Sunday, May 20, 2018

സ്ഥലനാമകഥകള്‍ 64

                                വാളകം
കൊട്ടാരക്കര തിരുവനന്തപുരം റൂഡിൽ സ്ഥതിചെയ്യുന്ന സ്ഥലം.ഖരൻ വാൾ ഉറയിലിട്ട സ്ഥലമെന്നു പറയുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ അതല്ല ശരി. വാല് അകം വാളകമാവാം.വാല് പോലെ നീണ്ട പ്രദേശം വാലകവും പിന്നീട് വാളകവും ആകാം.ഒരു കാലത്ത് ല_ള വിനിമയം ഭാഷയിൽ ഉണ്ടായിരുന്നിരിക്കാം.



                                 പറന്തൽ
പത്തനംതിട്ടയിൽ അടുരിനടുത്ത സ്ഥലമാണ് പറന്തൽ.പ്രക്യതിയുമായി ചേർന്ന് സ്ഥലങ്ങൾക്ക് പേരിടുന്നതിന് ഉത്തമോദാഹരണമാണ് പറന്തൽ.അടുർ പന്തളം റോഡ്‌ സൈഡിലാണ് പറന്തൽ. ആല് പരന്ന നിന്ന സ്ഥലം പരന്നാലും പിന്നീട് പറന്തലുമായിയെന്ന ഉഹിക്കാം.ര,റ വിനിമയം ഭാഷയിൽ ചില പദങ്ങൾക്ക് എങ്കിലും ഉണ്ടായിരുന്നു.അങ്ങനെ പരന്നാൽ പറന്തലാവാം.തിരുവനന്തപുറം ജില്ലയുടെ തെക്കെയറ്റത്ത് പറന്താലും മൂട് എന്നൊരു സ്ഥലമുണ്ട്.അതിന്റെ നിഷ്പത്തി ചിന്തിച്ചുനോക്കാവുന്നതെയുള്ളു.കൂടാതെ കൊല്ലം ജില്ലയിൽ ഒരു പന്തപ്ളാവും ഉണ്ട്.


                                  കുളക്കട
അടുർ തിരുവനന്തപുരം റോഡിൽ ഏനാത്ത് കഴിഞ്ഞാൽ കുളക്കടയായി.കുളക്കട എന്ന പേരിനെ കുറിച്ച് വ്യക്തമായ ഓരഭിപ്രായമില്ല.ഗോ കട കുളക്കടയായത് ആയിരിക്കാം.ഗോവ്‌ കാലികളാണല്ലോ.പണ്ട് കാലത്ത് പ്രസിദ്ധമായ കാള ചന്ത ഉണ്ടായിരുന്ന സ്ഥലമാണിത്.കുംഭം ഒന്ന് മുതൽ മൂന്ന് ദിവസം നിണ്ടു നിൽക്കുന്ന കാള ചന്ത ഇവിടെയും കുംഭം ഇരുപത് മുതൽ മുന്ന് ദിവസത്തെ കാള ചന്ത ഏനാത്തും ഉണ്ടായിരുന്നു.ഗോക്കളെ കിട്ടുന്ന സ്ഥലം ഗോക്കടയും പിന്നിട് കുളക്കടയും ആയതാവാം.

                                ചമ്പ്രാണിക്കോടി
അഷ്ടമുടിക്കായലിലെ ഒരു മുനമ്പ് ആണ് ഇത്.മുനമ്പിന് എങ്ങനെ ഈ പേര് കിട്ടിയെന്നു ചിന്തിച്ചു നോക്കാം.പണ്ട് കൊല്ലത്തിന് ചൈനയുമായി വ്യാപാരബന്ധമുണ്ടായിരുന്നു.ചൈനക്കാരുടെ ചെറിയ കപ്പലുകളെ ചമ്പ്രാണികളെന്നാണ് അറിയപ്പെട്ടിരുന്നത്.അഷ്ടമുടിക്കായലിൽ ചൈനക്കാരുടെ ചമ്പ്രാണിയെന്ന ചെറിയ കപ്പലുകൾ അടുത്തിരുന്ന സ്ഥലമാവാം ചമ്പ്രാണിക്കോടി.ഉണ്ണിനിലിസന്ദേശത്തിൽ ചമ്പ്രാണിയെ കുറിച്ച് പരാമർശമുണ്ട്.


                                  കിളിവയൽ
പത്തനംതിട്ട ജില്ലയിൽ ഏനാത്ത്  അടുർ റോഡിന് അടുത്ത് സ്ഥതി ചെയ്യുന്ന സ്ഥലം.പ്രക്യതിയുമായി ചേർന്ന് നിൽക്കുന്ന സ്ഥലനാമം.പ്രക്യതി സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുകയാണിവിടെ.കിളിയുള്ള വയലാവാം കിളിവായിൽ.കിളികളുടെ എണ്ണത്തിൽ കുടുതൽ ഉള്ള സ്ഥലം.എന്നാൽ തിരുവനന്തപുരം ജില്ലയിൽ കിളിമാനുർ ഉണ്ട്. കിളിയും മാനും ഉള്ള  സ്ഥലം ആവാം .കിള്ളിമാന്റെ (ഒരു ബുദ്ധഭിക്ഷു)ഉർ എന്നും പറഞ്ഞു കേൾക്കുന്നു

No comments:

Post a Comment