സുഭാഷിതം

ശ്ളോകം 1
അമൃതം കിരതി ഹിമാംശുർ-

വിഷമേവ ഫണീ സമുദ്ഗിരതി

ഗുണമേവ വക്തി സാധുർ-

ദോഷമസാധു: പ്രകാശയതി. 


ചന്ദ്രൻ അമൃതം വർഷിക്കുന്നു. പാമ്പു വിഷം വമിക്കുന്നു . സജ്ജനങ്ങൾ നല്ലതു മാത്രമേ പറയൂ. ദുർജ്ജനങ്ങൾ ദോഷം മാത്രമേ പ്രകാശിപ്പിക്കൂ

(ചന്ദ്രകിരണങ്ങളിൽ അമൃതുണ്ടെന്നാണു  സങ്കൽപം അതുകൊണ്ടു ചന്ദ്രനു അമൃതകിരണൻ എന്നും പേരുണ്ട്. പാൽകുടിച്ചാലും പാമ്പിൽനിന്നു വിഷമേ പുറത്തു വരൂ. സജ്ജനങ്ങൾ നല്ലകാര്യങ്ങളേ പറയൂ.  ദുർജ്ജനങ്ങളാകട്ടേ നല്ല കാര്യങ്ങൾ കേട്ടാൽകൂടി അവയെ ചീത്തയായി വ്യാഖ്യാനിച്ചു ദുഷിച്ച രീതിയിലാണു പുറത്തേക്കു പറയുക.)
ശ്ളോകം 2
പ്രഥമവയസി പീതം തോയമൽപം സ്മരന്ത:

ശിരസി നിഹിതഭാരാ നാരികേലാ നരാണാം

ദദതി ജലമനൽപാസ്വാദമാജീവിതാന്തം 

ന ഹി കൃതമുപകാരം സാധവോ വിസ്മരന്തി. ।


തങ്ങളുടെ കുട്ടിക്കാലത്തു കുടിച്ചതായ കുറച്ചു വെള്ളം ഓർമ്മിച്ചുകൊണ്ടു തെങ്ങുകൾ തലയിൽ ചുമടുമേന്തിക്കൊണ്ടു ജീവിതാവസാനം വരെ  മനുഷ്യർക്കു അതിരുചിയായ വെള്ളം കൊടുക്കുന്നു. തങ്ങൾക്കുവേണ്ടി ചെയ്തതായ ഉപകാരം സജ്ജനങ്ങൾ ഒരിക്കലും മറക്കുകയില്ലതന്നെ.
 ശ്ളോകം 3
ഭവന്തി നമ്രാസ്തരവ: ഫലോദ്ഗമൈർ
നവാംബുഭിർ ഭൂരി വിളംബിനോ ഘനാ:

അനുദ്ധതാ: സത്പുരുഷാ: സമൃദ്ധിഭി:

സ്വഭാവ ഏവൈഷ പരോപകാരിണാം 

(നീതിശതകം.) 


കായകൾ ഉണ്ടാകുമ്പോൾ മരങ്ങൾ  താഴുന്നു.  വെള്ളം നിറയുന്ന മേഘങ്ങൾ ആകാശം നിറഞ്ഞു താഴുന്നു. സജ്ജനങ്ങൾ ഐശ്വര്യം കൊണ്ടു ഗർവ്വിഷ്ഠരാവില്ല. ഇതു പരോപകാരികളുടെ സ്വഭാവം തന്നെയാണ്.
(മരങ്ങളും മേഘങ്ങളും അന്യർക്കു ഉപകാരം ചെയ്യുന്ന സജ്ജനങ്ങളാണെന്നു കവി സങ്കല്പം. മരങ്ങൾക്കു ഐശ്വര്യമുണ്ടാകുമ്പോൾ ( കായ്ക്കുമ്പോൾ)  അവ തല കുനിക്കുന്നതുപോലെ കൊമ്പുകളും താഴുന്നു. എല്ലാവർക്കും അവരുടെ ഫലങ്ങൾകൊടുക്കുവാനാണു ഇതെന്നു സങ്കല്പം.  അതുപോലെ മേഘങ്ങളുടെ സ്വത്താണ് ജലം. വെള്ളം നിറഞ്ഞ മേഘങ്ങൾ ആകാശത്തു ചുവട്ടിൽ ക്കൂടി പതുക്കെ പതുക്കെ പോകുന്നു. ആളുകൾക്കു ജലം വേണ്ടത്ര നൽകുന്നതിനാണു ഇതെന്നു കവി സങ്കല്പം. സജ്ജനങ്ങൾ സമ്പത്തുണ്ടാകുമ്പോൾ അതു അന്യർക്കു കൊടുക്കുവാൻ ശ്രമിക്കും, വിനീതരാവുകയും ചെയ്യും.  ഇതു അവരുടെ ജന്മസിദ്ധമായ സ്വഭാവമാണ്)
ശ്ളോകം 4
വയമിഹ പരിതുഷ്ടാ വൽക്കലൈസ്ത്വം ദുകൂലൈ:

സമ ഇഹ പരിതോഷോ നർവിശേഷോ വിശേഷ:

സ തു ഭവതി ദരിദ്രോ യസ്യ തൃഷ്ണാ വിശാലാ 

മനസി ച  പരിതുഷ്ടേ കോർഥവാൻ കോ ദരിദ്ര:.


ഞങ്ങൾ ഇവിടെ മരവുരികൊണ്ടു സന്തുഷ്ടരാണ്. നീ പട്ടുവസ്ത്രങ്ങളെക്കൊണ്ടും. ആശ്ചര്യം തന്നെ! നമ്മുടെ സന്തോഷം ഒരു വ്യത്യാസമില്ലാത്തതും സമവുമായിരിക്കുന്നു.
ആർക്കാണു വലിയ മോഹങ്ങളുള്ളത് അവനാണ് ദരിദ്രൻ.  മനസ്സു നിറയെ സന്തോഷമാർന്നാൽ പിന്നെ ആരാണ് ധനവാൻ ? ആരാണ് ദരിദ്രൻ?.

(മനസ്സിന്റെ തൃപ്തിയാണ് സന്തോഷത്തിന്റെ ആധാരം. സന്തോഷത്തിനു സ്വത്തോ അധികാരമോ ബന്ധുവർഗ്ഗമോ ഒന്നും ബാധകമല്ല. മനസ്സിൽ ആഗ്രഹങ്ങൾ കൂടുന്തോറും സന്തോഷം കുറയുന്നു. ഓരോ ആഗ്രഹങ്ങൾ മനസ്സിൽ വരുമ്പോഴും നാം കൂടുതൽ കൂടുതൽ ദരിദ്രനാവുകയാണു. നമുക്കുള്ളതാണു സമ്പത്ത്. നമുക്കില്ലാത്തതാണു നമ്മുടെ ദാരിദ്ര്യം. അതുകൊണ്ടാണു മോഹങ്ങൾ നമ്മെ ദരിദ്രരാക്കുന്നു എന്നു പറഞ്ഞത്.)
ശ്ളോകം 5
യഥാ കന്ദുകപാതേനോത്പതത്യാര്യ: പതന്നപി

തഥാപ്യനാര്യ: പതതി മൃത്പിണ്ഡപതനം യഥാ. 

(ഭർത്തൃഹരി    നീതിശതകം.). 


ഒരു പന്തെന്നതുപോലെ, ശ്രേഷ്ഠന്മാർ താഴെ വീണാലും വീണ്ടും ഉയരുന്നു. എന്നാൽ ശ്രേഷ്ഠനല്ലാത്തവൻ മണ്ണിന്റെ കട്ട വീഴുന്നതുപോലെ വീഴുന്നു.

(ശ്രേഷ്ഠരായവർക്കു യദൃച്ഛയാ ഒരു വീഴ്ച്ച പറ്റിയാലും അവർ അതിനെ അതിജീവിച്ചു വീണ്ടും ഉയർത്തെഴുന്നേൽക്കും, താഴോട്ടു വീഴുന്ന പന്തു വീണ്ടും ഉയർന്നുപൊങ്ങുന്നതുപോലെ.  എന്നാൽ നിസ്സാരനായ ഒരുവന്റെ വീഴ്ച്ച മൺകട്ടയുടേതുപോലെയാണു. അവൻ ആ വീഴ്ച്ചയിൽനിന്നു എഴുന്നേൽക്കുകയില്ല..)
ശ്ളോകം 6
വക്തവ്യമിദമത്രൈവേത്യൽപം വദതി പണ്ഡിത:

വക്തവ്യമത്രൈവമയേത്യനല്പം വക്ത്യപണ്ഡിത:. 


ഇതു ഇവിടെ പറയേണ്ടതാണ് എന്നു വിചാരിച്ചു പണ്ഡിതനായ ഒരാൾ വളരെ കുറച്ചുമാത്രം പറയുന്നു
എനിക്കും ഇവിടെ എന്തെങ്കിലും പറയണം എന്നു വിചാരിച്ചു വിഡ്ഢിയായ  ഒരാൾ വളരെയധികം പറയുന്നു.

(പണ്ഡിതന്മാർ വളരെ കുറച്ചു മാത്രമേ പറയൂ.  അതും ആവശ്യമാകുമ്പോൾ മാത്രം. എന്നാൽ വിഡ്ഢികളാവട്ടെ എനിക്കും എന്തെങ്കിലും പറഞ്ഞേ പറ്റൂ എന്നു വിചാരിച്ചു ആവശ്യമില്ലാത്ത ദിക്കില്‍ കയറി വളരെ വിഡ്ഢിത്തം വിളമ്പും.)
ശ്ളോകം7
നിന്ദന്തു നീതിനിപുണാ യദി വാ സ്തുവന്തു 

ലക്ഷ്മീ: സമാവിശതു ഗച്ഛതു വാ യഥേഷ്ടം

അദ്യൈവ വാ മരണമസ്തു യുഗാന്തരേ വാ

ന്യായ്യാത് പഥ: പ്രവിചലന്തി പദം ന ധീരാ:. 

(നീതിശതകം    ഭര്ത്തൃഹരി)



നയകോവിദന്മാർ നിന്ദിക്കുകയോ സ്തുതിക്കുകയോ ചെയ്യട്ടെ. ലക്ഷ്മീ ദേവി ഇഷ്ടംപോലെ വരികയോ പോവുകയോ ചെയ്യട്ടെ. ഇന്നുതന്നെയോ അല്ലെങ്കിൽ അടുത്ത യുഗത്തിലെ (എപ്പോൾവേണമെങ്കിലും) മരണം സംഭവിച്ചുകൊള്ളട്ടെ. എങ്ങനെയായാലും ധീരന്മാർ ശരിയായ മാർഗ്ഗത്തിൽനിന്നും ഒരടിപോലും തെറ്റി നടക്കില്ല.
                                                              ശ്ളോകം 8
ആരംഭഗുർവ്വീ ക്ഷയിണീ ll
ലഘ്വീ പുരാ വൃദ്ധിമതീ ച പശ്ചാത്
ദിനസ്യ പൂർവ്വാർദ്ധ പരാർദ്ധഭിന്നാ
ഛായേവ മൈത്രീ ഖലസജ്ജനാനാം.
(
നീതിശതകം.... ഭർതൃഹരി)

ദുഷ്ടന്മാരുടെയും സജ്ജനങ്ങളുടേയും സ്നേഹം ദിനാദ്യത്തിലും ദിനാന്ത്യത്തിലും ഉള്ള നിഴൽ എന്നപോലെ വ്യത്യസ്തമാണ്, ഒന്നു ആദ്യം വലുതും ക്രമത്തിൽ ക്ഷയിക്കുന്നതും മറ്റതു ആദ്യം ചെറുതും പിന്നീടു വളരുന്നതും.

ദിനാദ്യത്തിലെ നിഴൽ ആദ്യം (അതായതുസൂര്യൻ ഉദിക്കുന്നസമയത്ത്) വലുതായിരിക്കും  പിന്നീടു അതു ക്രമേണ കുറഞ്ഞു കുറഞ്ഞു ഉച്ചക്കു ഏറ്റവും ചെറുതാകും.ഇതുപോലെയാണു ദുർജ്ജനങ്ങളുടെ മൈത്രിയും ആദ്യം വലുതായിരിക്കും ക്രമേണ അതു ക്ഷയിച്ചു ഇല്ലാതാകും. അതേ സമയം രണ്ടാമത്തെ പകുതിയിലെ നിഴൽ ആദ്യം ചെറുതായിരിക്കും ക്രമേണ അതു വളർന്നു സന്ധ്യയാകുമ്പോഴേക്കും ഏറ്റവും വലുതാകും. ഇതുപോലെയാണ് സജ്ജനങ്ങളുടേയും മൈത്രി.  ആദ്യം വളരെ കുറച്ചായിരിക്കും ക്രമേണ അതു വളർന്നു വലുതാകുന്നു.
ശ്ളോകം 9
അപനേയമുദേതുമിച്ഛതാ

തിമിരംരോഷമയം ധിയാ പുര:

അവിഭിദ്യ നിശാകൃതം തമ:

പ്രഭയാ നാംശുമതാപ്യുദീയതേ. 


ഉയരാൻ ആഗ്രഹിക്കുന്നവൻ ആദ്യം തന്റെ ബുദ്ധികൊണ്ട്
കോപം പരത്തിയ ഇരുട്ടിനെ ഇല്ലാതാക്കണം. രാത്രിയുടെ ഇരുട്ടിനെ തന്റെ പ്രഭകൊണ്ടു  ഇല്ലാതാക്കാതെ സൂര്യനു ഉദിക്കുവാൻ പറ്റുകയില്ല
(
ഇവിടെ പ്രഭാതകിരണങ്ങളെ ബുദ്ധിയോടും മനുഷ്യനെ സൂര്യനോടും രാത്രിയെ കോപത്തോടും ഉപമിച്ചിരിക്കുന്നു)

(കോപം എന്നതു ഇരുട്ടാണ്. കോപംമനസ്സിൽ ഉള്ളപ്പോൾ നമുക്കും ഒന്നും തന്നെ ശരിയായ രീതിയിൽ മനസ്സിലാക്കുവാൻ സാധിക്കില്ല. ഇരുട്ടിൽ എന്നതുപോലെത്തന്നെ. ആ കോപം നശിക്കാതെ ആർക്കും ഉയർച്ച കിട്ടുകയില്ല. ഉദിക്കുന്നതിനുമുമ്പു സൂര്യൻ തന്റെ പ്രകാശം കൊണ്ടു രാത്രിയിൽ വ്യാപിച്ച ഇരുട്ടിനെ മാറ്റുന്നു. അതുപോലെത്തന്നെ മനസ്സിൽ പരന്നുകിടക്കുന്ന കോപംബുദ്ധികൊണ്ടു നശിപ്പിക്കാതെ ആർക്കും ഉയർച്ച സാധ്യമല്ല.)
ശ്ളോകം 10
ഉദയതി യദി ഭാനു: പശ്ചിമേ ദിഗ്വിഭാഗേ 

പ്രചലതി യദി മേരു: ശീതതാം യാതി വഹ്നി:

വികസതി യദി പത്മം പർവ്വതാഗ്രേ ശിലായാം

ന ചലതി ഖലു വാക്യം സജ്ജനാനാം കദാചിത്



സൂര്യൻ പടിഞ്ഞാറുദിക്കിൽ ഉദിച്ചേക്കാംമേരുപർവ്വതം ഇളകിയേക്കാം, തീ തണുത്തേക്കാം, പർവ്വത്തിന്റെ മുകളിൽ പാറപ്പുറത്ത് താമര വിടർന്നേക്കാംഎന്നാലും സജ്ജനങ്ങളുടെ വാക്കിനു ഒരിക്കലും ഇളക്കം തട്ടുകയില്ല.
ശ്ളോകം 11
യദചേതനോപി പാദൈ:

സ്പൃഷ്ടോ ജ്വലതി സവിതുരിനകാന്ത:

തത്തേജസ്വീ പുരുഷ:

പരകൃതനികൃതിം കഥം നു വാ സഹതേ

(നീതിശതകം ഭർത്തൃഹരി)

സൂര്യന്റെ പാദങ്ങൾ (രശ്മികൾ, കാലുകൾ) തൊട്ടാൽ
ജീവനില്ലാത്ത സൂര്യകാന്തവും കത്തും. പിന്നെ തേജസ്വിയായ മനുഷ്യൻ അന്യൻ തന്നെ അപമാനിക്കുന്നത് എങ്ങിനെ സഹിക്കും?
പാദങ്ങൾ എന്നാൽ കാലുകൾ എന്നും രശ്മികൾ എന്നുംഅർത് ഥം

(ഇനകാന്തം അഥവാ സൂര്യകാന്തം സൂര്യരശ്മികൾ തൊട്ടാൽ കത്തിജ്വലിക്കും. ഇതുസൂര്യൻ ചവിട്ടുമ്പോൾ ഉള്ള കോപത്താലാണെന്നു ഭാവന. ജീവനില്ലാത്ത സൂര്യകാന്തവും കൂടി ഇങ്ങനെയാണെങ്കിൽ പിന്നെ അഭിമാനിയായ മനുഷ്യൻ മറ്റുള്ളവരിൽനിന്നുള്ള അപമാനം സഹിക്കില്ല എന്നു താത്പര്യം.)
                                                        ശ്ളോകം 12 
അപ്രിയാണ്യപി പഥ്യാനി യേ വദന്തി വ നൃണാമിഹ
ത ഏവ സുഹൃദ: പ്രോക്താ അന്യേ സ്യുർനാമധാരിണ:.

അപ്രിയങ്ങളാണെങ്കിലും വേണ്ട കാര്യങ്ങൾ മനുഷ്യനു പറഞ്ഞുകൊടുക്കുന്നവരാണു ശരിക്കും മിത്രങ്ങൾ. മറ്റുള്ളവരെല്ലാം പേരിനുമാത്രം മിത്രങ്ങള്‍ ആണു
                             ശ്ളോകം 13        
പ്രാരഭ്യതേ ന ഖലു വിഘ്നഭയേന നീചൈ:
പ്രാരഭ്യ വിഘ്നവിഹതാ വിരമന്തി മധ്യാ:.
വിഘ്നൈ: പുന: പുനരപി പ്രതിഹന്യമാനാ:
പ്രാരബ്ധമുത്തമഗുണാ ന പരിത്യജന്തി.         (ഭർത്തൃഹരി ...... നീതിശതകം)


അധമന്മാരായ ആളുകൾ വിഘ്നങ്ങൾ വരുമെന്ന ഭയം കൊണ്ട് ഒന്നും തുടങ്ങുകയില്ല. ഇടത്തരക്കാരായവർ കാര്യങ്ങൾ തുടങ്ങിയിട്ടു തടസ്ഥങ്ങൾ വരുമ്പോൾ ഉപേക്ഷിക്കും. വിഘ്നങ്ങൾ അടിക്കടി വന്നു ബുദ്ധിമുട്ടിച്ചാലും തുടങ്ങിയ കാര്യങ്ങൾ ഉത്തമരായ ആളുകൾ ഉപേക്ഷിക്കുകയില്ല.
 (ബുദ്ധിഹീനരായ അധമന്മാർ, തുടങ്ങുന്ന കാര്യങ്ങൾക്കു തടസ്സങ്ങൾ വന്നാലോ എന്ന ഭയംകൊണ്ടു ഒന്നും തുടങ്ങുകതന്നെയില്ല. എന്നാൽ ഇടത്തരക്കാർ കാര്യങ്ങൾ തുടങ്ങും. പക്ഷേ ഇടക്കു വെച്ചു തടസ്സങ്ങൾ നേരിട്ടാൽ അവർ ശ്രമം ഉപേക്ഷിക്കും. എന്നാൽ ഉത്തമന്മാരായ ആളുകളാവട്ടെ ഇടക്കിടക്ക് വിഘ്നങ്ങൾ മുടക്കിയാലും
തുടങ്ങിയ കാര്യം ഉപേക്ഷിക്കില്ല. വിജയിക്കുന്നതുവരെശ്രമം തുടർന്നുകൊണ്ടേയിരിക്കും.)
                          ശ്ളോകം 14 
ജയന്തി തേ സുകൃതിനോ രസസിദ്ധാ: കവീശ്വരാ:
നാസ്തി യേഷാം യശ:കായേ ജരാമരണജം ഭയം. (ഭർതൃഹരി)

യാതൊരുവരുടെ കീർത്തിയുടെ ശരീരത്തിൽ വൃദ്ധാവസ്ഥയിൽനിന്നും മരണത്തിൽനിന്നും  ഭയം ഇല്ലതന്നെ,അങ്ങിനെയുള്ള രസസിദ്ധരും സുകൃതികളുമായ കവീന്ദ്രന്മാർ  സർവോൽകർഷത്തോടെ വർത്തിക്കുന്നു.
(മഹാന്മാരായ കവിതകളുടെ ശരീരം മണ്മറഞ്ഞുപോയാലും അവർ രചിച്ച കാര്യങ്ങൾ എന്നും അവരുടെ കീർത്തി  വളർത്തിക്കൊണ്ടേയിരിക്കും അങ്ങിനെ അവർക്കു മരണമേയില്ലെന്നു കണക്കാക്കണം. അവർ എല്ലാവരിലും ശ്രേഷ്ഠന്മാർതന്നെ)
                       ശ്ളോകം 15
സിംഹ: ശിശുരപി നിപതതി
മദമലിനകപോലഭിത്തിഷു ഗജേഷു
പ്രകൃതിരിയം സത്ത്വവതാം
ന ഖലു വയസ്തേജസാം ഹേതു:

കുട്ടിയായ സിംഹം പോലും മദജലം ഒലിക്കുന്ന കവിൾത്തടങ്ങളുള്ള ആനകളുടെ മുകളിൽ ചാടുന്നു. സ്വയം ശക്തരായവർക്കു ഈ സ്വഭാവം ജന്മസിദ്ധമാണു. പ്രായമല്ല അവരുടെ ശക്തിക്കും നിദാനം.
(കുട്ടിയായ സിംഹം കൂടി ആനകളെ കണ്ടാൽ നേർക്കു ചാടും. അതു അവരുടെ ജന്മസിദ്ധമായ സ്വഭാവമാണ്. അതുപോലെ ശക്തിയും ധൈര്യവും ഉള്ള ആൾക്കാർ അവരുടെ കുട്ടിക്കാലത്തുതന്നെ അതു പ്രകടിപ്പിക്കും.)
                              ശ്ളോകം 16
അഞ്ജലിസ്ഥാനി പുഷ്പാണി വാസയന്തി കരദ്വയം
അഹോ സുമനസാം പ്രീതിർവാമദക്ഷിണയോ:സമാ
(
ഭർതൃഹരി)


ഒരു കൈക്കുടന്നയിൽ പൂക്കൾ എടുത്താൽ അവ ഇരുകൈകൾക്കും സുഗന്ധം പകരും. അതുപോലെയാണ് നല്ല മനസ്സുള്ള ആളുകളും.  അവരെ സമീപിക്കുന്നവർക്കെല്ലാം അവർ നല്ലതു വരുത്തും.  ആരിലും പക്ഷഭേദമില്ല.
                             ശ്ളോകം 17
ഹർത്തുർയാതി ന ഗോചരം കിമപി ശം പുഷ്ണാതി യത്സർവ്വദാ-
പ്യർത്ഥിഭ്യ: പ്രതിപാദ്യമാനമനിശം പ്രാപ്നോതി വൃദ്ധിം പരാം
കൽപാന്തേഷ്വപി ന പ്രയാതി നിധനം വിദ്യാഖ്യമന്തർധനം
യേഷാം താൻ പ്രതി മാനമുജ്ഝത നൃപാ: കസ്തൈ: സഹ സ്പർദ്ധതേ

അല്ലയോ നൃപന്മാരേ! കള്ളനു കാണാൻ കഴിയാത്തതും എപ്പോഴും എന്തെങ്കിലും നന്മ വളർത്തുന്നതും ആവശ്യക്കാർക്കു കൊടുക്കപ്പെടുമ്പോൾ എപ്പോഴും അത്യന്തം വളരുന്നതും കൽപാന്തങ്ങളിലും നശിച്ചുപോവാത്തതും ആയ വിദ്യാ എന്ന ധനം ഉള്ളിലുള്ളവരോടു ഒരിക്കലും കോപിക്കരുതു. അവരോടു മത്സരിക്കാൻ ആർക്കാകും?.
വിദ്യയുടെ ഗുണങ്ങളെല്ലാം പ്രകീർത്തിക്കുകയാണു ഭർത്തൃഹരി ഇവിടെ ചെയ്യുന്നത്. മുമ്പൊരു ശ്ളോകത്തിൽ വിദ്യ എങ്ങിനെ എല്ലാവർക്കും ഉപകരിക്കുന്ന എന്നു കാണിച്ചു. ( വിദ്യാ ഭോഗകരീ....). ഇതിൽ വിദ്യ എങ്ങിനെ മറ്റു ധനങ്ങളേക്കാളും മീതെയാണെന്നു കവി കാട്ടിത്തരുന്നു മറ്റെല്ലാ സ്വത്തും കള്ളന്മാർക്കു കണ്ടുപിടിക്കാൻ പറ്റും, ആപത്തുണ്ടാക്കുന്നവയാണ്, കൊടുക്കുന്തോറും കുറയുംഅവക്കൊക്കെ നാശവുമുണ്ടു. എന്നാൽ വിദ്യ കള്ളന്മാർക്കു കാണാൻ പറ്റാത്തതാണ്, അനർഥമല്ല മേന്മയാണ് ഉണ്ടാക്കുകകൊടുക്കുന്തോറും വിദ്യ കൂടുകയാണു ചെയ്യുക, ഒരിക്കലും നശിക്കുകയുമില്ല. അതുകൊണ്ടു വിദ്യയുള്ളവരോടു മത്സരിക്കരുതെന്നു കവി പറയുന്നു. എല്ലാ ധനത്തിനും അധികാരികളായ രാജാക്കന്മാർക്കുകൂടി വിദ്വാന്മാർ അധൃഷ്യരാണ് എന്നു കവി സൂചിപ്പിക്കുന്നു.
                          ശ്ളോകം 18      
*തലയെത്രയ്ക്കുയർന്നാലും*
*
തറയിൽ കാലുറയ്ക്കണം*
*
വൃക്ഷമെത്ര വളർന്നാലും*
*
വേരറ്റാൽ വീണുതന്നെ പോം*

*പണമോ പ്രശസ്തിയോ കൊണ്ട് എത്ര ഉയരങ്ങൾ കീഴടക്കിയാലും  താഴേക്കിറങ്ങി വരേണ്ടി വരും എന്ന ബോധമുണ്ടായിരിക്കണം .നമ്മൾ ഒരു വൃക്ഷത്തെപ്പോലെയാണ് .ഉയരം കൂടുന്നതിനനുസരിച്ച് വീഴ്ചയുടെ ആഘാതവും കൂടും .ആർഭാടങ്ങളിൽ മയങ്ങാതെയും അഹങ്കരിക്കാതെയും ലളിതജീവിതം നയിക്കുന്നതുതന്നെയാണ് ജീവിതവിജയത്തിന് അഭികാമ്യമാവുക 
                               ശ്ളോകം 19       
സമ്പത്സു മഹതാം ചിത്തം ഭവത്യുത്പലകോമലം. ആപത്സു ച മഹാശൈലശിലാസംഘാതകർക്കശം.

സമ്പത്കാലത്തു മഹാന്മാരുടെ മനസ്സു താമരപ്പുവുപോലെ മാർദ്ദവമുള്ളതായിരിക്കും. ആപത്കാലത്താകട്ടെ അതു പർവ്വതത്തിലെ പാറക്കെട്ടുകൾപോലെ  കഠിനവും ആയിരിക്കും.
(മഹാന്മാർക്കു അവർക്കു  നല്ലകാലമായിരിക്കുമ്പോൾ വളരെ മൃദുവായിരിക്കും. അടുക്കുന്ന എല്ലാവർക്കും സന്തോഷം നൽകിക്കൊണ്ടിരിക്കും.  അതേ സമയം ആപത്തുകാലത്തു അവർ ചഞ്ചലമനസ്കരാവില്ല. എല്ലാം സഹിക്കുവാൻ പറ്റുന്നവിധത്തിൽ മനസ്സിനെ പാകപ്പെടുത്തി ഇളകാതെയാക്കും.)
                              ശ്ളോകം 20             
 പരിവർത്തിനി സംസാരേ മൃത: കോ വാ ന ജായതേ
സ ജാതോ യേന ജാതേന യാതി വംശ: സമുന്നതിം.

മാറിമറിഞ്ഞു വരുന്ന ഈ പ്രപഞ്ചത്തിൽ മരിച്ചുപോയ ആരാണു വീണ്ടും ജനിക്കാത്തത്? യാതൊരുവന്റെ ജന്മം കൊണ്ടാണോ അവന്റെ വംശം ഉദ്ധരിക്കപ്പെടുന്നത് അവനെയാണു ശരിക്കും ജനിച്ചു എന്നു പറയാവുന്നത്
                              ശ്ളോകം 21      
വീണ്ടും ജനനം വീണ്ടും മരണം
വീണ്ടും ജനനിവയറ്റിൽ ശയനം

എന്നു പറഞ്ഞ പോലെ മരിച്ചവരെല്ലാം വീണ്ടും ജനിക്കും ജനിച്ചവരെല്ലാം മരിക്കുകയും ചെയ്യും. ഇതിനു ഒരു പ്രത്യേകതയുമില്ല. ഒരാളുടെ ജന്മം കൊണ്ട്  അവന്റെ വംശം തന്നെ ഉദ്ധരിക്കപ്പെട്ടുവെങ്കിൽ അവനാണ് ശരിക്കും ജനിച്ചു എന്നു പറയാവുന്നത്. മറ്റെല്ലാം അനിവാര്യമായ ഒരു സംഭവം മാത്രം.
                           ശ്ളോകം 22
ശക്യോ വാരയിതും ജലേന ഹുതഭുക്  ശൂർപ്പേണ സൂര്യാതപോ
നാഗേന്ദ്രോ നിശിതാങ്കുശേന സമദോ ദണ്ഡേന ഗോഗർദ്ദഭൌ
വ്യാധിർഭേഷജസംഗ്രഹൈശ്ച വിവിധൈർമന്ത്രപ്രയോഗൈർവിഷം
സർവസ്യൌഷധമസ്തി ശാസ്ത്രവിഹിതം മൂർഖസ്യ നാസ്ത്യൌഷധം.

വെള്ളം കൊണ്ടു തീ കെടുത്താം. ഒരു മുറം കൊണ്ടു വെയിൽ തടയാം. മദം പിടിച്ച ആനയെ മൂർച്ചയുള്ള തോട്ടികൊണ്ടും  പശു..കഴുത ഇവയെ വടികൊണ്ടും നയിക്കാം. രോഗങ്ങളെ മരുന്നുകൾ കൊണ്ടു കീഴടക്കാം. വിഷം തീണ്ടിയാൽ മന്ത്രങ്ങൾകൊണ്ടു വിഷം ഇറക്കാം.  ഇങ്ങിനെ എല്ലാത്തിനും ശാസ്ത്രവിധിപ്രകാരമുള്ള പ്രതിവിധിയുണ്ട്. മൂർഖനു മാത്രം മരുന്നില്ല  
തീ  പിടിച്ചാൽ  വെള്ളം, ആനയെ തളക്കാൻ തോട്ടി, കാലിമേക്കാൻ വടിഇങ്ങിനെ എല്ലാത്തിനും ശാസ്ത്രം പ്രതിവിധി പറയുന്നുണ്ട്.  എന്നാൽ മൂർഖനെ ഇണക്കാൻ മാത്രം പ്രതിവിധി ഇല്ല
                           ശ്ളോകം 22      
സ്വായത്തമേകാന്തഹിതം വിധാത്രാ
വിനിർമ്മിതം ഛാദനമജ്ഞതായാ :
വിശേഷത:  സർവ്വവിദാം സമാജേ
വിഭൂഷണം മൌനമപണ്ഡിതാനാം ( ഭർതൃഹരി)

മൌനം എന്നതു മനുഷ്യനു തനിക്കധീനമായതും ഏറ്റവും ഗുണകരവും ആയി അജ്ഞതയുടെ മറവായി ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെട്ടതാണു. വിശേഷിച്ചുംവിദ്വാന്മാരുടെ സഭയിൽ അറിവില്ലാത്തവർക്കു മൌനം ഒരു അലങ്കാരമാണു 
വിദ്വാന്മാരുടെ സഭയിൽ മന്ദ നായ ഒരുവനു മൌനം അലങ്കാരംതന്നെ. അവന്റെ അറിവില്ലായ്മ ആരും അറിയുകയില്ലല്ലോ. ഈ മൌനമെന്നതു തനിക്കുതന്നെ അധീനമാണുതാനും
                               ശ്ളോകം 23 
ശക്യോ വാരയിതും ജലേന ഹുതഭുക്  ശൂർപ്പേണ സൂര്യാതപോ
നാഗേന്ദ്രോ നിശിതാങ്കുശേന സമദോ ദണ്ഡേന ഗോഗർദ്ദഭൌ
വ്യാധിർഭേഷജസംഗ്രഹൈശ്ച വിവിധൈർമന്ത്രപ്രയോഗൈർവിഷം
സർവസ്യൌഷധമസ്തി ശാസ്ത്രവിഹിതം മൂർഖസ്യ നാസ്ത്യൌഷധം.

വെള്ളം കൊണ്ടു തീ കെടുത്താം. ഒരു മുറം കൊണ്ടു വെയിൽ തടയാം. മദം പിടിച്ച ആനയെ മൂർച്ചയുള്ള തോട്ടികൊണ്ടും  പശു..കഴുത ഇവയെ വടികൊണ്ടും നയിക്കാം. രോഗങ്ങളെ മരുന്നുകൾ കൊണ്ടു കീഴടക്കാം. വിഷം തീണ്ടിയാൽ മന്ത്രങ്ങൾകൊണ്ടു വിഷം ഇറക്കാം.  ഇങ്ങിനെ എല്ലാത്തിനും ശാസ്ത്രവിധിപ്രകാരമുള്ള പ്രതിവിധിയുണ്ട്. മൂർഖനു മാത്രം മരുന്നില്ല  
തീ  പിടിച്ചാൽ  വെള്ളംആനയെ തളക്കാൻ തോട്ടികാലിമേക്കാൻ വടി,  ഇങ്ങിനെ എല്ലാത്തിനും ശാസ്ത്രം പ്രതിവിധി പറയുന്നുണ്ട്.  എന്നാൽ മൂർഖനെ ഇണക്കാൻ മാത്രം പ്രതിവിധി ഇല്ല
                       ശ്ളോകം 24   
യദാ കിഞ്ചിജ്ഞോഹം ഗജ ഇവ മദാന്ധ: സമഭവം
തദാ സർവജ്ഞോസ്മീത്യഭവദവലിപ്തം മമ മന:
യദാ കിഞ്ചിൽ  കിഞ്ചിൽ ബുധജനസകാശാദവഗതം
തദാ മൂർഖോസ്മീതി ജ്വര ഇവ മദോ മേ വ്യപഗത:. 

എനിക്കു കുറച്ചു മാത്രം അറിവുണ്ടായിരുന്നപ്പോൾ ഒരുആനയെപ്പോലെ ഞാൻ മദം കൊണ്ടു അന്ധനായി.അപ്പോൾ ഞാൻ സർവജ്ഞനാണു എന്നു എന്റെ മനസ്സു ഗർവിഷ്ഠമായി.
പിന്നെ കുറച്ചു കുറച്ചു പണ്ഡിതന്മാരിൽനിന്നു പഠിച്ചപ്പോൾ ഞാൻ വെറും മൂഢനാണു എന്നു മനസ്സിലാക്കി  ഒരു പന്നിയെപ്പോലെ എന്റെ ഗർവ്വം ഇല്ലാതായി.
(കുറച്ചുമാത്രം പഠിച്ചവൻ താൻ വിദ്വാനാണെന്നു വിചാരിച്ചു  ഗർവിഷ്ഠനാകും. വിദ്വാന്മാരിൽനിന്നു കുറച്ചു കുറച്ചായി വീണ്ടും പഠിക്കുമ്പോൾ തന്റെഅറിവു എത്ര ചെറുതാണെന്നറിഞ്ഞു അവന്റെ ഗർവ്വം ഇല്ലാതാകും.)
                        ശ്ളോകം 25          
അജ്ഞ: സുഖമാരാദ്ധ്യ:
സുഖതരമാരാദ്ധ്യതേ വിശേഷജ്ഞ:
ജ്ഞാനലവദുർവിദഗ്ദ്ധം
ബ്രഹ്മാപി നരം ന രഞ്ജയതി.

അറിവില്ലാത്തവനെ സന്തോഷിപ്പിക്കാൻ എളുപ്പമാണ്. പണ്ഡിതനെ സന്തോഷിപ്പിക്കാൻ അതിലുംഎളുപ്പമാണു. കുറച്ചറിവുകൊണ്ടു താൻ പണ്ഡിതനാണെന്നു അഭിമാനിക്കുന്നവനെ  ബ്രഹ്മാവിനും സന്തോഷിപ്പിക്കാൻ ആവില്ല.
                                ശ്ളോകം 26 
സന്തോഷാമൃതതൃപ്താനാം യത് സുഖം ശാന്തചേതസാം
കുതസ്തദ്ധനലുബ്ധാനാമിതശ്ചേതശ്ച ധാവതാം

സന്തോഷമെന്ന അമൃതം കുടിച്ചു ശാന്തമായ മനസ്സുള്ളവരുടേ സുഖം ധനത്തിൽ അത്യാശയോടുകൂടി
അങ്ങുമിങ്ങും ഓടുന്നവർക്കു എവിടെനിന്നു കിട്ടും?
                                                              ശ്ളോകം 27 
വ്യാളം ബാലമൃണാളതന്തുഭിരസൌ രോദ്ധും സമുജ്ജൃംഭതേ
ഭേത്തും വജ്രമണിം ശിരീഷകുസുമപ്രാന്തേന സന്നഹ്യതി .
മാധുര്യം മധുബിന്ദുനാ രചയിതും ക്ഷാരാംബുധേരീഹതേ.
മൂർഖാൻ യ: പ്രതിനേതുമിച്ഛതി ബലാത് സൂക്തൈ: സുധാസ്യന്ദിഭി:.
(
ഭർതൃഹരി)

ബുദ്ധിഹീനരെ അമൃതം കിനിയുന്ന വാക്കുകളാൽ പണ്ഡിതരാക്കുവാൻ ശ്രമിക്കുന്നവൻ മദയാനയെ ഇളംതാമരനൂലുകൊണ്ടു തളക്കാനും വജ്രത്തിനെ വാകപ്പൂവിന്റെ അറ്റംകൊണ്ടു തുളക്കാനും കടലിലെ വെള്ളത്തിനു തേൻതുള്ളിയാൽ മധുരമുണ്ടാക്കുവാനുമാണു ശ്രമിക്കുന്നത്
(മദം പൊട്ടി നടക്കുന്ന ആനയെ താമരനൂലുകൊണ്ടു തളക്കുന്നത് അസാദ്ധ്യമാണല്ലോ. അതുപോലെ തന്നെ അസാദ്ധ്യങ്ങളാണു വജ്രത്തിനെ വാകപ്പൂവിന്റ അറ്റം കൊണ്ടു തുളക്കുക എന്നതും കടലിലെ വെള്ളത്തിനു തേൻതുള്ളിയൊഴിച്ചു മധുരമുണ്ടാക്കവാൻ എന്നതും.  ഇതുപോലെത്തന്നെ അസാദ്ധ്യമാണു തികച്ചും ബുദ്ധിഹീനരെ  പഠിപ്പിച്ചു പണ്ഡിതരാക്കുക എന്നതും.
ഇവിടെ എല്ലാ ഉദാഹരണങ്ങളിലുമുള്ള ഗുണവിശേഷങ്ങളുടെ വൈരുധ്യം നോക്കുക.  മദയാനയുടെ ശക്തിയെവിടെ, താമരനൂലിനു ഉറപ്പെവിടെ? വജ്രത്തിന്റെ കാഠിന്യമെവിടെവാകപ്പൂവിന്റ മാർദ്ദവമെവിടെ? കടൽ നിറഞ്ഞ ഉപ്പുവെള്ളമെവിടെ, ഒരു തേൻതുള്ളിയുടെ മാധുര്യമെവിടെ? അതുപോലെതന്നെയാണു ബുദ്ധിഹീനതയും പാണ്ഡിത്യവും തമ്മിലും ഉള്ള വൈരുധ്യവും)
                         ശ്ളോകം 28    
ലഭേത സികതാസു തൈലമപി യത്നത: പീഡയൻ
പിബേച്ച മൃഗതൃഷ്ണീകാസു സലിലം പിപാസാർദ്ദിത:
കദാചിദപി പര്യടൻ ശശവിഷാണമാസാദയേത്
ന തു പ്രതിനിവൃത്തമൂർഖജനചിത്തമാരാധയേത്

അമർത്തിപ്പിഴിഞ്ഞാൽ ഒരുപക്ഷേ മണലിൽനിന്നും എണ്ണ കിട്ടിയെന്നുവരാം. ദാഹിച്ചുവലഞ്ഞ ഒരാൾക്ക് മരീചികയിൽ വെള്ളവും കിട്ടിയേക്കാം. വളരെ ദിക്കുകളിൽ തിരഞ്ഞാൽ ഒരാൾക്ക് മുയൽക്കൊമ്പു കിട്ടിയേക്കാം. പക്ഷേ  മൂർഖന്മാരുടെ പുറംതിരിഞ്ഞ മനസ്സിനെ ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ല.
ഇവിടെ ആദ്യം പറഞ്ഞ മൂന്നു കാര്യങ്ങളും (അതായത് മണലിൽനിന്നും എണ്ണ കിട്ടുക, മരീചികയിൽ വെള്ളമുണ്ടാവുക, മുയലിനു കൊമ്പുണ്ടാവുക എന്നിവ)  അസാദ്ധ്യങ്ങളാണു. അതിനേക്കാളേറെ അസാദ്ധ്യമാണു  മൂർഖന്മാരുടെ മനസ്സിനെ തൃപ്തമാക്കുക എന്നതു.
                           ശ്ളോകം 29    
        ധർമ്മാർത്ഥം യസൃ വിത്തേഹാ
       
വരം തസൃ നിരീഹതാ !
       
പ്രക്ഷാളനാദ്ധി പങ്കസൃ
       
ദൂരാദസ്പർശനം വരം !!
     ധർമ്മത്തിന് (ഇവിടെ ധർമ്മം എന്ന വാക്കു കൊണ്ട്  ഉദ്ദേശിക്കുന്നത് ദാന ധർമ്മം) വേണ്ടി പണം സമ്പാദിക്കണമെന്ന് ആരാണോ ആഗ്രഹിക്കുന്നത് അയാൾ ആ മോഹം ഉപേക്ഷിക്കുകയാണ് വേണ്ടത്. ചെളി കഴുകിക്കളയുന്നതിനെക്കാൾ ഭേദം ചെളി തൊടാതെ അകന്നു നിൽക്കുന്നതാണല്ലോ. (പണം നേടാനായി അധർമ്മം ചെയ്തിട്ട് ആ പണംകൊണ്ട് ധർമ്മം നേടുവാൻ ഉദ്ദേശിയ്ക്കുന്നത് മൗഢ്യമാണ്
                            ശ്ളോകം30
        ദുർജ്ജനവചനാങ്ഗാരൈഃ
       
ദഗ്ദ്ധോ/പിനവിപ്രിയം വദത്യാരൃഃ
       
അഗരുരപി ദഹൃമാനഃ
       
സ്വഭാവഗന്ധം പരിതൃജതികിംനു.

      ഗുണവാനായ ഒരുവൻ ദുഷ്ടന്റെ
നീചവാക്കുകൾകൊണ്ട് വിഷമങ്ങളനുഭവിക്കുന്നെങ്കിലും അവൻ ആ ദുഷ്ടന് ദോഷം ചെയ്യാൻ ഒരുമ്പെടുകയില്ല. അകിൽ തീയ്യിൽ ദഹിക്കും പോഴും അത് അതിന്റേതായ വാസന വായുവിൽ പരത്തുകതന്നെയാണ് ചെയ്യുന്നത്

                           ശ്ളോകം31  
_ദരിദ്രതാ ധീരതയാ വിരാജതേ_
_
കുവസ്ത്രതാ ശുഭതയാ വിരാജതേ_
_
കൌന്നതാ ചോഷണുതയാ വിരാജതേ_
_
കുരുപതാ ശീലതയാ വിരാജതേ_

*ക്ഷമയുണ്ടെങ്കില്‍ ദാരിദ്ര്യം സഹിക്കാം, വൃത്തിയുണ്ടെങ്കില്‍ സാധാരണ വസ്ത്രവും ഈടുറ്റതാണ്, ചൂടുള്ളതാണെങ്കില്‍ മോശപ്പെട്ട ഭക്ഷണവും നമുക്ക് ഇഷ്ടപ്പെടും, സ്വഭാവശുദ്ധിയുണ്ടെങ്കില്‍ ഏത് വൈരൂപ്യവും നിസ്സാരമാണ്
                        ശ്ളോകം32  
*പരോക്ഷേ കാര്യഹന്താരം*
*
പ്രത്യക്ഷേ പ്രിയവാദിനം*
*
വര്‍ജ്ജയേത് താദൃശ്യം മിത്രം*
*
വിഷകുംഭം പയോ മുഖം*


_മുഖത്ത് നോക്കി നല്ലത് പറയുകയും മാറിനിന്ന് ദുഷിച്ച് പറയുകയും ചെയ്യുന്ന സുഹൃത്തുക്കളുണ്ടാവാം, അവരെ ഒരിക്കലും വച്ച് വാഴിക്കരുത്. കാരണം അവര്‍ മുകളില്‍ പരന്ന് കിടക്കുന്ന വെണ്ണയോടും അടിയില്‍ ഊറി നില്‍ക്കുന്ന വിഷത്തോടും കൂടിയ പാത്രമാണ്._
                                                          ശ്ളോകം33                             
*മനസാ ചിന്തിതം കാര്യം*
*
വാചാ നൈവ പ്രകാശയേല്‍*
*
മന്ത്രേണ രക്ഷയേത് ഗൂഢം*
*
കാര്യേ ചാ:പി നിയോജയേൽ*
*(അർത്ഥശാസ്ത്രം)*


*മനസ്സിൽ ചിന്തിച്ച ഭാവി പരിപാടികൾ വാക്കുകളിലൂടെ (എല്ലാവരോടും)വെളിപ്പെടുത്തരുത്.വളരെ വിശ്വസ്തരും ബുദ്ധിമാൻമാരുമായ സുഹൃത്തുക്കളുമായി രഹസ്യമായി ചർച്ചചെയ്ത ശേഷം അവ നടപ്പിൽ വരുത്തണം*
                                    ശ്ളോകം34 
*നഖീനാം ച നദീനാം ച*
*
ശൃംഗിണാം ശാസ്ത്രപാണിനാം*
*
വിശ്വാസോ നൈവ കര്‍ത്തവ്യ:*
*
സ്ത്രീഷു രാജ കുലേഷു ച*
*(
അർത്ഥശാസ്ത്രം)*

*കൊമ്പുള്ളതോ,നഖങ്ങളുള്ളതോ ആയ മൃഗങ്ങളെ, കുത്തിയൊഴുകുന്ന നദീ പ്രവാഹത്തെ, കോപിഷ്ഠനായ ആയുധധാരിയെ, അപമാനിക്കപ്പെട്ട സ്ത്രീയെ- ഒരിക്കലും വിശ്വസിക്കരുത്.*
                              ശ്ളോകം35
*ജാനിയാല്‍ പ്രേഷണേ ഭൃത്യാന്‍*
*
ബാന്ധവാന്‍ വ്യസനാ ഗമേ*
*
മിത്രം ചാ പത്തികാലേഷു*
*
ഭാര്യാം ച വിഭവക്ഷണയേല്‍*
*(അർത്ഥശാസ്ത്രം)*

*ധനം മുഴുവന്‍ നഷ്ടപ്പെട്ട അവസരത്തിലാണ് ഭാര്യ, ബന്ധുക്കള്‍, സ്നേഹിതര്‍, പരിചാരകര്‍ തുടങ്ങിയവരുടെ യഥാര്‍ത്ഥമുഖം പ്രത്യക്ഷപ്പെടുക.
*                            ശ്ളോകം36 
കര്‍ത്ഥിതസ്യാപി ഹി ധൈര്യവൃത്തേര്‍-
ന്ന ശക്യതേ ധൈര്യഗുണം പ്രമാര്‍ഷ്ടും
അധോമുഖസ്യാപി കൃതസ്യ വഹ്നേര്‍-
ന്നാധശ്ശിഖാ യാതി കദാചിദേവ

ധീരനായ ഒരാള്‍ എത്ര തന്നെ സങ്കടപ്പെട്ടിരുന്നാലും അയാളുടെ ധൈര്യം ഒരിക്കലും ഇല്ലാതാകില്ലാ. മുകളിലേക്ക് കത്തുന്ന അഗ്നിയെ താഴേക്കാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
                                                         ശ്ളോകം37  
*യസ്യ പുത്രോ വശീഭൂതോ*
*
ഭാര്യാ ഛന്ദാ:നുഗാമിനി*
*
വിഭവേ യശ്ഛ സന്തുഷ്ട*
*
സ്തസ്യ സ്വര്‍ഗ്ഗ ഇഹൈവ ഹി*
*(അർത്ഥശാസ്ത്രം)*

*അനുസരണയുള്ള ഒരു മകനുണ്ടെങ്കില്‍, വിശ്വസ്തയായ ഒരു ഭാര്യയുണ്ടെങ്കില്‍, ചെലവിന് ഒപ്പം വരുമാനമുണ്ടെങ്കില്‍- ഈ ലോക ജീവിതം സ്വര്‍ഗമാക്കാം
                          ശ്ളോകം38     
ലാളനേ ബഹവോ ദോഷാ:*
*
തഡനേ ബഹവോ ഗുണ:*
*
തസ്മാത് പുത്രം ച ശിഷ്യം ച*
*
താഢയേത് ന തു ലാളയേത്*
*(അർത്ഥശാസ്ത്രം)*
*കുട്ടികളെ ലാളിക്കുന്നതിൽ വളരെയധികം ദോഷങ്ങളുണ്ട്.*
*(
അടിക്കുന്നത്കൊണ്ട്) ശിക്ഷിക്കുന്നതു കൊണ്ട് ധാരാളം ഗുണങ്ങളുമുണ്ട്. അതുകൊണ്ട് പുത്രനെയും ശിഷ്യനെയും  സൂക്ഷിക്കണം, ലാളിക്കരുത്*

(കുട്ടികളെ വളരെ ലാളിക്കരുത്,അവര്‍‍ ചീത്തയാകും, ശാസനകൊണ്ടും ശിക്ഷകൊണ്ടും അവരെ വളര്‍ത്തുക.)
                              ശ്ളോകം39  
*ന വിശ്വസേല്‍ കുമിത്രേ ച*
*
മിത്രേ ചാ:പി ന വിശ്വസേല്‍*
*
കഥാചില്‍ കുപിതം മിത്രം*
*
സര്‍വ്വ ഗുഹ്യം പ്രകാശയേല്‍*
*(അർത്ഥശാസ്ത്രം)*

*വിശ്വസ്തനല്ല എന്ന് കണ്ടാല്‍ ആ സുഹൃത്തിനെ ഉടന്‍ ഉപേക്ഷിക്കണം. വിശ്വസിക്കാന്‍ കൊള്ളാത്ത ഒരുവനോട് ഒരിക്കലും രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത്, അങ്ങനെ ചെയ്താല്‍ അത് പിന്നീട് അവന്റെ കയ്യില്‍ ഒരു ആയുധമായിതീരും.*
                 ശ്ളോകം40 
*ഭോജ്യം ഭോജന ശക്തിശ്ച*
*
രതി ശക്തിര്‍ വരാംഗനാ*
*
വിഭവോ ദാന ശക്തിശ്ച*
*
നാല്പസ്യ തപസ: ഫലം*
*(അർത്ഥശാസ്ത്രം)*
*കഠിനപ്രയത്നം കൊണ്ടേ എന്തും നേടാനാവൂ. വിഭവ സ‌മൃദ്ധമായ സദ്യ, അതിസുന്ദരിയായ ഭാര്യ, പരിചരണ സാമര്‍ത്ഥ്യമുള്ള പത്നി, സത്ഫലം ഉളവാക്കുന്ന സമ്പത്ത് ഇവയെല്ലം അത്ര എളുപ്പത്തിലൊന്നും സ്വായത്തമാക്കാന്‍ കഴിയില്ല.* 
                                                                                 ശ്ളോകം41 
കേയൂരാണി ന ഭൂഷയന്തി പുരുഷം_
_
ഹാരാ ന ചന്ദ്രോജ്വലാന സ്‌നാം_
_
ന വിലേപനം ന കുസുമം നാ_ _മൂര്‍ദ്ധജാലംകൃതാവാണ്യേകാ_
_
സമലംകരോതി പുരുഷം യാ_
_
സംസ്‌കൃതാ ധാര്യതേക്ഷീയന്തേള ഖില_ _ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം.."_

_
ഭംഗിയുള്ളതായ തോള്‍വളകള്‍, ചന്ദ്രപ്രഭ തൂകുന്ന മാലകള്‍, കുളി, കുറിക്കൂട്ടുകള്‍, പുഷ്പം, ശിരസ്സിലെ അലങ്കാരങ്ങള്‍, ഇവയൊന്നും ഒരു പുരുഷനു ഭൂഷണമാകുന്നില്ല. പിന്നെയോ? പരിഷ്‌കൃതമായ- സംസ്‌കാരസമ്പന്നമായ- വാക്ക് മാത്രമേ അവന് ഭൂഷണമാകൂ. മറ്റുള്ളവയെല്ലാം ക്ഷയിച്ചുപോകും. നല്ല വാക്കുകള്‍ മാത്രമേ ശാശ്വതമായുള്ളൂ......_
                                                                          ശ്ളോകം 42
*കാന്താവിയോഗ: സ്വജനാപമാനം*
*
ഋണസ്യ ശേഷം കുനൃപസ്യ സേവാ*
*
ദരിദ്രഭാവോ വിമുഖം ച മിത്രം*
*
വിനാഗ്നിനൈതേ പ്രദഹന്തി കായം*
*(അർത്ഥശാസ്ത്രം)*



*ഭാര്യയുമായുള്ള വിരഹംസ്വജനങ്ങളിൽനിന്നുണ്ടാകുന്ന അപമാനംബാക്കി വന്ന കടംദുഷ്ടനായരാജാവിനേ സേവിക്കേണ്ടിവരുകദാരിദ്ര്യംസ്നേഹം കാണിക്കാത്ത സുഹൃത്ത് ഇവയെല്ലാം തീയില്ലാതെ തന്നെ ശരീരത്തെ ദഹിപ്പിക്കുന്നു.*
                                                        
                            ശ്ളോകം 43
*നദീതീരെ ച യേ വൃക്ഷാ:*
*
പരഗേഹേഷു കാമിനീ*
*
മന്ത്രി ഹീനാംശ്ച രാജാന:*
*
ശീഘ്രം നശ്യന്ത്യസംശയം*
*(അർത്ഥശാസ്ത്രം)*
*നദീതീരത്ത് നില്‍ക്കുന്ന വൃക്ഷം, അന്യഗൃഹത്തിൽ വസിക്കുന്ന സ്ത്രീയും , മന്ത്രികളില്ലാത്ത  രാജാവ്- ഇവയെല്ലാം വേഗം തന്നെ നശിക്കും എന്നതിൽ സംശയമില്ല*
                                                           *ശ്ളോകം*44
*തേ പുത്രാ യോ പിതുര്‍ഭക്ത:*
*
സാ പിതാ യസ്തു പോഷക:*
*
തന്മിത്രം യസ്യ വിശ്വാസ:*
*
സാ ഭാര്യാ യത്ര നിര്‍വൃതി:*
*(അർത്ഥശാസ്ത്രം)*

*യഥാര്‍ത്ഥപുത്രന്‍ പിതൃഭക്തനായിരിക്കണം, യഥാര്‍ത്ഥ പിതാവ് പുത്രസംരക്ഷകനായിരിക്കണം, യഥാര്‍ത്ഥ സുഹൃത്ത് വിശ്വസ്തനായിരിക്കണം, യഥാര്‍ത്ഥ ഭാര്യ പതിവ്രതയായിരിക്കണം.*
                                                        *ശ്ളോകം*45
*യോ ധ്രുവാണി പരിത്യജ്യ*
*
അധ്രുവം പരിഷേവതേ*
*
ധ്രുവാണി തസ്യ നശ്യന്തി*
*
അധ്രുവം നഷ്ടമേവ ച*
*(
അർത്ഥശാസ്ത്രം)*
*സങ്കല്പത്തിലുള്ള ലക്ഷ്യം നേടാന്‍ വേണ്ടി കയ്യിലിരിക്കുന്നത് നഷ്ടപ്പെടുത്തരുത്; അങ്ങനെയായാല്‍ രണ്ടും ഒരുപോലെ നഷ്ടപ്പെടും.*
                                                     *ശ്ളോകം*46
*ആതുരേ വ്യസനേ പ്രാപ്തേ*
*
ദുര്‍ഭിക്ഷേ ശത്രുസങ്കടേ*
*
രാജദ്വാരേ ശ്മശാനേ ച*
*
യസ്തിഷ്ഠതി സ ബാന്ധവ:*
*(അർത്ഥശാസ്ത്രം)*
*രോഗശയ്യയിലാവുമ്പോഴും നിര്‍ഭാഗ്യം വന്നണയുമ്പോഴും  ക്ഷാമം നേരിടുമ്പോഴും ശത്രുക്കള്‍ എതിര്‍ക്കുമ്പോഴും നമ്മെ കൈവിടാതെ കൂടെയുണ്ടാവുന്നവനാണ് യഥാര്‍ത്ഥ ബന്ധു.*
                                                      *ശ്ളോകം*47
*യസ്മിന്ദേശേ ന സമ്മാനോ*
*
ന വൃത്തിര്‍ ന ച ബാന്ധവാ:*
*
ന ച വിദ്യാ ഗമ: കശ്ചില്‍*
*
തം ദേശം* *പരിവര്‍ജ്ജയേല്‍*
*(അർത്ഥശാസ്ത്രം)*

*നമ്മെ നിരന്തരം പരിഹസിക്കുന്നവരും, നമ്മുടെ അന്തസിന് വിലകല്‍പ്പിക്കാത്തവരും, നമ്മുടെ ഉപജീവനത്തിന് തടസമുണ്ടാക്കുന്നവരും, കുടുംബജീവിതം നയിക്കാന്‍ അനുവദിക്കാത്തവരും ആയ ജനങ്ങള്‍ വസിക്കുന്ന പ്രദേശത്ത് നാം ഒരിക്കലും ജീവിച്ചു കൂട.*
                                                 *ശ്ളോകം*48
*മൂര്‍ഖശിഷ്യോപദേശേന*
*
ദുഷ്ടസ്ത്രീ ഭരണേന ച*
*
ദുഖിതൈ: സം‌പ്രയോഗേണ*
*
പണ്ഡിതോ പ്യ വസീദന്തി*
*(അർത്ഥശാസ്ത്രം)*
*മരമണ്ടനായ ശിഷ്യനെ ഉപദേശിക്കുക, വഴിവിട്ട ജീവിതം നയിക്കുന്ന സ്ത്രീയെ സംരക്ഷിക്കാന്‍ മുതിരുക, സമ്പത്തുമുഴുവന്‍ ധൂര്‍ത്തടിക്കുന്നവന്റെ സ്നേഹിതനാവുക. ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നവര്‍ പിന്നീട് ദുഖിക്കും.*
                                                   *ശ്ളോകം*49
*ദുരാചാരി ദൂരാദൃഷ്ടിര്‍*
*
ദൂരാവാസി ച ദുര്‍ജ്ജന:*
*
യന്‍‌മൈത്രീ ക്രിയതേ പുംഭിര്‍*
*
നര: ശീഘ്രം വിനശൃതി*
*(അർത്ഥശാസ്ത്രം)*
*ദുരാചാരമുള്ളവൻ, ദുഷ്ട ദൃഷ്ടിയുളളവൻ, ദുഷിച്ചസ്ഥലത്തുവസിക്കുന്നവൻ,ദു:സ്വഭാവമുളളവൻ എന്നിവരോട് സൗഹൃദം പുലർത്തുന്നവൻ വേഗം തന്നെ നശിക്കും*
(ദുഷിച്ച ആചാരങ്ങളോട് കൂടിയവന്‍, ദുഷ്ട ലക്ഷ്യങ്ങളോട് കൂടിയവന്‍, ദൂരദേശത്ത് താമസിക്കുന്നവന്‍ എന്നിവരെ ഉപേക്ഷിക്കുക- കാരണം ഇത്തരക്കാരോട് കൂടുന്നവര്‍ പെട്ടെന്ന് നശിക്കും.)
                                                 *ശ്ളോകം*50
*ആചാരഃ കുലമാഖ്യാതി*
*
ദേശമാഖ്യാതി ഭാഷണം*
*
സംഭ്രമഃ സ്നേഹമാഖ്യാതി*
*
വപുരാഖ്യാതി ഭോജനം*
*(ചാണക്യ നീതി)*
*ഒരാളുടെ പെരുമാറ്റത്തിൽ നിന്നും അയാളുടെ കുലവും, സംസാരത്തിൽ നിന്ന് അയാളുടെ നാടും,ആതിഥ്യത്തില്‍ നിന്ന് സ്നേഹവും, ശരീരവലിപ്പത്തില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും നമുക്ക് മനസിലാക്കാം.*
                                                *ശ്ളോകം*51
*കസ്യ ദോഷ: കുലേ നാസ്തി*
*
വ്യാധിനാ കോ ന പീഢിത:*
*
വ്യസനം കേന ന പ്രാപ്തം*
*
കസ്യ സൌഖ്യം നിരന്തരം*
*(ചാണക്യ നീതി)*
*സാരം*
*ആരുടെ കുടുംബത്തിലാണ് കളങ്കമില്ലാത്തത്?, വ്യാധിയാൽ പീഡിക്കപെടാത്തതാരാണ്? ആർക്കാണ് ദു:ഖമില്ലാത്തത്?, ആർക്കാണ് നിരന്തരം സുഖമുള്ളത്?.*
(അപവാദം കേള്‍ക്കാത്ത ഗൃഹമില്ല, രോഗം ബാധിക്കാത്ത മനുഷ്യനില്ല, ദുഖത്തിന് അടിമപ്പെടാത്ത ആരുമില്ല; ആര്‍ക്കും ശാശ്വത സന്തോഷം ലഭിച്ചിട്ടുമില്ല.)
                                                  *ശ്ളോകം52*
*സമാനേ ശോഭതേ പ്രീതി:*
*
രാജ്ഞി സേവാ ച ശോഭതേ*
*
വാണിജ്യം വ്യവഹാരേഷു*
*
ദിവ്യാ സ്ത്രീ ശോഭതേ ഗൃഹേ*
*(
ചാണക്യ നീതി)*
*സാരം*
*സൗഹൃദം തുല്യർ തമ്മിലും, സേവനം രാജാവിങ്കലും, കച്ചവടമനസ്ഥിതി പൊതുരംഗത്തും
സുന്ദരിയും സുശീലയുമായ സ്ത്രീ സ്വഗൃഹത്തിലും ശോഭിക്കുന്നു*
(ഏറ്റവും നല്ല കൂട്ടുകെട്ട് സമാനജോലിക്കാര്‍ തമ്മിലാണ്. ഏറ്റവും നല്ല സേവനം രാജാവിന്റെ കീഴിലാണ്. ഏറ്റവും നല്ല തൊഴില്‍ വ്യാപാരമാണ്, ഗൃഹസൌഖ്യത്തിന് ഏറ്റവും അത്യാവശ്യം ഭാര്യയാണ്.)
                                                       *ശ്ളോകം53*
*നിര്‍ദ്ധനം പുരുഷം വേശ്യാ*
*
പ്രജാ ഭഗ്നം നൃപം ത്യജേല്‍*
*
ഖഗാ വീതഫലം വൃക്ഷം*
*
ഭൂക്ത്വാ ചാഭ്യാഗതാ ഗൃഹം*
*(അർത്ഥശാസ്ത്രം)*
*ധനം നഷ്ടപ്പെട്ട പുരുഷനെ വേശ്യയും. പരാജിതനായ രാജാവിനെ ജനങ്ങളും. കായ്കളില്ലാത്തവൃക്ഷത്തെ പക്ഷികളും.ആഹാരം കഴിച്ച ശേഷം ആതിഥേയന്റെ ഗൃഹത്തെ അതിഥിയും ഉപേക്ഷിക്കുന്നു.*
(പതിവുകാരന്‍ സാമ്പത്തികരഹിതനാവുമ്പോള്‍ വേശ്യ അവനെ ഉപേക്ഷിക്കുന്നു, രാജാവിന് രക്ഷിക്കാന്‍ കഴിയാതെയാവുമ്പോള്‍ പ്രജകള്‍ അയാളെ വിട്ടൊഴിയുന്നു, പൂവും കായുമില്ലാത്ത മരങ്ങളെ പക്ഷികള്‍ ഉപേക്ഷിക്കുന്നു, യാദൃശ്ചികമായി വന്നു ചേരുന്ന അതിഥിയും ഭക്ഷണം കഴിഞ്ഞാലുടനെ പടിയിറങ്ങുന്നു..)
                               *ശ്ളോകം54*
പുരാണമിത്യേവ ന സാധു സര്‍വ്വം ന ചാപി കാവ്യം നവമിത്യവദ്യം സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ മൂഢഃ പരപ്രത്യയനേയബുദ്ധിഃ
(കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ ഒരു പ്രസിദ്ധശ്ലോകം:)
*സാരം*
പഴയതായതു കൊണ്ടു മാത്രം  എല്ലാ കാവ്യവും
ശരി ആകുന്നില്ല പുതിയതെല്ലാം നിന്ദ്യവും അല്ല.  നല്ലവർ പരീക്ഷിച്ചിട്ട് ഏതു വേണമെന്നു തീരുമാനിക്കും
                                                                *ശ്ളോകം*55
*പ്രളയേ ഭിന്നമര്യാദ*
*
ഭവന്തി കില സാഗരാ:*
*
സാഗരാ ഭേദമിച്ഛന്തി*
*
പ്രളയേ/പി ന സാധവ:*
*(ചാണക്യ നീതി)*

*പ്രളയകാലത്ത് കടല്‍ക്ഷോഭം കാരണം കരമുഴുവന്‍ ഇടിഞ്ഞാലും, മഹാന്‍‌മാരുടെ മനസ്സ് ഏതു പ്രളയത്തിലും ശാന്തമായിരിക്കും.*
                                                                   *ശ്ളോകം*56
സുകുലേ യോജയോത്കന്യാം
പുത്രം വിദ്യാസു യോജയേല്‍
വ്യസനേ യോജയേച്ഛത്രും
മിത്രം ധര്‍മ്മേ നിയോചയേല്‍
*(ചാണക്യ നീതി)*
*കന്യകയായ പുത്രിയെ നല്ല കുടുംബത്തിലേക്ക് വിവാഹം കഴിപ്പിച്ചയക്കണം. പുത്രനെ നന്നായി വിദ്യ അഭ്യസിപ്പിക്കുകയും വേണം. ശത്രുവിനെ ദുഖിപ്പിക്കുകയുംമിത്രത്തെ ധാർമികമായ മാർഗ്ഗത്തിൽ നയിക്കുകയും വേണം.*
(ബുദ്ധിമാനായ പിതാവ് മകളെ ഉയര്‍ന്ന തറവാട്ടിലേക്ക് അയക്കും, പുത്രന്‍‌മാര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കും, ശത്രുവിനെ ഏറ്റവും ശക്തമായ അപകടത്തില്‍പ്പെടുത്തും, സുഹൃത്തിനെ ഏറ്റവും മാന്യമായ ജോലിക്ക് നിയോഗിക്കും.)
                                                                   *ശ്ളോകം57*
*കോ ഹി ഭാരഃ സമര്‍ത്ഥാനാം*
*
കിം ദൂരം വ്യവസായിനാം*
*
കോ വിദേശഃ സവിദ്യാനാം*
*
കഃ പരഃ പ്രിയവാദിനാം*
*(ചാണക്യ നീതി)*
*സമർഥൻമാർക്ക് എന്താണ് ചെയ്യാൻ വയ്യാത്തത്?, പരിശ്രമശാലികൾക്ക് എന്താണ് ദൂരെയായിട്ടുള്ളത്?, വിദ്വാൻമാർക്ക് ഏതാണ് വിദേശമായിട്ടുള്ളത് ?,മധുരമായി സംസാരിക്കുന്നവർക്ക് ആരാണ് അന്യനായിട്ടുള്ളത്?*
(കരുത്തനും ശക്തനും നേടാന്‍ കഴിയാത്തതായി ഒന്നുമില്ല, കച്ചവടക്കാര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥലവുമില്ല, പണ്ഡിതന്‍‌മാര്‍ക്ക് ഒരു നാടും വിദേശമല്ല, നല്ല ഒരു സംഭാഷണപ്രിയന് അപരിചിതമായ വ്യക്തിയോ വിഷയമോ ഇല്ല.)
                                                                *ശ്ളോകം*58
*അതിരൂപേണ വൈ സീത*
*
അതിഗര്‍വ്വേണ രാവണഃ*
*
അതിദാനാല്‍ ബലിര്‍ ബദ്ധോ*
*
അതി സര്‍വ്വത്ര വര്‍ജ്ജയേത്*
*(
ചാണക്യ നീതി)*
*സാരം*
*അതിയായ സൗന്ദര്യം കാരണം സീതക്കും, അതിയായ അഹങ്കാരത്താൽ രാവണനും ആപത്തു നേരിട്ടു. അതിയായ ദാനശീലത്താൽ മഹാബലി സ്ഥാനഭ്രഷ്ടനായി അതിനാൽ ആധിക്യം സർവ്വത്ര ഒഴിവാക്കേണ്ടതാണ്*
(അതിസൌന്ദര്യം കാരണം സീത അപഹരിക്കപ്പെട്ടു, അളവറ്റ അഹങ്കാരം രാവണനെ അധ:പതിപ്പിച്ചു, അത്യധികമായ ദാനധര്‍മ്മം മഹാബലിയെ സ്ഥാനഭ്രംശനാക്കി...അധികമായാല്‍ എല്ലാം ആപത്താണ്..അതിനെ അകറ്റി നിര്‍ത്തുക.)
                                                                 *ശ്ളോകം*59
*ഉദ്യോഗേ നാസ്തി ദാരിദ്ര്യം*
*
ജപതോ നാസ്തി പാതകം*
*
മൌനേ ച കലഹോ നാസ്തി*
*
നാസ്തി ജാഗരിതോ ഭയം*
*(
ചാണക്യ നീതി)*
*സാരം*
*അദ്ധ്വാനിയായ ഒരള്‍ക്ക് ദാരിദ്ര്യം ഉണ്ടാവില്ല, ജപം അനുഷ്ഠിക്കുന്നവന് പാപവുമുണ്ടാകില്ല, മൗനമായിരിക്കുന്നവന് കലഹവും, ജാഗ്രതയോടിരിക്കുന്നവന് ഭയവുമുണ്ടികില്ല.*
(അദ്ധ്വാനിയായ ഒരള്‍ക്ക് ദാരിദ്ര്യം ഉണ്ടാവില്ല, ഈശ്വരവിശ്വാസിക്ക് ദോഷഭയം ഉണ്ടാവില്ല, നിശബ്ദനായിരുന്നാല്‍ കലഹത്തിനും സാധ്യതയില്ല.. ഇത്രയൊക്കെ ജാഗ്രത നമുക്കുണ്ടെങ്കില്‍ ജീവിത വിജയം സുനിശ്ചയം.)
                                                                   *ശ്ളോകം60*
*കോകിലാനാം സ്വരോ രൂപം*
*
സ്ത്രീണാം രൂപം പതിവ്രതം*
*
വിദ്യാ രൂപം കുരൂപാണാം*
*
ക്ഷമാരൂപം തപസ്വിനാം*
*(
ചാണക്യ നീതി)*
*സാരം*
*കുയിലുകൾക്കു സ്വരവും, സ്ത്രീകൾക്ക് പാതിവ്രത്യവും,ബ്രാഹ്മണർക്ക് അറിവും, തപസ്വികൾക്ക് ക്ഷമയുമിണ് സൗന്ദര്യം*
(കുയിലിന്റ്റെ സൌന്ദര്യം ശബ്ദത്തിലാണ് ശരീരത്തിലല്ല, സ്ത്രീ സൌന്ദര്യം ബാഹ്യമല്ല ആന്തരികമാണ്, വിരൂപന്റെ സൌന്ദര്യം വിജ്ഞാനത്തിലാണ്, ഋഷിമാരുടെ സൌന്ദര്യം അവരുടെ ദര്‍ശനത്തിലാണ്.)
                                                                  *ശ്ളോകം*61
മൂര്‍ഖസ്തു പരിഹര്‍ത്തവ്യ
പ്രത്യക്ഷേ ദ്വിപദ: പശു:
ഭിന്നന്തി വാക്ശല്യേന
അദൃഷ്ട: കണ്ടകോ യഥാ
*(
ചാണക്യ നീതി)*
*സാരം*
*അവിവേകിയായ (മൂഢനായ) ഒരാളെ ഒഴിവാക്കേണ്ടതാണ്. എന്തെന്നാൽ അയാൾ രണ്ടുകാലുള്ള മൃഗമാണ്. അദൃശ്യമായ മുള്ളുപോലെ അയാൾ നമ്മെ കുത്തുവാക്കുകൾ കൊണ്ട് മുറിവേല്പിക്കും.*
(നാല്‍ക്കാലിയെപ്പോലെ വിഡ്ഢികളാണ് മൂര്‍ഖന്‍‌മാരെങ്കിലും അവരെ രൂപം കൊണ്ട് തിരിച്ചറിയാന്‍ പ്രയാസമാണ്. വിദ്വാന്‍‌മാരെപ്പോലും കുത്തി വേദനിപ്പിക്കുന്ന സംസാരം കൊണ്ടേ തിരിച്ചറിയാനാവൂ.)
                                                                  *ശ്ളോകം*62
മൂര്‍ഖസ്തു പരിഹര്‍ത്തവ്യ
പ്രത്യക്ഷേ ദ്വിപദ: പശു:
ഭിന്നന്തി വാക്ശല്യേന
അദൃഷ്ട: കണ്ടകോ യഥാ
*(
ചാണക്യ നീതി)*
*സാരം*
*അവിവേകിയായ (മൂഢനായ) ഒരാളെ ഒഴിവാക്കേണ്ടതാണ്. എന്തെന്നാൽ അയാൾ രണ്ടുകാലുള്ള മൃഗമാണ്. അദൃശ്യമായ മുള്ളുപോലെ അയാൾ നമ്മെ കുത്തുവാക്കുകൾ കൊണ്ട് മുറിവേല്പിക്കും.*
(നാല്‍ക്കാലിയെപ്പോലെ വിഡ്ഢികളാണ് മൂര്‍ഖന്‍‌മാരെങ്കിലും അവരെ രൂപം കൊണ്ട് തിരിച്ചറിയാന്‍ പ്രയാസമാണ്. വിദ്വാന്‍‌മാരെപ്പോലും കുത്തി വേദനിപ്പിക്കുന്ന സംസാരം കൊണ്ടേ തിരിച്ചറിയാനാവൂ.)
                                                                     *ശ്ളോകം63*
രൂപയൌവ്വന സമ്പന്നാ:
വിശാലകുലസംഭവാ:
വിദ്യാഹീന ന ശോഭന്തേ
നിര്‍ഗ്ഗന്ധാ ഇവ കിംശുകാ:
*(ചാണക്യ നീതി)*

യുവാവ് അതി സുന്ദരനും, ഉന്നതകുലജാതനും, അത്യുത്സാഹിയും, കഠിനപ്രയത്നം ചെയ്യുന്നവനുമായാലും അയാള്‍ വിദ്യാസമ്പന്നനല്ലെങ്കില്‍ അയാള്‍ക്ക് ആരാധകര്‍ ഉണ്ടാവില്ല; എങ്ങനെയെന്നാല്‍ മണമില്ലാത്ത മുരുക്കിന്‍ പൂവിനെ ശലഭങ്ങള്‍ ആശ്രയിക്കാത്തതു പോലെ..
                                                                      *ശ്ളോകം*64
*ഏകേനാ/പി സുവൃക്ഷേണ*
*
പുഷ്പിതേന സുഗന്ധിനാ*
*
വാസിതം തദ്വനം സര്‍വ്വം*
*
സുപുത്രേണ കുലം തഥാ*
*(
ചാണക്യ നീതി)*
*സാരം*
*സുഗന്ധമുള്ള പുഷ്പങ്ങളോടുകൂടിയ ഒരു നല്ല വൃക്ഷത്തിനാൽ വനം മുഴുവനും സൗരഭ്യം നിറയുന്നതുപോലെ സത്സ്വഭാവിയായ ഒരു പുത്രനാൽ കുലം പ്രശസ്തമാകുന്നു*

(സുഗന്ധവാഹികളായ പുഷ്പങ്ങളോടുകൂടിയ ഒരു വൃക്ഷത്തിന് കാനന പ്രദേശത്തെ മുഴുവനും സൌരഭ്യപൂര്‍ണ്ണമാക്കാന്‍ കഴിയും. അതേ പോലെ മഹത്വമേറിയ ഒരു പുത്രനാല്‍ കുടുംബവും ബന്ധുക്കളും ബഹുമാനിക്കപ്പെടും.)
                            ശ്ളോകം 65
केयूराणि न भूषयन्ति पुरुषं हारा न चन्द्रोज्वलाः।
न स्नानं न विलेपनं न कुसुमं नालंकृता मूर्धजाः।
वाण्यैका समलंकरोति पुरुषं या संस्कृता धार्यते।
क्षीयन्तेऽखिलभूषणानि सततं वाग्भूषणं भूषणम
(
भर्तृहरिः----नीतिशतकं) 
*സാരം*

തോൾവളകളോ ചന്ദ്രനെപ്പോലെ തിളങ്ങുന്ന മാലകളോ നല്ല സ്നാനമോ കുറിക്കൂട്ടൂകളോ പൂവുകളോ അലങ്കരിച്ച തലമുടിയോ ഒന്നുപോലും പുരുഷന്റെ അലങ്കാരമാകുന്നില്ല. ശുദ്ധമായ സംസ്കൃതമായ വാക്കുകൾ മാത്രമാണു അവന്റെ എന്നേക്കുമുള്ള ആഭരണം. മറ്റു ആഭരണങ്ങളെല്ലാം മങ്ങി ഭംഗിയില്ലാതാവും.  വാക്കുതന്നെയാണു ശരിയായ അലങ്കാരം.
                               ശ്ളോകം 66
गच्छतः स्खलनंक्वापि
भवत्येव प्रमादतः।
हसन्ति दुर्जनास्तत्र
समादधति  साधवः।।
ഗച്ഛത: സ്ഖലനംക്വാപി
ഭവത്യേവ പ്രമാദത:
ഹസന്തി ദുർജ്ജനാസ്തത്ര
സമാദധതി സാധവ:

നടക്കുമ്പോൾ നോട്ടപ്പിഴകൊണ്ടു ആർക്കും അടിതെറ്റും ദുർജ്ജനം അതു കണ്ടു ചിരിക്കും. സജ്ജനം അവനെ സമാധാനിപ്പിക്കും
പുരോഗതിക്കു ശ്രമിക്കുന്ന ആർക്കും ഇടക്കൊരു തെറ്റുപറ്റാം. ദുർജ്ജനം അവനെ പരഹസിച്ചാലും സജ്ജനം അവനെ സമാധാനിപ്പിച്ചു വീണ്ടും കർമ്മോന്മുഖനാക്കും
                                                                 ശ്ളോകം67
यत्र विद्वज्जनो नास्ति
श्लाघ्यस्तत्राल्पधीरपि।
निरस्तपादपे देशे
एरण्डोपि द्रुमायते।।
യത്ര വിദ്വജ്ജനോ നാസ്തി
ശ്ലാഘ്യസ്തത്രാല്പധീരപി
നിരസ്തപാദപേ ദേശേ
ഏരണ്ഡോപി ദ്രുമായതേ


പഠിപ്പില്ലാത്തവരുടെ നാട്ടിൽ കുറച്ചറിവുള്ളവനെ  പണ്ഡിതനായി കണക്കാക്കും
തീരെ മരങ്ങളില്ലാത്ത ദേശത്തു ആവണക്കിനെ മരമായി കണക്കാക്കും
ഇലകൾ കുറഞ്ഞ, ചെറിയ ചില്ലകൾ മാത്രമുള്ള ഒരു ചെടിയാണു ആവണക്കു്.
                                ശ്ളോകം68
दुर्जनेन समं सख्यम्
प्रीतिं चापि न कारयेत्।
उष्णो दहति चाङ्गारः
शीतः कृष्णायते करम्।।
ദുർജ്ജനേന സമം സഖ്യം
പ്രീതിം ചാപി ന കാരയേത്
ഉഷ്ണോ ദഹതി ചാങ്ഗാര:
ശീത:കൃഷ്ണായതേ കരം

ദുഷ്ടന്മാരോടു കൂടി കൂട്ടായ്മയും ചങ്ങാത്തവും പാടില്ല. ചൂടുള്ള കനൽക്കട്ട തൊട്ടാൽ കൈ പൊള്ളും തണുത്തതാകട്ടെ കൈ കറുപ്പിക്കുകയും ചെയ്യും
                               ശ്ളോകം69
अतिपरिचयादवज्ञा
सन्ततगमनादनादरो भवति।
मलये भिल्लपुरन्ध्री
चन्दनतरुकाष्ठमिन्धनं कुरुते।।

