കലകള്‍


                                കണ്യാര്‍കളി
പാലക്കാട് ജില്ലയില്‍ പ്രചാരമുള്ള ഉര്‍വരാരാധനാ അനുഷ്ഠാനമാണ് കണ്യാര്‍കളി. പഴയ വെങ്ങനാട് സ്വരൂപത്തിന്റേയും കുരൂര്‍ നമ്പിടി സ്വരൂപത്തിന്റേയും അധീന പ്രദേശങ്ങളിലാണ് കണ്യാര്‍കളിയുടെ സ്വാധീനം. ഈ പ്രദേശങ്ങളില്‍ തന്നെ വ്യത്യസ്ത പേരുകളിലാണ് കളി അറിയപ്പെട്ടിരുന്നത്. ദേശത്തെക്കളി, ലാലാക്കളി, മരുത്തുകളി എന്നീ പേരുകളില്‍ കണ്യാര്‍കളി അറിയപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കളിയില്‍ അവതരിപ്പിക്കപ്പെടുന്ന പൊറാട്ടുകളുടെ പേരിലും കണ്യാര്‍കളി അറിയപ്പെടാറുണ്ട്. 
പാലക്കാട് ജില്ലയിലെ ഭഗവതിക്കാവുകളിലും വേട്ടക്കൊരുമകന്‍ ക്ഷേത്രങ്ങളിലും തറകളിലുമാണ് കണ്യാര്‍കളി അവതരിപ്പിക്കാറുള്ളത്. ഭഗവതീപ്രീതിക്കു വേണ്ടിയാണ് കളി നടത്തുന്നത്. നായര്‍ സമുദായത്തില്‍പ്പെട്ടവരാണ് സാധാരണ  കണ്യാര്‍കളി അവതരിപ്പിക്കുന്നത്.  
കണ്ണകിയാര്‍കളിയാണ് കണ്യാര്‍കളിയായതെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ കാര്‍ഷികോത്സവമെന്ന നിലയില്‍ കണ്യാര്‍കളിയുടെ ഉത്ഭവത്തെ വിശകലനം ചെയ്ത പഠനങ്ങളും ഉണ്ടായിട്ടുണ്ട്. കണ്യാര്‍കളിയുടെ പഴക്കത്തെപ്പറ്റിയും ഭിന്നാഭിപ്രായങ്ങളുണ്ട്. കൊല്ലവര്‍ഷത്തിന് 500 വര്‍ഷം മുമ്പത്തെ ചരിത്രം ഈ കലാരൂപത്തിന് അവകാശപ്പെടുന്നവരുണ്ട്. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തെക്കുറിച്ച് ചില പാട്ടുകളില്‍ പരാമര്‍ശമുണ്ട്. അതുകൊണ്ടുതന്നെ ചേരരാജവംശത്തിന്റെ കാലത്തോളം പഴക്കം ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 
സാധാരണ കണ്യാര്‍കളി നാലു ദിവസം നീണ്ടു നില്‍ക്കും. അനുഷ്ഠാനപരമായ വട്ടക്കളിയും വിനോദപരമായ പുറാട്ടുകളിയും അവതരിപ്പിക്കപ്പെടുന്നു. പ്രത്യേകം തീര്‍ത്ത പന്തലിലാണ് കളി നടക്കുന്നത്. പന്തലില്‍ കളി വിളക്കു കത്തിക്കുക, നന്തകംവാള് എഴുന്നെളളിക്കുക എന്നീ ചടങ്ങുകളില്‍ ഗ്രാമക്കാര്‍ കൂട്ടത്തോടെ പങ്കെടുക്കും. കളി 'കുമ്പിട്ടു'കഴിഞ്ഞാല്‍ അഥവാ തുടങ്ങിക്കഴിഞ്ഞാല്‍ കളിക്കാരും കളിയാശാന്മാരും വ്രതം അനുഷ്ഠിക്കും.  
അനുഷ്ഠാനവുമായി ബന്ധപ്പെട്ട 'വട്ടക്കളി'യാണ് ആദ്യം. ദേശത്തെ കാരണവന്മാര്‍ കുത്തുവിളക്ക്, വാള്, ചിലമ്പ്, പീഠം, ഭസ്മപ്പെട്ടി, പട്ട്, കൂറ തുടങ്ങിയവ പന്തലില്‍ കൊണ്ടു വെക്കും.  കളിയാശാനും കളിക്കാരും കൊട്ടുകാരും കൊട്ടിക്കലാശത്തൊടെയാണ് പന്തലിലേക്ക് പ്രവേശിക്കുന്നത്.  അതോടെ വട്ടക്കളി ആരംഭിക്കും.
കളിക്ക് മുന്നോടിയായി കേളികൊട്ടി അറിയിക്കുന്ന ഏര്‍പ്പാടുണ്ട്. രാത്രി എട്ടു മണിയോടു കൂടിയാണ് പല സ്ഥലങ്ങളിലും കളി ആരംഭിക്കുന്നത്. 'നടവട്ട'മാണ് ആരംഭം.  കളിപ്പന്തലില്‍ ആചാരാനുഷ്ഠാനങ്ങളോടെ പ്രവേശിച്ച് കളി നടത്തുന്നതിനെയാണ് 'നടവട്ടം' എന്നു പറയുന്നത്.  കളിയച്ഛന്‍ ചൊല്ലുന്ന വായ്ത്താരിക്കനുസരിച്ചാണ് കളിക്കുന്നത്.  കത്തിച്ച വിളക്കിന് ചുറ്റുമായി പാട്ടുപാടി ചുവടുകള്‍ വെച്ചു കൊണ്ടാണ് കളി.  കളിക്ക് പ്രത്യേക വേഷമൊന്നുമില്ല. കളിക്കാരുടെ കയ്യില്‍ മണി കെട്ടിയ വടി ഉണ്ടായിരിക്കും.  പാട്ടിന്റെ താളത്തിനനുസരിച്ച് തുള്ളിയും കുമ്പിട്ടുചാടിയും കളിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കലാശത്തോടുടി വട്ടം മുറുകും. അതോടെ നടവട്ടം അവസാനിക്കും. ഒരു വട്ടം കളി കഴിഞ്ഞാല്‍ കോമരം പന്തലില്‍ തുള്ളി വാളും ചിലമ്പും അഴിച്ചു വെക്കും. വട്ടക്കളി ഇങ്ങനെ മൂന്നു വട്ടം കളിക്കും. നടുവട്ടം കളി കഴിഞ്ഞാല്‍ പാട്ടു പാടി കൊണ്ടുള്ള കളിയുണ്ട്. പാട്ടിന്റെ അവസാനം പതിഞ്ഞ മട്ടില്‍ ചുവടുവെച്ച് കളിക്കും. മൂന്നാംവട്ടംകളിയില്‍ ഭഗവതിയെ സ്തുതിച്ചുകൊണ്ടുള്ള പാട്ട് പാടാറുണ്ട്. അക്ഷരശുദ്ധിയോടും അര്‍ത്ഥശുദ്ധിയോടും കൂടിയാണ് പാട്ട് പാടുന്നത്. പാട്ടിന്റെ വായ്മൊഴി പാഠത്തിനു പുറമെ കയ്യെഴുത്ത് ഗ്രന്ഥങ്ങളും അച്ചടി പാഠവും ലഭ്യമാണ്.
കണ്യാര്‍കളിയുടെ അടുത്ത ഭാഗം വിനോദത്തിലൂന്നിയ പൊറാട്ടു കളിയാണ്.  ആദ്യ ദിവസം ഇറവക്കളിയും രണ്ടാം ദിവസം ആണ്ടിക്കൂത്തുമാണ്.  വള്ളോന്‍, മലമക്കളി ഇവ തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കും. കളിയില്‍ പലവിധ വാദ്യോപകരണങ്ങളും ഉപയോഗിക്കും.  ചെണ്ട, മദ്ദളം, ഇടയ്ക്ക, ഉടുക്കു്, ഇലത്താളം, ചേങ്ങല, കുറുങ്കുഴല്‍ ഇവയാണ് പ്രധാനം.
നാല് ദിവസം കളി നടന്നാല്‍ ഒരു അരങ്ങ് പൂര്‍ത്തിയാകും. കളിക്കാര്‍ വട്ടക്കളി കളിച്ച് സ്നേഹാദരവോടെ പിരിയുന്നതോടെ കളി സമാപിക്കുന്നു. അരങ്ങ് പൂര്‍ത്തിയായാല്‍ 'വാരല്‍' ചടങ്ങ് നടക്കും. കണ്യാര്‍കളിയിലെ അവസാനത്തെ ചടങ്ങാണ് പൂവാരല്‍. പൊറാട്ടുകളി കഴിഞ്ഞ് പ്രഭാതത്തിലാണ് പൂവാരല്‍ ചടങ്ങ് നടക്കാറുള്ളത്.  വെളിച്ചപ്പാട് കുളിച്ച് പട്ടുടുത്ത് പന്തലില്‍ വരും.  പൂവാരലിനായി പ്രത്യേകം പാട്ടുണ്ട്.  പാട്ട് കഴിഞ്ഞാല്‍ പൂവാരല്‍ തുടങ്ങും.  വെളിച്ചപ്പാട് ഭസ്മവും പൂവും അരിയും എറിയും.  പൂവിട്ടു പൂജിക്കല്‍ ചടങ്ങില്‍ നാട്ടുകാരെല്ലാവരും പങ്കെടുക്കും. 
അനുഷ്ഠാനാംശങ്ങളും നാടകാംശങ്ങളും കണ്യാര്‍കളിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. സവിശേഷമായ താളവ്യവസ്ഥകള്‍ കണ്യാര്‍കളിയുടെ പ്രത്യേകതയാണ്. കളരി അഭ്യാസത്തില്‍ അധിഷ്ഠിതമായ ശരീരചലനങ്ങളാണ് കളിയുടെ മറ്റൊരു ആകര്‍ഷണീയത. ജാതി സമ്പ്രദായത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ വ്യക്തമാക്കുന്ന കലാപ്രകടനം കൂടിയാണ് കണ്യാര്‍കളി. ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന സാമൂഹ്യക്രമത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും കളിയില്‍ പ്രതിപാദിക്കുന്നുണ്ട്. പാലക്കാടന്‍ ഗ്രാമജീവിതത്തിന്റെ ചൈതന്യം ആവാഹിച്ചെടുത്ത കലാരൂപമാണ് കണ്യാര്‍കളി. *കണ്യാർകളി*
പാലക്കാട് ജില്ലയിലെ നായർ സമുദായത്തിന്റെ ഒരു അനുഷ്ഠാന കലയാണ് കണ്യാർകളി. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരമുള്ള ഒരു കലാരൂപമാണിത്. എല്ലാ കൊല്ലവും മേടമാസത്തിലാണ്‌ കണ്യാർകളി നടക്കാറുള്ളത്. വിഷുവേല കഴിഞ്ഞ ശേഷം ആഴ്ചപ്പാങ്ങും നാളും നോക്കിയിട്ടേ കളി കുമ്പിടാറുള്ളു. കളി അവസാനിപ്പിക്കുന്നതിനും പ്രത്യേകം ദിവസങ്ങളുണ്ട്. ഉർവ്വരാ ആരാധനാപരമാണ് കണ്യാർകളി. ഭഗവതി ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചാണ് കളിക്കുന്നത്. വിളക്കിനു ചുറ്റുമായി പാടി കൊണ്ടാണ് കളി. ചിലയിടങ്ങളിൽ മൂന്നും ചിലയിടങ്ങളിൽ നാലും ദിവസങ്ങളിലായിട്ടാണ് ഇത് നടത്തി വരുന്നത്.
ഈ നാടൻ‌കല താണ്ഡവത്തിന്റേയും ലാസ്യത്തിന്റേയും രസങ്ങൾ ഉൾക്കൊള്ളുന്നു. പരദേവതകളുടെ പ്രീതിക്ക് വേണ്ടി ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലോ പരിസരങ്ങളിലോ ആണ് നടത്തുന്നത്.
ചെണ്ട, മദ്ദളം, ചേങ്ങില, കുറുങ്കുഴൽ, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിയ്ക്കുന്നു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് ആദ്യവും ശേഷം കളിയാശാനും പന്തലിൽ പ്രവേശിക്കുന്നു. ദ്രുതം, അതിദ്രുത, ഇടമട്ട് എന്നിവയാണ് പ്രധാന കലാശങ്ങൾ.
വട്ടക്കളി, പൊറാട്ടു കളി എന്നിങ്ങനെ രണ്ടു തരം കളികളുണ്ട്. ഈശ്വര പ്രീതിയ്ക്കായുള്ള അനുഷ്ഠാന കലയാണ് വട്ടക്കളി എങ്കിൽ നാടോടി നാടക അവതരണമാണ് പൊറാട്ടു കളി. വട്ടക്കളിയ്ക്ക് ഗ്രാമത്തിലെ എല്ലാ പ്രായത്തിലുമുള്ളവർ ഒന്നിച്ച് ആവേശ പൂർവ്വം പാടി, ചുവടു വെച്ച് കളിപ്പന്തലിലേയ്ക്ക് കടന്നു വരും. ഇവരെ നയിച്ചു കൊണ്ട് പള്ളിവാളും ഒറ്റച്ചിലമ്പും കയ്യിലേന്തി വെളിച്ചപ്പാടുമുണ്ടായിരിക്കും. മൂന്നു തവണ പ്രദക്ഷിണം വെച്ച് കരക്കാർ പൊറാട്ടു വേഷക്കാർക്കു വേണ്ടി കളിപ്പന്തൽ ഒഴിഞ്ഞു കൊടുക്കുന്നു.
ഒന്നാം കളി ആണ്ടിക്കൂത്ത്. ഇതിൽ ഗണപതി, സരസ്വതി സ്തുതികളും ശേഷം സുബ്രഹ്മണ്യ ഭക്തരായ ആണ്ടികൾ ഭിക്ഷാടനത്തിനായി വരുന്ന ഭാഗവും അവതരിപ്പിക്കുന്നു. രണ്ടാം ദിവസത്തെ കളി വേദാന്തം,തത്ത്വചിന്ത എന്നിവ ഉൾക്കൊള്ളിച്ച് തിരുവള്ളുവരുടെ ജ്ഞാനോപദേശങ്ങൾ അവതരിപ്പിയ്ക്കുന്നതിനാൽ വള്ളോൻ എന്ന പേരിൽ അറിയപ്പെടുന്നു. മൂന്നാം ദിവസത്തെ കളി മലമ എന്നും അറിയപ്പെടുന്നു.
ക്ഷേത്രത്തിനു മുന്നിൽ കെട്ടിയുണ്ടാക്കുന്ന ഒൻപതു കാൽ പന്തലിലാണ് കളി നടക്കുന്നത്. കുരുത്തോല, മാവില, കണിക്കൊന്ന തുടങ്ങിയവ ഉപയോഗിച്ച് പന്തൽ അലങ്കരിയ്ക്കുന്നു. പന്തലിനു മുകളിൽ 102 നിരത്തിട്ട് പരമ്പുകളിട്ട് മൂടുന്നു.
*🌷പ്രചാരത്തിലുള്ള പ്രദേശങ്ങൾ*
കുനിശ്ശേരി കുമ്മാട്ടി ഉത്സവത്തിന്റെ തലേ ദിവസം കണ്യാർകളി നടക്കാറുണ്ട്. ഈ പ്രദേശം പണ്ടു കാലത്ത് കൊങ്ങനാടിന്റെ നിരന്തരമായ ആക്രമണ ഭീഷണിയിലായിരുന്നു. കണ്യാർകളിയുടെ ഉൽഭവം ഈ പ്രദേശത്ത് അന്ന് പരിശീലിച്ചിരുന്ന ആയോധന കലകളിൽ നിന്നാണ്. ആയോധന കലകളുടെ പരിശീലനത്തിന് വീര്യം കൂട്ടുവാനും നിറം പകരുവാനും നൃത്തവും ഹാസ്യവും പരിശീലനത്തിൽ ഇടകലർത്തിയിരുന്നു. കളരിപ്പയറ്റിന്റെ ചടുല നീക്കങ്ങളും നാടോടി നൃത്തങ്ങളുടെ താളാത്മകതയും ഈ കലാരൂപത്തിൽ ഒത്തു ചേരുന്നു. മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് ക്ഷേത്രങ്ങളിലും തറകളിലും കണ്യാർകളി നടത്തുന്നത്. നൃത്തത്തിന് അകമ്പടിയായി നാടോടി പാട്ടുകളും വാദ്യോപകരണങ്ങളും ഉണ്ടാവും. പുള്ളോട് കിഴക്കഞ്ചേരി, വടക്കഞ്ചേരി , കൊന്നഞ്ചേരി, ആയക്കാട്, മംഗലം, കുഴൽമന്ദം, പെരുവെമ്പ്, ചിറ്റിലഞ്ചേരി, മേലാർക്കോട്, എത്തനൂർ, കുത്തനൂർ, ആലത്തൂർ, നെന്മാറ, പുതുക്കോട്, ഋഷിനാരദ മംഗലം, പുതിയങ്കം , കാട്ടിരി, കാവശ്ശേരി, കുനിശ്ശേരി, പ്ലാവൂർ, മഞ്ഞളൂർ, മുരിങ്ങമല, കൊടുവായൂർ, കരിപ്പോട്, മാത്തൂർ, കൊല്ലങ്കോട്, എലവഞ്ചേരി, വട്ടേക്കാട്, അയിലൂർ, തിരുവഴിയാട്, ചിറ്റൂർ, വടവന്നൂർ, തത്തമംഗലം, പല്ലശ്ശന, മുടപ്പല്ലൂർ എന്നീ ഗ്രാമങ്ങളിലാണ്‌ എല്ലാ കൊല്ലവും മുടങ്ങാതെ കളി നടത്തി വരാറുള്ളത്. ചില സ്ഥലങ്ങളിൽ കണ്യാർകളി എന്ന പേരിലല്ല, കളിയിലെ പ്രസിദ്ധ പൊറാട്ടു വേഷങ്ങളുടെ പേരിലായിരിയ്ക്കും കളി നടക്കുന്നത്.
പാലക്കാടൻ ഗ്രാമങ്ങളിൽ മീനം, മേടം മാസങ്ങളിൽ പുതിയ കൃഷി ഇറക്കുന്നതിനു മുൻപ്, ജനങ്ങൾ വിശ്രമിക്കുന്ന കാലത്താണ് ഈ കല അവതരിപ്പിക്കപ്പെടുന്നത്. ഐശ്വര്യം നിറഞ്ഞ ഒരു വർഷത്തേയ്ക്കുള്ള തങ്ങളുടെ പ്രാർത്ഥനയാണ് ഇതിലൂടെ ഇവർ ഉദ്ദേശിക്കിന്നത്. ഇതിനു തെളിവായി കളി അവസാനിക്കുന്ന സമയത്ത് പൂവാരൽ എന്ന ഒരു ചടങ്ങും നടത്തി വരുന്നു. ഈ ചടങ്ങിൽ ദേവിയെ വന്ദിക്കാനായി ഉപയോഗിക്കുന്ന അരിയും പൂവും ഭസ്മവും ഒരു വർഷക്കാലം ഈ ദേശക്കാർ സൂക്ഷിക്കുന്നു.
*കളി കുമ്പിടൽ*
അവതരണത്തിനു മുൻപേ ദേശക്കാരെല്ലാം കൂടി തീരുമാനിച്ച് പരിശീലനം തുടങ്ങുന്നതിനുള്ള ദിവസം നിശ്ചയിക്കുന്നു. അഭ്യസിപ്പിക്കുന്നത് നട്ടുവനാണ്. ഭാഷാ ശുദ്ധി, മെയ്‌ വഴക്കം എന്നിവ ഈ കലാരൂപത്തിനു നിർബന്ധമാണ്. പരിശീലനം ആരംഭിക്കുന്ന ഈ ചടങ്ങാണ് കളി കുമ്പിടൽ. ഇടക്കളിയായും ഇതിനെ കരുതുന്നു. വേണ്ടത്ര പരിശീലനം നേടിയെന്ന് ഉറപ്പായാൽ പിന്നെ വേദി നിശ്ചയിക്കലായി.
*അരങ്ങത്ത്*
ഒരു കണ്യാർകളി സംഘത്തിൽ 6 മുതൽ 20 വരെ കലാകാരന്മാരുണ്ടാകും. രാത്രിയിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. കേളികൊട്ട് കഴിഞ്ഞാൽ താളവട്ടം എന്ന പേരിൽ അറിയപ്പെടുന്ന അരങ്ങത്ത് പ്രവേശിക്കൽ നടക്കുന്നു. വായ്ത്താരി ചൊല്ലിക്കൊണ്ട് ആശാൻ മുന്നിലും പിറകേ ശിഷ്യന്മാരുമായാണ് പ്രവേശിക്കുന്നത്. പീഠവും വാളും എടുത്താണ് അരങ്ങത്ത് പ്രവേശിയ്ക്കുന്നത്. അടുത്ത ചടങ്ങ് നമസ്കാരമാണ്. ഭൂമിയേയും വാദ്യങ്ങളേയും ദീപത്തേയും ശേഷം ആശാനേയും പ്രണമിക്കുന്നതോടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. ശേഷം ശിവ പാർവതി സ്തുതിയും മറ്റു ചില ദേവീ സ്തുതികളും ചെയ്ത് ഗുരുവായൂരപ്പന്റെ കുമ്മിയടിയും കഴിഞ്ഞാലാണ് ആണ്ടിക്കൂത്ത് സമാപിക്കുന്നത്.
വേദാന്തത്തിലും ആത്മീയതയിലും ഊന്നിയുള്ള വള്ളോൻ പാട്ടുകളാണ് രണ്ടാം ദിവസം പ്രധാനം. ത്രിമൂർത്തികളെ മൂന്നു വള്ളികളായും പുരുഷാർത്ഥങ്ങളെ നാലു വള്ളികളായും സൂചിപ്പിക്കുന്നു. പ്രധാനമായും ഏഴു പേരേയാണ് അവതരിപ്പിക്കുന്നത്. തിരുവള്ളുവർ, അവിട്ടുവൻ, പൂലുവൻ, പാക്കനാർ, പറയനാർ, കവറൈ, ചക്കിലിയൻ എന്നിങ്ങനെ .അവസാന ദിവസമാണ് മലമക്കളി. ഈ ദിവസ കളിയിൽ ദേവ സ്തുതികൾ പ്രധാനമാണ്. വെളിച്ചപ്പാടുകൾ ഈ ദിവസം അരങ്ങത്ത് വരുന്നു. സ്ത്രീ വേഷങ്ങളേയും ഈ ദിവസം അരങ്ങത്ത് കാണാം. കണ്യാർകളിയിലെ അവസാന ചടങ്ങായ പൂവാരലിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന പുഷ്പങ്ങളെല്ലാം പറിച്ചെടുത്ത് സ്തുതിച്ച് പീഠത്തിൽ വെച്ച് പാട്ടു കൊട്ടിലിൽ പീഠത്തെ കുടിയിരുത്തി കളിയരങ്ങ് അവസാനിക്കുന്നു.
കാലത്തിനൊത്ത് നൃത്തവും അഷ്ടകലാശവും എടുത്ത് വേഷക്കാരും വാദ്യക്കാരും ക്ഷീണിക്കുമ്പോൾ വിരസത ഒഴിവാക്കാനായി പുറാട്ടുകൾ രംഗത്ത് വരുന്നു. കൂട്ടപ്പുറാട്ടുകളായും ഒറ്റപ്പുറാട്ടുകളായും ചിട്ടപ്പെടുത്തിയ അവതരണം ഇവർ നടത്തുന്നു.
നാഗം പാട്ട് എന്ന അനുഷ്ഠാന നൃത്തം...
ഒരു പരമ്പരാഗത കലാ രൂപമാണ് നാഗം പാട്ട് അഥവാ സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം.
പുള്ളുവർ എന്ന സമുദായക്കാരാണ് പുരാതന തറവാടുകളിലെ സർപ്പക്കാവുകളിൽ നാഗം പാട്ട് നടത്തിവരുന്നത്.
നാഗാരാധന നടത്തി ജീവിച്ചു കൊള്ളാൻ ബ്രഹ്മാവ് വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവർ എന്ന് പറയപ്പെടുന്നു.
നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും, വീട്ടുമുറ്റത്തും നടത്താറുള്ളത്.
പുള്ളോർക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവർ നാഗസ്തുതികൾ പാടുന്നത്. ആദ്യകാലങ്ങളിൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം ഇന്ന് 9 ദിവസത്തിനപ്പുറം പോകാറില്ല.
മണിപ്പന്തലിൽ വെച്ചാണ് നാഗപ്പാട്ട് നടത്തുന്നത്. കുരുത്തോല കൊണ്ട് അലങ്കരിച്ച ഈ മണിപ്പന്തലിനു നടുവിലായി സർപ്പത്തിന്റെ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്.
മണിപ്പന്തൽ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാൻ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തിൽ വരയ്ക്കാറുള്ളത്.
മണിപ്പന്തലിന്റെ നടുവിൽ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞൾ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകൾ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവർണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്.
നാഗങ്ങളെയും ദേവികളെയും വരക്കാൻ തുടങ്ങിയാൽ മുഴുവനാക്കിയെ നിറുത്താൻ പാടുകയുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല.
ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടയ്ക്കടിയിൽ തുളകളിട്ടാണ് ഉപയോഗിക്കുന്നത്.
പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാൾ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സർപ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളിൽ സർപ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്


                                   കാളവേല..
കൃഷിയുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട്. മണ്ണിനോടും ജീവജാലങ്ങളോടും ഉള്ള ആരാധനയും വിധേയത്വവും നിഴലിക്കുന്നവയാണ് ഈ അനുഷ്ഠാനങ്ങള്‍. 
ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചാണ് കാളവേല അരങ്ങേറുന്നത്. കാളയുടെ രൂപം മരം, തോല്, മുള, മരക്കൊമ്പ്, തുണി, വൈക്കോല്‍ തുടങ്ങിയവകൊണ്ട് രൂപപ്പെടുത്തിയെടുക്കുന്നു. പലതരം അലങ്കാരങ്ങളും ഈ രൂപത്തില്‍ ചെയ്യാറുണ്ട്. പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് കാളയുടെ രൂപത്തിലും അലങ്കാര പണികളിലും വ്യതിയാനങ്ങള്‍ കാണാം. അലങ്കരിച്ച കാളരൂപത്തെ വിവിധ ദേശവാസികള്‍ കെട്ടുകാഴ്ചയായി എഴുന്നള്ളിക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്കൊപ്പം പരിസരപ്രദേശങ്ങളിലേക്കും "കാഴ്ച"കൊണ്ടുപോവും. കെട്ടുകാഴ്ചയോടൊപ്പം വാദ്യമേളങ്ങളും അണിനിരക്കാറുണ്ട്.

കാളവേലയോട് സാമ്യതയുള്ള നിരവധി കലാരൂപങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ മറുതാച്ചിനട, പാലക്കാട് പ്രദേശത്തെ കാളക്കെട്ട്, ഉത്തരകേരളത്തിലെ എരുതുകളി, മൂരിക്കെട്ട് തുടങ്ങിയ കലാരൂപങ്ങള്‍ ഇത്തരത്തിലുള്ളവയാണ്.


                                 അലാമിക്കളി
കാസര്‍കോട് ജില്ലയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാന കലാരൂപമായിരുന്നു അലാമിക്കളി. 'അലാമികള്‍' അവതരിപ്പിച്ചിരുന്ന കളിയായിരുന്നു ഇത്. ഹനഫി വിഭാഗത്തില്‍പ്പെട്ട ഫക്കീര്‍മാരായിരുന്നു ഇവര്‍. മുസ്ലീമുകളായ ഇവരെ തുര്‍ക്കന്മാരെന്നും സാഹിബന്‍മാരെന്നും നാട്ടുകാര്‍ വിളിച്ചിരുന്നു. ടിപ്പുവിന്റെ സൈനികരില്‍ പെട്ടവരായിരുന്നുവത്രെ ഇവര്‍. 
അലാമികളുടെ ആരാധനസഥലം സവിശേഷതയാര്‍ന്ന ഒന്നാണ്. തീ കുണ്ഡത്തിന്റെ ആകൃതിയിലുള്ള ഒരു കല്‍ത്തറയാണ് ഇത്. കാഞ്ഞങ്ങാടിനടുത്ത് പുതിയകോട്ടക്കു സമീപമുള്ള ഈ സ്ഥലം 'അലാമിപള്ളി' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇസ്ലാമിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ കര്‍ബാല യുദ്ധത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനായിരുന്നു അലാമി ആഘോഷത്തിന്റെ തുടക്കം. കര്‍ബാല യുദ്ധത്തില്‍ ശത്രുക്കള്‍ കറുത്ത വേഷമണിഞ്ഞ് കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയിരുന്നുവത്രെ. ആ വേഷപ്പകര്‍ച്ച അലാമിക്കളിയിലും കാണാം.
അലാമിക്കളിക്കാര്‍ കരിതേച്ച് ശരീരം കറുപ്പിക്കും. അതോടൊപ്പം വെളുത്ത വട്ടപ്പുള്ളികളും ഇടും. ഇലകളും പഴങ്ങളും കൊണ്ടുള്ളതാണ് കഴുത്തില്‍ ധരിക്കുന്ന മാലകള്‍. നീളമുള്ള പാളത്തൊപ്പി തലയില്‍ അണിയും. തൊപ്പിയില്‍ ചുവന്ന ചെക്കി (തെച്ചി)പ്പൂവും വെക്കും. മുട്ടുമറയാത്ത മുണ്ടാണ് ഉടുക്കുന്നത്. മണികള്‍ കെട്ടിയിട്ട ചെറിയവടി കയ്യില്‍ കരുതും. കറുത്ത തുണികൊണ്ടുള്ള സഞ്ചി തോളില്‍ തൂക്കും. അലാമി സംഘങ്ങള്‍ നാടുചുറ്റുന്ന പതിവുണ്ട്. താളത്തിലുള്ള പാട്ടുകള്‍ അലാമിക്കളിയുടെ പ്രത്യേകതയാണ്. ഈ പാട്ടും പാടിയാണ് സംഘം നാടുചുറ്റുന്നത്. വീടുകളില്‍ ചെന്ന് വൃത്തത്തില്‍ നിന്ന് നൃത്തം ചെയ്യും. വീടുകളില്‍ നിന്ന് ഭിക്ഷ സ്വീകരിക്കും.
മുഹറം പത്താം തീയതിയാണ് സാധാരണയായി ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുന്നത്. അലാമികളോടൊപ്പം വ്രതം നോറ്റ സ്ത്രീകളും ഈ ചടങ്ങില്‍ പങ്കെടുക്കും. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വിശദമായ ചടങ്ങുകളോടെയാണ് അലാമിക്കളി സമാപിക്കുന്നത്. ഉത്സവത്തിന്റെ പ്രതീതി ഈ ആഘോഷങ്ങള്‍ക്കുമുണ്ട്. യാത്രയില്‍ ശേഖരിച്ച പച്ച ചെമ്പക കൊമ്പുകളും പാലമരക്കൊമ്പുകളും ഉപയോഗിച്ച് അഗ്നികുണ്ഡം തയ്യാറാക്കും. 
വിവിധ സംസ്കാരങ്ങളുടെ സമന്വയം ഈ ആഘോഷ ചടങ്ങുകളില്‍ കാണാം. ഇസ്ലാമികമല്ലാത്ത അനുഷ്ഠാനങ്ങള്‍ കടന്നുകൂടിയതിനാല്‍ അലാമികള്‍ക്ക് മതപരമായ വിലക്കുകള്‍ ഉണ്ടായി. ക്രമേണ മുസ്ലീം സമൂഹം ചടങ്ങുകളില്‍ നിന്ന് പിന്മാറി.  1963-ല്‍ പത്രത്തില്‍ ചെയ്ത വിളംബരത്തിലൂടെ അലാമികളിക്ക് പൂര്‍ണ്ണ വിരാമമായി.

