Wednesday, January 8, 2014

സ്ഥലനാമകഥകള്‍ 63

കൊന്നമണ്‍കര (അടൂറ്) – മാറ്ത്താണ്ഡവറ്മ്മ മഹാരാജാവ് ഗോവിന്ദമണ്‍ യെന്നയാള്‍ക്ക് കരമൊഴിവായി കൊടുത്ത ഭൂമി. ഗോവിന്ദന്‍ എന്നത് കൊന്നന്‍ എന്ന പദത്തിന്റെ സംസ്കൃതരൂപമാണല്ലോ. അങ്ങനെ ഗോവിന്ദമണ്‍ക്കര കൊന്നമണ്‍ക്കരയായി.
കോട്ടയ്ക്കല്‍ (മലപ്പുറം) –കുഞ്ഞാലിമരയ്ക്കാരുടെ കോട്ട നിലനിന്നിരുന്ന സ്ഥലം. കല്‍ എന്നതിന്‍ അടുത്ത് എന്ന് അറ്തഥം.അതുകൊണ്ട് കോട്ടയുടെ അടുത്ത പ്രദേശമെന്നറ്തഥം.
ആനിക്കാട് (പത്തനംതിട്ട) –ധാരാളം അയനിമരങ്ങാള്‍ വളറ്ന്നു നിന്നിരുന്ന പ്രദേശം. അയനി മരങ്ങള്‍ ആഞ്ഞിലി ആണല്ലോ. ആഞ്ഞിലിമരക്കാട് അയനിമരക്കാട് ആയി .പിന്നിട് ആനിക്കാടുമായി.
കാസറ്കോഡ്(കാസറ്കോഡ്)  ആദ്യ പേര്‍ കാഞ്ഞിരോട് എന്നായിരുന്നു. അത് കന്നട ഭരണാധികാരികളുടെ വരവോടെ കാസരംകോടായി. കാസരം= കാഞ്ഞിരം,കാട്ടുപോത്ത്. ഇവ ധാരാളം ഉളള സ്ഥലം.

മേലാറ്റൂറ് (പാലക്കാട്) –വെള്ളിയാറിന്റെ മേല്‍ ഉള്ള ഭാഗം ആണ്‍ മേലാറ്റൂറ് എന്ന അറിയപെടുന്ന പ്രദേശം.

1 comment: