Tuesday, November 27, 2018

സ്ഥലനാമകഥകള്‍ 67


                              പന്തളം
പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട സ്ഥലം.ഓടനാട് രാജാവിന്റെ ഭരണത്തിന് കിഴിലായിരുന്ന പ്രദേശമായിരുന്നു പന്തളം.പിന്നീട് പാന്ധ്യരാജാവായിരുന്ന രാജശേഖര പാന്ധ്യന് കരം ഒഴിവായി ഈ പ്രദേശം കൊടുത്തു. പാണ്ട്യന്റെ അളം    പാണ്ട്യയളം പന്തളമായതാവാം.അല്ലെങ്കിൽ  പൊന്തക്കാടുകൾ നിറഞ്ഞ പ്രദേശം. പൊന്തളവും പിന്നീട് പന്തളവുമായതാവാം.പൊൻ തളം പന്തളമായിയെന്നൊരു അഭിപ്രായമുണ്ട്.കൊടുമൺ സ്വർണ്ണഭൂമിയാണല്ലോ.അവിടെ നിന്ന് ലഭിച്ചിരുന്ന സ്വർണ്ണം രാജാക്കന്മാർ സേ ഖരിച്ചിരുന്ന സ്ഥലം.
                             കലയപുരം
കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്ക് അടുത്തു സ്ഥതി ചെയ്യുന്നു."കലേശ പുര"മാവാം കലയപുരമായത്.കലേശൻ ചന്ദ്രൻ ആണെങ്കിലും കലയെ ചൂടുന്നവൻ എന്ന അർത്ഥത്തിൽ ശിവൻ ആണ്.കലയ പുരത്തു നിന്ന് അന്തമണ്ണിനു പോകുന്ന വഴിയിൽ "തളിക്കലി"ൽ പുരാതനമായ  ശിവക്ഷേത്രം ഉണ്ട്.അങ്ങനെ കലേശന്റെ പുരം കലയപുരമായതാവാം.മറ്റൊരാർത്ഥത്തിൽ ചിന്തിച്ചാൽ കലയം=ഉതി(ഒരു വ്യക്ഷം)മരം ധാരാളമുള്ള സ്ഥലമായിരിക്കാം.കലയപൂരം (ഉതിമരക്കൂട്ടം)കലയപുരമായതാവാം."കലയരാജാക്ക"ന്മാരുടെ അധിവാസ സ്ഥലമായിരുന്നു  കലയ പുരമെന്നൊരഭിപ്രായവും ഉണ്ട്.
                                 പ്രമാടം
പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട സ്ഥലമാണ് പ്രമാടം.പേരിൽ ഒരു വിശേഷണം കാണാം."മാടം "എന്ന പദം ഇന്ന് കുടിലെന്നർത്ഥത്തിൽ ആണ് ഉപയോഗിക്കുന്നത്.അതുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ ഭാഷയിൽ ഉണ്ട്.ഒരു കുടിൽ വയ്ക്കാൻ സ്ഥലമെങ്കിലുമെന്നു പ്രയോഗിക്കാറുണ്ട്.എന്നാൽ മാടത്തിന് "മാളിക"യെന്നാണാർഥം.അപ്പോൾ പ്രമാടമോ _വിശേഷപ്പെട്ട മാളികയുണ്ടായിരുന്ന സ്ഥലമാവാം.ചേരഭരണകാലത്ത് സമയം അറിയിക്കുന്ന മാളികയോ,വാനനിരീക്ഷണവുമായി അടുപ്പമുള്ള മാളികയോ അതുപോലെ മറ്റെന്തെങ്കിലുമോ നിലനിന്ന സ്ഥലമാവാം പ്രമാടം

                         പളളിക്കൽ പ്രത്തനംതിട്ട)
 പള്ളിയുടെ അടുത്ത  പ്രദേശം. ബുദ്ധമതവുമായി ബന്ധപ്പെട്ട പദമാണ് പള്ളി.കുട്ടികളെ പഠിപ്പിച്ചിരുന്ന സ്ഥലം. കൽ എന്നതിന്  അടുത്തെന്നർത്ഥം. അപ്പോൾ പള്ളിക്കൂടത്തിനടുത്ത സ്ഥലം പള്ളിക്കൽ. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പളളിക്കലെന്ന സ്ഥലനാമമുണ്ട്. ഇളംപള്ളിക്കല്ലെന്ന സ്ഥലനാമം ചിന്തിച്ചു നോക്കു
                               ഏനാദിമംഗലം.
പത്തനംതിട്ട ജില്ലയിൽ അടുർ _പുനലൂർ റു ട്ടിൽ പത്തനാപുരത്തിനടുത്ത് സ്ഥിതി  ചെയ്യുന്ന സ്ഥലമാണ് "ഏനാദിമംഗലം".ഈ ഴവജാതിയിലെ ഒരു വിഭാഗമാണ് ഏനാദികൾ എന്നും അവരുടെ അധിവാസ സ്ഥലമായിരുന്നു ഏനാദിമംഗലമെന്നും പറയപ്പെടുന്നു.കായംകുളം രാജാവിന്റെ സേനാനായകനായ ഏനാദി ഉണ്ണിത്താന്റെ അധിവാസസ്ഥലമാണ് ഏനാദിമംഗലമെന്നും പറഞ്ഞു കേൾക്കുന്നു.അദ്ദേഹം എനാത്തുകാരനാണെന്നും വിവാഹം കഴിച്ചു താമസിച്ച സ്ഥലമാണിതെന്നും നാട്ടുകാർക്ക് അഭിപ്രായമുണ്ട്.എന്തായാലും അധികാരമുള്ള ഏതോ വ്യക്തികളുടെ |വ്യക്തിയുടെ പേരുമായിട്ടാണ് ഈ സ്ഥലം ബന്ധപ്പെട്ട നിൽക്കുന്നത്.അപ്പോൾ ഏനാത്തോ?

1 comment:

  1. നാട്ടുപ്പേരുകൾ വരുന്ന വഴി...
    ആസംസകൾ

    ReplyDelete