Wednesday, June 4, 2014

പദം ലളിതം 15



യുവതി ----യു (യോജിക്കുക ) .യുവാവുമായി യോജിക്കുന്നവള്‍
മുള്‍(മുള്ള) ----മുളച്ചത് ,കൂമ്പിയത്
വള്ളി ----വളഞ്ഞിരിക്കുന്നത്
നുണ ---പതുക്കെ തിന്നുക എന്നര്‍ത്ഥം.പതുക്കെ തിന്നണമെങ്കില്‍ ഓരോന്ന്‍ പറഞ്ഞിരിക്കണം.അങ്ങനെ നുണയായി
ചോര്‍ ---തിളപ്പിച്ച് ഊറ്റിയതിന ശേഷം ശേഷിക്കുന്നത് ചവര്‍ .ചവര്‍ ചോര്‍ ആയതാവാം.തിളപ്പിച്ച് ഊറ്റി കളയുന്നത് സത്ത് തന്നെയാണ്.ചര്‍വണം ചെയ്യുന്നത് ചോറാവാം.
മാടമ്പി --------മാടമ്പ്(അധികാരം) ഉള്ളവന്‍. അധികാരം ഉള്ളവന്‍
കങ്കാണി ------കങ്കണം(കൈവള) കൈവള അധികാരത്തിന്‍റെ ചിഹ്നം ആണ്.അധികാരം ഉള്ളവന്‍
കുമിള്‍ ----കുമള പോലെ പൊങ്ങുന്നത്
വകതാവ് ----വചിക്കുന്നവന്‍ ,പറയുന്നവന്‍
ശ്രോതാവ്----ശ്രോതസ്(ചെവി) ലൂടെ ഗ്രഹിക്കുന്നവന്‍. കേള്‍ക്കുന്നവന്‍

3 comments:

  1. വളരെ നല്ല പോസ്റ്റ്‌

    ReplyDelete
  2. comment verification ഒഴിവാക്കുമല്ലോ--go to design-setting-post & comments-show word verification-then select no

    ReplyDelete