Thursday, November 8, 2012

പദം ലളിതം 7


കുറ്റി ---------------- കുറുകിയത്.നീളം കുറഞ്ഞത്.
കവിത ------- ക(ചെയ്യുക) .വിത ചെയ്യുക. ആളുകളുടെ ബുദ്ധിയിലാണ്‍ വിതയ്ക്കുന്നത് കവിത.
പുലയന്‍ --------------- പുലം (നിലം )ത്തില്‍ പണി ചെയ്യുന്നവന്‍.
പ്രാക്യതന്‍ ----------പ്രക്യതി ഉപേക്ഷിക്കാത്തവന്‍ . ഇന്ന് പരിഷ്ക്കാരം ഇല്ലാത്തവനെന്ന  അര്‍ത്ഥം..
പാദസരം ----------- പാദത്തില്‍ സരിക്കുന്നത് (ചലിക്കുന്നത് ).കൊലുസ്.
വാല്‍മീകി ------------വല്‍മികം (ചിതല്‍പ്പുറ്റ് ) ത്തില്‍ നിന്ന് ഉണ്ടായവന്‍ .
സോമയാജി -----------സോമയാഗം ചെയ്യുന്നവന്‍.
ജനുവരി ---------------ജാനസ് (മുന്‍പിലും പുറകിലും ആയി രണ്ട് തലയുണ്ട) എന്ന ദേവനില്‍ നിന്ന ഉണ്ടായി. .ജാനസ് (ലാറ്റിന്‍ ) ----പടിവാതിലെന്ന അര്‍തഥം .
പ്ലവഗം ----------------പ്ലവ (കുതിക്കുക). കുതിക്കുന്നത് കുരങ്ങ്.
സ്ഥാപനം ------------സ്ഥാ (സ്ഥിതി )ചെയ്യുന്നത്.

No comments:

Post a Comment