Thursday, March 15, 2018

പദലളിതം 37

                                                                        വിഷു
വിഷുവത് എന്ന സംസ്കൃത പദത്തിൽ നിന്നാണ് വിഷു ഉണ്ടായത്.രാവും പകലും തുല്യമായ തെന്നാണർത്ഥം. കാർഷികോത്സവമാണ് വിഷു. സൂര്യൻ മേടം രാശിയിലോ തുലാം രാശിയിലോ പ്രവേശിക്കുന്ന ദിവസമാണിത്.വിഷുവിന് കണി ഒരുക്കുന്നതിന് കൊന്നപ്പൂവ് ഉപയോഗിക്കുന്നതു കൊണ്ടാവാം കൊന്നയെ കണികൊന്നയെന്ന് വിളിച്ചത്
.                                                                           ഭരണി
നമുക്ക്‌ ഭരണിയെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. ഭരണ ഒരു സംസ്കൃത പദമാണ്. ആ പദത്തിന്റെ അർത്ഥം പോഷിപ്പിക്കുന്നതെന്നാണ്. അതു കൊണ്ടാണ് മലയാളികൾ ചില ഭക്ഷണ പദാർത്ഥങ്ങൾ ഭരണിയിൽ സൂക്ഷിക്കുന്നത്. അതിന്റെ ഗുണം, വീര്യം ഇവ കൂടാൻ. ഇവിടെ ഭരണാധികാരി ഭരണാധിപൻ ,ഭരണ കർത്താവ്, ഭരണ കർത്താക്കൾ എന്നീ പദങ്ങളുടെ അർത്ഥം ആലോചിക്കുകയും കാലിക പ്രസക്തിയെ കുറിച്ച് ചിന്തിച്ചു നോക്കുകയും ചെയ്യു.
                                                                     ചാരായം
 നമുക്ക് 'ചാരായ 'മെ ന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. 'ചാര'യെന്ന സംസ്കൃത ധാതു വിന് ചുറ്റി നടക്കുന്നതെന്നർത്ഥം. അപ്പോൾ 'ചാരായം 'ചുറ്റി നടത്തുന്നതാണ്. 'ചാരായ'മുപയോഗിക്കുന്നവരെ ശ്രദ്ധിച്ചാൽ ഇത് വ്യക്തമാണ്. അവർ ലക്ക് കെട്ട് നടന്നു പോകുന്നു. ഇതു പോലെയാണ് 'ചാരൻ', 'ചാരം' തുടങ്ങിയ പദങ്ങളും. 'ചാര'നെന്ന പദം നോക്കു.ചുറ്റി നടന്ന് കാര്യങ്ങൾ കണ്ടു പിടിക്കുന്നവൻ.'ചാര'മാകട്ടെ, കാറ്റ് അടിക്കുമ്പോൾ അത് ചുറ്റി കറങ്ങി പറക്കാറുമുണ്ട്.
                                                                               മദ്യം
.മദ്യമെന്ന പദം കേൾക്കാത്തവർ ഇന്നില്ല. പദത്തിന്റെ അർത്ഥം ആലോചിക്കുമ്പോൾ ആണ് രസം. മദം ഉണ്ടാക്കുന്നതാണ് മദ്യം. മദത്തിന് അഹങ്കാരമെന്നാണ് അർത്ഥം. മദൃവിക്കുന്ന പലരുടെയും അവസ്ഥ പദത്തിന്റെ അർത്ഥവുമായി യോജിച്ചു പോകുന്നു. മദ്യ വിച്ചു കഴിഞ്ഞാൽ പിന്നെ അഹങ്കാരമാണ്. അപ്പോൾ അഹങ്കാരമുണ്ടാക്കുന്നത് മദ്യം.
                                                                               മാടമ്പി
മാടമ്പിയെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. ഇന്ന് ഈ പദം ഈ അർത്ഥത്തിൽ ഉപയോഗമില്ല. അർത്ഥലോപം സംഭവിച്ച പദമാണിത്. മാടമ്പ് യെന്ന പദത്തിന് അധികാരമെന്നാണർത്ഥം. അധികാരമുള്ളവൻ ആണ് മാടമ്പി.എന്നാൽ ഇന്ന് ശക്തിയുള്ളവൻകരുത്തുള്ളവൻ എന്ന അർത്ഥത്തിൽ മാടമ്പി ഉപയോഗിക്കന്നു.

No comments:

Post a Comment