അതിപരിചയാദവജ്ഞാ
സന്തതഗമനാദനാദരോ ഭവതി
മലയേ ഭില്ലപുരന്ധ്രീ
ചന്ദനതരുകാഷ്ഠമിന്ധനം കുരുതേ
കൂടുതൽ പരിചയം  അശ്രദ്ധ ഉണ്ടാക്കും (ഒരു വീട്ടിൽ) എപ്പോഴുംപോകുന്നതു ആദരവു ഇല്ലാതാക്കും
മലയക്കാട്ടിൽ കാട്ടുജാതിക്കാർ ചന്ദനമരമുട്ടിയെ വിറകാക്കുന്നു.
നല്ലവണ്ണം അടുപ്പമുള്ള ഒന്നിനു നാം അതർഹിക്കുന്ന ബഹുമാനം കൊടുക്കാറില്ല. അതുപോലെത്തന്നെ എന്നും വീട്ടിൽ വരുന്ന ഒരാളോട് നമ്മുടെബഹുമാനം കുറയുന്നു. ഇതിന്നുദാഹരണമാണു കാട്ടിലെ  ചന്ദനമരം. ദുർല്ലഭമായി മാത്രം കാണുന്ന ചന്ദനത്തോടു നമുക്കു വലിയ ബഹുമാനമാണ്. എന്നാൽ ചന്ദനക്കാട്ടിൽ പാർക്കുന്ന കാട്ടുപെണ്ണിനു ചന്ദനത്തിന്റെ വിലയറിയില്ല. അവൾ അതു വിറകിന്നായാണു ഉപയോഗിക്കുന്നതു.
                                     ശ്ളോകം70
അപ്രകടീകൃത ശക്തി ശക്ത്യോപി
ജനസ് തിരസ്ക്രിയാം ലഭതേ
നിവസന്‍ അന്ദര്‍ധാരുണീ ലംഘ്യോ
വഹ്നിര്‍ നതു ജ്വലിത:

ശക്തിശാലിയെങ്കിലും തന്‍റെ ശക്തിയെ യഥാ സമയം പ്രകടിപ്പിക്കാത്തവന്‍ അപമാനിതനായി തീരുന്നു. മരത്തിനുള്ളില്‍ സ്ഥിതി  ചെയ്യുന്ന അഗ്നി  നിസ്സാരനെങ്കിലും ജ്വലിക്കാന്‍ തുടങ്ങിയാല്‍ ഒരിക്കലും നിസ്സാരനല്ല.
                                  ശ്ളോകം71
ഘൃഷ്ടം ഘൃഷ്ടം പുനരപി പുനശ്ചന്ദനം ചാരുഗന്ധം
ഛിന്നം ഛിന്നം പുനരപി പുന: സ്വാദു ചൈവേക്ഷുഖണ്ഡം
ദഗ്ധം ദഗ്ധം പുനരപി പുന: കാഞ്ചനം ചാരുവർണ്ണം
ദേഹാന്തേപി പ്രകൃതിവികൃതിർജായതേ നോത്തമാനാം. 
വീണ്ടും വീണ്ടും അരച്ചുവെങ്കിലും ചന്ദനത്തിനു നല്ല വാസന ഉണ്ടായിരിക്കും. മുറിച്ചു മുറിച്ചു ചെറുതാക്കിയാലും കരിമ്പിനു മധുരം ഉണ്ടായിരിക്കും. തീയിലിട്ടു പലവട്ടം കാച്ചിയെങ്കിലും സ്വർണ്ണത്തിനു ഭംഗിയുള്ള നിറം തന്നെ. ശ്രേഷ്ഠന്മാർക്കു മരണസമയത്തും സ്വഭാവമാറ്റം ഉണ്ടാകില്ല.
                                   ശ്ളോകം72
            വിദ്യാ ദദാതി വിനയം
           
വിനയാദ് യാതി പാത്രതാം !
           
പാത്രത്വാദ് ധനമാപ്നോതി
           
ധനാദ്ധർമ്മം തതഃ സുഖം !!

      വിദ്യ വിനയത്തെ ഉണ്ടാക്കുന്നു. വിനയത്തെകൊണ്ട് യോഗ്യത സിദ്ധിയ്ക്കുന്നു. യോഗ്യതകൊണ്ട് ധനം കിട്ടുന്നു. ധനം കൊണ്ട് ധർമ്മം നേടാം. ധർമ്മം കൊണ്ട് സുഖവും നേടാം.
                           ശ്ളോകം72       
     ഉത്പലസ്യാരവിന്ദസ്യ
         
മത്സ്യസ്യ കുമുദസ്യ ച !
         
ഏകയോനിപ്രസൂതാനാം
         
തേഷാം ഗന്ധാഃ പൃഥക് പൃഥക് !!
    കരിങ്കൂവളം,താമര, മത്സ്യം, ആമ്പൽപ്പൂവ് ഇവയെല്ലാം ഒന്നിൽനിന്ന് (വെള്ളത്തിൽ നിന്ന്)ജനിച്ചതാണെങ്കിലുഓരോന്നിന്റേയും ഗന്ധം വേറെ വേറേയാകുന്നു. ഇപ്രകാരം ഒരേ കുലത്തിൽ ജനിച്ച മനുഷ്യരുടേയും സ്വഭാവം വ്യത്യസ്തമായിരിയ്ക്കും
                                   ശ്ളോകം74 
കര്‍ത്ഥിതസ്യാപി ഹി ധൈര്യവൃത്തേര്‍-
ന്ന ശക്യതേ ധൈര്യഗുണം പ്രമാര്‍ഷ്ടും
അധോമുഖസ്യാപി കൃതസ്യ വഹ്നേര്‍-
ന്നാധശ്ശിഖാ യാതി കദാചിദേവ
ധീരനായ ഒരാള്‍ എത്ര തന്നെ സങ്കടപ്പെട്ടിരുന്നാലും അയാളുടെ ധൈര്യം ഒരിക്കലും ഇല്ലാതാകില്ലാ. മുകളിലേക്ക് കത്തുന്ന അഗ്നിയെ താഴേക്കാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
                                                           
                                                                            ശ്ളോകം75
*ജനിതാ ചോപനേതാ ച*
*
യസ്തു വിദ്യാം പ്രയച്ഛതി*
*
അന്നദാതാ ഭയത്രാതാ*
*
പഞ്ചൈതേ പിതരഃ സ്മൃതാഃ*
*(
ചാണക്യ നീതി)*
*ജന്മം നൽകിയവനും, ഉപനയിപ്പിച്ചവനും, വിദ്യ നൽകിയവനും, അന്നദാതാവും, ഭയത്തിൽ നിന്ന് മുക്തി നൽകിയവനും എന്നീ അഞ്ചുപേരും പിതാക്കൻമാരാകുന്നു.*

(ജന്മം നല്‍കിയ പിതാവ്, ജാതകര്‍മ്മം ചെയ്ത പുരോഹിതന്‍, വിദ്യാഭ്യാസം നല്‍കിയ ഗുരു, വിശന്നപ്പോള്‍ ആഹാരം തന്നയാള്‍, ആപത്തില്‍ സംരക്ഷണം നല്‍കിയ ആള്‍- ഇവരാണ് അഞ്ചുതരം പിതാക്കന്മാര്‍.)
                                   ശ്ളോകം76 
*രാജപത്നീ ഗുരോഃ പത്നീ*
*
മിത്രപത്നീ തഥൈവ ച*
*
പത്നീമാതാ സ്വമാതാ ച*
*
പഞ്ചൈതാ മാതരഃ സ്മൃതാഃ*
*(
ചാണക്യ നീതി)*
*രാജപത്നി, ഗുരുപത്നി, സുഹൃത്തിന്റെ പത്നി, ഭാര്യാ മാതാവ്, സ്വന്തം മാതാവ്- ഇവരെ അഞ്ച് അമ്മമാരായി കണക്കാക്കണം.*
                                 ശ്ളോകം77
*അഗ്നിര്‍ദേവോ ദ്വിജാദീനാം*
*
മുനീനാം ഹൃദി ദൈവതം*
*
പ്രതിമാസ്വല്പബുദ്ധിനാം*
*
സര്‍വ്വത്ര സമദര്‍ശിനഃ*
*(
ചാണക്യ നീതി)*
*ബ്രാഹ്മണർക്ക് ദൈവം അഗ്നിയും,മുനിമാർക്ക് ദൈവം ഹൃദയത്തിലും, അല്പബുദ്ധികൾക്ക് ദൈവം വിഗ്രഹങ്ങളിലും, സമദർശികൾക്ക് ദൈവം എല്ലായിടത്തുമാകുന്നു.*
ബ്രാഹ്മണര്‍ക്ക് അഗ്നി ദൈവമാണ്, മഹര്‍ഷികള്‍ക്ക് സങ്കല്പമാണ് ദൈവം, അല്പബുദ്ധികളായ ആരാധകര്‍ക്ക് പ്രതിമയോ വിഗ്രഹമോ ദൈവമാകാം, പ്രപഞ്ചത്തെ ഒന്നായി കാണുന്നവര്‍ക്ക് പ്രപഞ്ചമാണ് ദൈവം
                                   ശ്ളോകം78 
*നാഗുണീ ഗുണിനം വേത്തി*
*
ഗുണീ ഗുണിഷു മത്സരീ.*
*
ഗുണീ ച  ഗുണരാഗീ ച വിരളഃ സരളോ ജനഃ*
*കഴിവില്ലാത്തവൻ കഴിവുള്ളവനെ തിരിച്ചറിയുകയില്ല. കഴിവുള്ളവൻ കഴിവുള്ളവനോടു മത്സരിക്കുന്നവൻ ആയിരിക്കും  കഴിവുള്ളവനും കഴിവിനെ ആദരിക്കുന്നവനും ആയ ഒരു ശുദ്ധനായ മനുഷ്യനെ കിട്ടാൻ വിഷമമാണ്.*
(ഒരു മനുഷ്യൻ ഉത്തമനാകുവാൻ അവൻ ഗുണവാനായിരിക്കണം മറ്റുള്ളവരുടെ ഗുണങ്ങളെ ആദരിക്കുകയും വേണം.)
                                    ശ്ളോകം79
*"ഗ്രാ*മസ്യ സേവയാ നൂനം
*
സേ*വാ ദേശസ്യ സിദ്ധതി
*
ദേ*ശസേവാ ഹി ദേവസ്യ
*
സേ*വാ ത്ര പരമാര്‍ത്ഥത: "
വാസ്തവത്തില്‍ ഗ്രാമസേവനത്തിലൂടെ മാത്രമേ ദേശസേവനം സാധ്യമാകൂ.......,
അതുപോലെ ദേശസേവനമാണ് യഥാര്‍ത്ഥത്തിലുള്ള ഈശ്വരസേവനം......!!
                                    ശ്ളോകം80
അൽപാക്ഷരരമണീയം യ: കഥയതി നിശ്ചിതം സ ഖലു വാഗ്മീ.
ബഹുവചനമൽപസാരം യ: കഥയതി വിപ്രലാപീ  സ:. 
സാരപൂർണ്ണമായ കുറച്ചു വാക്കുകൾ ശ്രോതാക്കളെ രസിപ്പിച്ചുകൊണ്ടു ഉറപ്പിച്ചു പറയുന്നവനാണു വാഗ്മീ. അർഥഹീനമായി കുറെയധികം പറയുന്നവൻ വെറും വിടുവായനാണു.പ്രാസംഗികന്റെ സാമർഥ്യം വളരെ സമയം അർഥഹീനമായി സംസാരിക്കുന്നതിലല്ല മറിച്ചു കുറച്ചു സമയം സാരവത്തായി ശ്രോതാക്കളെ രസിപ്പിച്ചുകൊണ്ടു പറയുന്നതിലാണു.


.

2 comments: