ചില ഇംഗ്ലിഷ്പദങ്ങള്‍

ബസ്

. ശകടം.  Bus Englishil കൂടി വന്ന ലാറ്റിൻ പദം. Omnibus = omni + bus. Omni=  സർവം . Bus= പണ്ട്   കുതിരവണ്ടി.
Omni potent
സർവശക്തൻ omniscient സവജ്ഞനായ omnipresent= സർവവ്യാപി. Bus   എന്നത് omnibus shortform. ( Pants =Short form for pantaloons.)
പല പുസ്തകം ഒരുമിച്ച് പ്രകാശനം ചെയ്താൽ Omnibus édition.
കല്യാണതതിന് മുമ്പ് സ്കൂട്ടർ.  പിന്നെ ചെറിയ(limited company! !?) കുടുംബത്തിന് കാർ. അറബിയുടെ വലിയ ( unlimited company !!?) കുടുംബത്തിന് വളരെ വലിയ (= omni)  വണ്ടി (bus) തന്നെ വേണം. ശ്രൃംഖല പോലെ   വളരെ  നീളമുളളതും  കൂട്ടി ഇണക്കിയതുമായ  വണ്ടി Train. 500 ഭാര്യമാർ ഉണ്ടായിരുന്ന ഹൈദരാബാദ് നിസാമിന് വേണ്ടിയിരുന്നത്. സേവകവൃന്ദത്തിനും നിര =train= (French)  entourage എന്ന് പറയും.
Scoot=
ഇവിടെ നിന്ന് അവിടേയ്ക്ക് വേഗം സഞ്ചരിയ്ക്കുക; കളിയിൽ തോറ്റ് സ്ഥലം വിടുക.
Boycott

Boycott = ബഹിഷ്കരണം."to boycott" = ബഹിഷ്കരിയ് ക്കുക. അയർലന്റിൽ ചാൾസ് സി. ബോയ്കോട്ട്  എന്ന
ആൾ കൃഷിഭൂമിയുടെ വാടക കൂട്ടി. എത്ര അപേക്ഷിച്ചിട്ടും വാടക കുറച്ചില്ല. കുപിതരായ കൃഷിക്കാർ  (ഉദ്ദേശം1880 ൽ ) ബോയ്കോട്ടിനെ ബഹിഷ്കരിച്ചു. ഈ വാക്ക് പിന്നീട് ലോകം ഒട്ടാകെ പ്രചാരത്തിൽ ആയി. ജാപ്പനീസ് ഭാഷയിൽ ഇപ്പോൾ " ബോയ്കോടു " എന്ന പദം  ഉണ്ട്. ഇന്ത്യൻ ചരിത്രത്തിൽ നടന്ന "സൈമൺ കമ്മീഷൻ ബോയ്കോട്ട്" പ്രസിദ്ധമാണല്ലോ. (ഈ ഒറ്റ വാക്കിന് boy = ആൺകുട്ടിയുമായി ഒരു ബന്ധവുമില്ല. Girlcott  എന്ന ഒരു പദവും ഇല്ല. ബോയ്കോട്ട് എന്ന ക്രിക്കറ്റ് കളിക്കാരൻ വേറെ ഒരാളാണ്.)

DOCTOR
DOCTOR. പണ്ടത്തെ അർത്ഥം അദ്ധ്യാപകൻ, പണ്ഡിതൻ, ഗവേഷകൻ,സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ ആൾ  എന്നൊക്കെ  ആയിരുന്നു.   (നിരുക്തി : ലാറ്റിൻ  docere= പഠിപ്പിക്കുക, ശരി എന്ന്  സ്ഥാപിയ്ക്കുക.)
ഉന്നതബിരുദം)  എന്നിവയിൽ ഉണ്ട്. രോഗികളെ ചികിൽസിയ്ക്കുന്നതിൽ ബിരുദവും പ്രാവീണ്യവും ഉളള ആൾ (Doctor of Medicine) എന്ന അർത്ഥം പിന്നീടാണ് ഈ പദത്തിന് ലഭിച്ചത്.(പക്ഷെ ക്രിയയായി ഉപയോഗിച്ചാൽ നല്ല അർത്ഥം അല്ല.   " To doctor accounts " എന്നാൽ കണക്കിൽ കള്ളത്തരം കാട്ടുക എന്നാണ് അർത്ഥം.)
ഷേയ്ക്സ്പീയറുടെ സമകാലീനനായ
ക്രിസ്റ്റഫർ മാർലോ എഴുതിയ പ്രശസ്തമായ നാടകത്തിലെ പ്രധാന കഥാപാത്രമായ ഡോക്ടർ ഫാസ്റ്റസ് പണ്ഡിതനായ ഒരു രസതന്ത്രഗവേഷകൻ ആയിരുന്നു. ആ അർത്ഥം Ph.D.(Doctor of Philosophy), D.Litt. (Doctor of Litterarure), D.Sc.( Doctor of Science ), doctorate ( ഗവേഷണം വഴി കിട്ടുന്ന
ഉന്നതബിരുദം)  എന്നിവയിൽ ഉണ്ട്.


LADY
LADY ഉന്നത കുലജാതയായ , നല്ല പെരുമാറ്റമുളള വനിത. നിരുക്തി: Middle English (750  - 1150 AD )  കാലഘട്ടത്തിൽ "hlaefdige" (=bread -maker= റൊട്ടി ഉണ്ടാക്കുന്ന ആൾ) എന്ന പദം. ഉദാ: Lady Mount batten. (പക്ഷേ അവർ  റൊട്ടി ഉണ്ടാക്കിയിരുന്നില്ല.) Lady  എന്ന ഒരു സ്ഥാനം അവിടത്തെ രാജ്ഞി  വിചാരിച്ചാൽ നൽകാം. (പുരുഷൻമാർക്ക്   "സർ" സ്ഥാനം ആണ്. ഉദാ : Sir Winston Churchill). എത്ര നല്ല പെരുമാറ്റം ആണ് എങ്കിലും റൊട്ടി ഉണ്ടാക്കുന്ന  വേലക്കാരി സ്ത്രീയെ  "ലേഡി" എന്ന് UK - യിൽ വിളിയ്ക്കില്ല. ആ രാജ്യത്തെ സാമൂഹ്യവ്യവസ്ഥയാണ് ഇതിന്  തടസ്സം.
LORD.(noun)
ദൈവം ,രാജാവ്, ജഡ്ജി ,പ്രഭു , ഉടമ , യജമാനൻ, ഭർത്താവ് എന്നൊക്കെ അർത്ഥം. നിരുക്തി: hlaeford = bread-bringer= റൊട്ടി കൊണ്ട് വരുന്ന ആൾ. ഉദാ : Lord Dalhousie.
My Lord
എന്ന് കോടതിയെ അഭിസംബോധനചെയ്യണം. To Lord over ...(ക്രിയ) =
ഭരിയ്ക്കുക, അധികാരം കാണിയ്ക്കാൻ ശ്രമിക്കുക.
SANDWICH
SANDWICH. (നാമം) 1762 A.D. ജോൺ മൊണ്ടേഗു   Sandwich എന്ന പ്രദേശത്തെ 4- ആമത്തെ പ്രഭു ആയിരുന്നു. അദ്ദേഹത്തിന്
ചീട്ടുകളിയിൽ  വലിയ    ഭ്രമമായിരുന്നു. ആഹാരം കഴിക്കാൻ പോലും മേശ വിട്ട് എഴുനേറ്റ്  പോകില്ലായിരുന്നു. രണ്ട് കഷണം ബ്രെഡ്ഡിൻറെ ഇടയ്ക്ക് കുറച്ച് ഇറച്ചി വച്ച് പെട്ടെന്ന് സേവകർ തയാറാക്കിയ ലഘുഭക്ഷണം (സാന്ഡ്വിച്ച് ) കഴിയ്ക്കുമായിരുന്നു.  ചിക്കൻ, തക്കാളി , വെള്ളരിയ്ക്കാ എന്നിവയും സാന്ഡ്വിച്ചിനായി ഉപയോഗിയ്ക്കാം. 
"TO SANDWICH"(
ക്രിയ) 2 എണ്ണത്തിൻറെ നടുവിൽ അകപ്പെടുക; ഇടയ്ക്ക് വച്ച് അമർത്തുക. ). SANDWICHING (-ing form) = നടുവിൽ ഇട്ട് അമർത്തുന്നത്/ അമർത്തപ്പെടുന്നത്,  

HOTEL
HOTEL. സത്രം, താമസസ്ഥലം.1640. നിരുക്തി : (French)hôtel : കൊട്ടാരം, താമസസ്ഥലം.  പഴയ ഫ്രെഞ്ചിൽ ostel,hostel. large house," from Old French: ostel, hostel.  Hospital, hosteler എന്നിവ ബന്ധപ്പെട്ട വാക്കുകൾ ആണ്. ഹൊട്ടേൽ ഭോജനശാല അല്ല. ഒരു ഹൊട്ടേലിൽ ഒരു ഭക്ഷണശാലയോ പലതുമോ ഉണ്ടാകാം.
 RESTAURANT
RESTAURANT. 1821. [റെസ്തറോം , റെസ്റ്റോറൻറ്] ഭോജനശാല.   ഫ്രെഞ്ച് ഭാഷയിൽ നിന്നാണ്. അർത്ഥം ഓജസ്കരിയ്ക്കുന്ന ഭക്ഷണം ( restore + ing ). 1765. ബുളാൻഷേർ എന്നയാൾ ആരോഗ്യം തിരിച്ചു നൽകുന്ന (restoring ) ബുയ്യോം (bouillons) എന്ന പച്ചമരുന്നുകൾ ചേർത്ത  ഭക്ഷണസാധനം തന്റെ ഭക്ഷണശാലയിൽ പാചകം ചെയ്തു കൊടുക്കുമായിരുന്നു. ഇറ്റാലിയൻ ഭാഷയിൽ ristorante. (1925)
PARLIAMENT
PARLIAMENT. (നാമം). നിയമനിർമ്മാണസഭ, ജനപ്രതിനിധിസഭ, സംസാരിയ്ക്കുന്ന സ്ഥലം. [ഉച്ചാരണം: "i" നിശ്ശബ്ദം ആണ്.] നിരുക്തി: ഫ്രെഞ്ച്  "parler"= സംസാരിയ്ക്കുക.
Parlour=
സ്വീകരണമുറി, സല്ലാപശാല, സംസാരം നടക്കുന്ന മുറി/ഇടം. Parleys = സന്ധിസംഭാണം, ചർച്ച. Parlance = ഭാഷ.

CAR
CAR. ( Noun)1300 AD. 4 ചക്രങ്ങൾ 
ഉള്ള വണ്ടി. [ഉച്ചാരണം കാ. കാർ എന്നല്ല.] പണ്ട് നാം  സുഖസവാരിയ്ക്ക് ഉപയോഗിയ്ക്കുന്ന വണ്ടി (pleasure car) എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ motor car (automobile= സ്വയം ഓടുന്ന വണ്ടി) ആണ് . 3 ചക്രങ്ങൾ ഉളള വണ്ടി ഉണ്ട്. നീളമുളള ആഡംബരവണ്ടിയിൽ ( limousine) 4- ൽ കൂടുതൽ ചക്രങ്ങൾ ഉണ്ടാകാം. മത്സരത്തിന് 1-  തുടങ്ങി 10- 12- 40 പേർക്ക് വരെ ഇരിയ്ക്കാവുന്ന വളരെ നീളം ഉളള (limousines, limos) കാറുകൾ ഉണ്ട്. നിരുക്തി : ഫ്രെഞ്ച്  carré (=cart) 2 ചക്രമുളള വണ്ടി; ലാറ്റിൻ carrum, carrus രഥം. Railway car= തീവണ്ടിയിലെ ബോഗി.  Elevator car= ലിഫ്റ്റിലെ പേടകം. Street car = ട്റാം.  PIE ( Proto Indo European ) kers ( = ഓടുക) ആണ് എല്ലാത്തിൻറെയും root.
AMBULANCE

AMBULANCE. നടക്കുന്ന(ചലിയ്ക്കുന്ന/ഓടുന്ന/ സഞ്ചരിയ്ക്കുന്ന/യുദ്ധരംഗത്തുളള) ആശുപത്രി . നിരുക്തി: ഫ്രെഞ്ച് ambulant = നടക്കുന്ന. ലാറ്റിൻ: ambulantem.
PRAM = PERAMBULATOR=  
കുട്ടികളെ കൊണ്ടുപോകുന്ന തളളാവുന്ന വാഹനം.
SOMNAMBULISM=
ഉറക്കത്തിൽ നടക്കുന്ന. ലാറ്റിൻ : somnus=ഉറക്കം
INSOMNIA =
ഉറക്കം ഇല്ലായ്മ.
CINEMA
CINEMA (നാമം ) [സിനെമ] =(ചിത്രം അല്ല). Movie house. (കൊട്ടക, ചിത്രം പ്രദർശിപ്പിക്കുന്ന വിശാലമായ മുറി/കെട്ടിടം. ചലച്ചിത്രരംഗം/കലാരൂപം.1899      നിരുക്തി : ഫ്രഞ്ച് സിനേമ cinéma =  cinématographique -ഇൻറെ ചുരുക്കം =ചലചിത്രക്യാമറയും പ്രൊജക്ടറും (ലുമിയേർ സഹോദരൻമാർ  1890 ൽ കണ്ടുപിടിച്ചത്.).FILM.ചിത്രം .ഉദാ : നിശ്ശബ്ദചിത്രം.
MOVIE.
ചലച്ചിത്രം, ( തുടർച്ചയായി കാണുന്ന) ചിത്രങ്ങൾ

THEATRE

THEATRE. (നാമം) Drama. (ഒരു നാടകം അല്ല.)(സിനിമാഹാൾ അല്ല. ) (കൊട്ടക, നാടകരംഗംനാടകങ്ങൾ, യുദ്ധരംഗം, ആസ്പത്രിയിലെ ഓപ്പറേഷനുളള മുറി.)  നിരുക്തി : 501 BC Athens, Greece. ഫ്രെഞ്ച് Théâtre  1789.
PLAY 
ഒരു നാടകം. 
PLAYWRIGHT .
നാടകം നിർമ്മിക്കുന്ന ആൾ. (((എഴുതുന്നയാൾ) Writer എന്ന് അല്ല.)) കുറിപ്പ് : നിരുക്തി പ്രകാരം, നാടകം നടക്കുന്ന കൊട്ടകയാണ് തീയേറ്റർ ; ഒരു പടം/  ചലച്ചിത്രം  സിനിമയല്ല ; സിനിമ കണ്ടു എന്നാൽ ആ കെട്ടിടം കണ്ടു.
നിരുക്തി : ഗ്രീക്ക് kinemat കിനേമാറ്റ് (ചലനം) + graphir ഗ്രാഫീർ  (എഴുതുക.) ആണ് എല്ലാത്തിനും root.
CURRENT

CURRENT (നാമം ) ഒഴുക്ക്, വൈദ്യുതി.
നിരുക്തി: ഫ്രെഞ്ച് courant.14-ആം ശതകം AD..
CURRENT (
നാമവിശേഷം ) ഇപ്പോൾ നിലവിലുള്ള, ഓടികൊണ്ടിരിയ്ക്കുന്ന, ഒഴുകുന്ന. നിരുക്തി : ഫ്രെഞ്ച്
Corant,  courant.
1300 AD. 
PIE kers (=
ഓടുക, ചലിയ്ക്കുക) എന്നതാണ് എല്ലാത്തിനും റൂട്ട്.
PANEL

PANEL (നാമം) പട്ടിക, ജൂറി, തുണി/ തുകൽ/തടിക്കഷണംഉപദേശകസമിതി. AD 14 -ആം ശതകം. നിരുക്തി : Old French panel. ലാറ്റിൻ pannellus, pannus French panneau 
TO PANEL/empanel. (
ക്രിയ) പട്ടിക തയാറാക്കുക, സമിതിയിൽ/ ജൂറിയിൽ അംഗം ആക്കുക, മുറിയിൽ പാനൽ (=തടി കൊണ്ടുള്ള പാളി/പട്ട) ഇടുക. AD15- ആം ശതകം.
PANE (
നാമം): തുണിക്കഷണം, ജന്നലിടുന്ന ഫ്രെയിം ചെയ്ത കണ്ണാടിക്കഷണം. നിരുക്തി : ലാറ്റിൻ pannus,  Old English pan.PANEL ഇവിടെ അലങ്കാരത്തിനാണ്. പക്ഷെ തണുപ്പുളള രാജ്യങ്ങളിൽ പാനൽ insulation ആണ്; കൽ/ ലോഹപ്രതലങ്ങളിൽ  തൊടാൻ പറ്റില്ല; കോച്ചും.
Instrument panel = (കാറിലും മറ്റും ഉളള)  ഉപകരണങ്ങളുടെ നിര. 


MUTTON
MUTTON (നാമം) ആട്ടിറച്ചി. (പക്ഷെ UK യിൽ lamb  എന്നാണ് ആടിന്റെ മാംസത്തിന് പറയുക.) നിരുക്തി : ഫ്രെഞ്ച് mouton. ( പക്ഷെ ഫ്രാൻസിൽ ഈ വാക്കിൻറെ അർത്ഥം "ജീവനുള്ള ആട്" എന്നാണ്! ) 1066 AD യ്ക്ക് ശേഷം ഫ്രാൻസിൽ നിന്നുളള നോർമൻ വംശജർ ആയിരുന്നു ഇംഗ്ലണ്ട് ഭരിച്ചത്.സഫ അനവധി ഫ്രെഞ്ച് പദങ്ങളും ഇംഗ്ലീഷിൽ കടന്നുകൂടി.
SIGNATURE
SIGNATURE (നാമം) ഒപ്പ്. 1530 AD. നിരുക്തി : ഫ്രെഞ്ച് signature. ലാറ്റിൻ  signatura. 16- ആം ശതകം.
SIGN (
നാമം) അടയാളം. (ഒപ്പല്ല. )
TO SIGN (
ക്രിയ) : ഒപ്പിടുക.

METROPOLIS
METROPOLIS മഹാനഗരം, മാതൃനഗരം . (ഫ്രാൻസിൽ മാതൃരാജ്യം. ) Mother city.  നിരുക്തി : ഗ്രീക്കിൽ നിന്ന് മദ്ധ്യകാല ഇംഗ്ലീഷ് വഴി. ഫ്രെഞ്ച് mère  ലാറ്റിൻ metr സംസ്കൃതം മാതൃ- 
((
മലയാളം മാതൃ , മാതാവിൻറ നിരുക്തി പോലെ)) Métro എന്ന് തനിച്ച് ഒരു വാക്കില്ല. (ഫ്രാൻസിൽ മാത്രം ഭൂഗർഭ റയിൽവേ ആണ്.) Short form ആണ് : métro rail /metropolis. 
Maternity:
മാതൃത്വം
Maternal:
മാതൃതുല്യമായ
Paternal :
പിതൃസഹജമായ. നിരുക്തി : ലാറ്റിൻ pater
MEGALOPOLIS / Megapolis  
വൻനഗരസമൂഹം mega വലിയ   polis നഗരം. പല മഹാനഗരങ്ങൾ ചേർന്നത്. ഉദാ : ന്യൂയോർക്കും ലോങ്  ഐലന്റും ഒരുമിച്ച്.
CABINET 
CABINET (നാമം) : മന്ത്രിസഭ. 1540. നിരുക്തി : Middle French  cabinet. AD 16-ആം ശതകം. ചെറിയ മുറി,   രഹസ്യ അറ, നിധി സൂക്ഷിക്കുന്ന മുറി. French cabane  Italian gabbinetto, gabbia, cavea സ്റ്റാൾകൂട്, ഗുഹ, മൃഗങ്ങളെ സൂക്ഷിയ്ക്കുന്ന സ്ഥലം, ചാരായം/കടലാസ് വയ്ക്കുന്ന പെട്ടി/സ്ഥലം. AD 1600-ൽ സമ്മേളനം നടക്കുന്ന മുറി എന്ന അർത്ഥം ലഭിച്ചു. (Cabin + et Cabinet=ചെറിയ ക്യാബിൻ. -et ചേർത്താൽ  ചെറിയത് എന്ന അർത്ഥം കിട്ടും. )AD 1640-  cabinet -ന് മന്ത്രിസഭ എന്ന അർത്ഥം വന്നു.
COMMUNICATION
COMMUNICATION (നാമം) : ആശയവിനിമയം. AD 14-ആം ശതകം. നിരുക്തി : Old French communicacion. French communication. Latin communicatio = പങ്കിടുക, പങ്ക് വെയ്ക്കുക,അറിയ്ക്കുക, ചേരുക, പങ്ക് ചേരുക, ഏവർക്കും നൽകുക. Communis= പൊതുവായത്, സമൂഹത്തിൻറേത്.To communicate  (ക്രിയ) : വിവരം (അങ്ങോട്ടും ഇങ്ങോട്ടും) കൈമാറുക, ആശയവിനിമയം നടത്തുക, വാർത്ത വിതരണം ചെയ്യുക, അറിയിയ്ക്കുക.
CABIN
CABIN (നാമം) : ഒരു   നില കെട്ടിടം, കുടിൽ, കപ്പലിലെ/വിമാനത്തിലെ/ഓഫീസിലെ സ്വകാര്യ അറ (cubicle). നിരുക്തി : Middle English cabane. French cabana,  capanna. 
കുറിപ്പ്  : ഒരു സാമഗ്രിയുടെ/ വസ്തുവിന്റെ/സമ്മേളനസ്ഥലത്തിന്റെ പേര് മനുഷ്യരുടെ ഒരു സമിതിയുടെ (ഗ്രൂപ്പിന്റെ) പേരായി മാറുന്ന മനോഹരമായ ഈ പ്രതിഭാസത്തിന് ഉദാഹരണങ്ങളാണ് panel,cabinet, board എന്നിവ.

BOARD
BOARD (നാമം)= പലക, (തീൻ)മേശ, തട്ട്, കപ്പലിന്റെ വശം, പരീക്ഷാബോഡ്, ഡയറക്റ്റർമാരുടെ സമിതി. നിരുക്തി :  Middle English bord=കപ്പലിൻറെ വശം. border = തടിക്കഷണം.
Above board =
അഴിമതി ഇല്ലാതെ, സംശയാതീതം. 
Aboard/on board
TO BOARD()
വിമാനത്തിൽ/ബസിൽ/തീവണ്ടിയിൽ/ കപ്പലിൽ(യുദ്ധകാലത്ത്, ചിലപ്പോൾ ചാടിയും) കയറുക.
BOARDER (
നാമം)= (ഹോസ്റ്റലിലെ) താമസക്കാരൻ.
BOARDS (
നാമം: ബഹുവചനം) ബോഡ് പരീക്ഷ, സ്കീ(ചക്രം ഇല്ല)/സ്കേറ്റിങ്ങ് (വീലൂണ്ട് ) പലകകൾ.പലകകൾ.
മെഡിക്കൽ ബോഡ്, കംപ്യൂട്ടർ മദർ ബോഡ്.

EDUCATION
TO EDUCATE = (1 ) വികസി(പ്പി)യ്ക്കുക ശക്തിപ്പെടുത്തുക, വർദ്ധിപ്പിക്കുക. (2) പഠിപ്പിയ്ക്കുക. AD 15 -ആം ശതകം. നിരുക്തി : Latin educatus,  educare French educere  =പോറ്റുക, പരിപോഷിപ്പിയക്കുക.
EDUCATION.1531
ശിക്ഷണപ്രക്രിയ, ഏത് ഘട്ടം വരെ പഠിച്ചു എന്നത് .
TO EDUCE =
നയിയ്ക്കുക, (കഴിവുകൾ) പുറത്തേയ്ക്ക് കൊണ്ടുവരുക.
TO EDIFY=
പ്രബുദ്ധരാക്കുക, മാനസികോന്നമനംവരുത്തുക.

CUFF
CUFF. ഉച്ചാരണം : കഫ്.
COUGH.
ഉച്ചാ: കോഫ്. (കഫ് എന്നല്ല. )
TO COUGH (
ക്രിയ) = ചുമയ്ക്കുക.
നിരുക്തി : French, Old & Middle English : cohhian. MHG (Middle High Germanic) : kuchen
=
ചുമയ്ക്കുക.
COUGH (
നാമം )= ചുമ. AD14 -ആം ശതകം.
TO COUGH UP=
മടിച്ച് പണം കൊടുക്കുക, വെളിപ്പെടുത്തുക
CUFF (
നാമം). 1522.നിരുക്തി  : ME cuffe, coffe =കയ്യുറ, പാന്റിന്റെ/ഉടുപ്പിന്റെ കൈയുടെ കീഴറ്റം
CUFF LINKS=
ഉടുപ്പിന്റെ കണങ്കൈയിലെ ബട്ടൺസ്
HAND CUFF=
വിലങ്ങ്.
ON THE CUFF=
കടം ആയിട്ട്
OFF THE CUFF= ex tempore [
എക്സ് ടെംപോറി  ] = തയാറെടുപ്പില്ലാതെ (ഉദാ : മറുപടി പറയുക പ്രസംഗിയ്ക്കുക)
OFF (
ക്രിയാവിശേഷണം/ഉപസർഗവ്യയം)
[
ഉച്ചാരണം:ഓഫ്]= അകലെ, വിട്ടുമാറി. നിരുക്തി : ME of.
OF [
ഉച്ചാ : അവ്; ഓഫ് അല്ല.  ]= - ഉടെ, - കുറിച്ചുളള. നിരുക്തി : ME of, off.

PHONE
PHONE (നാമം) ശബ്ദം ,  (ടെലഫോൺഇയഫോൺ ഇവയുടെ സംക്ഷിപ്തരൂപം.) 1866.Greek phone; French phone ശബ്ദം.
TELEPHONE (
നാമം): tele=ദൂരം + phone= ശബ്ദം.
To phone / to telephone =to make a call
To call (
ക്രിയ )  വിളിയ്ക്കുക, ക്ഷണിയ്ക്കുക, സന്ദർശിയ്ക്കുക, പണം മടക്കി   (demand) ചോദിയ്ക്കുക,  (കിളി) കരയുക, ഫോൺ ഉപയോഗിച്ച് വിളിയ്ക്കുക. Old English French kalla.
Call (
നാമം) = സന്ദർശനം, ആവശ്യപ്പെടൽ, വിളി, പക്ഷികളുടെ കരച്ചിൽ,ഫോൺ വിളി.. നിരുക്തി: Old English n French kalla. OHG kallon = shout.
To call on=
സന്ദർശിയ്ക്കുക
To call off=
റദ്ദാക്കുക
Caller=
സന്ദർശകൻ, വിളിച്ചയാൾ
(Call girl
എന്ന് പറഞ്ഞാൽ മോശം അർത്ഥം ആണ്. Telephone operator അല്ല. )

SIR 
SIR (നാമം) AD13-ആം ശതകം. നിരുക്തി : ME, Fr sire. പാതിരി, knight templar, ബഹുമാനസൂചകമായ സംബോധന, കത്തിലെ അഭിവാദനം പ്രണാമം.
TO SIR =
ബഹുമാനപൂർവം സംബോധന ചെയ്യുക.
SIRE (
നാമം) [ഉച്ചാ : സയർ]= തന്ത, യജമാനൻ
To sire = 
പിതാവാകുക. 

POLICY
POLICY (നാമം ) = നയം, പദ്ധതി, ഇൻഷുറൻസിലെ കോൺട്രാക്റ്റ്.
POLICE (
നാമം) : നിയമപാലകർ. നിരുക്തി : Fr polizza = ഭരണം.
To police =
റോന്ത് ചുറ്റുക, നിയന്ത്രിക്കുക, (പോലീസിന്റെ) കർത്തവ്യം നിർവഹിയ്ക്കുക, പൊതുക്കാര്യങ്ങൾ നോക്കുക. നിരുക്തി : Fr policier.
POLIS =
നഗരം, (പ്രാചീന ഗ്രീസിലെ) ചെറിയ ദേശം (City state. E.g. Athens & Sparta).

RELIGION

RELIGION (നാമം)= മതം, (ഭാരതത്തിൽ ) ധർമ്മം, (ഈശ്വര)വിശ്വാസം, നിഷ്കർഷത, ജീവിതരീതി, വീണ്ടും വീണ്ടും വായിയ്ക്കുന്നത്/പറയുന്നത്/ചിന്തിയ്ക്കുന്നത്. Lat religare. Fr religiun. ME religioun. ബന്ധിയ്ക്കുക, നിയന്ത്രിക്കുക, (വളളം) കെട്ടുക.
RELIGIOUS (
നാമവിശേഷണം)= വിശ്വാസമുളള, മനസാക്ഷിക്കുത്തുളള.

DAY
DAY = ദിവസം (24 മണിക്കൂർ= ഭൂമി സ്വന്തം അച്ചുതണ്ടിൽ ഒന്ന് കറങ്ങുവാൻ എടുക്കുന്ന സമയം.), പകൽ (daytime= 12 മണിക്കൂർ), കാലഘട്ടം. OE daeg. Fr dies.OHG tag. 
DAILY (
നാമവിശേഷം)= ദിവസവും.
DAILY (
നാമം )= ദിനപ്പത്രം.
DIURNAL (
നാമവിശേഷണം)= ദിവസത്തെ/പകലിനെ കുറിച്ചുളള. Lat diurnalis.

Journal
Journal/(പണ്ട്) diurnal (നാമം)= ഡയറി. Fr jurnal. Fr jour (=ദിവസം).
JOURNALESE =
പത്രങ്ങളിലെ ഭാഷ.
JOURNALISM =
പത്രപ്രവർത്തനം
DIES NON=
കണക്കിൽ കൂട്ടാത്ത ദിവസം, (പണ്ട് ) കോടതി അവധി.
GRIT
GRIT (നാമം) ചരൽ, കൽകഷണം, മനകരുത്ത്, ധൈര്യം കലർന്ന ദൃഢനിശ്ചയം, ഇച്ഛാശക്തി. (ഹിന്ദിയിൽ) ഹിമ്മത്ത്.OE greot.  ME grete.
TO GRIT. 1762.
ഉരയ്ക്കുക, (ചവച്ച്) അരയ്ക്കുക, ഉടയ്ക്കുക
GRITTY =  (
നാമവിശേഷണം)=
ധൈര്യമുള്ള. 

PUBLIC
PUBLIC (നാമം) ജനത, സാമാന്യ ജനം.
PUBLIC (
നാമവിശേഷണം)= പൊതുവായ.
TO GO PUBLIC .
ഷെയറുകൾ പൊതുജനത്തിന് വിൽക്കുക
TO PUBLISH=
പ്രസിദ്ധീകരിയ്ക്കുക
BOURSE
BOURSE= പണസഞ്ചിസ്റ്റോക്ക് എക്സ്ചേഞ്ച്. നിരുക്തി : ME purs. ML  Bursa .AD1597.
DOME (
നാമം)[ഉച്ചാ : ഡോം] [ഡൂം അല്ല.] = മകുടം, തല, താഴികക്കുടം. 1513. Fr , Italian dome = പളളി.
TO DOME=
മൂടുക. 
DOOM (
നാമം) [ഉച്ചാ : ഡൂം] = മരണം, നാശം.

PROJECT
PROJECT (നാമം) [ഉച്ചാ: പ്രോജെക്റ്റ്]
=
പദ്ധതി, തന്ത്രം, കൽപന, ഉദ്ദേശ്യം.
നിരുക്തി : ME projecte. Fr, ML projectum. Fr projacere= throw
TO PROJECT [
ഉച്ചാ : പ്രൊജേക്റ്റ് ]= എറിയുക, തളളി നിൽക്കുക, കാട്ടുക
പദ്ധതി ഇടുക.
Projectile =
മിസൈൽ, എറിയപ്പെടുന്നത്.
PROJECTOR [
ഉച്ചാ : പ്രൊജേക്റ്റർ] = (സിനിമാ)പടം കാണിയ്ക്കുന്ന ഉപകരണം.

ABBREVIATION
ABBREVIATION (നാമം)= ചുരുക്കം. ME abbreviatus. 
TO ABBREVIATE=
സംക്ഷേപിയ്ക്കുക
ABBR=(short form)=
ചുരുക്കം, സംഗ്രഹിയ്ക്കൽ= Abbreviation.
Expansion = full form =
വികാസം, വിപുലീകരണം.
ABBATTOIR (
നാമം)= കശാപ്പുശാല. Fr abattre.
ANDRAGOGY=
മുതിർന്നവരെ പഠിപ്പിക്കുന്നത്. 
Androgen/ testosterone =
പുരുഷ ഹോർമോൺ. 

PEDAGOGY
PEDAGOGY = കുട്ടികളെ പഠിപ്പിക്കുന്നത്.
Pedo/paedo/ped =
കുട്ടി, ബാലകൻ. 
PEDAGOGUE =
അദ്ധ്യാപകൻ. Gk paidagogos= കുട്ടിയെ  സ്കൂളിൽ കൊണ്ട് പോയിരുന്ന അടിമ.
P(A)EDIATRICS=
കുട്ടികളുടെ ചികിത്സ.

(O)estrogen/progesterone = സ്ത്രീ ഹോർമോൺ
HYSTERIA
HYSTERIA = സ്ത്രീയ്ക്ക് വരുന്ന അപസ്മാരം.
Hyster =
ഗർഭപാത്രം.
Hysterectomy =
ഗഭപാത്രം (മുഴുവനോ ഭാഗമോ) എടുത്ത്/മുറിച്ച് കളയുന്നത്.
Demagogue=
നേതാവ്. 
ASSOCIATION
ASSOCIATION (നാമം) 1535 =
സമാജം, ചങ്ങാത്തം. 
TO ASSOCIATE=
സംയോജിപ്പിക്കുക, ചേരു(ർക്കു)ക. ME associat. Lat associatus. 
ASSOCIATE (
നാമം) = പങ്കാളി, സഹചരൻ. 
ASSOCIATE (
നാമവിശേഷണം) = ബന്ധപ്പെട്ടുളള

UNION
UNION (നാമം)= ഏകീകരണം, സംഘടന, ഇണ ചേരൽ. Fr union= ഏകത്വം.  Lat unus = ഒന്ന്. AD15- ആം ശതകം. 
TO UNITE =
ഒരു
മിപ്പിക്കുക, ഇണക്കുക.
UNITED (
നാമവിശേഷണം പോലെ past participle) = ഒന്നായ, സംഘടിതമായ.
UNITY (
നാമം)= ഐക്യം.
UNIT (
നാമം)= ഘടകം, ഏകകം.

BEAR
BEAR (നാമം) ME Bere. = കരടി, മുരട്ടുമനുഷ്യൻ,
വില കുറയും എന്നു കരുതി ഷെയർ വിൽക്കുന്നവൻ.
TO BEAR=
ചുമക്കുക, സഹിയ്ക്കുക, താങ്ങുക.
TO BEAR IN MIND =
ഓർത്തിരിയ്ക്കുക
TO BEAR FRUIT = 
സഫലീകരിക്കുക, കായ്ക്കുക.

BULL
BULL (നാമം) കാള, കൊമ്പനാന, തവള.
വില സ്വയം  കൂട്ടിയിട്ട് / കൂടുമെന്ന് കരുതി ഷെയർ വിൽക്കുന്നയാൾ.
OE bula.   ME bule.
TO BULL =
തളളി/ബലം പ്രയോഗിച്ച് കയറുക.
BULL (
നാമവിശേഷണം ) വലിയ. ഉദാ : bull dog.
കുറിപ്പ് : 1. BEAR എന്ന വിദ്വാൻ കരടിയെ വാങ്ങും മുമ്പ് തന്നെ വിൽക്കും. 
2.Ox 
എന്ന family - യിലെ അംഗമാണ് bull. (Oxen ആണ് ബഹുവചനം.)

ROMANTIC
ROMANTIC = വൈകാരികമായ.e.g. a romantic movie, (പണ്ട്) കാത്പനികമായ.e.g. romantic poetry (e.g. Keatsian). Fr romantique, romance, romanz.
E.g. Romanticism.

PRAGMATIC
PRAGMATIC= realistic = പ്രയോജനത്തെ അടിസ്ഥാനപ്പെടുത്തി ഉളള. Gk pragmatikos = practical.Fr pragma= പ്രവൃത്തി.
DIDACTIC
DIDACTIC = Gk didaktikos Fr didaskein .1658. ശിക്ഷാത്മകമായ,
ധർമ്മോപദേശപരമായ. e.g . didactic poetry = ധർമ്മോപദേശപരമായ കവിത.
DIDACTICS (
നാമം)= pedagogy = ശിക്ഷണം.
DEED =
പ്രവൃത്തി, ആധാരം, പ്രമാണം.

ENTERTAIN
ENTERTAIN= വിനോദിപ്പിയ്ക്കുക, (പണ്ട്) സത്കരിയ്ക്കുക, (അതിഥി ആയി) സ്വീകരിയ്ക്കുക. Fr Entre= between,നടുക്ക്. Fr tenir= hold, പിടിയ്ക്കുക.
ENTERTAINMENT (
നാമം)= വിനോദം.
ABROAD
ABROAD= വിദേശത്ത്, (പണ്ട്) വീട്ടിന് പുറത്ത്. 
ABOARD =
വിമാനത്തിന്റെ/ കപ്പലിന്റെ/ ട്രെയിനിന്റെ ഉളളിൽ.
Anglophone (countries)=
ആംഗലഭാഷ സംസാരിയ്ക്കുന്ന (രാജ്യങ്ങൾ ) e.g. UK, USA, Australia....
e.g.= (abbr. for) exempli gratia =
ഉദാഹരണത്തിന്. 

a.m
a.m. =ante meridiem= ഉച്ചയ്ക്ക് മുൻപ്. Fr ME meridien. Fr medius = midi + dies = നട്ടുച്ച= 12 noon =12 a.m
.p.m
p.m.= post meridiem.= ഉച്ചയ്ക്ക് ശേഷം. POST= after= ശേഷം. e.g. post partum = ജനിച്ച ശേഷം. Lat parturiens. Fr parere = ജന്മം നൽകുക.
Post mortem =
മരണശേഷം. Mortem=മരണം. Lat mortalis =Fr mors= മരണം. 
Mortuary=
മൃതശരീരം വെയ്ക്കുന്ന മുറി.
F.N. = forenoon=
ഉച്ചയ്ക്ക് മുൻപുള്ള സമയം.
A.N. = after-noon (
നാമം) = ഉച്ചയ്ക്ക് ശേഷം (അസ്തമയം വരെ) ഉളള സമയം.
Afternoon (
നാമവിശേഷം)= ഉച്ചയ്ക്ക് ശേഷമുളള.

                          SUCCEED

TO SUCCEED. ME succeden. (1)  (പരന്ബരയിൽ) അടുത്ത ആൾ (അവകാശി) ആയി വരുക. (2) (വി)ജയിയ്ക്കുക.
SUCCESS .1537=
ജയം, നേട്ടം, വിജയത്തിന്റെ (ഉദാ : ശ്രമത്തിൽ/പണം നേടുന്നതിന്റെ) അളവ്, വിജയി. ഉദാ : He is a great success in his profession. Latin : successus. French : succedere.  
Note : "Nothing succeeds like success." [
സ്ക്സേസ്]
Succession =
അടുത്തതായി വരുന്നത്.
Successive = (
ഒന്നിന് പുറകെ ഒന്നായി  ) തുടർച്ചയായി വരുന്ന, ക്രമബദ്ധമായ.
SUCCESSOR = (
വിജയി എന്നല്ല. ) പിൻഗാമി, അനന്തിരാവകാശി,

                                                     BROTHER

BROTHER (നാമം):    ഭ്രാതാവ് , സഹോദരൻ. നിരുക്തി : Middle English & French : brothor.  O H Germanic : bruador  Greek : phrater. German : Bruder.  Sanskrit : bhratr.
ബഹുവചനം : Brothers (=ഒരേ മാതാപിതാക്കളുടെ
പുത്രർ.)& Brethren

                                                      MUTTON

MUTTON (നാമം) ആട്ടിറച്ചി. (പക്ഷെ UK യിൽ lamb  എന്നാണ് ആടിന്റെ മാംസത്തിന് പറയുക.) നിരുക്തി : ഫ്രെഞ്ച് mouton. ( പക്ഷെ ഫ്രാൻസിൽ ഈ വാക്കിൻറെ അർത്ഥം "ജീവനുള്ള ആട്" എന്നാണ്! ) 1066 AD യ്ക്ക് ശേഷം ഫ്രാൻസിൽ നിന്നുളള നോർമൻ വംശജർ ആയിരുന്നു ഇംഗ്ലണ്ട് ഭരിച്ചത്.സഫ അനവധി ഫ്രെഞ്ച് പദങ്ങളും ഇംഗ്ലീഷിൽ കടന്നുകൂടി.
                              SIGNATURE
SIGNATURE (നാമം) ഒപ്പ്. 1530 AD. നിരുക്തി : ഫ്രെഞ്ച് signature. ലാറ്റിൻ  signatura. 16- ആം ശതകം.
SIGN (
നാമം) അടയാളം. (ഒപ്പല്ല. )
TO SIGN (
ക്രിയ) : ഒപ്പിടുക.

                          MOBILE
MOBILE (നാമവിശേഷണം) = (സ്വയം) ചലിയ്ക്കുന്ന, (കൈയിൽ) എടുത്തുകൊണ്ടു നടക്കാവുന്ന. നിരുക്തി : ME mobyll. Fr, Lat mobilis. 
MOBILE (
നാമം)= Automobile mobile phone എന്നിവയുടെ short form.
Bookmobile=
ചലിയ്ക്കുന്ന പുസ്തകശാല.  MOBILITY (നാമം)=
ചലിയ്ക്കുന്നതിനുള്ള ശേഷി.
കുറിപ്പ്:1.   Mobylette (=കുട്ടി മൊബൈൽ) എന്ന ഒരു സ്കൂട്ടർ ഫ്രാൻസിൽ ഉണ്ടായിരുന്നു.
2. Vespa (=wasp, കടന്നൽ) ഒരു ഇറ്റാലിയൻ സ്കൂട്ടർ; ഇൻഡ്യ യിലും വന്നു. 

                          MORAL 

MORAL (നാമം )= ഗുണപാഠം
MORALS (
നാമം; ബഹുവചനം) സദാചാരതത്വങ്ങൾ
MORAL (
നാമവിശേഷണം)= സദാചാരം സംബന്ധിച്ചുളള, തത്വാധിഷ്ഠിതം. നിരുക്തി : ME, Fr, Latin moralis. 
MORALE (
നാമം) [മൊറാൽ] = മനോബലം. നിരുക്തി : French moral. 1752.
ESPRIT DE CORPS ((Noun phrase with ESPRIT (=spirit,
മനോവീര്യം) as the head word)) സേന /സംഘടനയിലുള്ള  ഐക്യം/വീര്യം/ഉന്മേഷം. നിരുക്തി: Fr esprit. Lat spiritus.

                                                             CORPS
CORPS (നാമം) [കോ] [r, p & s നിശബ്ദം] =ശരീരം, സംഘടന. നിരുക്തി : Fr cors. Lat corpus. 
Corpus Christi = body of Christ,  Trinity
കഴിഞ്ഞുളള
വ്യാഴാഴ്ച.
CORPSE (
നാമം )= മൃതശരീരം.
COPSE (
നാമം)= വേലിയിലെ മരങ്ങൾ.
COPS (
നാമം; ബഹുവചനം)= പോലീസുകാർ.

                        CONDUCT 
CONDUCT (നാമം)= നിർവാഹം, നടത്തുന്ന രീതി, പെരുമാറ്റം, നടത്തുന്ന രീതി...[ഉച്ചാ : '(ഖോ)കോൺഡക്റ്റ്] നിരുക്തി: ME, Fr ML: conductus =conduct. F, Lat : conducere= lead.
TO CONDUCT. [
ഉച്ചാ :ക്ൺ'ഡക്റ്റ്]
=
നടത്തുക, (ആ)നയിയ്ക്കുക, വഴി കാട്ടുക.
CONDUCTOR=
നടത്തിപ്പുകാരൻ, പ്രമാണി. വാഹകം
CONDUCIVE[
ഉച്ചാ: കൺഡ്യൃസിവ്] = സഹായകരമായ.

                      PUBLIC 
PUBLIC (നാമം) ജനത, സാമാന്യ ജനം.
PUBLIC (
നാമവിശേഷണം)= പൊതുവായ.
TO GO PUBLIC .
ഷെയറുകൾ പൊതുജനത്തിന് വിൽക്കുക
TO PUBLISH=
പ്രസിദ്ധീകരിയ്ക്കുക
[8/3, 3:52 AM] pillai:
നിരുക്തി : ME publique. Fr  publicus.
PUBLICITY (
നാമം)= പരസ്യകല, പ്രസിദ്ധി.

                           GENERAL 
GENERAL (നാമവിശേഷണം)= പൊതു/ദേശീയ താൽപര്യമുളള, സാർവ്വത്രികമായ, വ്യാപകമായ. Lat generalis. Fr genus. ഇനം, തരം.
GENERAL (
നാമം)= സൈന്യാധിപൻ, പൊതുതത്വം.
GENERALLY = 
സാമാന്യഗതിയിൽ.
GENERALI(Z)SE=
സാമാന്യവൽക്കരിയ്ക്കുക.
GENERALISATION=
സാമാന്യവൽക്കരണം.

                                                       LITERATURE
LITERATURE (നാമം)=സാഹിത്യം. ME litteratura. Fr litteratus. 14th century. [ലീറ്ററച്ച]
LITERARY (
നാമവിശേഷണം)= സാഹിത്യപരമായ. 
LITERAL (
നാമവിശേഷണം)= അക്ഷരാർത്ഥത്തിലുളള.
LITERALLY (
ക്രിയാവിശേഷണം) =പദാനുപദമായി.
LITERATI (
നാമം : ബഹുവചനം)= വിദ്വാൻമാർ, സഹൃദയർ. 
LITERATUS=
വിദ്വാൻ. 
LITERACY (
നാമം  ) = സാക്ഷരത്വം
LITERATE (
നാമവിശേഷണം)= പഠിപ്പുളള, എഴുതാനും വായിയ്ക്കാനും അറിയാവുന്ന.
LITTERATEUR. French. (
തൊഴിൽപരമായി) എഴുത്തുകാരൻ.
                              CRITIC 
CRITIC=നിരൂപകൻ,കുറ്റം പറയുന്നയാൾ .Lat criticus. 1588: Fr krinen judge.
CRITICAL=
കുറ്റപ്പെടുത്തുന്ന, അപകടകരമായപ്രധാനപ്പെട്ട, അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റം സംഭവിയ്ക്കാവുന്ന അവസ്ഥ. 
E.g. Critical mass. critical temperature. 
TO CRITICISE
CRITICISM = (
പണ്ട്) CRITIC= (പണ്ട് ) CRITIQUE= നിരൂപണം.
CRITERION=
അളവുകോൽ.  Fr krinen.
Criteria (
ബഹുവചനം. ചിലർ ഏകവചനമായും ഉപയോഗിയ്ക്കുന്നു. )
കുറിപ്പ്: 1.) അന്ധമായ കുറ്റം പറയലല്ല നിരൂപണം; കാര്യകാരണസഹിതം ഗുണങ്ങളും പറയണം; കൃതി  വിലപ്പെടുത്തുകയും വേണം.
2.)
കുറഞ്ഞത് (Critical mass =)100 കിലോ യുറേനിയം ഉണ്ടെങ്കിൽ മാത്രമേ (fission=) വിള്ളൽ സംഭവിച്ച് അണുബോം പൊട്ടുകയുളളു.
                                 STUDY
TO STUDY: ME studie. Fr estudie= പഠിയ്ക്കുക, പഠനത്തിൽ ഏർപ്പെടുകവിശദമായി/ശ്രദ്ധാപൂർവം മനസിലാക്കുകഗൗരവത്തോടെ പരിഗണിക്കുക.
STUDY (
നാമം) വായന, വായനാമുറി, ഉദ്ദേശ്യം, പഠനം, അറിവ് നേടുന്നത്, പാഠവിഷയം, ശ്രദ്ധാവിഷയം, ആലോചനാവിഷയം, പരിചിന്തനം,  (പണ്ട്) നാടകത്തിൽ എന്തെങ്കിലും ഒന്ന് കാണാതെ പഠിച്ചയാൾ. 
STUDIES (
നാമം: ബഹുവചനം) = പഠനം.
STUDENT=Pupil=
പഠിയ്ക്കുന്നയാൾ,   (സർവ/)കലാശാലയിലെ/ കലാലയ ത്തിലെ  വിദ്യാർത്ഥി

                               TEACHER 

TEACHER=mentor, instructor, ശിക്ഷകൻ, ഗുരു, അദ്ധ്യാപകൻ, പഠിപ്പിയ്ക്കുന്നയാൾ.
TO TEACH =
പഠിപ്പിയ്ക്കുക. ME techen= കാട്ടുക. OE taecan= മനസ്സി ലാക്കിയ്ക്കുക.
TEACHABLE (
നാമവിശേഷണം)( topics ) =പഠിപ്പിയ്ക്കാൻ പറ്റുന്ന (കാര്യങ്ങൾ ).
TEACHERLY (
നാമവിശേഷണം) (QUALITIES) = ശിക്ഷകനെ പോലെ ഉള്ള (ഗുണങ്ങൾ).
                                 TUITION
TUITION = അദ്ധ്യയനം, ഫീസ്.  [റ്റ്യുഈഷൻ] ME tucioun= പരിരക്ഷ.  L tuition = ശിക്ഷണം.
TUTOR= (
സർവകലാശാലയിലെ ) ശിക്ഷകൻ. 
TUTORIAL =
ശിക്ഷണം സംബന്ധിച്ച.

                                 CONFER 
TO CONFER = കൂടി ആലോചിയ്ക്കുക, സ്ഥാനം/ബിരുദം നൽകുക. Lat conferre=ഒരുമിച്ച് കൊണ്ട് വരുക. Fr Com+ ferre.1500.
[
കൺഫേർ]
CONFERENCE =
കൂടിയാലോചന. [കോൺഫെറൻസ്]
CONCERT =
സംഗീത കച്ചേരി.
It concerto. Fr concertare. 1571.

                                                                      SEMINAR
SEMINAR = ചർച്ചായോഗം.
SEMINARY=
വൈദിക/മതപാഠശാല. Lat seminariyum=nursery, വിത്ത് പോകുന്ന സ്ഥലം. Fr semin= ശുക്ലം, വിത്ത്.

                                  SPEECH
SPEECH = സംസാരം, പ്രസംഗം.
TO SPEAK =
സംസാരിയ്ക്കുക. OE specan, sprecan. OHG sprehhan.

                                                                                TALK
TO TALK = സംസാരിയ്ക്കുക. OE talu= എടുക്കുക. 13 ആം ശതകം. ബോധ്യപ്പെടുത്തുക
വാക്ക് ഉപയോഗിച്ച് ബോധ്യപ്പെടുത്തുക
TALK =
പ്രസംഗം, ചർച്ച, സംഭാഷണം.
                               Battle    
Battle = പോര്, പോരാട്ടം. 13th century. ME : batel. Old French : bataille.
To battle =
പോരാടുക. 
War =
യുദ്ധം, മഹായുദ്ധം. 12th century. OE werre. French guerre.
War-torn =
യുദ്ധം കാരണം തകർക്കപ്പെട്ട.
Under the auspices of =
ആഭിമുഖ്യത്തിൽ.

                                 PROPITIOUS  
PROPITIOUS = auspicious =  ശുഭകരമായ. 15th century. OE: propitiation. Lat : propitiare = make favourable.
TO PROPITIATE=
പ്രസാദിപ്പിക്കുക.  1583.
PROPITIATION  =
പ്രീണനം. 14th C.

                                                                            Coordinate
Coordinate (v) 1660=ഏകോപി പ്പിക്കുക, കൂട്ടിച്ചേർ ക്കുക,
bring the different elements of (a complex activity or organization) into a harmonious or efficient relationship,
harmonize,  correlate,  interrelate, synchronize,  bring together.
Coordinate (adj) =
തുല്യപ്രാധാന്യ മുളള, സമമായ, equal in rank .
Coordinate (noun) = indicates the position of a point, line, or plane,
ഗ്രാഫിലെ ബിന്ദുവിന്റെ/ രേഖയുടെ ദൂരം.
2.
യോജിക്കുന്ന വേഷം.
Coordinator (n) =
ഏകോപനം നടത്തുന്നയാൾ. 
Coordination(n)= 
ഏകോപനം.
                                                                             Deduce 

Deduce (v.)15c.= അനുമാനിക്കുകതീരുമാനത്തിലെ ത്തുക, നിഗമനം  ചെയ്യുക. Latin: deducere= "lead down, derive". Medieval Latin : "infer logically", യുക്തി ഉപയോഗിച്ച് കണ്ടുപിടിക്കുക.= de-(="down") + ducere (="to lead.") PIE root: *deuk- = "to lead," നയിക്കുക, "draw a conclusion from something already known", ഒരു (പുതിയ) നിഗമനത്തിൽ എത്തുക.(1520) 

                                                                              Deduction
Deduction (n) = 1) അനുമാനം (2)കുറക്കുകകഴിവ്കുറച്ച തുക.
Deduct (v)=
ചുരുക്കുകതള്ളുക, തട്ടി ക്കിഴിക്കുകനീക്കുക, കുറയ്ക്കുക.

Manifest (v)14c= വെളിപ്പെടുത്തുക, പരത്തുക, വ്യക്തമായി കാട്ടുക, പ്രകടമാക്കുക, പ്രവർത്തിച്ചു കാട്ടുക, spread, show clearly. Latin :      manifestare. 

Manifest (adj)=
പ്രത്യക്ഷമായ, പ്രകടമായ.
Manifestation (n)=
പ്രത്യക്ഷം ആക്കൽആവിഷ്കാരം, പ്രകടനം.
Manifesto (n)= (
ഒരു കക്ഷിയുടെ) നയപ്രഖ്യാപനം.

                             Manuscript 
Manuscript (n.)1600= കയ്യെഴുത്തുപ്രതി
"document or book written by hand." Med Lat: manuscriptum= "document written by hand."  Latin: manu.Scriptus= "written by hand." Manu, manus "hand".  PIE root:*man- (="hand",
കൈ) +scriptus (എഴുതിയത് ). Scribere = എഴുതുക, "to write". PIE root :  *skribh-(="to cut", വരയുക). Abbreviation =MS. Plural = MSS.
Manuscript (adj) 1590. =
കൈ കൊണ്ടെഴുതിയ.

                                   Impel
Impel (v.)15c.= പ്രേരിപ്പിക്കുക, പ്രചോദനം നൽകുക, നിർബന്ധിക്കുകതള്ളുക, ഉന്തുക, Latin: impellere ="to push, strike against; set in motion, drive forward, urge on." = in-(= "into, in, on, upon") (( PIE root:*en= "in")) + pellere (= ഉന്തുക, "to push, drive") ((PIE root: *pel-)"to thrust, strike, drive", ഓടിക്കുക.
                                SABBATH
SABBATH = sabat=ശാബത്ത്. 1652. French : sabbath. Lat : sabbatum. 
SABBAT DAY =
സ്വസ്ഥദിനംസൃഷ്ടികർത്താവ് വിശ്രമിച്ച ദിനം,  (ക്രിസ്ത്യാനികൾക്ക്) ഞായർ,   (ജൂതർക്ക്) ശനി.
SABBATICAL =
ശാബത്ത്  സംബന്ധിച്ച. 
SABBATICAL LEAVE = 12
വർഷത്തിൽ ഒരിക്കൽ കിട്ടുന്ന അവധി.
TO SUBSTRACT =
കുറയ്ക്കുക.
SUB STRATA =
കീഴെ ഉളള ലെവലുകൾ. 
SUBORDINATE =Ancillary,
താഴെ ഉളള.
INSUBORDINATION =
അനുസര ണക്കേട്.
TO SUBJUGATE =
കീഴ്പ്പെടുത്തി ഭരിയ്ക്കുക. 
To substantiate =
തെളിയിക്കുക.
To obviate =
ആവശ്യമില്ലാത്തതാക്കിത്തീർക്കുക. 
Obvious (adj) =
മനസിലാകുന്നത്
Salvation =
മോക്ഷം.
Sacred=
പാവനം.
Sable =
കറുത്ത
Damnation =
നരകത്തിലേയ്ക്ക് അയയ്ക്ക പ്പെടുന്നത്.
Ordination =
പാതിരി ആകുന്നത്.
Lucid  =
തെളിഞ്ഞസ്പഷ്ടം.
To elucidate =
to clarify, make lucid =
സ്പഷ്ടമാക്കുക
query =
ചോദ്യം, പ്രശ്നം.
To confirm =
സ്ഥിരീകരിക്കുക

                              MARTYR 
MARTYR = രക്തസാക്ഷി, ത്യാഗി. 12th c. Gk martyr, martys = witness, സാക്ഷി.
To martyr = (
തന്റെ തത്വദീക്ഷ കാരണം ഒരാളെ) കൊല്ലുക/ ദേഹോപദ്രവം ഏല്പിക്കുക.
Martyrdom = supreme sacrifice =
രക്തസാക്ഷിത്വം, ജീവൻ ബലിദാനമായി അർപ്പിക്കുന്നത്.
Martyry =
ത്യാഗിയുടെ നാമധേയത്തിലുളള (shrine=) പളളി. E.g. for Archbishop  Thomas Becket at Canterbury, UK.
Masculine =
പുരുഷനെ സംബന്ധിച്ച. Lat: masculinus. 
Feminine =
സ്ത്രീയെ സംബന്ധിച്ച.
Inflammation = swelling,
വീക്കം
Marvellous (UK) = marvelous (USA)=
അത്ഭുത കരമായ. 

                                                                            CIRCADIAN RHYTHM  
CIRCADIAN RHYTHM  = ഓരോ 24 മണിക്കൂറും ശരീരത്തിൽ നടക്കുന്ന പ്രക്രിയകളുടെ താളക്രമം. 1959. Lat : circa = about + dies = day.
DIURNAL = Daily =
ദിനം പ്രതി, ദിനപ്പത്രംദിവസപ്പ്രാർത്ഥന. Lat diurnalis.
NOCTURNAL = of the night = 
രാത്രിയെ സംബന്ധിച്ചുളള.
Vernal = of spring time = 
വസന്തകാലത്തുളള
ARCADIAN =
ആദർശസുന്ദരമായ, ഗ്രാമീണം. 
Arcadia =
ഗ്രീസിലെ  ഗ്രാമം, USA യിലെ പട്ടണം. 
To explain =
വിശദീകരിക്കുക.
Context =
സന്ദർഭം.
To enlarge = make large, 
വലുതാക്കുക.
To darken = to make dark,
കറുപ്പിക്കുക
To embolden = make bolder,  
കൂടുതൽ ധൈര്യംപ നൽകുക.
                             Score
Score = പോയിന്റ്, മാർക്ക്.
To score=
മാർക്ക് ഇടുക/നേടുക/എഴുതുക.
To respond =
പ്രതികരിക്കുക.
RSVP = (French) répondez s'il vous plaît = please respond (=reply), if it pleases you.
Consecutive =
തുടർച്ചയായുളള (അക്കങ്ങൾ.)
Continuous =
തുടർച്ചയായുളള.
Continual =
ഇട വിട്ടുളള. 
Succeeding  =
പിന്നീടുള്ള. 

                                                   Preceding
Preceding = തൊട്ട് മുന്പുളള
To supercede =
അർഹതയില്ലാതെ സ്ഥാനക്കയറ്റം ലഭിക്കുക.
To supervise = to oversee =
മേൽനോട്ടം വഹിക്കുക.
Oversight =
മേൽനോട്ടം, തെറ്റ്.
To superscribe =
മുകളിലായി എഴുതുക.
Superstructure =
മേലെയുള്ള നിർമ്മാണം. 
Extra-ordinary =
അസാധാരണമായ.
1. Circadian rhythm -
ഇന് ആണ് ഇന്ന് നൊബേൽ സമ്മാനം ലഭിച്ചത്.
2. RSVP .
പോയാലും ഇല്ലെങ്കിലും അറിയിക്കണം. 

                                                                    LAW
LAW = നിയമം. 1640.Germanic: lagam. Old Norse : lag 
OE : lagu. Eng: lay= something laid down and fixed.
TO LITIGATE =
കേസ് നടത്തുക. 
LEGAL (adj)=
നിയമപരമായ. 
LAWYER =
വക്കീൽ.
JUSTICE =
നീതി, ജഡ്ജി.
Injunction = stay
= (
സംഗതികൾ) നിർത്തി വയ്ക്കൽ
Habeas corpus =
ആളെ കാട്ടുക/കൊണ്ട് വരുക, ശരീരം എവിടെ ?
Decree =
Judgement = 
Verdict=
വിധി.
Amicus curiae=
കോടതിയുടെ സുഹൃത്ത്/ പ്രതിനിധി .
Amiably =
രമ്യമായി
Alimony =
വിവാഹമോചനത്തിന് ശേഷം കൊടുക്കുന്ന തുക, ജീവനാംശം. 
Status quo ante bellum =
യുദ്ധത്തിന് മുന്പുളള (പഴയ) സ്ഥിതി.
Advocate =
വക്കീൽ, വാദിക്കുന്നയാൾ. Fr : avocat. Lat : advocare = call

                                                  Attract 
Attract (v.)15 c.= ആകർഷിക്കുക, വശീകരിക്കുക, ശ്രദ്ധ പിടിച്ചെടുക്കുകഅടുപ്പിക്കുക.
"draw (objects or persons) to oneself." Latin: attractus. Attrahere=
വലിക്കുക, (ആളുകളെയോ, കാന്തശക്തി കൊണ്ട് ) വസ്തുക്കളെയോ ) ആകർഷിക്കുക,  "to draw, pull; to attract."=ad(= "to") + trahere
(="to pull, draw".
Of physical forces (magnets, etc.), "be attractive, draw to oneself the eyes or attentions of others",
മറ്റുളളവരുടെ ശ്രദ്ധാകേന്ദ്രം ആകുക.  
Attractive (adj)=
ആകർഷകമായ.
Attractively = adv.
Attraction (n)=
ആകർഷികത്വംഹൃദ്യത, ആകർഷകവസ്തു, ആകർഷണം. 

                                                           Comfort
Comfort (n)= സൗഖ്യം,സാന്ത്വനം, ആശ്വാസം, സമാശ്വാസം,   സുഖസൗകര്യം, .
Middle English.
താങ്ങ്/ശക്തി നൽകുക,  ‘strengthening, support, consolation’. ‘strengthen, give support, console’. Old French: confort (n),conforter (v).Late Latin: confortare=ശക്തിപ്പെടുത്തുക, ‘strengthen’= com- + Latin:  fortis= ‘strong’. 
Comfort  (v)=
സമാശ്വസിപ്പിക്കുക.
Comfortable (adj)=
സൗകര്യ/സുഖപ്രദമായ, producing physical ease’.

                                                              Console 
Console (v)17c = സമാധാനിപ്പിക്കുക. (replacing consolate ). Fr:: consoler. Latin:
consolari=con- (='with’)  +solari (=‘soothe’,
സാന്ത്വനിപ്പിക്കുക.)
Consolation (n)=
സാന്ത്വനം.
Consolatory (adj)=
ആശ്വാസ കരമായ. 
Console (n)=
സാധനങ്ങൾ വയ്ക്കാനുളള അറ.

                             Universe
Universe (n.) 1580= പ്രപഞ്ചം, "the whole world, cosmos, the totality of existing things." Old French:  
Univers (12c.). Latin: universum=
സമസ്ത ലോകവും ചരാചരങ്ങളും, "all things, everybody, all people, the whole world."  Universus (adj)=സർവസ്വവും, എല്ലാം ചേർന്നത്, "all together, all in one, whole, entire, relating to all," ഒന്നായത്, മുഴുവനായും,  "turned into one." Unus = "one". PIE root: *oi-no- =ഒന്ന്, ഒരേ ഒരെണ്ണം, "one, unique") + versus (=past participle of vertere = തിരിയുക, മടങ്ങുക, മാറ്റുകപരിവർത്തനം ചെയ്യുക,"to turn, turn back, be turned; convert, transform, translate; be changed.") PIE root: *wer-=തിരിയുക വളയുക, "to turn, bend").
Universal= adj=
സർവവ്യാപിയായ, എല്ലാറ്റിനും പറ്റിയ,   സാർവത്രികമായ
Universality (n)=
സാർവത്രികത.
Universally = (adv)=
സാർവത്രികമായി. 
University (n)=
സർവകലാശാല.

                             Flourish
Flourish (v.)
1300=
അഭിവൃ ദ്ധിപ്പെടുക,പുഷ്പിക്കുക, പുരോഗമിക്കുകവളരുക,   "to blossom, grow". Old French:   Floriss-. Florir= "to blossom, flower, bloom; prosper, flourish."  Latin: Florere= "to bloom, blossom, flower,""to flourish, be prosperous." Flos = "a flower" . PIE root: *bhel- (= "to thrive, bloom"), (ആയുധം) ചുഴറ്റുകവീശുക,
"brandish (a weapon), hold in the hand and wave about". Flourishing (adj)=
ആർഭാട മായ. 
Flourish (n.) 1500 = "a blossom,"
മൊട്ട്മുകുളം, പൂവ്,  "an ostentatious waving of a weapon", സാഹിത്യത്തിലോ പ്രസംഗ ത്തിലോ ഉളള കഴിവ് പ്രദർശിപ്പിക്കൽ, "excessive literary or rhetorical embellishment", ഭംഗിയുള്ള എഴുത്ത്, decorative curves in penmanship, "a fanfare of trumpets, " വാദ്യഘോഷം.

                              Decide    
Decide (v)14 c.= തീരുമാനിക്കുക, ‘bring to a settlement’, പരിഹരിക്കുക.
Middle English.
French: décider. Latin : decidere = ‘determine’. = de-(=‘off’) + caedere (=
മുറിക്കുക,‘cut’.) 
Decider (n)=
നിർണ്ണായകമായ മത്സരം/കളി.
Decisive (adj)=
നിർണ്ണായകമായ
Decision (n)=
തീരുമാനം.

                               Celebrate
. Celebrate (v.) 15c=ആഘോഷിക്കുക, കൊണ്ടാടുക. 
"to perform publicly with appropriate rites," originally of the Mass, from Latin 
: celebratus ="much-frequented; kept solemn; famous." Past participle of  celebrare=  "assemble to honour,"
കൂട്ടം ചേർന്ന് ആദരിക്കുക, പ്രസിദ്ധീകരിയ്ക്കുക,  "to publish; sing praises of; practise often," അനുഷ്ടിക്കുക, സന്ദർശിക്കുക,  "to frequent in great numbers." Celeber= അധികം പേർ സന്ദർശിക്കുന്ന, ജനസാന്ദ്രതയുളള, "frequented, populous, crowded;" ആവർത്തിയ്ക്കപ്പെടുന്ന,"well-attended; famous; often-repeated," ഓർമ്മിയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുക,
"commemorate or honour with demonstrations of joy/sorrow/ regret,
പ്രശംസിയ്ക്കുക,  "make widely known, praise, glorify". Celebrated (pp as  adj)= വിഖ്യാതമായപ്രശസ്തമായ.
Celebration (n )=
ആഘോഷം.








                        






 


























No comments:

Post a Comment