Saturday, September 7, 2013

പദം ലളിതം 12

പണം                  ------ പണ്‍ (വിപണനം നടത്തുക).വിപണനം നടത്തുവാന്‍ സഹായിക്കുന്നത്.പണം കൊണ്ട് ആണല്ലോ വിപണനം നടത്തുന്നത്.
തി                    –തിളങ്ങുന്നത്.എപ്പോഴും തി പ്രകാശിക്കുമല്ലോ.
ഉരല്‍              – ഉരസുന്നത്.ധാന്യാങ്ങള്‍ ഇതില്‍ ഇട്ട് ആണല്ലോ ഉരസുന്നത്       (ഇടിക്കുന്നത്).
ആട്        –ആടുന്നത് ആട്. അങ്ങോട്ടും ഇങ്ങോട്ടും നിന്ന് ആടുകയണല്ലോ ആട് ചെയ്യുന്നത്                                                                                                        കസബ (അറബി )     – നഗരഹൃദയം. ആയുധങ്ങള്‍ സൂക്ഷിക്കുന്ന കോട്ട.
വളം         –വളര്‍ത്തുന്നത്. വളം ഇടുന്നത് സസ്യത്തെ വളര്‍ത്താനണല്ലോ.
ചിട്ടി         –ചിട്ട (ക്രമം ഉള്ളത്) ഉള്ളത്. ചിട്ടി നടത്തുവാന്‍ ചില വ്യവസ്ഥകള്‍ ഉണ്ടല്ലോ.വ്യവസ്ഥകള്‍ പാലിച്ചാലെ ചിട്ടി നടക്കു.
തുണി          –തുണയ്ക്കുന്നത്. മറയ്ക്കാനണല്ലോ തുണി ഉപയോഗിക്കുന്നത്.
വൈദ്യന്‍        വൈദ്യം (ചികിത്സ) അറിയാവുന്നവന്‍.
കട          - കിടയ്ക്കുന്നിടം .സാധനങ്ങള്‍ ലഭിക്കുന്ന സഥലം. കിടയ്ക്കുകയെന്നതിന്‍ കിട്ടുകയെന്നാണത്ഥം.

.

No comments:

Post a Comment