Saturday, July 28, 2018

സ്ഥലനാമകഥകള്‍ 65

                                   കുളനട
പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കുളനട.ഈ പേരിനെ കുറിച്ച് ചിന്തിക്കുമ്പോൾ തമിഴ് സ്വാധിനം ഇവിടെ പ്രകടമായി കാണാം.ഉള നടയാവാം കുളനടയായത്.ഉള നെന്ന പദത്തിന് ദേവനെന്ന അർത്ഥമുണ്ട്. ദേവന്റെ നട ഉള്ള സ്ഥലം.അതായത് ക്ഷേത്രമുള്ള സ്ഥലം.ഉള നട കുളനടയായത് ആവാം. അല്ലെങ്കിൽ കൊല നട അതായത് ബലി തുടങ്ങിയ മാർഗങ്ങളിലൂടെ ആളുകളെ കൊന്നിരുന്ന സ്ഥലം  കുളനടയായത് ആവാം.
കൊലനട കുളനടയാവാം.

                                  കോവളം
തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെട്ട സ്ഥലമാണ് കോവളം.പേരിൽ പ്രകടമായി തമിഴ് സാധ്വിനമുള്ള സ്ഥലമാണിത്.കോൻ എന്ന തമിഴ് പദത്തിന് രാജാവെന്നാണാർ തഥം.ഉമ്പർകോൻ ദേവരാജാവാണല്ലോ.അളത്തിന് ദേശമെന്നർഥം.അപ്പോൾ കോവളംകോന്റെ അളം_രാജാവിന്റെ ദേശമെന്നർഥം.ചേരന്മാരുടെ ഭരണകാലത്ത് ഏതോ പ്രസിദ്ധരാജാവ് ഭരിച്ചിരുന്ന സ്ഥലമാണ് കോവളമെന്ന  ചിന്തിക്കാം

                                 അങ്ങാടിക്കൽ
പത്തനംതിട്ടജില്ലയിൽ  കൊടുമണ്ണിനടുത്ത് സ്ഥതി ചെയ്യുന്ന സ്ഥലം.കൽ എന്ന പദത്തിന് അടുത്തുള്ളതെന്ന് അർത്ഥം.അങ്ങാടിയുടെ അടുത്ത പ്രദേശം.പണ്ട് കാലത്ത് കേരള ത്തിലെ പ്രസിദ്ധമായ ചന്തകളിൽ ഒന്നായിരുന്നു അനന്തരാമപുരം(പറക്കോട്)ചന്ത.ആനയെ വരെ ഇവിടെ കച്ചവടം ചെയ്തിരുന്നു.കോന്നി മുതലായ കിഴക്കൻ സ്ഥലങ്ങളിൽ നിന്ന് പറക്കോട് ചന്തയിലേക്ക് സാധനങ്ങൾ കൊണ്ടുവന്നിരുന്നവർ ഒരു പക്ഷെ ചന്തയ്ക്ക് അടുത്ത് വിശ്രമിച്ചിരുന്ന സ്ഥലമാവാം അങ്ങാടിക്കൽ.
                                 ഐവർകാല
കൊല്ലം ജില്ലയിൽ ഉൾപ്പെട്ടസ്ഥലം.പഴമക്കാർ ഈ സ്ഥലനാമത്തിന് ഐതിഹ്യപരമായ വ്യാഖ്യാനമാണ് നൽകുന്നത്.ഭൂമിശാസ്ത്രപരമായി ചിന്തിക്കുമ്പോൾ "കാല" ക്യഷിസ്ഥലമാണ്.പ്രദേശമെന്നും അർത്ഥമുണ്ട്.അഞ്ച് പേരുടെ ക്യഷിസ്ഥലമാവാം ഐവർകാല.അല്ലെങ്കിൽ ഏതോ അഞ്ച് പേരുടെ അധിനതയിലുള്ള ഭൂമിയാവാം.
                                കടുവാത്തോട്
കൊല്ലം ജില്ലയിൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലം.സ്ഥലനാമത്തെ കുറിച്ച് പല കഥകളും പറഞ്ഞു കേൾക്കുന്നു.പലതും രസകരങ്ങളും.അവയിൽ ഒന്ന് കടുവയെ കണ്ട തോട് കടുവാത്തോട് ആയി എന്നാണ്. ഭൂമിശാസ്ത്രപരമായി ചിന്തിക്കുമ്പോൾ കടു വാ  തോട്__ കടുവാതോടായതാവാം.കടു യെന്ന പദത്തിന് വലിയ എന്നാണ് അർത്ഥം.വലിയ വാ യുള്ള തോട് എന്ന ർഥം.ഇപ്പോഴും ജംഗ്‌ഷന് സ്മിപത്ത് കൂടി ഒഴുകുന്ന തോടിന് മുകളിൽ നിന്ന് നോക്കുമ്പോൾ താഴ്ച്ച കുടുതൽ ആണ്. പിന്നീട് ഈ പേര് സ്ഥലനാമമായതാവാം.

No comments:

Post a Comment