Saturday, February 2, 2019

പദലളിതം 38

                                                        അടുത്തു

അടുത്തൂൺയെന്ന പദത്തെ കുറിച്ച് ചിന്തിക്കാം. ദ്രാവിഡ പദം ചേർന്ന രൂപമാണ് ഇത്. പെൻഷൻ പറ്റുകയെന്നർത്ഥത്തിൽ ഇത് ഉപയോഗിക്കുന്നു. അടുയെന്ന ദ്രാവിഡ പദത്തിന് ദാനമെന്നർത്ഥമുണ്ട്. ദാനം കിട്ടിയ ഊണ് ആണ് പെൻഷൻ എന്നർത്ഥം. ശരിക്കും പെൻഷൻ ധാനമല്ലല്ലോ. അടുത്തു കിട്ടുന്ന ഊൺയെന്നർത്ഥം ശരിക്കും യോജിക്കും.
                                                          പണ്ഡിതന്‍

പണ്ഡിതൻ എന്ന പദത്തെ കുറിച്ച് നമുക്ക ഇന്ന് ചിന്തിക്കാം.ഇത് ഒരു സംസ്കൃത പദമാണ്.സംസ്കൃതത്തിൽ പണ്ഡയെന്ന പദത്തിന് അറിവെന്നർത്ഥം. അപ്പോൾ പണ്ഡയുള്ളവൻ അതായത് അറിവുള്ളവൻ പണ്ഡിതൻ. എന്നാൽ ഇന്ന് ഒരു ചെറുപക്ഷം പണ്ഡിതൻ അല്ല പണ്ഡിതമ്മ ന്യൻ ആണ്.പാണ്ഡിത്യമുണ്ടെന്ന് നടിക്കുന്നവർ.
                                                               ശാഖ

ശാഖയെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. നമ്മുടെ നാട്ടിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സംഘടനങ്ങൾക്കും അനേകം ശാഖകളുണ്ട്. അപ്പോൾ എന്താണ് ശാഖയെന്ന് അന്വേഷിക്കാം.ഖം എന്ന സംസ്കൃത ശബ്ദത്തിന് ആകാശ മെന്നർത്ഥം. ശ യെന്നത് ശയിക്കുന്നത് .അപ്പോൾ ആകാശത്തിൽ ശയിക്കുന്നത് ശാഖ. വൃക്ഷങ്ങളുടെ ശിഖരങ്ങൾ ആകാശത്തിലാണല്ലോ ശയിക്കുന്നത്. കാലം മാറിയപ്പോൾ നിലത്ത് നിൽക്കുന്നവയും ശാഖകളായി.
                                                                    അധരം
നമുക്ക് അധരമെന്ന പദത്തെക്കുറിച്ച് ചിന്തിക്കാം. ഈ പദത്തിന് ചുണ്ടെന്ന് പൊതുവിൽ അർത്ഥം നാം പറയാറുണ്ട്. അധ: യെന്ന സംസ്കൃത പദത്തിന് കീഴ് എന്നാണർത്ഥം. ആ നിലയിൽ അധരം ചൂണ്ടല്ലകീഴ്ചുണ്ടാണ്.
                                                                     നാരദന്‍
നാരദൻ നമുക്ക് നിത്യ  പരിചയമാണല്ലോ?. ആരാണ് നാരദൻ?. നമ്മൾ അ പദം ഏഷണിക്കാരനെ ന്നർത്ഥത്തിൽ ഉപയോഗിക്കുന്നു. ചിലരെ ആ പേരിൽ വിളിക്കുകയും ചെയ്യുന്നു.നാരം പ്രദാനം ചെയ്യുന്നവനെന്നാണർത്ഥം. നാരം  അറിവ് ആണ്. അപ്പോൾ അറിവ് നല്കുന്നവനാണ് നാരദൻ.ശരിയായ വിധത്തിൽ പകർന്നു കൊടുക്കാഞ്ഞിട്ടാണോഅറിവ് സ്വീകരിച്ചവർ ശരിയായി മനസിലാക്കാഞ്ഞിട്ടാണോ ഏഷണിക്കാരനെന്ന പേര് ലഭിച്ചത്. 

1 comment: