Tuesday, September 4, 2012

പദം ലളിതം 5

പങ്കജം -----------പങ്കത്തില്‍ ജനിച്ചത് താമര.

കാമുകന്‍ --------------- കമ് (പ്രേമിക്കുക) പ്രേമിക്കുന്നവന്‍.

സ്പുട്നിക് (റഷ്യാ) -------------സഹയാത്രിക.

ഫണി -------------ഫണം (പടം ) ഉള്ളത് .പാമ്പ്

ചെലവ് ----------ചെല്ലുന്നത്

മീന്‍ ----------- മിന്നുന്നത്.

ധീവരന്‍ ----------- ധീ (ബുദ്ധി ) വരന്‍ (ശ്രേഷഠന്‍ ) .കൌശലം കൊണ്ട് മീന്‍ പിടിക്കുന്നവന്‍ .മുക്കുവന്‍.

പട്ടി----------------പടിഞ്ഞിരിക്കുന്നത് .

ചെമ്പ് --------------- ചേര്‍ന്നത്.

തോരന്‍ ------------- തോര്‍ത്തിയത് ,വറ്റിച്ചത്.

No comments:

Post a Comment