Sunday, September 30, 2018

സ്ഥലനാമകഥകള്‍ 66

                       ആറ്റുവശ്ശേരി
കൊല്ലം ജില്ലയിൽ ഉൾപ്പെട്ട സ്ഥലം.ഈ സ്ഥലത്തിന് പഴയകാലത്ത് നുറ്റുവശ്ശേരിയെന്നു വിളിച്ചിരുന്നു.നുറ്റുവരുടെ(കൗരവർ) സ്ഥലമെന്നർത്ഥത്തിൽ. അതിനടുത്ത് തന്നെ ഐവർകാല(പാണ്ഡവർ)യും ഉണ്ട്.ഇത് രണ്ടും സാങ്കല്പികമായ സ്ഥലനാമകഥകൾ ആണ്. ഭൂമിശാസ്ത്രപരമായി ചിന്തിക്കുമ്പോൾ സ്ഥലനാമത്തിന് വ്യക്തത കിട്ടും. ആറിനോട് ചേർന്ന പ്രദേശം. കല്ലടയാറിന്റെ തിരമാണല്ലോ ഈ പ്രദേശം.ആറിനോട് ചേർന്ന്  ചേരി(ശ്ശേരി)ആറ്റുവശ്ശേരി.

                         ചിന്നക്കട
കൊല്ലം ജില്ലയിൽ കൊല്ലത്തു ഉള്ള പ്രസിദ്ധമായ വ്യവസായ കേന്ദ്രമാണ് ചിന്നക്കട.ഇത് ഒരു കാലത്ത് ചിനക്കടയായിരുന്നു.ചൈന(ചിന)യുമായുള്ള വാണിജ്യം ഇല്ലാതായപ്പോൾ ചിനക്കടയെ ജനങ്ങൾ ചിന്നക്കടയാക്കിയതാവാം.ചിന്നക്കടയുമായി യോജിക്കാനാവണം അടുത്തുള്ള അങ്ങാടിക്ക്‌ വലിയകട എന്ന് പേരിട്ടത്.
                             കടപ്പാക്കട
കൊല്ലം നഗരത്തിന്റെ ഒരു പ്രധാനഭാഗമാണ് കടപ്പാക്കട.കൊല്ലം തുറമുഖത്ത് അനേകം പായ്ക്കപ്പലുകൾ വന്നുകൊണ്ടിരുന്ന പ്രദേശമാണ്.അപ്പോൾ തുറമുഖത്തിന് അടുത്തതായി കപ്പൽ പായ്കൾ നിർമ്മിച്ചിരുന്നുയെന്നു ചിന്തിക്കാം.അത് ഒരു കച്ചവടവും ആയിരുന്നു. കടൽ പായ്, കപ്പൽ പായ്‌ എന്നി പേരുകളിൽ ഇവ അറിയപ്പെട്ടു.ഇവ നിർമ്മിക്കുന്ന,കിട്ടുന്ന സ്ഥലം കടപ്പാകട.കടൽപ്പാകട ലോപിച്ച് കടപ്പാകടയായത് ആവാം
                              എഴുകോൺ
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെട്ട പഞ്ചായത്താണ് എഴുകോൺ . പുതുശ്ശേരി കോൺ, ആറു പറ കോൺ, വെട്ടിലി കോൺ, പൂന്തൽ കോൺ, പോച്ചം കോൺ, കളയാൻ കോൺ, വെള്ളാoകോൺ തുടങ്ങിയ ഏഴ് സ്ഥലങ്ങൾ ചേർന്നാണ് ഈ സ്ഥലം രൂപപ്പെട്ടത്. ഇതിൽ പല കേണുകളും ഇന്ന് കുടുംബ പേരുകളായി ചുരുങ്ങിയിരിക്കുന്നു. ഇതിൽ ഏറ്റവും വലിയ കോൺപുതുശ്ശേരിേ കോൺ ആണ്.
                                  പള്ളിക്കൽ
പത്തനംതിട്ടയിൽ പലയിടത്തും കൊല്ലം ജില്ലയിലും പള്ളിക്കലെന്ന സ്ഥലമോ പള്ളിയെന്ന പദം ചേർന്ന സ്ഥലനാമോ കാണാറുണ്ട്.എങ്ങനെ ഈ പേര് ഉണ്ടായിയെന്നു ചിന്തിച്ചിട്ടുണ്ടോ?.പള്ളി ബുദ്ധമതവുമായി ബന്ധപ്പെട്ട പേരാണ്.ബുദ്ധമത കാലത്ത് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്ന കേന്ദ്രങ്ങൾ ആണ് പള്ളികൾ.അപ്പോൾ പള്ളികളുടെ അടുത്ത സ്ഥലമാണ് പള്ളിക്കൽ.കൽ എന്ന പദത്തിന് അടുത്ത് എന്നാണ് അർത്ഥം.കേരളത്തിൽ പലയിടത്തും ഉള്ള പള്ളികൾ ചേർന്നുവരുന്ന സ്ഥലനാമങ്ങളെ കുറിച്ച് നമുക്ക് ചിന്തിക്കാവുന്നതെയുള്ളൂ.അപ്പോൾ ഇളമ്പള്ളിക്കൽ എന്ന സ്ഥലപേർ എങ്ങനെയാവാം.

No comments:

Post a Comment