ന്യായപ്രകടനം

                                                   "വാതദീപ ന്യായം"

_(വാതം- കാറ്റ്,_
_
വാതദീപം- കാറ്റത്തെ വിളക്ക്)_
_കാറ്റത്തിരിക്കുന്ന വിളക്ക് ഒന്നുകിൽ അണയും അല്ലെങ്കിൽ അതിന്റെ ജ്വാല പതറും.......,_
_
അത് നിശ്ചലമോ ഏകാഗ്രമോ ആയിരിക്കുകയില്ല......._
_ഏകാഗ്രമായിരുന്ന മനസ്സിനെ ഏതെങ്കിലും ബാഹ്യപ്രലോഭനങ്ങൾ ചലിപ്പിക്കുന്നത് "വാതദീപ ന്യായേനെ"  ആണെന്ന് പറയാം.


                        വൃക്ഷപ്രകമ്പന ന്യായം 

_ഒരു തൈമാവിന്റെ പല കമ്പുകളിലായി ധാരാളം മാമ്പഴം കിടന്നിരുന്നു......._
_ആ വഴി കുറെ ആളുകൾ വരികയും അവരിൽ ഒരാൾ മാവിൽ കയറുകയും ചെയ്തു.......,_
_താഴെ നിൽക്കുന്നവരിൽ ഓരോ ആളും ഓരോ കമ്പു കുലുക്കാൻ പറയുന്നു......._
_പക്ഷെ അയാൾ തടിയിൽ പിടിച്ചാണ് കുലുക്കിയത്..._
_എന്നാൽ എല്ലാ  കമ്പുകളും കുലുക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല..._
*_എല്ലാവരെയും ഒന്നുപോലെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചാൽ ഒരിക്കലും വിജയിക്കുകയില്ലെന്നു  ഈ ന്യായം നമ്മെ പഠിപ്പിക്കുന്നു.


                     രാജപുരപ്രവേശന ന്യായം

_ഒരാൾ ഒറ്റയ്ക്ക് എന്തെങ്കിലും സങ്കടവുമായി രാജാവിനെ കാണാൻ ചെന്നാൽ കാവൽക്കാരൻ കടത്തിവിടില്ല........_
_എന്നാൽ ഒരു സംഘവുമായി ചെന്നാൽ ചിലപ്പോൾ പ്രവേശനം കിട്ടിയെന്നു വരാം......_
*_ഇങ്ങനെ 'ഒറ്റയ്ക്ക് സാധിക്കാത്ത കാര്യം പലരു കൂടി സാധിക്കുന്നിടത്തു ഈ ന്യായത്തെ നിവേശിപ്പിക്കാം..


                       ചക്രഭ്രമണ ന്യായം_*
                                                   _(
ഭ്രമണം - കറക്കം)__ചക്രം കറക്കുന്നവൻ പിടിവിട്ടാലും അല്പസമയം കൂടി ചക്രം കറങ്ങിക്കൊണ്ടിരിക്കും...._
_ജ്ഞാനം വന്നാലും ഉടനെ ആത്മാവിനു മോക്ഷം ലഭിക്കുന്നില്ല,_
_
പ്രാരാബ്ധകർമങ്ങൾ  ഒടുങ്ങിയാലേ മുക്തി ലഭിക്കൂ....._
_ഭീകരമായ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു കഴിഞ്ഞു  അതുവരെ കണ്ടത് സ്വപ്നമായിരുന്നു എന്ന് അറിയാമെങ്കിലും അല്പസമയം കൂടി അയാളിൽ ഭയവും പരിഭ്രമവും നിലനിന്നുവെന്നുവരാം.............!_
*_ഇത് 'ചക്രഭ്രമണ ന്യായം' പോലെയാണ്......._*
*_ആദ്യം ചെലുത്തുന്ന ശക്തി കൊണ്ട് ഒരു ക്രിയ മുന്നോട്ടു നീങ്ങുന്നു,_*
*_
ശക്തി ചെലുത്തുന്നത് നിർത്തിയാലും ക്രിയ അല്പസമയം കൂടി തുടർന്ന് കൊണ്ടിരിക്കും... ._*
*_അവശിഷ്ട ഊർജ്ജം ഇങ്ങനെ നീങ്ങുന്നത് സൂചിപ്പിക്കുന്ന  ന്യായം


                       അന്ധഹസ്തി ന്യായം 
                                              _(
ഹസ്തി - ഗജം / ആന)_*

_നാലു അന്ധന്മാർ ആനയെ കാണാൻ പോയി......_
_ഓരോ അന്ധനും ആനയുടെ ഓരോ ഭാഗത്തു സ്പർശിച്ചു...
_അവർ ഓരോരുത്തരും താൻ മനസിലാക്കിയതാണ് ആനയുടെ യഥാർത്ഥ രൂപമെന്നു ധരിച്ചു..........._
*_അതുപോലെ അൽപ ജ്ഞാനികളായ ഓരോ വിഭാഗക്കാരും ഈശ്വരനെപ്പറ്റി തങ്ങൾക്കുള്ള അറിവ് മാത്രമാണ് സത്യമെന്നു ശഠിക്കുന്നു...._*
*_ഒരു കാര്യത്തെ ഓരോരുത്തരും കാണുന്നത്  അവരവരുടെ കഴിവിനനുസരിച്ചു ആയിരിക്കും..._*
*_
അവർ തരുന്ന അറിവ് പൂര്ണമാകണമെന്നില്ല.



                                   പന്നഗ ദർദുര ന്യായം

_പാമ്പ് തവളയെ പകുതി വിഴുങ്ങി കഴിഞ്ഞു....._
_ആ സമയത്ത് തവളയുടെ മുന്നിലൂടെ പറന്ന ഈച്ചയെ വിഴുങ്ങാൻ തവള നാവ് നീട്ടുന്നു.......,_
_മരണം സുനിശ്ചിതമാണെങ്കിലും തവള ആശ കൈവെടിയുന്നില്ല........,_
*_ഇതുപ്പോലെ മരണം സുനിശ്ചിതമാണെങ്കിലും മനുഷ്യൻ ജീവിതാശ ഉപേക്ഷിക്കുന്നില്ല......_*
*_ഇതുപോലുള്ളിടത്താണ് ഈ ന്യായത്തിന് പ്രസക്തി._*
_________________________________
_"
ചക്ഷു:ശ്രവണഗളസ്ഥമാം ദർദുരം_
_
ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ.._
_
കാലാഹിനാ പരിഗ്രസ്തമാം ലോകവു-_
_
മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു... "
_


                                                                   നരാങ്കിതന്യായം 
                                               (
നരൻ-മനുഷ്യൻ,അങ്കിതം - സങ്കേതം)

_'ഗദാധരൻ 'എന്ന ആളിന്റെ ഗുരു പണം കൊടുത്തിട്ട് ആ തുകക്കുള്ള കദളിപ്പഴം വാങ്ങി  കാളിക്ഷേത്രത്തിൽ  നിവേദിക്കാൻ പറഞ്ഞു.......,_
_പഴം വാങ്ങി മടങ്ങുന്ന വഴി ആ പഴം മുഴുവൻ അമ്പലത്തിൽ കൊടുത്താൽ അവിടുള്ളവർ എടുത്തിട്ടു കുറച്ചേ മടക്കിത്തരൂ എന്ന് ഗദാധരൻ വിചാരിച്ചു ..,._
_
അതുകൊണ്ട് ഇവിടെ വെച്ച് തന്നെ ഇത് നേദിക്കാമെന്നു കരുതി..._
_അപ്പോൾ അതുവഴി രണ്ടുപേർ വന്നു..........._
*_അതിൽ ഒരാളിന്റെ പേരും ഗദാധരൻ എന്നായിരുന്നു ........._*
_അവർ സംസാരിച്ചു വന്ന വിഷയത്തിന്റെ ബാക്കിയായി മറ്റെയാൾ ഗദാധരനോട് ചോദിച്ചു :_
_എടോ ഗദാധര !_
_
താൻ ഇതെന്തു ചെയ്യാൻ പോകുന്നു ?"_ _എന്ന്..........._
_ഇത് കാളി ചോദിച്ചതാണെന്ന് കരുതി ആദ്യത്തെ ഗദാധരന്റെ കയ്യിൽ നിന്നും പഴം തറയിൽ വീഴുകയും,അതിൽ ചീത്തയാകാത്തതു തിരഞ്ഞെടുത്തു അമ്പലത്തിൽ കൊടുക്കുകയും ചെയ്തു......_
*_"അന്യരുടെ സംഭാഷണം നമ്മെ ഉദ്ദേശിച്ചാണെന്നു കരുതി പ്രവർത്തിക്കുന്നിടത്തു  ഈ ന്യായം ചേരും.  


                                                    വജ്രകുക്കുട ന്യായം
                                                  (
കുക്കുടം - കോഴി)_
_
_കോഴി തീറ്റക്കായി ചികഞ്ഞപ്പോൾ ഒരു വജ്രക്കല്ലു കിട്ടി.....,_
_കൊത്തിനോക്കിയിട്ടു  തിന്നാൻ പറ്റിയതല്ലെന്നറിഞ്ഞു കോഴി അതുപേക്ഷിക്കുന്നു........._
*_എത്ര വിശിഷ്ട വസ്തുവായാലും അതിന്റെ ഗുണമറിയാത്തവന്റെ കയ്യിൽ അത് കിട്ടിയാൽ അവനതു ഉപേക്ഷിക്കുക തന്നെ ചെയ്യും..........._*
_ഇത്തരം അവസ്ഥ കാണിക്കുന്നതിന് ഉപയോഗിക്കുന്നതാണ് ഈ ന്യായം...._
_●● പൂച്ചക്ക് കിട്ടിയ പൊന്ന്‌,നിരക്ഷരന് ലഭിച്ച കാവ്യം തുടങ്ങിയ ചൊല്ലുകളും ഈ അർഥം കാണിക്കുന്നവയാണ്..._


*                                                    _നിർവാണ പ്രായ ദീപ ന്യായം.
_                                              (
നിർവാണ പ്രായം - തീരാറായ അവസ്ഥ)_

_എണ്ണ തീർന്നു കെടാറായ വിളക്കിലെ തിരിയാകെ പടർന്നു കത്തും.....,_
_നിമിഷനേരത്തേക്കു പ്രകാശക്കൂടുതലും ഉണ്ടാകും........._
_അല്പായുസുകളായി അകാലത്തിൽ മരിക്കുന്ന ചില അസാമാന്യപ്രതിഭകളുണ്ട്._

*_അത്തരക്കാരുടെ പ്രോജ്വലമായ ഭൂതകാലചരിത്രത്തെ നിർവാണ പ്രായ ന്യായത്തിന് ഉദാഹരണമാക്കാം..


                               ഉഷ്ട്രകണ്ടക ന്യായം
_                                                      (
ഉഷ്ട്രം - ഒട്ടകം, കണ്ടകം- മുള്ള്  )_

_ഒട്ടകത്തിന് മുള്ളാണ് പ്രിയം...._
_
മുൾച്ചെടി കടിച്ചു വായ മുറിഞ്ഞു ചോര വന്നാലും അതിനു വിഷമമില്ല....._
_മുള്ള് കിട്ടാതിരുന്നാലാണ് അതിനു വിഷമം ...._
*_നീചന്മാർ തങ്ങളുടെ പ്രവർത്തി കൊണ്ടുണ്ടാകുന്ന ഫലത്തെ  പറ്റി  ചിന്തിക്കാറില്ല ...._*
*_അടിക്കടി ദുഃഖാനുഭവങ്ങൾ ഉണ്ടായാലും വിഷയലമ്പടന്മാർ ആ വിഷയേച്ഛയിൽ നിന്ന് പിന്മാറുകയില്ല എന്ന് കാണിക്കാൻ ഈ ന്യായം ഉപയോഗിക്കാം.


                          അർദ്ധ ജരതീയ ന്യായം 

_വൃദ്ധജനങ്ങളെ ബഹുമാനിക്കണമെന്ന് പഠിച്ച മഠയനായ ഒരുവൻ പശുവിനെ വിൽക്കാനായി ചന്തയിൽ കൊണ്ടുപോയി.........._
_ചോദിച്ചവരോട്  അയാളുടെ പശു വൃദ്ധയാണെന്നു പറയുകയും ആരും പശുവിനെ വാങ്ങാതിരിക്കുകയും ചെയ്തപ്പോൾ ഒരാൾ പറഞ്ഞതനുസരിച്ചു പശു ചെറുപ്പമാണെന്നു പറഞ്ഞു...._
_മുമ്പ് പറഞ്ഞതിന് അത് വിരുദ്ധമാകയാൽ ആരും അത് വിശ്വസിച്ചില്ല......_
_അപ്പോൾ ചെറുപ്പമാണെന്ന് പറയാൻ ഉപദേശിച്ച ആൾ പശുവിന്റെ ആത്മാവ് പഴയതും ശരീരം പുതിയതുമാണെന്നു തിരുത്തിപ്പറയാൻ ഉപദേശിച്ചു....._
_
അയാൾ അങ്ങനെ തന്നെ പറയുകയും ചെയ്തു...._
_അയാൾ ഭ്രാന്തനാണെന്ന് തീരുമാനിച്ചു മറ്റുള്ളവർ പശുവിനെ അപഹരിക്കുകയും ചെയ്തു...._
*_ഒരാളുടെ സംഭാഷണത്തിൽ കുറെ ഭാഗം സ്വീകാര്യവും, കുറെ ഭാഗം  അസ്വീകാര്യവും ആകുന്നിടത്തു ഈ ന്യായത്തിനു പ്രസക്‌തിയുണ്ട്.


                                        ശാഖാചന്ദ്ര ന്യായം

മരക്കൊമ്പിൽ നിന്നും എത്രയോ ദൂരെയാണ് ചന്ദ്രൻ എങ്കിലും ചന്ദ്രൻ മരക്കൊമ്പിലാണെന്ന് ചിലപ്പോൾ തോന്നിയേക്കാം......
ആ തോന്നൽ നോക്കുന്ന ആളിന്റെ നോട്ടത്തിന്റെ വ്യത്യാസം കൊണ്ടാണ് ഉണ്ടാകുന്നത്...............
ഇങ്ങനെ ഒന്നിന്റെ സ്ഥാനം മറ്റൊന്നിൽ നിന്ന് വളരെ ദൂരെയാണെങ്കിലും അവക്ക് തമ്മിൽ സാമീപ്യമുണ്ടെന്ന് വ്യവഹരിക്കുന്നിടത്താണ് ഈ ന്യായം യോജിക്കുന്നത്..


                        വഹ്നിധൂമ ന്യായം

_തർക്കശാസ്ത്രത്തിലെ സുപ്രസിദ്ധമായ ഒരു സിദ്ധാന്തത്തെ  കുറിക്കുന്നതാണ് ഈ ന്യായം.........,_
_"യത്രധൂമ സ്തത്രവഹ്നി" എന്നതാണ് ആ സിദ്ധാന്തം........._
_എവിടെ പുക കാണുന്നുവോ അവിടെ തീയുമുണ്ട്, തെറ്റാത്ത അനുമാനത്തെയാണ് അർത്ഥമാക്കുന്നത്....._
_പ്രകൃതി നിയമമനുസരിച്ചു അനുമാനിച്ചാൽ തെറ്റില്ലലോ......!!_


                      ഗതാനുഗതിക  ന്യായം 
                                                  _(
ഗതം- പോയത്,_*
                                                
അനുഗതികം - പിന്നാലെപോയത് )_*

*_ഇത് വളരെ പ്രസിദ്ധമായ ഒരു ന്യായമാണ്..............,_*
_"ഒരാൾ ചെയ്യുന്നത് മറ്റുള്ളവരും ചെയ്യുക എന്നതാണ് ഈ ന്യായം കൊണ്ടർത്ഥമാക്കുന്നത്..."_
*_
ചിന്തിയ്ക്കാതെ പിന്തുടരുക....... (അനുകരിക്കുക) എന്നർത്ഥം........._*
_സത്യത്തെപ്പറ്റി ചിന്തിക്കാറേ ഇല്ല.....,_
*_ഗുണദോഷവിചാരം ഇല്ലാതെ മറ്റൊരാളിന്റെ പ്രവർത്തിയെ അനുകരിക്കുന്നിടത്താണ് ഈ ന്യായം ചേരുക......._*
_ഉദ്ദണ്ഡ ശാസ്ത്രികൾ രാമേശ്വരസ്നാനത്തിനായി ഒരുങ്ങി തന്റെ സ്വത്തായ ചെമ്പുമൊന്ത മറ്റാരും എടുക്കാതിരിക്കാൻ വേണ്ടി കടൽപുറത്തു കുഴിച്ചുമൂടി മുകളിൽ അടയാളത്തിനായി മണൽകൂനയും ഉണ്ടാക്കി.........._
_പിന്നാലെ സ്നാനത്തിനു വന്നവരെല്ലാം ഇത് ആചാരമെന്നു ധരിച്ചു കടൽപുറത്തു അനേകം മണൽകൂനകളുണ്ടാക്കി ......_
_ശാസ്ത്രികൾ സ്നാനം കഴിഞ്ഞു മടങ്ങി വന്നപ്പോൾ കടപ്പുറം ധാരാളം കുഴികൾ നിറഞ്ഞു.....,_
_അദ്ദേഹത്തിന്റെ പാത്രം എവിടെയാണെന്ന്  അറിയാൻ വയ്യാതെയായി....._
_അപ്പോൾ അദ്ദേഹം ചൊല്ലിയതാണ്........_

_"ഗതാനു ഗതികോലോക_
_
നലോക പരാമർത്ഥിക_
_
സേതോർ സൈകത  ലിംഗേന......_
_
നഷ്ടം മിതാമ്രഭജനം ......"_
_
എന്ന്
 ......_


                                                കപിചടുക ന്യായം
                                                       [
ചടുകം - കുരുവിപക്ഷി,
                                                         
കപി - കുരങ്ങ്]

ഒരു വൃക്ഷത്തിൽ കുറെ കുരുവികൾ നെയ്ത്തുകാരെപ്പോലും അതിശയിപ്പിക്കത്തക്ക വിധത്തിൽ മനോഹരങ്ങളായ കൂടുകൾ ഉണ്ടാക്കി വസിച്ചിരുന്നു........,
ഒരു  പെരുമഴയത്ത്  ഒരു കുരങ്ങു നനഞ്ഞൊലിച്ചു ആ മരച്ചുവട്ടിൽ വന്നു..... :
അത് കണ്ടു കുരുവികൾ ചോദിച്ചു :
"
മനുഷ്യരുമായി സാമ്യമുള്ള താങ്കൾക്കും ഒരു കൂടുണ്ടാക്കി ജീവിച്ചു കൂടെ?കൈകളില്ലാത്തതെങ്കിലും ഞങ്ങൾ ഉണ്ടാക്കിയ ഈ കൂടു കണ്ടില്ലേ എന്ന് ?
ഇത് കേട്ട് കുരങ്ങ് കോപിച്ചു  കുരുവിയുടെ കൂടെല്ലാം നശിപ്പിച്ചു......
*മൂഢന്മാരെയും  ദുഷ്ടന്മാരെയും  ഉപദേശിച്ചാൽ ആപത്താണ് ഫലം എന്ന പാഠം ഈ ന്യായം നമ്മെ പഠിപ്പിക്കുന്നു


                              പൂർണകുംഭ ന്യായം 

_നിറകുടം തുളുമ്പുകില്ലെന്നുള്ള പഴമൊഴിയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്ന ഒരു ന്യായമാണ് ഇത്....._
_അല്പജ്ഞന്മാർ തങ്ങളുടെ മുറിവിദ്യയിൽ അഭിമാനിച്ചു പണ്ഡിതന്മാരെന്നു ഭവിക്കുന്നു......_
_എന്നാൽ പൂർണജ്ഞാനം നേടിയ പണ്ഡിത ശ്രഷ്ഠന്മാർ തങ്ങൾ വിദ്വാന്മാരെണെന്നു അഹങ്കരിക്കുകയോ, വീമ്പിളക്കുകയോ, ചെയ്യാറില്ല....._
_അത്തരം മഹാന്മാരെ നിറകുടങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്


                                                   ബകബന്ധന ന്യായം
                                                              (
ബകം - കൊക്ക് )_

_കൊക്കിനെ പിടിക്കുവാൻ പതുങ്ങി പതുങ്ങി കൊക്കിന്റെ പിന്നിൽ ചെന്ന് അതിന്റെ തലയിൽ വെണ്ണ വെക്കുക...._
_എന്നിട്ടു വെണ്ണ ഉരുകി കൊക്കിന്റെ കണ്ണുകളിൽ വീണു കണ്ണ് കളിക്കുമ്പോൾ പിടിക്കാമെന്നു കരുതുന്നുവെങ്കിൽ അത് എത്രെയോ വലിയ വിഡ്ഢിത്തമാണ്......_
_ഇത് പോലെ നിഷ്പ്രയാസം സാധിക്കാവുന്ന കാര്യങ്ങൾക്കുവേണ്ടി വളഞ്ഞ വഴിയേ പോയി ക്ലേശിക്കുന്നതിനു ഈ ന്യായം ചേരും.


                             സിംഹമേഷ ന്യായം
                                                            (
മേഷം - ആട്)

_
ആട്ടിൻകൂട്ടത്തോടൊപ്പം വളർന്ന സിംഹകുട്ടി സ്വയം ആടെന്ന് ധരിച്ചു വളർന്നു......._
_സ്വശക്തിയറിയാതെ  വാണു എന്നർത്ഥം...._
_മറ്റൊരു സിംഹം വന്നു ഗർജിച്ചപ്പോൾ കുട്ടി സിംഹവും അറിയാതെ ഗർജ്ജിച്ചു പോയി......_
_സ്വയം അങ്ങനെയാണ് തിരിച്ചറിഞ്ഞത് എന്നർത്ഥം.......!_

*_ഉള്ളിലെ അനന്തസാധ്യത അറിയാത്ത മനുഷ്യർക്കുള്ള ഒരു സന്ദേശം കൂടിയാണിത്..


                           കണ്ഠ ചാമീകര ന്യായം
      _                                                              (
ചാമീകരം - സ്വർണം)_

_
സ്വന്തം കഴുത്തിലണിഞ്ഞിട്ടുള്ള മാല അന്യൻ കാണിച്ചുതന്ന്  അറിയേണ്ടി വരുന്നതിൽ പരം അദ്ഭുതമെന്തുണ്ട് ?_
_അന്യൻ കാട്ടി തരുന്നതുവരെ കഴുത്തിലെ മാല അറിയുന്നില്ലെങ്കിൽ അതിനു കാരണം അയാളുടെ അശ്രദ്ധ ഒന്ന് മാത്രമാണ്........_
_നമ്മുടെ ഉള്ളിൽത്തന്നെ ഈശ്വരൻ കുടികൊള്ളുമ്പോൾ അദ്ദേഹത്തെ അനേഷിച്ചു അലഞ്ഞു നടക്കുന്നതിനെയാണ് ഈ ന്യായം കൊണ്ടുദ്ദേശിക്കുന്നത്.....!_
_തന്റെ നന്മകളും, കഴിവുകളും സ്വയം തിരിച്ചറിയാതെ  അന്യർ കാട്ടിത്തരുമ്പോൾ മാത്രം മനസിലാക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു..


                                                             ഓതപ്രോത ന്യായം.
                                                    _(
ഓതം - പാവുനൂല് ,പ്രോതം- ഊടുനൂല്)_

_
പാവും ഊടും പോലെ പിണഞ്ഞു ചേർന്നിരിക്കുക .........._
_വസ്ത്ര നിർമാണത്തിൽ ആദ്യം പാവുനൂൽ പാകിയിട്ടു അവയ്ക്കിടയിൽ കൂടി ഊടു നൂൽ ഓടിക്കുന്നു....._
_വസ്ത്രമായി കഴിഞ്ഞാൽ ഊടും പാവും വേർതിരിക്കുക സാധ്യമല്ലല്ലോ ?_
*_അങ്ങനെ ഗാഢമായ ഏകത കൈവരിക്കുക എന്നർത്ഥം......._*
*_സർവ വ്യാപ്തം എന്ന അർത്ഥത്തിലും  ഈ ന്യായം പ്രയോഗിക്കുന്നു.._*  


                                                വൃദ്ധകുമാരിവാക്യ ന്യായം

_
വാർധക്യകാലമായിട്ടും  അവിവാഹിതയായി കഴിയുന്ന ഒരു സ്ത്രീയുടെ വാക്യമെന്നാണ് ഇതിനു അർഥം......_
_അവിവാഹിതയായ ഒരു വൃദ്ധയോടു  ഒരു വരം ചോദിച്ചുകൊള്ളാൻ ഇന്ദ്രൻ പറഞ്ഞു..._
_അവളാകട്ടെ ബുദ്ധിപരമായി ആലോചിച്ചു ഒരു വരം ചോദിച്ചു :_
_"പുത്രാ മേ ബാഹുക്ഷീര കൃതം ഓദനം കാഞ്ചന പാത്ര്യം ഭുഞ്ജീരൻ" ഇതാണത്രേ ചോദിച്ച വരം......._
_ഇതിന്റെ അർഥം :_
*_എന്റെ പുത്രന്മാർ ധാരാളം പാലും നെയ്യും ചേർന്ന ചോറ് സ്വർണപാത്രത്തിൽ ഭക്ഷിക്കണം എന്നാണ് ..........._*
*_ഒറ്റവാക്യത്തിൽ ഭർത്താവ്,പുത്രന്മാർ,പശുക്കൾ,സമ്പത്തു,തുടങ്ങിയവയെല്ലാം. ആവശ്യപ്പെട്ടു ......,_*
*_ഒറ്റവെടിക്ക് അനേകം പക്ഷികൾ എന്ന് പറയുന്നതിന് തുല്യമാണ് ഈ ന്യായം....


                                                            ദഗ്ധപത്ര ന്യായം
                                                         (
ദഗ്ധം - ഗഹിച്ചത്,_
                                                              
കരിഞ്ഞത് , പത്രം - ഇല)_

_
ചില ഇലകൾ തീയിൽ കരിഞ്ഞാലും അവയുടെ നേരത്തെയുള്ള ആകൃതിക്കു മാറ്റം വരുന്നില്ല.. എങ്കിലും അത് ഇലയല്ല, കരിയാണ്...._
_അതായത് ആകൃതിയിൽ മാറ്റമുണ്ടായില്ലെങ്കിലും ഗുണത്തിൽ മാറ്റം സംഭവിച്ചു......_
_ഇത്തരം സന്ദർഭങ്ങളിലാണ് ഈ ന്യായത്തിന്റെ പ്രസക്തി......._
*_ബദ്ധനായിരുന്ന ഒരാൾ ത്യാഗിയായ് തീരുമ്പോൾ രൂപത്തിൽ മാറ്റമില്ലെങ്കിലും മാനസികമായ മാറ്റം ആ ആളിൽ സംഭവിച്ചിട്ടുണ്ട്...._*
*_ആളോ പദാർത്ഥമോ പഴയതു തന്നെയാകാം,മാറ്റം വന്നിരിക്കുന്നു എന്നർത്ഥം......_


*                                                           കാകദധിഖാത ന്യായം
           [                                                           
കാക- കാക്ക,ഖാത- ഭക്ഷിക്കപെട്ട

തൈര് കാക്ക കുടിക്കാതെ നോക്കണമെന്ന് പറഞ്ഞു കുഞ്ഞിനെ ഏല്പിച്ചിട്ടു മറ്റെന്തോ എടുക്കാൻ പോയ അമ്മ മടങ്ങി വന്നപ്പോൾ കണ്ടത് പൂച്ച തൈര് കുടിക്കുന്നതാണ്.........
"എന്താ കുഞ്ഞേ പൂച്ചയെ ഓടിക്കാഞ്ഞ് " എന്ന് ചോദിച്ച അമ്മയോട് കുട്ടി പറഞ്ഞ മറുപടി കാക്ക വന്നില്ലന്നായിരുന്നു.............
*വാക്കുകളുടെ വാച്യാർത്ഥം മാത്രം ഗ്രഹിച്ചാൽ പോരാ,വക്താവിന്റെ ആശയം കൂടി ഗ്രഹിക്കണമെന്നു ഈ ന്യായം സൂചിപ്പിക്കുന്നു


                                                   യാചിതക മണ്ഡന ന്യായം

ഇരന്നു വാങ്ങി ആഭരണം അണിഞ്ഞു സൗന്ദര്യം വർദ്ധിപ്പിക്കുക എന്നാണ് ഇതിന്റെ അർത്ഥം.....

*ഇല്ലാത്ത യോഗ്യത ഉണ്ടെന്നു നടിക്കുക,മറ്റുള്ളവരുടെ ആശയങ്ങളും കൃതികളും സ്വന്തമാണെന്ന് ഭവിക്കുക  തുടങ്ങിയിടത്താണ് ഈ ന്യായം യോജിക്കുക..


                          സ്നുഷാശ്വശ്രു ന്യായം.
                                                            (
സ്നുഷ- മരുമകൾ,_
                                                                   
ശ്വശ്രു - അമ്മായിയമ്മ)_

_അമ്മായിയമ്മ കുളിക്കാൻ പോയപ്പോൾ ഒരു ഭിക്ഷു കയറിവന്നു  ഭിക്ഷ ചോദിച്ചു.അവിടെ ഒന്നും ഇരിപ്പില്ലെന്നു പറഞ്ഞു മരുമകൾ അയാളെ പറഞ്ഞയച്ചു._
_
മടങ്ങിവരും വഴി അമ്മായിയമ്മ ഭിക്ഷുവിൽ നിന്ന് വിവരം അറിയുകയും അയാളെ തിരികെ വിളിച്ചു കൊണ്ടുവന്നു ആ വീട്ടിൽ എന്തെങ്കിലും ഉണ്ടെന്നും ഇല്ലെന്നും പറയുവാനുള്ള അധികാരം തനിക്കാണെന്നും പറഞ്ഞു ഭിക്ഷുവിനെ വെറുതെ അയക്കുകയും ചെയ്തു ..._
*_മിഥ്യാഭിമാനത്തിനും അധികാര പ്രമത്തതക്കും ദൃഷ്ടാന്തമാണ് ഈ ന്യായം 


                            കപികാപിശ ന്യായം
                                                   (
കാപിശ -മദ്യം )_

_ജന്മനാ ചപലനായ കുരങ്ങിന് കള്ള് കൂടി കൊടുത്താൽ പിന്നെ അതിന്റെ ജന്മചാപല്യം പറയാനുണ്ടോ ?_
*_മനുഷ്യനിലെ ജന്മനാ ഉള്ള ദുർവ്വാസനകൾക്ക് വളരാനുള്ള സൗകര്യം ഉണ്ടാക്കുക എന്ന ആശയമാണ് ഈ ന്യായം സ്പഷ്ടമാക്കുന്നത്......._*
_"കപിരപികാ പിശായനമദമത്തോ..._
_
വൃശ്ചികേന സംദഷ്ട.._
_
തദപിപിശാചഗ്രസ്‌തോ..._
_
കിംബ്രൊമോ വൈകൃതം  തസ്യ...."_
_കുരങ്ങ് ജന്മനാ ചപലനാണ്. ആ കുരങ്ങ് മദ്യമത്തനായി., അങ്ങനെ കഴിയുമ്പോൾ ഒരു തേൾ കടിക്കുക കൂടി ചെയ്‌താൽ പിന്നെ അതിന്റെ വികൃതി പറയാനുണ്ടോ?
                          ആഖുപന്നഗ ന്യായം
           _
_ദുർബലന്റെ സ്വത്ത് ബലവാൻ കൈയടക്കി സുഖമനുഭവിക്കുന്നിടത്ത് ഈ ന്യായം ഉപയോഗിക്കാം........._*
_എലി മാളമുണ്ടാക്കി അതിൽ വസിക്കുമ്പോൾ ബലവാനായ പാമ്പ് എലിയെ ഓടിച്ചു ആ മാളം കൈക്കലാക്കുന്നു.........._
_"മൂഷികബാലമതിലേറിയ പാമ്പും........_
_
തോഷമൊടവിടെ വസിച്ചീടുന്നു........."
_

 




                            

2 comments:

  1. തിലതിന്തില ന്യായം നോക്കി വന്നതാണ്. (അതു തന്നെ അല്ലേ പേര്? പാലും വെള്ളവും കലർന്നു കഴിഞ്ഞാൽ പിന്നെ വേർതിരിയ്ക്കാൻ പറ്റില്ല എന്ന ന്യായം)

    ReplyDelete
    Replies
    1. ക്ഷീരനീര ന്യായം

      Delete