Friday, May 29, 2015

പദം ലളിതം 22

അടുക്കള ----- അടുക്കുന്ന അളം(സ്ഥലം).പണ്ടു ഭക്ഷണം കഴിച്ചിരുന്നത് അടുക്കളയില്‍ ആണ്.അപ്പോള്‍ ആളുകള്‍ തമ്മില്‍ നല്ല അടുപ്പം ആയിരുന്നു .അടു(ദാനം) ആണ്.ഭക്ഷണം കൊടുക്കുന്ന സ്ഥലം.      
മനു ---- മനനം ചെയ്യുന്നവന്‍
വിദേശം --- വിശേഷമായ ദേശം.അന്യദേശം.
പ്രക്യതി --- പ്രകര്‍ഷേണയുള്ള ക്യതി(രചന).ഭൂമി
രാവണന്‍ ---- രാവണ(അലറുക).അലറുന്നവന്‍
പരമ്പ്‌ --- പരക്കുന്നത്(വ്യാവിക്കുന്നത്)
അറിവ്‌ --- അറി(ഗ്രഹിക്കുക) . ഗ്രഹിക്കുന്നത്.
എളിയ --- എള(ഇള) .താഴെയുള്ളത്.
കുളി ---- കളയുന്നത് .അഴുക്ക് കളയാനണല്ലോ കുളിക്കുന്നത്

ഗാത്രം ---- ഗമന ശിലമുള്ളത്(ശരിരം)              

1 comment: