ചൊല്ലുകള്‍മഴ
അടമഴ വിട്ടിട്ടും ചേടിമഴ വിട്ടില്
അന്തിക്കു വന്ന മഴയും വിരുന്നും അന്ന്‍ പോകില്ല
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യാം
ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല
ചോതി പെയ്താല്‍ ചോറ്റിന് പഞമില്ല
തിരുവാതിരയില്‍ തിരമുറിയാതെ
മകരത്തില്‍ മഴ പൊയ്തല്‍ മലയാളം മുടിയും
മകീരത്തില് മതി മറന്നു പെയ്യണം
മിന്നിയും മിനിങ്ങിയും കന്നിമഴ
മുച്ചിങ്ങം മഴയില്ലയെങ്കില്‍ അച്ചിങ്ങം മഴയില്ല
മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ
മഴയൊന്നു പെയ്താല്‍ മരമേഴുപെയ്യും

ഓണം

അത്തം കറുത്താല്‍ ഓണം വെള്ക്കും
ഉ ണ്ടറിയണം ഓണം
ഓണം ക്ഴിഞ്ഞാല്‍ ഓലപ്പുര ഓട്ട്‌പ്പുര
ഓണത്തിനെകാള്‍ വലിയമകമുണ്ടോ
ഓണം പോലെയാണോ തിരുവാതിര
ഓണം മുഴക്കോല് പോലെ
ഓണം വരുവാനുമൊരു മുലം വേണം
ഓണവും വിഷുവും വരാതെപോട്ടെ
കാണം വിറ്റും ഓണം ഉണണം
മത്ത പുത്താല്‍ ഓണം
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
അത്തം വെളുത്താൽ ഓണം കറുക്കും
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
ഉറുമ്പു ഓണം കരുതും പോലെ
ഉള്ളതുകൊണ്ട് ഓണം പോലെ
ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
ഓണത്തിനല്ലയൊ ഓണപ്പുടവ.
ഓണത്തേക്കാൾ വലിയ വാവില്ല.
ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
ഓണം കേറാമൂല
ഓണം പോലെയാണോ തിരുവാതിര?
ഓണം മുഴക്കോലുപോലെ
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
ഓണം വരാനൊരു മൂലം വേണം.
കാണം വിറ്റും ഓണമുണ്ണണം
തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.

തിരുവോണം തിരുതകൃതി

ക്യഷി
അത്തത്തിനു വിതച്ചാല്‍ പത്തായം പത്ത് വേണം
 അന്നവിചാരം മുന്നവിചാരം
ആയിരം ചാക്ക് അരിവാരുന്നതിനേക്കാള്‍ അരചാക്ക് നെല്ല വാരുന്നത്,ആയിരം ചാക്ക് നെല്ലവാരുന്നതിനേക്കാള്‍ അരക്കറ്റ് കൊയ്തു വരുന്നത് 
ആയില്യത്തില്‍ പാകം ,അത്തത്തില്‍ പറിച്ചു നടാം          
അരി വിതച്ചാല്‍ നെല്ലാകുമോ
അഴകുള്ള ചക്കയില്‍ ചുളയില്ല
ആഴത്തില്‍ ഉഴുത് അകലത്തില്‍ വിതയ്ക്കുക
ഇടവപ്പാതി കഴിഞ്ഞാല്‍ ഇടവഴിയിലും വെള്ളം
ഇരിക്കും കൊമ്പ് വെട്ടരുത്
ഇളംതലയ്ക്കല്‍ കാതലില്ല
മേടം പത്തിന് മുമ്പ് പൊടിവിത കഴിയണം
വിത്ത് ഗുണം പത്ത് ഗുണം 
വിളഞ്ഞതിലേക്ക് തേവരുത് 
പൂട്ടാത്ത കണ്ടത്തില്‍ വിത്തിടരുത് 
അധികം വിളഞ്ഞാല്‍ വിത്തിനും കൊള്ളില്ല 
അടുത്ത് നട്ടാല്‍ അഴക്,അകത്തി നട്ടാല്‍ വിളവ് 
അയല്‍ നോക്കിയേ ക്യഷിയിറക്കാവു 
അയല്‍ ഒത്തു വിലയിറക്കണം
ആയിരം പൊന്‍കരണ്ടി ഉള്ളവനും ചിലപ്പോള്‍ ഒരു ചിരട്ടത്തവി വേണ്ടി വരും 
കളയില്ലാതെ വിളയില്ല 
കല മുളയിലേ നുള്ളണം 
കള പറിക്കാഞ്ഞാല്‍ വിള കാണാ 
പാറപ്പുറത്ത് വേരോടില്ല 
മണ്ണ്‍ അറിഞ്ഞ വിത്ത് ,കണ്ടറിഞ്ഞ വളം 
മുളയിലറിയാം വിള 
കല്ല്‌ കണ്ടാല്‍ കൈക്കോട്ട് വയ്ക്കണം
കണ്ടം വിറ്റും കാളയെ വാങ്ങണോ 
കൊയ്യാത്ത അച്ചിക്ക് അരിവാള്‍ എന്തിനു 
കോരി വിതച്ചാലും വിധിച്ചതേ വിളയു 
ഞാറ്റുവേല തെറ്റിയാല്‍ നാടാകെ നഷ്ടം
ചോതി വര്‍ഷിച്ചാല്‍ ചോറ്റിനു പഞ്ഞമില്ല 
ചിങ്ങത്തിലെ മഴ തെങ്ങിനു നന്ന 
തേവുന്നവന്‍ തന്നെ തിരിക്കണം 
നാലും കടം കൊണ്ടവന്‍ ക്യഷി ചെയ്യണ്ട 
പതിരില്ലാതെ കതിരില്ല 
കുംഭത്തില്‍ മഴ പൊയ്താല്‍ കുപ്പയിലും നെല്ല      
ഉടമ തന്‍ ദ്യഷ്ടി ഒന്നാന്തരം വളം
ഉഴുന്ന കാള വിത്തറിയേണ്ട
ഏറെ പൂട്ടിയാല്‍ കുറച്ചു വിത്ത് മതി
ഒരില പോയാല്‍ ഒരു പടല പോയി
ഓ ത്തില്ലാത്തോന്‍ ബ്രാഹ്മണന്‍ അല്ല ,പോത്തില്ലത്തോന്‍ കര്‍ഷകനല്ല
കണ്ടത്തിലെ പണിക്ക് വരമ്പത്തു കൂലി
കണ്ടം കണ്ടോണ്ടിരുന്നാല്‍ കൊണ്ടോട്ടിരിക്കാം
കണ്ടമിനെല്ലാം കരിക്കാകാ
കതിരിന്‍മേല്‍ വളം  വെയ്ക്കരുത്
കന്നിനെ കയം കാട്ടരുത്
കളയുള്ള വയലില്‍ വിള കാണില്ല
കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
കുംപളങ്ങ കട്ടവനെ തോളില്‍ തപ്പു
ചിര നനയ്ക്കുമ്പോള്‍ തകരയും നനയും
തലയറ്റ് തെങ്ങിന് കുലയുണ്ടോ
താണ നിലത്തേ നിരോടു
തോഴുതുണ്ണ്‍ന്ന്‍ ചോറിനെക്കാള്‍ രുചി ഉഴുതുണ്ണ്‍ന്ന ചോറിന്ന്‍
ദാനം കിട്ടിയ പശുവിന്‍റെ പല്ലു നോക്കരുത്
നല്ലരി കൊടുത്ത് പുല്ലരി വാങ്ങുക
നവര നട്ടാല്‍ തുവര ഉണ്ടാകുമോ
നാലാം കൊല്ലം കാലിക്കണടം
നിലമറിഞ്ഞ വിത്തിടണം
നെല്ലുള്ളിടത്ത് പുല്ലും കാണം 
നെല്ലുപോലില്ലാ ധനം
നെല്ലും വിത്തും കോഴിക്ക് ഭേദമില്ല
പുന്നെല്ല വരുമ്പോള്‍ പഴയരി തിളയ്ക്കണം
ണണറിഞ്ഞു മാത്രം വിത്തിടണം
മണ്ണ്‍അറിഞ്ഞു വളം ചെയ്‌താല്‍ കിണ്ണം നിറയെ ചോറുണം
മരമില്ലാത്ത നാട്ടില്‍ മുരിക്കുംമാമരം
മുള്ളിനു മുര്ച്ചയും തുളസിക്കു ഗന്ധവും മഹത്വം
വരമ്പു ചാരി നട്ടാല്‍ ,ചുവരു ചാരിയുണ്ണം
വിത്തിട്ട വെലിയില്ല, വെലിയിട്ട വിത്ത്
വിത്തിനു കരുതിയാല്‍ പത്തിന് കൊള്ളാം
വിത്തില്ല സമ്പ്രദായം മേലുമില്ല കിഴുമില്ല
വിത്ത്ഉണ്ടെങ്കില്‍ പത്തായവുംഉണ്ടാവും
   വിത്ത് കുത്തി ഉണണരൂത്
വിത്ത് കുറവെങ്കില്‍ കുടുതല്‍ പുട്ടുക
വിത്ത് വിതച്ചാല്‍ മുത്ത് വിളയും
വിത്തില്‍ പിഴച്ചാല്‍ വിലവിലും പിഴയ്ക്കും
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
വിത്താഴം  ചെന്നാല്‍ പത്താഴം നിറയും
വിളഞകതിര്‍ വളയും
വിഷു കണ്ട രാവിലെ വിത്തിറക്കണം
വിത്ത് ഗുണം പത്ത് ഗുണം
പശു പല നിറം ,പാല്‍ ഒരു നിറം
നെല്ലില്‍ പെയ്ത മഴപ്പുല്ലിലും പെയ്യും
നെടിയ മരം വീണാല്‍ നില്‍ക്കുന്ന മരംനെടുമരം
നെല്ലിനു പായുന്ന വെള്ളം പുല്ലിനു പായും
നെല്ല കുത്തുതോറും അരിവെളുക്കും
അധ്വാനം
അധ്വാനം താന്‍ സമ്പത്ത്
എല്ലുമുറിയെ പണി ചെയ്‌താല്‍ പല്ല മുറിയെ തിന്നാം
പയ്യെ തിന്നാല്‍ പനയും തിന്നാം
ഒരു വേലയ്ക്കിര് വേല
ഒത്തുപിടിച്ചാല്‍ മലയും പോരും
കണ്ടത്തിലെ പണിക്ക് വരമ്പത്ത് കുലി
അധ്വാനത്തില്‍ വേര് കയ്ച്ചാലും ഫലം മധുരിക്കും
 സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം
എല്ലാവരുംതേങ്ങ ഉടയ്ക്കുമ്പോള്‍ ഞാന്‍ ചിരട്ടയെങ്കിലും ഉടയ്ക്കണടെ
കട്ടു തിന്നുന്നവനും ,നട്ടുതിന്നുന്നവനും ,തെണ്ടിതിന്നുന്നവനും അടങ്ങിയിരുക്കില്ല
ഓടാന്‍ വയ്യാത്തവന്‍ ചാടാന്‍ പോകരുത്
വേണമെങ്കില്‍ ചക്ക വേരിലും കായിക്കും
 മടിയന്‍ മല ചുമക്കും 
വേലയില്ലാതെ കൂലിയില്ല
വേല ചെയ്യാത്തവന ഊണല്ല 
വേലയില്ലെങ്കില്‍ തീനുമില്ല 
വിത്തിട്ടവന്‍ വിള കൊയ്യും 
അന്നു വെച്ച വാഴ അന്നു കുലയ്ക്കില്ല 
ഏത്തയ്ക്ക ഉണ്ടാവണമെങ്കില്‍ ഏത്തമിടണം 
ചെറു വാരിയാല്‍ ചോറുകിട്ടും 
നട്ടു തിന്നണം ചുട്ടു തിന്നരുത് 
പത്തായം പട്ടിണി കിടക്കരുത
പണി കുടാതെ പണമില്ല 
കൈ അടിയാലെ വയാടു 
ഉഴുന്നകാലത്ത്‌ ഊരുചുറ്റി നടന്നിട്ട അറക്കുന്ന കാലത്ത്‌ അരിവാളുമായി വന്നാലോ 
പാടത്ത്‌ ജോലി വരമ്പത്ത് കുലി 
വിയര്‍പ്പിന്‍റെ വിശപ്പ് സുഖ്മെരും 
വേലചെയ്‌താല്‍ കുലി വേഷമിട്ടാല്‍ കാശ 
വിത്ത്‌ ഗുണം പത്ത്‌ ഗുണം
അണ്ണാറക്കന്നനും തന്നാലായത് 
ആനയ്ക്ക് തടി ഭാരം ഉറുമ്പിനരി ഭാരം 
ഉന്തിന്‍റെ കുടെ ഒരുതളളം കുടെ
സദ്യ മറന്നാലും പട്ടിണി മറക്കില്ല 
അപ്പുറത്ത്‌ തേങ്ങാ തിരുവുമ്പോള്‍ ഇപ്പുറത്ത് ചിരട്ടയെങ്കിലും തിരുവാണോ 
അല്ലലുള്ള പുലയിയെ ച്ചുളളലുളള കാടറിയു 
           

ഉപ്പ്
ഉപ്പ് അധികമായാല്‍ വെള്ളം
വെള്ളം അധികമായാല്‍ ഉപ്പ്
ഉപ്പിടാക്കൈ ഉടലോടെ തുലയും
ഉപ്പിട്ടവരെ ഉള്ളകാലം നിനയ്ക്കും
ഉപ്പിട്ട കഞ്ഞിം ചെരിപ്പിട്ട കാലും
ഉപ്പിലും കയറിയോ അട്ട
ഉപ്പു കേറ്റുമ്പോള്‍ വെള്ളം കേറ്റുകയോ
ഉപ്പില്ലാക്കറി കുപ്പയില്‍ കളയണം
ഉപ്പു കൂട്ടിക്കൊടുത്താല് ഉചിതമുണ്ടാകും
ഉപ്പും വില്‍ക്കാം ഊട്ടും കാണാം
ഉപ്പും പുളിയും തട്ടുന്ന നാക്കല്ലേ തപ്പും പിഴയും കാണും
ഉയിരിരുന്നാല്‍ ഉപ്പു വിറ്റ്‌ കഴിയാം
ഉപ്പു കൊണ്ടു വേണ്ടത് കര്‍പ്പുരം കൊണ്ടരുത്
ഉപ്പും കൊള്ളാം വാവും കുളിക്കാം
അറുത്തകൈക്ക് ഉപ്പു തെയ്ക്കാത്തവന്‍
ഉപ്പു തോട്ട ഉരല് വിഴുങ്ങാന്‍ പറ്റുമോ
ഉപ്പും തിന്ന ഉച്ച്ചയ്ക്കാണ വരുന്നത്
ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും
ഉപ്പും വില്‍ക്കാം ഊരും കാണാം
  ഉപ്പും കര്‍പ്പുരവും ഒന്നിച്ച്  ചേരുമോ 
ഉപ്പു വിറ്റ്‌ നടക്കുന്നവന്‍ കര്‍പ്പുരത്തിന്‍റെ വിലയറിയാമോ
ഉപ്പ് വിറ്റാലും വട്ടി വില്‍ക്കരുത്‌
ഉപ്പ്‌ വെച്ച കലംപോലെ
ഉപ്പും കൊള്ളം വാവും കുളിയ്ക്കാം
ഉപ്പില്ലാ കറി കുപ്പയില്‍ 
അറുത്ത കൈക്ക്ഉപ്പുതെക്കാത്തവന്‍
ഉപ്പു വിറ്റുനടന്നാലും ഊരു വിറ്റു നടക്കരുത്‌
ഉപ്പു മുതല്‍ കര്‍പ്പുരം വരെ
ഉപ്പില്ലാക്കഞ്ഞിപോലെ
ഉപ്പധികമായാല്‍ വെള്ളം
ഉപ്പ്‌ തൊട്ട ഉരല്‍ വിഴുങ്ങാന്‍ കഴിയുമോ
ഉപ്പും പുളിയും തട്ടുന്ന നാക്കാലോ തപ്പും പിഴയും കാണും
ഉയിരിരുന്നാല്‍ ഉപ്പ്‌ വിറ്റ കഴിക്കാം
ഉപ്പിട്ടവരെ ഉള്ള കാലം നിനയ്ക്കും
ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌
  
ആഹാരം
അന്നവിചാരം മുന്നവിചാരം
അധ്വാനിച്ച് അന്നം കണ്ടെത്തണം
പത്തായം നിറഞ്ഞാല്‍ വയറും നിറയും
ആറിയ കഞ്ഞി പഴ്കഞ്ഞി
ഉന്നുമ്പോള്‍ ചെന്നാലേ  ഉരുള കിട്ടു
ഉണ്ടവനറിയില്ല  ഉണ്നാത്തവന്റെ വിശപ്പ്
അത്താഴം അത്തിപ്പഴത്തോളം
ഉണ്ടാല്‍ ഉണ്ടപോലെയാകണം
ഉത്സാഹമുണ്ടെങ്കില്‍ അത്താഴംഉണ്ണം
അപ്പം തിന്നാല്‍ മതി കുഴി  എന്നണ്ടാ
അരി എറിഞ്ഞാല്‍ ആയിരം കാക്ക
ആഹാര മദ്ധ്യേ പാനിയം
സദ്യയുണ്ണാന്‍ സമ്മത മെന്തിന
അന്നമുണറെങ്കില്‍ അഞ്ചു കുട്ടാവും  ഉണ്ടാവും
അത്താഴം കഴിച്ചാല്‍ അരക്കാതം
ചോ റി ങ്ങും  കുറങ്ങും
ആന വായില്‍ അമ്പ ഴ ങ്ങ
കര്‍ക്കിടകത്തില്‍ ചേന കട്ടിട്ടു കുട്ടണം  


No comments:

Post a Comment