത്തേ  ഞാൻ ആദ്യം നോക്കുമ്പോൾ നിങ്ങൾ അനായാസംഈ അരുവി ചാടി കടന്നത്‌ ഞാൻ കണ്ടതാണല്ലോ .
പക്ഷെ ഇപ്പോൾ നിങ്ങൾക്ക് എന്താണ് പറ്റിയത്...?

വൃദ്ധൻ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു .
" രാജൻ ഞാൻ ആദ്യം ഈ അരുവി ചാടി കിടക്കുമ്പോൾ എന്റെ തലയിൽ
ആകെ ഒരു വിറക് കെട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ...
എന്നാൽ ഇപ്പോൾ നോക്കൂ ആയിരം സ്വർണ്ണനാണയങ്ങളുടെ ഭാരം കൂടെ എനിക്ക് വഹിക്കേണ്ടതുണ്ട്..!"

അറിഞ്ഞോ അറിയാതെയോ നമ്മുടെയെല്ലാം ജീവിതത്തിലും പലപ്പോഴും ഇതു തന്നെ സംഭവിക്കുന്നു. അനാവശ്യമായ "മനോ ഭാരങ്ങൾ" ചുമന്ന് നടക്കുന്നത് കാരണം വളരെ ലളിതമായ കാര്യങ്ങളിൽ പോലും നാം പരാജയപ്പെട്ട് പോകുന്നു..!
അത്തരം "മനോ ഭാരങ്ങളെ " സ്വയം കണ്ടെത്തി ഉപേക്ഷിക്കുന്നതിലൂടെ ജീവിതയാത്ര കൂടുതൽ അനായാസമാക്കാവുന്നതേയുള്ളൂ...
                 അദ്ധ്വാനത്തിലൂടെ തന്നെ നേടുക

കുട്ടികളുടെ അച്ഛന്‍ അവരെ വളരെയേറെ ലാളിക്കുന്നതു കാണുമ്പോള്‍ ഭയം തോന്നുന്നു.

പൊരിവെയില്‍. അച്ഛനും രണ്ടു മക്കളും വയലില്‍ കഠിനാദ്ധ്വാനത്തിലാണ്. വയല്‍ വരമ്പില്‍ തണലുള്ള ഭാഗത്ത് അയല്‍‍വാസി നില്‍ക്കുന്നു.

ഉച്ചയായി. അച്ഛനും മക്കളും വയലില്‍ നിന്നും കയറി. അയല്‍വാസി കുശലപ്രശ്നം ചോദിക്കുന്നതിനിടയില്‍ തിരക്കി, “ഇനി എന്തിന് ഇത്ര കഷ്ടപ്പെടണം? ഇപ്പോള്‍ തന്നെ വേണ്ടു വേളം വയലുണ്ടല്ലോ. ഈ പിള്ളരേയും വെയില്‍ കൊള്ളിച്ചു വേണോ കൃഷി വലുതാക്കാന്‍?

വിയര്‍പ്പു തുടച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു, “കൃഷി വലുതാക്കാനല്ല എന്റെ ശ്രമം എന്റെ മക്കളെ വലുതാക്കാനാണ്.

കുട്ടികളെ അവര്‍ക്കാവുന്ന ജോലികള്‍ ചെയ്യിച്ചു തന്നെ വളര്‍ത്തണം. അവര്‍ക്ക് മാതാപിതാക്കള്‍ നല്കുന്ന അദൃശ്യ സമ്പത്താണ് അദ്ധ്വാനിക്കാനുള്ള മനഃസ്ഥിതി. അഞ്ഞൂറ് ഗ്രാം തേന്‍ ശേഖരിക്കാന്‍ ഒരു തേനീച്ചയ്ക്ക് ഏകദേശം 40,000 കി.മീറ്റര്‍ സഞ്ചരിക്കണം,20 ലക്ഷം പൂക്കളും സന്ദര്‍ശിക്കണം. ഇത്ര അദ്ധ്വാനം അതിനു പുറകിലുള്ളതുകൊണ്ടാണ് തേനിനിത്രമധുരവും.


ലോട്ടറി അടച്ചിട്ടുള്ള വരില്‍ 95 ശതമാനം ഒരു വര്‍ഷത്തിനകം അവരുടെ പൂര്‍വ്വസ്ഥിതിയെപ്രാപിക്കുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അദ്ധ്വാനിക്കാതെ ലഭിക്കുന്നതിന്റെ വില പലപ്പോഴും നാം ഓര്‍ക്കില്ല. അതുകൊണ്ട് അദ്ധ്വാനത്തിലൂടെ തന്നെ നേടുക. അതിനേ സുഖവും സ്ഥിരതയും ഉണ്ടാക്കുക.
                          മുഷിഞ്ഞ ഭാണ്ഡക്കെട്ട്
കൊട്ടാരവാതിൽക്കൽ ഭിക്ഷ  എടുത്തു കൊണ്ടിരുന്ന ഒരു മനുഷ്യൻ 
കതകിൽ ഒട്ടിച്ചിരുന്നഒരു  അറിയിപ്പ് കണ്ടു. അതിൽ രാജാവ് ഒരു വിരുന്നു നടത്തുന്നു. അതിൽ വിശേഷവസ്ത്രം ധരിച്ച് മാത്രമേ പ്രവേശിക്കാവൂ എന്നെഴുതിയിരുന്നു. ഭിക്ഷക്കാരൻ അതിൽ പങ്കെടുക്കുവാൻ അതിയായ ആഗ്രഹം തോന്നി. ധൈര്യം പൂണ്ട് അയാൾ രാജാവിൻറെ  അടുക്കൽ മുഖം കാണിച്ചു കൊണ്ട് എനിക്കും വിരുന്നിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട് എന്നാൽ എനിക്ക് ധരിക്കാൻ വിശേഷ വസ്ത്രമില്ല എന്ന് അറിയിച്ചു. 
രാജാവിന് ദയതോന്നി അയാളെയും വിരുന്നിന് പ്രവേശിപ്പാൻ അനുമതി കൊടുത്തു. അയാൾക്കൊരു വിശേഷ വസ്ത്രം ധരിക്കാൻ കൊടുക്കുകയും ചെയ്തു. ഇനി മേലാൽ ഈ മുഷിഞ്ഞ വസ്ത്രം നീ ധരിക്കരുത്.ഈ  വിശേഷവസ്ത്രം കീറിക്കളയുകയുമരുത്. എന്ന്  രാജാവ് കൽപ്പിച്ചു രാജാവിന് നന്ദിപറഞ്ഞുകൊണ്ട് തിരിച്ചുവരുവാൻ തുനിഞ്ഞ ആ മനുഷ്യൻ ഒരു മൂലയ്ക്ക് കിടന്ന തന്റെ  പഴയ മുഷിഞ്ഞ വസ്ത്രം കണ്ടു.പെട്ടന്നു അയാൾ ഓടിച്ചെന്ന് ആ പഴയ  വസ്ത്രം വാരിയെടുത്തു. 
അത് പിടിച്ച് താൻ വിരുന്നിൽ പ്രവേശിച്ചു. എവിടെ പോയാലും ആ മുഷിഞ്ഞ 
തുണിക്കെട്ട് എടുത്ത് കൊണ്ടായിരുന്നു നടന്നിരുന്നത്. അടിക്കടി തന്റെ  കയ്യിൽ നിന്നു താഴെ പോയിക്കൊണ്ടിരുന്ന  ഈ തുണിക്കെട്ട്  എടുക്കുന്നത് മൂലം വിരുന്നിൽ ശരിയായ ശ്രദ്ധിക്കുവാനും ഭക്ഷണം ആസ്വദിക്കുവാനും അവന് കഴിഞ്ഞില്ല ദിവസങ്ങൾ പോകുംതോറും ഭിക്ഷക്കാരന് പഴയ മുഷിഞ്ഞ വസ്ത്രം അടങ്ങിയ ഭാണ്ഡക്കെട്ടിലായി  കൂടുതൽ ശ്രദ്ധ എവിടെപോയാലും അത് കഷ്ടപ്പെട്ട് ചുമന്നു കൊണ്ടായിരുന്നു പോയിക്കൊണ്ടിരുന്നത് പഴയ മുഷിഞ്ഞ തുണി അവൻറെ ജീവിതത്തിന്റെ  സന്തോഷം മുഴുവൻ കവർന്നെടുത്തു.

*ആ ഭിക്ഷക്കാരന്റെ  മാത്രമല്ല നമ്മുടെ എല്ലാവരുടെയും കയ്യിൽ മുഷിഞ്ഞ ഭാണ്ഡക്കെട്ടുണ്ട്. അതിന്റെയുള്ളിൽ പക, പിണക്കം, ദേഷ്യം, ദുഃഖം, എന്നിങ്ങനെ വേണ്ടാത്ത വസ്തുക്കളെല്ലാം ഉണ്ട് അത് കാത്തുസൂക്ഷിച്ചുകൊണ്ട് പോകുവാനുള്ള ശ്രദ്ധ മൂലം നമ്മുടെ ജീവിതത്തിൽ വരുന്ന സന്തോഷത്തെ നുകരുവാൻ നമുക്ക് കഴിയുന്നില്ല നമ്മുടെ ജീവിതത്തിലുള്ള മുഷിഞ്ഞ ഭാണ്ഡക്കെട്ടുകളെ  പുറത്തേക്കെറിഞ്ഞു  കളയുവാൻ നമുക്ക് കഴിയുമോ...???*
                                                                      വിനോദം
ഓഫീസിലെ തിരക്കിനിടയിലാണ് ഭാര്യയുടെ ഫോൺ വന്നത് , " മോനെ നമ്മൾ ടൂഷനയച്ചാലോ , നല്ലതല്ലേ ?

"എപ്പോഴാ ടൂഷന് സമയമുള്ളത് "   ഞാൻ അവളോട് ചോദിച്ചു 

"വൈകീട്ടത് നാല് മുതൽ ഏഴു വരെ " അവളുടെ മറുപടി കേട്ട് ഞാൻ ഞെട്ടി !!!

" അത് മോന് കളിക്കാനുള്ള സമയമല്ലേ  , കളിക്കാനുള്ള സമയം അപഹരിച്ചുള്ള ഒരു പഠനവും വേണ്ട "
"അടുത്തുള്ള കുട്ടികളൊക്ക പോകുന്നുണ്ട് " അവൾ മറുപടി പറഞ്ഞു 

"അവനെ അടുത്തുള്ള കുട്ടിയാക്കുകയല്ല , അവനെ അവനാക്കുകയാണ് .. പഠിക്കാൻ സമയം കുറഞ്ഞാലും പ്രശ്നമില്ല .. കളിക്കാനുള്ള സമയം കുറയാൻ പാടില്ല " അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു 

നമ്മുടെ കുട്ടികൾക് പതിനഞ്ചു വയസ്സുവരെ എങ്കിലും കളിക്കാൻ മതിയായ സമയം കിട്ടുന്നുണ്ട് എന്ന് നാം ഉറപ്പു വരുത്തണം , പഠിക്കാൻ സമയം കുറഞ്ഞു പോയാലും വലിയ പ്രശ്നമൊന്നും ഇല്ല .. പ്രൈമറിയിൽ കുട്ടികൾ വാങ്ങുന്ന റാങ്കും  മാർക്കും ഒന്നുമല്ല കുട്ടിയുടെ ഭാവി നിശ്ചയിക്കുന്നത് . 

കുട്ടികൾ വലുതായാലും അവര്ക് വേണമെങ്കിൽ പഠിക്കാൻ ധാരാളം സമയം കിട്ടും , പക്ഷെ കളിക്കാൻ , മതിമറന്നു കളിക്കാൻ  പതിനഞ്ചു വയസ്സ് വരെയേ ഒരു കുട്ടിക്ക് കഴിയൂ. 

പഠിക്കാൻ ചിലവഴിച്ചതിലേറെ സമയം കളിക്കാൻ ചിലവഴിച്ച വ്യക്തികൾ ആണു നല്ല മനുഷ്യർ ആയിട്ടുള്ളത്, ചെറിയ ക്ലാസ്സുകളിൽ പരീക്ഷ നേരത്തെ  കഴിഞ്ഞാൽ ബാക്കിയുള്ള സമയം ഗ്രൗണ്ടിലേക്കാണ് ഓടിയിരുന്നതു. 

ചുറ്റുപാടുകൾ , പ്രകൃതി  , സാമൂഹ്യ ജീവിതം , ലീഡർഷിപ്പ്  , കായിക ക്ഷമത , മാനസിക ഉല്ലാസം ഇതെല്ലാം ധാരാളം  കിട്ടിയിട്ടുണ്ട് . തിരിഞ്ഞു നോക്കുമ്പോൾ വർണ്ണ ശബളമായ ഒരു കുട്ടിക്കാലം ഉണ്ട് എന്നത് തന്നെയാണ്  വലിയ സന്തോഷം. . കുട്ടികളെ  പഠിപ്പിക്കേണ്ട എന്നല്ല , പഠിപ്പിക്കണം  , അവർ എന്തിനാണ് പഠിക്കേണ്ടത് എന്ന് അവരെ ബോധ്യപ്പെടുത്തണം , മാർക്കിനോടൊപ്പം, ജീവിത മൂല്യം , ധാർമികത , പ്രതിസന്ധികളെ അതിജയിക്കാനുള്ള കഴിവ് ,നേതൃത്വ ഗുണം , കുടുംബ സാമൂഹ്യ ബന്ധങ്ങൾ എല്ലാം കുട്ടികൾക് പകർന്നു കൊടുക്കണം . പലപ്പോഴും കുട്ടികളെ വലിയവരാക്കുന്നത് അവർക്കു   ലഭിക്കുന്ന മൂല്യങ്ങളാണ് .മാർക്കുകളല്ല . കുട്ടികളുടെ പഠനം ഒരിക്കലും മാതാപിതാക്കളുടെ അഭിമാന പ്രശ്നം ആയി മാറരുത്   . 

കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം ,  ഓർക്കുക ലോകത്തിലെ എല്ലാ ഹീറോസും ഹീറോകൾ ആയിത്തീർന്നത്  അവരുടെ കഴിവിനെ പരിപോഷിപ്പിച്ചിട്ടാണ്   , മാര്കഷീറ്റിലെ നമ്പറുകൾ അല്ല . 

പരീക്ഷയിൽ തോറ്റവരും ജീവിതത്തിൽ വിജയിച്ചിട്ടുണ്ട് , ജീവിതത്തിൽ ജയിക്കാൻ കഴിയാത്തവൻ എത്ര പരീക്ഷ  ജയിച്ചിട്ടും കാര്യമില്ല .. 

അത് കൊണ്ട് നമ്മുടെ കുട്ടികൾ   കളിക്കട്ടെ , അവരുടെ ബാല്യം അവര്ക് തന്നെ കൊടുക്കാം , അദ്ധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ ബാല്യം അവരിൽ നിന്നും മോഷ്ടിക്കരുത്.
  നല്ലവരായ രക്ഷകർത്താക്കൾക്ക് വേണ്ടി..........
                  ശലഭം പഠിപ്പിച്ച പാഠ

ജീവശാസ്ത്ര അധ്യാപകൻ പൂമ്പാറ്റയുടെ ജീവിതത്തിന്റെ  വിവിധ ഘട്ടങ്ങൾ പഠിപ്പിക്കാനായി ഒരു കൊക്കൂണുമായി  ക്ലാസിലെത്തി. ഏതാനും മണിക്കൂറിനുള്ളിൽ പൂമ്പാറ്റ വിരിഞ്ഞ് പുറത്തുവരുമെന്നും അതിനായി കാത്തിരിക്കണമെന്നും കുട്ടികളോട് പറഞ്ഞു. കൊക്കൂണിൽ നിന്നും  പുറത്തുവരാനുള്ള പൂമ്പാറ്റയുടെ പരിശ്രമം കണ്ട് ആരും അതിനെ സഹായിക്കാൻ ഒരുങ്ങുന്നതെന്ന്  പ്രേത്യേകം താക്കീത് ചെയ്ത് മാഷ്  പുറത്തേക്ക് പോയി. കുട്ടികൾ ആകാംക്ഷയോടെ കാത്തിരുന്നു. കൊക്കൂൺ മെല്ലെ അനങ്ങി തുടങ്ങി. പൂമ്പാറ്റ വളരെ കഷ്ടപ്പെട്ട്  കൊക്കൂണിൽ നിന്ന് പുറത്തേക്ക് വരാനുള്ള ശ്രമം തുടങ്ങി. കുട്ടികളിൽ ഒരുവന് കുഞ്ഞു പൂമ്പാറ്റയോട് അലിവ് തോന്നി. അവൻ കൊക്കൂൺ മെല്ലെ തുറന്നു കൊടുത്തു. പൂമ്പാറ്റ വേഗം പുറത്തേക്ക് എത്തി. ഒറ്റയ്ക്ക് നടക്കാനൊരുങ്ങിയ പൂമ്പാറ്റ പക്ഷേ ചത്തുവീണു. സങ്കടത്തോടെ നിൽക്കുന്ന കുട്ടികളെയാണ് തിരികെയെത്തിയ മാഷ് കണ്ടത്. കാര്യം മനസിലായ അദ്ദേഹം കുട്ടികളോട് പറഞ്ഞു. നോക്കു കൊക്കൂണിൽ നിന്നും  പുറത്തുകടക്കാനുള്ള പരിശ്രമമാണ് പൂമ്പാറ്റയ്ക്ക്  ഭാവിയിൽ പറക്കാനായി ചിറകുകൾക്ക് ശക്തി നൽകുന്നത്. കൊക്കൂൺ  തുറക്കാൻ നമ്മൾ സഹായിച്ചാൽ പിന്നെ അത് ജീവിച്ചാലും പറക്കാൻ കഴിയില്ല. വെളിയിൽ വരാൻ സഹായിക്കുന്ന പ്രയാസം പിന്നീടുള്ള ജീവിതത്തെ ആണ് സഹായിക്കുന്നത്. പൂമ്പാറ്റയ്ക്ക് മുന്നോട്ടുകുതിക്കാനുള്ള  ഊർജ്ജം പകരുന്നത് വിരിഞ്ഞ്  ഇറങ്ങുമ്പോഴുള്ള പ്രയാസമാണെങ്കിൽ  പക്ഷികളുടെ ശരീരത്തിൽ ചിറക് ഒരു ഭാരം ആണെങ്കിലും ആ ചിറകാണ് അവയെ പറക്കാൻ സഹായിക്കുന്നത്. ഭാരങ്ങളും, തോൽവികളും നമ്മെയും മുന്നോട്ടു തന്നെയാണ് കൊണ്ടു പോയിട്ടുള്ളത്. സങ്കടങ്ങളാണ് ശരിയായ അനുഭവങ്ങൾ എന്ന് സങ്കടപ്പെട്ടവർക്കെല്ലാംമറിയാം. വേദന നൽകുന്ന ചെറിയൊരു മുറിവ് പോലും വലിയ സന്ദേശങ്ങൾ നൽകുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ചാൽ മാത്രമേ ഏറ്റവും വലിയ ആഹ്ലാദമായ കുഞ്ഞിനെ അവൾക്ക് കിട്ടു. ജീവിതത്തിന്റെ  ആരംഭത്തിൽ പൂമ്പാറ്റ അനുഭവിക്കുന്ന വേദന വെറുതെയായിരുന്നില്ല. കൃത്യമായ ഒരു പ്ലാനിങ്  അതിന് പിന്നിൽ ഉണ്ട്. അതിന്റെ  സൃഷ്ടാവിന്റെതാണ്   പിഴക്കാത്ത ആ പ്ലാനിംഗ്. അങ്ങനെയൊരു പ്ലാനിങ്  സർവ്വ സൃഷ്ടികൾക്കും ഉണ്ട്. മനുഷ്യരായ നമ്മൾ മാത്രമാണ് മനോവേദനകളിൽ തകർന്നു  പോകുന്നത്. പലവെട്ടം ഓടിയിട്ടും എലിയെ പിടിക്കാൻ കഴിയാത്ത സങ്കടത്തിൽ ഒരു പൂച്ചയും ആത്മഹത്യചെയ്തത് നമ്മൾ കണ്ടിട്ടില്ല. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ പിടാക്കാമെന്നേ പൂച്ച കരുതു. എന്നാൽ ചെറിയൊരു തോൽവി പോലും സഹിക്കാനാവാതെ ജീവിതം നഷ്ടപ്പെടുത്തിയ എത്രയോ വാർത്തകൾ നാം ഓരോ ദിവസവും വായിക്കുന്നു. നിരന്തരമായ പരാജയങ്ങളിൽ നിരാശപ്പെടരുത് കാരണം  താക്കോൽ കൂട്ടത്തിലെ അവസാന താക്കോൽ കൊണ്ടാകും ചിലപ്പോൾ ഒരു താഴ് തുറക്കാൻ കഴിയുക. പരിശ്രമിച്ചുകൊണ്ടിരിക്കുക  വിജയിക്കുകതന്നെ ചെയ്യും.
                               കരുതല്‍

 ശിവകേര എന്ന പ്രശസ്തനായ എഴുത്തുകാരന് സിംഗപ്പൂരിൽ ഉണ്ടായ ഒരു അനുഭവം ഇവിടെ  പറയട്ടെ. അദ്ദേഹം ആറുവർഷംമുമ്പ് സിംഗപ്പൂരിലേക്ക് പോയി. പോകേണ്ട സ്ഥലത്തിലേയ്ക്ക് പോകാൻ അദ്ദേഹം ഒരു ടാക്സിയിൽ കയറി. ഡ്രൈവർ കുറെ സ്ഥലങ്ങൾ ചുറ്റി ചുറ്റി പോയിട്ടാണ് അദ്ദേഹത്തിന് ഇറങ്ങേണ്ട സ്ഥലത്തെത്തിയത്. ടാക്സിയുടെ മീറ്ററിൽ 11 ഡോളർ കാണിച്ചു എന്നാൽ ഡ്രൈവർ 10 ഡോളർ മാത്രമേ വാങ്ങിച്ചുള്ളൂ. ശിവകേര ആ  ഡ്രൈവറോട് 11 ഡോളർ ആയല്ലോ താങ്കൾ 10 ഡോളർ മാത്രമേ വാങ്ങിയുള്ളൂ എന്ന് ചോദിച്ചു. അപ്പോൾ അയാൾ സർ ഞാൻ ഒരു ഡ്രൈവർ ആണ്. നിങ്ങൾ പറഞ്ഞ  സ്ഥലത്ത് നിങ്ങളെകൊണ്ടെത്തിക്കേണ്ടത് എന്റെ ജോലിയാണ്. എനിക്ക് വഴി അറിയാത്തതുകൊണ്ട് കുറേദൂരം ചുറ്റിയാണ് വന്നത് ശരിയായ സ്ഥലത്തുകൂടി വന്നിരുന്നുവെങ്കിൽ ഇവിടെവരെ 10 ഡോളറേ  ആകുമായിരുന്നുള്ളൂ. എന്റെ  തെറ്റിന് സർ  11 ഡോളർ തരേണ്ടതുണ്ടോമീറ്ററിൽ 11 കാണിച്ചു എന്നുള്ളത് ശരിയാണ് പക്ഷേ എന്റെ  മനസാക്ഷി അത് വാങ്ങിക്കുവാൻ എന്നെ അനുവദിക്കുന്നില്ല. സിംഗപ്പൂരിലേക്ക് കുറയെ ആളുകൾ ടൂറിസ്റ്റ് ആയി  വരുന്നുണ്ട് അവരുടെ ആദ്യത്തെ അനുഭവം ഞങ്ങളെ പോലുള്ള ടാക്സി ഡ്രൈവർമ്മാരിലാണ്  ആരംഭിക്കുന്നത്. ആ അനുഭവം മധുരമുള്ളതായിരിക്കണ്ടേ.

*നമ്മുടെ പക്കൽ പണം ഉണ്ടാകാം, ജോലിയുണ്ടാകാം, വിദ്യാഭ്യാസമുണ്ടാകാം കരുതലും വിശ്വസ്തതയും ഉണ്ടോ? നമ്മുടെ മനസ്സാക്ഷിയെ നമ്മൾ സൂക്ഷിക്കുന്നുണ്ടോ? നമ്മുടെ മനസ്സ് ശുദ്ധമാണോഒന്ന് ചിന്തിച്ചു നോക്കൂ.....*
                                                  *അത്യാഗ്രഹം നല്ലതല്ല*

ഒരിടത്ത് ഒരിടത്ത് ഒരു നായ വിശന്നു വലഞ്ഞ നടക്കുകയായിരുന്നു.അങ്ങനെ കറങ്ങി നടന്നപ്പോള്‍ ഒരു കശാപ്പുശാല കണ്ടു. മക്കളേ കശാപ്പുശാല എന്നു വച്ചാല്‍ മൃഗങ്ങളെ വെട്ടി ഇറച്ചിയാക്കി നമ്മള്‍ക്കു തരുന്ന സ്ഥലം.കശാപ്പുശാലയുടെ അടുത്ത് നിറയെ എല്ലിന്‍ കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു നമ്മുടെ നായ കണ്ടു.അപ്പോള്‍ നായ വിചാരിച്ചു ഹായ് ഇതു കൊള്ളാമല്ലോ. മാംസം കുറെശ്ശെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലുകള്‍,ഇതില്‍ ഒരെണ്ണാം എടുക്കാം, തിന്നു വിശപ്പും മാറ്റാം”.നായ കൂടുതല്‍ മാംസം പറ്റിയിരിക്കുന്ന വലിയ ഒരു എല്ലുകഷണം കടിച്ചെടുത്ത് വീട്ടിലേക്കു ഓടി.വീട്ടിലെത്താറായി.ഇനി ഒരു പാലം കടക്കുകയേ വേണ്ടൂ.നായ പാലത്തില്‍ കയറി. താഴെ വെള്ളമാണ്.നായ വെള്ളത്തിലേക്കു നോക്കി.

അമ്പടാ വെള്ളത്തില്‍ വേറെ ഒരു നായ,അവ്ന്റെ വായിലുമുണ്ട് ഒരു വലിയ എല്ല്.

നായക്കു അതു കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല.ആ എല്ലും കൂടെ കൈക്കലാക്കണം എന്നു അവന്‍ തീരുമാനിച്ചു.

ബൌ.....ബൌ.....

പാലത്തില്‍ നിന്നും വെള്ളത്തിലേ മറ്റേ നായയെ നോക്കി നമ്മുടെ നായ കുരച്ചു.

പ്ലൂം........!!!!!

എന്ന ശബ്ദത്തോടെ നായ കടിച്ചു പിടിച്ചിരുന്ന എല്ല് വെള്ളത്തിലേക്കു വീണു.

നായക്കു സങ്കടമായി. അവന്‍ വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി.എല്ലു വീണപ്പോള്‍ വെള്ളത്തില്‍ ഉണ്ടായ കുഞ്ഞു അലകള്‍ പതുക്കെ മാഞ്ഞു വെള്ളത്തിന്റെ അനക്കം നിന്നു.അപ്പോള്‍ നായ തന്റെ മുഖം അതില്‍ തെളിഞ്ഞു കണ്ടു.അന്നേരം ആണ് നായക്കു മനസ്സിലായത് തന്റെ തന്നെ പ്രതിബിംബമാണ്  വെള്ളത്തില്‍ കണ്ടത് എന്ന്.

വെള്ളത്തില്‍ മുമ്പ് കണ്ട പ്രതിബിംബം വേറെ നായയുടെതാണന്ന് കരുതിയ അവന്‍ തന്റെ മണ്ടത്തരമോര്‍ത്ത് വല്ലതെ ദു:ഖിച്ചു.നഷ്ടപ്പെട്ട എല്ലിന്‍ കഷണത്തിനെ ഓര്‍ത്ത് സങ്കടത്തോടെ ഇനി ദു:ഖിച്ചിട്ടെന്തു കാര്യം!എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വിശന്നു വലഞ്ഞു അവശനായ നായ വേച്ചു വേച്ചു വീട്ടിലേക്കു നടന്നു.

എന്തു ഗുണപാഠം ആണ് ഇതില്‍ നിന്നും മനസ്സിലായത്?
അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.
                          രാജ്യസ്നേഹം
രാഷ്ട്രപതിഭവൻ അപൂർവ്വമായ കാഴ്ചക്ക് ഇടമൊരുക്കി. ഇന്ത്യയുടെ പ്രഥമപൗരനെ അദ്ദേഹത്തിന്റെ കൈയിൽ നിന്നും പുരസ്കാരം സ്വീകരിച്ചതിനു ശേഷം അദ്ദഹത്തിന്റെ ശിരസ്സിൽ പുരസ്‌കാരജേതാവ് കൈകൾ വെച്ചനുഗ്രഹിക്കുന്ന കാഴ്ച. ഈ ഒരു ദൃശ്യം. 
കർണ്ണാടകയിൽ നിന്നുമുള്ള സാലുമാരദ തിക്കമ്മക് പദ്മശ്രീപുരസ്കാരം രാഷ്ട്രപതി സമ്മാനിക്കുന്നതിനിടയിൽ ആണ് തിക്കമ്മ രാഷ്ട്രപതിയുടെ ശിരസ്സിൽ കൈവെച്ചനുഗ്രഹിച്ചത്.
സാലുമരദ തിമ്മക്ക സ്‌കൂളില്‍ പോയിട്ടില്ല. ലോകത്തിന്റെ നടപ്പുവഴികളെക്കുറിച്ച് വലുതായ അറിവൊന്നുമില്ല അവര്‍ക്ക്. പക്ഷേ ലോകത്തിന്റെ കണ്ണ് കുളിര്‍പ്പിച്ച മഹത്തായൊരു കര്‍മ്മം സാലുമരദ തിമ്മക്ക ചെയ്തു. കര്‍ണ്ണാടകയുടെ തലസ്ഥാനത്തുള്ള കുടൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശത്തുമായി നാല് കിലോ മീറ്ററോളം ദൂരത്തില്‍ 284 ആല്‍മരങ്ങള്‍ അവര്‍ നട്ടുവളര്‍ത്തി. 50 വര്‍ഷത്തെ നിതാന്തമായ പരിശ്രമം, 284 മരങ്ങള്‍ ഇപ്പോള്‍ നിരത്തിനിരുവശവും തണല്‍ ചൂടി നില്‍ക്കുന്നു. സാലുമരദ തിമ്മക്ക നട്ടുവളര്‍ത്തിയ ആല്‍മരങ്ങള്‍ക്ക് 498 കോടി രൂപ വില വരുമെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ അവര്‍ ചെയ്ത പ്രവൃത്തി മതിപ്പുവിലകള്‍ക്കെല്ലാം മേലെ നില്‍ക്കുന്നു. കുടൂരിന്റെ കുളിര്‍മ്മയായി തിമ്മക്ക നട്ട മരങ്ങള്‍ തലയാട്ടിനില്‍ക്കുന്നു.
ഇന്നാ മരങ്ങളുടെ തണലും കുളിരും തിക്കമ്മയുടെ കൈകളിലൂടെ രാഷ്ട്രപതി അനുഗ്രഹമായി ശിരസ്സിൽ ഏറ്റുവാങ്ങിയപ്പോൾ അത് ഈ ഭാരതത്തിലെ മുഴുവൻ ജനങ്ങൾക്കും കൂടിയാണ്. മുൻപൊക്കെ  ആയിരുന്നെങ്കിൽ ഏതെങ്കിലും വിദേശഫണ്ട് കൈപ്പറ്റുന്ന എൻജിഒകൾക്ക് കിട്ടുമായിരുന്ന പുരസ്കാരം ഇന്ന് അർഹതപ്പെട്ട കൈകളിലേക്ക് എത്തപെടുന്നു
തിമ്മക്കയുടെ പാദാരവിന്ദങ്ങളിൽ പ്രണാമം.

കുട്ടികൾ ഉണ്ടാവില്ല എന്ന കാരണത്താൽ ദാമ്പത്യ ജീവിതത്തിൽ നിന്നും പുറന്തള്ളിയപ്പോൾ വൃക്ഷതൈകളെ സ്വന്തം മക്കളായി പേരിട്ട് വളർത്തി വലുതാക്കി രാജ്യ സ്വത്ത് ആക്കി മാറ്റിയ മാതൃത്വം.























2 comments: