Tuesday, April 8, 2014

പദം ലളിതം 14



അംബുദം ---അംബു(വെളളം) നല്‍കുന്നത് .മേഘം. മഴ ഉണ്ടാവുന്നത് അംബുദത്തില്‍ നിന്ന്‍ ആണ്.
ഹ്രദയം -------വിഷയങ്ങളാല്‍ ഹരിക്കുന്നത്.
ആണ്‍ --------അണയ്ക്കുന്നവന്‍.
ഉരഗം ----------ഉരസു കൊണ്ട് ഗമിക്കുന്നത് (പാമ്പ്).ഇഴഞ്ഞു സഞ്ചരിക്കുന്നത്.
മന്ഥര --------മന്ഥ(കലക്കല്‍) –കലക്കുന്നവള്‍.ഒരു പുരാണ കഥ്പാത്രം.
രസികന്‍(തമിഴ്) -------രസിക്കുന്നവന്‍(ആസ്വദിക്കുന്നവന്‍)
അയ്യര്‍ -----------മുന്‍പില്‍ നടക്കുന്നവന്‍
ലാല്‍(ഹിന്ദി) ------ ചുമപ്പ്
ബാബിലോണിയ ----------------ബാബിലോണ്‍(ദൈവത്തിന്‍റെ വാതില്‍) എന്ന പദത്തില്‍ നിന്ന്‍.
മാര്‍ച്ച് -------------റോമാക്കാരുടെ യുദ്ധദേവതയായ മാര്‍സിലിന്‍റെ പേരില്‍നിന്ന്‍.

No comments:

Post a Comment