Sunday, February 7, 2016

പദംലളിതം 29

മലര്‍പ്പൊടി – മലര്‍ പൊടിച്ച പൊടി
വലുപ്പം --- വലുതായിരിക്കുന്ന അവസ്ഥ
ശാകോദനം – ശാകം(ഇല)കൊണ്ടുള്ള ഓദനം(കറി)
സഖ്യം --- സഖി(കുട്ടുകാരന്‍/കുട്ടുകാരി)യുടെ ഭാവം
മേധാവി  -- മേധ(ബുദ്ധി)യോട് കുടിയവന്‍
ആള്‍ക്കാര്‍ --- ആളുന്ന(ചെയ്യുന്ന)വര്‍
അനുകമ്പ – അനു(കുടെ).കമ്പ(ചലിക്കുക).കുടെചേരുക.
കപാലം --  കം(ശിരസ്)നെ പാലിക്കുന്നത്.ശിരസിനെ സംരക്ഷിക്കുന്നത്.
കൌശലം --- കുശലന്റെ ഭാവം.

ചക്രം --- ചക്‌(എതിര്‍ക്കുക). നിലത്തോടു എതിര്‍ക്കുന്നത് കൊണ്ട്ട്.ചക്രം ഉരുളുംപോള്‍ അത് ഭുമിയോട്‌ എതിര്‍ക്കുകയാണ്.അതുകൊണ്ട് ചക്രം.            

2 comments: