പദവിസ്മയം

                                                                1 കിഴങ്ങന്‍
കിഴങ്ങനെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. ആരാണ് കിഴങ്ങൻകിഴങ്ങ് വർഗ്ഗങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാവാം. മണ്ണിനടിയിലാണ് കിഴങ്ങ് വളരുന്നത് .പുറമെ അതിന്റെ ചെടി മാത്രം. അതാണ് കിഴങ്ങനും. കാര്യങ്ങൾ ഹൃദയത്തിൽ ഒളിച്ചു വച്ചിരിക്കുന്നവൻ. വെറുതെ ചിലയക്കാത്തവൻ.അപ്പോൾ കിഴങ്ങൻ ബുദ്ധിമാനാണ് .നമ്മൾ ആ പദം ഗുണമില്ലാത്തവനെന്നർത്ഥത്തിൽ പ്രയോഗിക്കുന്നു.
                                                              2 പ്രാക്യതന്‍
ചില യാ ളു ക ളെ പ്രാകൃത നെന്ന് വിശേഷിപ്പിക്കാറുണ്ട്. അവരുടെ പരിഷ്ക്കാരമില്ലായ്മയാണ് ആ വിളിക്ക് അടിസ്ഥാനം.അപ്പോൾ പ്രാകൃതൻ പരിഷ്ക്കാരമില്ലാത്തവൻ ആണോ?. അല്ല.പ്രകൃതി ഉപേക്ഷിക്കാത്തവനാണ് അതായത് നീണ്ട നാളത്തെ വളർച്ചയിലെ ചില അടയാളങ്ങൾ ഇന്നും സൂക്ഷിക്കുന്നവൻ.ആ അർത്ഥത്തിൽ എല്ലാവരും പ്രാകൃതർ ആണ്. അല്ലാതെ പരിഷ്ക്കാരമില്ലാത്തവൻ അല്ല പ്രാകൃതൻ..
.                                                                             3 മടയന്‍
 മടയനെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. മടയക്കുന്നവൻ മSയൻ.മടയ്ക്കുകയെന്നു വച്ചാൽ ആഹാരം പാചകം ചെയ്യുകയെന്നർത്ഥം. ' സുഷമതയും ബുദ്ധിശക്തിയും ആവശ്യമുള്ള പ്രയ്തനം.എന്നാൽ ഇന്നോ?ഈ പദത്തിന്റെ അർത്ഥം ബുദ്ധിഹീനനെന്നായി മാറി. ഒരു പദത്തിന്റെ അർത്ഥത്തിനുണ്ടാകുന്ന മാറ്റo നോക്കു.മഠയനെന്ന പദത്തിന്റെ അർത്ഥം മടയനെന്നാണ്.
                                                                        4 അകമ്പടി
 നമുക്ക്‌ അകമ്പടിയെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. ചിലപ്പോൾ അകമ്പിടി യെന്നെഴുതാറുണ്ട്. എന്താണ് അകമ്പടി?. പടിയെന്നാൽ ശമ്പളമെന്നർത്ഥം. ശമ്പളം പറ്റി കൊണ്ട് അകത്തു ചെയ്യുന്ന ജോലി .എന്നാൽ ഇന്നോ പുറകിൽ നടക്കലായിഅകമ്പടി. അകമ്പടി സേവിക്കുകയെന്ന പ്രയോഗം ഭാഷയിൽ നിലവിൽ ഉണ്ട്.
                                                                    5 എരുത്തില്‍
എരുത്തിൽ.ഈ പദം കേൾക്കാത്ത മലയാളികൾ ഇല്ല. എന്നാൽ ഇതിന്റെ അർത്ഥമോ?. എരുത് ഒരു ദ്രാവിഡ പദമാണ് .കാള, മൂരി എന്നൊക്കെയാണ് പദത്തിന്റെ അർത്ഥം. അപ്പോൾ കാള കിടക്കുന്ന സ്ഥലമാണ് എരുത്തിൽ. എന്നാൽ നാം പശുവിനെയും എരുത്തിലിൽ കിടത്തി.കോഴിക്കൂട് കൂടി നാം എരുത്തിൽ വച്ചു കഴിഞ്ഞു. ഒരു പദത്തിന്റെ അർത്ഥത്തിനുണ്ടായ മാറ്റം ആലോചിച്ചു നോക്കു.
                                                                           6 വിഷു
വിഷുവത് എന്ന സംസ്കൃത പദത്തിൽ നിന്നാണ് വിഷു ഉണ്ടായത്.രാവും പകലും തുല്യമായ തെന്നാണർത്ഥം. കാർഷികോത്സവമാണ് വിഷു. സൂര്യൻ മേടം രാശിയിലോ തുലാം രാശിയിലോ പ്രവേശിക്കുന്ന ദിവസമാണിത്.വിഷുവിന് കണി ഒരുക്കുന്നതിന് കൊന്നപ്പൂവ് ഉപയോഗിക്കുന്നതു കൊണ്ടാവാം കൊന്നയെ കണികൊന്നയെന്ന് വിളിച്ചത്
.                                                                           7 ഭരണി
നമുക്ക്‌ ഭരണിയെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. ഭരണ ഒരു സംസ്കൃത പദമാണ്. ആ പദത്തിന്റെ അർത്ഥം പോഷിപ്പിക്കുന്നതെന്നാണ്. അതു കൊണ്ടാണ് മലയാളികൾ ചില ഭക്ഷണ പദാർത്ഥങ്ങൾ ഭരണിയിൽ സൂക്ഷിക്കുന്നത്. അതിന്റെ ഗുണം, വീര്യം ഇവ കൂടാൻ. ഇവിടെ ഭരണാധികാരി ഭരണാധിപൻ ,ഭരണ കർത്താവ്, ഭരണ കർത്താക്കൾ എന്നീ പദങ്ങളുടെ അർത്ഥം ആലോചിക്കുകയും കാലിക പ്രസക്തിയെ കുറിച്ച് ചിന്തിച്ചു നോക്കുകയും ചെയ്യു.
                                                                       8 ചാരായം
 നമുക്ക് 'ചാരായ 'മെ ന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. 'ചാര'യെന്ന സംസ്കൃത ധാതു വിന് ചുറ്റി നടക്കുന്നതെന്നർത്ഥം. അപ്പോൾ 'ചാരായം 'ചുറ്റി നടത്തുന്നതാണ്. 'ചാരായ'മുപയോഗിക്കുന്നവരെ ശ്രദ്ധിച്ചാൽ ഇത് വ്യക്തമാണ്. അവർ ലക്ക് കെട്ട് നടന്നു പോകുന്നു. ഇതു പോലെയാണ് 'ചാരൻ', 'ചാരം' തുടങ്ങിയ പദങ്ങളും. 'ചാര'നെന്ന പദം നോക്കു.ചുറ്റി നടന്ന് കാര്യങ്ങൾ കണ്ടു പിടിക്കുന്നവൻ.'ചാര'മാകട്ടെ, കാറ്റ് അടിക്കുമ്പോൾ അത് ചുറ്റി കറങ്ങി പറക്കാറുമുണ്ട്.
                                                                               9 മദ്യം
.മദ്യമെന്ന പദം കേൾക്കാത്തവർ ഇന്നില്ല. പദത്തിന്റെ അർത്ഥം ആലോചിക്കുമ്പോൾ ആണ് രസം. മദം ഉണ്ടാക്കുന്നതാണ് മദ്യം. മദത്തിന് അഹങ്കാരമെന്നാണ് അർത്ഥം. മദൃവിക്കുന്ന പലരുടെയും അവസ്ഥ പദത്തിന്റെ അർത്ഥവുമായി യോജിച്ചു പോകുന്നു. മദ്യ വിച്ചു കഴിഞ്ഞാൽ പിന്നെ അഹങ്കാരമാണ്. അപ്പോൾ അഹങ്കാരമുണ്ടാക്കുന്നത് മദ്യം.
                                                                               10 മാടമ്പി
മാടമ്പിയെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. ഇന്ന് ഈ പദം ഈ അർത്ഥത്തിൽ ഉപയോഗമില്ല. അർത്ഥലോപം സംഭവിച്ച പദമാണിത്. മാടമ്പ് യെന്ന പദത്തിന് അധികാരമെന്നാണർത്ഥം. അധികാരമുള്ളവൻ ആണ് മാടമ്പി.എന്നാൽ ഇന്ന് ശക്തിയുള്ളവൻ, കരുത്തുള്ളവൻ എന്ന അർത്ഥത്തിൽ മാടമ്പി ഉപയോഗിക്കന്നു.
                                                                             11 അടുത്തു

അടുത്തൂൺയെന്ന പദത്തെ കുറിച്ച് ചിന്തിക്കാം. ദ്രാവിഡ പദം ചേർന്ന രൂപമാണ് ഇത്. പെൻഷൻ പറ്റുകയെന്നർത്ഥത്തിൽ ഇത് ഉപയോഗിക്കുന്നു. അടുയെന്ന ദ്രാവിഡ പദത്തിന് ദാനമെന്നർത്ഥമുണ്ട്. ദാനം കിട്ടിയ ഊണ് ആണ് പെൻഷൻ എന്നർത്ഥം. ശരിക്കും പെൻഷൻ ധാനമല്ലല്ലോ. അടുത്തു കിട്ടുന്ന ഊൺയെന്നർത്ഥം ശരിക്കും യോജിക്കും.
                                                                                 12 പണ്ഡിതന്‍

പണ്ഡിതൻ എന്ന പദത്തെ കുറിച്ച് നമുക്ക ഇന്ന് ചിന്തിക്കാം.ഇത് ഒരു സംസ്കൃത പദമാണ്.സംസ്കൃതത്തിൽ പണ്ഡയെന്ന പദത്തിന് അറിവെന്നർത്ഥം. അപ്പോൾ പണ്ഡയുള്ളവൻ അതായത് അറിവുള്ളവൻ പണ്ഡിതൻ. എന്നാൽ ഇന്ന് ഒരു ചെറുപക്ഷം പണ്ഡിതൻ അല്ല പണ്ഡിതമ്മ ന്യൻ ആണ്.പാണ്ഡിത്യമുണ്ടെന്ന് നടിക്കുന്നവർ.
                                                                                          13 ശാഖ

ശാഖയെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. നമ്മുടെ നാട്ടിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സംഘടനങ്ങൾക്കും അനേകം ശാഖകളുണ്ട്. അപ്പോൾ എന്താണ് ശാഖയെന്ന് അന്വേഷിക്കാം.ഖം എന്ന സംസ്കൃത ശബ്ദത്തിന് ആകാശ മെന്നർത്ഥം. ശ യെന്നത് ശയിക്കുന്നത് .അപ്പോൾ ആകാശത്തിൽ ശയിക്കുന്നത് ശാഖ. വൃക്ഷങ്ങളുടെ ശിഖരങ്ങൾ ആകാശത്തിലാണല്ലോ ശയിക്കുന്നത്. കാലം മാറിയപ്പോൾ നിലത്ത് നിൽക്കുന്നവയും ശാഖകളായി.
                                                                                                  14 അധരം
. നമുക്ക് അധരമെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. ഈ പദത്തിന് ചുണ്ടെന്ന് പൊതുവിൽ അർത്ഥം നാം പറയാറുണ്ട്. അധ: യെന്ന സംസ്കൃത പദത്തിന് കീഴ് എന്നാണർത്ഥം. ആ നിലയിൽ അധരം ചൂണ്ടല്ല, കീഴ്ചുണ്ടാണ്.
                                                                                             15 നാരദന്‍
നാരദൻ നമുക്ക് നിത്യ  പരിചയമാണല്ലോ?. ആരാണ് നാരദൻ?. നമ്മൾ അ പദം ഏഷണിക്കാരനെ ന്നർത്ഥത്തിൽ ഉപയോഗിക്കുന്നു. ചിലരെ ആ പേരിൽ വിളിക്കുകയും ചെയ്യുന്നു.നാരം പ്രദാനം ചെയ്യുന്നവനെന്നാണർത്ഥം. നാരം  അറിവ് ആണ്. അപ്പോൾ അറിവ് നല്കുന്നവനാണ് നാരദൻ.ശരിയായ വിധത്തിൽ പകർന്നു കൊടുക്കാഞ്ഞിട്ടാണോ? അറിവ് സ്വീകരിച്ചവർ ശരിയായി മനസിലാക്കാഞ്ഞിട്ടാണോ ഏഷണിക്കാരനെന്ന പേര് ലഭിച്ചത്. 
                                                                                                16 നാകം 
 നാകമെന്ന പദം സ്വർഗമെന്നർത്ഥത്തിൽ കേൾക്കാത്തവർ ചുരുക്കം. എങ്ങനെ ആ പദത്തിന് സ്വർഗമെന്നർത്ഥം കിട്ടിയെന്ന് ചിന്തിച്ചു നോക്കു.സംസ്ക്യത പുല്ലിംഗശബ്ദമായ നാകം, ന+ അകം എന്നാണ് പിരിച്ചെഴുതേണ്ടത്.അകത്തിന് പാപമെന്നർത്ഥം. ന യ്ക്ക് ഇല്ലയെന്നും. അപ്പോൾ പാപമില്ലാത്ത ,സുഖമുള്ള സ്ഥലം നാകം ( സ്വർഗo). അപ്പോൾ നാകീ (ദേവൻ),നാകു(വാല്മീകി ) ഇവ നമുക്ക് ചിന്തിച്ചു നോക്കാവുന്നതെയുള്ളു.
                                                                                       17 വിലസുക
വിലസുകയെന്ന പദം കേൾക്കാത്തവർ ചുരുക്കം. അഹങ്കരിക്കുകയെന്നർത്ഥമതി നിപ്പോൾ ഉണ്ട്. എന്നാൽ എന്താണ് ആ പദത്തിന്റെ അർത്ഥം?. വിശേഷപ്പെട്ട രീതിയിൽ ശോഭിക്കുകയെന്നർത്ഥം. മറ്റുള്ളവരിൽ നിന്ന്  വ്യത്യസ്തമായി പെരുമാറുന്നവരെന്നാണ് ആ പദത്തിനർത്ഥം. അപ്പോൾ വിലാസിനി, വിലാസം എന്നിവയുടെ അർത്ഥത്തെ ക്കുറിച്ച് ചിന്തിച്ച് നോക്കു. വിലാസം വിശേഷാർഥകമായ ശബ്ദമാണ്. സ്ത്രീകളുടെ ഭാവം, ഹാവം, ഹേലം തുടങ്ങി ശൃംഗാരപ്രധാനങ്ങളായ 28 ചേഷ്ടകളിലൊന്നാണ് വിലാസം. വിലാസമറിയുന്നവൾ വിലാസിനി.
"ഭാവം മാറി ഹാവമായി
ഹാവം മാറി ഹേലമായി
പൂവല്മേനി പുളകത്താൽ
ഭൂഷിതമായി"
ഇങ്ങനെയൊരു നതോന്നതാശീല് ഓർമയിൽ വിലസുന്നു.
ചുണ്ടുകടിച്ചു ചുവപ്പിക്കലും സാരിത്തുമ്പു പിടിച്ചിടലും കാല്നഖംകൊണ്ട് ചിത്രം വരയ്ക്കലും ഒക്കെ വിലാസങ്ങളാണ്.
                                                                                         18 അലസന്‍
അലസൻ_ മടിയനെന്നർത്ഥത്തിൽ നാം ഉപയോഗിക്കുന്ന പദമാണ് അലസൻ. എന്നാൽ ഇതിന്റെ അർത്ഥം ചിന്തിച്ചു നോക്കിയിട്ടുണ്ടോ?. വളരെ രസകരമായിരിക്കും അർത്ഥം.ലസ് _ ശോഭിക്കുകയെന്നാണർത്ഥം. അപ്പോൾ ശോഭിയ്ക്കാത്തവനാണ് അലസൻ, മടിയനല്ല.
                                                                                        19 കാളന്‍ 

കാളനെന്ന പദം കേൾക്കാത്തവരും ഉപയോഗിക്കാത്തവരും ചുരുക്കം. മോര് കറിയാണല്ലോ കാളൻ. മോരുകരിയ്ക്ക് എങ്ങനെ ഈ പേര് ലഭിച്ചു.കാളുകയെന്ന പദത്തിന് ദഹിപ്പിക്കുകയെന്നർത്ഥമുണ്ട്.  ഭക്ഷണം കഴിക്കുമ്പോൾ അവസാനയിനമാണല്ലോ കാളൻ. കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കുന്നവൻ.അപ്പോൾ കാളയെന്ന പദത്തെക്കുറിച്ച് ചിന്തിച്ച് നോക്കു. മോരിൽ  lactic acid എന്ന ( പുളിപ്പുളള) അമ്ലം ഉണ്ട്. 1) പ്രതിരോധശക്തി കൂട്ടും. 2) Enzymes വരുത്തി  ദഹനശക്തി കൂട്ടും. 3) Calcium, magnesium, copper, iron എന്നിവ വലിച്ചെടുക്കാൻ സഹായിക്കും.
                                          20 കോഴി 
കോഴി എന്ന പദം കേൾക്കാത്തവർ ചുരുക്കം. മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന പക്ഷികളിൽ ഒന്ന്. കോഴിയെന്ന പേര് എങ്ങനെ ലഭിച്ചുയെന്ന ചിന്തിച്ചിട്ടുണ്ടോ?.ആലോചിച്ചുനോക്കു അതിന്റെ രൂപം.കോടിയത് (വളഞ്ഞത്)_കോടി.കോട്ടം, കോടുക എന്നിപ്രയോഗങ്ങൾ ഭാഷയിൽ ഉണ്ട്. കോടി കോഴിയായതാവാം.ട_ഴ വിനിമയം ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കിൽ ഉച്ചാരണത്തിലൂടെ 
                                                                                                   21   പട്ടി
പട്ടിയെ കുറിച്ച് ചിന്തിച്ചാലോ?.മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന മൃഗങ്ങളിൽ ഒന്നാംസ്ഥാനം പട്ടിയ്ക്ക് ആണ്. ഈ ജന്തുവിനെ എന്താണ് പട്ടിയെന്നു വിളിക്കാൻ കാരണം.പടിഞ്ഞുകിടക്കുന്ന ശിലം ഇതിന്റെ സ്വഭാവമാണ്. പടിഞ്ഞുകിടക്കുന്നത് പട്ടി. അപ്പോൾ പടിയെക്കുറിച്ച് ചിന്തിച്ചു നോക്കൂ.
                                            22  തുണി
വസ്ത്രമെന്നർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണല്ലോ തുണി. എങ്ങനെയാണ് തുണിയെന്നപേര് ഉണ്ടായതെ ന്ന് ആലോചിക്കാം. തുണയെന്ന പദത്തിന് സഹായിക്കുകയെന്നാണല്ലോ അർത്ഥം. അപ്പോൾ തുണയ്ക്കുന്നത് തുണി. ശരീരം മറയ്ക്കാനാണല്ലോ തുണി ഉപയോഗിക്കുന്നത്. അതു കൊണ്ടാവാം ഈ പേര് ലഭിച്ചത്.
                                   23 രാജാവ്
ഇന്ന് നമുക്ക് രാജാവിനെക്കുറിച്ച് ചിന്തിച്ചാലോ ?.ആരാണ് രാജാവ്?.രാജ്യം ഭരിക്കുന്നവൻ രാജാവെന്നാണല്ലോ വയ്പ്പ്.എന്നാൽ ഇത് ശരിയോ?.രാജ് എന്ന പദത്തിന് ശോഭിക്കുകയെന്നാണർത്ഥം.അപ്പോൾ ശോഭിക്കുന്നവൻ രാജാവ്. ഏറ്റെടുക്കുന്ന ജോലി ഗുണകരമായി ചെയ്തു വിജയിക്കുന്നവൻ അതിൽ രാജാവാണ്. രാജാവിനെ രാജ്യം ഭരിക്കുന്നവനായി ചുരുക്കി കാണണോ


                                     24കവി
ആരാണ് കവി.ഇന്ന് കവിതയെഴുതുന്നവനാണല്ലോ കവി. പണ്ട് സാഹിത്യരചയിതാവ് എന്നായിരുന്നു പദത്തിന്റെ  അർത്ഥം.യഥാർത്ഥത്തിൽ കവിഞ്ഞു പറയുന്നവനാണ് കവി. കവിഞ്ഞു പറയുകയെന്നു വച്ചാൽ ഒരു കാര്യം സൗന്തര്യാത്മകമായി അവതരിപ്പിക്കുക.അതിന് ഉചിതമായ മാർഗം അവലംബിക്കുക .അതാണ് സാധാരണക്കാരും കവികളും തമ്മിലുള്ള വ്യത്യാസം.അപ്പോൾ ഒരു കാര്യം .ഇന്ന് കവിതയെഴുത്തുന്നവർ എല്ലാം കവികളോ?
                                       25 പറ
പഴയകാലത്ത്  ഉപയോഗിച്ചിരുന്ന ഒരു അളവ് ഉപകരണമാണ് പറ. നെല്ല് അളക്കുന്നതിന് ഇത് ഉപയോഗിച്ചിരുന്നു.ഈ പദത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.എന്താണ് ഇതിന്റെ അർത്ഥം.പറയുന്നത് പറ എന്നർഥം പറയാം.പറച്ചിൽ ഒരു അളവ് ആണ്. ഇത്ര നെല്ല്  എന്ന് പറയുന്നത് അളവ് ആണ്. ഒരു പറ നെല്ല് എന്ന് പറയുമ്പോൾ അത് നെല്ലിന്റെ അളവിനെയാണ് കാണിക്കുന്നത്.അളവ് അളക്കാൻ,പറയാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പറ

                                26ആഭാസന്‍

ആഭാസനെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. ആഭാസമെന്ന പദത്തിന് പ്രസിദ്ധമായ ർത്ഥം തോന്നലെന്നാണ്. ശോഭയെന്നു മർത്ഥമുണ്ട്. അപ്പോൾ ആഭാസൻ ആരാണ്?.ശോഭയുള്ളവൻ. പക്ഷേ നമ്മൾ ഈ അർത്ഥങ്ങളെല്ലാം മറന്നല്ലെ ആഭാസനെന്ന പദം പ്രയോഗിക്കുന്നത്.
                                  27 അളിയൻ
ചെറുപ്പക്കാർ പരസ്പരം വിളിക്കുന്ന പദമാണ് ഇന്ന് അളിയൻ.ഇത്‌ കേൾക്കുമ്പോൾ എന്ത്‌ കൊണ്ട് ഇവർ ഇങ്ങനെ വിളിക്കുന്നുയെന്ന ആരും ചിന്തിച്ച് പോകും. സഹോദരിയുടെ ഭർത്താവാണല്ലോ അളിയൻ. പിന്നെ എന്തിന് ചെറുപ്പക്കാർ പരസ്പരം വിളിക്കണം .ആലോചിച്ചാൽ അളിയെന്ന പദത്തിന് സ്നേഹമെന്നാണ് അർത്ഥം. അപ്പോൾ അളിയുള്ളവൻ അളിയൻ. ഇനിയും ചിന്തിക്കേണ്ട കാര്യം സഹോദരിയുടെ ഭർത്താവ് ശരിക്കും അളിയനാണോ അതോ നാട്ടുനടപ്പ് കൊണ്ട് മാത്രം അളിയനാണോ
                                28 പടിഞ്ഞാറ്
നമുക്ക് പരിചിതമായ നാല് ദിക്കുകളിൽ ഒന്ന് എന്നതിനപ്പുറം പടിഞ്ഞാറെന്ന പദത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട് .എന്താണ്  ഈ പദത്തിന്റെ അർത്ഥം.ആലോചിച്ച് നോക്ക്.ഞായർ സൂര്യനാണ്. അപ്പോൾ സൂര്യൻ പടിയുന്ന സ്ഥലം പടിഞ്ഞാറ്.അതായത് സൂര്യൻ അസ്തമിക്കുന്ന സ്ഥലം.നോക്കണേ നമ്മുടെ പൂർവ്വികരുടെ ഒരു കഴിവ്. സ്ഥലനാമത്തിന്റെ യുക്തി


                                      29 വിശ്രമം
വിശ്രമമെന്ന പദത്തെക്കുറിച്ച് ഇന്ന് ചിന്തിച്ചാലോ. ഈ പദം വെറുതേയിരിക്കുകയെന്നർത്ഥത്തിൽ ഉപയോഗിക്കുന്നുയെങ്കിലൂം അങ്ങനെയൊരർഥം ആ പദത്തിനില്ല. പൊതുവിൽ ശ്രമം ഇല്ലായമയാണ് വിശ്രമമെന്നു പറയാറുണ്ട്. എന്നാൽ വിശേഷപ്പെട്ട ശ്രമമാണ് വിശ്രമം. ഒരു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ,അതിൽ ക്ഷിണം അനുഭവപ്പെടുമ്പോൾ മറ്റൊരു ജോലി ചെയ്യുന്നത് ചെയ്തു കൊണ്ടിരുന്ന ജോലിയിൽ നിന്ന് ഉള്ള വിശ്രമമാണ്. അതായത് വിശേഷപ്പെട്ട ശ്രമം. അപ്പോൾ വിശ്രമം വെറുതേയിരിക്കലല്ല. ആയാസമനുഭവപ്പെടുന്നതിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റവും കൂടിയാണ്

                                    30 ഗവേഷണം
ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു പ്രത്യേക വിഭാഗത്തെക്കുറിച്ച്  ഗഹനമായി പഠിച്ച് തന്റെ കാഴ്ച്ചപാട് അവതരിപ്പിക്കുന്നതാണ് ഇന്ന് ഗവേഷണം.എന്നാൽ ഈ പദത്തിന് അങ്ങനെ ഒരർത്ഥം പിൽക്കാലത്ത് വന്നുചേർന്നതാണ്.ഗോ വിനെ അന്വേ ഷിക്കലാണ് ഗവേഷണം.ഗോവ് പശുവാണല്ലോ.ചില സമയങ്ങളിലെങ്കിലും ഗോവിനെ കണ്ടെത്തൽ വിഷമം നിറഞ്ഞ സംഗതിയായിരുന്നു.ഒരു വിഷയത്തെ കുറിച്ച് ആധികാരികമായി പഠിച്ച് സ്വന്തം നിഗമനം അവതരിപ്പിക്കുകയെന്നത് വിഷമമേറിയത് കൊണ്ടാവാം ഗവേഷണമെന്ന പേര് അതിന് സ്വകരിച്ചത്.അപ്പോൾ ഒരു കാര്യം ചിന്തിക്കാം.ഗോപുരമോ?


                                   31 പകൽ
ഏറെ പരിചിതമായ പദമാണല്ലോ പകൽ.എന്താണ് ഈ പദത്തിന്റെ അർതഥം. പകുക്കുന്നത് പകൽ. ഒരു ദിവസത്തെ രണ്ടായി പകുക്കുന്നതിൽ ഒന്ന് പകലും മറ്റൊന്ന് രാത്രിയും.ഒരു ദിവസത്തെ രണ്ടായി തിരിക്കുന്നതിൽ പകൽ പ്രധാന സ്ഥാനം വഹിക്കുന്നുയെന്ന വ്യക്തം.പദങ്ങളെ അവയുടെ അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ തിരിക്കാനുള്ള പൂർവികരുടെ കഴിവ് ആലോചിച്ച് നോക്കു.


                                   32 മെതിയടി
ചെരുപ്പ് എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണ് മെതിയടി.ഈ പേര് എങ്ങനെ ലഭിച്ചുയെന്നു ചിന്തിച്ചു നോക്കാം.അടിയെ മെതിക്കുന്നതാണ് മെതിയടി. അടി പാദമാണ്.പാദത്തെ മെതി(വേർതിരി)ക്കുന്നത് .പാദവും ഭൂമിയും തമ്മിലുള്ള ബന്ധം അകറ്റുകയാണ് മെതിയടി ചെയ്യുന്നത്.അതുകൊണ്ടാവാം ഈ പേര് ലഭിച്ചത്.

                                      33 മണ്ടൻ
ഈ പദം നാം പലപ്പോഴും ഉപയോഗിക്കുന്നത് കഴിവില്ലാത്തവനെന്നർത്ഥത്തിൽ ആണ്. എന്നാൽ എങ്ങനെ അങ്ങനെ ഒരു അർത്ഥം ആ പദത്തിന് ലഭിച്ചുയെന്ന ചിന്തിച്ചിട്ടുണ്ടോ?.മണ്ടുകയെന്ന പദത്തിന് ഓടുക എന്നാണ് അർത്ഥം.അപ്പോൾ ഓടുന്നവൻ മണ്ടൻ.ഓടുന്നവൾ മണ്ടി.എപ്പോളാണ് ഒരാൾക്ക് ഓട്ടേണ്ടി വരുന്നത്.എതിരാളിയോട് ശാരീരികവും ബുദ്ധിപരവുമായി പിടിച്ചുനിൽക്കാൻ കഴിയാതെ വരുമ്പോൾ ആളുകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി പോകാം.ഇന്നും ഇങ്ങനെ ആണല്ലോ.കഴിവ് കേട് കൊണ്ടാണ് ആളുകൾ മാറിപോകുന്നത് എന്ന് കണക്കാക്കിയാവാം അവരെ മണ്ടൻ എന്നു വിളിച്ചത്


‌                                        34 ചിട്ടി
‌ഈ പദം കേൾക്കാത്തവർ ചുരുക്കം.ഗ്രാമപ്രദേശങ്ങളിൽ കുടി ചിട്ടിയെന്നും ഇത് അറിയപ്പെടുന്നു.ചട്ടം(ചിട്ട) ഉള്ളതാണ് ചിട്ടി.എന്താണ് ചട്ടം .ചട്ടത്തിന് വ്യവസ്ഥയെന്നാണർതഥം. നിശ്ചിതവ്യവസ്ഥയോട് കൂടി നടത്തുന്ന പണമിടപടാണിത് .ചട്ടത്തിന് വിധെയാമായത് കൊണ്ടാവാം ചിട്ടിയെന്ന പേര് ലഭിച്ചത്.നിലം,പുരയിടം എന്നിവ സംബന്ധിച്ച് കുടിയൻമാർക്ക് സർക്കാരിൽ നിന്ന് കൊടുക്കുന്ന പ്രമാണങ്ങളെ പഴയകാലത്ത് ചിട്ടികളെന്നു പറഞ്ഞിരുന്നു.



                                        35 പാലം
പാലം കാണാത്തവരോ പാലത്തെ കുറിച്ച് കേൾക്കാത്തവരോ ഇല്ല.എന്താണ് പാലം.
പാലിക്കുന്നത് പാലം .പാലിക്കുകയെന്നു പാഞ്ഞാൽ സംരക്ഷിക്കുകയെന്നാണർതഥം .പാലത്തിന്റെ ഉപയോഗം നോക്കു.ഒരു കരയിൽ നിന്ന് മറ്റൊരു കരയിലേക്ക് യാതൊരു അപകടവും കൂടാതെ എത്തിക്കുകയെന്നതാണ്.കേട് കൂടാതെ പാലിക്കുന്നത് കൊണ്ട് അത് പാലമായി.ഫാലമെന്ന സംസ്ക്യതപദത്തിന്റെ തത് ഭാവമാണ് പാലം.മുഖത്തിന്റെ/പുഴയുടെ
ഇടതുവശത്തെയും വലതുവശത്തെയും ബന്ധിപ്പിക്കുന്ന ഫലകമല്ലെ/പലകയല്ലെ ഫാലം/പാലം.

                                     36 അനാചാരം
അനാചാരം,അന്ധവിശ്വാസം എന്നിവയെ കുറിച്ച് കേൾക്കാത്തവർ വിരളം.എന്നാൽ ഈ പാദങ്ങൾ കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന ആലോചിച്ചിട്ടുണ്ടോ?.ഇന്ന്  ഈ പദങ്ങൾക്ക് എന്ത് അർത്ഥം പറഞ്ഞാലും യഥാർത്ഥ അർത്ഥം വ്യത്യസ്തമാണ്.നമുക്ക് ഒന്ന് ചിന്തിക്കാം.കേരളത്തിലേക്ക് കടന്നു വന്ന നമ്പുതിരിമാർ അറുപത്തിനാല് ആചാരങ്ങൾ അണുവിട തെറ്റാതെ പാലിച്ച് പോന്നു.കേരളത്തിൽ മാത്രം നടപ്പിലുള്ളതും മറ്റു ദേശങ്ങളിൽ പ്രയോഗത്തിലില്ലാത്തതും ആയ ഈ ആചാരങ്ങളെ കുറിക്കാൻ 
ഉപയോഗിച്ചിരുന്ന പദമാണ് അനാചാരം.അന്ന് ശരിയല്ലാത്ത ആചാരമെന്ന അർത്ഥത്തിൽ ഈ പദം ഉപയോഗിച്ചിരുന്നില്ല.അന്യദേശത്ത് ആചരിക്കാത്തത് അനാചാരം


                                           37 കല
വിവിധതരത്തിലുള്ള കലകൾ നമുക്ക് പരിചിതമാണ്. കലകളുടെ നല്ല ആസ്വാദകർ കൂടിയാണ് നമ്മൾ.എപ്പോഴെങ്കിലും കലകളെ കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ?എന്താണ് കല എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. "കലഹിക്കുന്നത് "കല. ഏത് കലയും മനുഷ്യമനസിൽ കലഹം സ്യഷ്ടിക്കുന്നു.ആ കലഹത്തിലൂടെ മനുഷ്യമനസിനെ മാറ്റിമറിക്കും.ചുരുക്കത്തിൽ മനസിനെ ഇളക്കിമറിച്ച് (കലഹിച്ച്‌)പരിവർത്തനം വരുത്തുന്ന ശക്തിയാണ് കലകൾ.കലഹം(മാറ്റം)ഉണ്ടാക്കുന്നത് കൊണ്ട് അവയെ കലകളെന്നു വിളിച്ചു.അപ്പോൾ കലത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ


                                    38 ചോറ്
നാം ധാരാളമായി ഉപയോഗിക്കുന്ന പദം. നമ്മുടെ ഭക്ഷണത്തിൽ ഉപേക്ഷിക്കാൻ വയ്യാത്ത ഘടകമാണ് ചോറ്. എങ്ങനെ ഈ പേര് ഉണ്ടായിയെന്നു ചിന്തിച്ചിട്ടുണ്ടോ?.വളരെ രസകരമായ കാര്യം. കഞ്ഞി തിളയ്ക്കുമ്പോൾ നാം വെള്ളം വാർന്നു കളഞ്ഞു ശേഷിക്കുന്നതാണല്ലോ ചോറ്. അരിയുടെ സത്ത് മൊത്തം ആ വെള്ളത്തിൽ ഒഴുകി പോകും.പിന്നിട് ശേഷിക്കുന്നത് ചവറ് ആണ്. ചവറിന് പ്രത്യേക ഗുണമൊന്നുമില്ല.ആ ചവറ് ചോറായതാവാംചോറ് ചോർത്തിക്കളഞ്ഞെടുത്തതാണ് എന്നു വരാം. ചോറിന് കാമ്പ് അകത്തുളള മൃദുവായ ഭാഗം എന്നൊക്കെയാണ് അർത്ഥം. അരി മൃദുവാക്കിയതാണ് ചോറ് .ഭക്ഷണം പാകെപ്പടുത്തൽ ജലീകരിച്ച് മൃദുവാക്കലാണു താനും. 


                                        39 ചുമര്
ഭിത്തിയെന്നർഥത്തിൽ ഉപയോഗിക്കുന്ന പദമാണ് ചുമര്.വീടിന്റെ ഭിത്തിയെ ചുമര് എന്ന് വിളിക്കാറുണ്ട്.എന്നാൽ ഭിത്തി മാത്രമല്ല ചുമര്. ചുമക്കുന്നത് ചുമർ.വീടിന്റെ മുകൾ ഭാഗത്തെ താങ്ങി നിർത്തുകയാണ് ചുമര് ചെയ്യുന്നത്. ചുമ്മുന്നത്(ചുമക്കുന്നത്) ചുമര്.ചുമര്,ചുവര് എന്നിങ്ങനെ പ്രയോഗിക്കാറുണ്ട്.അപ്പോൾ ചുമടിനെ കുറിച്ച് ചിന്തിച്ച് നോക്കു.



                                        40 ശാസ്ത്രം
സയൻസ് എന്നർതഥത്തിൽ ഉപയോഗിക്കുന്ന പദമാണ് ശാസ്ത്രം.എന്നാൽ ശാസ്ത്രം സയൻസ് അല്ല.ശാസിക്കുന്നത് ശാസ്ത്രം.അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണമെന്നാണ് ശാസ്ത്രം പറയുന്നത്.അതിന് മാറ്റമില്ല.എന്നാൽ സയൻസ് അങ്ങനെയല്ല.അത് നിരന്തരം മാറിക്കൊണ്ടിരിക്കും.ഇന്ന് പറഞ്ഞത് നാളെ തിരുത്തിയെന്നു വരാം.മാറ്റങ്ങൾക്ക് വിധെയമാണ് സയൻസ്.അപ്പോൾ ഒരു കാര്യം ഭൗതിക ശാസ്ത്രം,ജീവശാസ്ത്രം,സാമൂഹ്യശാസ്ത്രം എന്നിങ്ങനെ പറയണോ?.ഇവയെല്ലാം സയൻസ് അല്ലേ.

                                           41 കഥ
കഥ ധാരാളം നാം കേൾക്കാറുണ്ട്.ആസ്വദിക്കാറുണ്ട്.എന്നാൽ ഈ പദത്തിന്റെ അർത്ഥത്തെ കുറിച്ച് അധികം ചിന്തിക്കാറില്ല.എന്താണ് ഈ പദത്തിന്റെ അർത്ഥം?.വ്യഥ(ദു:ഖം, പ്രയാസം)യെ കുറിച്ച് പറയുന്നത് കഥ.അതാണല്ലോ കഥയിലും ഒരു വ്യഥയുണ്ട് എന്ന ചൊല്ല്.കഥകൾ നോക്കുമ്പോൾ അവയുടെ അടിസ്ഥാനം കഥയെന്ന പദത്തിന്റെ അർത്ഥവുമായി യോജിച്ചു പോകുന്നതായി കാണാം.



                                        42 കവിത
പാട്ട്,പദ്യം എന്നിങ്ങനെയുള്ള അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണ് കവിത.എന്നാൽ വിതയ്ക്കുകയെന്നാണ് ഈ പദത്തിന്റെ അർഥം."വിത ചെയ്യുകയാണ് കവിത".ഒരു കവിതയെഴുത്ത് ഒരു വിതയ്ക്കൽ ആണ്. അത് പാറപ്പുറത്ത് വീണാൽ ശ്രദ്ധിക്കപ്പെടാതെ പോകും.എന്നാൽ വളക്കൂറുള്ള മണ്ണിൽ (നല്ല ആസ്വാദകന്റെ മനസിൽ )വീണാൽ തഴച്ച വളരും.അപ്പോൾ നല്ല ആസ്വാദകന്റെ മനസിൽ വേണം വിതയ്ക്കാൻ.


                                       43 അത്താഴം
ഈ പദം കേൾക്കാത്തവരും അതിന്റെ അർത്ഥം അനുഭവിക്കാത്തവരും ഇല്ല.എന്താണ് ഈ പദത്തിന്റെ അർത്ഥം?.അത്തൽ(വിശപ്പ്)നെ ആഴ്ത്തുന്നത് അത്താഴം.ഒരു ദിവസത്തെ മൊത്തം വിശപ്പിന്റെ പരിഹാരമാണല്ലോ അന്ന് അവസാനം കഴിക്കുന്ന ആഹാരം.അതോടു കൂടി അന്നത്തെ അത്തൽ ഇല്ലാതെയാവും .അതുകൊണ്ട് അത്തൽ ഇല്ലാതാക്കുന്നത് അത്താഴം.അല്ലിലെ(രാത്രിയിലെ) തായം (ദായം)അത്താഴം
അല്ലിനു മുമ്പുള്ള തായം
മുൻ തായം—>മുൽതായം—>മുത്തായം—>„മുത്താഴം
                                         44 കടം
കടയും കടവുംതമ്മിൽ നല്ല ബന്ധമാണുള്ളത് .കിടയ്ക്കുന്നിടമാണ് കട. കിടയക്കാനുള്ളത് കടം. തിരികെ ലഭിക്കാനുള്ളതാണ് കടം.കിടയ്ക്കുകയെന്ന പദത്തിന് കിട്ടുകയെന്നർത്ഥം

                                        45 പടിഞ്ഞാര്‍
പടിഞ്ഞാറെന്ന പദത്തെ കുറിച്ച് നമുക്ക് ചിന്തിക്കാം. ഞായർ സൂര്യനാണ്. പടിയുകയെന്ന പദത്തിന് അസ്തമിക്കുക,കിടക്കുകയെന്നർത്ഥം. അപ്പോൾ പടിഞ്ഞാറെന്താണ്? ഞായർ പടിയുന്ന സ്ഥലം. അതായത് സൂര്യൻ അസ്തമിക്കുന്ന സ്ഥലം

                                         46  ജലജം(താമര)
‌താമരയെന്ന  അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണ് ജലജം.എങ്ങനെയാണ് താമരയ്ക്ക് ജലജമെന്ന പേര് ലഭിച്ചത്?.ജലത്തിൽ ജനിച്ചത് ജലജം.ജലത്തിൽ ജനിച്ച എല്ലാ വസ്തുവും ജലജമല്ല താനും.ഒരു പ്രത്യേക വസ്തുവിന് ആ പേര് യോജിച്ച് പോകുന്നു.ജലം തരുന്നത് ജലദം(മേഘം) .ജലജംവാരിജം, വനജം (വനം=ജലം), നീരജം ഇവയൊക്കെ താമരയാണ്. (ജലമെന്ന അർഥത്തിൽ വരുന്ന സംസ്കൃതനാമങ്ങളോട് ജം എന്ന പ്രത്യയം ചേർത്ത രൂപംയോഗരൂഢി)

                                          47 വാഹനം
വിവിധ തരം വാഹനങ്ങൾ നാം കണ്ടിട്ടുണ്ട്.എപ്പോഴെങ്കിലുംഈ പദത്തിന്റെ അർത്ഥത്തെ കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ?.വഹിക്കുന്നത് വാഹനം.ഓരോ വാഹനവും വഹിക്കുകയാണ്.മനുഷ്യൻ,മ്യഗങ്ങൾ,സാധനങ്ങൾ എന്നിവയെല്ലാം ഒരു സ്ഥലത്ത് നിന്ന് മററു സ്ഥലത്ത് എത്തിക്കുന്നത് വാഹനങ്ങൾ ആണ്. ഭാരം ചുമക്കുന്നത് കൊണ്ടാണ് അവയെ വാഹനങ്ങൾ എന്ന് വിളിച്ചത്.വഹനശീലമുള്ളത് വാഹനം .ദേവന്മാർക്ക് ഹവിസ്സു വഹിച്ചുകൊണ്ടു പോകുന്നതിനാലാണ് അഗ്നി വഹ്നിയായത്.

                                               48 കട
സാധനങ്ങൾ വാങ്ങുന്ന സ്ഥലമാണല്ലോ കട. ഇന്ന് കട എന്ന് പറയാറില്ലെങ്കിലും  ഉദ്ദേശ്യം ക്ര യവിക്രയമാണ്. കിടയ്ക്കുന്ന സ്ഥലമാണ് കട. കിടയ്ക്കുകയെന്നതിന് കിട്ടുകയെന്ന അർത്ഥം.സാധനങ്ങൾ കിട്ടുന്നിടം കട.തമിഴിൽ കടൈ എന്നാണ് പ്രയോഗം.
                                            49 മൃദംഗം
ഒരു സംഗീതോപകരണമെന്ന നിലയിൽ പരിചിതമാണ് മ്യദംഗം .എന്നാൽ ഈ പേര് എങ്ങനെ ഉണ്ടായിയെന്ന് ചിന്തിച്ചിട്ടുണ്ടോ?."മ്യ ത്" എന്നാൽ മണ്ണ് എന്നർഥം."അംഗം"_അവയവവും.അപ്പോൾ മണ്ണ് കൊണ്ടുണ്ടാക്കിയ ഉപകരണം_ മ്യദം ഗം.പണ്ട് ഈ ഉപകരണം മണ്ണ് കൊണ്ടാണ് നിർമ്മിച്ചിരുന്നത്

                                    50 ഏറുമാടം
മലയാളിക്ക് ഏറെ പരിചയമുള്ള പദം. ഒരു കാലത്ത് കച്ചവടങ്ങൾ എല്ലാം ഏറുമാടത്തിൽ ആയിരുന്നു.നാലു തൂണുകളിൽ ഉയർന്നു നിൽക്കുന്ന ചെറിയ പെട്ടിക്കടകളെയാണ് "ഏറുമാടങ്ങൾ "എന്നു വിളിക്കുന്നത്.എന്നാൽ എന്താണ് ഏറുമാടം?.ഏ(റ)ര്എന്ന പദത്തിന് കുന്ന്, ഉയർന്നത് വെന്നാണാർഥം. മാടം=മാളിക.അപ്പോൾ "ഏറുമാടം "ഉയർന്ന സ്ഥലത്ത്  സ്ഥിതി ചെയ്യുന്ന  വിശേഷപ്പെട്ട മാളികയാണ്.സവിശേഷമായ ഒന്നായിട്ടും അർത്ഥലോപം സംഭവിച്ച പദമാണിത്.

                                   51 ഇമ്മിണി.
അല്പമെന്നർത്ഥത്തിൽ മലയാളത്തിൽ ഉപയോഗിക്കുന്ന പദമാണ് ഇമ്മിണി.ഇമ്മിണി ചോറ് കൂടി എന്ന് പ്രയോഗിക്കുന്നു.ഇത് ഒരു ഗ്രാമഭാഷയാണ്.എങ്ങനെ ഈ പദമുണ്ടായിയെന്നു ചിന്തിച്ചിട്ടുണ്ടോ?.ഒരു കാലത്ത് നീളം അളക്കുന്നതിനുള്ള തോതുകളിൽ ഏറ്റവും ചെറുതും അവിഭാജ്യവുമായ അളവായിരുന്നു അണു.ഒരു സെന്റിമീറ്ററിന്റെ 72ൽ ഒരു ഭാഗമാണ് ഒരു അണു.അങ്ങനെയുള്ള 21 അണു ചേരുമ്പോൾ ഒരു ഇമ്മി. ഒരു പക്ഷെ ഇമ്മിയും അണുവും ചേർന്ന് പിന്നീട് ഇമ്മിണിയായതാവാം.

                                     52 ഉള്ളി
മലയാളിയുടെ ഭക്ഷണത്തിൽ ഒഴിച്ചു കുടാൻ കഴിയാത്ത ഘടകമാണ് ഇന്ന് ഉള്ളി.അത് വലുതായാലും ചെറുതായാലും.ഉള്ളിൽ ഒന്നും ഇല്ലാത്തത് കൊണ്ടാവാം അതിനെ ഉള്ളിയെന്നു വിളിക്കുന്നത്.ഉള്ളിയുടെ ഓരോ പാടയിളക്കി ചെന്നാലും അതിനു ഉള്ളിൽ നമുക്ക് ഒന്നും കാണാൻ കഴിയുന്നില്ല.അത് ചെറുതായി വരുന്നത് മിച്ചം. ഉള്ള് ഇല്ലാത്തത് കൊണ്ടാവാം അത് ഉള്ളിയായത്.

ഉൾ എന്നൊരു ക്രിയാധാതുവുണ്ട്. ഉണ്ട്, ഉള്ളത്ഉള്ള ഒക്കെ അതിൽനിന്നു നിഷ്പന്നമായതാണ്.
(
ഗന്ധം) ഉള്ളത് ഉള്ളിയായിക്കൂടേ?

                                      53 ചോരൻ
കള്ളനെന്നർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണ് ചോരൻ.എങ്ങനെ ഈ പദത്തിനു കള്ളനെന്നർഥം കിട്ടിയെന്നു ചിന്തിച്ചിട്ടുണ്ടോ?.ചോർത്തുന്നവനാണ് ചോരൻ.കള്ളൻ ഏത് വീട്ടിൽ കയറിയാലും അവിടെ നിന്ന് എന്തും ചേർത്തു(അടിച്ച് എടുക്കും)മല്ലോ.അതുകൊണ്ടാവാം ചോരനെന്ന പദത്തിന് കള്ളനെന്നർഥം ലഭിച്ചത്

                                                                                  54 ചട്ടമ്പി.

നമ്മുടെ സ്വന്തം ഭാഷാപദമാണ് ചട്ടമ്പി.പ്രാചിന്മലയാളത്തിൽ "ആശാൻ,പ്രമാണി"എന്നീ അർത്ഥങ്ങൾ ഈ പദത്തിനുണ്ടായിരുന്നു.അങ്ങനെ ഈ പദം ക്ലാസ്സ് ലീഡർ വരെയായി.ക്ലാസ്സിലെ മുഖ്യനും ആശാനും ചട്ടമ്പിയായിരുന്നു.ചട്ടൻ എന്ന പദത്തിനു  നമ്മുടെ ഭാഷയിൽ "വിദ്യാർത്ഥി"എന്നായിരുന്നു അർത്ഥം.ചട്ടന്മാരിൽ നമ്പി(യോഗ്യൻ)അതായത് മാത്യകാ വിദ്യാർത്ഥി.എന്നാൽ കാലക്രമേണ ആ പദത്തിന്റെ അർത്ഥം ആകെ മാറി.ഇന്ന് നമുക്ക് ചട്ടമ്പി "അടിപിടി ഉണ്ടാക്കുന്നവൻ(ഗുണ്ട)"ആണ്.നമുക്ക് ഒരിക്കലും ന്യായികരിക്കാൻ കഴിയില്ലെങ്കിലും പുതിയ ചട്ടമ്പി അയാളുടെ ലോകത്ത് അയാളുടെ രീതിക്ക് പെരുമാറുകയാവാം.ഇത് അനുവദനിയമല്ലെങ്കിലും.വളരെ കൗതുകമുള്ള ഒരു പദമാണിത്.. നമ്പി എന്നതിന് വിശ്വസിക്കാവുന്നയാള്‍, ആശ്രയിക്കാവുന്നയാള്‍ എന്നര്‍ത്ഥം. വിദ്യാര്‍ത്ഥികളില്‍ വിശ്വസിക്കാവുന്നയാള്‍ എന്ന അര്‍ത്ഥത്തില്‍ ചട്ടന്‍-നമ്പി ചട്ടമ്പിയായതാവാം. ചട്ടം എന്ന വാക്കിന് നിയമം, വ്യവസ്ഥ, ആചാരം എന്നെല്ലാമര്‍ത്ഥമുണ്ടല്ലോ. നിയമപ്രകാരം മാത്രം പ്രവര്‍ത്തിക്കുന്നവന്‍ (ചട്ടം-നമ്പി) ചട്ടമ്പിയായതുമാവാം. ചട്ടമ്പിയിലെ രണ്ടാംഭാഗമായ നമ്പിക്ക് മലയാളത്തില്‍ വലിയ സ്ഥാനമുണ്ട്. നമ്പൂതിരി (വിശ്വസിക്കാവുന്ന, തിരി - സ്ഥാനം) നമ്പ്യാര്‍, നമ്പീശന്‍, നമ്പി, നമ്പ്യാതിരി, നമ്പിടി തുടങ്ങിയ വരേണ്യ ജാതിപ്പേരുകള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. നം ശബ്ദത്തിന് നമ്മുടെ എന്നും എമ്പി, അമ്പി എന്നാല്‍ പുമാന്‍, പുരാന്‍ (തമിഴില്‍ പിരാന്‍) നാഥന്‍ നായകന്‍ ഭവാന്‍ എന്നുമെല്ലാമര്‍ഥം. ( പ്രാചീനമലയാളം - ചട്ടമ്പിസ്വാമികള്‍) പണ്ടത്തെ സാമൂഹ്യ വ്യവസ്ഥയില്‍ നായകസ്ഥാനം വഹിച്ചിരുന്നവരുടെ വിളിപ്പേരുകള്‍ ജാതിപ്പേരായി മാറിയതാവാം. എല്ലാകാര്യത്തിലും ഉറച്ച നിലപാടെടുക്കുന്നവരെയാണല്ലോ വിശ്വാസയോഗ്യരായി ആളുകള്‍ കരുതുക. അങ്ങനെ ആപദത്തിന് വിശ്വസിക്കന്‍ കൊള്ളുന്നത് എന്ന അര്‍ഥവും വന്നതായിരിക്കാം. അപ്പോള്‍ ചട്ടമ്പി എന്നത് ആളുകൾക്ക് വളരെ ആദരവും അംഗീകാരവും അര്‍പ്പിക്കുന്ന പദമായിരുന്നു.

എങ്ങനെയായിരിക്കും ചട്ടമ്പിക്ക്  പ്രശ്നക്കാരന്‍, വാടക ഗുണ്ട എന്നെല്ലാം അര്‍ത്ഥം മാറിപ്പോയത്? അത് കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ലാസ്സില്‍ ഒന്നാമനായി പഠിച്ചിരുന്നവരായിരുന്നല്ലോ ( ചട്ടമ്പികള്‍) അയ്യപ്പനും(ചട്ടമ്പിസ്വാമികള്‍) നാരായണനും (ശ്രീനാരായണ ഗുരു) വയലേരി കുഞ്ഞിക്കണ്ണനും (വാഗ്ഭടാനന്ദന്‍) ഒക്കെ. ഇവരുടെയൊക്കെ ചിന്തകളെ പിന്‍പറ്റി സാമൂഹ്യ വ്യവസ്ഥയെ വെല്ലുവിളിച്ച നിരവധി മിടുക്കന്‍മാര്‍ (ചട്ടമ്പികള്‍) വേറെയുമുണ്ടായിരുന്നു. ചട്ടമ്പിത്തരം - ചോദ്യങ്ങൾ ചോദിക്കുന്ന ശീലം അഹങ്കാരവും ധിക്കാരവുമായി കരുതപ്പെട്ടു. തങ്ങളുടെ അധികാരത്തെ  ചോദ്യം ചെയ്യുന്നവരെ അധീശവര്‍ഗ്ഗം വര്‍ധിച്ച വെറുപ്പോടെ നോക്കിക്കണ്ടു. കുറ്റവാളികളായി ചിത്രീകരിച്ചു.   ഭാഷയും സാഹിത്യവും കൈകാര്യം ചെയ്തിരുന്നവരില്‍ ഭൂരിപക്ഷമായിരുന്ന അധികാരിവർഗത്തിന്റെ താൽപര്യം ആവാക്കിൽ ദുരർത്ഥം ആരോപിച്ചു. അത് പ്രചരിക്കുകയും ചെയ്തു. അങ്ങനെ ക്രമേണ ഏറ്റവും മിടുക്കരായിരുന്നവരെ വിളിച്ചിരുന്ന വാക്ക് ഏറ്റവും ആക്ഷേപകരമായ പദമായി ഭാഷയില്‍ രൂപം മാറി. 

                               55 മരവിക്കുക
ഈ ക്രിയാപദത്തിന്റെ അർഥാനുഭവത്തിന് വിധേയമാകാത്തവർ ചുരുക്കം.എന്നാൽ ഈ പദമെങ്ങനെ ഉണ്ടായിയെന്നു ചിന്തിച്ചിട്ടുണ്ടോ?.നമുക്ക് നോക്കാം.ഉപ്പിട്ടു വയ്ക്കുന്ന പാത്രത്തിനെ മരവിയെന്നാണ് പറഞ്ഞിരുന്നത്.അത് തടി കൊണ്ടോ മണ്ണ് കൊണ്ടോ ആണ് ഉണ്ടാക്കിയിരുന്നത്.ഉപ്പിലിടുന്ന വസ്തുക്കൾ ചോരയും നീരും വറ്റി ശുഷ്കമായാവസ്ഥയിൽ എത്തും.ആ അനുഭവമാണ് മരവിക്കുകയെന്നത്.മരവിയിൽ ഉൾപ്പെട്ടാലുള്ള അനുഭവം
                                56 വിശിഷ്ടം
ഈ പദം കേൾക്കാത്തവരും ഉപയോഗിക്കാത്തവരും ചുരുക്കം.എന്നാൽ എന്താണ് ഇതിന്റെ അർത്ഥം?.ചിന്തിച്ചു നോക്കിയിട്ടുണ്ടോ?."വി"യ്‌ക്ക് വിശേഷമായത് എന്നൊരു അർത്ഥമുണ്ട്.വിശിഷ്ടനായ വ്യക്തിയെന്നു പ്രയോഗിക്കുമ്പോൾ ആ വ്യക്തി മറ്റുള്ളവരിൽ നിന്ന് എല്ലാകാര്യങ്ങളിലും വ്യത്യസ്തനായിരിക്കണം. "വി" നെഗറ്റിവ് അർത്ഥം കാണിക്കാനും ഉപയോഗിക്കുന്നു. "വിശിഷ്ടം"എന്നു പറയുമ്പോൾ ശിഷ്ടം  ഇല്ലാത്തത് എന്ന് അർത്ഥമുണ്ട്.വിശിഷ്ടമായ വ്യക്തിയെന്നു  പ്രസംഗിക്കുമ്പോൾ കുറവില്ലാത്തവനെന്നർത്ഥവുമുണ്ട്.ഇത് മനസിലാക്കിയാണോ ആളുകൾ പ്രസംഗിക്കുന്നത്.നമുക്ക് എല്ലാവരും വിശിഷ്ടർ
                                57 ശശി
മലയാളിക്ക് ഏറെ പരിചിതമായ പദമാണ്.എന്താണ് ഇതിന്റെ അർത്ഥം?.ശശം മുയൽ.മുയലിന്റെ രൂപം ചന്ദ്രനിൽ ഉള്ളത് കൊണ്ട് ശശിയായി.സുന്ദരിയെന്ന അർത്ഥത്തിൽ നമുക്ക് ശശിമുഖിയെന്ന പ്രയോഗമുണ്ട്.എന്നാൽ ഇന്നോ?."ശ ശി"യാക്കുകയെന്ന പ്രയോഗം നിലവിൽ ഉണ്ട്."ചമ്മി"ക്കുക വെന്നാണാർഥം.ആലോചിച്ചു നോക്കു പദങ്ങളുടെ അർത്ഥത്തിനുണ്ടാകുന്ന മാറ്റം.ഇനിയും എത്രയെങ്കിലും പദങ്ങളുടെ അർത്ഥം എങ്ങനെയെല്ലാം മാറാം
                                 58 മയിൽ
"
മയിൽ'എന്ന പക്ഷിയെ കാണാത്തവർ ചുരുക്കം.മറ്റു പക്ഷികളിൽ നിന്നു വളരെ വ്യത്യസ്തയാണ് മയിൽ.എങ്ങനെ ആവാം മയിലെന്ന പേര് ലഭിച്ചത്?.നമുക്ക് ചിന്തിച്ചു നോക്കാം.ആരെയും മയക്കാൻ ഉള്ള കഴിവ് മയിലിനുണ്ട്.അതിന്റെ രൂപവും ന്യത്തവും ആകർഷകമാണ്.ആളുകളെ മയക്കുന്നത്(ആകർഷിക്കുന്നത്)കൊണ്ടാവാം അതിനെ മയിൽ എന്നു വിളിച്ചത്
                                 59 പ്രവാസം
വിദേശവാസമെന്നർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണ് പ്രവാസം.സാധാരണ ഗൾഫ് നാടുകളിലേക്കുള്ള മലയാളിയുടെ കുടിയേറ്റമാണ് പ്രവാസം.എന്നാൽ ഈ പദത്തിന് അങ്ങനെ ഒരർത്ഥമുണ്ടോ?.നമുക്ക് ചിന്തിക്കാം.വിശേഷപ്പെട്ട വാസമാണ് പ്രവാസം.നാം താമസിക്കുന്ന സ്ഥലത്തു നിന്ന് മാറി മറ്റൊരു സംസ്ഥാനത്തു താമസിച്ചാലും പ്രവാസമാണ്.പക്ഷേ ഇത് മനസിലാക്കാതെ വിദേശവാസത്തെ മാത്രം പ്രവാസമെന്നു പറയുന്നു
                                 60 കുടിശ്ശിക.
ഈ പദം കേൾക്കാത്തവർ ചുരുക്കം.ഇതിന്റെ ശരിയായ അർത്ഥം മനസിലാക്കിയവർ അതിലും ചുരുക്കം.കുടിയാനിൽ നിന്ന് ഇനിയും പിരിഞ്ഞു കിട്ടാനുള്ള തുകയാണ് യഥർത്ഥത്തിൽ കുടിശ്ശിക.ഇതു പഴയകാല ക്യഷിസമ്പ്രദായത്തെ ഓർമ്മിപ്പിക്കുന്ന പദമാണ്.ഇപ്പോൾ നമ്മുടെ ബാങ്കുകൾ കുടിശ്ശിക നിവാരണമെന്ന പറയുമ്പോൾ,അവിടുത്തെ അംഗങ്ങൾ കൊടുത്തു തീർക്കേണ്ട തുക ഓർമ്മിപ്പിക്കലാണ്.അംഗങ്ങൾ കുടിയാൻ മാരാണോ?.നമ്മുടെ ഓരോ പദത്തിന്റെയും അർത്ഥത്തിനുണ്ടാകുന്ന മാറ്റം നോക്കണേ
                                    61കോമാളി
സാധാരണ സർക്കസുകളിലാണ് നാം കോമാളിയെ കാണുന്നത്.അപ്പോഴും ഈ പദത്തെക്കുറിച്ച് നാം ചിന്തിക്കാറില്ല.അവരുടെ രൂപം നോക്കി നാം ഇരിക്കും.ആരാണ് കോമാളി നമുക്ക് ചിന്തിച്ചു നോക്കാം."കോമാള"മെന്ന പദത്തിനു നേരംപോക്കുകാരനെന്നർഥം.അപ്പോൾ "കോമാളം കാണിക്കുന്നവനാണ് കോമാളി'.മറ്റൊരു രീതിയിലും ചിന്തിക്കാം."കോമാൻ"നെന്ന പദത്തിന് രാജാവ് എന്നർത്ഥമുണ്ട്.അപ്പോൾ "കോ"യെ ആളുന്നവനാണോ കോമാളി.ആളുകയെന്ന പദത്തിന് ശോഭിക്കുകയെന്ന അർത്ഥമെടുത്താൽ രാജാവിനെ പോലെ ശോഭിക്കുന്നവൻ.വേഷത്തിന്റെ കാര്യത്തിലും ചിലപ്പോൾ സംസാരത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്

                                            62ഗംഭീരം
സ്ഥാനത്തും അസ്ഥാനത്തും നാം ഗംഭീരം പ്രയോഗിക്കും.പലപ്പോഴും ഈ പദത്തിന്റെ അർത്ഥം പോലും ആലോചിക്കാറില്ല.ഗംഭീരമായ പർവതമെന്നു കൂടി പ്രയോഗമുണ്ട്.നമുക്ക് ചിന്തിച്ചു നോക്കാം.ഗംഭീര ശബ്ദത്തിനു "ആഴം കൂടിയ"തെന്നാണർഥം.അങ്ങനെയാണല്ലോ ഗംഭിരനെന്ന പദം ഉണ്ടായത്.എന്നാൽ ഭാഷയുടെ വളർച്ചയിൽ പദങ്ങൾ സ്വന്തം അർത്ഥത്തിൽ നിന്ന് മാറി പുതിയ അർത്ഥങ്ങൾ സ്വകരിക്കുന്നു.അത് കൊണ്ടാവാം "ഗംഭീരമായ നടത്തം "എന്നി പ്രയോഗങ്ങൾ ഭാഷയിൽ കടന്നു വരുന്നത്.
ആഴം കൂടിയത്

                                            63പുരയിടം
നാം സർവസാധാരണമായി ഉപയോഗിക്കുന്ന പദമാണ് ഇത്.പറമ്പ് എന്നർത്ഥത്തിലാണ് ഇതിന്റെ ഉപയോഗം.എന്നാൽ എന്താണ് ഈ പദത്തിന്റെ ശരിയായ അർഥം.നമുക്ക് ചിന്തിക്കാം.പുര നിൽക്കുന്നിടമാണ് പുരയിടം.അതായത് വീട് നിൽക്കുന്ന സ്ഥലം.അത് മാത്രമേ പുരയിടമാകുന്നൊള്ളു.പണ്ട്  വീടുകൾ കുറവും പറമ്പ് കൂടുതലും ആയിരുന്നു.അപ്പോൾ വീട് ഉള്ള പറമ്പ് വേർതിരിക്കേണ്ടത് ആവശ്യമായിരുന്നു.അങ്ങനെയാവാം പുരയിടമെന്ന സങ്കലപ്പനം ഉണ്ടായത്.

                                             64സഞ്ചി
ഈ പദത്തിന് ഇന്ന് വളരെ പ്രസക്തി വർദ്ധിച്ചിരിക്കുന്നു.പല തരത്തിലുള്ള സഞ്ചികൾ ഇന്ന് നിലവിലുണ്ട്.ചിലത് ഗുണകരം.എന്നാൽ ചിലത് പരിസ്ഥിതിക്ക് പോലും ചേരില്ല.എന്നാലും സഞ്ചിയെ കുറിച്ച് നാം ചിന്തിക്കാറില്ല.എന്താണ് ഈ പദത്തിന്റെ അർത്ഥം."സം ചയ" ആണ് സഞ്ചിയായി മാറിയത്.സഞ്ചയനം(ഒരുമിച്ച് കൂട്ടൽ)ചെയ്യുന്നത് സഞ്ചി.ഒന്നിലധികം സാധനങ്ങൾ നാം ഒരുമിച്ച് വാങ്ങുന്നത് സഞ്ചിയിലാണല്ലോ.ഒരുമിച്ച് കൂട്ടുന്നത് കൊണ്ടാവാം ഇതിനെ സഞ്ചിയെന്നു വിളിച്ചത്.രസകരമായ കാര്യം നാം ഇന്ന് എന്തിനെയാണോ സഞ്ചിയെന്നു വിളിക്കുന്നത് ആ അർത്ഥം ഈ പദത്തിനുണ്ടായിരുന്നില്ല."മടിശ്ശി ല"എന്നായിരുന്നു സഞ്ചിയെന്ന പദത്തിന്റെ അർത്ഥം.ആദികാലത്ത് ആളുകൾ സാധനങ്ങൾ മടിശ്ശിലയിലാവാം ഒരുമിച്ച് കുട്ടിയിരുന്നത്. കാലം മാറിയപ്പോൾ സാധനങ്ങൾ സൂക്ഷിക്കാൻ പുതിയ സംവിധാനം വന്നപ്പോഴും പേര് സഞ്ചി തന്നെ.

                                            65തവള.
പണ്ട് കേരളത്തിൽ സർവസാധാരണവും എന്നാൽ ഇന്ന് എണ്ണത്തിൽ കുറവുള്ളതുമായ ജീവിയാണ് തവള.മനുഷ്യനു വളരെ അധികം ഉപകാരം ചെയ്തിരുന്ന ജിവി.എങ്ങനെ തവളയെന്ന പേരുണ്ടായിയെന്നു ചിന്തിച്ചിട്ടുണ്ടോ?.നമുക്ക് നോക്കാം."തവ്വുക"യെന്ന ക്രിയയിൽ നിന്നാവണം ഈ പദം ഉണ്ടായത്. തവ്വുക "ചാടുക"യെന്നർഥം.ചാടി ചാടി സഞ്ചരിക്കുന്നത് കൊണ്ടാവണം ഈ ജീവിയെ തവളയെന്ന വിളിച്ചത്.

                                           66അവശൻ 
ഈ പദം പലപ്പോഴും  ശരിയായി അല്ല നാം ഉപയോഗിക്കുന്നത്.ക്ഷിണിച്ചവാനെന്ന അർത്ഥമാണ് ഇതിന് നൽകി കാണുന്നത്.ക്ഷിണിച്ചവൻ ആണോ അവശ ൻ. നമുക്ക് ഒന്ന് ചിന്തിക്കാം .സ്വാധികാരം ഇല്ലാത്തവനെന്നാണ് പദത്തിന്റെ അർത്ഥം.അല്ലാതെ ക്ഷിണിച്ചവൻ അല്ല.അധികാരം ഇല്ലാതെയാവുമ്പോൾ ആളുകൾ പിന്നിലാവാം.അതുകൊണ്ടാവാം ഈ പദത്തിന് അതിന്റെ സ്വന്തം അർത്ഥമല്ലാത്ത മറ്റൊരു അർത്ഥം ലഭിച്ചത്.

                                           67ഇന്ധനം
ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന പദമാണ് ഇന്ധനം."വണ്ടിക്ക് ഇന്ധനം അടിച്ചോ?.ഇന്ന് ഉച്ചക്ക് ഞാൻ ഇന്ധനം അടിച്ചില്ല"എന്നീ പ്രയോഗങ്ങൾ ഇന്ന് ധാരാളം.എന്നാൽ ഈ പദത്തിനുള്ള അർത്ഥമെന്തെന്നു നാം ചിന്തിക്കാറില്ല.നമുക്ക് ഒന്ന് ആലോചിക്കാം.ഇന്ധനമെന്ന പദത്തിന് വിറക്(അഗ്നിയെ ജ്വലിപ്പിക്കുന്നത്)എന്നാണ് അർത്ഥം.ഒരു കാലത്ത് അഗ്നി ജ്വലിപ്പിക്കുവാൻ വിറക് മാത്രമേ ഉണ്ടാ
യിരുന്നോള്ളൂ.അതുകൊണ്ടാവാം ഇന്ധനത്തിന് വിറക് എന്നർഥം ലഭിച്ചത്.എന്നാൽ ഇന്ന് ആ പദത്തിനുണ്ടായിരിക്കുന്ന അനന്തമായ അർത്ഥസാദ്ധ്യതയെ കുറിച്ച് ചിന്തിക്കു.

                                               68മാടം
ഇന്ന് അപൂർവ്വമായി മലയാളത്തിൽ ഉപയോഗിക്കുന്ന പദമാണ് ഇത്‌.യഥാർത്ഥത്തിൽ ഈ പദത്തിന്റെ അർത്ഥമെന്താണ്."മാട"മെന്ന പദം മാളിക എന്നർത്ഥത്തിൽ ആണ് ഭാഷയിൽ ഉപയോഗിച്ചിരുന്നത്."മാടം" ചേർന്നു വരുന്ന സ്ഥലനാമങ്ങൾ ഭാഷയിൽ ധാരാളം.എന്നാൽ ഇന്നോ? അർത്ഥലോപം വന്നു ചെറ്റകുടിൽ എന്നായി.പഴയകാലത്ത് വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്ന പദം.ഇന്നോ?
                                      69അടുക്കള
ഇന്ന് ഈ പദം കിച്ചനെന്നാണ് ആളുകൾ പറയുന്നത്. അതാണുപോലും കേൾക്കാനൊരു സുഖം.എങ്ങനെ അടുക്കളയെന്ന പദമുണ്ടായിയെന്നു ചിന്തിച്ചിട്ടുണ്ടോ?.നമുക്ക് ആലോചിക്കാം."അടുകുക"എന്ന പദത്തിൽ നിന്നാവാം അടുക്കള ഉണ്ടായത്.അടു കുകയെന്ന പദത്തിന് "പാകം ചെയ്യുക"യെന്നർഥം.ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം അടുക്കള. എന്നാൽ "അടുവിന് അടക്കുക,ദാനം ചെയ്യുക"യെന്നി അർത്ഥങ്ങളും ഉണ്ട്.അതുകൊണ്ട് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലവും ആവാം.ഇന്നാണല്ലോ ഭക്ഷണം വിളമ്പാനും കഴിക്കാനും വേറെ മുറികൾ ഉണ്ടായത്.പണ്ട് ഇതെല്ലാം അടുക്കളയിൽ ആയിരുന്നു.ആളുകളെ "അടുപ്പി"ക്കുന്ന സ്ഥലമെന്നർത്ഥമായാലും കുഴപ്പമില്ല.ഭക്ഷണത്തിന്റെ കാര്യത്തിൽ ഇത്ര സമ്യദ്ധമായിരുന്നില്ല പഴയകാലം.കിട്ടുന്ന ഭക്ഷണം പങ്കുവച്ച് കഴിച്ചിരുന്നതിലൂടെ ഒരടുപ്പം അവർക്കിടയിൽ ഉണ്ടായി.ആ അടുപ്പമുണ്ടാക്കിയ സ്ഥലമാവാം അടുക്കള.അടുക്കള ജോലിയെ പഴയകാലത്ത് പരുപാലം(പരിപാലമെന്നും)പറഞ്ഞിരുന്നു
                                       70സൂര്യൻ
കിഴക്ക് ഉദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്നു സൂര്യൻ എന്നാണല്ലോ വിശ്വാസം.സയൻസ് അത് അംഗീകരിക്കുന്നില്ല.കിഴക്കു് നിന്ന് പാടിഞ്ഞാറേക്കു സൂര്യൻ സഞ്ചരിക്കുന്നുയെന്ന വിശ്വാസത്തിന്റെ ബലത്തിൽ ആണ് ഈ പേര് ഉണ്ടായത്."സരിക്കുന്നവൻ" സൂര്യൻ.സരിക്കുകയെന്നാൽ സഞ്ചരിക്കുകയെന്നർഥം.എവിടെ നിന്നുള്ള സഞ്ചാരം?.അതായത് കിഴക്കു നിന്നു പടിഞ്ഞാറേക്കുള്ള സഞ്ചാരം

                                               71കൊടി
ഇന്നു മതത്തിനും രാഷ്ട്രീയത്തിനും ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് കൊടി. പഴയകാലത്ത് രാജ്യങ്ങൾ ആക്രമിച്ച് കിഴ്പ്പെടുത്തുമ്പോൾ അധികാരചിഹ്നമായി രാജാക്കന്മാർ തങ്ങളുടെ കൊടികൾ നാട്ടുക സ്വാഭാവികം.കൊടി എന്ന പദം എങ്ങനെ ഉണ്ടായി?.നമുക്ക് ചിന്തിക്കാം."കൊടുന്നത്" കൊടി.വളയുക, ചുരുങ്ങുക എന്നൊക്കെ ഈ പദത്തിനർഥം.വളയുകയും ചുരുങ്ങുകയും ചെയ്യുന്നതു കൊണ്ടാവാം ഇതിനെ കൊടി എന്ന് വിളിച്ചത്.

                                            72ഭയങ്കരം
ഈ പദം ഉപയോഗിക്കാത്തവർ ചുരുക്കം.എന്നാൽ ഇതിന്റെ അർത്ഥം മനസിലാക്കി ഉപയോഗിക്കുന്നവരോ?.എന്താണ് ഇതിന്റെ അർത്ഥം?.നമുക്ക് ആലോചിക്കാം."ഭയമുണ്ടാക്കുന്നത്" ഭയങ്കരം.പേടി ഉണ്ടാക്കുന്നത്.എന്നാൽ ഇന്ന് നമ്മൾ ഈ പദം പ്രയോഗിക്കുന്നതോ?.എനിക്ക് അദ്ദേഹത്തിന്റെ പാട്ട് ഭയങ്കരിഷ്ടമാണ് എന്ന് പറയുമ്പോൾ കേൾക്കുന്നവർ എന്ത് മനസിലാക്കണം.അതുപോലെ ഭയങ്കരിഷ്ടമാണ് എന്ന പ്രയോഗത്തിൽ നിന്ന് നാം എന്ത് ഗ്രഹിക്കും.പദങ്ങളുടെ അർത്ഥത്തിനു വരുന്ന മാറ്റം ആലോചിക്കു.
                                    73മതം
നാം പലപ്പോഴും അർത്ഥം മനസിലാക്കാതെ ഉപയോഗിക്കുന്ന പദമാണ് മതം."മനനം ചെയ്യപ്പെട്ടതാണ് മതം".അതായത് അഭിപ്രായമാണ് മതം .അറിയപ്പെട്ട,സ്വികരിക്കപ്പെട്ട,ബഹുമാനിക്കപ്പെട്ട,അഭിപ്രായപ്പെട്ട,നിശ്ചയിക്കപ്പെട്ട എന്നിങ്ങനെ അർത്ഥങ്ങളും കാണാവുന്നതാണ്.എന്നാൽ ഈ പദം നാം ഇന്നു ഏത് അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്?.മതമെന്ന പദം ജാതിയെന്നർത്ഥത്തിൽ നാം ചുരുക്കി ഉപയോഗിക്കുന്നു.നോക്കണേ പദാർത്ഥത്തിനുണ്ടാകുന്ന മാറ്റം.ഇത് മനസ് സിലാക്കിയാവാം ചിലർ ജാതിയെന്നർത്ഥത്തിൽ ആദ്യകാലത്ത് മാർഗം,വേദം എന്നി പേരുകൾ ഉപയോഗിച്ചത്.
                                   74ചെരിപ്പ്/ചെരുപ്പ്
ചെരിപ്പ് ഉപയോഗിക്കാത്തവർ ചുരുക്കം.എന്നാൽ ഈ പേര് എങ്ങനെ കിട്ടിയെന്ന് ആലോചിച്ചിട്ടുണ്ടോ? ആ വസ്തുവിന്റെ ധർമവുമായി ബന്ധപ്പെട്ടാണ് ഈ പേര് ലഭിച്ചത്.ചേരുന്നത്(കാലിൽ)ചെരിപ്പ്.എന്നാൽ സർവ്വസാധാരണമായി ചെരുപ്പെന്നു ഉപയോഗിക്കുന്നു.ചെറുക്കുന്നത് ചെരുപ്പ്.ചെ റുക്കുക എന്നാൽ തടയുകയെന്നാണർഥം.പാദത്തിനെ എൽക്കാവുന്ന  മറ്റ് ഉപദ്രവങ്ങളെ തടയുകയാണല്ലോ ചെരുപ്പ് ചെയ്യുന്നത്.അതായത് പാദത്തിനെ സംരക്ഷിക്കുന്നു.അതുകൊണ്ട് ഇത് ചെരുപ്പായി.ര_റ വിനിമയം ഭാഷയിൽ സ്വാഭാവികം.

                                     75കല്യാണം
നാം സർവസാധാരണയായി ഉപയോഗിക്കുന്ന പദമാണിത്.വിവാഹത്തിനു പോയവരോട് എവിടെപ്പോയിയെന്നു ചോദിച്ചാൽ കല്യാണത്തിനുപോയിയെന്നവർ പറ യും.എന്നാൽ ഇത് രണ്ടും ഒരേ അർത്ഥമല്ല  നൽകുന്നത്. കല്യാണമെന്ന പദത്തിന്  ഐശ്വ ര്യമെന്നാണ്  അർത്ഥം.അല്ലാതെ അത് വിവാഹത്തിന്റെ സമാനപദമല്ല.പിന്നെ എന്തുകൊണ്ടാണ് ഇത് പര്യായപദങ്ങൾ  പോലെ പ്രയോഗിക്കുന്നത്.വിവാഹം ഒരു മംഗളകർമ്മമാണല്ലോ.അത് ഐശ്വര്യം നൽകുകയും ചെയ്യും.അതാവാം നമുക്ക് ഈ രണ്ട് പദങ്ങളും ഒരേ അർത്ഥത്തിൽ പ്രയോഗം വന്നത്.
                                    76ചെത്ത്.
ഈ പദം കേൾക്കാത്തവർ ചുരുക്കം.എന്താണ് ഈ പദത്തിന്റെ ശരിയായ അർത്ഥം.ശരിക്കും ആലോചിച്ചിട്ടുണ്ടോ?. നോക്കാം.ചെത്തുകയെന്നതിനു മുറിക്കുക,കണ്ടിക്കുക,നിരപ്പാക്കുക എന്നാ ണ്  അർത്ഥം .എന്നാൽ ഇന്നോ ?."ആളുകളുടെ ഇടയിൽ ചെത്തിനടക്കാനാണ് ഇഷ്ടം,ബൈക്കിൽ ചെത്തി നടക്കുന്നു എന്നെല്ലാം പറയുമ്പോൾ ചെത്ത് എന്ന പദത്തിന്  വിലസുക എന്നൊക്കെ അർത്ഥം ലഭിക്കും.കാലം മാറുന്നതിനനുസരിച്ച് പുതിയ പദങ്ങൾ ഉണ്ടായില്ലെങ്കിലും പദങ്ങളുടെ സ്വന്തം അർത്ഥം മാറ്റപ്പെടുന്നു.ഇത് ഗുണകരമോ?
                                  77ശുഷ്‌കാന്തി
അതിയായ താല്പര്യം,ശ്രദ്ധ എന്നി അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണ് ശുഷ്‌കാന്തി . ശുഷ്‌ക്കിക്കുമ്പോൾ കാന്തി കുടും എന്നാണെങ്കിൽ അതായത് ദുർമേദസ് പോയി ,ജലാംശം വിടുമ്പോൾ ഏത് വസ്തുവും (മനുഷ്യനായാലും)അതിന്റെ തനതായ ഭാവം കാണിക്കുക സ്വാഭാവികം.ആ സമയത്ത് ബുദ്ധിയും ശക്തിയും തെളിയും.ഇതാണ് ശുഷ്‌കാന്തി.എന്നാൽ ഇന്ന് ഈ പദം ഏത് അർത്ഥത്തിൽ ഉപയോഗിക്കുന്നുയെന്നു ചിന്തിച്ചിട്ടുണ്ടോ?.അവന്റെ ശുഷ്‌കാന്തി  കണ്ടോ എന്ന് പറഞ്ഞു ചിരിക്കുമ്പോൾ യഥാർത്ഥ അർത്ഥത്തിൽ നിന്ന് പദം വഴുതിമാറി നടക്കുന്നതു കാണാം.

                                    78പടവലം.
ഒരു പച്ചക്കറിയാണല്ലോ പടവലം.ഈ സസ്യത്തിന് എങ്ങനെ പേരു ലഭിച്ചുയെന്ന ചിന്തിച്ചിട്ടുണ്ടോ?."പടലി"ൽ വളരുന്നത് പടവലം.പടലത്തിനു മേൽക്കൂര,ആവരണം,സസ്യങ്ങൾക്ക് പടരാനുള്ള പന്തൽ എന്നൊക്കെ അർത്ഥം.സാധാരണയായി പടവലം വളരുന്നത് പടലിൽ ആണ്. അതുകൊണ്ട് ആവാം ഇതിനെ പടവലമെന്നു വിളിച്ചത്.
                                   79സംസാരം
സംസ്‌ക്യതഭാഷയിൽ നിന്നു മലയാളത്തിലേക്കു കടന്നു വന്ന പദമാണ് ഇത്.സംസ്‌ക്യതത്തിൽ ഈ പദത്തിന് "പ്രാവഞ്ചികജീവിത"മെന്നാണ് അർത്ഥം.നമ്മൾ ഈ പദമെടുത്തപ്പോൾ അർത്ഥം ആകെ മാറി.നമുക്ക് "ഭാഷണ"മെന്നർത്ഥത്തിൽ ആണ് ഉപയോഗം.ഒരു പദം ഭാഷമാറുമ്പോൾ അർത്ഥം ചിലപ്പോൾ മാറാമെന്നതിനു നല്ല ഉദാഹരണമാണ് ഇത്.എന്നാൽ തമിഴിൽ സംസാരം ഭാര്യയാണ്.ആണുങ്ങളെ പോലെ കുടുതൽ ചിലയ്‌ക്കുന്ന  ഭാര്യമാർ ഉള്ളത് കൊണ്ടാണോ സംസാരം ഭാര്യയായത്
                                  80താമസം
സംസ്‌ക്യതഭാഷയിൽ നിന്നും മലയാ ളത്തിലേക്കു കടന്നുവന്ന മറ്റൊരു പദമാണ് ഇത്.നമ്മുടെ ഭാഷയിലേക്ക് വന്നപ്പോൾ അർത്ഥം ആകെ മാറിപ്പോയി.സംസ്‌ക്യതത്തിൽ ഈ പദത്തിന്
"
തമസ്സിനെയോ തമോഗുണത്തെയോ സംബന്ധിച്ചത്"
എന്നാണ് അർത്ഥം.നമ്മൾ ആ അർത്ഥത്തിലാണോ ഉപയോഗിക്കുന്നത്?."ഇങ്ങോട്ട് വരാൻ എന്താ ഇത്ര താമസം?.ഇപ്പോൾ എവിടെയാണ് താമസം"എന്നീ സ്ഥലങ്ങളിൽ താമസത്തിന് അർത്ഥം ചിന്തിച്ചു നോക്കാവുന്നതെയുള്ളൂ.നോക്കണേ പദങ്ങൾക്ക് ഭാഷ മാറുമ്പോൾ ലഭിക്കുന്ന അർത്ഥം
                                    81മേധാവി
ഈ പദം കേൾക്കാത്തവർ ചുരുക്കം.വകുപ്പിന്റെ തലവനെന്നാണ് പദത്തിന് ഇപ്പോൾ അർത്ഥം.എന്നാൽ ഇത്തരം ചുരുങ്ങിയ അർത്ഥമാണോ ഇതിനുള്ളത്.നമുക്ക് ചിന്തിച്ചുനോക്കിയാലോ?."മേധാ"യെന്ന പദത്തിന് ബുദ്ധിയെന്നണർഥം.അപ്പോൾ മേധാവി ബുദ്ധിയുള്ളവനാണ്.വകുപ്പിന്റെ തലവനല്ല.വകുപ്പു തലവൻ ബുദ്ധിമാനായിരിക്കണമെന്ന സങ്കല്പത്തിൽ ആവാം മേധാവിയുടെ അർത്ഥത്തെ ചുരുക്കികെട്ടിയത്.
                                      82നാരദൻ
വിഷ്ണു ഭക്തനായ പുരണകഥാപാത്രമായിട്ടാണ് നാരദനെ നമ്മൾ അറിയുന്നത്.അദ്ദേഹം ഏഷണിക്കാരൻ കൂടിയാണെന്നു പറയുന്നുമുണ്ട്.എന്നാൽ ഈ പറച്ചിലിൽ എന്തെങ്കിലും ശരിയുണ്ടോ?."നാരം"എന്ന പദത്തിന് അറിവെന്നാണാർഥം.അപ്പോൾ അറിവ് പറഞ്ഞുകൊടുക്കുന്നവനാണ് നാരദൻ.തനിക്ക് അറിയാത്ത ഒരു കാര്യം മറ്റൊരാൾ പറഞ്ഞു തരുമ്പോൾ അത് പുതിയ അറിവ് ആണ്. ഇതാണ് നാരദൻ ചെയ്തത്. അല്ലാതെ ഏഷണി കുട്ടുകയായിരുന്നില്ല അദ്ദേഹം.ഈ അർത്ഥം മനസ്‌സിലാക്കാതെയാണ് നമ്മുടെ നാട്ടിലെ ചില ഏഷണിക്കാരെ നമ്മൾ നാരദനെന്നു വിളിക്കുന്നത്
                                               83ആൺ
ഈ പദത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?.പുരുഷവിഭാഗത്തിൽ പെടുന്നവരെ കുറിക്കാൻ ഉപയോഗിക്കുന്ന പദം.എന്താണ് ഈ പദത്തിന്റെ നിഷ്പത്തി?."ആളുന്നവൻ" ആൺ(ആണ്).ആളുകയെന്നതിനു സംരക്ഷിക്കുക,ഉൾപ്പെടുത്തുക എന്നൊക്കെ സാന്ദർഭികമായി അർത്ഥം പറയാം.ഒരു കാലത്ത് സംരക്ഷണം പുരുഷന്മാരുടെ കുത്തകയായിരുന്നല്ലോ. അതുകൊണ്ടാവാം ഇങ്ങനെ നിഷ്പത്തി ഉണ്ടായത്. പെള് എന്ന ധാതുവിൽനിന്നുണ്ടായ നാമമാണ് പെൺ.
പെള് എന്നാൽ കാമിക്കുക,സ്നേഹിക്കുക എന്നൊക്കെ അർഥം.

പെൺ ,പെണ്ണായി.
 കാരണം...
"പദമില്ലൊറ്റമാത്രയിൽ"
                                 84വിളക്ക്
വിളക്ക് കാണാത്തവരും ഉപയോഗിക്കാത്തവരും ഇല്ല.മുട്ടവിളക്ക് മുതൽ ആധുനിക വിളക്കുകൾ വരെ നാം ഉപയോഗിച്ചിട്ടുണ്ട്.എന്നാൽ ഈ പദത്തിന്റെ നിഷ്പത്തി നാം അന്വേഷിച്ചിട്ടുണ്ടോ?.ഇല്ലയെന്നു തന്നെ.നമുക്ക് ഒന്ന് നോക്കാം . "വിളക്കുന്നത്" വിളക്ക്.വിളക്കുകയെന്നു പറഞ്ഞാൽ പ്രകാശിപ്പിക്കുക എന്നർഥം.ചുറ്റും പ്രകാശം നൽകുന്നത് ആണല്ലോ വിളക്ക്.അപ്പോൾ വിളക്ക് കത്തിക്കുകയെന്നു പറയണോ?.വിളക്ക് വച്ചാൽ പൊരേ?.

                                 85 അനുയോജ്യം
സംസ്‌ക്യതഭാഷയിൽ നിന്ന് മലയാളത്തിലേക്ക് കടന്നു വന്ന പദമാണ് ഇത്.ഇവിടെ വന്നപ്പോൾ പദത്തിന്റെ അർത്ഥമേ മാറി.സംസ്‌ക്യതത്തിൽ ഈ പദത്തിന് "ചോദിക്കത്തക്കത്" എന്നർഥം പറയാം.എന്നാൽ നമ്മുടെ ഭാഷയിൽ ഈ പദത്തിന് ആ അർത്ഥമില്ല.ഇവിടെ യോജിച്ച എന്നർത്ഥത്തിലാണ് "അനുയോജ്യം" ഉപയോഗിക്കുന്നത്.നോക്കണേ ഒരു പദം മറ്റൊരു ഭാഷയിൽ കൂടി പ്രയോഗിച്ചപ്പോൾ കാലക്രമേണയുണ്ടായ മാറ്റം.ഇങ്ങനെ എത്രയെങ്കിലും പദങ്ങൾ നമുക്ക് ചുണ്ടിക്കാണിക്കാവുന്നതെയുള്ളൂ.
                                 86 വ്യദ്ധൻ
പ്രായം ചെന്നയാളെന്നർത്ഥത്തിൽ നാം ഉപയോഗിക്കുന്ന പദമാണ് ഇത്.എന്നാൽ ഈ പദത്തിന്റെ ശരിയായ അർത്ഥമെന്താണ്?.വ്യദ്ധിയുള്ളവൻ വ്യദ്ധൻ.വ്യദ്ധിയെന്ന പദത്തിന് വർദ്ധനയെന്നാണർഥം.എന്തിന്റെ വർദ്ധന?.ആലോചിക്കുക.പ്രായംകുടുംതോറും ചില ആളുകളിൽ അറിവ്,ക്ഷമ,സ്നേഹം മുതലായവ വർദ്ധിക്കും.അവരാണ് വ്യദ്ധർ.ഒരു കാര്യം വ്യക്തം പ്രായം കുടിയതുകൊണ്ട് മാ ത്രം ഒരാളും വ്യദ്ധരാകുന്നില്ല.
                                  87 പൊന്നപ്പൻ
മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള പദങ്ങളിൽ ഒന്ന്. സ്‌നേഹക്കുടുതൽ കൊണ്ട് നമ്മൾക്ക് ചിലരെങ്കിലും പൊന്നപ്പൻ ആണ്. സ്വർണ്ണ ത്തോടുള്ള അമിതമായ നമ്മുടെ ആവേശമാണോ ഈ പദത്തിന്റെ പിന്നിലെന്ന് സംശയിക്കണം.ബുദ്ധമതവുമായി ബന്ധപ്പെടുത്തി ചിന്തിക്കേണ്ട പദമാണിത്.ശാക്യമുനിയുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു "പുന്നൻ".സ്നേഹം കൂടിയപ്പോൾ നമ്മൾ "പുന്നാ, പൊന്ന" എന്നിങ്ങനെ വിളി തുടങ്ങി.പിന്നീട് അത് പൊന്നനും, പൊന്നപ്പനും ആയി.എന്തായാലും നമ്മളിൽ ശേഷിക്കുന്ന ബുദ്ധമത സ്വാധിനത്തിന്റെ നേർ സാക്ഷ്യം ആയി ഈ പദം കാണാമോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

                                      88പൂച്ച
ഓരോ ജന്തുവിനും പേരിടുമ്പോൾ അതിന്റെ ഏതെങ്കിലും പ്രത്യേകതയുമായി ബന്ധമുണ്ടാവുക സ്വാഭാവികം.അങ്ങനെയെങ്കിൽ പൂച്ചയെ കുറിച്ച്‌ നമുക്ക് ചിന്തിക്കാം. "പൂച്ചു"ന്നത് പൂച്ച. പൂച്ചുകയെന്നുപറഞ്ഞാൽ "മാന്തുക"എന്നർഥം.അപ്പോൾ പൂച്ചുന്നത്(മാന്തുന്നത്) പൂച്ച. ഇവിടെ ജന്തുവിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടാണ് അതിനു പേര് ലഭിച്ചത്
                                   89താഴ്‌വര
"
ഹ്യദയത്തിന്റെ താഴവര"യിലെന്നു വായിക്കാൻ ഇടയായപ്പോഴാണ് ഈ പദത്തെ കുറിച്ച്‌ ചിന്തിച്ചു നോക്കിയത്.ഒരു പക്ഷെ ഇത് ഒരു സാഹിത്യ പ്രയോഗമാവാം. "വര"യെന്ന പദത്തിന് പർവ്വതം,മല എന്നൊക്കെ അർത്ഥം.അപ്പോൾ താഴ് വരയോ?.പർവ്വത(മല)ത്തിന്റെ അടിഭാഗം.മലയുടെ അടിഭാഗത്തിനു മാത്രമേ താഴ് വരയെന്നു പറയു.ഇത് മനസിലാക്കാതെയാണ് നമ്മുടെ പല പ്രയോഗങ്ങളും.
                                     90വിനയം.
ഈ പദം കേൾക്കാത്തവരും അതിന്റെ അർത്ഥം അനുഭവിക്കാത്തവരും ചുരുക്കം.വിനയമുള്ളയാൾ എന്ന് വിളി കേൾക്കാനാഗ്രഹിക്കാത്തവർ ഇല്ലാതില്ല.ഇപ്പോൾ ഈ പദം "എളിമ,താഴ്മ ,അനുസരണ" എന്നീ അർത്ഥങ്ങളിൽ നമ്മുടെ ഭാഷയിൽ ഉപയോഗിക്കുന്നു.എന്നാൽ ഈ പദത്തിന് ഇങ്ങനെ ഒരു അർത്ഥം ഉണ്ടായിരുന്നില്ല."പെരുമാറ്റച്ചട്ട"മെന്നുമാത്രമായിരുന്നു പ്രാഥമികാര്ഥം. പിന്നീട് എപ്പോഴോ അർത്ഥവികാസം നേടി ഇന്നത്തെ അർത്ഥമായി.
                                      91മടയൻ
ഈ പദമിന്നു ബുദ്ധിയില്ലാത്തവനെന്നർത്ഥത്തിൽ ഉപയോഗിക്കുന്നു.എന്നാൽ അങ്ങെനെയൊരര്ഥം ഈ പദത്തിനുണ്ടായിരുന്നില്ല.അപ്പോൾ എന്തായിരുന്നു ഈ പദത്തിന്റെ അർത്ഥം?.നമുക്ക് ചിന്തിക്കാം.മടയ്ക്കുന്നവൻ മടയൻ.മടയ്ക്കുകയെന്നാൽ "പാചകം"ചെയ്യുകയെന്നർഥം.അപ്പോൾ പാചകം ചെയിരുന്നയാൾ ആണ് മടയൻ. ശാരീരികമായി അദ്ധ്വാനമാവശ്യമുള്ള ജോലി പുരുഷന്മാർ ചെയ്തിരുന്നു.പിന്നീട് എപ്പോഴോ ശരീരം കൊണ്ട് അദ്ധ്വാനിക്കുന്നത് കുറച്ചിലായി ഒരു വിഭാഗത്തിനു തോന്നിയിരിക്കാം.അങ്ങനെയാവാം ഒരു കാലത്തു ബഹുമാനം അർഹിച്ചിരുന്ന മടയനെന്ന പദത്തിന്  ബുദ്ധിയില്ലാത്തവനെന്നർഥം പിൽക്കാലത്ത് ലഭിച്ചത്


                                            92സാവധാനം
സംസ്ക്യതത്തിൽ നിന്നും നമുക്ക് ലഭിച്ച മറ്റൊരു പദമാണ് ഇത്.ഈ പദത്തിന് സംസ്‌ക്യ തത്തിൽ "മനസ്സിരുത്തൽ,ശ്രദ്ധ,ജാഗ്രത"എന്നി അർത്ഥങ്ങൾ ഉണ്ട്.എന്നാൽ നമ്മൾ ആ പദം ഏത് അർത്ഥത്തിൽ ഉൾക്കൊണ്ടുയെന്നു നോക്കാം."അവൻ സാവധാനം നടക്കുന്നു,സാവധാനം കഴിക്കുന്നു" എന്നിങ്ങനെ പറയുമ്പോൾ ആ പദത്തിന് പതുക്കെയെന്നർത്ഥമാണ് ലഭിക്കുന്നത്.പദത്തിന്റെ സ്വന്തം അർത്ഥത്തിൽ നിന്നും വ്യത്യസ്തമായ അർത്ഥം.ഒരു പക്ഷേ മനസ്സിരുത്തി ചെയ്യേണ്ട,ശ്രദ്ധയോട് ചെയ്യേണ്ട,ജാഗ്രതയോടെ ചെയ്യേണ്ട ജോലികൾ പതുക്കെ ചെയ്താലെ ഗുണകരമാവു.
                                 93കണം
നമ്മുടെ ഭാഷയിൽ ആദ്യം മുതലുള്ള പദങ്ങളിൽ ഒന്നാണ് കണം. ഈ പദത്തിന് ആദ്യകാലത്തുണ്ടായിരുന്ന അർത്ഥത്തിൽ നിന്നും വ്യത്യസ്തമായ അർത്ഥമാണ് ഇന്നുള്ളത്.ഈ പദം "നിമിഷ"മെന്നർത്ഥത്തിൽ ആയിരുന്നു ഒരു കാലത്ത് ഉപയോഗിച്ചിരുന്നത്.ഇന്ന് ഈ പദത്തിന് വ്യത്യസ്ഥമായ അർത്ഥമാണുള്ളത്."ഒരു ചെറിയ കണം പോലുമില്ല" എന്ന് പറയുമ്പോൾ കണത്തിനു അംശമെന്നര്ഥം ലഭിക്കുന്നു.നോക്കൂ, ഒരു ഭാഷയിൽ കാലം മാറുംപ്പോൾ പദത്തിന് ഉണ്ടാകുന്ന അർത്ഥവ്യതിയാനം.

'ക്ഷണ'ത്തിന്റെ തത്ഭവമാ ണ് കണം., 'ക്ഷണ'ത്തിനു് നിമിഷം (സെക്കന്റിന്റെ 4/5 ഭാഗം) എന്ന് അർത്ഥം.   എന്നാൽ 'കണ: 'ശബ്ദത്തിന് സംസ്കൃതത്തിൽപരമാണു ( വളരെ ചെറിയ അംശം) എന്ന അർത്ഥമുണ്ട്. 
കണതി സൂക്ഷ്മത്വാത് കണ: (സൂക്ഷ്മം (ചെറുത് ) ആയതു കൊണ്ട് കണം ) എന്ന് നിർവ്വചനം.
'കണ' ശബ്ദമായിരിക്കണം മലയാളവും സ്വീകരിച്ചിരിക്കുക.
  ബി.സി.ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കണാദൻ അണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ്. അനേകം കണ(അണു)ങ്ങളുടെ കൂട്ടമാണ് വസ്തുവെന്ന് കണാദൻ.ആ പേരു തന്നെ അങ്ങനെ വന്നതാണെന്നു പറയപ്പെടുന്നു .യഥാർത്ഥ പേരു് രോഹഗുപ്തൻ എന്നാണു പോലും.

കണാദനെക്കുറിച്ച് മഹാഭാരതം, വായുപുരാണം, പദ്മപുരാണം എന്നിവയിൽ പരാമുണ്ടു്.
                               94കിഴവൻ
വാർദ്ധക്യംബാധിച്ചയാളെന്നർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണ് കിഴവൻ.എന്നാൽ ഇത് പൂർണ്ണമായി ശരിയല്ല ."കിഴി"യുന്നവൻ കിഴവൻ.എന്താണ് കിഴിയുകയെന്നു പറഞ്ഞാൽ?.കിഴിയെന്നാൽ താഴുകയെന്നർഥം.പ്രായം കൂടുന്തോറും ചിലയാളുകളിൽ സൗന്ദര്യം,ഓർമ്മ,ഉറക്കം എന്നിവ കിഴി(കുറ)യും.അവരാണ് കിഴവൻ.പുതിയ കാലത്തു ചെറുപ്പക്കാരിൽ പലരും കിഴവരാണ്.
                                95കലക്കി
മലയാളത്തിൽ സ്ഥാനത്തും അസ്ഥാനത്തും ഇന്ന് പ്രയോഗിച്ചു കാണുന്ന പദമാണ് കലക്കി.എന്തായിരുന്നു ഈ പദത്തിന്റെ അർത്ഥം?.ഇന്ന് എന്താണ്?."ചേറു കലക്കുക,കഞ്ഞി കലക്കി കുടിക്കുക" എന്നിവിടങ്ങളിൽ കലക്കുകയെന്ന പ്രയോഗത്തിനു ലഭിക്കുന്ന അർത്ഥം "കൂട്ടി യിളക്കുക'യെന്നാണ്.എന്നാൽ ഇന്നോ?.നല്ല പ്രകടനം നടത്തിയ ആളിനോടോ,നല്ലവണ്ണം വേഷം ഇട്ടുവരുന്നാളിനോടോ കലക്കിയെന്നു പറയുമ്പോൾ എന്താണ് ലഭിക്കുന്ന അർത്ഥം.നോക്കണേ ഭാഷയുടെ മാന്ത്രികത

                                96സൗജന്യം
സംസ്‌ക്യതഭാഷയിൽ നിന്നും നമ്മൾ ഉൾക്കൊണ്ട മറ്റൊരു പദമാണ് സൗജന്യം.സംസ്‌ക്യതത്തിൽ ഈ പദത്തിന് "സുജന(നല്ല ആളുകൾ)ത്തിന്റെ ഭാവമെന്നാണ്"അർത്ഥം.അപ്പോൾ എന്തെല്ലാമാണ് സുജനത്തിന്റെ ഗുണങ്ങൾ?."നന്മ,ദയ,വിനയം,മഹാമനസകത,ദാനശീലം,അനുകമ്പ"എന്നിങ്ങനെ പോകുന്നു.എന്നാൽ നമ്മൾ ഏത് അർത്ഥത്തിൽ ഈ പദമെടുത്തുയെന്നു നോക്കു. സൗജന്യനിരക്കിലെന്നു പ്രയോഗിക്കുമ്പോൾ എന്താണ് ഇവിടുത്തെ അർത്ഥം."ദാനം,ദയ"എന്നിങ്ങനെ വരുന്നു.സൗജന്യം പ്രഖ്യാപിച്ചിരുന്നവരെല്ലാം ഒരു കാലത്ത്  സുജനങ്ങൾ ആയിരുന്നിരിക്കാം.ഇന്ന് ഒരു കച്ചവട രീതി മാത്രമാണ് സൗജന്യം.
                               97എരുത്തിൽ
പണ്ട് എല്ലാ വിട്ടിലും ഐശ്വര്യത്തിന്റെ ലക്ഷണമായിരുന്നു എരുത്തിൽ.ഇന്ന് അപൂർവങ്ങളിൽ അപൂർവം.എങ്ങനെ ഈ പദമുണ്ടായി എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?.നമുക്ക് ചിന്തിച്ചു നോക്കാം.എരുതിന്റെ ഇല്ലം(കിടക്കുന്ന സ്ഥലം)ആണ് ഏരുത്തിൽ. കാളയാണ് എ രുത്. കാളയെ കെട്ടുന്ന സ്ഥലം.പിന്നീട് നാം അവിടെ പശുവിനെയും ആടിനെയും കെട്ടി.വീട്ടു സാധനങ്ങൾ കൂടി പറക്കി വച്ചു. ഇപ്പോൾ അതിനു മറ്റെന്തെങ്കിലും പേര് കൊടുക്കേണ്ടിയിരിക്കുന്നു.
                                   98മുശടൻ
നാം സാധാരണയായി ചിലരുടെ നേരെ ഉപയോഗിക്കുന്ന പദമാണിത് .പലപ്പോഴും ഇതിന്റെ അർത്ഥം മനസിലാക്കിയല്ല ഉപയോഗം.നമ്മുടെ ആശയങ്ങളുമായി ഒത്തുപോകാത്തവർ,എന്തിനും എതിരഭിപ്രായം പറയുന്നവർ,ആരോടും അടുത്തിടപ്പെടാത്തവർ എന്നിവരെല്ലാം നമ്മുടെ നോട്ടത്തിൽ മുശടന്മാർ തന്നെ.എന്നാൽ എന്താണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്?."മുശു"യുള്ളവൻ ആണ് മുശിടൻ. മുശിടൻ കാലക്രമേണ മുശടൻ ആയതാവാം.ശരിരത്തിലെ ദുർഗ്ഗന്ധമാണ് മു ശു. ചുരുക്കത്തിൽ ശരിരത്തിൽ നാറ്റം ഉള്ളവൻ.ഇത് മനസിലാക്കാതെയാണ് വ്യത്തിയായി നടക്കുന്നയാളിനെയും നാം മുശ ടനെന്നു വിളിക്കുന്നത്

                                  99 വിഷമം
മലയാളത്തിൽ" ക്ലേശം,സങ്കടം" എന്നി അർത്ഥത്തിൽ ഉപയോഗിക്കുന്ന സംസ്‌ക്യതപദമാണ് വിഷമം.ഈ പദത്തിന് നമ്മൾ നൽകിയ അർത്ഥം സംസ്‌ക്യതത്തിൽ ഇല്ല.അവിടെ "നിരപ്പില്ലാത്ത,സമല്ലാത്ത" എന്നിങ്ങനെയാണ് അർത്ഥം.വി+സമ ആണല്ലോ സംസ്‌ക്യതത്തിൽ വിഷമം ആകുന്നത്.സമല്ലാത്തത് കൊണ്ട് ഏത് ജോലിയും ചെയ്തു തീർക്കാൻ പ്രയാസമാണ്.

                                 100 പ്രവീണൻ
നമുക്ക് നിത്യ പരിചയമുള്ള പദമാണിത്.സംസ്‌ക്യതഭാഷയിൽ നിന്നും നമുക്ക് ലഭിച്ച പദങ്ങളിൽ ഒന്ന്.എന്താണ് ഈ പദത്തിന്റെ സ്വന്തം അർത്ഥം.നമുക്ക് ചിന്തിക്കാം."നല്ല രീതിയിൽ വീണ വായിക്കുന്നവനാണ് പ്രവീണൻ". എന്നാൽ നമ്മൾ നല്കിയിരിക്കുന്ന അർത്ഥമോ?. "സാമർത്ഥ്യം  ഉള്ളവനെന്നാണ്" .ഒരു പക്ഷേ നല്ല സാമർത്ഥ്യം(കഴിവ്) ആവശ്യമുള്ള ഒന്നാണ് വീണ വായനയെന്നതാവാം ഈ അർത്ഥത്തിനു കാരണം.

                                  101 പശു
സംസ്‌ക്യതഭാഷയിൽ നിന്നും നമുക്ക് ലഭിച്ച പദങ്ങളിൽ ഒന്നാണ് ഇത്.ഈ പദത്തിന് ആ ഭാഷയിൽ ഉള്ള പ്രസിദ്ധമായ അർത്ഥത്തിൽ നിന്നും വ്യത്യസ്തമായ അർത്ഥമാണ് നമ്മൾക്കുള്ളത്."മ്യഗം" എന്നാണ് പശുവിന് ആ ഭാഷയിൽ പ്രസിദ്ധമായ അർത്ഥം.അപ്പോൾ ഏത് മ്യഗവും പശുവാകാം.പക്ഷേ നമുക്കോ" ഒരു പ്രത്യേക മ്യഗം" മാത്രമേ പശുവാകു.ഒരു പദം വിസ്ത്യതമായ അർത്ഥത്തിൽ നിന്ന് ചുരുങ്ങി ഒതുങ്ങിയതിനു ഉദാഹരണമാണ് പശു.
                                  102ധീരൻ
ഈ പദം സ്ഥാനത്തും അസ്ഥാനത്തും നമ്മൾ പ്രയോഗിക്കും.എന്നാൽ എന്താണ് ഈ പദത്തിന്റെ അർത്ഥം. നമുക്ക് ചിന്തിക്കാം."ധീ"എന്ന പദത്തിന് ബുദ്ധിയെന്നര്ഥം.അപ്പോൾ ധീരൻ ആരാണ്?.
"
ബുദ്ധിയുള്ള"വനാണ്.എന്നാൽ നമ്മൾ ഈ പദം ഏത് അർത്ഥത്തിൽ ഉപയോഗിക്കുന്നു.നമുക്ക് "ധൈര്യം ഉള്ളവ"നാണ് .നോക്കണേ ഓരോ പദത്തിനും നൽകുന്ന അർത്ഥങ്ങൾ."ബുദ്ധിയുള്ളവന് ധൈര്യവും" ഉണ്ടാവാം എന്ന ചിന്തയാണോ ഈ അർത്ഥത്തിന്റെ പിന്നിൽ?.അപ്പോൾ ധീവരൻ എന്ന പദത്തിന്റെ ഇപ്പോഴത്തെ അർത്ഥവും ആദ്യ അർത്ഥവും ചിന്തയ്ക്ക് വിഷയമാക്കേണ്ടതാണ്

                                  103 സാധു
‌നമ്മൾ ഭാഷയിൽ ഉപയോഗിക്കുന്ന സംസ്ക്യത പദങ്ങളിൽ ഒന്നാണ് ഇത്. അയാൾ ഒരു സാധുവാണെന്നു പറയുമ്പോൾ "പാവ"മെന്നാണ് ആ പദത്തിന് നമ്മൾ നൽകുന്ന അർത്ഥം.എന്നാൽ സംസ്ക്യതത്തിൽ ഇങ്ങനെ ഒരു അർത്ഥമില്ല.അവിടെ "നല്ല,യോഗ്യമായ,ഗുണസമ്പന്നമായ,ദിവ്യ മായ,കുലീനമായ" എന്നിങ്ങനെയാണ് അർത്ഥം.ഈ സ്വഭാവമുള്ളവർ പാവങ്ങൾ ആയിരിക്കാം.അതാവാം നമ്മൾ പാവം എന്നുള്ള അർത്ഥം ഉൾക്കൊണ്ടത്.സന്ന്യാസിയെന്ന അർത്ഥം ഈ പദത്തിനുണ്ട്.ബുദ്ധജൈനസന്യാസിമാർ മുകളിൽ പറഞ്ഞ ഗുണങ്ങൾ ഉള്ളവരായിരു ന്നു. അത് കൊണ്ട് അവർ സന്ന്യാസിയും പിന്നീട് സാധുവും ആയി.
                               104 ഘടികാരം
സംസ്‌ക്യതഭാഷയിൽ നിന്നും നമുക്ക് ലഭിച്ച മറ്റോരു പദമാണ് ഇത്.എന്താണ് ഈ പദത്തിന്റെ അർത്ഥമെന്നു നോക്കാം."ഘടി"യെന്ന സംസ്‌ക്യതപദത്തിനു "ചെറിയ കുട"മെന്നാണ് അർത്ഥം.ഒരു കാലത്ത് ഘടത്തിൽ വെള്ളം നിറച്ച അത് വാർന്നു വിഴുന്നതിനനുസരിച്ചു സമയം കണക്കാക്കിയിരുന്നു.അങ്ങനെ സംസ്‌ക്യതത്തിൽ സമയം അറിയാനുള്ള ഉപകരണത്തെ സൂചിപ്പിക്കാൻ ഘടി, ഘടികാ എന്നീ പദങ്ങൾ ഉപയോഗിച്ചു തുടങ്ങി.നമുക്ക് "നാഴികമണി"എന്നർത്ഥത്തിൽ ഘടികാരവും ഉണ്ടായി. നാഴികവട്ട എന്നൊരു യന്ത്രം പണ്ടുണ്ടായിരുന്നു.വെള്ളപ്പരപ്പിൽ വച്ച ചെറുസുഷിരപ്പാത്രം നിറഞ്ഞ് മുങ്ങുന്ന നേരം ഒരു നാഴിക. 
"ഉത്കണ്ഠാനീരിനു നാഴികവട്ടയെ
മുക്കുവാൻ കാൽക്ഷണംതന്നെ വേണ്ടാ"
  എന്നു വള്ളത്തോൾ

                               105 ശല്യം.
സംസ്‌ക്യതത്തിൽ നിന്നും നമ്മുടെ ഭാഷയ്ക്ക് ലഭിച്ച മറ്റൊരു പദമാണ് ശല്യം.സംസ്‌ക്യതത്തിൽ ഈ പദത്തിന് "കുന്തം,അമ്പ്"എന്നിങ്ങനെയാണ് അർത്ഥം.എന്നാൽ നമ്മൾ ഏത് അർത്ഥത്തിൽ ഉപയോഗിക്കുന്നുയെന്നു നോക്കാം."അവന്റെ ശല്യം സഹിക്കാൻ കഴിയുന്നില്ല,അവൻ ഒരു ശല്യക്കാരനാണ്" എന്നിങ്ങനെ പറയുമ്പോൾ എന്താണ് ഇവിടെ ലഭിക്കുന്ന അർത്ഥം."ഉപദ്രവ"മെന്ന അർത്ഥത്തിൽ ആണ് നമ്മളുടെ ഉപയോഗം.ഒരു പക്ഷേ പലരുടെയും വാക്കു കൊണ്ട് പോലും ഉള്ള ഉപദ്രവം കുന്തം കൊണ്ടുള്ള വേദന പോലെ അസഹ്യമാണ്.അതുകൊണ്ടാണോ ശല്യത്തിനു നമ്മൾ ഉപദ്രവമെന്ന അർത്ഥമെടുത്തത്.

                               106 സദ്യ
ഇന്ന് സദ്യയെക്കുറിച്ചു നമുക്ക് ചിന്തിക്കാം.ഈ പടം അന്യഭാഷാപദമാണ്.സംസ്‌ക്യത പുല്ലിംഗ ശബ്ദമായ സദ്യയ്ക്ക് "ഇന്ന്, അതേ ദിവസം,പെട്ടെന്ന്" എന്നിങ്ങനെ അർത്ഥം പറഞ്ഞു കാണുന്നു.ഈ പദം മലയാളത്തിൽ കടന്നുവന്നപ്പോൾ അതിനു ലഭിച്ച അർത്ഥം നമ്മളെ അത്ഭുതപ്പെടുത്തും.ഇവിടെ ഈ പദം എന്ത് അർത്ഥമാണ് നൽകുന്നത്. സദ്യയ്ക്ക് പോയോയെന്നു ചോദിക്കുമ്പോൾ വിഭവസമ്യദ്ധമായ ഭക്ഷണമെന്നര്ഥം ആ പദത്തിനു ലഭിക്കുന്നു.എന്തെങ്കിലും സാമൂഹികമായ സാഹചര്യമാവാം പദങ്ങളുടെ ഈ അർത്ഥ മാറ്റത്തിന് കാരണം.
                               107 ഗൗരവം
സംസ്‌ക്യതഭാഷയിൽ നിന്നും നമ്മൾക്ക് കിട്ടിയ മറ്റൊരു പദമാണ് ഇത്. എന്താണ് ഈ പദത്തിന് സംസ്‌ക്യതത്തിലുള്ള അർത്ഥം."ഗുരുത്വം,മൂല്യം.ബഹുമാന്യത" എന്നി അർത്ഥങ്ങളിലാണ് ഈ പദം സംസ്‌ക്യതത്തിൽ ഉപയോഗിക്കുന്നത്.എന്നാൽ നമ്മൾ ഉപയോഗിക്കുന്നതോ?."ഇന്ന് അയാൾ വല്യ ഗൗരവത്തിലാണ്, അയാളുടെ ഗൗരവം നോക്കു"എന്നിങ്ങനെ പ്രയോഗിക്കുമ്പോൾ പദത്തിന് സ്വന്തം അർത്ഥത്തിൽ നിന്നും വ്യത്യസ്തമായ ഒരു അർത്ഥമാണ് ലഭിക്കുന്നത്.മിണ്ടാതിരിക്കുന്ന ആളിനോട്  എന്താ "ഗൗരവ"മെന്നു നമ്മൾ ചോദിക്കാറുണ്ട്."ഗുരുവിന്റെ ഭാവം(മൂല്യം)" എന്നർത്ഥത്തിൽ ഗൗരവം ശരിയായി ഭാഷയിൽ ഉപയോഗിക്കുന്നു.
                               108 യജമാനൻ
സംസ്‌ക്യതഭാഷയിൽ നിന്നും നമ്മൾ കടംകൊണ്ട പദങ്ങളിൽ ഒന്നാണ് യജമാനൻ.സംസ്‌ക്യതത്തിലെ അർത്ഥത്തിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരർത്ഥമാണ് നമ്മൾ ഉൾക്കൊണ്ടത്."യാഗത്തിന്റെ ചെലവ് കൊടുത്ത് അത് നടത്തുന്നവൻ" ആണ് സംസ്‌ക്യതത്തിൽ യജമാനൻ. എന്നാലും നമുക്ക് "സ്വാമിയും,ധനികനും"ആണ് യജമാനൻ.യാഗത്തിന്റെ ചെലവ് വഹിക്കണമെങ്കിൽ ധനം വേണമല്ലോ.പണമുള്ളവൻ എന്നും സമൂഹത്തിൽ വലിയവനും ആണ്. അതുകൊണ്ടാവാം മലയാളം ഈ രണ്ട് അർത്ഥങ്ങൾക്ക് പ്രാധാന്യം കൊടുത്തത്.

                               109 ദേഹണ്ണം
സംസ്‌ക്യതത്തിൽ നിന്നും നമ്മൾക്ക് ലഭിച്ച മറ്റൊരു പദമാണ് ഇത്."അധ്വാനം, ക്യഷിപ്പണി "എന്നിങ്ങനെ അർത്ഥങ്ങൾ ഈ പദത്തിന് നമുടെ ഭാഷയിലുണ്ട്.ഇന്ന് ഈ പദത്തിന്റെ ഭാഷയിലെ ഉപയോഗം കുറവാണ്. എന്നാൽ എന്തായിരുന്നു സംസ്‌ക്യതത്തിൽ ഈ പദത്തിന്റെ അർത്ഥം?.അവിടെ "ശിക്ഷ,പീഡനം" എന്നീ അർത്ഥങ്ങളാണ് ഉള്ളത്. അധ്വാനവും ക്യഷിപ്പണിയും ഒരു തരത്തിൽ ശരീരത്തിനുള്ള ശിക്ഷയാണല്ലോ. ഇത് രണ്ടും ഇവിടെ വില കുറച്ചു കണ്ടതല്ല.അതാവാം മലയാളം ഈ പദത്തിന്  ഇങ്ങനെ അർത്ഥമെടുത്തത്.

                                 109 ശുണ്ഠി
     
ഈ പദം ഭാഷയിൽ "കോപ"മെന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്.ഇത് സംസ്‌ക്യതഭാഷയിൽ നിന്നും നമുക്ക് ലഭിച്ച പദമാണ്.അവിടെ  ഈ പദത്തിന് ഇങ്ങനെയൊരു അർത്ഥമില്ല.അവിടെ വളരെ വ്യത്യസ്തമായ അർത്ഥമാണ് ഈ പദത്തിനുള്ളത്."ചുക്ക്,ഉണങ്ങിയ ഇഞ്ചി" എന്നിങ്ങനെയാണ് അവിടെ അർത്ഥം.എന്ത് ആവാം നമ്മൾ ഈ അർത്ഥം ഉൾക്കൊണ്ടത്?.ഒരുപക്ഷേ ചുക്കിന്റെ സ്വഭാവ രൂക്ഷതയായിരിക്കാം ഈ അർത്ഥ സാദ്ധ്യതയ്ക്ക് കാരണം.

                                110 പാരായണം
നാം നിത്യം ഉപയോഗിക്കുന്ന പദങ്ങളിൽ ഒന്നാണിത്.പത്രപാരായണം,ഭാഗവതപാരായണം എന്നിങ്ങനെ നമ്മൾ പ്രയോഗിക്കാറുണ്ട്.എന്നാൽ എപ്പോഴെങ്കിലും ഈ പദമെങ്ങനെയുണ്ടായി എന്നു ചിന്തിച്ചിട്ടുണ്ടോ?.നമുക്ക് നോക്കാം."പാര"മെന്ന സംസ്‌ക്യത പദത്തിന് "മറുകര"യെന്ന പ്രസിദ്ധമായ അർത്ഥമുണ്ട്.അയനം യാത്രയാണല്ലോ.അപ്പോൾ പാരായണമോ?."മറുകര"യിലേക്കുള്ള യാത്ര.അതായത് നാം എന്തും ഏതും മനസ്‌സിരുത്തി വായിച്ചു കഴിയുമ്പോൾ അതുവരെയുള്ള നമ്മിൽ നിന്ന് വ്യത്യസ്തമായ ഒരു നാം ഉണ്ടാവുന്നു. ഒരു കരയിൽ നിന്നും മറ്റൊരു കരയിലേക്കുള്ള യാത്രയാവുന്നു.അതാണല്ലോ വായനയുടെ ലക്ഷ്യവും.അപ്പോൾ വായന പാരായണമാവുന്നു.

                                  111 കുശലൻ
നമുക്ക് നല്ല പരിചയം ഉള്ള പദമാണ് കുശലൻ.കൗശലം,കുശലം എന്നിവയും നമുക്ക് നല്ല പരിചയമുള്ളവതന്നെ.നമ്മൾ ഈ പദം സമർത്ഥൻ എന്നർത്ഥത്തിലാണ് ഇന്ന് ഉപയോഗിക്കുന്നത്.എന്നാൽ ഈ പദത്തിന് ഇങ്ങനെ ഒരു അർത്ഥം പിന്നീട് ഉണ്ടായതാണ്."കുശപ്പുല്ല് തിരഞ്ഞു കണ്ടുപിടിച്ചു കൊണ്ടു വരുന്നവൻ" എന്നായിരുന്നു അർത്ഥം.പണ്ട് വനമായിരുന്നല്ലോ.അതിനിടയിൽ കുശപ്പുല്ല് കണ്ടെത്തുന്നതിനു പ്രയാസം നേരിട്ടിരിക്കാം.പുല്ല് കണ്ടെത്തുന്നതിനു നല്ല സാമർഥ്യം വേണമായിരുന്നു.അതുകൊണ്ടാവാം പിന്നീട് കുശലന് നമ്മൾ സമർത്ഥൻ എന്ന് അർത്ഥം നൽകിയത്.
                               112 അന്തേവാസി
ഈ പദത്തെ കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ?.അർത്ഥലോപം വന്ന പദമാണിത്."അടുത്തു വസിക്കുന്നവനാണ് അന്തേവാസി".ഏതാണ്ട് അയൽവാസി പോലെ.ഇന്ന് ഈ പദം ഏത്‌ അർത്ഥത്തിൽ ഉപയോഗിക്കുന്നു.അയാൾ അവിടുത്തെ അന്തേവാസിയാണെന്നു പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്.ആശ്രിതനെന്നർഥം ലഭിക്കുന്നില്ലയോ.ആലോചിച്ചുനോക്കു. ഏതെങ്കിലും അഭയകേന്ദ്രത്തിൽ താമസിക്കുന്നവൻ എന്ന അർത്ഥം എങ്ങനെയോ വന്നുകൂടിയതുതന്നെയാണ്.ഗുരുവിന്റെ അടുത്ത് .താമസിക്കുന്നവൻ എന്ന അർത്ഥത്തിൽ ശിഷ്യൻ എന്ന് ഇതിന് അർത്ഥമുണ്ട്.' അന്തേ, സമീപേ വസതി ഇതി അന്തേവാസി' (അന്തത്തിൽ, സമീപത്ത് വസിക്കുന്നവൻ അന്തേവാസി) എന്നു് സംസ്കൃത നിർവ്വചനം.ഗ്രാമത്തിന്റെ അന്തത്തിൽ വസിക്കുന്നവൻ എന്ന അർത്ഥത്തിൽ ചണ്ഡാളൻ എന്ന് മറ്റൊരു അർത്ഥവും.
''ഗ്രാമത്തിൻ പുറത്തങ്ങു വസിക്കുന്ന
ചാമർ നായകൻ തന്റെ കിടാത്തി ഞാൻ "
                ആശാൻ.
                               113 ശാഖ
നമ്മൾ ഭാഷയിൽ ഉപയോഗിക്കുന്ന മറ്റൊരു സംസ്‌ക്യതപദമാണ് ഇത്.എന്താണിതിന്റെ അർത്ഥം.ഖം=ആകാശം.അപ്പോൾ ശാഖയോ?."ആകാശത്തിൽ ശയി"ക്കുന്നത്.മരത്തിന്റെ ശാഖകൾ ആകാശത്ത് കിടക്കുകയാണല്ലോ.അതുകൊണ്ട് മരക്കൊമ്പുകളെയാണ് ശാഖകളെന്നു വിളിച്ചത്.നമുക്ക് ഇന്ന് എത്രമാത്രം ശാഖകൾ.രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും ശാഖകൾ.പക്ഷേ അവയെല്ലാം പടർന്നു കിടക്കുന്നത് ഭൂമിയിലാണ്.എന്നിട്ടും നമ്മൾ അവയെ ശാഖകളെന്നു വിളിക്കുന്നു.അപ്പോൾ ശയ്യയെ കുറിച്ചു ചിന്തിച്ചു നോക്കു.
                              114 കമലം
താമരയെന്ന അർത്ഥത്തിൽ നാം ഉപയോഗിക്കുന്ന പദമാണ് കമലം.താമരയുടെ അനേകം സമാനപദങ്ങളിൽ ഒന്ന്.എങ്ങനെയാണ് താമര കമലമായത്.നമുക്ക് ചിന്തിക്കാം."കം"എന്ന പദത്തിന്  ജലം എന്ന് അർത്ഥം.അപ്പോൾ കമലമോ?.ജലത്തെ അലങ്കരിക്കുന്നത് എന്നര്ഥം.കുളത്തിൽ അനേകം താമര വിരിഞ്ഞു നിൽക്കുമ്പോൾ ജലം പോലും കാണാൻ കഴിയാത്ത അവസ്ഥയാണുള്ളത്.ജലത്തിനു മുകളിലുള്ള താമരപൂവിന്റെ കിടപ്പ് ജലത്തെ അലങ്കരിക്കൽ ആയി കാണുന്നത് കൊണ്ട് താമര കമലമായി.ഉദജം, വാരിജം,ജലജം,അംബുജം,എന്നീ പദങ്ങളുടെ അർത്ഥം ജലത്തിൽ ജനിച്ചതെന്നാണ്.അതും താമരയുടെ സമാന പദങ്ങളാണ്.കജം, കഞ്ജം ഇത് രണ്ടും താമരയുടെ സമാനപദങ്ങളാണ്. കം(ജലം)ൽ ജനിച്ചതെന്നാണ് ഇവിടെ അർത്ഥം.പങ്ക(ചെളി)ത്തിൽ ഉണ്ടായത് കൊണ്ട് താമര പങ്കജമായി.പങ്കത്തിൽ മുളച്ചത് പങ്കേരുഹവും.സരസി(പൊയ്ക)ൽ ഉ ണ്ടായത് സരസിജം(താമര).സരസിരുഹവും താമര തന്നെ.സരസ്സിനെ സംബന്ധിച്ചതെന്ന അർത്ഥത്തിൽ സാരസവും താമരയാണ്.നളം(ഗന്ധം)ഉള്ളത് കൊണ്ട് അത് നളിനമായി.ആരക്കാലുകൾ പോലെ ദലങ്ങൾ ഉള്ളത് കൊണ്ട് അരവിന്ദമായി.തല്ലജം താമരയാണ്.തല്ലത്തിൽ(ജലാശയം)ഉണ്ടായതാണല്ലോ.രാജീവം.
രാജി (ദളശ്രേണി) യോടു കൂടിയത്.
                                      115 ആഴ്ച
ഈ പദം കേൾക്കാത്ത ഒരു മലയാളിയുമുണ്ടാവില്ല.നമുക്ക് ഞായർ മുതൽ ശനി വരെ നീണ്ടു നിൽക്കുന്ന ഏഴ് ദിവസമടങ്ങുന്നതാണ് ഒരാഴ്ച. അപ്പോൾ എന്താണ് ആഴ്ച.ആഴു(ളു)ന്നത് ആഴ്ച. ആളുകയെന്നതിനു ഭരിക്കുക,നിയന്ത്രിക്കുക എന്നിങ്ങനെ സാന്ദർഭികമായി അർത്ഥം പറയാം.അപ്പോൾ സൂര്യൻ,ചന്ദ്രൻ,ചൊവ്വ,ബുധൻ,ഗുരു,ശുക്രൻ,ശനി എന്നീ ഗ്രഹങ്ങളാൽ ഓരോ ദിവസവും നിയന്ത്രിക്കപ്പെടുന്നത് കൊണ്ട്  ആ ദിവസത്തിന് ആഴ്ചയെന്നു പേരിനോടൊപ്പം ചേർത്തു. സൂര്യനാൽ കൂടുതൽ ആളുന്ന ദിവസം ഞായറാഴ്ച.
                             116 വക്കാണം
പ്രാചിന്മലയാളത്തിൽ നിന്നും നാം ഉൾക്കൊണ്ട മറ്റൊരു പദമാണ് വക്കാണം.എന്താണ് ഈ പദത്തിന്റെ അർത്ഥം ?.നാം ഇന്ന് ഏത് അർത്ഥത്തിൽ ഈ പദം ഉപയോഗിക്കുന്നു?.വക്കാണിക്കുകയെന്ന പദത്തിന് "അർത്ഥം പറയുക"യെന്നാണ് ഒരു കാലത്തു ഉണ്ടായിരുന്ന അർത്ഥം.ഗ്രന്ഥങ്ങൾ വായിച്ചു വ്യാഖ്യാനിക്കൽ വക്കാണിക്കൽ ആണ്. എന്നാൽ ഈ പദം നമ്മൾ" യുദ്ധം,വഴക്ക് "എന്നീ അർത്ഥത്തിലാണ് ഇന്ന് ഉപയോഗിക്കുന്നത്.അർത്ഥം പറഞ്ഞു പറഞ്ഞു അവസാനം അത് വഴക്കിലെത്താറുണ്ടാവാം


                         117 ക്ഷേത്രം
ഇന്ന് നമ്മൾ സർവസാധാരണമായി ഉപയോഗിക്കുന്ന പദമാണിത്.സംസ്‌ക്യതത്തിൽ നിന്നും നമുക്ക് ലഭിച്ച പദങ്ങളിലൊന്ന്.എന്താണ് ഈ പദത്തിന്റെ അർത്ഥം.സംസ്‌ക്യതത്തിൽ ഇതിനു "വയൽ, പരിശുദ്ധമായ സ്ഥാനം,ഭാര്യ, ഫലഭൂയിഷ്ഠമായ വയൽ, ഉൽപ്പത്തിസ്‌ഥാനംമനസ്സ്, ശരീരംആസ്‌ഥാനം"എന്നെല്ലാം അർഥം കാണുന്നു. എന്നിങ്ങനെ അർത്ഥമുണ്ട്.കുരുക്ഷേത്രം എന്നു കേട്ടിട്ടുണ്ടല്ലോ.എന്നാൽ നമ്മൾ ഈ പദം ഏത് അർത്ഥത്തിൽ ഉപയോഗിക്കുന്നു.നമുക്ക് ഇത് "ഹിന്ദു ദേവാലയം" ആണ്. അങ്ങനെ ഒരു അർത്ഥം ഈ പദത്തിനില്ല.എങ്കിലും പരിശുദ്ധമായ സ്ഥാനമെന്ന അർത്ഥത്തിന്റെ പിൻ ബലത്തിൽ അർത്ഥസങ്കോചം വന്നു ക്ഷേത്രം ഹിന്ദുദേവാലയമായി.ക്ഷേത്രം ശരീരേ കേദാരേ സിദ്ധസ്ഥാനകളത്രയോഃ
ക്ഷയ(നാശ)ഹേതുവാകയാലാണ് ഭാര്യയും ശരീരവും ക്ഷേത്രമായത്. (ക്ഷീ ക്ഷയേ)

                         118 ആന
നമുക്ക് നിത്യപരിചയമുള്ള മ്യഗമാണ് ആന. ആനയെന്നർത്ഥത്തിൽ അനകം പദങ്ങൾ നമ്മൾ ഉപയോഗിക്കുന്നു.അവ എങ്ങനെ ഉണ്ടായിയെന്ന് ചിന്തിച്ചിട്ടുണ്ടോ?.നമുക്കു നോക്കാം.വാരണം ആനയാണ്."വാരണം ചെയ്യുക"യെന്ന പദത്തിന് "തടയുക"യെന്നർ ത്ഥം.അന്യ ബലത്തെ തടയുന്ന ജന്തുവായതുകൊണ്ട് ആന വാരണമായി.കരം(തുമ്പിക്കരം)ഉള്ളത് കൊണ്ട് ആന കരിയായി.ഹസ്തം(തുമ്പിക്കൈ)ഉള്ളത് കൊണ്ട് ആന ഹസ്തിയായി.ആനയ്‌ക്ക്  കുംഭം(മസ്തകത്തിൽ ഇരുഭാഗത്തുമുള്ള മുഴ)ഉള്ളത് കൊണ്ട് അത് കുംഭിയായി.ദന്തം(കൊമ്പ്)ഉള്ളത് കൊണ്ട് അത് ദന്തിയായി.ആനയുടെ രണ്ട് ഉളിപ്പല്ലുകളാണ് കൊമ്പുകളായി മാറിയത്.സാമജമെന്നു ആനയെ വിളിക്കാറുണ്ട്.സാമം(ഉപദേശമെന്ന അർത്ഥം സാന്ദർഭികമായി)കൊണ്ട് നടത്താൻ കഴിയുന്നത് കൊണ്ടാവാം ആന സാമജ മായത്.സ്ഥൂലപാദം -ആന (വലിയ പാദങ്ങൾ ഉള്ളത് .കളഭം -- ആനക്കുട്ടി' (കരത്താൽ, തുമ്പിക്കൈയാൽ ശോഭിക്കുന്നതു കൊണ്ട് കളഭം ')എന്നും വിശദീകരണം ഉണ്ട്.ഗജ് എന്നാൽ അലറുക എന്നും ഉന്മത്തനാവുക എന്നും സംസ്കൃതത്തിൽ അർത്ഥമുണ്ടു്. ഈ രണ്ട് അർത്ഥത്തിലും ആന എന്ന ആശയം ലഭിക്കുന്നു '.ദ്വിപം.  രണ്ട് അവയവം കൊണ്ടു വെള്ളം കുടിക്കുന്നതു കൊണ്ടു ദ്വിപം.  തുമ്പിക്കൈകൊണ്ടു എടുത്തു വായിലേക്ക് ഒഴിക്കുന്നതു കൊണ്ടു ദ്വിപം.

                      119 ദുഹിതാവ്
നമ്മുടെ ഭാഷയിൽ അധികം ഉപയോഗമില്ലാത്ത ഒരു പദമാണിത്.ഒരു പക്ഷേ ഒരു പര്യായ പദമായിട്ടാവാം അതിന്റെ  ഉപയോഗം.സംസ്‌ക്യതത്തിൽ നിന്നും ഭാഷയിലേക്ക് വന്ന പദമാണിത്.എന്താണ് ഇതിന്റെ അർത്ഥം."പശുവിനെ കറ ക്കുന്നവളെ"ന്നർത്ഥമുള്ള പദമാണിത്.കാലാന്തരത്തിൽ മകളെന്നർത്ഥം പദം നേടിയെടുത്തു.ആദ്യ അർത്ഥത്തിൽ നിന്നും വളരെ വ്യത്യസ്തമായ മറ്റ് ഒരു അർത്ഥം. എന്താവാം ഇതിനു കാരണം.ഒരു പക്ഷേ പഴയകാലത്ത് പശുവിനെ കറക്കുന്ന ജോലി വീടുകളിൽ ചെയ്തിരുന്നത് ആ വീട്ടിലെ പെൺകുട്ടികളാവാം.അങ്ങനെ  ദുഹിതാവിന് പുത്രിയെന്ന അർത്ഥം ലഭിച്ചതാവാം.ദോഹനം കറവയാണ്
ദോഹനം ചെയ്തെടുക്കുന്നതു ദുഗ്ദ്ധം
*
കറന്നു മാറ്റുന്നവളാണ് ദുഹിതാവ്*
പിറന്നിടത്തുനിന്നു വസ്തുവകകൾ കൈക്കലാക്കി ഭർത്തൃഗൃഹത്തിലാക്കുന്നവൾ (ദുഹ പ്രപൂരണേ).
"
സകൃദാഗത്യ ഗച്ഛന്തി കന്യാ നിർമ്മാർഷ്ടിമന്ദിരം"
                                     120 പണി
മലയാളത്തിൽ നാം ഉപയോഗിക്കുന്ന പദങ്ങൾ മിക്കവാറും സംസ്‌ക്യതഭാഷയിൽ നിന്നും കടംകൊണ്ടവയാണ്.അത്തരത്തിൽ ഒന്നാണ് പണി."അങ്ങാടി,ലുബ്ധൻ, ലോഭി" എന്നിങ്ങനെ വിവിധ അർത്ഥങ്ങൾ സംസ്‌ക്യതത്തിൽ ഉള്ള പദമാണ് പണി. എന്നാൽ നമ്മൾ ഈ പദത്തിന് എന്ത് അർത്ഥമാണ് കൊടുത്തതെന്നു ചിന്തിക്കുന്നത് രസകരമാണ്."എന്താ അവന്റെ പണി,ഇന്ന് പണിയൊന്നും ഇല്ലേ,പണി ചെയ്തു ജീവിക്കണം"എന്നിങ്ങനെ പറയുമ്പോൾ പണിക്ക് ജോലിയെന്നർത്ഥമാണ് ലഭിക്കുന്നത്.എന്ത് കൊണ്ടാണോ പണിയെന്ന സംസ്‌ക്യതപദത്തിനു മലയാളത്തിൽ ജോലിയെന്ന  ചുരുങ്ങിയ അർത്ഥം ലഭിച്ചത്


                                    121 അവധി
നാം ഇന്ന് ഉപയോഗിക്കുന്ന അവധി നമ്മുടെ ഭാഷാപദമല്ല.സംസ്‌ക്യതഭാഷയിൽ നിന്നും നാം കടംകൊണ്ട ഒന്നാണിത്.പദത്തിന്റെ അർത്ഥം ചിന്തിക്കുപ്പോൾ  ചിരി വന്നു പോകും. "അതിര്,മടകുഴി,അനുഷ്ഠാനം" എന്നീ അർത്ഥങ്ങൾ ഉള്ള പദമാണിത്.ഈ പദം നാം എടുത്തപ്പോൾ അർത്ഥത്തെ കൂടി എടുക്കാൻ  മറന്നുവോ?. "ഒഴിവെ"ന്നാണ് ഈ പദത്തിനിവിടെയുള്ള അർത്ഥം. ഒരു ദിവസം അവധിയാണെന്നു പറയുമ്പോൾ നാം എന്താണ് മനസ്സിലാക്കേണ്ടത്. അവധിക്ക് പരിധിഅതിർത്തി എന്നൊക്കെ അർഥമുണ്ടു്.മലയാളത്തിൽ ഒഴിവ് എന്ന അർഥം ലാക്ഷണികമായി വന്നതാണു്. തുടർച്ചയായ കർമ്മ ദിനങ്ങളുടെ അതിർത്തി എന്നു കരുതിയാൽ അർഥം ശരിയായി. അവധിയില്ലാത്ത ധനത്തിനുടമ എന്നൊക്കെ പറയല്ലേ. ധീ ബുദ്ധിയാണ് ധ്യാനിക്കുന്നത്.അവ ഒരവ്യയവും.
അവധീ- ബുദ്ധി ഒരു പ്രത്യേകവഴിക്കു കേന്ദ്രീകരിച്ച അവസ്ഥ.
"....അവധീ കാമമോഹിതം"
ഇവിടെ ആ അർത്ഥമാണ്.
"ഇടരിനവധിയെത്തുവാനായ്
ത്തുടരുകയായ്........" (ലീല)
ഇവിടെ അവധി അതിരാണ്
                                122 നദി
മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു കാലത്ത് നദിയിലെ കുളി ജിവിതചര്യ യായിരുന്നു.നദിയെ പല പേരുകളിൽ പലരും അന്നും ഇന്നും വിളിക്കുന്നു. ആ വിളിപ്പേരുകളെങ്ങനെയുണ്ടായിയെന്നു നോക്കാം.പുഴങ്ങുന്നത്(ശബ്ദിക്കുന്നത്)കൊണ്ട് അത് പുഴയും ആർക്കുന്നത്(ശബ്ദിക്കുക)കൊണ്ട് ആറുമായി.തരംഗം(തിര)ഉള്ളത് കൊണ്ട് തരംഗിണിയായി.മാത്രമല്ല കല്ലോല(അല)മുള്ളത് കൊണ്ടാണ് നദി കല്ലോലിനിയായത്.എന്തിനെയും വഹിക്കുന്നത് കൊണ്ട് പുഴ വാഹിനിയായി.തടിനി കൂടിയാണല്ലോ നദി. തടങ്ങൾ, തീരങ്ങൾ ഉള്ളതിനാലാണ് തടി നിയായത്.കൂല(തീരം)ത്തെ തകർക്കുന്നത് കൊണ്ട് നദി കൂലംകഷയായി.സ്വതന്ത്രമായി സഞ്ചരിക്കുന്നത് കൊണ്ട് നദി അബദ്ധയായി.ജലം(അപ്‌,ആപ്)കൊണ്ട് ഒഴുകുന്നതിനാൽ അപഗയും ആപഗയുമായി നദി. *ണദ അവ്യക്തേ ശബ്ദേ*
അവ്യക്തമായി ശബ്ദിക്കുന്നതിനാൽ നദി.
                               123 താവളം
സൈന്യം താവളമടിച്ചുയെന്നു വായിച്ചിട്ടില്ലേ. എന്താണ് താവളമെന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ?."താവുക"യെന്ന പദത്തിന് താമസിക്കുകയെന്നർഥം.അളം "ദേശ"മാണ്.അപ്പോൾ താവളമോ?.താമസിക്കാനുള്ള സ്ഥലം.പക്ഷെ ഈ പദം കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ സൈന്യവുമായി ബന്ധപ്പെട്ട പദാവലികൾ കടന്നു വരാറുണ്ട്.
                                 124 ക്ണാപ്പൻ
ക്ണാപ്പൻ എന്നൊരു വാക്കുണ്ട്. കഴിവുകെട്ടവൻ, വിവരമില്ലാത്തവൻ തുടങ്ങിയ മോശം അർത്ഥത്തിൽ വ്യക്തികളെ ആക്ഷേപിക്കാൻ ഉപയോഗിക്കുന്ന ഒരു പദം. ഇതിന്റെ ഉദ്ഭവത്തിനു പിന്നിൽ ഒരു കഥയുണ്ട്. കഥയല്ല ചരിത്രം. മലബാർ കലാപകാലത്ത് മലബാറിലെ കലക്ടറായിരുന്ന ആർതർ റൗലന്ത് നാപ്പ് (Arther Rowland Knapp) ആണ് അതിനു കാരണക്കാരൻ. ബ്രിട്ടീഷുകാർ ധാരാളം ബഹുമതികൾ നൽകി ആദരിച്ചിരുന്നെങ്കിലും നാട്ടുകാർക്ക് അദ്ദേഹത്തോട് മതിപ്പുണ്ടായിരുന്നില്ല.  1922 ൽ നാപ്പ് മദ്രാസിലേക്ക് സ്ഥലം മാറിപ്പോയെങ്കിലും ഇഷ്ടമില്ലാത്ത ആളുകളെ അദ്ദേഹത്തിന്റെ പേരിൽ അൽപം പരിഹാസവും കലർത്തി ക്ണാപ്പൻ എന്ന്  വിളിക്കാൻ തുടങ്ങി. പിന്നീട് ആ വാക്കിന് നല്ല പ്രചാരണവും ലഭിച്ചു.
                                 125 കടുവ
മ്യഗങ്ങൾ,പക്ഷികൾ എന്നിവയുടെ പേരിന്റെ നിഷ്പത്തി ചർച്ച ചെയ്യുമ്പോൾ അവയുടെ സ്വഭാവമായി ചില സമയങ്ങളിൽ പേര് ഒത്തു നിൽക്കാറുണ്ട്.കടു വാ ആണ് കടുവയായത്."കടു"യെന്ന പദത്തിന് "വലു"തെന്നർഥം.വലിയ വായുള്ളത് കടുവ.ആ മ്യഗത്തെ ശ്രദ്ധിച്ചാൽ ഇത് വ്യക്തമാവും

                            126 മേഘം
മേഘമെന്ന അർത്ഥം ലഭിക്കുന്ന അനേകം പദങ്ങൾ ഭാഷയിലുണ്ട്.അവയിൽ ചില പദങ്ങളെങ്ങനെയുണ്ടായിയെന്നു നോക്കാം.ജലദം,നീരദം, തോയദം, വാരിദം, പയോദം എന്നിവ മേഘമെന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദങ്ങളാണ്.അവയുടെയെല്ലാം അർത്ഥം ജലം നൽകുന്നത് എന്നാണ്. അതുകൊണ്ട് അവ മേഘത്തിന്റെ സമാന പദങ്ങളായി.വായുവിനാൽ ഹനിക്കപ്പെടുന്നത് കൊണ്ട് അത് ഘനമായി.ജലത്തെ വഹിക്കുന്നത് കൊണ്ട് ജലവാഹവും വില കൂടിയ ഔഷധത്തെ(വെള്ളം)ഒളിച്ചു വയ്ക്കുന്നത് കൊണ്ട് മേഘം ഗിരിയായി.വാരി(ജലം)യെ വഹിക്കുന്നത് കൊണ്ട് വാരിവാഹം.മുകയ്ക്കുന്നത്(വെള്ളം വലിച്ചെടുക്കുക)കൊണ്ട് മുകിൽ.നിഘണ്ടുവിൽ ജീവനത്തെമോചിപ്പിക്കുന്നത് എന്നു കാണന്നു.ജീവ ശബ്ദത്തിന് ജലം എന്ന് അർത്ഥമുണ്ട്. മൂതം എന്നാൽ ബന്ധിക്കുന്നത് എന്ന അർത്ഥമാണ്, സംസ്കൃതത്തിൽ.മേഘം ബന്ധിക്കുകയും മോചിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ. അങ്ങനെയാകാം മേഘം ജിമുതം ആയത്‌. ജലധാര ഉണ്ടാക്കുന്നതിനാൽ ധാരാധരം.കൃഷിക്കാരെ മോദിപ്പിക്കുന്നതിനാൽ മുദിരം.മിന്നൽ ഉണ്ടാക്കുന്നതു കൊണ്ട് തടിത്ത്വാൻ.പയസിനെ(പാല്/വെള്ളം) ധരിക്കുന്നത് പയോധരം
(മുല/മേഘം)
                              127 ഓടം
ഈ പദം കേൾക്കാത്തവർ ചുരുക്കം.വള്ളമെന്നർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണിത്.എങ്ങനെ ഈ പദത്തിന് വളളമെന്നർഥം കിട്ടിയെന്നു ചിന്തിച്ചിട്ടുണ്ടോ?.നമുക്ക് ഒന്ന് ചിന്തിക്കാം."ഓടുന്നത് ഓടം" .വെള്ളത്തിൽ വള്ളം സഞ്ചരിക്കുന്നത് നോക്ക്.ഇവിടെ വള്ളം വെള്ളത്തിൽ ഓടുകയാണ്.അതുകൊണ്ട് വള്ളത്തെ ഓടമെന്നു വിളിച്ചു.തോയ(ജലം)ത്തെ തരണം ചെയ്യുന്നത്‌ തോണി.
                            128 യോഗ്യൻ
സംസ്‌ക്യതഭാഷയിൽ നിന്നും നമ്മൾ ഉൾക്കൊണ്ട പദങ്ങളിൽ ഒന്നാണ് യോഗ്യൻ.എന്താണ് ഈ പദത്തിന്റെ ശരിയായ അർത്ഥമെന്നു ചിന്തിച്ചിട്ടുണ്ടോ?.നമുക്ക് ഒന്നാലോചിക്കാം .സംസ്‌ക്യതത്തിൽ "യോഗ്യ"യെന്ന പദത്തിന് "കൊള്ളാവുന്ന,കഴിവുള്ള" എന്നീ അർത്ഥങ്ങൾ ഉണ്ട്.എന്നാൽ നമ്മൾ മാന്യൻ എന്നർത്ഥമാണ് അതിനു നൽകിയത്.ഒരു പക്ഷേ,ഒരു കാലത്ത് സമുഹത്തിൽ കൊള്ളാവുന്നവരും,കഴിവുള്ളവരും മാന്യന്മാരായിരുന്നിരിക്കാം.ചിലപ്പോൾ യോഗ്യനെന്ന പദം ചിലരെ പരിഹസിക്കാനും ഉപയോഗിക്കാറുണ്ട്. അയാൾ ഒരു മാന്യൻ വന്നിരിക്കുന്നു എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഇന്ന് ഭാഷയിലുണ്ട്.
                          129 വണ്ടി
വാഹനമെന്നർത്ഥത്തിൽ നാം ഉപയോഗിക്കുന്ന പദമാണ് വണ്ടി.ഇന്ന് അധികമാരും ഈ പദം ഉപയോഗിച്ചു കേൾക്കാറില്ല.വണ്ടിക്ക് പകരം വാഹനമെന്ന പദം സർവസാധാരണമായി കഴിഞ്ഞു.എന്നാലും എന്താണ് വണ്ടിയെന്നു നാം അറിഞ്ഞിരിക്കണം."വണ്ടുന്നത്" ആണ് വണ്ടി.വണ്ടുകയെന്ന പദത്തിന് ഉരുളുകയെന്ന് അർത്ഥം.അതായത് ചക്രമുള്ളതാണ് വണ്ടി.ചക്രം ഉണ്ടെങ്കിൽ മാത്രമേ വസ്തുക്കൾക്ക് ഉരുളാൻ കഴിയൂ.
                         130 വെളിച്ചെണ്ണ
കേരളിയരായ നമ്മെ സംബന്ധിച്ചിടത്തോളം ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് വെളിച്ചെണ്ണ.ഇന്ന് ഇത് ഒരു ഭക്ഷണപദാർത്ഥത്തിന്റെ നില വരെയും കൈവരിച്ചിട്ടുണ്ട്.എന്നാൽ ഈ പേര് എങ്ങനെയുണ്ടായിയെന്നു നമ്മിൽ അധികമാളുകളും ചിന്തിച്ചിട്ടില്ല.അപ്പോൾ നമുക്ക് നോക്കാം."വെളിച്ചത്തിന് ഉപയോഗിച്ച എണ്ണയാണ്" വെളിച്ചെണ്ണ യായത്.ആദ്യകാലത്ത് ഇത് വിളക്ക് കത്തിക്കുന്നതിനു മാത്രമായി ഉപയോഗിച്ചിരുന്നു.പിന്നീട് വെളിച്ചെണ്ണയുടെ സാദ്ധ്യത കണ്ടെത്തി മറ്റ് ആവശ്യങ്ങൾക്ക് കൂടി ഉപയോഗിച്ചു."മണ്ണിൽ നിന്നും എടുക്കുന്നത്" കൊണ്ട് നമുക്ക് മണ്ണെണ്ണയെന്ന ദ്രാവകം ലഭിച്ചു.എള്ളിന്റെ നെയ് ആണല്ലോ.             എണ്ണ. തമിഴിൽ "എൾനെയ്=എണ്ണ".ലൈറ്റ് ഹൗസിൽ വെളിച്ചം കാണിക്കുന്നതിലേക്കായി വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത് വെളിച്ചെണ്ണക്കാണ് കത്തുമ്പോൾ വെളിച്ചം കൂടുതൽ
                             131  മുതലാളി
ആരാണ് മുതലാളി?.നാം ആരെയും മുതലാളിയെന്നു വിളിക്കാറുണ്ട്.എന്നാൽ എന്താണ് ഈ പദത്തിന്റെ അർത്ഥം."മുതൽ ആളുന്നവൻ" മുതലാളി.ആളുകയെന്നതിനു സ്വന്തമായിയുള്ളത്,ഭരിക്കുന്നത് എന്നൊക്കെ അർത്ഥം പറയാം.അപ്പോൾ മുതൽ ഉള്ളവനാണ് മുതലാളി.അപ്പോൾ വില്ലാളി,തൊഴിലാളി ഈ പദങ്ങളെ കുറിച്ച് ചിന്തിച്ചു നോക്കൂ.
                               132 പദാർഥം.
നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദങ്ങളിൽ ഒന്നാണ് ഇത്.എന്നാൽ എപ്പോഴും അർത്ഥം മനസിലാക്കിയല്ല ഇതിന്റെ ഉപയോഗം .പദ+അർഥം ആണ് പദാർഥം.എന്നുവച്ചാൽ പദത്തിന്റ(വാക്ക്‌) അർത്ഥം.എന്നാൽ ഇന്നോ?.വസ്തുക്കളെ പദാർത്ഥങ്ങളായി കാണുന്നുയെന്നു പറഞ്ഞാൽ എന്താണ് അർത്ഥം ?.പദാർത്ഥങ്ങളെ മൂന്നായി തിരിക്കാമെന്നായലോ?.ഇവയെല്ലാം പദാർത്ഥങ്ങളാണെന്നായലോ?.ഇവിടെയെല്ലാം പദാർത്ഥമെന്ന പദത്തിന്റെ സ്വന്തം അർത്ഥത്തിൽ നിന്ന് അത് മാറി നടക്കുന്നത് കാണാം.

                            133 ഉത്സവം
ഈ പദത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്."ഉത്ക്യഷ്ടമായത് ശ്രവിക്കുന്നത്" ഉത്സവമെന്നു പറഞ്ഞു കേൾക്കുന്നു.മാത്രമല്ല "ഉയർത്തുന്നത് ഉത്സവ"മെന്നും അഭിപ്രായമുണ്ട്.എന്നാൽ ഈ പദത്തിന്റെ ശരിയായ നിഷ്പത്തിയെന്തായെന്ന നമുക്ക് നോക്കാം."ഉൽസ"യെന്ന പദത്തിന് "വെള്ളം കൊണ്ട് നനയ്ക്കുക"യെന്നണാർഥം.ക്യഷിയ്ക്ക് വെള്ളം നനയ്ക്കുന്ന ചടങ്ങാണ് .ഇത് ആഹ്ലാദത്തിന്റെ വലിയ ചടങ്ങ് ആയി.പിന്നീട് ഈ ചടങ്ങ് നടക്കുമ്പോൾ സദ്യ ഉൾപ്പെടെയുണ്ടായി.കാർഷികവ്യത്തിയിൽ നിന്നു നമുക്ക് ലഭിച്ച ഈ ചടങ്ങ് പിന്നീട് മതാത്മകമായി.ഉത്സവം ആളുകളെ ഉത്സാഹം കൊണ്ട് നനയ്ക്കൽ ആണല്ലോ.

                      134 മാടമ്പി.
ഈ പദം കേൾക്കാത്തവർ ചുരുക്കം.ഈ പേരിൽ മലയാളത്തിൽ ഒരു സിനിമ കൂടി യുണ്ട്.എന്താണ് ഈ പദത്തിന്റെ നിഷ്പത്തി?."മാടമ്പ് ഉള്ളവൻ" മാടമ്പി.എന്താണ് മാടമ്പ്?.അധികാരമാണ് മാടമ്പ്.അല്ലാതെ ഭൂഉടമയോ,ചട്ടമ്പിയോ അല്ല.എന്നാൽ ഈ പദം ഇന്ന് ഏത് അർത്ഥത്തിൽ ഉപയോഗിക്കുന്നയെന്നു ചിന്തിച്ചിട്ടുണ്ടോ?.ഇന്ന് മാടമ്പിയെന്നു കേൾക്കുമ്പോൾ മാറ്റന്തൊക്കയോ അർത്ഥം പെട്ടെന്ന് കടന്നു വരും.

                             135 ഫലിതം.
സംസ്‌ക്യതഭാഷയിൽ നിന്നു മലയാളത്തിലേക്ക് കടന്നുവന്ന പദമാണിത്.ഈ പദത്തിന്റെ സ്വന്തം അർത്ഥത്തെക്കുറിച് ചിന്തിക്കുമ്പോൾ രസം തോന്നുക സ്വാഭാവികം."ഫലമുണ്ടാക്കുന്നത് " എന്നാണ് ഈ പദത്തിന് സംസ്‌ക്യതഭാഷയിൽ ഉള്ള അർത്ഥം.അതായത് "ഫലമുള്ളത്  ഫലിതം".എന്നാൽ പദം മലയാളത്തിൽ എത്തിയപ്പോൾ അർത്ഥം എത്രകണ്ടു മാറിപ്പോയിരിക്കുന്നുയെന്നു നോക്കു. അവന്റെ ഫലിതം കേട്ടോയെന്നു ചോദിക്കുമ്പോൾ  ഇവിടെ "നേരമ്പോക്ക് " എന്നര്ഥം ആ പദത്തിനു ലഭിക്കുന്നു.ഇങ്ങനെ അനേകം പദങ്ങൾ ഭാഷയിൽ.നേരമ്പോക്കിന് മനുഷ്യമനസ്സിൽ സന്തോഷമെന്ന ഫലമുണ്ടാക്കാൻ കഴിവുണ്ടെന്നുള്ള കാര്യം മറക്കേണ്ടതില്ല.ഫലിച്ചതാണു ഫലിതം.പഠിച്ചതു പഠിതം.ഗ്രഹിച്ചതു ഗൃഹീതം.എന്നൊക്കെപ്പോലെ.
                     136 ആഡംബരം.
മലയാളികൾക്ക് ഏറ്റവും കുടുതൽ അടുത്തറിയാവുന്ന പദങ്ങളിൽ ഒന്നാണിത്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു മലയാളികളുടെ ജീവിതം ആഡംബരത്തോട് കൂടിയതാണെന്നുള്ള ആക്ഷേപം പരക്കെ ഉണ്ടുതാനും,അത് ഏതാണ്ട് ശരിയുമാണ്.അപ്പോൾ എന്താണ് ആഡം ബരം ?.നമുക്ക് ചിന്തിക്കാം."ഡംബര"മെന്ന വാക്കിനു "ബഹള"മെന്നാണ് അർത്ഥം.എങ്ങും ബഹളമുണ്ടാക്കുന്നതാണ് ആഡം ബരം.ശബ്ദത്തിലോ,വേഷത്തിലോ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ ചെയ്യുന്ന പ്രവ്യത്തി ആണ് ആഡംബരം.അതിൽ ചിലതെങ്കിലും ഉള്ള പൊള്ളയായിരിക്കും. ആഡംബരം ആവശ്യത്തിൽ കവിഞ്ഞുള്ളതും പ്രകടനസ്വഭാവമുള്ളതുമാണ്.വിവാഹം, ഭവന നിർമ്മാണം ഇവയിൽ പ്രത്യേകിച്ചും.മറ്റുള്ളവർക്ക് സംസാരവിഷയമാക്കുക.ബഹളം എന്ന ആശയവുമായി അങ്ങനെയാവാം.ആക്ഷേപിക്കപ്പെടുന്നത് ആഡംബരം. *ആങ്-ഡബി ക്ഷേപേ*.
യുദ്ധാരംഭത്തിലെ പെരുമ്പറമുഴക്കവും ആനയുടെ ചിന്നംവിളിയുമാണ് ആഡംബരമായിരുന്നത്.
*
ആഡംബരഃ സമാരംഭേ ഗജഗർജ്ജിതതൂര്യയോഃ*  ഇന്നും അങ്ങനൊക്കെത്തന്നെയല്ലേ! ആഡംബരങ്ങൾ മറ്റുള്ളവർക്കെതരെയുള്ള വെല്ലുവിളി...? പൊരുത്തപ്പെടുന്നതു്.ഇല്ലാത്തത് ഉണ്ടെന്നു പൊങ്ങച്ചം നടിക്കുന്നതിന് 'ഡംഭ്' എന്ന് പറയുന്നു. "അങ്ങേയറ്റം  പൊങ്ങച്ചം നിറഞ്ഞത് " ആഡംഭരവും , പിന്നീട് ആഡംബരവും ആയതാകുമോ.

                                  137 ഇടം/ഇട
ഈ പദം ഉപയോഗിക്കാത്ത മലയാളിയില്ല. നാം എപ്പോഴും ഈ പദം ഉപയോഗിക്കും."അല്പം ഇടം,ഇടയിൽ ഇരിക്കുക"ഇത്യാദി പ്രയോഗങ്ങൾ നമുക്കുണ്ട്.എന്താണ് ഇതിന്റെ അർത്ഥം.നമുക്ക് നോക്കാം.ഇടയ്ക്കുള്ളത്  ഇടം/ഇട. എന്നാൽ മറ്റൊരു രീതിയിലും ചിന്തിക്കാം.എന്തെങ്കിലും സാധനങ്ങൾ വയ്ക്കുന്ന സ്ഥലം.അല്പം ഇടം തരു എന്ന് പറഞ്ഞാൽ തന്നെ ഒന്നുകിൽ ഞാൻ കൂടി ഇരിക്കട്ടെ അല്ലെങ്കിൽ ഞാൻ കൂടി നിൽക്കട്ടെയെന്നാണ് അർത്ഥം.അപ്പോൾ ഇടത്തിനു മറ്റൊരു അർത്ഥവും കൂടി ലഭിക്കുന്നു.'ഇടം' ഇടയ്ക്കുള്ള സ്ഥലം ആണെങ്കിലും സ്ഥലം എന്ന അർത്ഥത്തിലാണ് അധികവും പ്രയോഗം.(.....        ....... മനുഷ്യപുത്രനു തല ചായ്ക്കാൻ മണ്ണിലിടമില്ല.) .ഒരു പ്രത്യേക തൂക്കത്തിന് ഇട എന്നു പറഞ്ഞിരുന്നതു പോലെ തൂക്കം എന്ന അർത്ഥത്തിലും'ഇട' ഉപയോഗിച്ചിരുന്നു.
ഉദാ:- പണമിട.[ രണ്ടു മഞ്ചാടി -1 പണമിട,
21
പണമിട-1 പവൻ].ഇടം വും ഇട യും രണ്ട് അർത്ഥമാണ്. രണ്ടും തമിഴ് പദവുമാണ്. ഇടം എന്നത് സ്ഥലത്തെ കുറിക്കുന്നു. ഇട എന്നത് അളവിനെ ( ഭാരം ) കുറിക്കുന്നു .കുന്നിട (കുന്നിക്കുരുവിന്റെ തൂക്കം) ഇട പോട്(തമിഴ്). എനക്കും ഇടം ഉണ്ട് ( സ്ഥലം ,TMട ഗാനം) ഇനി ഒരർത്ഥം രണ്ട് നെ സൂചിപ്പിക്കുന്നില്ലെ?ഇടങ്ങഴി (രണ്ട് നാഴി) ഇടനെഞ്ച് '.'ഇങ്ങഴി 'രണ്ടു നാഴിയല്ല. നാല് നാഴിയാണ്.4 നാഴി - 1 ഇടങ്ങഴി
10
ഇടങ്ങഴി - 1 പറ
                            138 അഭിഷേകം.
ഈ പദം കേൾക്കാത്തവർ ചുരുക്കം.രാജാവായി അഭിഷേകം കഴിച്ചു,സേനാനായകനായ അഭിഷേകം നടത്തി എന്നിങ്ങനെ നമ്മൾ വായിക്കാറുണ്ട്.എന്താണ് അഭിഷേകം?.ഈ പദമെങ്ങനെയുണ്ടായിയെന്നു ചിന്തിച്ചിട്ടുണ്ടോ?.അഭി+സേകം=അഭിഷേകം."സേക"ത്തിനു നനയ്ക്കലെന്നർഥം.അപ്പോൾ അഭിഷേകമോ?.വെള്ളം കൊണ്ട് നനയ്ക്കൽ.പരിശുദ്ധമാക്കലിന് വേണ്ടിയാവാം ഇത്.പിന്നീട് ചടങ്ങിന്റെ പേരിൽ ഇത് പ്രസിദ്ധമായി.
                          139 മഹാബലി
കേരളം ഭരിച്ചിരുന്ന അസുരചക്രവർത്തിയാണ് മഹാബലിയെന്ന വിശ്വാസത്തിൽ നിന്നു കൊണ്ട് നമുക്കു മഹാബലിയെന്ന പദത്തിന്റെ നിഷ്പത്തിയെ കുറിച്ച്‌ മറ്റൊരു രീതിയിൽ ചിന്തിക്കാം.മാവേലിയാണല്ലോ മഹാബലി."മാ"യെന്ന പദത്തിന് "അരുത്" എന്നര്ഥം."വേലി" "അതിര്"ആണ്. അപ്പോൾ മാവേലി ആരാണ്?.അതിരില്ലാത്ത,വേർതിരിവില്ലാത്ത ഒരു ലോകം.അതാണ് മാവേലി.മറ്റൊരു രീതിയിൽ ചിന്തിച്ചാൽ " മഹത്തായ ബലി"യാണ് മഹാബലി.താൻ വിശ്വസിച്ച ആശയത്തിന് വേണ്ടി ജീവത്യാഗം ചെയ്ത വ്യക്തിയുടെ ഓർമയാണ് മഹാബലി. മാ എന്ന ശബ്ദത്തിന് സംസ്കൃതത്തിൽ അരുത് എന്നാ വാമെങ്കിലും തമിഴിലും മലയാളത്തിലും ബഹുമാന - അർത്ഥമാണുള്ളത്. മാപ്പിള, മാപ്പിളൈ etc മാപെരുംപിള്ളൈ. ബലം എന്നാൽ സേന എന്ന് അർത്ഥമുണ്ട്. ഒരു രാജാവിന്റെ ബലം പ്രജകൾ ആണ്. മഹത്തായ പ്രജാബലം ഉള്ളയാൾ മഹാബലി എന്ന് ചിന്തിക്കാവുന്നതല്ലേ.
കള്ളവും ചതിയും പൊളിവചനവും ഇല്ലാത്ത, സമാധാനവും സമ്പൽസമൃദ്ധിയും പരമാനന്ദവും ഉള്ള ഒരു ലോകം അമജ്ഞാനിക്കുമാത്രമേ സൃഷ്ടിക്കുവാൻ കഴിയുകയുള്ളൂ. അത്തരം ഉത്തമ മാതൃകയായ ഒരു  ഭരണാധികാരിക്ക് എല്ലാ പ്രജകളുടെയും സമ്പൂർണ്ണ പിന്തുണ ഉണ്ടായിരിക്കും. വാമനൻ മൂന്നടിമണ്ണ് ആവശ്യപ്പെടുന്നതിലൂടെ സത്വരജസ്തമോ ഗുണങ്ങളുടെ സ്വഭാവമായ ദയ ദമം ദാനം എന്നീ ഗുണങ്ങൾ ഉള്ള ബ്രഹ്മനിഷ്ഠൻ ആണോ മഹാബലി എന്ന് പരീക്ഷിക്കുകയാണ്. അതിൽ അദ്ദേഹം വിജയിക്കുകയും ചിരഞ്ജീവി ആയിത്തീരുകയും ചെയ്തു. പുരാണ കഥകളെല്ലാംതന്നെ ഉപനിഷത് തത്വങ്ങൾ ആണ് പ്രകാശിപ്പിക്കുന്നത്. അതുകൊണ്ട് കേവലം  വാച്യാർത്ഥമല്ല  സ്വീകരിക്കേണ്ടത്. 
                        140 ലോഹ്യം
നമ്മുടെ സ്വന്തം പദങ്ങളിലൊന്ന്.എന്തായിരുന്നു ഈ പദത്തിന്റെ ശരിയായ അർത്ഥം.നമുക്ക് ചിന്തിക്കാം.നമ്മുടെ ഭാഷയിൽ ലോഹ്യമെന്ന പദത്തിന് "സൗജന്യം,മര്യാദ" എന്നിങ്ങനെയായിരുന്നു അർത്ഥം കല്പിച്ചിരുന്നത്.എന്നാൽ പിന്നീട് എന്നോ ചില മാറ്റങ്ങൾ ഉണ്ടായി."അയാൾക്ക് എന്നോട് ഒരു ലോഹ്യവുമില്ല" എന്ന് പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്.ഇവിടെ പദത്തിന്റെ സ്വന്തം അർത്ഥത്തിൽ നിന്നും വ്യത്യസ്തമായ അർത്ഥം ലഭിക്കുന്നു.സ്നേഹമില്ലെന്നോ,അടുപ്പമില്ലെന്നോ ഒക്കെ അർത്ഥം മാറിമറിയുന്നു.നോക്കണേ കാലം മാറുമ്പോൾ പദത്തഅർത്ഥത്തിനുണ്ടാകുന്ന മാറ്റം.
അർത്ഥചാഞ്ചല്ലം വന്ന പദങ്ങളിൽപ്പെടുന്നതാണ് ലോഹ്യം. ലോക മര്യാദയുമായി ബന്ധപ്പെടുന്ന പദമായതുകൊണ്ടു് 'ലോക്യം' ആണ് ശരിയായ രൂപമെന്ന് പണ്ഡിതമതം."ലോകൃ ദർശനേ"
കാണുന്നതിനാൽ ലോകം.
സ്വർഗാദിലോകത്തിന്റെയും ജനത്തിന്റെയും പേര്.
ലോകനം അനുഭവിക്കലാണല്ലോ.
ലോകനം ചെയ്യപ്പെടുന്നത് ലോകം.
ജീവിതാനുഭവങ്ങൾ ഏതിലൂടെ സാധ്യമാകുന്നുവോ അത് ലോകം
                         141 മര്യാദ
ഇന്ന് മര്യാദയെ കുറിച്ചു ചിന്തിച്ചാലോ?.സംസ്‌ക്യതഭാഷയിൽ നിന്നും നമ്മൾ  കടമെടുത്ത പദമാണിത്. ആ ഭാഷയിൽ "അതിര്, അതിർത്തി,ഭാഗം" എന്നെല്ലാം ഇതിനു അർത്ഥമുണ്ട്.എന്നാൽ നമ്മൾ മര്യാദയ്ക്ക് നൽകിയ അർത്ഥമോ?. വളരെ വ്യത്യസ്തമായ മറ്റൊരു അർത്ഥം. "നല്ല പെരുമാറ്റ"മെന്നാണ്. പെരുമാറ്റത്തിനും ഒരു വ്യവസ്ഥ വേണമല്ലോ.അതാവാം ഇങ്ങനെ ആ പദം ആയത്

                           142 ഉടനീളം
ഈ പദം കേൾക്കാത്തവരും ഉപയോഗിക്കത്തവരും ഇന്നില്ല.നമുക്ക് ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും നാം ഇത് പ്രയോഗിക്കുന്നു.പലപ്പോഴും ഇതിന്റെ അർത്ഥം മനസ്സിലാക്കത്ത ഉപയോഗം.എന്താണ് ഈ പദത്തിന്റെ അർത്ഥം .നമുക്ക് നോക്കാം."ഉടലിന്റെ(ശരീരം)നീളം ആണ് ഉട നീളം".അതായത് ഒരാൾപൊക്കം .നമ്മൾ ആദ്യവസാനമെന്ന അർത്ഥം പദത്തിന് ഇന്ന് കല്പിച്ചു നൽകിയിട്ടുണ്ടെങ്കിലും ആദ്യകാലത്ത് അങ്ങനെ ഒരു അർത്ഥം പദത്തിനില്ലായിരുന്നു.ഒരാൾ പൊക്കമെന്നു പറഞ്ഞാൽ ആദ്യവസാനമെന്നാണ് എന്നു പിന്നീട്  എന്നോ അർത്ഥവ്യതിയാനം വന്നതിന്റെ ഭാഗമാണ് ഇന്നത്തെ അർത്ഥം
                            143 അണ്ടൻ
ഒരു കാലത്ത് നമ്മുടെ ഭാഷയിൽ ഉപയോഗത്തിലിരുന്നതും എന്നാൽ ഇന്നു അധികം ഉപയോഗമില്ലാത്തതുമായ പദമാണ് അണ്ടൻ. പണ്ട് മലയാളത്തിൽ ഈ പദത്തിന് വളരെ അധികം
ഉപയോഗമുണ്ടായിരുന്നു.കാലാന്തരത്തിൽ ഈ പദത്തിന്റെ അർത്ഥം ദുഷിച്ചോയെന്നു സംശയിക്കണം.നമുക്ക് എന്തായാലും നോക്കാം."ഇടയൻ" എന്നർത്ഥത്തിൽ ഉപയോഗിച്ചിരുന്ന പദമാണ് അണ്ടൻ.ഇടയ ർക്ക്  മോശമല്ലാത്ത സ്ഥാനം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.എന്നാൽ ഇന്ന് "അണ്ടനും അടകോടനും"എന്ന് പറയുമ്പോൾ ഈ പദത്തിന് കഴിവില്ലാത്തവൻ എന്നര്ഥം കിട്ടുന്നോയെന്നു സംശയിക്കണം.നമ്മുടെ മിഥ്യാഭിമാനമാവാം ഈ പദത്തിന്റെ അർത്ഥസങ്കോചത്തിനു കാരണം.അണ്ടർ എന്ന പദത്തിന് ദേവനെന്ന പ്രസിദ്ധമായ അർത്ഥമുണ്ട്. അണ്ടർനായകൻ എന്നു കൃഷ്ണനെ വിശേഷിപ്പിക്കാറുണ്ട്,ഇടയരുടെ നേതാവ് എന്ന അർത്ഥത്തിൽ.അണ്ടർകോൻ എന്നു ദേവേന്ദ്രനെ വിളിക്കുന്നത് ദേവന്മാരുടെ കോൻ(രാജാവ്)ആയതിനാലണ്. അണ്ടുക-അടുക്കുക, ആശ്രയിക്കുക എന്നീ അർത്ഥത്തിലൊക്കെ നിലവിലുണ്ടായിരുന്ന ക്രിയാരൂപമാണ്.അണ്ടലർതാമരപ്പൂവാണ്.
അതിന്റെ സ്വീകാര്യതയാവാം ആ പേരു വരാൻ കാരണം.
                           144 ആഭാസം.
സംസ്ക്യതഭാഷയിൽ നിന്ന് നമുക്ക് കിട്ടിയ പദമാണ് ആഭാസം.ഇപ്പോൾ ഈ പദത്തിന്റെ അർത്ഥമെന്നു ചിന്തിച്ചിട്ടുണ്ടോ?.സംസ്‌ക്യതത്തിൽ ഈ പദം " പ്രകാശം,ശോഭ,തിളക്കം,നിറം" എന്നീ അർത്ഥങ്ങളിൽ ഉപയോഗിക്കുന്നു.എന്നാൽ നമ്മൾ ആ പദം സ്വന്തമാക്കിയപ്പോൾ അർത്ഥം ആകെ മാറ്റിമറിച്ചു."കൊള്ളരുതായ്‌മ" യെന്ന അർത്ഥം നമ്മൾ ആ പദത്തിന് നൽകി.ആഭാസനെന്നു പറയുമ്പോൾ ലഭിക്കുന്ന അർത്ഥം "തിളക്കമുള്ളവനെ"ന്നല്ലല്ലോ.കൊളളരുതാത്തവനെന്നാണല്ലോ.നോക്കണേ  അർത്ഥങ്ങളുടെ ഒരു വിസ്‌മയം. ആഭാസനും ഒരു തിളക്കമുണ്ടെന്നുള്ള കാര്യം മറന്നുകൊണ്ടല്ലായിതു പറയുന്നത്..ആഭസതി ഇതി ആഭാസഃ
ആഭസിക്കുന്നവൻ -വിളങ്ങുന്നവൻ, ശോഭിക്കുന്നവൻ-ആഭാസൻ.
ആഭ-ശോഭ (വർണ്ണാഭം)
തോന്നിപ്പിക്കുക എന്നും ആഭാസത്തിന് അർത്ഥമുണ്ട്.
(
വിഭക്തിയല്ല, വിഭക്തിപോലെ തോന്നിപ്പിക്കുന്നത് വിഭക്ത്യാഭാസം.)

                                145 ഉടവാൾ
രാജാക്കന്മാരുമായി ബന്ധപ്പെട്ടു പ്രചരിച്ചിരുന്ന പദമാണ് ഉടവാൾ.എന്താണ് ഈ പദത്തിന്റെ അർത്ഥം.?."ഉട"യിൽ കെട്ടുന്ന വാൾ ആണ് ഉടവാൾ."ഉട"എന്ന പദത്തിന് മുണ്ട് എന്നാണർഥം.മുണ്ടിൽ കെട്ടുന്ന വാൾ.അതാണ് ഉടവൾ.പിന്നീട് എപ്പോഴോ അത് അരയിൽ തിരുകുന്ന രൂപത്തിലേക്ക് മാറി.എന്നിട്ടും അതിനെ ഉടവാളെന്നറിയപ്പെട്ടു .ഉടെ സംബന്ധികാപ്രത്യയമാണ്.
"ഉടെ സംബന്ധികാ സ്വതാ"

സ്വന്തം എന്ന അർത്ഥത്തിൽ പ്രയോഗം.
ഉടെ , ൻ എന്നവസാനിക്കുന്ന നാമങ്ങളിൽ പ്രായേണ ഉ ലോപിച്ച് ടെ എന്നാകും.
എന്റെ, എന്നുടെ, എന്നുടയ  ഇവയൊക്കെ സംബന്ധികാന്തങ്ങളാണ്.
'ഉടമ'സ്ഥതയെ സൂചിപ്പിക്കാൻ പര്യാപ്തമായ പ്രത്യയമാണല്ലോ സംബന്ധിക. ഉടയവാൾ, -ഉടവാൾ. എന്നുടയവാൾ -എന്നുടവാൾ ആയതല്ലേ.

എന്റെ കൂടപ്പിറപ്പ് തന്നല്ലേ എന്നുടപ്പിറപ്പ്രാജാവിന്നുടയവാ, ഉടയവാൾ -  സംബന്ധികാവിഭക്തിപ്രത്യയമായ ഉടെ വികസിച്ചു ഉടയ ആകുന്നു. രാജാവിന്നുടയ വാൾ - ഭയഭക്തിയോടെ പറയുമ്പോൾ രാജാവ് എന്നത് ഒഴിവാകുന്നു.

                                       146 ശുശ്രൂഷ
ഈ പദം കേൾക്കാത്തവരും അതിന്റെ ആനുകൂല്യം ലഭിക്കാത്തവരും ചുരുക്കം.എന്നാൽ പദത്തിന്റെ ശരിയായ അർത്ഥം മനസിലാക്കിയവർ വിരളം.ചിന്തിച്ചിട്ടുണ്ടോ?.നമുക്ക് നോക്കാം. പരിചരണമെന്ന അർത്ഥം ഈ പദത്തിനില്ല."കേൾക്കാനുള്ള ആഗ്രഹ"മാണ്   ശുശ്രൂഷ .നാം ഇന്ന് ഈ പദത്തിന് നൽകിയിരിക്കുന്ന അർത്ഥമോ?.പരിചരണമെന്നാണ്. രോഗി പറയുന്നത് താലപര്യപൂർവ്വം കേട്ടാലേ പരിചരിക്കാൻ പറ്റു.ഒരു പക്ഷേ അതാവാം ഈ പദത്തിന് പരിചരണമെന്നർഥംഉണ്ടായത്.ശ്രോതും ഇച്ഛാ ശുശ്രൂഷാ.അടുത്തിടപെട്ടു പറയുന്നതു കേൾക്കാൻ കാണിക്കുന്ന മനോഭാവം.പരിചര്യാവ്രതം.
ഹസ്തിനപുരത്തേക്കു യാത്രയാക്കുമ്പോൾ
ശകുന്തളയ്ക്കു  കണ്വൻ നല്കുന്ന ഉപദേശം
"ശുശ്രൂഷസ്വ ഗൂരൂൻ..."

                      147 വിദുഷകൻ
നമ്മുടെ ഭാഷയിലെ കോമാളിക്ക് തുല്യമായി സംസ്‌ക്യതനാടകങ്ങളിൽ കാണപ്പെടുന്ന കഥാപാത്രമാണ് വിദൂഷകൻ. ഇന്ന് ചില മലയാളനാടകങ്ങളിലും ഈ കഥാപാത്രത്തെ കാണാം.എന്താണ് ഈ പദത്തിന്റെ നിരുകതി.നമുക്ക് ചിന്തിച്ചു നോക്കാം."വിശേഷേണ ദൂഷണം. ചെയ്യുന്നവൻ" എന്നാണ് അർത്ഥം.വിശേഷപ്പെട്ട രീതിയിൽ സംസാരിക്കുന്നവർ.ഈ കഥാപാത്രം എന്താണ് ചെയ്യുന്നതെന്ന് നോക്കു. മനുഷ്യരുടെ കുറവുകളെ പെരുപ്പിച്ചു കാണിക്കുകയും നിന്ദിച്ചു സംസാരിക്കുകയും ചെയ്യും.ഇതാണ് വിശേഷണ ഉള്ള ദൂഷണം.


                          148 പായസം
സംസ്‌ക്യതത്തിൽ നിന്നും നമുക്ക് ലഭിച്ച മറ്റൊരു പദമാണ് പായസം."പയസ്സിൽ നിന്നും ഉള്ളത്" പായസം.എന്നാൽ മലയാളത്തിൽ എന്തായി പായസം?.പയസ് "പാൽ" ആണല്ലോ.മലയാളിക്ക് എന്തെല്ലാം പായസങ്ങൾ.അതിൽ ഒന്ന് പാൽപായസവും.പല വസ്തുക്കൾ ചേർത്ത് നമ്മൾ പായസം ഉണ്ടാക്കുന്നു.പലതിലും പാൽ പോലുമില്ലെങ്കിലും പേര് പായസം തന്നെ.എന്തായാലും പായസത്തിന്റെ ചേരുവ പൂർണമായി ഇല്ലെങ്കിലും പേര് മലയാളി മറന്നില്ല
                     149 മുതലാളി
ആരാണ് മുതലാളി?.നാം ആരെയും മുതലാളിയെന്നു വിളിക്കാറുണ്ട്.എന്നാൽ എന്താണ് ഈ പദത്തിന്റെ അർത്ഥം."മുതൽ ആളുന്നവൻ" മുതലാളി.ആളുകയെന്നതിനു സ്വന്തമായിയുള്ളത്,ഭരിക്കുന്നത് എന്നൊക്കെ അർത്ഥം പറയാം.അപ്പോൾ മുതൽ ഉള്ളവനാണ് മുതലാളി.അപ്പോൾ വില്ലാളി,തൊഴിലാളി ഈ പദങ്ങളെ കുറിച്ച് ചിന്തിച്ചു നോക്കൂ.

                      150 സിദ്ധാന്തം
നമുക്ക് സംസ്‌ക്യതത്തിൽ നിന്നും കിട്ടിയ പദമാണിത്.എന്നാൽ എന്താണ് സിദ്ധാന്തം.നമുക്ക് നോക്കാം."സിദ്ധിച്ച അന്ത"മാണ് സിദ്ധാന്തം.എന്ന് പറയുമ്പോൾ വ്യക്തത കുറവ് സ്വാഭാവികം .തത്ത്വവിചാരം കൊണ്ട് എത്തിച്ചേരുന്ന തീരുമാനമാണല്ലോ സിദ്ധാന്തം.ഒരു വിഷയത്തെ കുറിച്ച അനവധി നിരവധി പരീക്ഷണനിരീക്ഷണങ്ങളിലുടെ ഒരു നിഗമനത്തിൽ എത്തുക സാധാരണം .അത് അക്കാലത്ത് ശരിയാണെങ്കിലും പിന്നീട് മാറ്റം ഉണ്ടാവാം.എന്തായാലും  ഒരു പ്രത്യേക വിഷ യത്തിൽ ഉണ്ടാകുന്ന ചിന്തയുടെ അന്തമാണ് സിദ്ധാന്തം

                        151 അയ്യോ.
നമുക്ക് നിത്യപരിചിതമായ പദം.പലപ്പോഴും(സന്തോഷത്തിലും,സങ്കടത്തിലും) നാം ആദ്യം ഉപയോഗിക്കുന്ന പദങ്ങളിൽ ഒന്ന്.എന്നാൽ എന്താണ് ഈ പദത്തിന്റെ അർത്ഥം?.നാം അധികം ചിന്തിച്ചിട്ടില്ല.പാലി ഭാഷയിൽ നിന്നും മലയാളത്തിനു ലഭിച്ച അനേകം പദങ്ങളിൽ ഒന്ന്.പാലിയിൽ അയ്യനെ(ബുദ്ധനെ)വിളിക്കുന്നത്" അയ്യോ" എന്നാണ്. അതായത് ബുദ്ധന്റെ പേരാണ് അയ്യൻ.ഇതാണ് പദത്തിന്റെ അർത്ഥം.പക്ഷേ, അയ്യോ എന്ന് ആരെങ്കിലും പറഞ്ഞാൽ ഉടൻ വിലക്കുന്ന രീതി കാണുന്നുണ്ട്.അതിനു മരണവുമായി ബന്ധമുണ്ടെന്ന് കഥ ആളുകൾ പറയും.അങ്ങനെ ആ പദം കെട്ടുകഥയിലൂടെ തമസ്സ്‌കരിക്കുന്നു.ബുദ്ധമതത്തിന്റെ ശേഷിപ്പുകളെല്ലാം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോസ്റ്റിവ് അർത്ഥമുള്ള അയ്യോയെന്ന പദത്തിന് നെഗറ്റിവ് അർത്ഥം നൽകിയത്. ദ്രാവിഡ ശബ്ദകോശത്തിലുള്ള വാക്കാണ് അയ്യോ. സംഭ്രമം, നടുക്കം, ഭയം, അത്ഭുതം തുടങ്ങിയ വികാരങ്ങൾ ഉണ്ടാകുമ്പോഴാണ് സാധാരണയായി അയ്യോ എന്ന് വിളിക്കുക.അയ്യോ എന്ന പദം നമ്മൾ തെന്നിന്ത്യക്കാർ ഏറ്റെടുത്തെങ്കിലും ചൈനയിൽനിന്നാണ് അയ്യോ എന്ന വാക്ക് ഉത്ഭവിക്കുന്നത്. ചൈനിസ് ഭാഷയിലെ അയോഹ് എന്ന പദത്തിൽനിന്നാണ് അയ്യോ എന്ന വാക്ക് ഉണ്ടായത് എന്ന് പറയപ്പെടുന്നു.  വേദനിക്കുന്ന സന്ദർഭങ്ങളിൽ ഈശ്വരവിശ്വാസികൾ ഇഷ്ടദേവനെ വിളിക്കാറുണ്ട്. അങ്ങനെയാവാം അയ്യനെയും വിളിച്ചിരുന്നത്. ബുദ്ധനെ നിരാകരിക്കുന്ന അജണ്ടയുടെ ഭാഗമായി 'അയ്യോ'നിഷിദ്ധമായതാവാം. എങ്കിലും വേദനിക്കുന്ന ഘട്ടങ്ങളിൽ ഇപ്പോൾ എല്ലാവരും അയ്യോ എന്നു പറയാറുണ്ട്. അത്ര ഗൗരവം ഇല്ലാത്തപ്പോഴും ഈ പദം ഉപയോഗിച്ചു കാണുന്നു.
ഉദാ:- അയ്യോ അവരിങ്ങെത്തി.
അയ്യോ അങ്ങനെ പറയരുത്.
അയ്യോ അതു ഞാനറിഞ്ഞില്ല.
     
ഇന്ത്യയിൽ രൂപപ്പെട്ട ബുദ്ധമത സിദ്ധാന്തങ്ങൾക്ക് (ജാതി വ്യവസ്ഥ ഇല്ലാത്ത സിദ്ധാന്തങ്ങൾക്ക് ) ഇന്ത്യയിൽ മാത്രം വേരോട്ടമില്ലാതായതു് എന്തുകൊണ്ടാണെന്നും ഈ തമസ്ക്കരണത്തിന്റെ പരിണിതഫലം എന്തായി എന്നും ഇപ്പോഴെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.


                            152 അടയ്ക്ക(പാക്ക്)
ഒരു കാലത്ത് കേരളീയർക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത വസ്തുവായിരുന്നു മുറുക്കാൻ.മുറുക്കുന്നതിനു അത്യാവശ്യം വേണ്ട നാല് വസ്തുക്കളിൽ ഒന്നാണ് പാക്ക്."ഭാര്യാഹസ്തേന താംബുലം"എന്ന ചൊല്ല് പോലും നമുക്കുണ്ട്.അപ്പോൾ എന്താണ് അടയ്ക്ക?.നമുക്ക് ചിന്തിക്കാം."അട യോടു ചേർത്ത് ഉപയോഗിക്കുന്ന കായ്". അട=ഇല. അതായത് വെറ്റില. അതിനോട് ചേർത്തുപയോഗിക്കുന്ന കായ് ആണ് അടയ്ക്ക(പാക്ക്).
                               153 കോച്ച്
ഇംഗ്ലിഷ് ഭാഷയിൽ നിന്നും നമുക്കു ലഭിച്ച പദങ്ങളിലൊന്നാണ് കോച്ച്.ഈ പദത്തിന് ആ ഭാഷയിലുള്ള അർത്ഥമെന്തെന്നു നമുക്ക് നോക്കാം.ഇന്ന് നമ്മൾ ഉപയോഗിക്കുന്ന അർത്ഥത്തിൽ നിന്നും വ്യത്യസ്തമായ ഒരു അർത്ഥം. "നാലു കുതിരയെ കെട്ടിയ വണ്ടിയാണ് അവർക്ക് കോച്ച്". എന്നാൽ നമ്മൾക്കോ?.വിഡിയോ കോച്ച് എന്ന് പറയുമ്പോൾ എവിടെ കുതിര?.ഒരു പക്ഷേ, കുതിരയെ പോലെ വേഗത്തിൽ സഞ്ചരിക്കുന്നത് കൊണ്ടാവാം നമ്മുടെ ചില വണ്ടികളെങ്കിലും കോച്ചുകളായത്.

                       154 കപ്പലണ്ടി
ഒരു കാലത്ത് കേരളത്തിൽ കൂടി ക്യഷി ചെയ്തിരുന്ന വിഭവമാണ് ഇത്.ഇന്ന് പൊതുവിൽ ഇവിടെ ഇത് ക്യഷി ചെയ്യുന്നില്ല.നമുക്ക് നിത്യപരിചിതമായ കപ്പല ണ്ടിക്ക് ഈ പേര് എങ്ങനെ വന്നുയെന്നു ചിന്തിച്ചു നോക്കാം.നമ്മുടെ സ്വന്തമല്ല ഇത്.അതുകൊണ്ട് ഇത് വിദേശിയാണ്."കപ്പൽ വഴി കൊണ്ടു വന്നത്" കൊണ്ടാണിതിനു കപ്പലണ്ടിയെന്നു പേര് വന്നത്.ബ്രസിലിൽ നിന്നാണല്ലോ കപ്പലണ്ടി ഇവിടെ എത്തിയത്


                     155 ദർപ്പണം.
കണ്ണാടിയെന്ന അർത്ഥത്തിൽ നാം ഉപയോഗിക്കുന്ന പദമാണ് ദർപ്പണം.നമ്മുടെ അഴക് കണ്ട് ആനന്ദിക്കുന്നതിനാണല്ലോ കണ്ണാടി ഉപയോഗിക്കുന്നത്.വസ്തുവിന്റെ ശരിയായ രൂപമാണ് നമുക്ക് അത് നൽകുന്നത്.പ്രതിബിംബത്തിന്റെ അഴക് നമ്മളിൽ പലപ്പോഴും ദർ പ്പം(അഹങ്കാരം)ഉണ്ടാക്കും.അതായത് നമ്മെ കുറിച്ചു നമുക്ക് അതിയായ ആത്മവിശ്വാസം നൽകുന്നു.അത് പലപ്പോഴും ഗുണമല്ല താനും.ചുരുക്കത്തിൽ ദർപ്പത്തെ നമ്മിൽ സ്യഷ്ടിക്കുന്നത് ദർപ്പണം.

                            156 ഏത്തവാഴ
ഒരു കാലത്ത് നമുക്ക് വളരെ അധികം പരിചിതമായിരുന്ന ഒന്ന്.ഇന്ന് ഈ വാഴയുടെ കുത്തക മറ്റു സംസ്ഥാനത്തിനാണ്.എങ്കിലും ഉപയോഗത്തിൽ നമ്മൾ ഒട്ടും പിന്നിലല്ല.എങ്ങനെയാണ് എത്തവാഴയെന്ന പദമുണ്ടായത് എന്ന് ചിന്തിച്ചിട്ടുണ്ടോ?.'വഴുതുന്ന"സ്വഭാവമുള്ളത് കൊണ്ടാണല്ലോ വാഴയായത്. "ഏത്തം വെച്ചു നനയ്ക്കുന്ന" വാഴയാണ് ഏത്തവാഴ.ഒരു കാലത്ത് ജലസേചനത്തിനു ഉപയോഗിച്ചിരുന്ന ഉപകരണമാണ് ഏത്തം. അതുകൊണ്ട് സേചനം നടത്തിയതിനാൽ ആ വാഴ ഏത്തവാഴയായി.അപ്പോൾ ഞാലിപ്പുവൻ,കതളി,പാളന്തോട്ടൻ എന്നിവയെ കുറിച്ച് ചിന്തിച്ചു നോക്കൂ.

                               157 കിളി
മലയാളികൾക്ക് നിത്യപരിചമുള്ള പദമാണ് കിളി.പക്ഷിയെന്നർത്ഥത്തിൽ ഈ പദം നാം ഉപയോഗിക്കുന്നു. എങ്ങനെ കിളി പക്ഷിയായി."കിളരുന്നത്(ഉയരുന്നത്)"കൊണ്ടാവാം പക്ഷിയെ കിളി എന്ന് വിളിച്ചത്.എന്നാൽ മറ്റൊരു കിളി നമുക്കുണ്ട്.ബസ്സ്,ലോറി മുതലായവയിൽ സഹായിയായി നിൽക്കുന്ന ആൾ.ചിലപ്പോഴെങ്കിലും അദ്ദേഹവും വണ്ടിയുടെ പടികളിൽ നിന്ന് കൈ പുറത്തിടുകയും പടിയിൽ നിന്ന് കൊണ്ട് ശരീരം പുറത്തേക്ക് ഇടുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു.അതുകൊണ്ട് ആവാം അദ്ദേഹം കിളിയായത്.ഇഗ്ലിഷിലെ ക്ലിനറിൽ നിന്നാവാം നമുക്ക്  "വണ്ടിയിലെ കിളിയെ" കിട്ടിയതെന്നു ചിന്തിക്കുന്നത് യുക്തിസഹം
                       158 ചാട്
ഒരു കാലത്ത് മലയാളത്തിൽ വളരെയധികം ഉപയോഗത്തിൽ ഇരുന്ന പദമാണ് ഇത്.ക്യഷ്ണഗാഥയിൽ ചാട്ടി കളയുകയെന്ന പ്രയോഗം കാണാറുണ്ട്.എന്താണ് ചാട്. വണ്ടിയുടെ ചക്രമെന്ന അർത്ഥം ഈ പദത്തിനുണ്ട്.ചാടിക്കുന്നത് കൊണ്ടാവാം ചക്രം ചാട് ആയത് .വണ്ടിയെ ദൂരെ സ്ഥലത്തേക്ക് ഓടിക്കുന്നതിൽ ഒരു പങ്ക് ചക്രത്തിനുണ്ട്.അതുകൊണ്ട് ചാടി(ഓടി)ക്കുന്നത് ചാട്.
                    159 വെട്ടി
വെട്ടിത്തിട്ട, വെട്ടിക്കവല എന്നീ സ്ഥലനാമങ്ങൾ നമുക്കുണ്ട്.ഇവിടെയെല്ലാം വെട്ടി ഒരു മരത്തിന്റെ പേരാണ്.വെട്ടി ഒരു ക്രിയയായി ഉപയോഗിക്കുന്ന സന്ദർഭങ്ങളും നമുക്കുണ്ട്.വഴി വെട്ടുക,വെട്ടിത്തെളിക്കുക എന്നിങ്ങനെ.പ്രാക്യതത്തിൽ നിന്നും നമുക്ക് ലഭിച്ച പദമാണ് വെട്ടി."കൂലിയില്ലാത്ത വേല,അത്തരം വേല ചെയ്യുന്നവൻ" എന്നൊക്കെയായിരുന്നു ഈ പദത്തിന്റ അർത്ഥം.ഒരു കാലത്ത് കേരളത്തിൽ നിലനിന്ന "ഊഴിയം വേല" പോലെ.വെട്ടികളുടെ മേൽനോട്ടം വഹിക്കാൻ നമുക്ക് വെട്ടിനായകൻ ഉണ്ടായിരുന്നു.ഇന്ന് കേരളത്തിൽ പ്രയോജനമില്ലാത്തത് എന്നർത്ഥത്തിൽ വെട്ടി പ്രയോഗിക്കുന്നുയെന്ന കാര്യം മറന്നിട്ടില്ല

                     160 ഉണ്ണാക്കൻ
നമ്മുടെ നാട്ടിൽ കാണുന്ന ഒരു സാധാരണപ്രയോഗം.ആരാണ് ഉണ്ണാക്കൻ?.ചിലരെ നമ്മൾ അങ്ങനെ വിളിക്കാറുണ്ട്."കഴിവ് കുറഞ്ഞവൻ,ആരോടും ഒന്നും മിണ്ടാത്തവൻ" എന്നീ അർത്ഥങ്ങൾ ആ പദത്തിനുണ്ട്.എങ്ങനെ ആ പദമുണ്ടായിയെന്നു നമുക്കു ചിന്തിക്കാം.ഉൾ, നാക്ക് എന്നീ പദങ്ങൾ ചേർന്നാവാം ഈ പദം ഉണ്ടായത്.ഉള്ളിലേക്ക് നാക്കുള്ളവൻ(സങ്കല്പം) ആവാം ഉണ്ണാക്കൻ.അതുകൊണ്ടാണല്ലോ അവൻ സംസാരിക്കാത്തത്.ഈ വിചാരത്തിൽ നിന്നാവാം അധികം സംസാരിക്കാത്തവരെ ചില നാടുകളിലെങ്കിലും ഉണ്ണാക്കൻ(ഉൾ നാക്കൻ)എന്ന് വിളിച്ചത്.
ഉൾ+നാക്ക്=ഉണ്ണാക്ക്ളോ നേ, നോ ണഃ എന്നീ ലീലാതിലകസൂത്രങ്ങൾ സാക്ഷ്യം.

പക്ഷേ, ഉൾ +നാട്  ഉണ്ണാട് ആകുന്നില്ല.
                          161 ശകടം
വണ്ടിയെന്നർത്ഥത്തിൽ ഉപയോഗിച്ചിരുന്ന പദമാണ് ഇത്.എന്താണ് ഈ പദത്തിന്റെ അർത്ഥമെന്നു ചിന്തിച്ചിട്ടുണ്ടോ?.ശകയെന്ന സംസ്‌ക്യതപദത്തിനു "യോഗ്യം,കഴിവ്,ശക്തി"യെന്നെല്ലാം അർത്ഥമുണ്ട്.അപ്പോൾ ശകടമോ?.ശക്തിയുള്ളതാവാം ശകടം.എന്തിനു ശക്തി. ആളുകളെ വഹിക്കുന്നതിന്,സാധനങ്ങൾ വഹിക്കുന്നതിന്.അതുകൊണ്ടാവാം ശകടത്തിനു വണ്ടിയെന്നര്ഥം ലഭിച്ചത്.


                                   162 പുച്ഛം   
നമുക്ക് നിത്യപരിചയമുള്ള ഈ പദം സംസ്‌ക്യത ഭാഷയിൽ നിന്നും ലഭിച്ചതാണ്.എന്നാൽ ഈ പദം നാം എടുത്തപ്പോൾ അർത്ഥം കൂടി എടുക്കാൻ മറന്നോയെന്നു സംശയം.സംസ്‌ക്യതത്തിൽ നിന്നും വ്യത്യസ്തമായ അർത്ഥമാണ് ഇന്ന് നാം ഈ പദത്തിന് നൽകിയിരിക്കുന്നത്.സംസ്‌ക്യതഭാഷയിൽ പുച്ഛം "പിൻഭാഗമോ വാലോ" ആണ്. എന്നാൽ നമ്മൾ ഈ പദത്തിന് കൊടുത്തിരിക്കുന്ന അർത്ഥം നോക്കു. അവന്റെ പുച്ഛം കണ്ടില്ലേയെന്നു ചോദിച്ചാൽ മുകളിൽ പറഞ്ഞ ഒരു അർത്ഥവും ഇവിടെ കടന്നു വരുന്നതേയില്ല.നമുക്ക് ആക്ഷേപഭാവമാണ് പുച്ഛം .നോക്കണേ അർത്ഥത്തിന്റെ  മാറ്റം. പഞ്ചപുച്ഛം അടക്കുക" -
രണ്ടു കൈ,വായ്, മൂക്ക്,ഗുഹ്യം ഇവ പഞ്ചപുച്ഛം. .പുച്ഛം എന്നു പറയുമ്പോൾ നാം സാധാരണ മനസിൽക്കാണുന്ന അർത്ഥം നിന്ദ ,പരിഹാസം ,വെറുപ്പ് ,നിസ്സാരം എന്നൊക്കെയാണ് .രാമായണം സുന്ദരകാണ്ഡത്തിൽ ലങ്കാ ദഹനം വിവരിക്കുന്നിടത്തു് "വാല് " എന്ന അർത്ഥത്തിൽ പലതവണ ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ട് .(ഹനുമാന്റെ വാലിൽ തീ കൊളുത്തുന്ന സംഭവം ).വാൽ നക്ഷത്രം എന്നും പുച്ഛത്തിന് ഒരർത്ഥമുണ്ട്. 'തല'യ്ക്കു് കൊടുക്കുന്ന പ്രാധാന്യം വാലിനു കല്പിക്കാത്തതാവാം ആ അർത്ഥവ്യതിയാനത്തിനു നിദാനം.'തലയിരിക്കുമ്പോൾ വാൽ ആടരുത്' എന്ന് ഒരു ചൊല്ലുതന്നെയുണ്ടല്ലോ.തലക്കനമുള്ളവർ എന്നേ പറയൂ; വാൽക്കനമുള്ളവർ എന്നല്ല. ( ഹനുമാന്റെ വാൽ ഒഴിവാക്കുന്നു.)"വാനരന്മാർക്കു വാൽമേൽ ശൌര്യമാകുന്നു."അത് ശരിയായിരിക്കും .തലക്കനം ,തലയെടുപ്പ് ,തലമണ്ട ,തലച്ചോറ് (ബുദ്ധി  എന്ന അർത്ഥത്തിൽ )തുടങ്ങിയ വാക്കുകൾക്ക് ഒരു ഗാംഭീര്യവും  വാലിന്റെ കാര്യത്തിൽ ഒരൽപം പുച്ഛവുമാണ് എന്നുതോന്നുന്നു .ഉദാ: തലയിരിക്കുമ്പോൾ വാലാടേണ്ടാ  എന്ന പ്രയോഗം ...
തടിപണിയുന്നവരുപയോഗിക്കുന്നഒരു പുച്ഛം ഉണ്ട്
                               163 സഭ
ഈ പദം നമുക്ക് നിത്യപരിചയമാണ്.ആളുകൾ ഒരുമിച്ചു കൂടുമ്പോൾ സഭ കൂടുകയാണോയെന്നു നമ്മൾ ചോദിക്കാറുണ്ട്.അപ്പോൾ എന്താണ് സഭ.ഒരുമിച്ചു കൂടൽ മാത്രമാണോ?."സമാനമായി ഭാസിക്കുന്ന" സ്ഥലമാണ് ഇത്.അതായത് തുല്യമായി ശോഭിക്കുന്ന സ്ഥലം.ഒരു കാര്യത്തിലും വലു പ്പചെറുപ്പമില്ലാത്ത ,തുല്യ പരിഗണന ലഭിക്കുന്ന സ്ഥലം.അതാണ് സഭ.അപ്പോൾ നമുക്ക് സഭയുണ്ടോ?. സഭയുടെ പര്യായമായി സദസ്സ് പ്രയോഗിക്കാറുണ്ടെങ്കിലും വിദ്വാൻമാരുടെ സഭയാണ് സദസ്സ്.
"സമജ്യാ പരിഷദ് ഗോഷ്ഠി

സഭാ സമിതിസംസദഃ"

                            164 വള്ളം
കേരളീയരെ സംബന്ധിച്ചിടത്തോളം നമ്മുടെ സംസ്‌ക്കാരബിംബങ്ങളിൽ ഒന്നാണ് വള്ളം.വളളത്തിൽ സഞ്ചരിച്ചിട്ടില്ലാത്ത മലയാളി കാണില്ല.ചില സ്ഥലങ്ങളിൽ ഇത് തോണിയാണ്.ജലസഞ്ചാരത്തിനുള്ള മാർഗങ്ങളിൽ ഒന്ന്.എന്നാൽ എങ്ങനെ ഈ പേര് ഉണ്ടായിഎന്ന് നാം ചിന്തിച്ചിട്ടുണ്ടോ?.നമുക്ക് നോക്കാം."വള്ളുന്നത് വള്ളം".വള്ളുകയെന്നാൽ വഴുതിപ്പോവുകയെന്നര്ഥം.വെള്ളത്തിൽ വഴുതി വഴുതി പോകുന്നത് കൊണ്ടാണ് ഇതിനെ വള്ളമെന്നു വിളിച്ചത്.
                      164ശ്രുതി
ഈ പദത്തെ കുറിച്ച് വളരെയധികം നാം കേട്ടിട്ടുണ്ട്.എന്താണ് ഈ പദത്തിന്റെ അർത്ഥം.ചിന്തിച്ചിട്ടുണ്ടോ?.നമുക്ക് ആലോചിക്കാം.വേദമെന്നർത്ഥത്തിൽ ആണ് ഈ പദം ഇന്ന് ഉപയോഗിക്കുന്നത്.എന്നാൽ പദത്തിന്റെ അർത്ഥമോ?. "ശ്രവിക്കുന്നത്(കേൾക്കുന്നത്) ശ്രുതി" കേൾക്കുന്നത് എല്ലാം ശ്രുതിയാണ്. വേദങ്ങൾ കേട്ടു പഠിക്കുകയായിരുന്നല്ലോ.ഒരാൾ പറയുന്നത് മറ്റൊരാൾ കേട്ട് മനസിലാക്കുന്നു.അതുകൊണ്ടാവാം വേദത്തെ ശ്രുതിയെന്നു വിളിച്ചത്.ഒരു പദം സ്വന്തം അർത്ഥത്തിൽ നിന്ന് മാറി മറ്റൊരു അർത്ഥം സ്വകരിക്കുന്നതിന് നല്ലൊരു ഉദാഹരണം.

                             165 ഇടയൻ
ആടുമാടുകളെ മേച്ചു വസിക്കുന്നവരെന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണ് ഇടയൻ.ഇടയരുമായി ബന്ധപ്പെട്ട അനേകം കഥകൾ നമുക്കുണ്ട്.ശരിക്കും ആടുമാടുകളെ മേച്ചുനടന്നവർ മാത്രമോ ഇവർ? ഇടനാട്ടിൽ,അതായത് "മുല്ലൈ"നാട്ടിൽ വസിച്ചിരുന്നവർ ആണ് ഇവർ.മരുതം പ്രദേശത്തിനും കുറിഞ്ചി പ്രദേശത്തിനും ഇടയിലുള്ള പ്രദേശം.അതിനാണ് ഇടനാട്(മുല്ലൈ)എന്ന് വിളിച്ചിരുന്നത്.ആ പ്രദേശം ആടുമാടുകളെ പരിപാലിക്കുന്നതിനു പറ്റിയ പ്രദേശമായിരുന്നു.അതുകൊണ്ട് ആ പ്രദേശത്ത് വസിച്ചിരുന്നവർ ഇടയന്മാർ ആയി.ക്രമേണ ജന്തുക്കളെ പരിപാലിക്കുന്നവർ എന്നർത്ഥത്തിൽ ആ പദം ചുരുങ്ങി.പഴയ കാലത്ത് മുല്ലൈ,മരു തം,നെയ്തൽ, കുറിഞ്ചി,പാലൈ എന്നിങ്ങനെ ഭൂപ്രക്യതിയനുസരിച്ചു വേർതിരിച്ചിരുന്നു.

                              166 ഓലം
ഈ പദം കേട്ടിട്ടുള്ളവർ ചുരുക്കം.ദ്രാവിഡപദമായ ഓലം സമുദ്രമെന്നർത്ഥത്തിൽ ഉപയോഗിച്ചിരുന്നു.ഇന്നും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ടു കേൾക്കാറുണ്ട്.തലയോലപ്പറമ്പ് മികച്ച ഉദാഹരണമാണ്.ഓലത്തിനെങ്ങനെ സമുദ്രമെന്നർഥം കിട്ടിയെന്നു ചിന്തിക്കാം."ഒലി" യുള്ളത് ഓലം.ഒലി ശബ്ദമാണ്.സമുദ്രം എപ്പോഴും ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും.തിരമാലകൾ  ആഞ്ഞടിക്കുമ്പോൾ വലിയ ശബ്ദം .ഒലി ഉണ്ടാക്കുന്നതുകൊണ്ട് സമുദ്രത്തെ ഓലമെന്ന വിളിച്ചു.
                                167 മണ്ഡൂകം
തവളയെന്നർത്ഥത്തിൽ നാം ഉപയോഗിക്കുന്ന പദമാണിത്.എങ്ങനെയാണ് തവളയ്‌ക്ക്  മണ്ഡൂകമെന്ന പര്യായം കിട്ടിയതെന്നു ചിന്തിച്ചിട്ടുണ്ടോ?.വെള്ളത്തെ അലങ്കരി(മണ്ഡനം)ക്കുന്നത് കൊണ്ട് ആവാം ഇത് മണ്ഡൂകമായത്.വെള്ളത്തിലാണല്ലോ  തവള വസിക്കുന്നത്.അതിന്റെ ശബ്ദം ഒരു പക്ഷേ വെള്ളത്തിനു അലങ്കാരമാവാം.മണ്ഡത്തിനു വെള്ളമെന്നർത്ഥവും ഉണ്ട്.അതുകൊണ്ട് മണ്ഡത്തിൽ വസിക്കുന്നത് മണ്ഡൂകം.


                       168 കോന്തി
മലയാളിക്ക് നിത്യപരിചമുള്ള രണ്ട് പദങ്ങളാണ് കോന്തനും,കോന്തിയും.പോർച്ചുഗീസ് ഭാഷയിൽ നിന്നും നമുക്ക് ലഭിച്ച പദങ്ങ ളാണിത്.നമ്മൾ ഈ പദങ്ങൾ ഏത് അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്?.ആലോചിച്ചു നോക്കൂ.'കാര്യത്തിനു കൊള്ളാത്തവനെന്ന" അർത്ഥത്തിലാണ് നമുക്ക് ഈ പദങ്ങൾ പരിചയം.എന്നാൽ പോർത്തുഗിസ് ഭാഷയിൽ കോന്തി "പ്രഭുവാണ്"നമുക്ക് കോന്തിയെ ലഭിച്ചപ്പോൾ അർത്ഥം ആകെ മാറി.
                         169 പ്രഭു
‌നമ്മൾ നിത്യവും കാര്യമായും കളിയായും ഉപയോഗിക്കുന്ന പദങ്ങളിൽ ഒന്നാണിത്.ആരാണ് പ്രഭുയെന്നു ചിന്തിക്കാതെയാണ് നമ്മുടെ പ്രയോഗം.പണക്കാരനാണ് പ്രഭുയെന്നൊരു ആശയം നമ്മളിൽ ചിലരിലെങ്കിലും ഉണ്ട്.ഒരു പക്ഷേ, പണക്കാരൻ പ്രഭുവാകാമെന്നത് തെറ്റല്ല.എങ്കിലും "പ്രഭവിക്കുന്നവനാണ് " പ്രഭു.പ്രഭവിക്കുകയെന്നു പറഞ്ഞാൽ മേലധികാരം ഭാവിക്കുകഎന്നാണ് അർത്ഥം.അപ്പോൾ മേലധികാരമുള്ളവനാണ് പ്രഭു.എന്നാൽ ഇന്ന് ഈ പദം സ്വന്തം അർത്ഥത്തിൽ നിന്ന് എത്രമാത്രം വഴുതിമാറി യാത്ര ചെയ്യുന്നു.

                             170 വാരം
സംസ്‌ക്യതഭാഷയിൽ നിന്നും നമുക്ക് ലഭിച്ച പദമാണ് വാരം.എന്താണ് ഈ പദത്തിന് നമ്മൾ നൽകുന്ന അർത്ഥം.നമുക്ക് വാരികയെന്ന പ്രയോഗവും ഉണ്ട്.മലയാളത്തിൽ വാരം "ഏഴു ദിവസം കൂടിയ കാലമാണ്".എന്നാൽ സംസ്‌ക്യതത്തിലോ?."ദിവസം,ഓരോ ഗ്രഹവും ആധിപത്യം പുലർത്തുന്ന സമയം" എന്നിങ്ങനെയാണ് അർത്ഥം.
                                                      171 പുരോഹിതൻ
ഈ പദം കേൾക്കാത്തവർ ചുരുക്കം.എന്നാൽ പദത്തിന്റെ യഥാർത്ഥ അർത്ഥത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?.എന്താണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്.നമുക്ക് നോക്കാം.മുൻമ്പിലെന്നർത്ഥമുള്ള "പുരസ്"സ്ഥാപിക്കുകയെന്നർത്ഥമുള്ള "ഹിത" ശബ്ദവും ചേർന്നതാണ് പുരോഹിത ശബ്ദം.മുൻപിൽ നിർത്തേണ്ടവൻ/നിൽക്കുന്നവനെന്നർഥം.എല്ലാകാര്യത്തിലും മുൻപിൽ നിൽക്കുന്നവനാണ് പുരോഹിതൻ.ഒരു പക്ഷേഎല്ലാ മതങ്ങളിലും ആ മതത്തിലെ മതകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആളിനു പ്രഥമസ്ഥാനം നല്കുന്നതുകൊണ്ടാവാം പുരോഹിത ശബ്ദത്തിന്റെ അർത്ഥം മതകാര്യങ്ങൾ കൈകാര്യം ചെയ്യുന്നയാളെന്ന നിലയിലേക്ക് ചുരുങ്ങിയത്.

പുരോധാസ്തു പുരോഹിതഃ
മുമ്പിൽ നടന്നു പ്രവർത്തിക്കുന്നവൻ— ധർമ്മകാര്യാദ്ധ്യക്ഷൻ.(അമരം)

ഒരു വികടനിരുക്തിയുണ്ട്ആരും കുതിരകയറാൻ വരരുത്..
*പു* രീഷസ്യ ച  *രോ* ഷസ്യ
*ഹി* ംസായാ *ത* സ്കരസ്യ ച
ആദ്യക്ഷരണി സംഗൃഹ്യ
വേധാ ചക്രു പുരോഹിതം



പുരീഷംരോഷംഹിംസതസ്കരൻ ഇവയുടെ ആദ്യക്ഷരങ്ങൾ സംഗ്രഹിച്ചാണ് ബ്രഹ്മാവ് പുരോഹിതനെ സൃഷ്ടിച്ചത് എന്ന് അർത്ഥം.  ( എന്റെ വിലയിരുത്തലല്ല).
                       
                             172  വിശിഷ്ടം
വിശിഷ്ടമെന്ന വാക്ക് സ്ഥാനത്തും അസ്ഥാനത്തും നമ്മൾ പ്രയോഗിക്കും.യോഗങ്ങളിൽ നാം വിശിഷ്ടനായ അതിഥിയെന്നു ധാരാളം പ്രയോഗിക്കുന്നു.എന്നാൽ ആരാണ് വിശിഷ്ടൻ?.ചിന്തിച്ചു നോക്കിയിട്ടുണ്ടോ?."ശിഷ്ടമില്ലാത്തത്" വിശിഷ്ടം. പൂർണമാകാതെ വരുമ്പോൾ ആണല്ലോ ശിഷ്ടം വരുന്നത്.അതായത് യാതൊരു കുറവുമില്ലാത്ത വസ്തു വിശിഷ്ടവും വ്യക്തി വിശിഷ്ടനുമാണ്.മറ്റൊരു രീതിയിൽ ചിന്തിച്ചാൽ "വിശേഷപ്പെട്ട ശിഷ്ടം" വിശിഷ്ടം.അതായത് അരിച്ചുപറക്കി വ്യത്തിയാക്കുമ്പോൾ
ശേഷിക്കുന്നതെന്തോ അതാണ് വിശിഷ്ടം.
                       173 അഭിനയം
സംസ്‌ക്യതഭാഷയിൽ നിന്നും മലയാളത്തിലേക്ക് കടന്നുവന്ന പദങ്ങളിലൊന്നാണ് ഇത്.അഭിനയകലയിൽ പ്രസിദ്ധരായ അനേകർ നമുക്കുണ്ട്.എങ്കിലും ഈ പദത്തിന്റെ ശരിയായ അർത്ഥം നമ്മൾ ഗ്രഹിച്ചിട്ടുണ്ടോയെന്നു സംശയം.അഭിയിലേക്ക് നയിക്കുന്നതാണ് അഭിനയം.അതായത് അഭി(നേർക്ക്)നയിക്കുക.അതായത് കാഴ്ച്ചക്കാരെ
കഥാപാത്രത്തിലേക്ക്(കഥാപാത്രത്തിന്റെ നേർക്ക്) കൂട്ടി കൊണ്ടു പോകുകയാണല്ലോ ഒരു  നടൻ ചെയ്യുന്നത്.അതുകൊണ്ട് ആ പ്രവർത്തനം അഭിനയമായി.
                        174 പുസ്തകം(പുത്തകം)
പവിത്രവും പാവനവും ആയി കാണുന്ന ഒന്നാണ് പുസ്തകം.പുസ്തകത്തെ ചിലരെങ്കിലും ഒരു കാലത്ത് പുത്തകമെന്നു പറഞ്ഞിരുന്നു.ഇത്‌ ശരിയായ ഉച്ചാരണമല്ലെന്നു കണക്കാക്കിയെങ്കിലും അതിലും ഒരു യുക്തിയുണ്ട്. എന്താണ് അത്?.ചിന്തിച്ചുനോക്കാം."പുത്തൻ അകത്തുള്ളത് പുത്തകം".ഓരോ പുസ്തകവും പുതിയ പുതിയ അറിവ് നമുക്ക് നൽകുകയാണ് ചെയ്യുന്നത്.നമുക്ക് അറിയാത്ത പുത്തനറിവ് ഓരോ പുസ്തകവും നമുക്ക് നൽകുന്നു. പുത്തകമെന്നായിരുന്നോ പുസ്തകത്തെ ആദ്യകാലത്ത് പറഞ്ഞിരുന്നത് ?.ചിലപ്പോൾ അത് ആവാം ശരി.പുസ്തകം (പുസ്തകപഠജപഹസ്തേ! എന്നു തുടങ്ങുന്ന സരസ്വതീ വന്ദനം ഓർക്കുക)
പുസ്തം എന്നതിനു ലേപനം ചെയ്യപ്പെട്ടത് എന്നർത്ഥമുണ്ട്. ലിപി, ലേപനവുമായി ബന്ധപ്പെട്ടു നില്ക്കുന്നു.ലിപിയോടുകൂടിയത് അഥവാ ലിപ്തമായത്  പുസ്തകം .
                       175 കുര്യാല
ഈ പദം പരിചയമില്ലാത്ത മലയാളിയില്ല.ഇന്നും ചില വീടുകളിൽ കുര്യാലയുണ്ട്.എന്താണ് കുര്യാലയെന്നു ചിന്തിച്ചിട്ടുണ്ടോ?.നമുക്ക് നോക്കാം.ചില വീടുകളിൽ തെക്കുവശത്തായിട്ടാണ് ഇത് കാണപ്പെടുന്നത്.കുര്യാലയിൽ വിളക്ക് വച്ചോയെന്നു ഇന്നും ചില വീടുകളിൽ കാരണവർ കൊച്ചുമക്കളോട് ചോദിക്കാറുണ്ട് ."കുരിയ(കുറിയ) ആല(കോവിൽ)ആണ് കുര്യാല".കുറിയ ആല  കുര്യാലയായി മാറിയതാണ്.ആരാധനയ്ക്കുള്ള വിശുദ്ധമായ  ചെറിയ സ്ഥാനം.


                         176 കുറവർ
ഈ പദത്തിന് സംഘകാലത്തോളം പഴക്കമുണ്ട്.അക്കാലത്തു സമൂഹത്തിന്റെ പ്രധാനപ്പെട്ട ഭാഗമായിരുന്നു ഇവർ.കുറവരെന്ന പദമെങ്ങനെ ഉണ്ടായിയെന്നു ചിന്തിച്ചിട്ടുണ്ടോ?.നമുക്ക് ആലോചിച്ചു നോക്കാം."കുറ"മെന്ന പദത്തിന് ഭാഗ്യമെന്നർഥം.ഭാഗ്യത്തെ കുറിച്ചു പ്രതിപാദിക്കുന്നവരാണ് കുറവർ.ഇന്നും നാടോടിന്യത്തങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കുറവനും കുറത്തിയും പാടുന്ന പാട്ട് ഭാഗ്യംപറച്ചിലുമായി ബന്ധപ്പെട്ടാണ്.സംഘകാലത്ത് അഞ്ച് തിണകളായി ഭൂമിയെ തിരിച്ചിരുന്നു.അതിൽ കുറിഞ്ചി നിലം കുന്നും മലയും ചേർന്ന പ്രദേശമായിരുന്നു.കുറമെന്ന പദത്തിനു കുന്ന് എന്നർത്ഥമുണ്ട്.ആ നിലയിൽ കുറിഞ്ചി നിലത്തിൽ താമസിച്ചവർ കുറവരായി.
                           177 ശരിയാക്കുക.
അർത്ഥം മനസിലാക്കാതെ സ്ഥാനത്തും അസ്ഥാനത്തും ഈ പദം നാം ഉപയോഗിക്കുന്നു.എന്താണ്  ഈ പദത്തിന്റെ അർത്ഥം.ശരിയാക്കുകയെന്നാൽ നേരെയാക്കുകയാണ്.ശരിയായ വഴിയിലൂടെ നടത്തുകയാണ് ശരിയാക്കൽ.എന്നാൽ ഇന്ന് ഈ പദത്തിനു വന്നിട്ടുള്ള അർത്ഥം എന്താണ്."ഇപ്പോൾ ഞാൻ ശരിയാക്കി തരാം,വണ്ടി ആ ജന്തുവിനെ ശരിയാക്കി,അവനെ ശരിയാക്കി"എന്നൊക്കെ പറയുമ്പോൾ ശരിയാക്കുകയെന്ന പദത്തിന്റെ സ്വന്തം അർത്ഥത്തിൽ നിന്ന് എത്രമാത്രം വഴിമാറ്റം 
ഇന്ന് സംഭവിച്ചിരിക്കുന്നു.
                           178 ഭൂരൂഹം
ചില പദങ്ങൾക്ക് ഉണ്ടായ അർത്ഥമാറ്റത്തെ കുറിച്ചു നമുക്ക് ചിന്തിക്കാം.അത്തരത്തിൽ പെട്ട ഒരു പദമാണ് ഭൂരൂഹം.ഭൂമിയിൽ മുളച്ചതെന്നർത്ഥമായിരുന്നു ഈ പദത്തിനുണ്ടായിരുന്നത്.അതായത് ഭൂമിയിൽ ഉണ്ടാകുന്നതെല്ലാം ഭൂരൂഹമാണ്.കാലാന്തരത്തിൽ പദത്തിന് അർത്ഥസങ്കോചം വന്നു.ഒരു പ്രത്യേക അർത്ഥത്തിലേക്ക് പദത്തിന്റെ അർത്ഥം ചുരുങ്ങി.അങ്ങനെ  വ്യക്ഷമെന്നർത്ഥം ലഭിച്ചു.

                          179 ഗാഥ
നമ്മുടെ ഭാഷയിൽ ഒരു കാലത്ത് വളരെ പ്രചാരത്തിലുണ്ടായിരുന്ന പദമാണിത്.ഈ പദത്തിന് "പാട്ട്" എന്നായിരുന്നു അർത്ഥം.കാലാന്തരത്തിൽ മറ്റ് അർത്ഥത്തിലേക്ക് പദം വഴുതി മാറി.ഇന്ന് ഈ പദമേത് അർത്ഥത്തിൽ ഉപയോഗിക്കുന്നുഎന്ന് ചിന്തിക്കാം.ഒരു പക്ഷേ" മഞ്ജ്‌രി വ്യത്തം" എന്നർത്ഥത്തിൽ ഗാഥ മാറിയില്ലേ എന്ന് സംശയിക്കണം.അതിലൂടെ ക്യഷ്ണഗാഥയിലേക്കും
                              180 വിതരണം
മലയാളി ഏറ്റവും കുടുതൽ പ്രാവശ്യം ഒരു പക്ഷേ ഉപയോഗിക്കുന്ന പദങ്ങളിലൊന്നാണിത്.അതിൽ തന്നെ സൗജന്യനിരക്കിൽ വിതരണമെന്ന പ്രയോഗം ശ്രദ്ധേയം.അരി വിതരണം, പച്ചക്കറി വിതരണമെന്നു വേണ്ട ആകെ വിതരണത്തിന്റെ കാലം.അപ്പോഴും വിതരണത്തിന്റെ അർത്ഥം നാം മനസ്സിലാക്കുന്നതെയില്ല."വിശേഷേണ തരണം ചെയ്യാൻ സഹായിക്കുന്ന"താണ് വിതരണം.അപ്പോൾ എന്തിനെ തരണം ചെയ്യാൻ സഹായിക്കുന്നതെന്നു ന്യായമായ ചോദ്യം ഉയരും.നരകത്തെ തരണം ചെയ്യാൻ  സഹായിക്കുന്നത് കൊണ്ട് വിതരണമായി.നമ്മുടെ വിശ്വാസമനുസരിച്ചു  ദാനം ചെയ്യുക,പരസ്പരം സഹായിക്കുക എന്നിവ നരകത്തിൽ  നിന്നും സ്വർഗ്ഗത്തിലേക്ക് ഉള്ള വഴികളാണ്
                          181 ചെറുക്കൻ
ഈ പദത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?.എങ്ങനെ ഈ പദമുണ്ടായിയെന്നു നമുക്ക് ആലോചിക്കാം."ചെറുക്കന്നവൻ" ചെറുക്കൻ.എന്താണ് ചെറുക്കുക എന്നു പറഞ്ഞാൽ?.പ്രതിരോധിക്കുക എന്നർത്ഥമുള്ള പദമാണ് ചെറുക്കുകയെന്നത്.മറ്റ് ഏത്‌ പ്രായക്കാരെയും അപേക്ഷിച്ച് ചെറുക്കന്മാർക്ക് പ്രതിരോധിക്കാനുള്ള ശാരീരിക കഴിവ് കുടുതലാണല്ലോ.
                           182 സാവധാനം
സംസ്ക്യതത്തിൽ നിന്നും നമുക്ക് ലഭിച്ച മറ്റൊരു പദമാണ് ഇത്.ഈ പദത്തിന് സംസ്‌ക്യ തത്തിൽ "മനസ്സിരുത്തൽ,ശ്രദ്ധ,ജാഗ്രത"എന്നി അർത്ഥങ്ങൾ ഉണ്ട്.എന്നാൽ നമ്മൾ ആ പദം ഏത് അർത്ഥത്തിൽ ഉൾക്കൊണ്ടുയെന്നു നോക്കാം."അവൻ സാവധാനം നടക്കുന്നു,സാവധാനം കഴിക്കുന്നു" എന്നിങ്ങനെ പറയുമ്പോൾ ആ പദത്തിന് പതുക്കെയെന്നർത്ഥമാണ് ലഭിക്കുന്നത്.പദത്തിന്റെ സ്വന്തം അർത്ഥത്തിൽ നിന്നും വ്യത്യസ്തമായ അർത്ഥം.ഒരു പക്ഷേ മനസ്സിരുത്തി ചെയ്യേണ്ട,ശ്രദ്ധയോട് ചെയ്യേണ്ട,ജാഗ്രതയോടെ ചെയ്യേണ്ട ജോലികൾ പതുക്കെ ചെയ്താലെ ഗുണകരമാവു.

                              183 ജില്ല
ഈ പദത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?.എന്താണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്."സില്ലാ"(അറബി)എന്ന പദത്തിൽ നിന്നാണ് ജില്ലായെന്ന പദമുണ്ടായത്.സില്ലയുടെ ഭരണാധികാരിയാണ് പേഷ്കാർ."പേഷ്‌കുഷ്‌" എന്ന അറബി പദത്തിന് "ടാക്സ"യെന്നാണ ർ്ഥം.അപ്പോൾ ടാക്സ് പിരിക്കുന്നയാളാണ് പേഷ്കാർ.പിന്നീട് ഇംഗ്ലീഷ്കാർ കളക്ടർ ഓഫ് ടാക്സസ് എന്നത് കളക്ടർ എന്ന് ചുരുക്കി.


                                     184 പക്കാ
ഹിന്ദിയിൽ നിന്നും നമ്മൾക്ക് ലഭിച്ച പദങ്ങളിലൊന്നാണ് പക്കാ.ഈ പദത്തിന് "ഒരള"വെന്നർത്ഥമാണ് ഉള്ളത്.പഴയകാലത്ത് കേരളത്തിലും ഒരളവായി ഇതിനെ ഉപയോഗിച്ചിരുന്നു."അഞ്ചു നാഴി കൊള്ളുന്നത് ഒരു പക്കാ"യെന്നാണ് കണക്ക്.എന്നാൽ കാലം മാറിയപ്പോൾ ഈ പദത്തിനും മലയാളത്തിൽ അർത്ഥമാറ്റം വന്നു."അവന്റെ ഉത്തരം പക്കാ ആയിരുന്നു"യെന്നു പറയുമ്പോൾ "ക്യത്യ"മെന്നൊരു അർത്ഥം ഈ പദത്തിന് ലഭിച്ചിട്ടുണ്ടെന്ന് വിചാരിക്കണം
                              185 ഗോത്രം
നമ്മൾക്ക് സംസ്‌ക്യതഭാഷയിൽ നിന്നും കിട്ടിയ  പദമാണ് ഗോത്രം.അവർ ഒരേ ഗോത്രക്കാരാണെന്നു പറയുമ്പോൾ നാം എന്താണ് അർത്ഥമാക്കുന്നത്?.നമുക്ക് ചിന്തിക്കാം.മലയാളത്തിൽ ഗോത്രത്തിനു "സമൂഹം,വംശം" എന്നൊക്കെയാണ് അർത്ഥം.എന്നാൽ ഈ സംസ്‌ക്യതപദത്തിലേക്ക് സൂക്ഷിച്ചുനോക്കിയാൽ അതിന്റെ ശരിയായ അർത്ഥം അവിടെ കാണാൻ കഴിയും.ഗോ(പശു)വിനെ ത്രാണനം(സംരക്ഷിക്കുക) ചെയ്യുന്നതാണ് ഗോത്രം. അത് വ്യക്തിപരമായി ചെയ്യുന്ന കാര്യമായിരുന്നില്ല.അതാവാം പിന്നീട് ഈ പദത്തിന് സമൂഹമെന്ന വിശാലമായ അർത്ഥം ലഭിച്ചത്.ഗോ എന്നാല്‍ ഭൂമി,വാക്ക്,മാതാവ് തുടങ്ങി ധാരാളം അര്‍തഥമുണ്ട്.ഗോ'ബ്ദത്തിനു പശു എന്നല്ലാതെയും പല അർത്ഥമുണ്ട്
ഗോത്രാ എന്നു സ്ത്രീലിംഗരൂപമാകുമ്പോൾ തൃണജലാദികളാൽ പശുക്കളെ രക്ഷിക്കുന്നത് എന്ന അർത്ഥത്തിൽ  ഭൂമി എന്നും ഗോസമൂഹം (ഗവാം സംഹതി) എന്നും.ഗാം ത്രായതേ -ഭൂമിയെ രക്ഷിക്കുന്നതിനാൽ പർവതം
എന്നും.തിരിച്ചു പറയപ്പെടുന്നതിനാൽ പറയപ്പെടുന്നത് എന്നർത്ഥത്തിൽ വർഗ്ഗംഎന്നും
                         186 പ്രാപ്തി
ഇന്ന് നമുക്ക് പ്രാപ്തിയെന്ന പദത്തെക്കുറിച്ചു ചിന്തിക്കാം.സംസ്‌ക്യതഭാഷയിൽ നിന്നും നമുക്ക് ലഭിച്ച അനേകം പദങ്ങളിലൊന്ന്.എന്താണ് ഈ പദത്തിന്റെ അർത്ഥം.സംസ്‌ക്യതത്തിൽ എത്തിച്ചേരൽ എന്നാണ് പദത്തിന്റെ അർത്ഥം.എന്നാൽ നമ്മൾക്ക് കിട്ടിയപ്പോൾ അർത്ഥം ആകെ മാറി.നമ്മൾ കഴിവ് എന്നർത്ഥമാണ് പദത്തിന് നൽകിയത്.ഒരു പക്ഷേ ശരിക്കും കഴിവുള്ളവർ മാത്രമേ ഉചിതമായ സ്ഥലത്ത് ക്യത്യസമയത്ത് എത്തിച്ചേരുന്നുള്ളൂ.അതാണോ പ്രാപ്തിയുടെ അർത്ഥമാറ്റത്തിനു കാരണം.
                        187 അനുകൂലം
മലയാളിയെ സംബന്ധിച്ച് ഏറ്റവും കുടുതൽ പ്രയോഗമുള്ള പദങ്ങളിൽ ഒന്നാണ് ഇത്.എന്നാൽ ഈ പദത്തിന്റെ അർത്ഥത്തെ കുറിച്ച് നമ്മൾ ഓർക്കാറില്ല.കൂലത്തെ അനുഗമിക്കുന്നതാണ് അനുകൂലം.എന്താണ് കൂലം?.നമുക്ക് നോക്കാം.നദിയുടെ തീരമാണ് കൂലം. എന്നാൽ സാന്ദർഭികമായി ഒരാളുടെ ഹിതത്തിനോട് യോജിക്കുന്ന അവസ്ഥയെ അനുകൂലമെന്ന് പറയാം.
                        188 വിലാസം
നമ്മുടെ ഭാഷയിലേക്ക് സംസ്‌ക്യതത്തിൽ നിന്നും കടന്നുവന്ന മറ്റൊരു പദമാണ് വിലാസം.ഈ പദത്തിന് വിവിധ അർത്ഥങ്ങൾ ആ ഭാഷയിലുണ്ട്. നമ്മൾ ഈ പദമെടുത്തപ്പോൾ വ്യത്യസ്തമായ ഒരർത്ഥമാണ് കൈകൊണ്ടത്.അത് എന്താണെന്നു നമുക്ക് ഒന്ന് നോക്കാം."അവന്റെ വിലാസം എന്താണ്?.അവനു ഒരു വിലാസം ഉണ്ടാക്കികൊടുത്ത് പ്രസ്ഥാനം ഏതാണ്?" എന്നിങ്ങനെ നമ്മൾക്ക് പ്രയോഗം ധാരാളം .ഇവിടെയൊന്നും" കളി,നേരമ്പോക്ക് ,ഭാവപ്രകടനം,സൗന്ദര്യം,മിന്നൽ"എന്നിങ്ങനെയുള്ള സംസ്‌ക്യത അർത്ഥമല്ല പദത്തിന് ഭാഷയിൽ ഉള്ളത്.ഒരുവനെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്ന ഒരു ഘടകം  അവന്റെ അഡ്രസ്സ്(വിലാസം)ആണ്.ആ നിലയിൽ ഇവിടെ "വിലാസത്തിനു തിളക്കമുണ്ടാക്കുന്നത്" എന്നർത്ഥ പറയാം.









                            

2 comments: