Thursday, November 7, 2013

പദം ലളിതം 13

ഉത്തമാംഗം - ഉത്തമ ( ഏറ്റവും ഉയര്‍ന്ന ) അംഗം (അവയവം) – ശിരസ്. ശിരസ് ശരീരത്തിലെ ഏറ്റവും ഉയര്‍ന്ന അവയവമാണ.            
കവി  - കവിഞ്ഞു പറയുന്നവന്‍ കവി. മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായിട്ട് ആണ കവികള്‍ സംസാരിക്കുന്നത്.      
ചക്ക -  ചക്കു പോലെ ഉരുണ്ടു പൊങ്ങി നില്‍ക്കുന്നത്.
തിര -  തിരയുന്നത്. എന്തിനെയോ അന്വേഷിക്കുന്നത്. തിര വരുന്നത് കണ്ടാല്‍ അത് എന്തോ അന്വേഷിക്കുന്നതായി തോന്നും.    
ചുമര്‍ - ചുമക്കുന്നത് . ഭാരം ഏന്തുകയാണല്ലോ ചുമര്‍ ചെയ്യുന്നത്.
കടുവ  - കടു (അധികമായ) വായുള്ളത്. വലിയ വായുള്ളത്.
കക്ഷി  - കക്ഷത്തിലുള്ളത്. സ്വന്തം ഭാഗത്തുള്ള ആള്‍.
ഗണകന്‍ - ഗണിക്കുന്നവന്‍. കണക്കു കൂട്ടി പറയുന്നവന്‍.
തുകില്‍ - തുകല്‍ (ചര്‍മ്മം) കൊണ്ട് നിര്‍മ്മിച്ചത്.വാലം-  വാല്‍ പോലുള്ളത്.  മുടി

No comments:

Post a Comment