വിവിധ സംസ്കാരങ്ങളുടെ അംശങ്ങള്‍ അലാമിക്കളിയോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ കാണാം. വിഗ്രഹാരാധന, അഗ്നിപ്രദക്ഷിണം, എഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകള്‍ അലാമിക്കളിയിലൂടെ ഇസ്ലാമിലെ അനുഷ്ഠാനങ്ങളുമായി ഇഴചേര്‍ന്നു. വിശ്വാസത്തിന്റെ വേലിക്കപ്പുറത്തേക്കു കടന്നുപോയ അലാമിക്കളി ഒരു കൂട്ടായ്മയുടെ ജീവിതപാഠമായിരുന്നു എന്നുവേണം വിലയിരുത്താന്‍. മതപരവും സാംസ്കാരികവുമായ സമന്വയത്തിന്റെ കെടാവിളക്കായി അലാമിക്കളി ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നു. 


                         ഇരുളരുടെ പാട്ടും നൃത്തവും
പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശമാണ് ഇരുളരുടെ പ്രധാന ആവാസ കേന്ദ്രം. പെരിന്തല്‍മണ്ണ, ചിറ്റൂര്‍ താലൂക്കുകളിലും ഇവര്‍ താമസിക്കുന്നുണ്ട്. മൃഗാരാധനയും, വൃക്ഷാരാധനയും ഇവരുടെ ഇടയില്‍ പ്രചാരത്തില്‍ ഉണ്ട്. ശിവനും ഭദ്രകാളിയുമാണ് പ്രധാന ആരാധനാമൂര്‍ത്തികള്‍. ശിവന്റെ പ്രതിരൂപങ്ങളായ മലദൈവങ്ങളേയും, ബൈരമ്മ, മാരിയമ്മ, എല്ലമ്മ തുടങ്ങിയ സ്ത്രീദൈവങ്ങളേയും ആരാധിക്കുന്നു. പൂജാരിയെ 'മണ്ണൂക്കാരന്‍'എന്നാണ് വിളിക്കുന്നത്.  
വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ കലാരൂപങ്ങളുടെ അവകാശികളാണ് ഇരുളര്‍. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ളതാണ് ഇതില്‍ നല്ലൊരു വിഭാഗം. മാട്ടുപ്പൊങ്ങല്‍ ഇവരുടെ ആഘോഷങ്ങളില്‍ പ്രധാനമാണ്. കാര്‍ഷികവൃത്തിയോടനുബന്ധിച്ച് നടത്തുന്ന ആഹ്ലാദനൃത്തമാണ് 'കുരുമ്പലം'. ആട്ടവും പാട്ടും നിറഞ്ഞ ഈ കലാരൂപം വിവാഹത്തിനും അവതരിപ്പിക്കാറുണ്ട്.  മരണാനന്തര ചടങ്ങുകള്‍ക്കും ഇരുളര്‍ക്ക് പ്രത്യേകം പാട്ടുകളുണ്ട്. വൃത്താകൃതിയില്‍ നിന്നാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരും നൃത്തത്തില്‍ പങ്കെടുക്കും. നൃത്തത്തിന് പാടുന്ന വലിയൊരു ഗാനശേഖരം ഇരുളര്‍ക്കുണ്ട്. ദുന്‍പാട്ട്, ഒഡയൂര്, തെക്കുമല, വള്ളി വള്ളി തുടങ്ങിയവ അതില്‍ ചിലതാണ്.  
മറ്റൊരു പ്രധാന നൃത്തമാണ് 'ഏലേലം കരടി' എന്നു വിളിക്കുന്ന 'കരടിനൃത്തം'. ഇരുളരുടെ നായാട്ടുജീവിതം നിഴലിക്കുന്ന നൃത്ത രൂപമാണിത്. ചെണ്ട മേളത്തോടെ പാട്ടുപാടി നൃത്തം ചെയ്താല്‍ കരടികള്‍ വഴിമാറിപ്പോകുമെന്നാണ് ഇവരുടെ വിശ്വാസം. ഒരു സമൂഹനൃത്തം എന്ന രീതിയിലാണ് കരടി നൃത്തം അവതരിപ്പിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഇതില്‍ പങ്കെടുക്കുന്നു. വൃത്തത്തില്‍ നിന്നാണ് കളിക്കുന്നത്. കരടിയെ വിളിച്ചു സംസാരിക്കുന്ന രീതിയിലാണ് പാട്ട്. കരടിവേഷം കെട്ടിയവരും ചേര്‍ന്ന് നൃത്തത്തിന് കൊഴുപ്പ് പകരും. 
മദ്ദളം പോലുള്ള 'പൊറി', തോല്‍വാദ്യമായ 'മരം', ചീനിക്കുഴലിന്റെ ആകൃതിയിലുളള 'പീക്കി' എന്നീ വാദ്യങ്ങളാണ് ഇരുളര്‍ നൃത്തത്തിനും പാട്ടിനും ഉപയോഗിക്കുന്നത് 


                               അയ്യപ്പന്‍വിളക്ക്
അയ്യപ്പഭക്തന്മാര്‍ നടത്തുന്ന അനുഷ്ഠാനകലയാണ് അയ്യപ്പന്‍പാട്ട്. ശാസ്താംപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. പ്രാദേശിക വ്യതിയാനം വിവിധ ജില്ലകളില്‍ കാണാം. ശബരിമലക്ക് പോകാനായി വ്രതമെടുക്കുന്ന ഭക്തന്മാര്‍ വീട്ടില്‍വെച്ചും ക്ഷേത്രത്തില്‍വെച്ചും അയ്യപ്പന്‍പാട്ട് നടത്താറുണ്ട്. പ്രത്യേകം ഉണ്ടാക്കിയ പന്തലിലാണ് ചടങ്ങുകള്‍ നടത്തുന്നത്. പന്തലില്‍ പീഠവും നിലവിളക്കും വെക്കും. ഗണപതിത്താളം കൊട്ടിയതിന് ശേഷമാണ് പാട്ട് തുടങ്ങുന്നത്.  ഉടുക്കു കൊട്ടിയാണ് പാടുന്നത്. ഇലത്താളവും ഉപയോഗിക്കും. പന്തളത്തു രാജാവിന്റേയും ശാസ്താവിന്റേയും കഥകളടങ്ങുന്നതാണ് പാട്ട്.  ദേവാസുര യുദ്ധം, പാലാഴി മഥനം തുടങ്ങിയ കഥകളും പാട്ടിലുണ്ട്.  പാട്ടിനൊപ്പം അയ്യപ്പന്മാര്‍ തുളളുകയും ചെയ്യും.  ചില പ്രദേശങ്ങളില്‍ കളിക്കാര്‍ കനലില്‍ ചാടുന്ന ചടങ്ങും ഈ അനുഷ്ഠാനത്തിന്റെ ഭാഗമായുണ്ട്.  

ചില സ്ഥലങ്ങളില്‍ അയ്യപ്പന്‍പാട്ട് കൂടുതല്‍ ആര്‍ഭാടപൂര്‍വ്വം നടത്താറുണ്ട്. ഇതിനെ അയ്യപ്പന്‍വിളക്ക് എന്നും വിളിക്കും. പരിപാടികളുടെ ഭാഗമായി കഥാഭിനയവും നടത്താറുണ്ട്. അയ്യപ്പന്‍, വാവര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രംഗത്തു വരും. യുദ്ധരംഗങ്ങളടക്കം നൃത്തരൂപത്തില്‍ അവതരിപ്പിക്കാറുണ്ട്. 


                             മലപ്പുലയാട്ടം
ഇടുക്കി ജില്ലയില്‍ താമസിക്കുന്ന ആദിവാസി സമൂഹമാണ് മലപ്പുലയര്‍. പാലക്കാട് ജില്ലയിലും ഇവരുണ്ട്. തമിഴ്നാട്ടില്‍ നിന്നും കുടിയേറി വന്നവരാണ് ഇവര്‍. മാരിയമ്മന്‍, കാളിയമ്മന്‍, മീനാക്ഷി തുടങ്ങിയ ദേവതകളാണ് ഇവരുടെ ആരാധനാ മൂര്‍ത്തികള്‍. മലപ്പുലയര്‍ ആഘോഷങ്ങളോടനുബന്ധിച്ചു നടത്തുന്ന ആകര്‍ഷകമായ നൃത്തരൂപമാണ് മലപ്പുലയാട്ടം. 
ചിക്കുവാദ്യം, ഉറുമി (തുടി പോലുള്ള വാദ്യം), കിടിമുട്ടി, കുഴല്‍, കട്ടവാദ്യം തുടങ്ങിയ ഉപകരണങ്ങളാണ് വാദ്യത്തിന് ഉപയോഗിക്കുന്നത്. 
ആണുങ്ങളും പെണ്ണുങ്ങളും, പരമ്പരാഗത വേഷമണിഞ്ഞാണ് ആട്ടം നടത്തുന്നത്. കുഴല്‍ വിളിയോടെയാണ് ആട്ടം തുടങ്ങുന്നത്. വൃത്താകൃതിയില്‍ നിന്ന് കൈകൊട്ടിയും ശരീരം പ്രത്യേക രീതിയില്‍ ചലിപ്പിച്ചുമാണ് നൃത്തം ചെയ്യുന്നത്. സന്ധ്യക്ക് തുടങ്ങുന്ന കലാപ്രകടനം പുലരുന്നതു വരെ നീണ്ട് നില്‍ക്കും. നൃത്തത്തിന് പാട്ട് പാടാറില്ല. താളത്തിന്റെ മുറുക്കത്തിനനുസരിച്ച് നൃത്തത്തിന്റെ വേഗത കൂടും. ഇടക്ക് കോല് കൊണ്ടുള്ള കളിയും ഉണ്ട്.

അത്യധികം ശാരീരികാധ്വാനമുള്ള കളിയാണ് മലപ്പുലയാട്ടം. മുറുകിയ താളത്തില്‍ ദൃശ്യരൂപങ്ങളുടെ നൈരന്തര്യം തീര്‍ത്തു കൊണ്ട് ആടിത്തിമര്‍ക്കുന്ന മലപ്പുലയാട്ടം ചാരുതയാര്‍ന്ന ഗോത്രനൃത്തമാണ്.


                             മന്നാന്‍ കൂത്ത്
ഇടുക്കി ജില്ലയിലെ വനമേഖലയില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് മന്നാന്‍. മധുരമീനാക്ഷിയാണ് ഇവരുടെ ആരാധനാമൂര്‍ത്തി. വ്യവസ്ഥാപിതമായ ഭരണക്രമമുള്ള അപൂര്‍വം ആദിവാസി വിഭാഗങ്ങളില്‍ ഒന്നാണിത്. രാജാവാണ് ഗോത്രത്തലവന്‍. മന്നാന്‍മാര്‍ക്ക് ഇപ്പോഴും രാജാവുണ്ട്. ഭരണത്തിന്റെ ആസ്ഥാനം ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍ മലയാണ്. രാജാവിന്റെ ആസ്ഥാനമായ കാഞ്ചിയാര്‍ മലയിലാണ് 'കാലവൂട്ട്' ഉത്സവം നടക്കുന്നത, വിളവെടുപ്പുത്സവമാണിത്. 
മന്നാന്മാരുടെ ഇടയില്‍ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് മന്നാന്‍കൂത്ത്. കോവിലന്റേയും കണ്ണകിയുടെയും കഥയാണ് കൂത്തിലെ പ്രമേയം. 
കൂത്ത് ആരംഭിക്കുന്നതിന് മുന്നോടിയായി കഥകളിയിലെപ്പോലെ കേളി കൊട്ടി അറിയിക്കുന്ന സമ്പ്രദായമുണ്ട്. ഇലത്താളത്തിന്റെ രൂപത്തിലുള്ള ചാരല്, തുകല് കൊണ്ടുള്ള 'മത്താളം' എന്നീ ഉപകരണങ്ങളാണ് വാദ്യത്തിനായി ഉപയോഗിക്കുന്നത്. ദേവതാവന്ദനത്തോടെയാണ് കളി ആരംഭിക്കുന്നത്.
കൂത്ത് ആടുന്നവര്‍ എന്ന് അര്‍ത്ഥമുള്ള കൂത്താടികളാണ് കളിയിലെ വേഷക്കാര്‍. പെണ്‍ത്താടികളും ആണ്‍ത്താടികളും രംഗത്ത് വരും. ആണുങ്ങള്‍ തന്നെയാണ് സ്ത്രീകളുടെ വേഷവും ചെയ്യുന്നത്. അരിപ്പൊടിയും വെളിച്ചെണ്ണയും ചേര്‍ന്ന കൂട്ടാണ് മുഖത്ത് തേക്കുന്നത്. കൈയില്‍ വളയും കാലില്‍ ചിലങ്കയും അണിയും. ആണുങ്ങള്‍ മുണ്ട് തറ്റുടുത്ത് തോര്‍ത്ത് തലയില്‍ കെട്ടും. ഒരോ പുതിയ കഥാപാത്രം രംഗത്ത് വരുന്നതിന് മുന്നോടിയായി തിരശ്ശീല ഉയര്‍ത്തി പിടിക്കുകയും ആചാരപ്പാട്ട് പാടുകയും ചെയ്യും. കുലദേവതകളെ സ്മരിച്ചു കൊണ്ടുള്ളതാണ് ആചാരപ്പാട്ട്. തുടര്‍ന്നാണ് കോവിലന്‍പാട്ട് തുടങ്ങുന്നത്.
കേരളത്തിലെ കലാരൂപങ്ങളില്‍ കണ്ടുവരുന്ന പൊറാട്ടുവേഷങ്ങള്‍ക്ക് സമാനമായ 'കോമാളി' മന്നാന്‍ കൂത്തിലുണ്ട്. കോമാളി ചെയ്യുന്ന ആളിന് ഇഷ്ടമുളള വേഷം അവതരിപ്പിക്കാം. കഥാപാത്രത്തിന് ചേര്‍ന്ന സാധാരണവേഷത്തിലാണ് കോമാളി വേദിയിലെത്തുന്നത്. മുഖംമൂടിയും ഉപയോഗിക്കും.
കൂത്തിനിടയില്‍ നടത്തുന്ന സവിശേഷമായ നൃത്തമാണ് 'കന്നിയാട്ടം'. സ്ത്രീകളാണ് കന്നിയാട്ടം നടത്തുന്നത്. കൂത്ത് അനുഷ്ഠാനനിഷ്ഠയോടു കൂടി നടത്തുമ്പോള്‍ മാത്രമേ കന്നിയാട്ടം നടത്താറുള്ളൂ. കണ്ണകിയുടെ കഥ ആവേശകരമായ മുഹൂര്‍ത്തങ്ങളിലെത്തുന്ന സന്ദര്‍ഭങ്ങളിലാണ് കന്നിയാട്ടാക്കാരിറങ്ങുന്നത്. അതോടെ വാദ്യം മുറുകുകയും പാട്ടും തുള്ളലും ദ്രുതഗതിയിലാകുകയും ചെയ്യും. 

വനാന്തര്‍ഭാഗത്ത് കഴിയുന്ന ഗോത്രവര്‍ഗ്ഗക്കാരുടേതായ മന്നാന്‍ കൂത്തിലെ പല അംശങ്ങള്‍ക്കും കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരമുള്ള നാടന്‍ കലാരൂപങ്ങളോടും കഥകളിയിലെ ചില അവതരണരീതിയോടും സാദൃശ്യമുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. 


                             കണ്ണോക്ക് പാട്ട്
ഗോത്രസമൂഹം അത്യന്തം ഉത്കണ്ഠയോടെ കണ്ടിരുന്ന പ്രതിഭാസമാണ് മരണം. അതുകൊണ്ടുതന്നെ മരണത്തെക്കുറിച്ച് വിചിത്രവും വ്യത്യസ്തവുമായ സങ്കല്പങ്ങള്‍ ഓരോ സാമൂഹ്യക്കൂട്ടായ്മയും പുലര്‍ത്തുന്നതായി കാണാം. സംസ്കാരക്രിയ, പരേതര്‍ക്കുള്ള ശേഷക്രിയ, പുല, മരണാനന്തര ജീവിതവിശ്വാസം, പുനര്‍ജന്മവിശ്വാസം തുടങ്ങിയവയെല്ലാം മരണത്തോട് മനുഷ്യന്‍ പ്രകടിപ്പിച്ചിരുന്ന മനോഭാവത്തെയും അവരുടെ വിശ്വാസപ്രക്രിയയെയും വിശദീകരിക്കുന്ന ഘടകങ്ങളാണ്. 
'കണ്ണോക്ക്' എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉണ്ട്. 'കണക്ക്+ഒഴുക്കല്‍'- എന്ന അര്‍ത്ഥത്തിലാണ് ഈ പദം രൂപപ്പെട്ടതെന്നാണ് ഒരു നിഗമനം. മരിച്ചവരുടെ വീട്ടിലേക്ക് ബന്ധുക്കള്‍ മരണാനന്തര ദിവസങ്ങളിലെ ആവശ്യങ്ങള്‍ക്കായി അരി, പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ കൊണ്ടുവരുന്ന പതിവ് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഇതിനെ 'കണക്ക്' കൊണ്ടുപോകല്‍ എന്നാണ് പറഞ്ഞിരുന്നത്. മരിച്ചവരുടെ ജാതകമടക്കം നദിയിലോ കടലിലോ ഒഴുക്കി അവരുമായുള്ള എല്ലാ ബന്ധങ്ങളും തീര്‍ക്കുന്ന (കണക്കു തീര്‍ക്കല്‍) ചടങ്ങില്‍ നിന്നായിരിക്കണം ഇങ്ങനെ ഒരര്‍ത്ഥം കല്പിച്ചത്.
അത്യുത്തര കേരളത്തില്‍ 'കണ്ണോക്കുപാട്ട്' എന്ന പേരില്‍ ഒരു ഗാനശാഖയുണ്ടായിരുന്നു. മരിച്ചവരുടെ ബന്ധുക്കളും ചുറ്റുമുള്ളവരും പാടിയിരുന്ന പാട്ടായിരുന്നു ആദ്യകാലത്ത് കണ്ണോക്ക്പാട്ട്. ഗോത്രഘടനയില്‍ നിന്നും സമൂഹം അടിമത്ത വ്യവസ്ഥയിലേക്കും ജാതിസമൂഹത്തിലേക്കും പരിണമിച്ചതനുസരിച്ച് കണ്ണോക്ക് പാട്ടിന്റെ ഘടനയിലും മാറ്റം വന്നു. ക്രമേണ 'കണ്ണോക്ക്' പാടാന്‍ കൂലിക്ക് ആളെ കൊണ്ടുവരുന്ന പതിവ് നിലവില്‍ വന്നു. സമൂഹത്തില്‍ താഴേക്കിടയിലുള്ള ജാതിയില്‍പ്പെട്ട സ്ത്രീകളായിരുന്നു ഉയര്‍ന്ന ജാതിക്കാരുടെ മരണവീടുകളില്‍ ഇത്തരം ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്. 
മരിച്ചവരുടെ സ്വാഭാവവിശേഷങ്ങളും, ചെയ്ത നല്ല കാര്യങ്ങളും ബന്ധുക്കള്‍ പങ്കിടുന്ന അതിയായ ദുഃഖാവസ്ഥയും പാട്ടിലെ വിഷയങ്ങളായിരുന്നു. അലമുറയിട്ടുകൊണ്ടായിരുന്നു 'പാട്ടുകാര്‍' കണ്ണോക്കുപാട്ട് അവതരിപ്പിച്ചിരുന്നത്. കുറച്ചുകാലം മുമ്പുവരെ വടക്കന്‍ കേരളത്തില്‍ ഈ രീതി നിലനിന്നിരുന്നു.
ആദിവാസി ഊരുകളിലും കുടികളിലും ഇന്നും മരണാനന്തര ചടങ്ങുകളുടെ ഭാഗമായി പാട്ടും നൃത്തവും നടക്കാറുണ്ട്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായിത്തന്നെ പല കൂട്ടായ്മകളും ഇത്തരം ചടങ്ങുകളെ കാണുന്നു.

മരിച്ച ആളുടെ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കാന്‍ കാസര്‍കോട് ജില്ലയിലെ ആദിവാസികളായ മലങ്കുടിയന്മര്‍ നൃത്തമാടുന്ന ചടങ്ങ് ഇപ്പോഴും നിലവിലുണ്ട്. ചെണ്ട, തുടി, ഇലത്താളം, കുഴല്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ ചടങ്ങില്‍ പാട്ടില്‍ ഉപയോഗിക്കുന്നു. അട്ടപ്പാടിയിലെ മുഡുഗര്‍ ഒരാള്‍ മരിച്ചാല്‍ കൂടാരം തീര്‍ത്ത് ശവശരീരം അതില്‍വെച്ച് ആടുകയും പാടുകയും ചെയ്യാറുണ്ട്. ശവമെടുക്കുമ്പോള്‍ കുഴലിലാണ് ഈ പാട്ടുവായിക്കുന്നത്. ഈ പാട്ടുമായി ബന്ധപ്പെട്ട വിചിത്രമായ മറ്റൊരു കാര്യമുണ്ട്. മരിച്ചയാളെ അനുനയിച്ച് ശ്മശാനത്തിലേക്ക് നയിക്കാനാണത്രേ ഈ പാട്ടുപാടുന്നത്. പലതരം പൂക്കളുള്ള മനോഹരമായ മലകളിലോക്കും താഴ്വരകളിലേക്കും വരൂ.... എന്നാണ് പാട്ടില്‍ പറയുന്നത്. ആദിവാസി സമൂഹത്തിന്റെ മരണത്തെക്കുറിച്ചുള്ള മനോഹരമായ വ്യാഖ്യാനമാണിവിടെ പാട്ടായ് രൂപം കൊള്ളുന്നത്. 


                             കുറിച്യരുടെ കുംഭപ്പാട്ട്
കേരളത്തിലെ പ്രധാന ആദിവാസി വിഭാഗമാണ് കുറിച്യര്‍. വയനാട്ടിലും, കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനമേഖലയിലുമാണ് കുറിച്യര്‍ താമസിക്കുന്നത്. കൃഷിയും നായാട്ടും കന്നുകാലി വളര്‍ത്തലുമാണ് കുറിച്യരുടെ പ്രധാന ഉപജീവന മാര്‍ഗം. അസ്ത്രപ്രയോഗത്തില്‍ വിദഗ്ദ്ധരാണ് കുറിച്യര്‍. പഴശ്ശി രാജാവുമായി കുറിച്യര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായി പഴശ്ശി രാജാവ് നടത്തിയ സമരത്തില്‍ കുറിച്യര്‍ സംഘടിതമായി പങ്കെടുത്തതായി ചരിത്രരേഖകള്‍ പറയുന്നു.  തിരണ്ടു കല്ല്യാണത്തിനും താലികെട്ടു കല്ല്യാണത്തിനും കുറിച്യര്‍ക്ക് പ്രത്യേക ചടങ്ങുകളുണ്ട്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി പുലകുളിയും പ്രശ്നഹാരിയുടെ നേതൃത്വത്തില്‍ നട്ടം കുഴിച്ചെടുക്കല്‍ കര്‍മ്മങ്ങളും നടത്തും. മരിച്ചു കിടന്ന സ്ഥലത്തു നിന്ന് അല്പം മണ്ണ് എടുത്തുകൊണ്ട് കാര്‍മ്മികന്റെ നേതൃത്വത്തില്‍ നടത്തുന്ന ചടങ്ങാണിത്. മന്ത്രവാദത്തില്‍ വലിയ വിശ്വാസമാണ് കുറിച്യര്‍ക്ക്. 
മകരസംക്രമത്തിന് നടത്തുന്ന ഉച്ചാല്, കൃഷി ചെയ്തുണ്ടാക്കിയ പുതിയ നെല്ലരി ആദ്യമായി പാകം ചെയ്തു കഴിക്കുന്ന പുത്തരി, തിരുവോണം എന്നിവയാണ് കുറിച്യരുടെ മറ്റു പ്രധാന ആഘോഷങ്ങള്‍. കണ്ണൂരിലെ വനമേഖലയിലെ വിശ്വാസ പ്രക്രിയയുമായി കുറിച്യര്‍ക്ക് ബന്ധമുള്ളതായി കാണാം. മുത്തപ്പന്റെ ആരൂഢസ്ഥാനമായ പുരളിമല ക്ഷേത്രവുമായി കുറിച്യര്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. കൊട്ടിയൂരിലെ സ്വയംഭൂവായ ശിവലിഗം കണ്ടെത്തിയത് ഒരു കുറിച്യനാണെന്നാണ് വിശ്വാസം. 
കുറിച്യരുടെ ഒരോ തറവാടിനും ഓരോ കുലദൈവമുണ്ട്. ഒരോ ദൈവത്തിന്റേയും തിറ കെട്ടിയാടാറുണ്ട്. മലക്കാരിയാണ് കുറിച്യരുടെ പ്രധാന ആരാധനാ മൂര്‍ത്തി. അമ്പും വില്ലുമാണ് ഈ ദൈവത്തിന്റെ ആയുധം. ദുഷ്ടജീവികളില്‍ നിന്നും ദുര്‍ദേവതകളില്‍ നിന്നും കുറിച്യരെ രക്ഷിക്കുന്നത് മലക്കാരിയാണെന്നാണ് ഇവരുടെ വിശ്വാസം. മലക്കാരിയുടെ തിറ കെട്ടിയാടിക്കാറുണ്ട്. മലക്കാരി തിറക്കുള്ള പ്രധാന ചടങ്ങാണ് കുംഭപ്പാട്ട്. കാട്ടില്‍ നിന്നും ഏഴു് മുട്ടുള്ള മുള വെട്ടി കൊണ്ടുവന്ന് അതില്‍ ദ്വാരമുണ്ടാക്കി കള്ള് നിറക്കും. കള്ളു് നിറച്ചതിന് ശേഷം ചൂരല്‍ കൊണ്ട് കെട്ടി വെക്കും. മലക്കാരിക്കുള്ള നിവേദ്യമാണിത്. നിവേദ്യം തിറ സ്വീകരിക്കുന്നതോടെ പാട്ട് ആരംഭിക്കും. തുടര്‍ന്ന് പാടുന്ന പാട്ടാണ് കുംഭപ്പാട്ട്.

കുറിച്യരുടെ ഇടയില്‍ പ്രചാരമുള്ള തനി നാടന്‍ ഭാഷയിലാണ് പാട്ട്. പ്രത്യക താളവും ഇതിനുണ്ട്.
മലക്കാരിയുടെ അവതാരകഥ പാട്ടില്‍ വിശദീകരിക്കുന്നതായി കാണാം. ചെണ്ടയാണ് പ്രധാന വാദ്യമായി ഉപയോഗിക്കുന്നത്. പ്രത്യേക താളത്തിലാണ് വാദ്യം ഉപയോഗിക്കുന്നത്. കുറിച്യരുടെ ഗോത്രജീവിതത്തോടൊപ്പം കണ്ണൂര്‍-വയനാട് പ്രദേശത്തെ സാമൂഹ്യ ജീവിതത്തിന്റെ നിഴല്പാടുകളും ഈ പാട്ടുകളില്‍ ദര്‍ശിക്കാം



                          ഊരാളികളുടെ മലങ്കൂത്ത്
കേരളത്തിലെ ഏറ്റവും പ്രാചീനരായ ആദിവാസി വിഭാഗങ്ങളില്‍ ഒന്നാണ് ഊരാളികള്‍. ഇടുക്കി ജില്ലയാണ് ഇവരുടെ അധിവാസ കേന്ദ്രം. കൃഷിയാണ് ഇവരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. ഈറ്റകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നത് ഒരു ഉപതൊഴിലാണ്. മരത്തില്‍ കയറി തേനെടുക്കുന്നതില്‍ ഊരാളികള്‍ വിദഗ്ധരാണ്. ഓണം, വിഷു, പുത്തരി തുടങ്ങിയ ആഘോഷങ്ങളെല്ലാം ഇവര്‍ കൊണ്ടാടാറുണ്ട്. വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഊരാളികള്‍ പാട്ടും കളിയും അവതരിപ്പിക്കും. 

ഊരാളികളുടെ ഇടയില്‍ പ്രചാരമുള്ള പ്രധാനകലാരൂപമാണ് മലങ്കൂത്ത്. വിവിധ ആചാരങ്ങളുടെ ഭാഗമായും ഉത്സവാഘോഷങ്ങളുടെ ഭാഗമായും മലങ്കൂത്ത് അവതരിപ്പിക്കാറുണ്ട്. സ്ത്രീകളും പുരുഷന്മാരും ഇതില്‍ പങ്കെടുക്കും. വൃത്താകൃതിയില്‍ നിന്നാണ് മലങ്കൂത്തിന്റെ തുടക്കം. വാദ്യമേളങ്ങളോടെ കൂത്ത് ആരംഭിക്കുന്നു. ഉടുക്ക്, കുഴല്‍, പറ തുടങ്ങിയ വാദ്യങ്ങളാണ് മലങ്കൂത്തിനുപയോഗിക്കുന്നത്. സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങളോ, കാരണവന്മാരോ ആണ് വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വാദ്യക്കാര്‍ പാടുന്ന പാട്ട് മറ്റു കളിക്കാരും ഏറ്റുപാടുന്നു. വാദ്യം മുറുകുന്നതോടെ വൃത്താകൃതിയില്‍ നിന്ന ആട്ടക്കാര്‍ വിവിധ രീതിയില്‍ നൃത്തച്ചുവട് അവതരിപ്പിക്കുകയും ശരീര ചലനത്തിന് വേഗത കൂടുകയും ചെയ്യും. ശരീരം അല്പം വളച്ച് മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടുള്ള നൃത്തം ആകര്‍ഷകമാണ്. ആട്ടക്കാരും വാദ്യക്കാരും മാറിമാറി വരുന്നതായി കാണാം. നൃത്തം പുലര്‍ച്ചവരെ നീണ്ടു നില്‍ക്കും.


                                                     *വില്ലുപാട്ട്/വില്ലടിച്ചാൻപാട്ട്*
തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻപാട്ടിന് ഉപയോഗിച്ചിരുന്നത്.അതുകൊണ്ടാവാണം തെക്കൻപാട്ടുകൾ എന്നാൽ വില്ലടിച്ചാൻപാട്ടുകൾ എന്ന പണ്ഡിതന്മാർക്കുപോലുമുണ്ടായത്. അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി വിൽക്കലാമേള എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു.
                                                                   *ചരിത്രം*
തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻതറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. 'ഏടുവായന' എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ്‌ വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളിൽ ചില മാറ്റങ്ങൾവരുത്തി കേൾവിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളിൽ ഒരു അനുഷ്ഠാനമായി മാറി.
                                                         *ഉപകരണങ്ങൾ*
വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർ എന്നീ വാദ്യോപകരണങ്ങളാണ്‌ വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. പിൽക്കാലത്ത് ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചുതുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കിയിരിക്കും.
                                                                     🔹വില്ല്
വില്ലാണ്‌ വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. ഇതിന്‌ മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്‌. കരിമ്പനത്തടി വെട്ടിമിനുക്കിയാണ്‌ വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളിൽ വ്യാസം കുറവായിരിക്കും. നീളത്തിൽ തോലോ ചരടോകൊണ്ടുള്ള ഞാണാണ്‌ ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടിൽ ഓരോ അരയടിക്കും ഒരോ ചിലങ്കമണി കെട്ടിയിട്ടുണ്ടാകും.
                                                                  🔹വീയൽ
വീയൽ അഥവാ വീശുകോൽ ഞാണിന്മേൽ തട്ടി ശബ്ദമുണ്ടാക്കിയാണ്‌ പാട്ട് അവതരിപ്പിക്കുന്നത്. വില്ലിന്റെ രണ്ടുപുറത്തും വീയലടിക്കാൻ ആളുണ്ടാകും. വീയലിന്റെ മദ്ധ്യത്തിലും മണി കെട്ടിയിരിക്കും. ഞാണിന്റെ കമ്പനവും മണികളുടെ കിലുക്കവും ഹൃദ്യമായ സംഗീതാനുഭവമുണ്ടാക്കുന്നു. പാട്ടിനിടയിൽ വീയൽ കറക്കിയെറിഞ്ഞ് പിടിക്കുക തുടങ്ങിയ അഭ്യാസങ്ങൾ പാട്ടുകാരുടെ സാമർത്ഥ്യപ്രകടനത്തിനുള്ള അവസരമാണ്‌.
                                                                       🔹കുടം
കുടത്തിന്റെ കഴുത്തിൽ വില്ലിന്റെ അറ്റം ഞാൺ മുകളിൽ വരത്തക്ക വിധമാണ്‌ അനുഷ്ഠാന വില്പാട്ടുകളിൽ കുടത്തിന്റെ സ്ഥാനം. കളിമൺകുടമാണ്‌ ഉപയോഗിക്കുന്നത്. വയ്ക്കോൽ ചുരണയിൽ വെച്ച കുടവും വില്ലും ഒരു കൈകൊണ്ട് ചേർത്തുപിടിക്കുകയും കുടത്തിന്റെ വായിൽ വട്ടത്തിൽ വെട്ടിയ കമുകിൻപാള കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കുകയുംചെയ്യുന്നു.
                                                                     🔹ജാലർ
ഇലത്താളത്തിന്റെ ചെറിയ രൂപമാണ്‌ ജാലർ. ചിങ്കി, താളം എന്നൊക്കെ ഇതിനു പേരുകളുണ്ട്.
                                                                       🔹ഉടുക്ക്
വില്ലുപാട്ടിന്‌ ജീവൻ നൽകുന്ന വാദ്യോപകരണമാണ്‌ ഉടുക്ക് എന്നുപറയാം.
                                                                🔹താളക്കട്ടകൾ
ഒരിഞ്ച് വണ്ണവും മൂന്നിഞ്ച് വീതിയും ആറിഞ്ച് നീളവും ഉള്ള മരക്കട്ടകളാണ്‌ വില്ലുപാട്ടിലുപയോഗിക്കുന്ന താളക്കട്ടകൾ. തപ്പളാംകട്ട എന്ന് നാട്ടുരീതിയിൽ ഇതിനെ പറഞ്ഞുവരുന്നു.
                                                                       *പാട്ടുകൾ*
ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ്‌ വില്ലുപാട്ടുകൾക്ക് പ്രമേയമാക്കുന്നത്. ക്ഷേത്രങ്ങളിൽ പാരായണത്തിനുപയോഗിച്ചുവന്ന പുരവൃത്തകഥാഗാനങ്ങളും വീരകഥാഗാനങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന തെക്കൻ പാട്ടുകളെ ഉടച്ചുമിനുക്കിയാണ്‌ മിക്കവാറും വില്ലുപാട്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ആശാൻ പാട്ടുകൾ അവതരണോചിതമായി കെട്ടിയുണ്ടാക്കുന്നു. തെക്കൻപാട്ടുകളിൽ ഇവ്വിധം കൂട്ടിച്ചേർക്കലുകളും വെട്ടിച്ചുരുക്കലുകളും ആധുനികീകരിക്കലും വഴി പൂർവപാഠത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. തെക്കൻപാട്ടുകളായ ഇരവിക്കുട്ടിപ്പിള്ളപ്പോര്‌, നീലികഥ, ഭൂതത്താൻപാട്ട് എന്നിവ ഇത്തരത്തിൽ വില്ലുപാട്ടുകളായി രൂപാന്തരപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കുചേലവരലാഭ, ചിത്തിരപുത്രനയനാർക്കഥ, അയോധ്യകഥ, കോവിലൻ ചരിതം തുടങ്ങിയവ വില്ലുപാട്ടുകൾക്കുപയോഗിച്ചുവരുന്നു. പല വില്ലുപാട്ടുകളെയും നാടോടിപ്പാട്ടുകളായി കണക്കാക്കാനാവില്ല; പഴമ അവകാശപ്പെടാനും. സ്തുതി, ഒപ്പാര്‌‍, കുമ്മി, ദേശവർണ്ണനകൾ ഇവ ഇടകലർത്തി പാട്ടുകൾ രചിക്കാൻ സമർത്ഥരായ ആശാന്മാരുണ്ടായിട്ടുണ്ട്. പാട്ടിന്റെ ആദ്യത്തിൽ വില്ലുപാട്ടിന്റെ പേരും ആശാന്റെ പേരും പാട്ടായോ പ്രസ്താവനയായോ സൂചിപ്പിക്കും. ആറ്റിൻകര കുമാരപിള്ള, തെങ്ങുകുഴി ചിതംബര താണുപിള്ള, വാവറ അപ്പിപ്പിള്ള, ഇട്ടകവേലി നാരായണൻ, അഗസ്തീശ്വരം ആറുമുഖപ്പെരുമാൾ തുടങ്ങിയവർ പ്രസിദ്ധരായിത്തീർന്ന ആശാന്മാരണ്‌.
ആദ്യന്തം പാട്ടുപാടുന്ന രീതിയും പാട്ടുപാടി കഥ വിവരിക്കുന്ന രീതിയുമുണ്ട്. പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നവരെ പുലവൻ എന്നുവിളിക്കുന്നു. ചില പുലവന്മാർ ആശാന്മാരുമായിരിക്കും.തോവാള സുന്ദരം‌പിള്ള, കരിപ്പോട്ടു ചിതംബരതാണു, കോലപ്പാ പിള്ള തുടങ്ങിയവർ പുലവനാശാന്മാരാണ്‌. നല്ല ശബ്ദവും രാഗതാളബോധവുമുള്ളവരാണ്‌ പുലവന്മാർ. ഭാഷാചാതുര്യവും ഉച്ചാരണശുദ്ധിയുമുള്ളവർ ഈ രംഗത്ത് ശോഭിക്കുന്നു. ഗദ്യകഥനങ്ങൾ അഭിനയത്തിന്റെ മേമ്പൊടിയോടെയാണ്‌ അവതരിപ്പിക്കുക.
താരാട്ട്, ഒപ്പാര്‌, തുടങ്ങിയവയുടെ ചുവടുപിടിച്ചാണ്‌ പാട്ടു പാടിവന്നത്. പിൽക്കാലത്ത് ചിന്ത്, കുമ്മി, വിരുത്തം, പല്ലവി, ചരണം തുടങ്ങിയവ സ്വീകരിച്ചു. ഒരേ ശീലിലെഴുതിയാലും സന്ദർഭാനുസാരം രാഗങ്ങൾ വ്യത്യാസപ്പെടുത്തുന്നു പുലവന്മാർ.
                                                                     *അവതരണരീതി*
അഞ്ചോ ഏഴോ അംഗങ്ങളാണ്‌ പരമ്പരാഗതവില്ലുപാട്ടിൽ ഉണ്ടാകുക. പുലവൻ പാടുകയും ശിഷ്യർ ഏറ്റുപാടുകയും ചെയ്യും. വില്ലിന്റെ ഒരറ്റത്താണ്‌ പുലവൻ ഇരിക്കുക. മറ്റേയറ്റത്ത് കുടം കൊട്ടുന്നയാളും. രണ്ടുപേർക്കും തലക്കെട്ട് ഉണ്ടായിരിക്കും. ഉത്സവങ്ങളിൽ അനുഷ്ഠാനപരമായാണ്‌ ഇത് അവതരിപ്പിക്കുന്നത്. കന്നിമൂലയിൽ തൂശനിലയിൽ നിലവിളക്കും നിറനാഴിയും സംഗീതോപകരണങ്ങളും വെച്ച് പൂജിച്ചതിനു ശേഷമാണ്‌ പാട്ട് ആരംഭിക്കുക. അഞ്ചുമിനുട്ടോളം നേരം കൂട്ടയ മേളം നടത്തുകയും ദേവതാസ്തുതിയോടെ പാട്ടിലേക്ക് കറ്റക്കുകയും ചെയ്യുന്നു


                                                                         *ഐവര്‍കളി*
*കേരളത്തില്‍ പല പ്രദേശങ്ങളിലുമവതരിപ്പിച്ചു വരുന്ന *അനുഷ്ഠാനകലാരൂപമാണ് ഐവര്‍കളി. ഐവര്‍നാടകം, പാണ്ഡവര്‍കളി, തട്ടിന്മേല്‍ക്കളി, കണ്ണില്‍കുത്തിക്കളി എന്നീ പേരുകളിലും ഈ കലാരൂപം അവതരിപ്പിച്ചു വരാറുണ്ട്. പരമ്പരാഗതമായി* *ഐങ്കുടിക്കമ്മാളരായ വിശ്വകര്‍മ്മജരാണ് ഐവര്‍കളി അവതരിപ്പിക്കുന്നത്.  ഐങ്കുടിക്കമ്മാളര്‍ അഞ്ചു* *സമുദായക്കാരാണ്. ആശാരി* *(ദാരുശില്പി), മൂശാരി (വാര്‍പ്പുശില്പി), കരുവാന്‍ (ലോഹശില്പി), തട്ടാന്‍* *(ഹേമശില്പി), കമ്മാളര്‍ (കല്ല്ശില്പി) എന്നിവരാണിവര്‍. തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഐവര്‍കളിക്ക് കൂടുതല്‍ പ്രചാരം.*
*പതിനെട്ടര കാവുകളിലെ കുംഭ ഭരണി ആഘോഷത്തിനാണ് വിശ്വകര്‍മ്മജര്‍ ഐവര്‍കളി അവതരിപ്പിക്കുന്നത്.  സ്ഥിരമായ ഐവര്‍കളി തറകളുള്ള ക്ഷേത്രങ്ങളുണ്ട്.  മറ്റു സ്ഥലങ്ങളില്‍ മരപ്പലക വിരിച്ച് തട്ടുകളുണ്ടാക്കും. ഇവിടെ പന്തലുണ്ടാക്കി* *കുരുത്തോലത്തോരണം തൂക്കും. കത്തിച്ച നിലവിളക്കിനു ചുറ്റം നിന്നുകൊണ്ടാണ് കളിക്കുന്നത്. ആശാന്‍സ്തുതി ഗീതം ചൊല്ലിക്കൊടുക്കും. മറ്റു കളിക്കാര്‍ അത് ഏറ്റുപാടുകയും ചെയ്യും. പാട്ടിനൊത്ത്* *ചുവടുകളും വെക്കും. പതിഞ്ഞ താളത്തിലും ദ്രുതതാളത്തിലും ഉള്ള ചുവടുകളുണ്ട്. രാവിലെ തുടങ്ങിയ കളി ഉച്ചയോടെ സമാപിക്കും. ഭരണി ആഘോഷത്തിന്റെ* *ഭാഗമല്ലാതെയുള്ള കളി സന്ധ്യക്കു ശേഷമാണ് അരങ്ങേറുന്നത്.* 

*കുഴിത്താളവും പൊന്തി അഥവാ കോല്‍മണിയുമാണ് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നത്.* *ആശാന്മാരുടെ കൈയിലാണ് വാദ്യോപകരണങ്ങള്‍. വട്ടക്കളി, പരിചക്കളി, കോല്‍ക്കളി* *എന്നിങ്ങനെ മൂന്നു വിധത്തില്‍ കളിക്കും. നിലവിളക്കിന് ചുറ്റും നിന്നുള്ള ചുവടുകളാണ് വട്ടക്കളി. വാളും പരിചയും എടുത്തുള്ള കളി പരിചക്കളി. മരം കൊണ്ടുണ്ടാക്കിയ വാളും പരിചയുമാണ്* *ഉപയോഗിക്കുന്നത്. കോല് (ചെറിയ വടി) കയ്യിലേന്തി ചുവടുവെച്ചുകൊണ്ടുള്ള കളിയാണ് കോല്‍ക്കളി.*


                              ഏഴാമത്തുകളി
സംഘക്കളിയുമായി ബന്ധമുള്ള അനുഷ്ഠാന കലാരൂപമാണ് ഏഴാമത്തുകളി. ഏഴാമത്തുക്കളി, ഏഴാമടുകളി, ഏഴാമുത്തിപ്പുറപ്പാട് എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നുണ്ട്. പ്രാചീനകേരളത്തിലെ 64 ഗ്രാമങ്ങളിലും ഈ കളി പ്രചാരത്തിലുണ്ടായിരുന്നു എന്നാണ് വിശ്വാസം. അതില്‍ ആദ്യമായി കളി തുടങ്ങിയത് ഏഴാമത്തെ ഗ്രാമത്തിലായിരുന്നുവത്രെ.
രാത്രിയാണ് ഏഴാമത്തുകളി ആരംഭിക്കുന്നത്. കത്തിച്ചുവെച്ച നിലവിളക്കിനു ചുറ്റും കളിക്കാര്‍ ഇരിക്കും. ചോദ്യരൂപത്തിലുള്ള ഗാനങ്ങള്‍ കളിയില്‍ പങ്കെടുക്കുന്ന ഇരുവിഭാഗങ്ങളും പാടികൊണ്ടാണ് കളി പുരോഗമിക്കുന്നത്. 
ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങല തുടങ്ങിയ വാദ്യങ്ങള്‍ ഈ കലാരൂപത്തില്‍ ഉപയോഗിക്കാറുണ്ട്. പാട്ടിനൊപ്പം പലവിധ വേഷക്കാരും കളിയുടെ ഭാഗമായി രംഗത്തുവരും. കാണികളെ രസിപ്പിക്കാനായുള്ള ഹാസ്യകഥാപാത്രങ്ങളാണ് ഇതില്‍ മിക്കതും. കളിയുമായി ബന്ധപ്പെട്ട രസകരമായ മറ്റൊരു കാര്യം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാത്ത സംഘമാണ് ഇത്തരം ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുന്നത്. കളിയുടെ ഭാഗമായി സംഘത്തലവന്‍സംഘാംഗങ്ങള്‍ക്ക് പരിഹാസപ്പേരുകള്‍ നല്‍കാറുണ്ട്. വാലാട്ടി, കാക്ക തുടങ്ങിയ പേരുകള്‍ ഇത്തരത്തില്‍പ്പെടും. 


                                                            *കളമെഴുത്തും പാട്ടുകളും
സംഘകാലത്തോളം പഴക്കമുള്ള കേരളീയ അനുഷ്ഠാനമാണ് കളം. കേരളീയ ആചാരങ്ങളില്‍ സുപ്രധാനമായ സ്ഥാനം കളങ്ങള്‍ക്കുണ്ട്. കര്‍മ്മങ്ങളോടുകൂടി ഇഷ്ടദേവതയുടെ രൂപം വരക്കും.  പാട്ട് അടക്കമുള്ള ചടങ്ങുകള്‍ നടത്തി കളത്തില്‍ ആവാഹിക്കപ്പെട്ടിരിക്കുന്ന ചൈതന്യത്തെ ഉദ്വസിക്കുന്നു അഥവാ പ്രീതിപ്പെടുത്തുന്നു. വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കളങ്ങള്‍ വരയും.  പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് കളം ഇടുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പിലുളള അനുഷ്ഠാനങ്ങളില്‍ വ്യത്യാസങ്ങള്‍ പ്രകടമാണ്.
നാടന്‍ നിറക്കൂട്ടുകളുപയോഗിച്ച് കലാകാരന്മാര്‍ തീര്‍ക്കുന്ന വര്‍ണ്ണവിസ്മയങ്ങള്‍ കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ നിദര്‍ശനങ്ങളാണ്. പഞ്ചവര്‍ണ്ണ പൊടികളാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയാണ് പഞ്ചവര്‍ണ്ണങ്ങള്‍. മഞ്ഞള്‍ പൊടിച്ച് മഞ്ഞപ്പൊടിയും, ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് ചുവന്ന പൊടിയും ഉമിക്കരികൊണ്ട് കരിപ്പൊടിയും ഉണ്ടാക്കുന്നു. വെള്ളപ്പൊടി ഉണ്ടാക്കുന്നത് ഉണക്കലരി പൊടിച്ചാണ്. വാകയിലയാണ് പച്ചപ്പൊടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. നാഗക്കളത്തില്‍ വാഴയിലക്കുപകരം മഞ്ചാടിയിലയുടെ പൊടിയാണ് ഉപയോഗിക്കുന്നത്. വാകയില വിഷഹാരിയാണ് എന്നതാണ് ഇതിനുകാരണം.
ഓരോ പ്രദേശത്തും കളം വരയുന്നത് വ്യത്യസ്ത സമുദായക്കാരാണ്.  തീയാട്ടുണ്ണികള്‍, തീയാടി നമ്പ്യാന്മാര്‍, തെയ്യമ്പാടികള്‍പുള്ളുവന്‍, വണ്ണാന്‍, കണിശന്‍ തുടങ്ങിയ സമുദായക്കാര്‍ പരമ്പരാഗതമായി കളം വരയുന്നവരാണ്. കുറുപ്പന്മാര്‍, തീയ്യര്‍, വേലന്മാര്‍, മണ്ണാന്‍, മലയന്‍, പാണന്‍, പറയന്‍, വേലന്‍, മുന്നൂറ്റാന്‍, കോപ്പാളന്‍ തുടങ്ങിയവരും കളം വരയാറുണ്ട്. അനുഷ്ഠാനത്തിന്റെ സ്വഭാവത്തിനനുസരിച്ച് വരയുന്ന രൂപങ്ങള്‍ക്ക് വ്യത്യാസമുണ്ടാകും. യക്ഷി, സര്‍പ്പം, ഭദ്രകാളി, ഗന്ധര്‍വന്‍, ഗുളികന്‍ എന്നിങ്ങനെ നിരവധി കളങ്ങള്‍ വിവിധ അനുഷ്ഠാനങ്ങളിലായി വരയാറുണ്ട്. കളമെഴുത്തും പാട്ട്, മുടിയേറ്റു്, പാന, തീയാട്ട്, പുള്ളുവന്‍പാട്ട്, കെന്ത്രോന്‍പാട്ട്, ഗന്ധര്‍വന്‍ തുള്ളല്‍, മലയന്‍ കെട്ട്, ബലിക്കള, ഭഗവതിപ്പാട്ട്, കളത്തിലരിപ്പാട്ട് തുടങ്ങിയ നിരവധി അനുഷ്ഠാനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള കളങ്ങള്‍ എഴുതുന്നു. ചിത്രരചനയില്‍ പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ അറിവുകളും സങ്കേതങ്ങളും കളമെഴുത്തില്‍ പ്രകടമാക്കപ്പെടുന്നു. കളം വരയുന്നതിനോടനുബന്ധിച്ച് പാട്ടുകളും പാടും. ഓരോ അനുഷ്ഠാനത്തിനും പ്രത്യേകം പാട്ടുകളാണ്.
ഭദ്രകാളിക്കളവും പാട്ടും:
ഭദ്രകാളിക്ഷേത്രങ്ങളിലാണ് പ്രധാനമായും കളമെഴുത്തുംപാട്ട് നടത്താറുള്ളത്. വേട്ടക്കൊരുമകന്‍ ക്ഷേത്രങ്ങളിലും ഈ അനുഷ്ഠാനമുണ്ട്.  ഭദ്രകാളിയുടെ കളമെഴുത്തും പാട്ടും  സാധാരണ നടത്തുന്നത് മണ്ഡലകാലത്താണ്.  സംഹാരരൂപിണിയായ കാളിയെയാണ് വരയുന്നത്.  കാളിയുടെ കൈകളുടെ എണ്ണത്തിനനുസരിച്ചാണ് കളത്തിന്റെ വലുപ്പം.  പതിനാറു മുതല്‍ അറുപത്തിനാലു വരെ കൈകളുള്ള കളങ്ങള്‍ വരയാറുണ്ട്. കളം പൂര്‍ത്തിയാകുന്നതോടെ നെല്ലും നാളികേരവും പൂക്കുലയും വെക്കും. അതോടെ പാട്ട് ആരംഭിക്കുകയായി.
പാട്ട് കഴിഞ്ഞാല്‍ പിണിയാള്‍ കളത്തിന് ചുറ്റും പ്രദക്ഷിണം വെക്കണം.  വാദ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉറഞ്ഞു തുള്ളാറുമുണ്ട്.  തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കു ശേഷം കളം മായ്ക്കും. കാളി ദാരികനെ വധിച്ച കഥയാണ് കളം പാട്ടില്‍ പ്രധാനമായും പാടുന്നത്.  ഇവയെ 'തോറ്റം' പാട്ടുകളെന്നും പറയാറുണ്ട്.  കേരളത്തിന്റെ തനത് സംഗീതത്തിന്റെ വര്‍ണാഭമായ നിറക്കൂട്ടുകളാണ് കളംപാട്ടുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
നാഗക്കളവും പുള്ളുവന്‍പാട്ടും:
നാഗങ്ങള്‍ അഥവാ പാമ്പുകള്‍ മണ്ണിന്റെ അധിദേവതകളാണ് എന്ന ഒരു സങ്കല്‍പ്പമുണ്ട്.  ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ വീടുകളിലും ക്ഷേത്രങ്ങളിലും സര്‍പ്പങ്ങള്‍ക്കു പ്രത്യേക സ്ഥാനം നല്‍കി അനുഷ്ഠാനങ്ങളും മറ്റും നടത്തിപ്പോരുന്നത്.  അത്യുത്തരകേരളത്തില്‍ നാഗത്തെയ്യങ്ങളും ഉണ്ട്. സര്‍പ്പങ്ങളെ സന്തോഷിപ്പിക്കാനും അതിലൂടെ സമാധാനവും ഐശ്വര്യവും നിലനിര്‍ത്താനും ഒട്ടേറെ അനുഷ്ഠാനങ്ങളുണ്ട്.  അതില്‍ പ്രധാനമാണ് നാഗക്കളവും പാട്ടും.  കേരളത്തിലെ പല പ്രദേശങ്ങളിലും നാഗാരാധനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലെ കാര്‍മ്മികര്‍ പുള്ളുവരാണ്.
നാഗക്കളം എഴുതുന്നത് പുള്ളുവരാണ്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കളം ഉണ്ടാക്കുന്നത്. ത്രിസന്ധ്യ കഴിഞ്ഞാല്‍ ഗണപതി പൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. നാഗങ്ങളെയും നാഗരാജാവിനേയുമാണ് കളത്തില്‍ ചിത്രീകരിക്കുന്നത്. കളമെഴുത്ത് പൂര്‍ത്തിയായാല്‍ പഞ്ചാര്‍ച്ചന നടത്തും. ഇതിനെ തുടര്‍ന്ന് പുള്ളുവക്കുടം കൊട്ടിക്കൊണ്ട് 'അകമുഴിയല്‍' എന്ന ചടങ്ങാണ്.  ഗരുഡനുവേണ്ടിയുള്ള മുറംപൂജയും സര്‍പ്പങ്ങള്‍ക്കു വേണ്ടിയുള്ള 'നൂറും പാലും' കൊടുക്കലും തുടര്‍ന്നു നടക്കും. അതു കഴിഞ്ഞ് ന്ധദ്രകാളിയേയും അഷ്ടവസ്തുക്കളേയും പൂജിക്കും.  അതോടെ വ്രതം അനുഷ്ഠിച്ച പെണ്‍കുട്ടികള്‍ കളത്തില്‍ പ്രവേശിച്ച് തുളളല്‍ നടത്തും. കൈയില്‍ കവുങ്ങിന്‍ പൂങ്കുലയും പൂമാലയും നാഗത്തിന്റെ ആകൃതിയിലുള്ള കിരീടവും കുട്ടികള്‍ ധരിച്ചിരിക്കും. ഈ  സന്ദര്‍ഭത്തില്‍ പുള്ളുവനും പുള്ളുവത്തിയും പാടും. ഗണപതി വന്ദനവും തുടര്‍ന്ന് അഷ്ടനാഗങ്ങളെ ആവാഹിച്ചുകൊണ്ടുള്ള പാട്ടുമാണിവിടെ പാടുക.  അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖുപാലന്‍, മഹാപത്മന്‍, പത്മന്‍, കാളിയന്‍ എന്നിവയാണ് അഷ്ടനാഗങ്ങള്‍. കന്യകമാര്‍ പാട്ടിന്റെ താളത്തിനൊത്തു് പൂങ്കുല കുലുക്കിക്കൊണ്ടാണ് തുള്ളുന്നത്. പാമ്പുകളുടെ ചലനങ്ങളെ അനുകരിച്ചുകൊണ്ടുള്ള ആട്ടം ക്രമേണ ദ്രുതഗതിയിലാകും. ആട്ടത്തിനു ശേഷം കളം മായ്ക്കും.  
കളം പാട്ട് അഥവാ കളമ്പാട്ട്:
കളം എഴുതി പാട്ടുപാടുന്ന അനുഷ്ഠാനം ഉത്തരകേരളത്തിലും നിലവിലുണ്ട്. തെക്കന്‍ കേരളത്തില്‍ നടപ്പുള്ളതില്‍ നിന്നും വിഭിന്നമാണ് വടക്കന്‍ കേരളത്തിലെ അനുഷ്ഠാനങ്ങള്‍.  കണിയാന്‍ അഥവാ കണിശډാരാണ് കാര്‍മ്മികര്‍. വണ്ണാന്‍ സമുദായക്കാരും കളം പാട്ട് നടത്താറുണ്ട്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കര്‍മ്മങ്ങള്‍ നടക്കുന്നത്.  ഗന്ധര്‍വന്‍, കരുകലക്കി, ഭൈരവന്‍, രക്തേശ്വരി തുടങ്ങിയ ദേവതാ രൂപങ്ങളാണ് വരയുന്നത്. കളത്തിലെ രൂപത്തിന് മുന്നില്‍ പിണിയാളെ നിര്‍ത്തിയാണ് പാട്ട് പാടുന്നത്. ഇലത്താളം മുട്ടികൊണ്ടാണ് പാട്ട് പാടുന്നത്. കല്ല്യാണ സൗഗന്ധികം, ബാലിവിജയം, കുചേലവൃത്തം, കൃഷ്ണലീല, മാരമ്പാട്ട് തുടങ്ങിയ പാട്ടുകളാണ് പാടാറുള്ളത്. പാട്ടും താളവും മുറുകുമ്പോള്‍ പിണിയാള്‍ ഉറഞ്ഞു തുള്ളുകയും കളം മായ്ക്കുകയും ചെയ്യും.
ചീര്‍മ്പക്കാവുകളിലെ കളം:
അത്യുത്തര കേരളത്തിലെ തീയ്യരുടെ ചീര്‍മ്പക്കാവുകളില്‍ കളം വരച്ച് പാട്ടുപാടുന്ന രീതിയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് മൂന്നുദിവസങ്ങളിലായാണ് ചടങ്ങുകള്‍. തീയ്യ സമുദായത്തില്‍പ്പെട്ടവര്‍ തന്നെയാണ് കാര്‍മ്മികര്‍.  നാഗക്കളമാണ് കുറിക്കുന്നത്. ചീര്‍മ്പക്ക് കാല്‍ചിലങ്കയില്‍ അണിയാന്‍ രത്നക്കല്ല് കൊടുത്തത് കാര്‍ക്കോടകനെന്ന സര്‍പ്പമാണത്രെ. കാര്‍ക്കോടകനെ ചിത്രീകരിക്കുന്നതാണ് നാഗക്കളം. മൂന്നാം ദിവസം തെയ്യക്കോലങ്ങളുടെ അകമ്പടിയോടെ കുട്ടികളുടെ താലപ്പൊലി നിരക്കുന്നതിനു മുമ്പായി ചീര്‍മ്പയുടെ പ്രതിരൂപമായ ആയത്താനും വെളിച്ചപ്പാടും കളം 'കയ്യേല്‍ക്കല്‍'ചടങ്ങു നടത്തി കളം മായ്ക്കും. ചീര്‍മ്പ ദാരികനെ വധിച്ച സന്ദര്‍ഭം വിവരിക്കുന്ന കഥാഗാനമാണ് ഈ അവസരത്തില്‍ ആലപിക്കുന്നത്. ലളിതമായ ശൈലിയും അകൃത്രിമമായ ഈണവും ഈ പാട്ടിന്റെ പ്രത്യേകതകളാണ്. കാവിന്റെ നടുമുറ്റത്ത് ഒരുക്കിയ പന്തലില്‍ പ്രത്യേകം തയാറാക്കിയ സ്ഥാനത്താണ് കളം എഴുതുന്നത്. കര്‍മ്മങ്ങള്‍ക്കിടയില്‍ കളം എഴുതിയ സ്ഥാനം സര്‍പ്പങ്ങളുടെ ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്ത കറുപ്പും വെളുപ്പും ചുവപ്പും നിറമുള്ള തുണി കൊണ്ട് മറക്കും. താലപ്പൊലിയുടെ ഭാഗമായുള്ള മറ്റു ചടങ്ങുകള്‍ക്കിടയിലാണ് പാട്ട് പാടുന്നത്. പാട്ടിന്റെ താളത്തിന് കൈമണി ഉപയോഗിക്കും. പാട്ടുകാര്‍ വ്രതം നോറ്റിരിക്കണമെന്നത് നിര്‍ബന്ധമാണ്.

അത്യുത്തര കേരളത്തില്‍ തന്നെ പുലയര്‍, മുന്നൂറ്റാന്‍, വേലന്‍ തുടങ്ങിയ സമുദായക്കാരും കളം എഴുതി പാട്ടു പാടുന്ന അനുഷ്ഠാനം നടത്താറുണ്ട്.  പൂമാലക്കാവുകളിലും ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്*


                                                        *അയ്യപ്പന്‍പാട്ടും അയ്യപ്പന്‍വിളക്കും*
അയ്യപ്പഭക്തന്മാര്‍ നടത്തുന്ന അനുഷ്ഠാനകലയാണ് അയ്യപ്പന്‍പാട്ട്. ശാസ്താംപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. പ്രാദേശിക വ്യതിയാനം വിവിധ ജില്ലകളില്‍ കാണാം. ശബരിമലക്ക് പോകാനായി വ്രതമെടുക്കുന്ന ഭക്തന്മാര്‍ വീട്ടില്‍വെച്ചും ക്ഷേത്രത്തില്‍വെച്ചും അയ്യപ്പന്‍പാട്ട് നടത്താറുണ്ട്. പ്രത്യേകം ഉണ്ടാക്കിയ പന്തലിലാണ് ചടങ്ങുകള്‍ നടത്തുന്നത്. പന്തലില്‍ പീഠവും നിലവിളക്കും വെക്കും. ഗണപതിത്താളം കൊട്ടിയതിന് ശേഷമാണ് പാട്ട് തുടങ്ങുന്നത്.  ഉടുക്കു കൊട്ടിയാണ് പാടുന്നത്. ഇലത്താളവും ഉപയോഗിക്കും. പന്തളത്തു രാജാവിന്റേയും ശാസ്താവിന്റേയും കഥകളടങ്ങുന്നതാണ് പാട്ട്.  ദേവാസുര യുദ്ധം, പാലാഴി മഥനം തുടങ്ങിയ കഥകളും പാട്ടിലുണ്ട്.  പാട്ടിനൊപ്പം അയ്യപ്പന്മാര്‍ തുളളുകയും ചെയ്യും.  ചില പ്രദേശങ്ങളില്‍ കളിക്കാര്‍ കനലില്‍ ചാടുന്ന ചടങ്ങും ഈ അനുഷ്ഠാനത്തിന്റെ ഭാഗമായുണ്ട്.  

ചില സ്ഥലങ്ങളില്‍ അയ്യപ്പന്‍പാട്ട് കൂടുതല്‍ ആര്‍ഭാടപൂര്‍വ്വം നടത്താറുണ്ട്. ഇതിനെ അയ്യപ്പന്‍വിളക്ക് എന്നും വിളിക്കും. പരിപാടികളുടെ ഭാഗമായി കഥാഭിനയവും നടത്താറുണ്ട്. അയ്യപ്പന്‍, വാവര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രംഗത്തു വരും. യുദ്ധരംഗങ്ങളടക്കം നൃത്തരൂപത്തില്‍ അവതരിപ്പിക്കാറുണ്ട്. 


                               മുടിയേറ്റ്..

കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. 
കുറുപ്പ്മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്തിരിയുഴിച്ചിൽതാലപ്പൊലിപ്രതിഷ്ഠാപൂജകളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽദാരികന്റേയുംകാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി. 
ഘടന
മുടിയേറ്റിൽ പ്രധാനമായും ഏഴു കഥാപാത്രങ്ങളാണ് ഉള്ളത്. ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ, കൂളി, കോയിമ്പിടാർ എന്നിവരാണ്‌ കഥാപാത്രങ്ങൾ. അലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട്‌ ഭദ്രകാളിക്കളം വരയ്‌ക്കുന്നു. കളം പൂജ, കളം പാട്ട്‌, താലപ്പൊലി, തിരിയുഴിച്ചിൽ എന്നിവയ്‌ക്കു ശേഷം കളം മായ്‌ക്കും. അതു കഴിഞ്ഞാണ്‌ മുടിയേറ്റ്‌ തുടങ്ങുന്നത്‌. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട്‌ ദേവന്മാർക്കും മനഷ്യർക്കുമുള്ള ബുദ്ധിമുട്ടുകൾ നാരദൻ ഭഗവാൻ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ്‌ ആരംഭിക്കുന്നു. തുടർന്ന്‌ ദാരികന്റെ പുറപ്പാടാണ്.അസുരചരവർത്തിയായ ദാരികൻ തന്റെ ദുർഭരണം കാഴ്ചവെക്കുന്ന രംഗമാണിത്.ദാരികൻ നാലു ദിക്കിനെയും ആധാരമാക്കി തന്നോട് യുദ്ധം ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് വെല്ലുവിളിക്കുന്നു.തുടർന്ന് ഭദ്രകാളി പുറപ്പാടാണ്. ദാരികവധത്തിനായ് ഭദ്രകാളി പോർക്കളത്തിലേക്ക് പാഞ്ഞടുക്കുകയും ദാരികനെ പോരിനുവിളിക്കുകയും ചെയ്യുന്നരംഗമാണിത്. തുടർന്ന് കാളിയുടെ കലി ശമിപ്പികാനായി നന്ദികേശൻ വേഷമാറിവരുന്നതാണ് കോയിമ്പടനായർ. സ്വയംപരിചയപ്പെടുത്തുകയും കൈലാസത്തിൽ നിന്നും യുദ്ധഭൂമിലേക്കുള്ള മാർഗ്ഗതടസങ്ങളെപറ്റി വിവരിക്കുകയും ചെയ്യുന്നു. അതിനുശേഷം കുളി പുറപ്പാടാണ് ഹാസ്യകഥാപാത്രയ കുളി മക്കളെ മുലയൂട്ടിയും ചിരിപ്പിച്ചും രംഗം മനോഹരമാക്കുന്നു. തുടർന്ന് കളിയും കുളിയും ദാരിക-ദാനവേദരന്മാരുമായി അതിഘോരമായ യുദ്ധം നടക്കുന്നു കളിയുടെ വൈഭവത്തിൽ ദാരിക-ദാനവേദരന്മാർ പാതാളത്തിൽ പോയിഒളിക്കുന്നു ഈ സമയം പോർക്കലി ബാധിച്ച ഭദ്രകാളിയുടെ മുടിപിഴുതെടുത്തു കോയിമ്പടനായർ ആയുധം നിലത്തുകുത്തി കലിശമിപ്പിക്കുന്നു. രാത്രിയിൽ മയായുദ്ധം ചെയ്യാൻ കഴിവുള്ള ദാരിക-ദാനവേദരന്മാർ രാത്രിയാകാൻ വേണ്ടികാത്തിരുന്നു. അസുരന്റെ മനം തിരിച്ചറിഞ്ഞ ഭദ്രകാളി തന്റെ നീണ്ടുചുരുണ്ട മുടിഅഴിച്ചിട്ടു സൂര്യാഭിംബം മറച്ചു ഇരുട്ടാക്കി. രാത്രിയായെന്നു കരുതി മായായുദ്ധത്തിന് ഇറങ്ങിയ ദാരിക-ദാനവേദരന്മാരെ ഇരുട്ടുമാറ്റി വധിച്ചു ഭൂമിയുടെ ഭാരംതീർത്തു ഇത്രയും ഭാഗമാണ് മുടിയേറ്റ്.

                            സവിശേഷതകൾ
ചെണ്ടയും ഇലത്താളവും ആണ് പ്രധാന വാദ്യങ്ങൾ. കൂടാതെ വീക്കുചെണ്ട, ചേങ്ങല എന്നീ വാദ്യങ്ങളും ഉപയോഗിക്കുന്നു. നിലവിളക്ക് മാത്രമാണ് ദീപസം‌വിധനമെങ്കിലും തീവെട്ടിയും പന്തങ്ങളും വെളിച്ചത്തിനായി ഉപയോഗിക്കുന്നു. ചാക്യാർകൂത്തിനോടുംകഥകളിയോടും ചില അംശങ്ങളിൽ സാമ്യമുള്ള ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ തിരുവിതാംകൂറും കൊച്ചിയുമാണ്.



                            തുകിലുണര്‍ത്തല്‍
      കര്‍ക്കടകമാസത്തില്‍ പതിവുള്ള ഒരു ചടങ്ങാണ് തുകിലുണര്‍ത്തല്‍. പാണസമുദായക്കാരാണ് പാട്ടുപാടുന്നതിന് അവകാശപ്പെട്ടവര്‍. പണ്ട് ഇവര്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനമുണ്ടായിരുന്നു. 'പണ്‍' എന്നാല്‍ രാഗം, 'പണ്‍' പാടുന്നവന്‍ പാണര്‍. തമിഴ്നാട്ടില്‍ തുകിലുണര്‍ത്ത്പാട്ട് ക്ഷേത്രങ്ങളില്‍ പാടുന്ന പതിവുണ്ട്. ഭഗവാനെ ഉണര്‍ത്തി എഴുന്നേല്‍പ്പിക്കാന്‍ പാടുന്നുവെന്നാണ് സങ്കല്പം. ഗ്രാമദേവതയെ ഉണര്‍ത്തിയ ശേഷം അവര്‍ ഗ്രാമങ്ങളിലെ വീടുകളില്‍ എത്തി പാടുന്ന പതിവ് അടുത്തകാലം വരെ ഉണ്ടായിരുന്നു.
      വീടുകളില്‍ പാടുമ്പോള്‍ പാണന്‍ ഉടുക്കുകൊട്ടി പാടുകയും ഭാര്യ അത് ഏറ്റുപാടുകയും ചെയ്യുന്നു. ആദ്യകാലത്ത് ഇവര്‍ 'തുടി' കൊട്ടിയാണ് പാടിയിരുന്നതെന്ന് പഴമ. കോലുകൊണ്ട് കൊട്ടുന്ന തുടി പിന്നീട് ഉടുക്കായി മാറിയതാകാം. മലബാറില്‍ തുടികൊട്ടിപ്പാടുന്ന പതിവ് ഉണ്ടത്രെ.
  ശ്രീഭഗവതിയെപ്പറ്റി പാടുന്ന ഒരു പാട്ട് ഇങ്ങനെയാരംഭിക്കുന്നു.
"ശിവാ ബോദീ മഹാ ബോദീ
ഗങ്ങാഭഗവതീ ഉറക്കൊഴിയാ"
  ബോദിയെന്നാല്‍ ഭാഗവതിയെന്നാണര്‍ത്ഥം.
    പാട്ടുപാടുന്നതിന് രാത്രിയുടെ അന്ത്യയാമങ്ങളില്‍ വീട്ടില്‍ എത്തുന്നവരെ വീട്ടില്‍ വിളക്കും നിറപറയും വെച്ച് സ്വീകരിക്കുന്നു. തുയിലുണര്‍ത്തുപാട്ട് തുടങ്ങികഴിഞ്ഞാല്‍ എല്ലാവരും ഉണര്‍ന്നിരിക്കണം. വീടിന്റെ ഒരു കൊല്ലക്കാലത്തെ എല്ലാ ദോഷങ്ങളും തുയിലുണര്‍ത്തലിലൂടെ നീങ്ങുമെന്നാണ് വിശ്വാസം. ദോഷങ്ങള്‍ പാണര്‍ദമ്പതികള്‍ ഏറ്റുവാങ്ങുമ്പോള്‍ അവര്‍ക്ക് അഷ്ടിക്കുള്ള സാധനങ്ങളും പാരിതോഷികങ്ങളും നല്‍കുന്നു. ദോഷപരിഹാരത്തിനുവേണ്ടി പ്രാശ്ചിത്തദാനം സ്വീകരിക്കുന്ന ബ്രാഹ്മണപുരോഹിതന്റെ സ്ഥാനമാണ് ഈ അനുഷ്ഠാനത്തിലൂടെ പാണന്മാര്‍ക്ക് ലഭിക്കുന്നത്. ബ്രാഹ്മണര്‍ക്ക് ദാനം ചെയ്‌താല്‍ ലഭിക്കുന്ന ഫലം പാണര്‍ക്ക് നല്‍കിയാലും ലഭിക്കുമെന്നാണ് വിശ്വാസം. മുജ്ജന്മ പാപദോഷങ്ങള്‍ തീരാനും ശ്രീഭഗവതിപ്രസാദിക്കാനും തുകിലുണര്‍ത്തല്‍ ഉത്തമമാകുന്നു.


                                ഭദ്രകാളിത്തീയാട്ട്
കേരളത്തിന്റെ മദ്ധ്യഭാഗത്തും തെക്കന്‍ പ്രദേശത്തും പ്രചാരമുള്ള അനുഷ്ഠാന  കലാരൂപമാണ് തീയാട്ട്. സാധാരണ ഭദ്രകാളീ ക്ഷേത്രങ്ങളിലാണ് തീയാട്ട് നടത്തി വരുന്നത്. ആയിരത്തിഅഞ്ഞൂറിലധികം വര്‍ഷത്തെ പഴക്കം ഈ കലാരൂപത്തിനുണ്ടെന്ന് വിശ്വസിക്കുന്നു. ഭദ്രകാളിയും ദാരികനുമായുള്ള യുദ്ധം കഴിഞ്ഞ് കൈലാസത്തിലെത്തി പിതാവായ പരമശിവനോട് ദാരികനിഗ്രഹത്തെ കുറിച്ച് വിവരിക്കുന്നതാണ് തീയാട്ടിലെ പ്രതിപാദ്യം. ചാത്തിര നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായിരുന്ന തൃക്കാരിയൂര്‍ ശിവക്ഷേത്രത്തിലാണ് തീയാട്ടിന്റെ ഉത്ഭവം എന്നാണ് വിശ്വാസം.
തീയാട്ടില്‍ കൊട്ട്, പാട്ട്, കളംവരയല്‍, അഭിനയം ഇവയെല്ലാം സമ്മേളിച്ചിരിക്കുന്നു. തീയാട്ടിന് വിശദമായ അനുഷ്ഠാനങ്ങളുണ്ട്. പന്തല്‍ അലങ്കാരം, ഉച്ചപ്പാട്ട്, കളമെഴുത്ത്, വച്ചൊരുക്ക്, സന്ധ്യക്കൊട്ട്, കളം പൂജ, തിരയുഴിച്ചല്‍, കളംകണ്ട്തൊഴല്‍, കളംപാട്ട്, വേഷംകെട്ട്, തീയാട്ട്, പന്തംഉഴിച്ചല്‍, മുടിഉഴിച്ചല്‍ തുടങ്ങിയവയാണ് തീയാട്ടിലെ പ്രധാന ചടങ്ങുകള്‍. പന്തല്‍ വിതാനമാണ് ആദ്യം. തളിച്ച് മെഴുകി ശുദ്ധമാക്കിയ തറക്കു മുകളില്‍ ചുകന്ന പട്ടും വെള്ള വസ്ത്രവും വിരിക്കും. പന്തലലങ്കാരം കഴിഞ്ഞാല്‍ ഉച്ചപ്പാട്ട് എന്ന ചടങ്ങ് നടക്കും. ഗണപതി, സരസ്വതി, ഭഗവതി എന്നീ ദേവതകളെ സ്തുതിച്ചു കൊണ്ടുള്ള പാട്ടാണ് ഇത്. ഉച്ചത്തീയാട്ട് എന്നും ഇതിന് പറയും.
ഉച്ചപ്പാട്ട് കഴിഞ്ഞ ശേഷം കളമെഴുത്ത് തുടങ്ങും. ഭദ്രകാളിയുടെ രൂപമാണ് വരയുന്നത്. ചില കളങ്ങളില്‍ വേതാളവും ദാരികനും വരയും. അരിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉമിക്കരി,  വാകപ്പൊടി, മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ന്ന  ചുവന്നപൊടി തുടങ്ങിയവയാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. നാലോ എട്ടോ കൈകളോടു കൂടിയ രൂപമാണ് സാധാരണയായി എഴുതാറുള്ളത്. പതിനാറ് കൈകളോടു കൂടിയ രൂപവും അപൂര്‍വമായി വരയാറുണ്ട്. ഭഗവതീ സാന്നിദ്ധ്യം പ്രകടമാക്കുന്ന പല വിശിഷ്ടവസ്തുക്കളും കളത്തിലും ചുറ്റിലുമായി ക്രമീകരിക്കുന്ന ചടങ്ങാണ്വച്ചൊരുക്ക്.   
കഥകളിയിലെ കേളികൊട്ട്പോലെ തീയാട്ടുള്ള കാര്യം നാട്ടുകാരെ അറിയിക്കുകയാണ് സന്ധ്യകൊട്ട് എന്ന ചടങ്ങിന്റെ ഉദ്ദേശ്യം. കഷ്ടതകള്‍ നീങ്ങുന്നതിനും ഉദ്ദേശിച്ച കാര്യം നടക്കുന്നതിനുമായുള്ളതിരിയുഴിച്ചലാണ് മറ്റൊരു പ്രധാന ചടങ്ങ്. അതു കഴിഞ്ഞ് നിറമ്പാട്ട് അഥവാ കളമ്പാട്ട് തുടങ്ങും. തലമുറകളായി പകര്‍ന്ന് വന്ന പാട്ടുകളാണിത്. പഴയ പാട്ടുകളുടെ കൂട്ടത്തില്‍ അത്ര പഴക്കമില്ലാത്ത പാടുകളും പ്രചാരത്തിലുണ്ട്. പ്രാചീനകാലം മുതല്‍ പ്രചാരത്തിലുള്ള താളങ്ങളും ഗാനരീതിയും ഈ  ഗാനശാഖയില്‍ ദര്‍ശിക്കാം. സാഹിത്യഗുണവും എടുത്തു പറയേണ്ടതാണ്.
ശിവനെ സങ്കല്‍പ്പിച്ചു കൊണ്ടുള്ള നിലവിളക്കിന് മുമ്പിലാണ് തീയാട്ടിലെ ഭദ്രകാളിയുടെ വേഷം ആടുന്നത്. സവിശേഷമായ ഉടുത്തുകെട്ടും ആടയാഭരണങ്ങളും, ഭഗവതിയുടെ മുഖം കൊത്ത് പണി ചെയ്ത കിരീടവും,  മുഖത്തെഴുത്തും തീയാട്ടിലെ വേഷത്തിന്റെ പ്രത്യേകതകളാണ്. 

പറ, ചേങ്ങില, ചെണ്ട ഇലത്താളം എന്നീ വാദ്യങ്ങളുടെ മേളത്തോടെയാണ് അരങ്ങത്തുള്ള പ്രകടനം. 
                                  തിറയാട്ടം

കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് 'തിറയാട്ടം.(English-"Thirayattam") ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ്‌ തിറയാട്ടം. തനതായ ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്തെ മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്‌. തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്തനകാലത്തെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്. മലബാറിലെ "തെയ്യം", മദ്ധ്യകേരളത്തിലെ "മുടിയേറ്റ്‌", തിരുവിതാംകൂറിലെ "പടയണി", തുളുനാട്ടിലെ "കോള" എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്. എന്നാൽ വള്ളുവനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന"പൂതനും തിറയും" എന്ന കലാരൂപവുമായി തിറയാട്ടത്തിനു ബന്ധമില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാവുകളിലാണ് തിറയാട്ടം നടത്തപ്പെടുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് തിറയാട്ടകാലം. ദേവതാസങ്കൽപ്പങ്ങളുള്ള മരക്കൂട്ടങ്ങളാണ് കാവുകൾ. പൗരോഹിത്യരഹിത ആരാധനാക്രമങ്ങളാണ് ഈ കാവുകളിൽ അനുവർത്തിച്ചുവരുന്നത്. ആര്യ- ദ്രാവിഡ സംസ്കാരങ്ങളുടെ മിശ്രണം കാവാചാരങ്ങളിലും തിറയാട്ടത്തിലും പ്രകടമാണ്. വൃക്ഷാരാധന, നാഗാരാധന, പ്രകൃതിആരാധന, വീരാരാധന, മലദൈവസങ്കൽപ്പങ്ങൾ, പ്രാദേശിക ദൈവസങ്കൽപ്പങ്ങൾ മുതലായ പ്രാചീന ആചാരക്രമങ്ങൾ കാവുകളിലും തിറയാട്ടത്തിലും അനുവർത്തിച്ചുവരുന്നു. ഇവിടെ ജാതിവ്യവസ്ഥയും പൗരോരോഹിത്യവും പ്രബലമായിരുന്നപ്പോഴും കാവുകളിലെ തിറയാട്ടംഅടിയാളവർഗ്ഗത്തിന്റെ സത്വബോധെത്ത ജ്വലിപ്പിച്ചുകൊണ്ട് ആത്‌മാവിഷ്ക്കാരത്തിനും സാമൂഹ്യവിമർശനത്തിനുമുള്ള ഉത്തമ വേദിയായി നിലകൊണ്ടു. പെരുമണ്ണാൻ സമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള അവകാശം പരമ്പരാഗതമായി ലഭിച്ചിരിക്കുന്നത്. എന്നാൽ പാണർ, ചെറുമർ സമുദായങ്ങളും തിറകെട്ടിയാടുന്നുണ്ട്. പുരുഷന്മാർ മാത്രമേ ഈ കലാരൂപം അവതരിപ്പിക്കാറുളളൂ. തിറയാട്ടത്തെ വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ മൂന്നായി തിരിക്കാം. പകൽവെളിച്ചത്തിൽ നടത്തുന്നതാണ് വെള്ളാട്ട്.. രാത്രിയിൽ ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിറക്കോലങ്ങൾ ചടുലനൃത്തമാടുന്നു. മൂർത്തികളുടെ ബാല്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വെള്ളാട്ട്കോലങ്ങൾ. അതുപോലെ തിറക്കോലങ്ങൾ യൗവനത്തേയും ചാന്തുതിറ വർദ്ധക്യത്തേയും സൂചിപ്പിക്കുന്നു. പുരാവൃത്തപ്രകാരമുള്ള ദേവതകൾക്കും പ്രാദേശിക ദൈവസങ്കൽപ്പത്തിലുള്ള ദേവതകൾക്കും കുടിവെച്ച മൂർത്തികൾക്കും തിറകെട്ടാറുണ്ട്. ലളിതമായ ചമയങ്ങളാണ് വെള്ളാട്ടിനുളളത്. വർണ്ണാഭമായ ചമയങ്ങളും ചടുലമായ നൃത്തവും തിറയുടെ പ്രത്യേകതയാണ്. ലളിതമായ വേഷവിധാനമാണ്‌ ചാന്തുതിറക്കുള്ളത്. മലദൈവക്കാവുകളിൽ മാത്രമേ ചാന്തുതിറ (ചാന്താട്ടം) നടത്താറുളളൂ. ഓരോ കോലങ്ങൾക്കും പ്രത്യേകം മുഖത്തെഴുത്തും മേലെഴുത്തും നിഷ്ക്കർ‍‍ഷിച്ചിരിക്കുന്നു. പ്രകൃതിദത്ത വസ്തുക്കൾകൊണ്ടാണ് കോലങ്ങളുടെ നിർമ്മാണം. ഇതിനായി കുരുത്തോല, പാള, മുള, ചിരട്ട, തടി, എന്നിവ ഉപയോഗിക്കുന്നു. തിറയാട്ടത്തിൽ ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. കോലങ്ങൾ ആട്ടത്തിനിടയിൽ കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പ്രതീകാത്മക ആയുധങ്ങൾ പ്രയോഗിച്ച് ചുവടുകൾ വെക്കുന്നു. കരുമകന് കുന്തം, കരിവില്ലിക്ക് അമ്പും വില്ലും, ഭഗവതിക്ക് പള്ളിവാൾ, വീരഭദ്രന് വെണ്മഴു, മൂർത്തിക്ക് ദണ്ഡും പരിചയും എന്നിങ്ങനെ പ്രതീകാത്മക ആയുധങ്ങൾ നൽകിയിരിക്കുന്നു. ചൂട്ടുകളിക്കൊപ്പമാണ്‌ തിറകോലങ്ങൾ ചടുലനൃത്തം ചെയ്യുന്നത്. ഇരുകൈകളിലും കത്തിച്ച ചൂട്ടുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തവും ആയോധന മുറകളും പ്രദർശിപ്പിക്കുന്നതാണ് ചൂട്ടുകളി. ഓരോ തിറകൾക്കും പ്രത്യേകം തോറ്റങ്ങളും അഞ്ചടികളും നിലവിലുണ്ട്. ദേവതകളുടെ പുരാവൃത്തം സുദീർഘമായി തോറ്റങ്ങളിൽ പ്രതിപാദിക്കുന്നു. ദേവതകളുടേയും കുടിവെച്ച മൂർത്തികളുടേയും പുരാവൃത്തം ആറ്റിക്കുറുക്കിയതാണ് അഞ്ചടി. തിറയാട്ടത്തിൽ മാത്രമുള്ള ഗീതങ്ങളാണ് അഞ്ചടികൾ. പ്രാസഭംഗിയും ആലാപനമികവും അഞ്ചടികളെ ശ്രദ്ധേയമാക്കുന്നു. ശിവഭാവങ്ങളോ ശിവജന്യങ്ങളായ ദേവമൂർത്തികളും, ദേവീ ഭാവങ്ങളോ ദേവീജന്യങ്ങളായ ദേവീ മൂർത്തികളും തിറയാട്ടത്തിലുണ്ട്. കൂടാതെ മൺമറഞ്ഞ കാരണവന്മാർക്കും മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾക്കും തിറയാട്ടത്തിൽ കോലം കെട്ടിയാടുന്നു. ഇവയെ കുടിവെച്ച മൂർത്തികൾ എന്നുപറയുന്നു. കോലധാരികൾ (കെട്ടിയാട്ടക്കാർ), ചമയക്കാർ, വാദ്യക്കാർ, കോമരങ്ങൾ (വെളിച്ചപ്പാട്) അനുഷ്ഠാന വിദ്വാൻമാർ, സഹായികൾ എന്നിവരടങ്ങിയ തിറയാട്ടസമിതികളാണ് കാവുകളിൽ തിറയാട്ടം അവതരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനകോലം ഭഗവതിത്തിറയാണ്. പുരാവൃത്തത്തിലെ ദാരികാവധം ഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം. ഭദ്രകാളി, നീലഭട്ടാരി, നാഗകാളി, തീചാമുണ്ഡി, തുടങ്ങിയ ദേവീഭാവ കോലങ്ങളും കരുമകൻ, കരിയാത്തൻ, കരിവില്ലി, തലശിലവൻ, കുലവൻ, കണ്ടാകർണ്ണൻ, മുണ്ട്യൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, വീരഭദ്രൻ, മുതലായ ദേവഭാവത്തിലുള്ള കോലങ്ങളും ഗുരുമൂർത്തി, മുത്തപ്പൻ, ധർമ്മദൈവം, ചെട്ടിമൂർത്തി, പെരുമണ്ണാൻ മൂർത്തി , സ്‌ത്രീമൂർത്തി , തുടങ്ങിയ കുടിവെച്ച മൂർത്തികൾക്കുള്ള കോലങ്ങളും തിറയാട്ടത്തിലുണ്ട്. അനുഷ്ഠാനങ്ങളാൽ സമ്പന്നമാണ്‌ തിറയാട്ടം. ഇരുന്നു പുറപ്പാട്, കാവിൽകയറൽ, പൂവും നാരും കയ്യിഷ്ഠമെടുക്കൽ, വില്ലികളെ കെട്ടൽ, കാവുണർത്തൽ, ഊൺത്തട്ട്‌, അണിമറ പൂജ, ഓടക്കു കഴിക്കൽ, മഞ്ഞപ്പൊടി ആരാധന, തിരുനെറ്റി പതിക്കൽ, ഗുരുതി തർപ്പണം, പീഠം കയറൽ, ചാന്തുതിറ, കുടികൂട്ടൽ മുതലായവ പ്രധാന അനുഷ്ഠാനങ്ങളാണ്.
                      അർജുന നൃത്തം






*_ഒരു സമൂഹം ആർജിക്കുകയും പരമ്പരാഗതമായി കൈമാറി വരികയും ചെയ്തു വരുന്ന സജീവ കല ആണ് അർജുന നൃത്തം .മയിൽ‌പീലി തൂക്കം എന്ന പേരിലും ഈ നൃത്തം പരക്കെ അറിയപ്പെടുന്നു .എല്ലാ രീതിയിലും വൈവിധ്യം ഉള്ള കലാരൂപം ആണ് മയിൽ‌പീലി തൂക്കം .ഗ്രാമീണ പരിസരങ്ങളിലും ക്ഷേത്രങ്ങളിലും പണ്ട് ഈ കലാരൂപം കൂടുതൽ സജീവമായിരുന്നു .ജീവിതത്തിന്റെ സ്ഥലകാല ബന്ധിതമായ ഒരു കൂട്ടായ്മയുടെ പ്രതിഫലനം ആയിരുന്നു ഈ കലാരൂപം .കൂട്ടായ്മയും കൂട്ടായ നൻമ്മയും ഈ കലയുടെ ജീവശക്തി ആണ് ._*

                                        *_വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കും തലമുറകളിൽ നിന്ന് തലമുറകളിലേക്കും പ്രചരിച്ച ഈ കലാരൂപം വിശ്വാസത്തിന്റെ ഭാഗമായി ദേവീ ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചു വരുന്നു .മഹാഭാരത കഥയെ ആസ്പദമാക്കി ഉള്ള അനുഷ്ഠാന സങ്കല്പമാണ് മയിൽ‌പീലി തൂക്കത്തിനുള്ളത് .മഹാഭാരതത്തിലെ വില്ലാളി വീരനും സർവ്വകലാവല്ലഭനുമായ അർജുനൻ ഭദ്രാ ദേവിയുടെ മുമ്പാകെ സന്തോഷഭരിതനായി ചെയ്ത നൃത്തം ആണ് അർജുനനൃത്തം .അർജുനൻ സന്തോഷ ഭരിതനായി ദേവിയുടെ മുമ്പാകെ നൃത്തം ചെയ്യാനുള്ള കാരണം പാണ്ഡവരുടെ വനവാസവും മഹാഭാരത കഥയുമാണ് അടിസ്ഥാനം ._*                                                                                *_കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിൽ വഴിപാടായി ഈ കലാരൂപം അവതരിപ്പിച്ചു വരുന്നു .കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ പാലമൂട്ടിൽ ഭവനത്തിലെ അംഗമായ പി.എസ് .കുമാരൻ ആണ് അർജുന നൃത്തത്തിന്റെ  ആചാര്യനു.തലമുറകളിലൂടെ കൈമാറി പ്രചരിച്ച അർജുന നൃത്തത്തേ കുറിച്ച് പാലമൂട്ടിൽ  ഭവനാംഗങ്ങൾ  സംരക്ഷിച്ചു വരുന്നു ._*                                                            *_കേരളത്തിന്റെ നാട്ടും പുറങ്ങളിൽ പണ്ട് കാലത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തു നാട്ടുകാർ പണം മുടക്കി ഈ നൃത്ത കലയെയും കലാകാരനെയും അംഗീകരിച്ച കാലം ഉണ്ടായിരുന്നു .കുമാരൻ ആശാന്റെ കാലത്ത് ഈ  കലാരൂപം കൂടുതൽ ജനകീയമായി .ഒട്ടനവധി  വേദികളിൽ  അവതരിപ്പിക്കുകയും ചെയ്തിരുന്നു .ഇന്ന് വിനോദം എന്ന രീതിയിലും അനുഷ്ഠാന കർമം എന്ന നിലയിലും അവതരിപ്പിക്കുന്നു വിനോദം എന്ന രീതിയിൽ ഗവർമെന്റ് ആഘോഷ പരിപാടികളിലും ടൂറിസം ആഘോഷങ്ങളിലും ക്ഷേത്ര ഉത്സവം എന്നിങ്ങനെ ഭക്തി നിർഭരമായ ഘോഷ യാത്ര കളിലും ഈ  കലാരൂപം  അവതരിപ്പിച്ചു തുടങ്ങി .


.






No comments:

Post a Comment