Saturday, October 1, 2016

പദലളിതം 33

ആഭാസം --  ആഭാസിക്കുന്നത്,തോന്നുന്നത്.ഇന്ന്‍ അസഭ്യമെന്ന് അര്‍ത്ഥം.
അമരന്‍ --   മരണമില്ലാത്തവന്‍(ദേവന്‍)
മാടം --   മാളിക.ഇന്ന്‍ കുടിലെന്ന്‍ അര്‍ത്ഥം.
കരിനിലം --  കറുത്ത മണ്ണുള്ള നിലം.
ഗിതം --  ഗാനം ചെയ്യപ്പെടുന്നത്.
വക്ത്രം --  വചിക്കപ്പെടുന്നത്(മുഖം)
സഖ്യം സഖാവിന്റെ ഭാവം.
വൈദികന്‍ -- വേദം അറിയാവുന്നവന്‍.(പുരോഗിതന്‍)
ശാഖ ഖം(ആകാശം)ത്തില്‍ ശയിക്കുന്നത്.

രമണന്‍  --- രമിപ്പിക്കുന്നവന്‍(സന്തോഷിപ്പിക്കുന്നവന്‍).

1 comment: